Entertainment
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്
ബ്രൈഡല്‍ ഷൂട്ടിന്റെ രസകരമായ പശ്ചാത്തലത്തലമാണ് രാജകൊട്ടാരത്തില്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഇതള്‍വിടരുന്ന When Love Clicks എന്ന മ്യൂസിക്കല്‍ ലൗ സ്റ്റോറിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്

വധൂവരന്മാരല്ല മധുവിധുവുമല്ല വിവാഹച്ചടങ്ങോ സദ്യയോ അല്ല പ്രധാനം, ബ്രൈഡല്‍ ഷൂട്ടാണ് എന്ന് ഇന്ന് കൊച്ചുകുട്ടികള്‍ക്കുവരെ അറിയാം. എല്ലാം മറന്നുപോകും, എന്നാലും ബ്രൈഡല്‍ ഷൂട്ടിന് കിടിലന്‍ ലൊക്കേഷനുകളില്‍ വെച്ച് പല പല വേഷങ്ങളിലെടുത്ത ഫോട്ടോകളും വിഡിയോകളും സോഷ്യല്‍ മീഡിയ ഉള്ളകാലം നിലനില്ക്കും. ഇനി സോഷ്യല്‍ മീഡിയ ഇല്ലാതായാലും (ഹെന്റമ്മേ, ചതിയ്ക്കല്ലേ) ക്ലൗഡുകളിലും ഹാര്‍ഡ് ഡിസ്കുകളിലും അവ എക്കാലത്തേയ്ക്കും സുരക്ഷിതമായിരിക്കും. എന്നാല്‍ എന്തൊക്കെയാണ് ഒരു ബ്രൈഡല്‍ ഷൂട്ടിനിടെ സംഭവിയ്ക്കുന്നത്? അതൊന്ന് കാണാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും എല്ലാവരും. അതുകൊണ്ടു തന്നെ ഒരു ബ്രൈഡല്‍ ഷൂട്ടിന്റെ രസകരമായ പശ്ചാത്തലത്തലമാണ് രാജകൊട്ടാരത്തില്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഇതള്‍വിടരുന്ന When Love Clicks എന്ന മ്യൂസിക്കല്‍ ലൗ സ്റ്റോറിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
പക്ഷേ സോറി, വരനും വധുവുമല്ല ഇതിലെ നായികാനായകന്മാര്; ഫോട്ടോയെടുക്കാന്‍ വന്ന പയ്യനും റിസോര്‍ട്ടിലെ ഗസ്റ്റ് കോഓര്‍ഡിനേറ്ററായ പെണ്‍കുട്ടിയുമാണ്. ആദ്യദര്‍ശനത്തില്‍ത്തന്നെ മൊട്ടിടുന്ന അവരുടെ അനുരാഗമാണ് ഒരു ന്യൂജെന്‍ സിനിമയെ ഓര്‍മിപ്പിക്കുന്ന ടേക്കുകളിലൂടെ ഇവിടെ പാട്ടിലാക്കിയിരിക്കുന്നത്. ബാഗ് ഓഫ് സ്ക്രിപ്റ്റ്സും സില്വര്വേവ് എന്റര്ടെയ്ന്മെന്റും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന When Love Clicks-ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ സി. ആന്റണി. ഗാനരചന ഗോവിന്ദ്കൃഷ്ണ. സംഗീതസംവിധാനം ജിയോ മൈക്കല്‍. ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രസിദ്ധനായ നന്ദു കിഷോര്‍ ബാബുവാണ് ഗാനമാലപിച്ചിരിക്കുന്നത്. ചെന്നൈയിലെ വിജിപി സ്റ്റുഡിയോല് റെക്കോഡ് ചെയ്ത ഗാനം പ്രോഗ്രാം ചെയ്തത് ഔസേപ്പച്ചന് വാഴയില്‍; മിക്സിംഗും മാസ്റ്ററിംഗും ചെയ്തത് ബിജു ജെയിംസ്. കൃഷ്ണകുമാര്‍ മേനോന് ക്രിയേറ്റീവ് ഡയറക്ടറായ ഈ പ്രൊജക്റ്റ് ഡിസൈന്‍ ചെയ്തത് ഗോപീകൃഷ്ണന് നായര്‍. ഛായാഗ്രാഹണം നിഷാദ് എം വൈ, എഡിറ്റര്‍ സനൂപ് എ എസ്.

അഭിരാമി എ എസ്, അഞ്ജന മോഹന്‍, സിദ്ധാര്‍ത്ഥ് മേനോന്, സ്വസ്തിക് പ്രതാപന്, കണ്ണന് നാരായണന്, ഷിനു ഷാജി, ഋത്വിക് റെജി എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രോണ്‍ ഷോട്ടുകളുള്‍പ്പെടെ വൈക്കം ചെമ്മനാകരിയിലെ കളത്തില്‍ ലേക്ക് റിസോര്‍ട്ടിന്റെ മനം മയക്കുന്ന ദൃശ്യങ്ങളാണ് When Love Clicks-ന്റെ മറ്റൊരു ഹൈലൈറ്റ്.
വിഡിയോ ലിങ്ക് https://www.youtube.com/watch?v=GltnW2yGmvg&feature=youtu.be
Business
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
ഗുണനിലവാരമുള്ള പോഡ്കാസ്റ്റുകള്‍ക്ക് ജനങ്ങള്‍ കാശ് മുടക്കുമെന്ന് സ്റ്റോറിയോ സിഇഒ രാഹുല്‍ നായര്‍

ഗുണനിലവാരമുള്ള പോഡ്കാസ്റ്റുകള്‍ക്ക് ജനങ്ങള്‍ കാശ് മുടക്കുമെന്ന് സ്റ്റോറിയോ സിഇഒ രാഹുല്‍ നായര്‍
ശബ്ദ ഉള്ളടക്കത്താല്‍ തരംഗം തീര്‍ക്കുന്ന വ്യവസായമാണ് പോഡ്കാസ്റ്റ്. ഈ രംഗത്തിന്റെ വളര്‍ച്ച ആശ്രയിച്ചിരിക്കുന്നത് ഉപയോക്താക്കളിലാണ്. പോഡ്കാസ്റ്റ് കേള്‍ക്കാന്‍ ജനങ്ങള്‍ കാശ് മുടക്കുമോയെന്നതാണ് പലരിലുമുള്ള പ്രധാന സംശയം.
എന്നാല്‍ ഇതിന് ആത്മവിശ്വാസത്തോടെ മറുപടി പറയുന്നു പ്രശസ്ത സോഷ്യല്‍ പോഡ്കാസ്റ്റ് സംരംഭമായ സ്റ്റോറിയോയുടെ മേധാവി രാഹുല്‍ നായര്‍.
ജനങ്ങള്‍ കാശ് മുടക്കി സിനിമ കാണുന്നുണ്ടെങ്കില്‍ കാശ് കൊടുത്ത് പോഡ്കാസ്റ്റും കേള്‍ക്കുമെന്ന് രാഹുല്‍ നായര്‍ മീഡിയ ഇന്‍കിനോട് പറയുന്നു.
ഞങ്ങള്‍ റെവന്യൂ പോസിറ്റീവാണ് ഇപ്പോള്‍. അതായത് കാശ് മുടക്കി ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ആളുകള്‍ പോഡ്കാസ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. അങ്ങനെ ഒരാള്‍ക്ക് കാശ് തന്ന് കണ്ടന്റ് കേള്‍ക്കാമെങ്കില്‍ അത് മറ്റുള്ളവര്‍ക്കും പറ്റും. ഇതാണ് ഞങ്ങളുടെ ബിസിനസ് മോഡലിന്റെ യുക്തി-രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ മലയാളിയുടെ മനസിലും പോഡ്കാസ്റ്റുകള്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തിലധിഷ്ഠിതമായാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് രാഹുല്‍ നായര്‍ പറയുന്നു.
Entertainment
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

അസമയത്ത് അപ്രതീക്ഷിതമായ ഒരിടത്തു പെട്ടുപോവുകയും അപ്രതീക്ഷിതമായി സംഭവിച്ച അനീതിയ്ക്ക് സാക്ഷിയാവുകയും ഇരയയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി നീണ്ട 28 വര്‍ഷം പോരാടുകയും ചെയ്ത ഒരു വ്യക്തിയായായിരുന്നല്ലോ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേരളത്തിലെ ചര്‍ച്ചാവിഷയമായത്. യാദൃശ്ചികമെന്നു പറയട്ടെ ചരിത്രം കുറിച്ച ആ ന്യായവിധി വരുന്നതിനു മുന്‍പു തന്നെ നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാവുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുപോലെത്തന്നെ അപ്രതീക്ഷിതമായ ഒരിടത്ത് അപ്രതീക്ഷിതമായ നേരത്ത് വന്നുപെടുകയും അവിടെ കാണുന്ന തിന്മകള്ക്കെതിരെ പോരാടുകയും ചെയ്യുന്ന നന്മയുള്ള ഒരു കള്ളന്റെ കഥ. ചോരന് എന്ന ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അഭയക്കേസിലെ വിധി വന്നത്. അന്തിമ വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് തെളിയിച്ചുകൊണ്ട് കാലത്തിനപ്പുറത്തേയ്ക്ക് കണ്ണയക്കാന്‍ അങ്ങനെ ചോരന്റെ സംവിധായകന് സാന്റോ അന്തിക്കാടിലൂടെ ദൈവീകമായ ഇടപെടല്‍ നടന്നുവെന്നാണ് ചോരനിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഡോ. പ്രവീണ്‍ റാണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പകല്‍ ഉറങ്ങിയും രാത്രികളില്‍ ഒരുപോള കണ്ണടയ്ക്കാതെയും വൈകീട്ട് 6 മുതല്‍ വെളുപ്പിന് 6 വരെ ജോലി ചെയ്തുകൊണ്ട് സാങ്കേതിക വിദഗ്ധരും താരങ്ങളും മിനക്കെട്ടത് വെറുതെയായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാര്‍ക്ക് മോഡ് ഉടനീളം നിലനിര്‍ത്താനായിരുന്നു രാത്രി മാത്രം ഷൂട്ടിംഗ് നടത്തിയത്. ഒരു പക്ഷേ ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായിരിക്കും ഉടനീളം രാത്രി മാത്രം ഒരു സിനിമ ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന് സംവിധായകന് സാന്റോ അന്തിക്കാട് പറഞ്ഞു. രാത്രിയുടെ യഥാര്‍ത്ഥ വശ്യത അതേപടി പകര്‍ത്താന്‍ ഈ നിശ്ചയദാര്‍ഢ്യത്തിലൂടെ സാധിച്ചു.

സംവിധായകനും നിര്‍മാതാവും സേഫ് ആന്‍ഡ് സ്ട്രോങ്ങ് ബിസിനസ്സ് കണ്‍സള്‍ട്ടന്റ് മാനേജിങ് ഡയറക്ടറും രണ്ടാം ഷെഡ്യൂളിനൊരുങ്ങുന്ന അനാനിലെ റെവലൂഷനറി ഹീറോ അനാന്‍ എന്ന ചെറുപ്പക്കാരനെ അവതരിപ്പിക്കുന്ന ഡോ പ്രവീണ്‍ റാണയുടെ രണ്ടാമത് ചിത്രമാണ് ചോരന്. ഇന്ദ്രന്‍സ്, മണികണ്ഠന് ആചാരി എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രവീണ്‍ റാണ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമായ അനാന്‍ അണിയറയില്‍ ഒരുങ്ങവെയാണ് ചോരന് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഇതിനിടെ കോവിഡ് മൂലം തൊഴിലില്ലാതായ സിനിമാ സാങ്കേതികപ്രവര്ത്തകര്ക്ക് അദ്ദേഹം സഹായമെത്തിച്ചതിനെപ്പറ്റി അനാന്റെ പിന്നണി പ്രവര്‍ത്തകരായ രാജീവ് കോവിലകം, മേക്കപ്പ് കലാകാരന് റോണി വെള്ളത്തൂവല്‍, കോസ്റ്റിയൂം ഡിസൈനര്‍ ബുസി ബേബി ജോണ്‍ എന്നിവര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത് ജനശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലെ ആദ്യത്തെ ജീപ്പ് റാംഗ്ലര്‍ റുബിക്കോണ്‍ ഡെലിവറിയെടുത്ത് 6.25 ലക്ഷം രൂപ മുടക്കി അതിന് KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍പ്പിടിച്ചും യുവനടി സനുഷയുമായി പരസ്യചിത്രത്തില്‍ അഭിനയിച്ചും പ്രവീണ്‍ റാണ വാര്‍ത്തകളില്‍ നിറഞ്ഞത്.
ചങ്ക്സ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രമ്യ പണിക്കരാണ് ചോരനിലെ നായികാവേഷം കൈകാര്യം ചെയ്യുന്നത്. രമ്യ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചോരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിരുന്നു.
അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസാണ് ചോരനിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യയും സിനോജും പൊറിഞ്ചു മറിയം ജോസിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ചോരന്. പതിനഞ്ചു ദിവസം തുടര്‍ച്ചയായി രാത്രി മാത്രം ഷൂട്ട്ചെയ്തഭിനയിച്ചത് ഒരു നടന് എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നുവെന്ന്് സിനോജ് പറഞ്ഞു.
റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ. എം. നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വഹിക്കുന്നു. സ്റ്റാന്‍ലി ആന്റണി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. അടുത്തിടെ ഹിറ്റായ ഏതാനും മനോഹരഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗാനരചയിതാവു കൂടിയായ സംഗീത സംവിധായകന് കിരണ്‍ ജോസിന്റെ അഞ്ചാമത് സിനിമയാണ് ചോരന്. എഡിറ്റര്‍ മെന്റോസ് ആന്റണി. പ്രൊഡക്ഷന്‍ കണ്ട്രോളര് നിജില്‍ ദിവാകരന്. പ്രൊജക്റ്റ് ഡിസൈനര്‍ സുനില്‍ മേനോന്. ചിട്ടയോടും കുട്ടായ്മയോടും കൂടി പ്രവര്‍ത്തിച്ചതാണ് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പ്ലാന്‍ ചെയ്തപോലെത്തന്നെ ചിത്രം പൂര്‍ത്തികരിക്കാന്‍ സഹായിച്ചതെന്നും ദൈവത്തിന്റെ നിയോഗംപോലെ സാന്റോ അന്തിക്കാടിലൂടെ നടപ്പിലായ ചോരന് നന്മയുള്ള കള്ളന്റെ കാഴ്ചകള്‍ ഒപ്പിയെടുത്തത് തീര്‍ത്തും അത്ഭുതകരമായി സുംഭവിച്ചതാണെന്നും ഡോ പ്രവീണ്‍ റാണ പറഞ്ഞു.
Entertainment
ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായ ഒരു മ്യൂസിക് വിഡിയോ
സാജിദ് യഹിയാ സംഗീത സംവിധാനം നിര്‍വഹിച്ച ‘കണ്കള് നീയേ’ മ്യൂസിക്കല്‍ വീഡിയോയ്ക്ക് മികച്ച പ്രതികരണം

സംവിധായകനും നടനുമായ സാജിദ് യഹിയാ ഒരുക്കിയ മ്യൂസിക്കല്‍ വീഡിയോ ‘കണ്കള് നീയേ’ മികച്ച പ്രതികരണം നേടി ശ്രദ്ധേയമാകുന്നു. പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ് പാടി അഭിനയിച്ച ഗാനം മലയാളത്തിലും തമിഴിലുമായാണ് പുറത്തിറങ്ങിയത്. ശ്രേയ രാഘവിനൊപ്പം പുതുമുഖം അനസ് റഹ്മാനാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ പ്രാന്തന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി പി ഒറിജിനല്‍ റെക്കോര്‍ഡ്സ് ആണ് ‘കണ്കള് നീയേ’ നിര്‍മിച്ചിരിക്കുന്നത്.

ഉന്നത നിലവാരമുള്ള ഒരു ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായാണ് മ്യൂസിക് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംഗീതത്തേക്കാളും ആലാപനത്തേക്കാളും ഏറെ ഉയരത്തിലാണ് മനം മയക്കുന്ന അതിന്റെ ടേക്കിംഗ്. സാജിദ് യാഹിയയുടെ സംവിധാനമികവു തന്നെയാണ് ഇവിടെ എടുത്തുകാണുന്നത്. അപൂര്‍വം ചിലരെങ്കിലും ഊഹിച്ചേക്കാവുന്ന ഹൃദയാവര്‍ജകമായ ട്വിസ്റ്റാണ് വിഡിയോയുടെ ക്ലൈമാക്സില്‍ കാത്തിരിക്കുന്നത്.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ ഞായറാഴ്ച റിലീസ് ചെയ്തത്. തമിഴ് വേര്‍ഷന്‍ റിലീസ് ചെയ്തത് തെന്നിന്ത്യന്‍ താരം റഹ്മാനും. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

മലയാളത്തില്‍ വൈശാഖ് സുഗുണന്, ലിങ്കു എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സാജിദ് യഹിയയാണ്. ഗാനത്തിന്റെ തമിഴ് വരികള്‍ രചിച്ചിരിക്കുന്നത് ശിവ ഗംഗ. ഛായാഗ്രഹണം സോണി സെബാന്, ആസിഫ് പാവ്. എഡിറ്റിങ്ങ് അമല്‍ മനോജ്, പ്രോഗ്രാമിംഗ് സിബി മാത്യു അലക്സ്, മേക്കപ്പ് അനീഷ് സി ബാബു, സെക്കന്റ് യൂണിറ്റ് ക്യാമറ സാജന് സെബാസ്റ്റ്യന്‍, ആഷിഖ്, ഹിഷാം അന്‍വര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാഹിദ് മുഹമ്മദ്. വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ധീന്, ഡി ഐ ആന്‍ഡ് കളറിങ് സുജിത് സദാശിവന്.
Link to the video: https://www.youtube.com/watch?v=kHNRvucDBQ0
-
Business2 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business2 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home1 week ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Business7 days ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
-
Business1 day ago
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്
-
Business7 hours ago
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്
-
Business6 hours ago
പ്രവാസം സംരംഭകനാക്കി; പ്രമേഹരോഗികള്‍ക്കായി റെജിമോന്റെ ഓട്ട്സ്