Connect with us

Business

തോല്‍വിയെ ഭയന്ന് വിജയക്കൊടുമുടി കയറിയ ഹൊവാഡ് ഷുള്‍സ്

ജീവിതത്തില്‍ ഒരിക്കലും തോറ്റു പോകരുതെന്ന് പലകുറി മനസ്സിനെ പറഞ്ഞു ശീലിപ്പിച്ച അദ്ദേഹം തന്റെ മുന്നില്‍ വീണുകിട്ടുന്ന ഓരോ അവസരങ്ങളെയും മുതല്‍ക്കൂട്ടാക്കി

Published

on

0 0
Read Time:16 Minute, 9 Second

ലോകത്തിലെ ഏറ്റവും വലിയ കോഫി കമ്പനിയും സമ്പന്നതയുടെ നിറവില്‍ നില്‍ക്കുന്ന കോഫി ഷോപ് ശൃംഖലയുമായ സ്റ്റാര്‍ബക്‌സിന്റെ ഉടമ ഹൊവാഡ് ഷുള്‍സിന് ദാരിദ്ര്യത്തെ മുഖാമുഖം കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കൈയ്യില്‍ ജീവിക്കാനുള്ള നീക്കിയിരുപ്പ് ഒന്നുമില്ലാതെ പ്രായമായ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം വിശപ്പിന്റെ ഇരുട്ടറയില്‍ കഴിയേണ്ടി വന്ന ആ ദിനങ്ങളാണ് അദ്ദേഹത്തില്‍ തോല്‍വിയോടുള്ള ഭയം നിറച്ചത്. ജീവിതത്തില്‍ ഒരിക്കലും തോറ്റു പോകരുതെന്ന് പലകുറി മനസ്സിനെ പറഞ്ഞു ശീലിപ്പിച്ച അദ്ദേഹം തന്റെ മുന്നില്‍ വീണുകിട്ടുന്ന ഓരോ അവസരങ്ങളെയും മുതല്‍ക്കൂട്ടാക്കി. ഒടുവില്‍ സ്റ്റാര്‍ബക്‌സിലൂടെ ജീവിത വിജയം കയ്യെത്തിപ്പിടിച്ച ഹൊവാഡ് ഷുള്‍സ് തികഞ്ഞ ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പര്യായമാണ്.

ഏതൊരു വ്യക്തിയേയും ജീവിതത്തില്‍ വിജയിപ്പിക്കുന്നത് ആ വ്യക്തിക്ക് ജീവിതത്തോടുള്ള അഭിനിവേശമാണ്. കലാരംഗമോ , കായികരംഗമോ , ബിസിനസോ എന്തും ആയിക്കൊള്ളട്ടെ, അഭിനിവേശം ഇല്ലെങ്കില്‍ ജീവിത വിജയം നേടുക എന്നത് ഏറെ ക്ലേശകരമാണ്. ഈ തിരിച്ചറിവാണ് ഹൊവാഡ് ഷുള്‍സ് എന്ന അമേരിക്ക സ്വദേശിയുടെ ജീവിതത്തിലെ വഴിത്തിരിവായത്. 1953 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ഹൊവാഡ് ഷുള്‍സിന് ഏറെ ക്ലേശകരമായ ഒരു ബാല്യകാലമാണ് ഓര്‍മിക്കാനുള്ളത്.

Advertisement

വീടിനെപ്പറ്റിയുള്ള ഓര്‍മകളില്‍ ആദ്യം ഓടിയെത്തുക ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കാത്തിരുന്ന ദിനങ്ങളുടെ വേദനയാണ്. പട്ടിണിയും കഷ്ടപ്പാടുമായി നിരവധി ദിനങ്ങള്‍ ഹൊവാഡ് ഷുള്‍സ് ചെലവഴിച്ചിരുന്നു. സാമാന്യം ഭേദപ്പെട്ട രീതിയില്‍കഴിഞ്ഞിരുന്ന ഹൊവാഡ് ഷുള്‍സിന്റെ കുടുംബത്തെ ഇരുട്ടിലാക്കിയത് പിതാവിന്റെ പിടിപ്പില്ലായ്മയാണ്. അങ്ങനെ ദാരിദ്യത്തിലേക്ക് കൂപ്പുകുത്തിയ ആ കുടുംബത്തിന്റെ നിലനില്‍പ്പിനായി എവിടെ നിന്നും പ്രവര്‍ത്തിച്ചു തുടങ്ങണം ഷുള്‍സിന് ഒരു ധാരണയും ഇല്ലായിരുന്നു.തന്റെ അച്ഛന്റെ പരാജയം നേരില്‍കണ്ട് മടുത്ത അദ്ദേഹത്തിന് തോല്‍വിയെക്കുറിച്ച് ആലോചിക്കുന്നത് പോലും ഭയമായിരുന്നു.ആ പരാജയ ഭീതി ഒന്ന് മാത്രമാണ് തന്നെ വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

ഹൊവാഡ് ഷുള്‍സ്

അവസരങ്ങള്‍ തേടി കണ്ടെത്തുന്നു

ഏറെ കഷ്ടത നിറഞ്ഞ ബാല്യത്തിനൊടുവില്‍ എങ്ങനെയോ ഷുള്‍സ് തന്റെ പഠനം പൂര്‍ത്തിയാക്കി. നോര്‍ത്തേണ്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ശേഷം തൊഴില്‍ അന്വേഷണവുമായി ഇറങ്ങി. ഇതിനിടെ അച്ഛന്‍ മരിച്ചു. അതോടെ സഹോദരങ്ങള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം ഷുള്‍സിന്റെ ചുമലിലായി. ഏതുവിധേനയും ജോലി കണ്ടെത്തിയേ മതിയാകൂ എന്ന അവസ്ഥയില്‍ എത്തിയ അദ്ദേഹം ചെറുതും വലുതുമായ പല കമ്പനികളിലും എക്‌സിക്യൂറ്റീവ് ആയി ജോലി ചെയ്തു.

ഏറെ നാളത്തെ അലച്ചിലിന് ഒടുവില്‍ അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനത്തിന്ന്‌റെ സെയില്‍സ് റെപ്രസെന്റ്‌റേറ്റിവ് ആയി ജോലിയില്‍ പ്രവേശിച്ചു. വിപണിയുടെ ചലങ്ങളെ ഷുള്‍സ് സശ്രദ്ധം വീക്ഷിച്ചു തുടങ്ങിയത് അക്കാലത്താണ്. 1981 ല്‍ സിയാറ്റിലില്‍ ഉള്ള സ്റ്റാര്‍ബക്‌സ് എന്ന കമ്പനിയില്‍ ഡ്രിപ് കോഫി മേക്കറിന് ധാരാളം ഓര്‍ഡര്‍ ലഭിച്ചത് ഷുള്‍സ് ശ്രദ്ധിച്ചു. അതിന്റെ വിപണി സാധ്യതകളെപ്പറ്റി പഠിക്കുന്നതിനായി ഷുള്‍സ് സീറ്റിലിലേക്കു പോയി.അവിടെയെത്തി ആദ്യം അന്വേഷിച്ചത് എന്താണ് സ്റ്റാര്‍ബക്‌സ് എന്നായിരുന്നു. സുമാട്രാ, കെനിയ, എത്യോപ്യ, കോസ്റ്ററിക്ക മുതലായ സ്ഥലങ്ങളില്‍ നിന്നുള്ള കാപ്പിക്കുരുകൊണ്ടുള്ള കാപ്പിപ്പൊടി വില്‍ക്കുന്ന സ്റ്റോറായിരുന്നു സ്റ്റാര്‍ബക്‌സ്. പിന്നെ സ്റ്റാര്‍ബക്‌സ് സ്റ്റോര്‍ സന്ദര്‍ശിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സ്റ്റോര്‍ സന്ദര്‍ശിച്ച ഉടനെ ഇതാണ് തന്റെ ലോകം എന്ന് അദ്ദേഹം മനസിലാക്കി.

ഏകദേശം ഒരുവര്‍ഷക്കാലം അദ്ദേഹം സ്റ്റാര്‍ബക്‌സ് കമ്പനിയുമായി നല്ല ബന്ധം പുലര്‍ത്തി. അതിനുശേഷം തനിക്ക് സ്റ്റാര്‍ബക്‌സില്‍ ജോലിചെയ്യാന്‍ താല്‍പര്യം ഉണ്ടെന്ന കാര്യം അദ്ദേഹം കമ്പനിയെ അറിയിച്ചു. അത് പ്രകാരം മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ ഡയറക്റ്ററായി അദ്ദേഹം അധികാരമേറ്റു.1984 സ്റ്റാര്‍ബക്‌സിനുവേണ്ടി കോഫീ ബീനുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ഇറ്റലിയിലെ മിലാനില്‍ ചെന്ന ഷുള്‍സ് അവിടെയുള്ള കോഫീ ഷോപ്പുകള്‍ ശ്രദ്ധിച്ചു. വെറുതെ വന്ന് കാപ്പി കുടിച്ച് പോകുക എന്നതിനപ്പുറം ആളുകള്‍ക്ക് ഒരുമിച്ചിരുന്നു വര്‍ത്തമാനം പറയാനും ആശയസംവാദം നടത്താനും ഉള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഏകദേശം 200,000 കഫെകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഈ ബിസിനസ് മോഡല്‍ ഷുള്‍സിനെ ഏറെ ആകര്‍ഷിച്ചു.

തിരികെ സീറ്റിലില്‍ എത്തിയ ഷുള്‍സ് സ്റ്റാര്‍ബക്‌സ് സ്ഥാപകരോട് ഇത്തരത്തില്‍ എക്‌സ്‌പ്രേസ്സോ കോഫി കുടിക്കുവാനും ഇരുന്നു സംസാരിക്കുവാനും ഒക്കെ സൗകര്യങ്ങള്‍ ഒരുക്കുന്ന രീതിയില്‍ സ്റ്റാര്‍ബക്‌സ് കൗണ്ടറുകള്‍ മാറ്റുന്നതിനെപ്പറ്റി സംസാരിച്ചു. എന്നാല്‍ അവരുടെ പ്രതികരണം നിരാശാജനകമായിരുന്നു. തങ്ങള്‍ക്ക് കോഫി പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തെ ഒരു റെസ്റ്റോറന്റ് ആക്കാന്‍ താല്‍പര്യം ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. ഇത് ഷുള്‍സിനെ ഏറെ നിരാശപ്പെടുത്തി. അദ്ദേഹം സ്റ്റാര്‍ബക്‌സില്‍ നിന്നും രാജിവയ്ക്കുവാനായി തീരുമാനിച്ചു. അങ്ങനെ 1985 ല്‍ ഷുള്‍സ് സ്റ്റാര്‍ബക്‌സിന്റെ പടികള്‍ ഇറങ്ങി.

സംരംഭകത്വത്തിലേക്ക് തിരിയുന്നു

സ്റ്റാര്‍ബക്‌സ് നല്‍കുന്ന ഗുണമേ•യില്‍ താന്‍ ഇറ്റലിയില്‍ കണ്ട മാതൃകയില്‍ കോഫിഷോപ്പുകള്‍ ആരംഭിക്കുക എന്നതായിരുന്നു രാജിവച്ചിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്ലാന്‍. ആളുകള്‍ക്ക് സ്വസ്ഥമായി വന്നിരിക്കാനും വര്‍ത്താനം പറയാനും അല്‍പ സമയം ചെലവിടാനും ഒക്കെ കഴിയുന്ന രീതിയില്‍ തന്റെ കോഫി ഷോപ്പ് ആരംഭിക്കുന്നതിന് ഷുള്‍സിന് 400000 ഡോളര്‍ വേണമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയും ആയിരുന്നു. സ്റ്റാര്‍ബക്‌സിന്റെ സ്ഥാപകരായ ജെറി ബാള്‍ഡ്വിനും ഗോര്‍ഡന്‍ ബൗക്കറും ഷുള്‍സിനെ പണം നല്‍കി സഹായിച്ചു. ഒപ്പം പരിചയത്തിലുള്ള ഒരു ഡോക്റ്റര്‍ 100000 ഡോളര്‍ നല്‍കി.

അങ്ങനെ 1986 ഇല്‍ ജിയോര്‍നേല്‍ എന്ന പേരില്‍ ഷുള്‍സ് തന്റെ കോഫി ഷോപ്പ് അആരംഭിച്ചു.കോഫിക്ക് പുറമെ ഐസ്‌ക്രീം കൂടി ഷുള്‍സ് തന്റെ സ്ഥാപനത്തില്‍ ലഭ്യമാക്കി. ഇത് വ്യത്യസ്തമായ ഒരു ആശയമായിരുന്നു. ഇതിന്റെ ഒപ്പം ഒപേറാ മ്യൂസിക് കൂടി കേള്‍പ്പിക്കാന്‍ തുടങ്ങിയതോടെ ഇല്‍ ജിയോര്‍നേലിന്റെ തലവര മാറി. ഒരു ഇറ്റാലിയന്‍ അനുഭവമാണ് ഇതിലൂടെ ലഭിച്ചത്. അങ്ങനെ രണ്ടു വര്‍ഷം കൊണ്ട് ഷുള്‍സിന്റെ സ്ഥാപനം വളര്‍ന്നു. 1987 ല്‍ സ്റ്റാര്‍ബക്‌സ് സ്ഥാപകര്‍ പീറ്റ്‌സ് കോഫീ ആന്‍ഡ് ടീയുടെ വിപണിയില്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചപ്പോള്‍ സ്റ്റാര്‍ബക്‌സിന്റെ റീട്ടെയ്ല്‍ യൂണിറ്റ് ഷുള്‍സിന് 3.8 മില്യണ്‍ ഡോളറിന് വിറ്റു.

സ്റ്റാര്‍ബക്‌സ് എന്ന പേരിലേക്കുള്ള മാറ്റം

സ്റ്റാര്‍ബക്‌സിനെ വാങ്ങിയശേഷം ഷുള്‍സ് ഇല്‍ ജിയോര്‍നേല്‍ എന്ന തന്റെ കോഫി ഷോപ്പിന്റെ പേര് സ്റ്റാര്‍ബക്‌സ് എന്നുതന്നെയാക്കി മാറ്റി. അതോടെ ഷുള്‍സിന്റെ നല്ലകാലവും ആരംഭിച്ചു. സ്വതവേ വിപണിയില്‍ പേരെടുത്ത ഒരു ബ്രാന്‍ഡ് , അതിനോടൊപ്പം ഷുള്‍സിന്റെ വ്യത്യസ്തമായ വിപണന തന്ത്രം കൂടി ആയതോടെ പിന്നെ യാത്ര മുന്നോട്ട് തന്നെയായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്റ്റാര്‍ബക്‌സ് വ്യാപിച്ചു. ഇതോടൊപ്പം റിയല്‍ എസ്റ്റേറ്റിലും ഷുള്‍സ് തന്റെ ഭാഗ്യം പരീക്ഷിച്ചു. ഇരുവിഭാഗത്തിലും വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. 1992 ല്‍ സ്റ്റാര്‍ബക്‌സ് ഐപിഒ നടത്തി. അത് ഒരു ചരിത്രമാകുകയായിരുന്നു. സ്റ്റാര്‍ബക്‌സിലെ വെറുമൊരു ജീവനക്കാരനായിരുന്ന ഷുള്‍സ് കമ്പനിയുടെ ഉടമയായിമാറിയ, കമ്പനിയെ ഉയരങ്ങളില്‍ എത്തിച്ച ചരിത്രം. 1987 ല്‍ കേവലം 11 സ്റ്റോറുകളും 100 ജീവനക്കാരുമുണ്ടായിരുന്ന സ്റ്റാര്‍ബക്‌സിന് ഇന്ന് 43 രാജ്യങ്ങളിലായി 15000ലധികം കോഫി ഷോപ്പുകളും 1,50,000ലധികം ജീവനക്കാരുമുണ്ട് സ്റ്റാര്‍ബക്‌സിന്. ചൈനയില് മാത്രം 800 സ്റ്റോറുകളാണ് ഉള്ളത്.

വളര്‍ച്ചയുടെ പാതയില്‍ സ്റ്റാര്‍ബക്‌സ് കൂടുതല്‍ ഉദാരമായി. കഫെയില്‍ വന്ന ശേഷം ഒന്നും വാങ്ങിയില്ലെങ്കിലും തങ്ങളുടെ അവിടെ ഇരിക്കാനും സമയം ചെലവഴിക്കാനും സ്റ്റാര്‍ബക്‌സ് ജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാത്രമല്ല ബാത്ത് റൂം എല്ലാവര്‍ക്കും ഉപയോഗിക്കാനുതകും വിധം തുറന്നിടാനും സ്റ്റാര്‍ബക്‌സ് തീരുമാനിച്ചിരുന്നു. ഇതോടെ സ്റ്റാര്‍ബക്‌സ് കൂടുതല്‍ ജനകീയമായി.

അര്‍പ്പണ മനോഭാവത്തോടെയുള്ള സംരംഭകത്വം

ഏത് വിധേനയും പണം ഉണ്ടാക്കുക എന്നതായിരുന്നില്ല ഷുള്‍സിന്റെ തന്ത്രം. ഉപഭോക്താക്കളില്‍ നിന്നും താന്‍ നേടുന്ന പണത്തിന് ബദലായി അവര്‍ക്ക് മികച്ച സേവനം നല്‍കുക, മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റിയിലൂടെ സ്ഥാപനം വളരുക, ഇതെല്ലാമായിരുന്നു ഷുള്‍സിന്റെ തന്ത്രങ്ങള്‍. അതില്‍ അദ്ദേഹം നൂറുശതമാനവും വിജയം കൈവരിച്ചുകഴിഞ്ഞു. തന്റെ സ്ഥാപനത്തിലെ ജോലിക്കാരോടും അങ്ങേയറ്റം മര്യാദയും ബഹുമാനവും വച്ച് പുലര്‍ത്തുന്ന ആളാണ് ഹൊവാഡ് ഷുള്‍സ്.2012 ലാണ് സ്റ്റാര്‍ബക്‌സിന്റെ ആദ്യ കോഫിഷോപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുംബൈ നഗരത്തിനായിരുന്നു അതിനുള്ള ഭാഗ്യം ലഭിച്ചത്.

ഉപഭോക്താക്കളേയും തൊഴിലാളികളേയും അന്തസ്സോടും ബഹുമാനത്തോടും കൂടി കാണുന്ന ഒരു സ്ഥാപനമായിരുന്നു തന്റെ എക്കാലത്തെയും വലിയ അഭിനിവേശം എന്നും താന്‍ പ്രവര്‍ത്തിച്ചത് ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി മാത്രമാണ് എന്നും ഹൊവാഡ്എ ഷുള്‍സ് തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. എത്രമാത്രം ഹൃദയം അര്‍പ്പിച്ചാണോ ഒരാള്‍ ബിസിനസ് ചെയ്യുന്നത് അയാള്‍ അത്രമാത്രം ബിസിനസില്‍ വിജയിക്കും എന്നാണ് ഷുള്‍സിന്റെ പക്ഷം. ”പോര്‍ യുവര്‍ ഹാര്‍ട്ട് ഇന്റ്റു ഇറ്റ്”എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് തന്നെ.

ഒരു ഉല്‍പ്പന്നമോ സേവനമോ എന്തും ആകട്ടെ നമുക്ക് വില്‍ക്കാനുള്ളത്, ഉപഭോക്താക്കളുടെ കൈകളില്‍ എത്തുമ്പോള്‍ അതൊരു അനുഭവമായി മാറണം. അതാണ് ബിസിനസ് വിജയത്തിന്റെ അടിസ്ഥാന തത്വമെന്ന് ഷുള്‍സ് പറയുന്നു. ഈ തത്വം ഉപയോഗിച്ചാണ് സ്റ്റാര്‍ബക്‌സ് വിജയം കണ്ടത്. കാപ്പിക്കുരുവാണ് സ്റ്റാര്‍ബക്‌സിന്റെ കമ്മോഡിറ്റി, അത് പൊടിച്ചുണ്ടാക്കുന്ന കാപ്പിപ്പൊടിയാണ് ഉല്‍പ്പന്നം. ആ കാപ്പിയുടെ ഗന്ധവും രുചിയും ആസ്വദിക്കാനും രുചിക്കാനും ഉള്ള അവസരമാണ് പ്രസ്തുത സംരംഭത്തെ സംബന്ധിച്ചിടത്തോളം എക്‌സ്പീരിയന്‍സ് എന്ന് പറയുന്നത്. ഈ മൂന്നു ഘടകങ്ങളും ഉള്‍ച്ചേര്‍ത്തുകൊണ്ട് ഒരു ബിസിനസ് ചെയ്തപ്പോള്‍ അത് വിജയിച്ചു. ഇത്തരത്തില്‍ മികച്ച അനുഭവങ്ങള്‍ നല്‍കാന്‍ അകഴിയുന്ന ബിസിനസുകള്‍ക്ക് വിജയസാധ്യത വളരെ കൂടുതലാണ്. വിജയിക്കണമെങ്കില്‍ വിജയിക്കാനുള്ള ആഗ്രഹം പരാജയഭീതിയേക്കാളും ഉയര്‍ന്നിരിക്കണം എന്ന പൊതു തത്വത്തെ മാറ്റി മറിച്ചുകൊണ്ടാണ് ഹൊവാഡ് ഷുള്‍സ് സ്റ്റാര്‍ബക്‌സില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

75000 കിലോ ഏലക്കയുടെ ഇ-ലേലവുമായി സ്പൈസസ് ബോര്‍ഡ്

ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും

Published

on

0 0
Read Time:2 Minute, 32 Second

ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയോട് ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലം ചെയ്യുന്ന ഒരു പ്രത്യേക ബൃഹത് ഇ-ഓക്ഷന്‍ സ്പൈസസ് ബോര്‍ഡ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നു. ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും.

‘നിലവില്‍ തുടര്‍ന്നുപോരുന്ന ഇ-ലേലങ്ങള്‍ക്കു പുറമെയാണ് എഴുപത്തയ്യായിരം കിലോ ഏലക്കയുടെ വ്യാപാരം ലക്ഷ്യം വച്ച് നടത്തുന്ന ഈ പ്രത്യക ഇ-ലേലം. ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായാണ് ഇ-ലേലം സംഘടിപ്പിക്കുന്നത്’ എന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു ‘ഏല കര്‍ഷകര്‍ക്ക് ഇതുവഴി തങ്ങളുടെ ഏലക്ക വില്‍ക്കുവാനും മെച്ചപ്പെട്ട വില നേടുവാനും വഴിയൊരുക്കുകയും ചെയ്യും’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Advertisement

ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ഓക്ഷന്‍ സെന്ററിലാണ് ഇ-ലേലം നടക്കുക.

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ‘വാണിജ്യ സപ്താഹ്’ ആഘോഷങ്ങളുടെ ഭാഗമായാണ് സ്പൈസസ് ബേര്‍ഡ് ഈ ഇ-ലേലം ഒരുക്കിയിരിക്കുന്നത്

ഒട്ടനവധി ഏലക്ക കര്‍ഷകരും രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ സുഗന്ധവ്യഞ്ജന വ്യാപാരികളും ഈ പ്രത്യേക ഇ-ലേലത്തില്‍ പങ്കെടുക്കും എന്ന് സ്പൈസസ് ബോര്‍ഡ് അറിയിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending