Connect with us

Home

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

വീടിനകത്ത് രണ്ടു ദ്വീപുകളായി കഴിയുകയാണ് അവളും ഭര്‍ത്താവും.ഭര്‍ത്താവിനെ അവള്‍ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്..തിരിച്ചയാളും! പിന്നെവിടെയാണ് പ്രശ്‌നമെന്ന് പഠിച്ചപ്പോള്‍ മനസിലായി..
അവള്‍ emotional unavailability എന്ന അവസ്ഥയിലാണ്

Media Ink

Published

on

ദീപ സെയ്‌റ

‘എന്നെ അയാള്‍ക്ക് ഭയങ്കര സംശയം. പക്ഷെ ഞാന്‍ അതിനായാളെ കുറ്റം പറയുന്നില്ല. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല..പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്ക് അടുത്തിടപെഴുകാനാവുന്നില്ല ,
അയാള്‍ നല്ല മനുഷ്യനാണ്..പക്ഷേ എന്റെ ഈ പ്രശനം അയാളില്‍ സംശയം ജനിപ്പിച്ചിരിക്കുന്നു. ആരെ കുറ്റം പറയാനാണ്’ മനസികസംഘര്‍ഷവുമായി ബന്ധപ്പെട്ടു കണ്ടുവരുന്ന ഫൈബ്രോമയാല്‍ജിയ എന്ന രോഗവുമായാണ് അവള്‍ എന്നെ കാണാന്‍ വന്നത്. വീടിനകത്ത് രണ്ടു ദ്വീപുകളായി കഴിയുകയാണ് അവളും ഭര്‍ത്താവും. ഭര്‍ത്താവിനെ അവള്‍ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്. തിരിച്ചയാളും! പിന്നെവിടെയാണ് പ്രശ്‌നമെന്ന് പഠിച്ചപ്പോള്‍ മനസിലായി..
അവള്‍ emotional unavailability എന്ന അവസ്ഥയിലാണ്.

Advertisement

എന്താണ് emotional unavailability? Emotionally Challenged എന്ന വാക്ക് നാം ഇപ്പോഴും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. സമൂഹത്തില്‍ വലിയ ഒരു വിഭാഗം അനുഭവിക്കുന്ന ഒന്നാണിത്.

പങ്കാളികളില്‍ ഒരാള്‍,അല്ലെങ്കില്‍ രണ്ടു പേരും അവരവരുടെ കൂടിനുള്ളില്‍ ഒതുങ്ങികഴിയുന്ന ഒരവസ്ഥ ചിലയിടങ്ങളിലുണ്ട്. ശാരീരികമായി അവര്‍ ഒരുമിച്ചാണ്..മാനസിക അടുപ്പവുമുണ്ട്. എന്നാല്‍ വൈകാരികമായി അവര്‍ മറ്റൊരാള്‍ക്ക് ലഭ്യമല്ലാതാകുന്ന അവസ്ഥ.
ഡിപ്രെഷന്‍ എന്നിതിനെ വിളിക്കരുത്. സ്‌നേഹക്കുറവെന്നും അവിഹിതമെന്നും മുദ്ര ചാര്‍ത്തുകയും ചെയ്യരുത്. വ്യക്തികളെക്കാള്‍ ദാമ്പത്യത്തെയാണ് ഈ അവസ്ഥ ബാധിക്കുന്നത്.

ഈ ലക്ഷണങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ… ഇത് ഭാര്യയിലാവാം.. ഭര്‍ത്താവിലാവാം…

1.സ്വന്തം പങ്കാളിയോടും സമൂഹത്തോടും ഇടപെഴകുന്നതില്‍ സ്വയം ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുക.

2.അസ്വസ്ഥമായ എന്തെങ്കിലും ഒന്ന് മനസില്‍ ഉണ്ടെങ്കില്‍ ആ അസ്വസ്ഥമായ അവസ്ഥയില്‍ തുടരുകയും , അതില്‍ നിന്ന് പുറത്തേക്ക് വരാന്‍ ശ്രമിക്കുകയോ , മറ്റൊരാളോട്, പങ്കാളിയോട് പോലും ആ അവസ്ഥ പറയുകയോ ചെയ്യാതെ സ്വയമുണ്ടാക്കിയ ചട്ടക്കൂടില്‍ കഴിയുക.

3.പങ്കാളിയെ പറ്റിയോ അവരുടെ സുഹൃത്തക്കളെ പറ്റിയോ കൂടുതല്‍ അറിയാനോ അവരുടെ യാതൊരു വിധ പ്രശ്‌നങ്ങളിലും ഇടപെടാനോ, കേള്‍ക്കാനോ താല്പര്യം കാണിക്കാത്ത പ്രകൃതം.

5.എത്ര ശ്രമിച്ചാലും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി തരാതെ ഒഴിഞ്ഞു മാറുക.

6.ശാരീരികമായും മാനസികമായും പങ്കാളിയും ആയി ഒരു കൈയ്യകലം സൂക്ഷിക്കുക.

7.അവര്‍ക്കുള്ളില്‍ ഒരു ദുരൂഹതയുണ്ടെന്ന് തോന്നിപ്പിക്കും വിധം പെരുമാറുക.

8.സംസാരിക്കാന്‍ വിളിച്ചിരുത്തിയാല്‍ പോലും മുഖത്ത് നോക്കാതെ , കണ്ണില്‍ നോക്കാതെ സംസാരിക്കുക.

  1. തനിക്കൊരു ചെറിയ രോഗം വന്നാല്‍ അതുപോലും മറ്റൊരാളോട് പറയാതെ ,ഉള്ളിലൊതുക്കി ആരുടെയും സഹായം തേടാത്ത അവസ്ഥ.

മറ്റുപ്രശനങ്ങളില്‍ നിന്ന് ഇതിനെ എങ്ങനെ തിരിച്ചറിയാം?

ഓര്‍ക്കുക…ഈ ആളുകളില്‍ കള്ളത്തരങ്ങളോ ഒളിച്ചു കളികളോ ഉള്ളത് കൊണ്ടല്ല അവര്‍ ഇങ്ങനെ പെരുമാറുന്നത്.. അതവരുടെ ഒരു സ്വഭാവസവിശേഷത മാത്രം ആണ്. ഒരിക്കലും ഇവര്‍ പങ്കാളിയോട് ദേഷ്യപ്പെടുകയോ അവരുടെ ഇഷ്ടങ്ങള്‍ക്കോ സൗഹൃദങ്ങള്‍ക്ക് വിലങ്ങുതടിയാവുകയോ ചെയ്യില്ല. അവരെ ഉപദ്രവിക്കുന്ന ഒന്നും തന്നെ ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. എന്നാല്‍ പ്രിയപ്പെട്ടവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക വഴി അവരെ ഒറ്റപ്പെടലെന്ന അവസ്ഥയിലേക്ക് താന്‍ തള്ളിവിടുകയാണ് എന്ന് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ അറിയുന്നില്ല. അതു കൊണ്ടുതന്നെ ഇവര്‍ക്ക് സ്വയം ഇതില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ബുദ്ധിമുട്ടാണ്. സത്യത്തില്‍ ഒരുപാട് സ്‌നേഹവും കരുതലും ഉള്ളിലുണ്ടാവുകയും അത് തിരിച്ചറിയാനോ മറ്റൊരാള്‍ക്ക് പകരാനോ കഴിയാത്ത അവസ്ഥ.ചികില്‍സിക്കപ്പെടേണ്ട രോഗാവസ്ഥയാണ് ഇത്.

എങ്ങനെ മാറ്റിയെടുക്കാം?

1.പങ്കാളി വൈകാരികമായി ലഭ്യമല്ലാത്ത ഒരവസ്ഥയിലേക്ക് പോവുകയാണെന്നത് ആദ്യമേ തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം.മുകളില്‍ പറഞ്ഞ ലക്ഷണങ്ങളെകുറിച്ചുള്ള അറിവ് അതിനു സഹായിച്ചേക്കാം.

  1. അങ്ങനെ ഒരു അവസ്ഥ പെട്ടെന്ന് വന്നെത്തുകയാണെങ്കില്‍ ഒരുപക്ഷെ അതിനു പിന്നില്‍ ഒരു കാരണം ഉണ്ടായേക്കാം.. ഓഫീസില്‍ അല്ലെങ്കില്‍ ആ വ്യക്തിയുടെ സുഹൃത്തുക്കള്‍ക്കിടയില്‍ അതിനെ പറ്റി ഒന്ന് അന്വേഷിക്കാം.
  2. ഒരു ദിവസത്തിന്റെ അവസാനം അവരെത്ര ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാലും നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു എന്ന ഒരു ചോദ്യത്തോടെ സംസാരിക്കാന്‍ ശ്രമിക്കുക. അവര്‍ സംസാരിക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ദിവസത്തെ പറ്റി, നിങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങളെ പറ്റി അങ്ങോട്ട് പറയുക. അതിന് ഒരു solution പറഞ്ഞു തന്നു നിങ്ങളെ സഹായിക്കാന്‍ അവര്‍ക്കു കഴിയുമോ എന്ന ചോദ്യത്തോടെ സംസാരം നീട്ടുക..
  3. അല്പമെങ്കിലും അവര്‍ താല്പര്യം കാണിക്കുന്ന വിഷയങ്ങള്‍ ഉണ്ടെങ്കില്‍ , നിങ്ങള്‍ക്ക് അതില്‍ താല്പര്യം ഇല്ലെങ്കില്‍ പോലും ഒന്ന് അല്പനേരം കൂടെ ചേരുക…ഉദാ:ഒരു സിനിമ കാണുക, ഷട്ടില്‍ കളിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ കൂടെ ഒന്നു കൂടെച്ചേരാന്‍ ശ്രമിക്കുക.
  4. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിമുഖത കാണിക്കുന്നതാണ് കൈകാര്യം ചെയ്യാന്‍ ഏറ്റവും വിഷമം. സാധാരണ നേരിട്ട് സംസാരിക്കുക എന്നത് തന്നെയാണ് ആരോഗ്യപരമായും മാനസികപരമായും നല്ലത് . എന്നാല്‍ വൈകാരികതലത്തില്‍ പ്രശനങ്ങളുള്ള ഒരു വ്യക്തിയോട് അതിനെ പറ്റി ചോദിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ കൂടുന്നതായാണ് കാണുന്നത്. അതിന് പകരം നിങ്ങളുടെ ശരീരത്തെ പറ്റി, നിങ്ങളുടെ സൗന്ദര്യത്തെ പറ്റി അദ്ദേഹത്തോട് അഭിപ്രായങ്ങള്‍ ചോദിക്കാം.. കൂട്ടുകാരുടെയും അവരുടെ പങ്കാളിയുടെയും അനുഭവം എന്ന നിലയില്‍ ലൈംഗികതയെ പറ്റി സംസാരിക്കാന്‍ ശ്രമിക്കാം..

6.കുടുംബവുമായും സുഹൃത്തുക്കളുമായും നിങ്ങള്‍ ഊഷ്മളമായ ബന്ധങ്ങള്‍ ഉണ്ടാകുകയും ഇടയ്ക്കിടെ അവരെ വീട്ടിലേക്ക് വിളിക്കുകയും പങ്കാളിയും ആയി മനപൂര്‍വ്വം ഒരു ഇടപെഴകല്‍ സൃഷ്ടിക്കുകയും ചെയ്യാം.അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ഉള്ള വലിയ പാര്‍ട്ടികളും ബഹളങ്ങളും ഒഴിവാക്കുക. അത് ദോഷമേ വരുത്തൂ…

  1. നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല എന്നു തോന്നിയാല്‍ മൂന്നാമതൊരാളുടെ സഹായം തേടുക. ദയവു ചെയ്ത് അത് കുടുംബക്കാരോ ബന്ധുക്കളോ ആകരുത്. പ്രവര്‍ത്ഥനപരിചയവും യോഗ്യതയുമുള്ള ഒരു മാനസികാരോഗ്യവിദഗ്ധരെ മാത്രം സമീപിക്കുക.

തുറന്ന സംസാരം എന്നതാണ് ഇവര്‍ക്കുള്ള മരുന്ന്.അവരെ കൊണ്ട് സംസാരിപ്പിക്കാന്‍ എത്രയും കഴിയുമോ അത്രയും നല്ലത്.

സ്‌നേഹവും വിശ്വാസവും കരുതലും കൊണ്ട് മാറ്റിയെടുക്കാവുന്ന ഒന്നിനെ ഡിവോഴ്‌സില്‍ എത്തിക്കാതിരിക്കാന്‍ ഇതൊന്നു മനസിലാക്കി വയ്ക്കുക.

Advertisement

Home

കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്

കേരളത്തിലെ ബില്‍ഡര്‍മാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗായ ഡിഎ2+ഉം അസറ്റ് നിലനിര്‍ത്തി

Media Ink

Published

on

നേരത്തേ തന്നെ വിവിധ വെല്ലുവിളികള്‍ നേരിട്ട് ക്ഷീണത്തിലായിരുന്ന ആഗോള സമ്പദ് വ്യവസ്ഥ, അപ്രതീക്ഷിതമായി വന്ന കോവിഡില്‍ കൂടുതല്‍ പ്രതിസന്ധിയിലായെങ്കിലും 2020-ല്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനായെന്ന് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ കുമാര്‍ വി.

ഏഴു ഭവന പദ്ധതികളിലും രണ്ട് വാണിജ്യ പദ്ധതികളിലുമായി മൊത്തം 11 ലക്ഷം ച അടി വരുന്ന 500-ലേറെ അപ്പാര്‍ട്ടുമെന്റുകളും വില്ലകളും ഷോറൂമുകളും ഓഫീസുകളുമാണ് കമ്പനി നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2020-ല്‍ ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പൂര്‍ത്തീകരിക്കുകയും ബഹുഭൂരിഭാഗം ഭവനങ്ങളും ഉടമകള്‍ക്കു കൈമാറുകയും ചെയ്തു.

Advertisement

അതിനേക്കാളുപരിയായി കേരളത്തിലെ ബില്‍ഡര്‍മാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗായ ഡിഎ2+ ഈ വര്‍ഷവും നിലനിര്‍ത്താനായതും അസറ്റ് ഹോംസിന് നേട്ടമായി. ക്രിസിലിന്റെ ഈ ഉയര്‍ന്ന റേറ്റിംഗ് ഉന്നത ഗുണനിലവാരത്തിലും നിശ്ചിത സമയത്തിനുള്ളിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരു ഡെവലപ്പറുടെ കഴിവിനെയും 100% നിയമാനുസൃതമായ ഉടമസ്ഥാവകാശം കെമാറുന്നതിനേയുമാണ് സൂചിപ്പിക്കുന്നത്. ഈ രംഗത്തെ എല്ലാ തുറകളിലുമുള്ള മികച്ച പ്രകടനം കണക്കിലെടുത്താണ് കമ്പനിക്ക് ഈ റേറ്റിംഗ് നിലനിര്‍ത്താനായത്.

2021-ല്‍ നാല് പദ്ധതികള്‍കൂടി നിര്‍മാണം പൂര്‍ത്തീകരിച്ച് ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കൊല്ലം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഈ പദ്ധതികള്‍ നിര്‍മാണം പുരോഗമിക്കുന്നത്. അതു കൂടാതെ 12 പുതിയ ഭവന പദ്ധതികളുടെ നിര്‍മാണവും 2021-ല്‍ ആരംഭിക്കും.

പുതിയ പദ്ധതികളുടെ ഭാഗമായി സ്റ്റുഡന്റ് ഹൗസിംഗ്, സീനിയര്‍ ലിവിംഗ്, അഫോഡബ്ള്‍ ഹൗസിംഗ് എന്നീ മൂന്ന് പുതിയ മേഖലകളിലേയ്ക്കു കൂടി കമ്പനി പ്രവേശിക്കുകയാണ്. കൊച്ചിയില്‍ കാക്കനാട്, ഡൗണ്‍ റ്റു എര്‍ത്ത് എന്ന പേരിലാണ് കുറഞ്ഞ വിലയിലുള്ള അപ്പാര്‍ട്‌മെന്റുകളുടെ പദ്ധതി നടപ്പാക്കുക. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ യുഎസ്ടി സ്ഥാപകനും 100 മില്യണ്‍ ഡോളറിന്റെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറുമായ സാജന്‍ പിള്ളയ്ക്ക് നിക്ഷേപമുള്ള സീസണ്‍ ടു ലിവിംഗുമായി സഹകരിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലിനു സമീപം നടപ്പാക്കുന്ന 360 അപ്പാര്‍ട്‌മെന്റുകളുള്‍പ്പെട്ട പദ്ധതിയാണ് യംഗ് അറ്റ് ഹാര്‍ട്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പാര്‍പ്പിട രംഗത്ത് ആഗോളതലത്തില്‍ ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ് സീസണ്‍ ടു. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയില്‍ യുഎസ്എയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറസ് ഡെവലപ്പേഴ്‌സ് നടപ്പാക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയുടെ ഭാഗമായാണ് അസറ്റ് ഹോംസിന്റെ സ്റ്റുജന്റ്/ബാച്ചിലര്‍ പാര്‍പ്പിട പദ്ധതിയായ അസറ്റ് ഐഡന്റിറ്റി വരുന്നത.്

അസറ്റ് ഹോംസിന്റെ വളര്‍ച്ചാസാധ്യതകള്‍ പരിഗണിച്ച് ഖത്തറിലെ പ്രമുഖ വ്യവസായിയും ഇന്‍കെല്‍ ഡയറക്ടറും ലോകകേരളസഭാംഗവും നോര്‍ക്ക റൂട്‌സ് അംഗവുമായ സി വി റപ്പായി അസറ്റ് ഹോംസില്‍ മൂലധനനിക്ഷേപം നടത്തിയതായും ഇതേത്തുടര്‍ന്ന് അദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്തി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വിപുലീകരിച്ചതായും സുനില്‍ കുമാര്‍ പറഞ്ഞു. ഖത്തറിലെ അഹമദ് ബിന്‍ സെയ്ഫ് താനി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ ഡയറക്ടറും സിഇഒയുമായ റപ്പായി ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളിന്റെ സ്ഥാപകാംഗം കൂടിയാണ്. കേരളത്തിലെ പ്രമുഖ നിര്‍മാണ ബ്രാന്‍ഡായ അസറ്റിലൂടെ സംസ്ഥാനത്ത് മുതല്‍മുടക്കുന്നതിനുള്ള അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സി വി റപ്പായി പറഞ്ഞു. വിവിധ മേഖലകളില്‍ സി വി റപ്പായിക്കുള്ള അനുഭവസമ്പത്ത് അസറ്റ് ഹോംസിന് മുതല്‍ക്കൂട്ടാകുമെന്ന് സുനില്‍ കുമാര്‍ പ്രത്യാശിച്ചു.

അസറ്റ് ഹോംസുമായി സഹകരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കാവശ്യമായ ലോകോത്തര നിലവാരമുളള സവിശേഷ സൗകര്യങ്ങളോടെ നിര്‍മിക്കുന്ന യംഗ് അറ്റ് ഹാര്‍ട്ട്, രാജ്യത്തെ ഇത്തരത്തില്‍പ്പെട്ട ആദ്യപദ്ധതിയാണെന്ന് പദ്ധതിയുടെ പങ്കാളിയായ സീസണ്‍ ടു ലിവിംഗില്‍ നിക്ഷേപമുള്ള സാജന്‍ പിള്ള പറഞ്ഞു. പ്രാഥമിക ആരോഗ്യ സേവനം, ഫിസിയോതെറാപ്പി, ഹൈഡ്രോതെറാപ്പി, ആയുര്‍വേദ ചികിത്സ, വാക്ക് വേ, യോഗാ സെന്റര്‍, ഫിറ്റ്‌നസ് സെന്റര്‍, വിനോദ സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഐടി പാര്‍ക്ക്, വിനോദകേന്ദ്രങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ സംയോജിത സൗകര്യങ്ങളുള്ള പദ്ധതിയാകും ടോറസ് ഡൗണ്‍ടൗണെന്ന് ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് കണ്‍ട്രി മാനേജിംഗ് ഡയറക്ടര്‍ (ഇന്ത്യ) അജയ് പ്രസാദ് പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായ പാര്‍പ്പിടങ്ങളുടെ നിര്‍മാണത്തിന് ഗുണനിലവാരത്തിലും സമയബന്ധിത നിര്‍മാണപൂര്‍ത്തീകരണത്തിലും പേരുകേട്ട അസറ്റ് ഹോംസിനെത്തന്നെ പങ്കാളിയായി ലഭിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അജയ് പ്രസാദ് പറഞ്ഞു.

കോവിഡ് വാക്‌സിന്‍ വന്നതോടെ 2021-നെ വലിയ പ്രതീക്ഷകളോടെയാണ് ആഗോള ബിസിനസ് സമൂഹം ഉറ്റുനോക്കുന്നത്. ഇതിനു പുറമെ ഗള്‍ഫ് മേഖലയില്‍ അകല്‍ച്ചയിലായിരുന്ന സഹോദര രാഷ്ട്രങ്ങള്‍ തമ്മിലടുത്തതും ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ കൂടുതല്‍ സമാധാനം പുലര്‍ന്നതും ശുഭസൂചനകളാണെന്ന് അസറ്റ് ഹോംസ് ഡയറക്ടറും ഖത്തറിലെ പ്രമുഖ വ്യവസായിയുമായ ഡോ എം പി ഹസ്സന്‍കുഞ്ഞി പറഞ്ഞു. പ്രവാസികള്‍ക്ക് ഏറെ പ്രാമുഖ്യമുള്ള കേരളത്തിന്റേതുപോലുള്ള സമ്പദ് വ്യവസ്ഥകള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിമൂന്നു വര്‍ഷത്തിനിടെ 66 പദ്ധതികളാണ് അസറ്റ് ഹോംസ് ഇതുവരെ പൂര്‍ത്തീകരിച്ച് കൈമാറിയിട്ടുള്ളത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി കമ്പനിക്ക് 19 ഭവനപദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.

Continue Reading

Business

ഒരേക്കര്‍ സ്ഥലമുണ്ടെങ്കില്‍ വര്‍ഷം 12 മുതല്‍ 15 ലക്ഷം വരെ രൂപ ലാഭം നേടാം

ഒരേക്കര്‍ സ്ഥലവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കില്‍ പ്രതിവര്‍ഷം ഹൈ ടെക് ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് രീതിയിലൂടെ 12 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപവരെ വരുമാനത്തിനുള്ള വഴി തുറന്നു നല്‍കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ Qore3 Innovations പ്രൈവറ്റ് ലിമിറ്റഡ്

Media Ink

Published

on

വിദ്യാസമ്പന്നരായ വ്യക്തികള്‍ക്ക് ആനുപാതികമായി തൊഴിലവസരങ്ങളില്ലാത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. യഥാര്‍ത്ഥത്തില്‍ എന്താണ് കേരളത്തിലെ തൊഴിലില്ലായ്മയ്ക്കുള്ള കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ? യഥാര്‍ത്ഥത്തില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതാണോ, അതോ തൊഴില്‍ ചെയ്യാന്‍ മനസുള്ളവരുടെ എണ്ണം കുറഞ്ഞതാണോ കാരണം. ഏതൊരു ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്ന് മനസിലാക്കി അധ്വാനിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും മുന്നില്‍ വരുമാനത്തിനുള്ള സാധ്യതകള്‍ തുറന്നു നല്‍കുകയാണ് Qore3 Innovations. (കൂടുതല്‍ വിവരങ്ങള്‍ക്ക്, 1800 890 2391, WhatsApp: +91 94005 85947).

പോളി ഹൌസ് മുഖാന്തിരമുള്ള കാര്‍ഷിക വിളകളുടെ പരിപാലനം , ആട് വളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ തുടങ്ങി വിവിധങ്ങളായ പദ്ധതികളിലൂടെയാണ് ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് സജ്ജീകരിച്ചിരിക്കുന്നത്.

Advertisement

കേരളം പോലൊരു സംസ്ഥാനത്തിന്റെ വളര്‍ച്ച കാര്‍ഷിക രംഗത്തെ മുന്നേറ്റത്തിലൂടെ കൂടിയാകണം എന്ന ഉറച്ച ആഗ്രഹത്തില്‍ നിന്നുമാണ് Qore3 Innovations കാര്‍ഷിക രംഗത്തെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ഒരേക്കര്‍ സ്ഥലമുണ്ടോ ? ഫാമിംഗിലൂടെ നേട്ടം കൊയ്യാം

ശരാശരി ഒരേക്കര്‍ സ്ഥലം കൈവശമുള്ള ഏതൊരു വ്യക്തിക്കും ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് വഴി നേട്ടങ്ങള്‍ കൊയ്യാനാകും. കൈവശമുള്ള ഭൂമി സ്വന്തമോ പാട്ടത്തിനെടുത്തതോ ആകാം. കേരളത്തിന്റെ ഏത് ഭാഗത്തും ഇത്തരത്തില്‍ കൃഷിയോഗ്യമായ ഭൂമിയുള്ളവര്‍ക്ക് ഇത്തരത്തില്‍ നേട്ടം കൊയ്യുന്നതിനുള്ള പദ്ധതിയുടെ ഭാഗമാകാം. ഒരു കൃഷിയിടം ഒരുക്കുന്നതിന്റെയോ, കൂടുകള്‍ കെട്ടുന്നതിന്റെയോ, മികച്ച വിളകള്‍ കണ്ടെത്തുന്നതിന്റെയോ യാതൊരു വിഷമതകളും നിക്ഷേപകന്‍ അറിയേണ്ട കാര്യമില്ല. നിക്ഷേപിക്കാനുള്ള മനസും അവസരവും ഉണ്ടെങ്കില്‍ Qore3 Innovations ഇക്കാര്യങ്ങളെല്ലാം തന്നെ പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കി ഫാം കൈമാറും.

മാറുന്ന ജീവിതരീതിക്കനുസൃതമായി കേരളയീരുടെ ആരോഗ്യകാര്യത്തിലും വലിയ പാളിച്ചകള്‍ സംഭവിക്കുന്നുണ്ട്. കുറഞ്ഞപക്ഷം അവനവന്റെ വീട്ടാവശ്യത്തിനുതകുന്ന പച്ചക്കറികളും പഴങ്ങളും സ്വന്തമായി കൃഷി ചെയ്ത് വികസിപ്പിക്കണം എന്ന ചിന്തയില്‍ നിന്നുമാണ് ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് എന്ന ചിന്തയിലേക്ക് സ്ഥാപനം എത്തിയത്. തുടര്‍ന്ന് വരുമാനത്തിനുള്ള മാര്‍ഗം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം സ്ഥാപനം ഏറ്റെടുത്തു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മീന്‍കുളം, ആട് പരിപാലനം തുടങ്ങിയ വിവിധങ്ങളായ വരുമാനമാര്‍ഗങ്ങള്‍ സമം ചേര്‍ത്താണ് ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് നടത്തുന്നത്.

കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളകള്‍

Qore3 Innovations മുന്നോട്ട് വയ്ക്കുന്ന ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് രീതി അനുസരിച്ച് കാര്‍ഷിക രംഗത്ത് നിന്നും വരുമാനം നേടാന്‍ ആഗ്രഹിക്കുന്നുണ്ടേല്‍ ആദ്യം ചെയ്യേണ്ടത് സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ്. കേരളത്തിന്റെ ഏത് ഭാഗത്തും തങ്ങളുടെ സേവനം നല്‍കുന്നുണ്ടെങ്കിലും ഓരോ പ്രദേശത്തെ കാലാവസ്ഥയെ അനുസൃതമാക്കിയായിരിക്കും കാര്‍ഷിക വിളകള്‍ തെരഞ്ഞെടുക്കുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്‌ട്രോബെറി കൃഷി സാധ്യമാണ്. എന്നാല്‍ സമതലങ്ങളില്‍ ഇത് സാധ്യമാകണം എന്നില്ല. അതിനാല്‍ തന്നെ മണ്ണും മണ്ണിന്റെ ഘടനയും പ്രസ്തുത പ്രദേശത്തെ കാലാവസ്ഥയും സാധ്യതകളും ശരിയായി പഠിച്ച ശേഷമാണ് ഏത് തരം വിളകള്‍ വേണം എന്ന് നിശ്ചയിക്കുന്നത്.

കാര്‍ഷിക രംഗത്തെ വിദഗ്ദരായ വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു പാനലിന്റെ നേതൃത്വത്തിലായിരിക്കും മണ്ണ്, സ്ഥലം, കാലാവസ്ഥ എന്നിവ പരിശോധിച്ച് അനുയോജ്യമായ വിളകളെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ ശരിയായ വിളകള്‍ മാത്രം തെരെഞ്ഞെടുക്കുന്നത്‌കൊണ്ട് മികച്ച വരുമാനം കണ്ടെത്താന്‍ സാധിക്കുന്നു. അല്ലാത്ത പക്ഷം, ശരിയായ വില ലഭിക്കുക, അതിനു വിപണി കണ്ടെത്തുക തുടങ്ങിയ കാര്യങ്ങള്‍ ഏറെ ക്ലേശകരമായിരിക്കും. ഇത്തരത്തില്‍ ഭൂമിയുടെ ഘടന മനസിലാക്കി വിളകള്‍ നിശ്ചയിക്കുന്നു എന്നത് തന്നെയാണ് ഈ പദ്ധതിയുടെ പ്രധാന ഹൈലൈറ്റ്.

മണ്ണ് പരിശോധന മുതല്‍ വില്പന വരെ

കൃഷി ചെയ്തതുകൊണ്ട് മാത്രം കാര്യമായില്ല. വിളകള്‍ ശരിയായ രീതിയില്‍ വിപണി കണ്ടെത്തി വില്‍ക്കാനും അതിലൂടെ നേട്ടം കൊയ്യാനും സാധിക്കണം. ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം എല്ലാ മേഖലകളിലും ഒരു പോലെ ശ്രദ്ധിക്കാന്‍ സാധിച്ചു എന്ന് വരില്ല. അങ്ങനെയുള്ളപ്പോഴാണ് Qore3 Innovations – ന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. ആദ്യമായി കൃഷിയിലേക്ക് ഇറങ്ങുന്ന വ്യക്തികള്‍ക്ക് പോലും ലാഭം നേടാന്‍ കഴിയുന്ന രീതിയിലാണ് Qore3 Innovations പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കുന്നത്.

കൃഷിയോഗ്യമായ ഭൂമി കണ്ടെത്തുക എന്നതാണ് Qore3 Innovations ചെയ്യുന്ന ആദ്യത്തെ ജോലി. തുടര്‍ന്ന്, മണ്ണിന്റെ ഘടനയും കാലാവസ്ഥയും നോക്കി ഏത് വിളകള്‍ കൃഷി ചെയ്യണം എന്ന് തീരുമാനിക്കും. അതിനു ശേഷം മണ്ണിനെ കൃഷിക്കായി ഒരുക്കിയെടുക്കും. ഓരോ വിളകള്‍ക്കും ഓരോ രീതിയിലാണ് മണ്ണൊരുക്കേണ്ടത്. ഈ ഉത്തരവാദിത്വം സ്ഥാപനം തന്നെ ഏറ്റെടുത്ത് നടപ്പാക്കുന്നു. തുടര്‍ന്നാണ് മികച്ചയിനം വിളകള്‍ ലഭ്യമാക്കുന്നത്. ഓരോ സീസണിലും ലാഭം ലഭിക്കുന്ന രീതിയില്‍ വിളകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കൃഷിക്കായി പരിഗണിക്കുന്നത്.

അതുകൊണ്ടും കഴിഞ്ഞില്ല കാര്യങ്ങള്‍. കൃത്യമായ ഇടവേളകളില്‍ ഫാമിന്റെ പ്രവര്‍ത്തങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തി ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി Qore3 Innovations ചുമതലപ്പെടുത്തിയിരിക്കുന്ന കാര്‍ഷിക വിദഗ്ദര്‍ ഫാം സന്ദര്‍ശിക്കും. മാത്രമല്ല, ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് രീതിയില്‍ എങ്ങനെ കൃഷി ചെയ്യാം, എന്തെല്ലാമാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കൂടുതല്‍ വരുമാനം എങ്ങനെ കണ്ടെത്താം തുടങ്ങി എല്ലാവിധ ആശങ്കകള്‍ക്കും പരിഹാരമായി ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗില്‍ കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ ആദ്യമായി കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങുന്ന ഒരു വ്യക്തിക്കും ധൈര്യമായി Qore3 Innovations മുന്നോട്ട് വയ്ക്കുന്ന പദ്ധതിയുടെ ഭാഗമാകാം.

ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്താന്‍ കഴിയാത്തതാണ് പല കര്‍ഷകരെയും പ്രതിസന്ധിയിലാക്കുന്ന ഘടകം. ഈ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് തന്നെ Qore3 Innovations ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സ്ഥാപനം തന്നെ നേരിട്ട് പര്‍ച്ചേസ് ചെയ്ത് വിപണിയില്‍ എത്തിക്കുകയോ വിപണിയിലെ ഇടപാടുകാരുമായി ദീര്‍ഘകാലത്തേക്ക് കരാര്‍ ഉണ്ടാക്കി നല്‍കുകയോ ആണ് ചെയ്യുന്നത്. അതിനാല്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാവാതെ നശിക്കും എന്ന ചിന്ത വേണ്ട. ആട്ടിന്‍ കുട്ടികളെ വില്‍ക്കുന്നതിനും മല്‍സ്യം വിളവെടുക്കുന്നതിനും ഇത്തരത്തിലുള്ള സജ്ജീകരണം സ്ഥാപനം നല്‍കി വരുന്നു.

എന്ത്‌കൊണ്ട് ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് ?

വരുമാനത്തിനായി ധാരാളം മാര്‍ഗങ്ങള്‍ ചുറ്റുമുള്ളപ്പോള്‍ എന്തിനാണ് ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് തെരഞ്ഞെടുക്കുന്നത് എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതാണ്. ഫാമിംഗിനായി നാം ചെലവഴിക്കുന്ന തുക പൂര്‍ണമായും ആദ്യ രണ്ട് വര്‍ഷത്തില്‍ തന്നെ പച്ചക്കറികളുടെയും പഴങ്ങളുടെയും വില്പനയിലൂടെയും ആട്ടിന്‍പാല്‍, മാംസം, മല്‍സ്യം എന്നിവയുടെ വിപണനം വഴിയും നേടിയെടുക്കാന്‍ സാധിക്കും. അതിനാലാണ് പ്രതിവര്‍ഷം 12 ലക്ഷം രൂപയുടെ വരുമാനം സ്ഥാപനം ഉറപ്പ് നല്‍കുന്നത്. മാത്രമല്ല, ഫാമിംഗ് ആരംഭിച്ച് മൂന്നാം മാസം മുതല്‍ക്ക് തന്നെ വരുമാനം കണ്ടെത്താന്‍ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നിലവില്‍ കര്‍ഷകരായിട്ടുള്ള വ്യക്തികള്‍ക്ക് ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് എളുപ്പത്തില്‍ പരീക്ഷിക്കാവുന്നതാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രം ആവശ്യമുള്ള കര്‍ഷകര്‍ക്ക് അതനുസരിച്ചുള്ള ക്രമീകരണവും ചെയ്ത് നല്‍കും.

മത്സ്യക്കുളത്തില്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃത്യം മൂന്നാം മാസം മുതല്‍ വിളവെടുപ്പിലൂടെ വരുമാനം ലഭിച്ചു തുടങ്ങുന്നു. ഈ വരുമാനം തൂടര്‍ന്നു വരുന്ന മാസങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കും. പച്ചക്കറികളില്‍ നിന്നും പഴവര്ഗങ്ങളില്‍ നിന്നും മൂന്നാം മാസം മുതല്‍ വരുമാനം ലഭിച്ചു തുടങ്ങും. വിളവെടുപ്പ് കഴിയുന്നതിനനുസരിച്ച് ഗുണമേന്മയുള്ള പുതിയ വിത്തുകളും സസ്യങ്ങളും നടേണ്ടതായുണ്ട്. ഇതിന് Qore3 Innovations സഹായമേകുന്നു. വേസ്റ്റ് മാനേജ്മെന്റ്, ലേബര്‍ മാനേജ്മെന്റ് എന്നിവയിലും സ്ഥാപനം ആവശ്യമായ പരിശീലനം നല്‍കുന്നുണ്ട്. ആട്ടിന്കൂട്, മീന്‍കുളം എന്നിവയിലെ മാലിന്യം വളമായി ഉപയോഗിക്കത്തക്കരീതിയില്‍ ആണ് ഫാം സജ്ജീകരിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഫാമിംഗ് രീതിയാണ് ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗ് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു വിള ചതിച്ചാലും മറ്റൊന്നില്‍ നിന്നും വരുമാനം ലഭിക്കും. 50 സെന്റ് ഭൂമിയുള്ളവര്‍ക്കും ഈ കൃഷി രീതി പരീക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 890 2391

WhatsApp: +91 94005 85947

Continue Reading

Home

മയക്കിയ കളിമണ്‍ പാത്രങ്ങള്‍ വില്പനയ്ക്ക്, വ്യത്യസ്തമാണ് പ്രിയയുടെ സംരംഭം

മണ്‍പാത്രത്തില്‍ വച്ചുണ്ടാക്കിയ കറികളുടെ നൊസ്റ്റാള്‍ജിയ ഈ ഹൈടെക്ക് യുഗത്തിലും ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് പ്രിയ ദീപക്കിന്റെ getkitch.in

ലക്ഷ്മി നാരായണന്‍

Published

on

കാലം മാറുന്നതിനനുസരിച്ച് നാം മലയാളികള്‍ മറന്നു തുടങ്ങിയ ഒരു ശീലമാണ് കളിമണ്‍ പാത്രങ്ങളിലെ പാചകം. ശുദ്ധമായ കളിമണ്‍ പാത്രങ്ങളുടെ അഭാവമായിരുന്നു ഇതിനുള്ള പ്രധാന കാരണം. ഇത് മനസിലാക്കി www.getkitch.in എന്ന വെബ്സൈറ്റിലൂടെ മയക്കിയ കളിമണ്‍ പാത്രങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച് ആരോഗ്യ സംരക്ഷണത്തിന്റെ വക്താവാകുകയാണ് തൃശ്ശൂര്‍ സ്വദേശിയായ പ്രിയ ദീപക് എന്ന സംരംഭക.

ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രിയ ആ രംഗത്ത് നിന്നും ജോലി രാജി വച്ച ശേഷമാണ് പൂര്‍ണമായും ഒരു സംരംഭകയുടെ റോളിലേക്ക് തിരിയുന്നത്. കളിമണ്‍ പാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെ, ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ലോഹപാത്രങ്ങള്‍, കലചട്ടികള്‍, ഓട്ടുപാത്രങ്ങള്‍, ചിരട്ടപ്പാത്രങ്ങള്‍ എന്നിവയും പ്രിയ വില്പനയ്ക്കായി എത്തിക്കുന്നു.

Advertisement

സംരംഭകത്വം എന്ന മേഖല തെരഞ്ഞെടുക്കുമ്പോള്‍ എന്ത് ബിസിനസ് ചെയ്യും എന്ന ചോദ്യം പ്രിയയുടെ മുന്നില്‍ ബാക്കിയായിരുന്നു. ഇവിടെയായാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംരംഭക എന്ന നിലയില്‍ സ്വയം പാകപ്പെട്ട പ്രിയ തീരുമാനങ്ങള്‍ എടുത്തത്. തന്റെ സംരംഭത്തിന് എന്നും ഒരു സാമൂഹിക സംരംഭത്തിന്റെ മുഖം നല്‍കാനായിരുന്നു പ്രിയ ആഗ്രഹിച്ചിരുന്നത്. സാധാരണക്കാരായ ആളുകള്‍ക്ക് തന്റെ സംരംഭം കൊണ്ട് ഗുണം ലഭിക്കണം, സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ പോകുന്ന ഒരു വിഭാഗം ജനങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കാനുള്ള വഴിയൊരുക്കണം, അതോടൊപ്പം വീട്ടമ്മമാര്‍ എന്ന പേരില്‍ വീടിനുള്ളില്‍ ഒതുങ്ങുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് വരുമാനത്തിനുള്ള വകയൊരുക്കണം. ഇങ്ങനെയൊക്കെ ചിന്തിച്ച പ്രിയ തീര്‍ത്തും അവിചാരിതമായാണ് 2015 ല്‍ പ്രിയ വില്ലേജ് ഫെയര്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

”വില്ലേജ് ഫെയറില്‍ നിന്നായിരുന്നു തുടക്കം. മണ്‍പാത്ര നിര്‍മാതാക്കളായ ആളുകളില്‍ നിന്നും ശുദ്ധമായ കളിമണ്ണില്‍ നിര്‍മിച്ച മണ്‍പാത്രങ്ങള്‍ വിപണിയിലേക്ക് എത്തിക്കുക എന്നതായിരുന്നു വില്ലേജ് ഫെയര്‍ ചെയ്തിരുന്നത്. ഫേസ്ബുക്ക് തന്നെയായിരുന്നു പ്രധാന വിപണി. മൂന്നു വര്‍ഷത്തോളം ആ സ്ഥാപനം വിജയകരമായി പ്രവര്‍ത്തിച്ച ശേഷമാണ് കുറച്ചു കൂടി വിപുലമായ രീതിയില്‍ , കൂടുതല്‍ ജനങ്ങളിലേക്ക് എത്തണം എന്ന ആഗ്രഹത്തോടെ getkitch.in ആരംഭിക്കുന്നത്. ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം എന്നതില്‍ ഉപരിയായി ജനങ്ങളെ പ്രകൃതിയിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനായുള്ള ഒരു ഇനിഷ്യേറ്റിവ് കൂടിയാണ് getkitch.in ” പ്രിയ ദീപക് പറയുന്നു.

എന്ത് കൊണ്ട് getkitch.in ?

എന്ത് കൊണ്ട് getkitch.in ? എന്നതും എന്ത് കൊണ്ട് കളിമണ്‍ പാത്രങ്ങള്‍ എന്നതും ഒരേ പോലെ പ്രസക്തിയാര്‍ഹിക്കുന്ന ചോദ്യമാണ്. കളിമണ്‍ പാത്രങ്ങളിലെ പാചകവും ഭക്ഷ്യ രീതികളുമെല്ലാം മലയാളികള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പരിചിതമാണ്. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് കൂടുതല്‍ പരിഷ്‌കരിക്കപ്പെട്ട നോണ്‍സ്റ്റിക്ക് പോലുള്ള പാത്രങ്ങള്‍ മലയാളിയുടെ അടുക്കളകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ കളിമണ്‍ പാത്രങ്ങള്‍ക്ക് പടിയിറങ്ങേണ്ടതായി വന്നു.

പക്ഷേ, കളിമണ്‍ പാത്രങ്ങള്‍ നല്‍കിയിരുന്ന ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ഇവയ്ക്ക് ആയില്ല. കളിമണ്‍ പാത്രങ്ങളില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ ഒരു വ്യക്തിക്ക് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലേക്ക് എത്തുക കൂടിയാണ് ചെയ്യുന്നത്. മണ്‍പാത്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പി.എച്ച് നിലനിര്‍ത്താനും അസിഡിറ്റിയും ഗ്യാസ്ട്രിക് പ്രശ്‌നങ്ങളും ഒഴിവാക്കാനും സഹായിക്കും. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ കളിമണ്‍ കലത്തില്‍ നിന്ന് വെള്ളം കുടിക്കുന്നത് ഗുണകരമായി കണ്ടിട്ടുണ്ട്.

ഇത്തരത്തില്‍ ഒട്ടേറെ ഗുണങ്ങളുള്ള കളിമണ്‍ പാത്രങ്ങളെ അവഗണിച്ച് വിദേശ മാതൃകകളിലേക്ക് ചേക്കേറുന്ന മലയാളികള്‍ക്ക് പഴമയിലേക്ക് മടങ്ങാനുള്ള അവസരമാണ് getkitch.in എന്ന തന്റെ സംരംഭത്തിലൂടെ പ്രിയ ദീപക് ഒരുക്കുന്നത്. ഏത് രൂപത്തിലും വലുപ്പത്തിലുമുള്ള പലവിധ പാചകാവശ്യങ്ങള്‍ക്കുള്ള കളിമണ്‍ പാത്രങ്ങള്‍ getkitch.in എന്ന വെബ്സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പാത്രങ്ങള്‍ ഉടയാത്ത രീതിയിലുള്ള ശക്തമായ പാക്കിംഗ് ഉള്‍പ്പെടെ ഇന്ത്യക്കകത്തും പുറത്തും എവിടെ വേണമെങ്കിലും നിശ്ചിത ദിവസത്തിനുള്ളില്‍ getkitch.in ഉല്‍പ്പന്നങ്ങള്‍ എത്തും. കല്ലില്‍ നിര്‍മിച്ച പാത്രങ്ങള്‍,ലോഹപാത്രങ്ങള്‍ എന്നിവയും പ്രിയ വില്പനയ്ക്കായി എത്തിക്കുന്നുണ്ട്.

മയക്കിയ കളിമണ്‍ പാത്രങ്ങള്‍ മാത്രം

കളിമണ്‍ പാത്രങ്ങളുടെ ഗുണത്തെപ്പറ്റിയും അവ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപരമായ നേട്ടങ്ങളെപ്പറ്റിയും അറിയാമെങ്കിലും പലരും കളിമണ്‍ പത്രങ്ങളോട് വിമുഖത കാണിക്കുന്നതിനുള്ള പ്രധാന കാരണം അവ മയക്കി ഉപയോഗിക്കണം എന്നതാണ്. ഇത് പലര്‍ക്കും അറിയില്ല. അതായത് വാങ്ങിയ ഉടനെ തന്നെ കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അവര്‍ പാചകത്തിനായി പാകപ്പെട്ടു വരുന്നത് മൂന്നോ നാലോ ദിവസത്തെ പാചക പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും.

ഉദാഹരണമായി പറഞ്ഞാല്‍ കളിമണ്ണുകൊണ്ടുള്ള ദോശക്കല്ലില്‍ ആദ്യമുണ്ടാക്കുന്ന ദോശകള്‍ കല്ലിലില്‍ നിന്നും വിട്ട് പോരണമെന്നില്ല. ഇത് വെള്ളത്തിലിട്ട്, എണ്ണ പുരട്ടി ചൂടാക്കി, അതില്‍ മൂന്നോ നാലോ വട്ടം ദോശ ഉണ്ടാക്കി കഴിഞ്ഞാല്‍ അത് പിന്നെ നോണ്‍സ്റ്റിക്കിനെ വെല്ലുന്ന ദോശക്കല്ലായി മാറും. എന്നാല്‍ ഇത്തരത്തില്‍ കളിമണ്‍ പാത്രങ്ങള്‍ മയക്കിയെടുക്കുന്നതിനായി കഷ്ടപ്പെടാന്‍ ജനങ്ങള്‍ ഒരുക്കമല്ല. ഈ ചുമതലയാണ് പ്രിയ ദീപക്കിന്റെ നേതൃത്വത്തിലുള്ള ടീം ഏറ്റെടുക്കുന്നത്.

”getkitch.in വഴി ഞങ്ങള്‍ വില്‍ക്കുന്നത് പൂര്‍ണമായും മയക്കിയെടുത്ത കളിമണ്‍ പാത്രങ്ങള്‍ മാത്രമാണ്. വെള്ളം വലിച്ചെടുക്കുന്ന, റഫ് ആയിട്ടുള്ള കളിമണ്ണിന്റെ സ്വഭാവം പൂര്‍ണമായും മാറ്റിയെടുത്ത് വാങ്ങി ആദ്യ ദിവസം തന്നെ പാചകത്തിന് ഉതകുന്ന രീതിയിലുള്ള പാത്രങ്ങളാക്കിയാണ് ഞങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അതിനായി കളിമണ്‍ പാത്രങ്ങള്‍ മയക്കുന്നതില്‍ പ്രത്യേക പ്രാവീണ്യം ലഭിച്ച ഒരു വിഭാഗം തൊഴിലാളികള്‍ എനിക്കൊപ്പമുണ്ട്. ഉപഭോക്താക്കളുടെ വിഷമതകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് പാത്രങ്ങള്‍ മയക്കി നല്‍കുന്നതിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്” പ്രിയ ദീപക് പറയുന്നു.

കളിമണ്‍ പാത്ര നിര്‍മാതാക്കള്‍ക്ക് കൈത്താങ്ങ്

കളിമണ്‍ പത്രങ്ങള്‍ക്ക് വ്യാജ പതിപ്പുകള്‍ ഇറങ്ങിയതോടു കൂടി യഥാര്‍ത്ഥത്തില്‍ വരുമാനം മുട്ടിയത് പരമ്പരാഗത കളിമണ്‍ പത്ര നിര്‍മാതാക്കള്‍ക്കാണ്. റെഡ് ഓക്‌സൈഡ് പോലുള്ള വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന കളിമണ്‍ പാത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ഉപഭോക്താക്കള്‍ക്കുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ചെറുതല്ല. എന്നാല്‍ പലര്‍ക്കും ഇത്തരം വ്യാജന്മാരെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി പരമ്പരാഗത കളിമണ്‍ പത്ര നിര്‍മാതാക്കളില്‍ നിന്നും വ്യത്യസ്തമായ കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങി മയക്കുന്നതിനായി വെയര്‍ ഹൗസില്‍ എത്തിക്കുന്നു. അവിടെ വച്ചാണ് കളിമണ്‍പാത്രങ്ങളെ വ്യത്യസ്തമായ രീതികളിലൂടെ മയക്കിയെടുക്കുന്നത്.

‘കളിമണ്‍ പാത്രങ്ങള്‍ കെമിക്കലുകള്‍ ഉപയോഗിച്ച് മയക്കുന്ന രീതിയല്ല ഇവിടെ നടക്കുന്നത്. തികച്ചും പരമ്പരാഗതമായ രീതിയില്‍ കഞ്ഞിവെളളം, എണ്ണ, വെള്ളം എന്നിവ ഉപയോഗിച്ചാണ് പാത്രങ്ങള്‍ മയക്കുന്നത്. ഇത്തരത്തില്‍ കളിമണ്‍ പാത്രങ്ങള്‍ മയക്കി നല്‍കുന്ന ഏക സംരംഭമാണ് getkitch.in എന്നതും ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന ഘടകം എന്റെ സംരംഭത്തിലൂടെ പരമ്പരാഗത മണ്‍പാത്ര നിര്‍മാതാക്കള്‍ക്ക് വരുമാനത്തിനുള്ള ഒരു മാര്‍ഗം തുറന്നു നല്‍കാനായിക്കഴിഞ്ഞു എന്നതാണ്” പ്രിയ ദീപക് പറയുന്നു.

നാടിനെയും നാട്ടുകാരെയും ആരോഗ്യപരമായ ജീവിതചര്യങ്ങളും പാചകവും അഭ്യസിപ്പിക്കുന്നതിനായി ഒരു അമ്മയും മകളും ചേര്‍ന്ന് തുടങ്ങിയ സംരംഭമാണ് getkitch.in എന്ന പ്രത്യേകതയും ഈ സംരംഭത്തിനുണ്ട്. പ്രിയയുടെ അമ്മയുടെ പ്രായവും അനുഭവ സമ്പത്തും ഈ രംഗത്ത് പ്രിയക്ക് പിന്തുണയായിട്ടുണ്ട്. 20 വര്‍ഷമായി ഐടി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രിയ ജോലിയും സംരംഭവും ഒപ്പത്തിനൊപ്പം കൊണ്ട് പോകുന്ന രീതിയിലാണ് സംരംഭം ആരംഭിച്ചതെങ്കിലും പിന്നീട് സംരംഭത്തിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിച്ചതോടെ, ജോലി പൂര്‍ണമായും വിട്ടു.

വിദേശത്തേക്കും ഉല്‍പ്പന്നങ്ങള്‍

ഇന്ത്യക്കകത്തും പുറത്തുമുള്ള ഉപഭോക്താക്കളെ ഒരേ പോലെ കൃത്യമായ സര്‍വീസിലൂടെ പിന്തുണയ്ക്കുന്നുണ്ട് getkitch.in. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് കളിമണ്‍ പാത്രങ്ങള്‍ എന്നത് പ്രധാനമായും അവരുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. കളിമണ്‍ ചട്ടിയില്‍ ഉണ്ടാക്കിയ മീന്‍കറി, പുളിശ്ശേരി, പായസം ഇതൊക്കെ അവരുടെ ഒരാഗ്രഹമാണ്. ഈ ആഗ്രഹത്തിന് പൂര്‍ണ പിന്തുണനല്‍കി വിദേശത്തേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കുന്നുണ്ട് getkitch. കളിമണ്‍ പാത്രങ്ങള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുക എന്നത് ഏറെ റിസ്‌കുള്ള ഒരു കാര്യമാണ്. എന്നിരുന്നാലും ആസ്ത്രേലിയ , അമേരിക്ക, യുകെ , ജര്‍മനി തുടങ്ങിയ വിദേശ രാജ്യങ്ങളിലെ തങ്ങളുടെ ഉപഭോക്താക്കളെ മുന്‍നിര്‍ത്തി ഏറെ ഉത്തരവാദിത്വത്തോടെ തന്നെ getkitch.in ഈ ആവശ്യം നിറവേറ്റുന്നു.

ഉപഭോക്താക്കളില്‍ സെലിബ്രിറ്റികളും

getkitch.in എന്ന സംരംഭത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം എന്നത് സെലിബ്രിറ്റികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവുമാണ്. ഉപഭോക്താക്കളായി വന്ന് സ്ഥാപനത്തിന്റെ ഗുഡ്വില്‍ അംബാസിഡര്‍മാരായി മാറിയ വ്യക്തികളാണവര്‍.പാചകവിദഗ്ദരും സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍, ഇന്റര്‍നാഷണല്‍ ഷെഫുകളായ സ്മിത ഡിയോ, വരുണ്‍, സഞ്ജീവ് കപൂര്‍, സുരേഷ് പിള്ളൈ, രാജി, മറീന, സംഗീത ഖന്ന തുടങ്ങിയവര്‍ കാലങ്ങളായുള്ള ഉപഭോക്താക്കളും ഗുഡ്വില്‍ അംബാസിഡര്‍മാരുമാണ്.

ഇന്ത്യയിലെ നമ്പര്‍ 1 കുക്ക് വെയര്‍ സ്ഥാപനമാകണം

ഭാവിയില്‍ വ്യത്യസ്തമായ പ്രദേശങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള കളിമണ്‍ പാത്രങ്ങള്‍ വില്പനയ്ക്കായി എത്തിക്കുക എന്നതാണ് getkitch.in ലക്ഷ്യമിടുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ ആസാം, മേഘാലയ തുടങ്ങിയ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന രൂപത്തിലുള്ള പാത്രങ്ങള്‍ ആയിരിക്കില്ല ഗുജറാത്തില്‍ ഉപയോഗിക്കുക. കേരളത്തില്‍ പോലും ഇത്തരത്തില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാറുണ്ട്. അതിനാല്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ഓരോ പ്രദേശങ്ങള്‍ക്കും അനുചിതമായ കളിമണ്‍ പാത്രങ്ങള്‍ getkitch.in വഴി വില്പനയ്ക്കായി എത്തിക്കണം എന്നതാണ് പ്രിയ ലക്ഷ്യമിടുന്നത്.

നിലവില്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ തെരെഞ്ഞെടുത്ത പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മാതാക്കളില്‍ നിന്നുമാണ് നിലവില്‍ പാത്രങ്ങള്‍ ശേഖരിക്കുന്നത്. ഭാവിയില്‍ ഇന്ത്യയൊട്ടാകെയുള്ള പരമ്പരാഗത മണ്‍പാത്ര നിര്‍മാതാക്കളെ കൂടി സ്ഥാപനത്തിന്റെ ഭാഗമാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം ഭാവിയില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ കുക്ക് വെയര്‍ സ്ഥാപനമാകണം എന്ന ലക്ഷ്യത്തോടെയാണ് പ്രിയ ദീപക് തന്റെ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Home5 days ago

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

Kerala3 weeks ago

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് നടത്തിയ സര്‍വേ ഫലം

Kerala3 weeks ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

Books4 weeks ago

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

Business4 weeks ago

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

Entertainment4 weeks ago

ബിജു മേനോനും, പാര്‍വതിയും ഒന്നിച്ച ആര്‍ക്കറിയാം’ മെയ് 19ന് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

Business4 weeks ago

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

Home5 days ago

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

Kerala3 weeks ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

Books4 weeks ago

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

Entertainment4 weeks ago

ബിജു മേനോനും, പാര്‍വതിയും ഒന്നിച്ച ആര്‍ക്കറിയാം’ മെയ് 19ന് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

Kerala3 weeks ago

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് നടത്തിയ സര്‍വേ ഫലം

Viral

Entertainment6 months ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life9 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health12 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life1 year ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 year ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics1 year ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala2 years ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 years ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 years ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Kerala3 weeks ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍നിന്നും സംരംഭക സമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു

Opinion6 months ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education9 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business10 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion10 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business10 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion10 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion10 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life11 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Auto

Auto8 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto9 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto9 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto10 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto10 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto10 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto10 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto10 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto10 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto10 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending