Connect with us

Books

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

11 ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാം

Published

on

0 0
Read Time:5 Minute, 44 Second

പ്രാദേശിക ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സെലക്റ്റ് എന്ന സ്റ്റാര്‍ട്ടര്‍ വരിസംഖ്യാ പ്ലാന്‍ കൂടുതല്‍ ആകര്‍ഷമാക്കി ഓഡിയോ ബുക്, ഇ-ബുക് ആപ്പായ സ്റ്റോറിടെല്‍. 11 വിവിധ ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാമെന്നതാണ് സെലക്റ്റിന്റെ സവിശേഷത.

2020-ല്‍ മാത്രമാണ് ആയിരക്കണക്കിന് ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളുമായി ഇന്ത്യന്‍ ഭാഷകളിലാദ്യമായി മറാത്തിയില്‍ സ്റ്റോറിടെല്‍ വന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഈ 11 ഭാഷകളിലുമുള്ള ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളും കേള്‍ക്കാനും വായിക്കാനുമുള്ള പരിധിയില്ലാത്ത പാക്കേജാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സെലക്റ്റ്. മാസം 149 രൂപ മാത്രമാണ് സ്റ്റാര്‍ട്ടര്‍ പാക്കേജിന്റെ വരിസംഖ്യ. വരിക്കാരാകുന്നതിന് https://www.storytel.com/in/en/subscriptions സന്ദര്‍ശിക്കുക.

Advertisement

സെലക്റ്റ് ഓപ്ഷനില്‍ 149 രൂപയ്ക്ക് 11 ഭാഷകളിലേയ്ക്ക് പ്രവേശനം ലഭിയ്ക്കുമ്പോള്‍ അണ്‍ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന ഓപ്ഷനില്‍ 299 രൂപയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളിലേയ്ക്കു കൂടി പരിധിയില്ലാത്ത പ്രവേശനം ലഭ്യമാകും. ഇന്ത്യന്‍ ഭാഷകള്‍ മാത്രമായോ ഇംഗ്ലീംഷ് ഉള്‍പ്പെടെയോ തെരഞ്ഞെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥമാണ് രണ്ട് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.

മലയാളത്തിലെ ക്ലാസിക്കുകളായ ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ആരാച്ചാര്‍ തുടങ്ങിയ നോവലുകള്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പൗരത്വവും ദേശക്കൂറും, മുന്‍ കേന്ദ്രമന്ത്രിയും ലോകപ്രശസ്ത പ്രാസംഗികനുമായ ശശി തരൂരിന്റെ പുസ്തകങ്ങള്‍, ബെസ്റ്റ്സെല്ലിംഗ് ക്രൈം സ്റ്റോറികളായ കോഫി ഹൗസ്, പോയട്രി കില്ലര്‍, പുസ്തകം വരുംമുമ്പേ ഓഡിയോ പുസ്തകമായി വന്ന രാജീവ് ശിവശങ്കറിന്റെ റബേക്ക, ത്രില്ലറുകളായ ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, കാളിഖണ്ഡകി, പ്രണയകഥകളായ പ്രേമലേഖനം, നമുക്ക് ഗ്രാമങ്ങളില്‍ച്ചെന്ന് രാപ്പാര്‍ക്കാം എന്നിവയുമുള്‍പ്പെടെ അരുന്ധതി റോയ്, ബെന്യാമിന്‍, എസ് ഹരീഷ്, മനു എസ് പിള്ള തുടങ്ങിയ ഒട്ടേറെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഓഡിയോ രൂപത്തില്‍ സ്റ്റോറിടെല്ലില്‍ ലഭ്യമായിരിക്കുന്നത്. ഇവയ്ക്കു പുറമെ മറ്റ് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നും സ്റ്റോറിടെലിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉപയോക്താവിന്റെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുന്ന നയത്തിന്റെ ഭാഗമായാണ് സെലക്റ്റിന്റെ വികസനം സ്റ്റോറിടെല്‍ നടപ്പാക്കുന്നത്.

കഥകളോടും സാഹിത്യത്തോടും ആളുകളെ കൂടുതല്‍ അടുപ്പിയ്ക്കുകയാണ് സ്റ്റോറിടെലിന്റെ ലക്ഷ്യമെന്ന് സ്റ്റോറിടെല്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്നതിനു മാത്രം പണം മുടക്കിയാല്‍ മതിയാകുമെന്നതാണ് സെലക്റ്റിന്റെ വിപുലീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രാദേശികഭാഷകളിലെ സേവനത്തിന് വന്‍ഡിമാന്‍ഡാണ് ലഭിയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് മാത്രമായ ഈ പ്ലാന്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സെലക്റ്റിലൂടെ തങ്ങളുടെ ഭാഷകളിലെ ഓഡിയോ ബുക്സ് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയാണ്.

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2017 നവംബറിലാണ്. നിലവില്‍ 25 വിപണികളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് മലയാളം, ഹിന്ദി, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ഇന്ത്യന്‍ വിപിണിയില്‍ 2 ലക്ഷത്തിലേറെ ഓഡിയോ ബുക്കുകളും ഇ-ബുക്കുകളുമുണ്ട്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU-ല്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

വിഷു ആസ്വദിക്കാന്‍ 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ച് സ്റ്റോറിടെല്‍ ആപ്പ്; തെരഞ്ഞെടുക്കാന്‍ മറ്റ് 400-ലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും

21 പുസ്തകങ്ങളില്‍ വികെഎന്‍, അരുന്ധതി റോയ്, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ കെ കൊച്ച് മുതല്‍ മനോജ് കൂറുരും ടി പി രാജീവനും ജുനൈദ് അബുബക്കറും വരെ

Published

on

0 0
Read Time:3 Minute, 58 Second

വരിക്കാരായിച്ചേര്‍ന്ന് കേള്‍ക്കാവുന്ന 5 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങളുടേയും ഇ-ബുക്സിന്റേയും സ്ട്രീമീംഗ് സേവനം ലഭ്യമാക്കുന്ന ലോകത്തിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ സ്വീഡിഷ് കമ്പനിയായ സ്റ്റോറിടെല്‍, വിഷു ആസ്വദിക്കുന്നതിനായി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ചു. അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനിത നോവലിന് പ്രിയ എ എസിന്റെ മലയാളം പരിഭാഷയായ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, ആനന്ദ് നീലകണ്ഠന്റെ പെണ്‍രാമായണം, വികെഎന്‍-ന്റെ പ്രസിദ്ധമായ പയ്യന്‍ കഥകള്‍, യുവാല്‍ നോവ ഹരാരിയുടെ 21-ാം നൂറ്റാണ്ടിലേയ്ക്ക് 21 പാഠങ്ങള്‍, രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര, ജി ആര്‍ ഇന്ദുഗോപന്റെ കഥകള്‍, സ്റ്റീഫന്‍ ഹോക്കിംഗിന്റെ സമ്പൂര്‍ണ ജീവചരിത്രം, മനോജ് കുറൂരിന്റെ നോവല്‍ നിലം പൂത്തു മലര്‍ന്ന നാള്‍, എന്‍ പി ഹാഫീസ് മുഹമ്മദിന്റെ നോവല്‍ എസ്പതിനായിരം, മാനിനി മുകുന്ദയുടെ പരമവീരചക്രം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ക്ഷേത്രകഥകള്‍, ജുനൈദ് അബൂബക്കറി്ന്റെ നോവലുകളായ സഹാറവീയം, പോനോന്‍ ഗോംബെ, അംബികാസുതന്‍ മങ്ങാടിന്റെ മാക്കം എന്ന പെണ്‍തെയ്യം, ടി പി രാജീവന്റെ നോവല്‍ ക്രിയാശേഷം, കെ കെ കൊച്ചിന്റെ ആത്മകഥ ദളിതന്‍, അനൂപ് ശശികുമാറിന്റെ ക്രൈം നോവല്‍ ഗോഥം, ലാജോ ജോസിന്റെ മര്‍ഡര്‍ മിസ്റ്ററി നോവല്‍ റെസ്റ്റ് ഇന്‍ പീസ്, സുസ്മേഷ് ചന്ത്രോത്തി്ന്റെ നോവല്‍ 9, വി ജെ ജെയിംസിന്റെ നോവല്‍ ചോരശാസ്ത്രം, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവയാണ് വിഷുകേള്‍വിയ്ക്കായി സ്റ്റോറിടെല്‍ തെരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ മറ്റ് നാനൂറിലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും ആപ്പില്‍ ലഭ്യമാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 22 വിപണികളിലായി 15 ലക്ഷത്തിലേറെ വരിക്കാരുണ്ട്. നോവലുകള്‍, കഥകള്‍, വ്യക്തിത്വവികസനം, ചരിത്രം, റൊമാന്‍സ്, ത്രില്ലറുകള്‍, ആത്മീയം, ഹൊറര്‍, സാഹസികകഥകള്‍ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ 10 ഭാഷകളിലും സ്റ്റോറിടെലിന് ഓഡിയോ പുസ്തകങ്ങളുണ്ട്.

Advertisement

സ്റ്റോറിടെലിന്റെ ഓഡിയോ പുസ്തകങ്ങള്‍ ആദ്യ 14 ദിവസം വരിക്കാര്‍ക്ക് പരീക്ഷണാര്‍ത്ഥം സൗജന്യമായി കേട്ടുനോക്കാവുന്നതാണ്. തുടര്‍ന്ന് 299 രൂപ പ്രതിമാസ വരിസംഖ്യ മുടക്കി വരിക്കാരായിച്ചേരാം. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

ഇംഗ്ലീഷ് കവിതാസമാഹാരമായ ദ കാന്‍വാസ് പ്രകാശനം ചെയ്തു

പ്രശസ്ത ബിസിനസ് എഴുത്തുകാരനും ഡിവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് മാനേജിംഗ് ഡയറക്റ്ററുമായ സുധീര്‍ ബാബുവാണ് പുസ്തകം പ്രകാശനം ചെയ്തത്

Published

on

0 0
Read Time:46 Second

സുധ രാജശേഖര്‍ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരമായ ദ കാന്‍വാസ് പ്രകാശനം ചെയ്തു. പ്രശസ്ത ബിസിനസ് എഴുത്തുകാരനും ഡിവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് മാനേജിംഗ് ഡയറക്റ്ററുമായ സുധീര്‍ ബാബുവാണ് പുസ്തകം പ്രകാശനം ചെയ്തത്.

പനമ്പള്ളി നഗറിലെ കഫെ പപ്പായയില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. കേന്ദ്ര സര്‍ക്കാര്‍ കൗണ്‍സെലായ അഡ്വ. സുബ്ബലക്ഷ്മിയാണ് സുധീര്‍ ബാബുവില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

യഥാര്‍ത്ഥ വായനക്കാരന്റെ പിറവിയും വളര്‍ച്ചയും

ചില വായനകള്‍ അസ്വസ്ഥതയുടെ വിത്തുകള്‍ നമ്മുടെ മനസിലേക്ക് വലിച്ചെറിയാറുണ്ട്. ഈ വിത്തുകള്‍ അവിടെക്കിടന്ന് മുളക്കും

Published

on

0 0
Read Time:8 Minute, 57 Second

ഒരു വിത്ത് മണ്ണിന്റെ മാറിലേക്ക് വീഴുകയാണ്. അവിടെക്കിടന്ന് അതിന് മെല്ലെ മുളപൊട്ടുന്നു. വിത്തിനുള്ളില്‍ പുറത്തേക്ക് വരാനായി വീര്‍പ്പുമുട്ടുന്ന ഒരു ജീവനുണ്ടായിരുന്നു.. വിത്തിന്റെ പുറംതോട് പിളര്‍ന്ന് ആ ജീവന്റെ നാമ്പ് പുറംലോകത്തേക്ക് തല നീട്ടുന്നു. വിത്തിനുള്ളില്‍ നിന്നും വെളിയിലേക്കുള്ള ഈ യാത്ര അസ്വസ്ഥതയുടെതാണ്. അതിനായി ജീവന്റെ പിടച്ചിലുണ്ട്. വിത്തിന്റെ പുറംതോട് ഭേദിക്കാതെ ഈ പ്രയത്‌നം സഫലമാവുകയില്ല.

ചില വായനകള്‍ അസ്വസ്ഥതയുടെ വിത്തുകള്‍ നമ്മുടെ മനസിലേക്ക് വലിച്ചെറിയാറുണ്ട്. ഈ വിത്തുകള്‍ അവിടെക്കിടന്ന് മുളക്കും. അസ്വസ്ഥതയുടെ പുതുനാമ്പുകള്‍ പുറത്തേക്ക് വിടരും. മെല്ലെ അവ വളരും. വളര്‍ന്നൊരു വടവൃക്ഷമായി അസ്വസ്ഥതയുടെ വേരുകള്‍ നമ്മെയാകെ പുണരും. അക്ഷരങ്ങള്‍ വന്യമൃഗങ്ങളെപ്പോലെ നമ്മെ വേട്ടയാടിത്തുടങ്ങും.

Advertisement

എല്ലാ വായനയും ഈ അസ്വസ്ഥത നമ്മില്‍ ജനിപ്പിക്കുന്നില്ല. അസ്വസ്ഥതകള്‍ ഉണര്‍ത്താത്ത വായനയെ നാം കൂടുതല്‍ സ്‌നേഹിക്കുന്നു. കാരണം അത് ആയാസരഹിതമാണ്. വായിക്കുകയും ആനന്ദിക്കുകയും ചെയ്യുക എന്നത് നമുക്കിഷ്ട്ടമുള്ള ഒരു പ്രവൃത്തിയാണ്. അല്ലെങ്കില്‍ ആനന്ദിക്കുവാനാണ് വായിക്കുന്നത് എന്ന് നാം കരുതുന്നു. സന്തോഷത്തിന്റെ വിത്തുകള്‍ക്കായി നാം വീണ്ടും വീണ്ടും വായനയെ തേടുന്നു.

ആനന്ദവും അസ്വസ്ഥതയും വായനയുടെ ഇടയില്‍ ഏത് സമയത്ത് നമ്മെ തേടിയെത്തും എന്ന് പറയുവാനാകില്ല. ആനന്ദം ചിലപ്പോള്‍ പെട്ടെന്ന് അസ്വസ്ഥതക്ക് വഴിമാറാം. തിരിച്ചും സംഭവിക്കാം. ആനന്ദത്തിന്റെ വിത്തുകളുടെ പുറംതോടുകള്‍ മൃദുലങ്ങളാണ്. അവ പിളര്‍ത്താന്‍ വലിയ പ്രയത്‌നം ആവശ്യമില്ല. എന്നാല്‍ അസ്വസ്ഥതകളുടെ പുറംതോടുകള്‍ കാഠിന്യമുള്ളതാണ്. ഇതിന്റെ മുളപൊട്ടല്‍ അസഹനീയമായ പേറ്റുനോവായി മാറുന്നു.

ആനന്ദത്തിനായുള്ള വായന സ്വാഭാവികമായ ഒന്നായി മാറുന്നു. വായന നല്കുന്ന ആനന്ദത്തില്‍ മനസ്സ് അഭിരമിക്കുന്നു. ഇവിടെ വായന നമ്മെ നയിച്ചു കൊണ്ടുപോകുന്നത് സുഖകരമായ തലത്തിലേക്കാണ്. എന്തുകൊണ്ട് ഞാന്‍ ആനന്ദിക്കുന്നു എന്നോര്‍ത്ത് ആരും തലപുകക്കാറില്ല. ആനന്ദം അത്തരമൊരു ചിന്തയെ നമ്മിലേക്ക് കൂട്ടിക്കൊണ്ടുവരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സിനിമ കാണുന്നു. ഫലിതം കേട്ട് നാം പൊട്ടിച്ചിരിക്കുന്നു. എന്തുകൊണ്ട് ആ ഫലിതം നമ്മെ ചിരിപ്പിച്ചു എന്ന ചോദ്യം മനസില്‍ ഉടലെടുക്കുന്നതേയില്ല.

അസ്വസ്ഥതകള്‍ നേരെ മറിച്ചാണ്. അത് നമ്മെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. എന്തുകൊണ്ട് മനസ് കലുഷിതമാകുന്നു എന്ന് നാം അത്ഭുതപ്പെടുന്നു. കാരണം കണ്ടെത്താന്‍ നാം പരിശ്രമിക്കുന്നു. ആനന്ദത്തിന്റെ കാരണം അറിയേണ്ടതില്ല എന്നാല്‍ അസ്വസ്ഥതയുടെ കാരണം നമുക്കാവശ്യമാകുന്നു. അത് സ്വാഭാവികമായ ഒരു പ്രക്രിയയേയല്ല. ആനന്ദത്തിന്റെ നേരെ എതിര്‍രൂപമാകുന്നു. എന്തുകൊണ്ട് ഖസാക്കിലെ രവി എന്നില്‍ അസ്വസ്ഥത പടര്‍ത്തി? ഈ ചോദ്യം എന്നെ പിന്തുടരുന്നു. അസ്വസ്ഥത എന്നെ ആകുലനാക്കുന്നു. കഥാപാത്രം വായനക്കാരനോടൊപ്പം നടക്കുന്നു.

”എന്നെ നീ പിന്തുടരരുത്” എന്ന് കഥാപാത്രത്തോട് പറയാന്‍ വായനക്കാരന്‍ അശക്തനാകുന്നു. അസ്വസ്ഥതയുടെ വിത്ത് മനസിന്റെ മണ്ണിലേക്ക് വലിച്ചെറിഞ്ഞിട്ടു കഴിഞ്ഞു. ”നീയെന്നെ ആനന്ദിപ്പിക്കരുത്” എന്ന് വായനക്കാരന്‍ കഥാപാത്രത്തോട് ഒരിക്കലും പറയില്ല. എന്നാല്‍ അസ്വസ്ഥതകളില്‍ ”നീയെന്നെ വിട്ടുപോകൂ” എന്ന് ആത്മസംഘര്‍ഷത്തോടെ കൈകള്‍ കൂപ്പി വായനക്കാരന്‍ കഥാപാത്രത്തോട് അപേക്ഷിക്കുന്നു. അസ്വസ്ഥത വായനക്കാരന്റെ ഉറക്കം കെടുത്തുന്നു. ആനന്ദം അവനെ ശാന്തതയോടെ ഉറക്കത്തിലേക്ക് നയിക്കുന്നു.

ആനന്ദത്തിനായുള്ള വായന അവനെ ഒരു വേശ്യയെപ്പോലെ പ്രലോഭിപ്പിക്കും. ഓരോ വായനയും തന്നെ ആനന്ദിപ്പിക്കണം എന്ന ലക്ഷ്യത്തിലേക്കവന്‍ എത്തിച്ചേരുന്നു. ഇതൊരു കെണിയാണ്. തന്റെ മനസ്സിന്റെ പൂന്തോട്ടത്തില്‍ ആനന്ദത്തിന്റെ വിത്തുകള്‍ മാത്രം മതി എന്നവന്‍ തീരുമാനിക്കുന്നു. അസ്വസ്ഥതകളില്‍ നിന്നും അകന്നുനിക്കാന്‍ ഇതവനെ പ്രേരിപ്പിക്കുന്നു. അവന്റെ വായനയെ ഇത് സ്വാധീനിക്കുന്നു.

വായനക്കാരന്റെ വളര്‍ച്ച ഇവിടെ മുരടിക്കുകയാണ്. ഒരു ബോണ്‍സായ് വൃക്ഷം പോലെ വായനക്കാരന്‍ പരിണമിക്കുന്നു. കേവലാനന്ദത്തില്‍ മാത്രമായി വായന ചുറ്റിത്തിരിഞ്ഞു നില്ക്കുന്നു. ”എന്നെ നീ അസ്വസ്ഥനാക്കരുത്” എന്നവന്‍ കഥാപാത്രങ്ങളോട് ആവശ്യപ്പെടുന്നു. തന്നെ നിരന്തരം ആനന്ദിപ്പിക്കുന്ന പാവകളെപ്പോലെ അവന്‍ കഥാപാത്രങ്ങളെ കരുതുന്നു. വായന ആനന്ദത്തിനുള്ള ഉപാധി മാത്രമായി മാറുന്നു. എന്തിന് വായനയിലൂടെ അസ്വസ്ഥതകളുടെ ഗര്‍ഭം താന്‍ പേറണം? എന്തിന് ആ വേദന സഹിക്കണം? അവന്റെ ചിന്തകള്‍ ലളിതവും മനസിലാക്കുവാന്‍ വളരെ എളുപ്പവുമാണ്.

അസ്വസ്ഥത വായനക്കാരനെ ഭ്രാന്തനാക്കുന്നു. ആടുജീവിതത്തിലെ നജീബിനേയും ഖസാക്കിലെ രവിയേയും അവന് മനസ്സില്‍ നിന്നും അത്രയെളുപ്പം ഇറക്കിവിടുവാന്‍ കഴിയുന്നില്ല. സ്വയം നജീബായും രവിയായും അവന്‍ സങ്കല്‍പ്പിക്കുന്നു. അവര്‍ നടന്ന വഴിയിലൂടെ അവന്‍ നടന്നു നോക്കുന്നു. അനുഭവങ്ങള്‍ അവനെ പൊള്ളിക്കുകയും പരുവപ്പെടുത്തുകയും ചെയ്യുന്നു. കടമ്മനിട്ടയുടെ വരികള്‍ അവനില്‍ ആത്മസംഘര്‍ഷം നിറക്കുന്നു. രോഷാകുലനാക്കുന്നു. അസ്വസ്ഥതകള്‍ അവനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ആനന്ദം ഇതുവരെ തുറക്കാത്ത അനുഭവങ്ങളുടെ പുതുകവാടങ്ങള്‍ അസ്വസ്ഥതകള്‍ അവനു മുന്നില്‍ തുറന്നിടുന്നു. ജീവിതത്തെ പുതിയൊരു ഉള്‍ക്കാഴ്ചയോടെ അവന്‍ സമീപിച്ചു തുടങ്ങുന്നു.

വായനക്കാരനില്‍ ഉരുണ്ടുകൂടുന്ന അസ്വസ്ഥതയുടെ കാര്‍മേഘങ്ങളാണ് അവനില്‍ പരിവര്‍ത്തനത്തിന്റെ മഴ പെയ്യിക്കുന്നത്. അസ്വസ്ഥതകളെ ആലിംഗനം ചെയ്യാന്‍ ഒരുങ്ങുന്നതോടെ വായനക്കാരന്റെ വളര്‍ച്ച ത്വരിതപ്പെടുന്നു. അസ്വസ്ഥതകളെ തടുക്കാന്‍ ശ്രമിച്ചാലോ അവനൊരു കൂട്ടില്‍ അകപ്പെടുന്നു പോകുന്നു. എന്നാല്‍ അസ്വസ്ഥതകള്‍ അവനെ ആ കൂട്ടില്‍ നിന്നും മോചിപ്പിക്കുന്നു. വായനക്കാരനെന്ന നിലയില്‍ എന്തുകൊണ്ട് ഞാന്‍ വളരുന്നില്ല എന്ന് ചിന്തിക്കുമ്പോള്‍ അസ്വസ്ഥതകളെ സ്വീകരിക്കുവാന്‍ നിനക്ക് കഴിയുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക. സ്വനിര്‍മ്മിത തടവറ പൊളിക്കുകയും സ്വതന്ത്രനാവുകയും ചെയ്യുക. യഥാര്‍ത്ഥ വായനക്കാരന്റെ പിറവിയും വളര്‍ച്ചയും അവിടെ തുടങ്ങുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending