Connect with us

Business

ചെറുതേനീച്ച കൃഷി; ലാഭത്തിന്റെ ‘ചെറിയ’ മധുരം

കാര്‍ഷികരംഗം ഉണര്‍ന്നപ്പോള്‍ തേനീച്ച വളര്‍ത്തലും നഷ്ടപ്രതാപം വീണ്ടെടുത്തു തുടങ്ങി. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ചെറു തേനീച്ച വളര്‍ത്തലിലാണ് ഇന്ന് കര്‍ഷകര്‍ ശ്രദ്ധിക്കുന്നത്. ഔഷധമൂല്യം കൂടുതലാണ് എന്നതിനാല്‍ തന്നെ കിലോക്ക് 3000 രൂപവരെയാണ് ചെറുതേനിന്റെ വില

Published

on

0 0
Read Time:7 Minute, 43 Second

മലയാളികള്‍ പടിപടിയായി പാരമ്പര്യത്തനിമയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് വൈറ്റ് കോളര്‍ ജോലിതേടിപ്പോയിരുന്നവര്‍ കൃഷിയിലേക്ക് മടങ്ങിയെത്തുന്നത്. ഇത്തരത്തില്‍ കാര്‍ഷികരംഗം ഉണര്‍ന്നപ്പോള്‍ തേനീച്ച വളര്‍ത്തലും നഷ്ടപ്രതാപം വീണ്ടെടുത്തു തുടങ്ങി. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ചെറു തേനീച്ച വളര്‍ത്തലിലാണ് ഇന്ന് കര്‍ഷകര്‍ ശ്രദ്ധിക്കുന്നത്. ഔഷധമൂല്യം കൂടുതലാണ് എന്നതിനാല്‍ തന്നെ കിലോക്ക് 3000 രൂപവരെയാണ് ചെറുതേനിന്റെ വില.

തേനിനും തേനീച്ച ഉത്പന്നങ്ങള്‍ക്കുംവേണ്ടി മലയാളികള്‍ തേനീച്ചകളെ വളര്‍ത്താന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഒന്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉത്തര ആഫ്രിക്കയില്‍ മണ്‍കുടങ്ങളില്‍ തേനീച്ചവളര്‍ത്തല്‍ നടത്തിയിരുന്നു. അവിടെ നിന്നും കാലങ്ങളും ദേശങ്ങളാനും താണ്ടിയാണ് തേനീച്ചവളര്‍ത്തല്‍ കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ ഇടം നേടിയത്. എന്നാല്‍ ഗുണത്തിന്റെയും തേനെടുക്കുന്ന ഈച്ചകളുടെയും അടിസ്ഥാനത്തില്‍ വലിയ തേന്‍കൃഷി, ചെറുതേന്‍ കൃഷി തുടങ്ങിയ തരാം തിരിക്കല്‍ അടുത്തിടെ മാത്രമാണുണ്ടായത്. ഔഷധമേന്മയേറെയുളള ചെറുതേന്‍ ആരോഗ്യം നിര്‍ത്താന്‍ കഴിവുള്ള പ്രകൃതിയുടെ അമൃതിന് തുല്യമായ വിശിഷ്ടഭോജ്യവും സ്വാദിഷ്ട പാനീയവുമാണ്. ക്യാന്‍സര്‍ ചികിത്സയില്‍ പോലും ഒരു ഔഷധമെന്നനിലയില്‍ ആധുനികശാസ്ത്രം ഏറെ മൂല്യം കല്‍പിക്കുന്ന ചെറുതേനിന് വളരെ നല്ല വിലയും വിപണിയുമാണുള്ളത്.അതിനാലാണ് ഇന്ന് കേരളത്തില്‍ ചെറുതേന്‍കൃഷിക്ക് പ്രാധാന്യം വര്‍ധിക്കുന്നതും. തടിയിലും മതിലിലും ഭിത്തിയിലുമൊക്കെ ചെറുതേനീച്ചയെ കാണാം. ഒരു കോളനിയില്‍ 6001000 വരെ വേലക്കാരി ഈച്ചകളും കുറേ മടിയനീച്ചകളും ഉണ്ടാകും.

Advertisement

ചെറുതേനീച്ചകളെ അടുത്തറിയാം

തേനീച്ച കോളനിയിലെ പ്രജനനശേഷിയുള്ള ഏക അംഗമാണ് റാണി ഈച്ച. റാണി ഈച്ചയെ ഉല്‍പാദിപ്പിക്കാനുള്ള മുട്ടകള്‍ പ്രത്യേകം നിര്‍മ്മിച്ച അറകളിലാണ് നിക്ഷേപിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന പൂഴു ക്കളെ വേലക്കാരി ഈച്ചകള്‍ റോയല്‍ ജല്ലി എന്ന പ്രത്യേക തരം പദാര്‍ത്ഥം കൊടുത്തു കര്‍ഷകര്‍ വളര്‍ത്തുന്നു. അഞ്ചു ദിവസം കഴിയുമ്പോള്‍ പുഴുക്കള്‍ സമാധിയാകുന്നു. സമാധി ദശ ഏഴു ദിവസത്തോളം നീണ്ടു നില്‍ക്കും. അങ്ങനെ ഒരു റാണി ഈച്ചയെ വളര്‍ത്തി എടുക്കാന്‍ 1516 ദിവസം വേണം. ശ്രമകരമാണ് ഈ ദൗത്യം. തേനീച്ച കോളനിയിലെ ഉല്‍പാദന ശേഷിയുള്ള ആണ്‍ വര്‍ഗത്തിന്റെ ധര്‍മം റാണി ഈച്ചയുമായി ഇണ ചേരുക എന്നത് മാത്രമാണ്. ഒരു തേനീച്ച കോളനിയിലെ ഭൂരിഭാഗവും വേലക്കാരികളാണ്. പ്രത്യുല്പാദന ശേഷി ഇല്ലാത്ത പെണ്‍ തേനീച്ചകളാണിവ.തേന്‍ ശേഖരിക്കുക, മെഴുക് ഉണ്ടാക്കുക ഇതാണ് ഇവയുടെ പ്രധാന ധര്‍മം.

തേനീച്ച വളര്‍ത്തല്‍ എങ്ങനെ ?

തേനീച്ച വളര്‍ത്തല്‍ ആരംഭിക്കുന്നതിനു ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് തേനീച്ച പെട്ടികളാണ്.അടിപ്പലക, അടിത്തട്ട് (പുഴു അറ), മേല്‍ത്തട്ട് (തേന്‍ അറ), ഉള്‍ മൂടി, മേല്‍ മൂടി, ചട്ടങ്ങള്‍ എന്നിവയാണ് ഒരു തേനീച്ച പ്പെട്ടിയുടെ ഭാഗങ്ങള്‍. തേനീച്ച കൃഷിയുമായി ബന്ധപ്പെട്ട ക്‌ളാസുകള്‍ നടത്തുമ്പോള്‍ കൃഷി വകുപ്പ് തന്നെ ഇത്തരം ഉപകരണങ്ങള്‍ വിതരണം ചെയ്യാറുണ്ട്. വിദഗ്ദനായ ഒരു കര്ഷകന് ഇത് സ്വയം നിര്‍മിക്കാനും സാധിക്കും. തേനീച്ചപ്പെട്ടി പോലെ തന്നെ പ്രധാനമാണ് സ്‌മോക്കര്‍. തേനീച്ചകളെ ശാന്തരാക്കാന്‍ പുകയ്ക്കാനുള്ള ഉപകരണം ആണ് സ്‌മോക്കര്‍. ഇതില്‍ ചകിരി വച്ച് തീ കൊളുത്തി പുകയുണ്ടാക്കാം.

തേനീച്ചപ്പെട്ടിയുടെ അടിപ്പലക, ചട്ടങ്ങള്‍, തുടങ്ങിയവയിലെ മെഴുകും മറ്റും നീക്കാനും ചട്ടങ്ങള്‍ ഇളക്കി എടുക്കാനുംമറ്റുമായി ഉപയോഗിക്കുന്ന ഹൈവ് ടൂള്‍, തേനീച്ചകളെ പരിചരിക്കുമ്പോള്‍ മുഖത്തും മറ്റും കുത്തേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഹാറ്റ് & വെയില്‍.റാണി ഈച്ചയെ പിടിക്കാനും അതിനെ ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് കൊണ്ടു പോകാനും ഉപയോഗിക്കുന്ന റാണിക്കൂട്, തേനെടുക്കുന്നതിന് മുമ്പ് തേനറകളിലെ മെഴുക് മൂടി കനം കുറച്ച് ചെത്തി നീക്കാനുപയോഗിക്കുന്ന കത്തിയായ തേനടക്കത്തി,അടകള്‍ക്ക് യാതൊരു കേടും സംഭവിക്കാതെ തേനെടുക്കാനുള്ള യന്ത്രം എന്നിവയാണ് തേനീച്ചക്കൃഷിക്ക് അനിവാര്യമായ ഉപകരണങ്ങള്‍.

കൃഷി രീതി

50100 കൂടുകള്‍ ഒരു സ്ഥലത്ത് വച്ചാണ് കൃഷി ചെയ്യുക. പെട്ടികള്‍ തമ്മില്‍ 23 മീറ്റര്‍ അകലം, വരികള്‍ തമ്മില്‍ 36 മീറ്റര്‍ അകലം. മാത്രമല്ല, തേനീച്ചപ്പെട്ടി വയ്ക്കുന്ന സ്റ്റാന്റിന്റെ രണ്ടുവശങ്ങളും ഒരേ നിരപ്പിലായിരിക്കണം.പെട്ടികള്‍ കഴിയുന്നതും കിഴക്ക് ദര്‍ശനമായി വെക്കുക. പെട്ടികള്‍ വയ്ക്കുന്ന സ്ഥലത്തിനും പ്രത്യേകതയുണ്ട്. ധാരാളം തേനും പൂമ്പൊടിയും കിട്ടുന്ന സ്ഥലമാവണം.ഒരിക്കലും വെള്ളക്കെട്ടുള്ള സ്ഥലത്ത് പെട്ടിവയ്ക്കരുത്.ശക്തമായി കാറ്റുവീശുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം.തണലുള്ള സ്ഥലം ഉപയോഗിക്കണം. (ഉച്ചവെയിലിന്റെ കാഠിന്യം ഒഴിവാക്കാണം). അതുപോലെതന്നെ, കന്നുകാലികള്‍ മേയാന്‍ വരുന്ന സ്ഥലങ്ങളും കൃഷിക്ക് ചേരില്ല.

വില്‍പന

മൂന്നുമാസം കൂടുമ്പോഴാണ് ചെറുതേന്‍ വിളവെടുക്കുന്നത് . ലിറ്ററിന് 3000 രൂപ വരെ വില വരും.ഔഷധമൂല്യമുള്ളതിനാല്‍ മരുന്നിന്റെ ആവശ്യങ്ങള്‍ക്കാണ് കൂടുതലും വിട്ടുപോകുന്നത്. വിദേശത്ത് നിന്നുപോലും ആവശ്യക്കാര്‍ ധാരാളമായി എത്തുന്നുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending