Connect with us

Business

24 .5 ലക്ഷത്തിന് ആഡംബര വീട്; കയ്യടി നേടി ദേവദത്തനും ലോറ വെന്‍ച്വേഴ്സും

13 ലക്ഷം ലക്ഷം രൂപ മുതല്‍മുടക്കില്‍ രണ്ട് ബെഡ്റൂമുകളോട് കൂടിയ വീടും നിര്‍മിക്കാന്‍ കഴിയുമെന്ന് ദേവദത്തന്‍

Media Ink

Published

on

വീട് നിര്‍മാണത്തിലെ ചെലവ് ഓര്‍ത്ത് തല പുകയ്ക്കുന്നവര്‍ക്ക് മുന്നില്‍ ബഡ്ജറ്റ് ഹോം ആശയത്തില്‍ ആഡംബര വീടുകള്‍ അവതരിപ്പിക്കുകയാണ് കൊച്ചി അആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പി ദേവദത്തന്‍.

കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കുവാന്‍ സാധിക്കുമോ ? വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണത്. കുറഞ്ഞ ചെലവില്‍ വെറും വീടല്ല ആഡംബര വീടുകള്‍ തന്നെ പണിയാന്‍ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ്സ് എന്ന സ്ഥാപനത്തിലൂടെ മാനേജിംഗ് ഡയറക്റ്ററായ പി ദേവദത്തന്‍.

Advertisement

കെട്ടിട നിര്‍മാണ രംഗത്ത് നീണ്ട പത്തു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ദേവദത്തന്‍ എന്നും പ്രാധാന്യം നല്‍കിയിരുന്നത് കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കായിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് പല പ്രവാസികളും നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ വന്നപ്പോഴാണ് അവരുടെ സൗകര്യങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ അത്യാവശ്യം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് എന്ന നിലക്ക് 24 .5 ലക്ഷത്തിന് ആഡംബര വീട് എന്ന പദ്ധതി അവതരിപ്പിച്ചത്.

മൂന്നു കിടപ്പുമുറികള്‍ , അറ്റാച്ഡ് ബാത്ത്‌റൂം, പോര്‍ച്ച്, മോഡുലാര്‍ ഫിറ്റ് ഔട്ടോട് കൂടിയ കിച്ചന്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടിനു 24 .5 ലക്ഷം രൂപ മാത്രമാണ് നിര്‍മാണ ചെലവ് എന്ന് കേട്ടപ്പോള്‍ വിശ്വസിച്ചവരെക്കാള്‍ ഏറെ വിശ്വസിക്കാത്തവരായിരുന്നു. എന്നാല്‍ 13 ലക്ഷം ലക്ഷം രൂപ മുതല്‍മുടക്കില്‍ രണ്ട് ബെഡ്റൂമുകളോട് കൂടിയ വീടും നിര്‍മിക്കാന്‍ കഴിയുമെന്ന് ദേവദത്തന്‍ തെളിയിച്ചതോടെ കേരളം ലോറ വെന്‍ച്വേഴ്സിന്റെ കോവിഡ് പാക്കേജിനെ ഏറ്റെടുത്തു. വ്യത്യസ്തമായ ആര് പ്ലാനുകളാണ് ലോറ വെന്‍ച്വേഴ്സ് അവതരിപ്പിക്കുന്നത്. പ്ലാനുകളില്‍ മാറ്റം ആവശ്യമാണ് എങ്കില്‍ അതും ചെയ്തു നല്‍കാന്‍ സ്ഥാപനം തയ്യാറാണ്.

ബഡ്ജറ്റ് ഹോം എന്ന ആശയത്തിന് കേരളത്തില്‍ പ്രചാരം വര്‍ധിച്ചു വരുന്നതിന്റെ ഒരു തെളിവ് കൂടിയായിരുന്നു ഇത്. മൂന്ന് ബെഡ്‌റൂമുകള്‍, ഹാള്‍, ഡൈനിംഗ് ഹാള്‍, മോഡുലാര്‍ ഫിറ്റ് ഔട്ടോട് കൂടിയ അടുക്കള, പോര്‍ച്ച്, സിറ്റ്ഔട്ട് തുടങ്ങിയ സൗകര്യങ്ങളാണ് 1400 സ്‌ക്വയര്‍ ഫീറ്റില്‍ 24.5 ലക്ഷത്തിന് നിര്‍മിക്കുന്നത്. രണ്ട് ബെഡ് റൂമുകള്‍, ഹാള്‍, ഡൈനിംഗ് റൂം, മോഡുലാര്‍ കിച്ചന്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങളോടെ 650 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് 13 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്നത്.

ഏത് വലുപ്പത്തിലുള്ള വീടുകളാണെങ്കിലും നിര്‍മാണരീതി, ഉപയോഗിക്കുന്ന മെറ്റിരിയലുകള്‍ എന്നിവ ഒന്നുതന്നെയായിരിക്കും. കെട്ടിട നിര്‍മാണ മേഖലയിലെ പ്രമുഖരായ ആര്‍ക്കിടെക്റ്റുകള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പാണ് പ്ലാനുകള്‍ തയ്യറാക്കിയിരിക്കുന്നത്. മാത്രമല്ല ഇത്തരത്തില്‍ നിര്‍മിക്കുന്ന വീടുകളിലെ ഫിറ്റിങ്സിന് ഏഴ് വര്‍ഷത്തെ ഗ്യാരന്റിയും ലോറ വെന്‍ച്വേഴ്സ് നല്‍കുന്നു.

ഇതെങ്ങനെ സാദ്യമാകുന്നു എന്നതായിരുന്നു ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള പ്രധാന ചോദ്യം. ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിന്‍ കുറയ്ക്കുക, സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക തുടങ്ങിയ രണ്ട് രീതികളിലൂടെയാണ് ഇക്കാര്യം നടപ്പിലാക്കിയത്. ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിനില്‍ ഒരു 20 ശതമാനത്തിന്റെ കുറവ് വരുത്താന്‍ ഒരു ബില്‍ഡര്‍ തയ്യാറാകുകയാണെങ്കില്‍ വീട് നിര്‍മാണ ചെലവ് 22 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഒരേ സമയം ഒന്നിലേറെ പ്രോജക്റ്റുകള്‍ കൈകാര്യം ചെയ്യുന്ന പരിചയസമ്പന്നനായ ഒരു ബില്‍ഡര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ.

പ്രോഫിറ്റ് മാര്‍ജിന്‍ കുറച്ച് കൂടുതല്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ ബില്‍ഡറുടെ വരുമാനത്തിലും ആ വര്‍ധനവ് കാണാനാകും. എന്നാല്‍ ഇത് പ്രാദേശികമായി മാത്രം കെട്ടിട നിര്‍മാണം നടത്തുന്ന ഒരു ബില്‍ഡറെ സംബന്ധിച്ച് പ്രവര്‍ത്തികമാകുന്ന കാര്യമല്ല. അതിനാലാണ് ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ബില്‍ഡര്‍മാരുടെ സേവനം ഈ രംഗത്ത് അനിവാര്യമായി വരുന്നത്.ലോറ വെന്‍ച്വേഴ്സ് വിജയിച്ചതും ഈ മേഖലയിലാണ്.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വീടുകള്‍ നിര്‍മിച്ചു പരിചയമുള്ളതിനാല്‍ തന്നെ ബഡ്ജറ്റില്‍ വര്ധനവില്ലാതെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ലോറ വെന്‍ച്വേഴ്സിന് കഴിയും. മുന്‍നിര ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വീടിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.ഫ്ളോറിംഗിനായി മുന്‍നിര ടൈല്‍സ് ബ്രാന്‍ഡുകളായ കാജാരിയാ, ഞഅഗ, നിക്കോ, ജോണ്‍സണ്‍, ഏഷ്യന്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. സാനിട്ടറിവെയറുകളില്‍ ഹിന്‍ഡ്വെയര്‍, ടോട്ടോ, സെറ, ജഗ്വാര്‍ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഉപയോഗിക്കുന്നത്. പൈപ്പുകള്‍ സുപ്രീം, തോംസണ്‍ തുടങ്ങിയ ബ്രാന്‍ഡുകളാണ്. വയറിംഗ്, എലെക്ട്രിക്കല്‍സ് എന്നിവ ഹാവെല്‍സ്, വി ഗാര്‍ഡ്, ഫിനോലക്സ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടേതാണ്. വീടിന്റെ പ്രധാന വാതിലും ജനലുകളും തെക്കില്‍ നിര്‍മിച്ചവയാണ്. ഉള്‍വശത്തുള്ള വാതിലുകള്‍ക്കും മറ്റ് ചാനലുകള്‍ക്കും ആഞ്ഞിലിയും പ്ലാവുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പെയിന്റുകള്‍ ഏഷ്യന്‍ പെയിന്റ്സ്, ബര്‍ജര്‍ എന്നിവയാണ് ഇപയോഗിക്കുന്നത്. വീടിനു ഏത് നിറത്തിലുള്ള പെയിന്റ് വേണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം വീട്ടുടമസ്ഥര്‍ക്കാണ്. രണ്ട് കോട്ട് പുട്ടി, എമല്‍ഷന്‍, പ്രൈമര്‍, വെതര്‍ കോട്ട് എന്നിവ അടിച്ചശേഷമാണ് വീടിന്റെ പെയിന്റിംഗ് പൂര്‍ത്തിയാക്കുന്നത്. റീറ്റെയ്ല്‍ മാര്‍ജിന്‍ കട്ട് ഓഫ് ചെയ്താണ് വസ്തുക്കള്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നത്.

ബഡ്ജറ്റ് നിരക്കില്‍ വീടുകള്‍ നിര്‍മിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക : 9804655555

Advertisement

Business

പ്രവാസം സംരംഭകനാക്കി; പ്രമേഹരോഗികള്‍ക്കായി റെജിമോന്റെ ഓട്ട്‌സ്

പ്രമേഹ രോഗികള്‍ക്കായുള്ള ഓട്ട്‌സ് എന്ന വിശേഷണത്തോടെ ഗ്ലോറിസ് ഓട്ട്‌സ് വിപണി പിടിക്കുമ്പോള്‍ ഈ സംരംഭകനും ശ്രദ്ധേയനാകുകയാണ്

Media Ink

Published

on

നീണ്ട 20 വര്‍ഷക്കാലത്തെ പ്രവാസം കൊണ്ട് എന്ത് നേടി എന്ന ചോദ്യത്തിന് മുന്നില്‍ റെജിമോന്‍ തങ്കച്ചന്‍ ആവേശത്തോടെ തന്റെ സംരംഭത്തെ കാണിക്കും. പ്രമേഹ രോഗികള്‍ക്കായുള്ള ഓട്ട്‌സ് എന്ന വിശേഷണത്തോടെ ഗ്ലോറിസ് ഓട്ട്‌സ് വിപണി പിടിക്കുമ്പോള്‍ ഈ സംരംഭകനും ശ്രദ്ധേയനാകുകയാണ്.

റെജിമോന്‍ തങ്കച്ചന്‍

ദിനം പ്രതി എന്ന രീതിയിലാണ് സംസ്ഥാന വിപണിയില്‍ ഭക്ഷ്യ ബ്രാന്‍ഡുകള്‍ ഇടം പിടിക്കുന്നത്. ഏതൊരു ഭക്ഷ്യ ഉല്‍പ്പന്നം എടുത്ത് നോക്കിയാലും സമാനമായ പത്തോളം ബ്രാന്‍ഡെങ്കിലും ശരാശരി കാണാന്‍ കഴിയും. ഇതില്‍ പ്രാദേശിയ , ദേശീയ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്നു. നിക്ഷേപിച്ച തുകയുടെ നല്ലൊരു പങ്കും പരസ്യങ്ങള്‍ക്കും മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചുകൊണ്ടാണ് ഇവയില്‍ പല ബ്രാന്‍ഡുകളും വിപണി പിടിക്കുന്നത്. ഇക്കൂട്ടത്തില്‍ പരസ്യ പ്രചാരണങ്ങളില്ലാതെ, മാര്‍ക്കറ്റിങ് നെറ്റ്വര്‍ക്ക് ഇല്ലാതെ പ്രധാനമായും മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി ശ്രദ്ധേയമായ ബ്രാന്‍ഡ് ആണ് ഗ്ലോറിസ് ഓട്ട്‌സ്.

Advertisement

സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍ പല ബ്രാന്‍ഡിലുള്ള ഇരുപതോളം ഓട്ട്‌സ് പാക്കറ്റുകള്‍ ഒറ്റനോട്ടത്തില്‍ കണടെത്താന്‍ കഴിയും. ഇത്തരത്തില്‍ മത്സരം കടുത്ത വിപണിയിലേക്കാണ് ആത്മവിശ്വാസത്തോടെ വിദേശ സാങ്കേതിക വിദ്യയാല്‍ നിര്‍മിക്കപ്പെടുന്ന ഒരു ഓട്ട്‌സ് ബ്രാന്‍ഡ് റെജിമോന്‍ തങ്കച്ചന്‍ എന്ന സംരംഭകന്‍ പരിചയപ്പെടുത്തുന്നത്. 1996 മുതല്‍ പ്രവാസ ജീവിതം നയിച്ചിരുന്ന റെജിമോന്‍ തങ്കച്ചന്‍ നീണ്ട 14 വര്‍ഷത്തെ പ്രവാസത്തിനൊടുവിലാണ് സ്വന്തമായൊരു സ്ഥാപനം എന്ന ലക്ഷ്യവുമായി കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്.

ഖുബൂസുമായി തുടക്കം, നഷ്ടം 70 ലക്ഷം

സ്വന്തം കുടുംബവുമൊത്ത് നാട്ടില്‍ ജീവിക്കണം എന്ന ആഗ്രഹം കലശലായപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ റെജിമോന്‍ പ്രവാസത്തിനു ബൈ പറഞ്ഞു. നാട്ടില്‍ വന്ന് നാളതുവരെ സ്വരുക്കൂട്ടി വച്ച തുകയില്‍ നിന്നും നല്ലൊരു തുക വകയിരുത്തി സ്വന്തമായൊരു ബിസിനസ്, അതില്‍ നിന്നും ലഭിക്കുന്ന വരുമാനം തുടങ്ങിയ ലക്ഷ്യങ്ങളുമായി പല സംരംഭക ആശയങ്ങളും റെജിമോന്‍ ചര്‍ച്ച ചെയ്തു. ഒടുവിലാണ് അറബി നാട്ടില്‍ ഏറെ പ്രശസ്തമായ ഖുബൂസ് എന്ന വിഭവത്തിന്റെ നിര്‍മാണ വിതരണ യൂണിറ്റ് എന്ന ലക്ഷ്യത്തിലേക്ക് റെജിമോന്‍ എത്തുന്നത്.

ഖുബൂസ് നിര്‍മാണം ആരംഭിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോഴും പലരും എതിര്‍ത്തു. ഇതൊക്കെ ഈ നാട്ടില്‍ വിജയിക്കുമോ എന്നായിരുന്നു ചോദ്യം. ലാഭ നഷ്ടങ്ങള്‍ പ്രവര്‍ത്തിച്ചു നോക്കിയാ ശേഷം മാത്രം പറയേണ്ടതാണ് എന്ന നിലക്ക് ബിസിനസുമായി മുന്നോട്ട് പോകാനായിരുന്നു റെജിമോന്റെ തീരുമാനം. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിന്നും ഫുഡ് ഇന്ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ മത്സരിക്കാന്‍ മറ്റു ബ്രാന്‍ഡുകള്‍ ഒന്നും ഇല്ല എന്നതായിരുന്നു റെജിമോന്റെ വിശ്വാസം. എന്നാല്‍ ആ വിശ്വാസം തകര്‍ന്നത് വളരെ പെട്ടന്നായിരുന്നു. 80 ലക്ഷം രൂപയുടെ നിക്ഷേപവുമായി തുടങ്ങിയ ഖുബൂസ് നിര്‍മാണം 70 ലക്ഷം രൂപയുടെ നഷ്ടത്തില്‍ നിര്‍ത്തേണ്ടതായി വന്നു.

ഖുബൂസ് നിര്‍മാണത്തില്‍ നിന്നുമുള്ള നഷ്ടം നികത്താനായി ബേക്കറി ബിസിനസ് പോലെ പല സംരംഭങ്ങളും നടത്തി എങ്കിലും ഒന്നും വിജയം കണ്ടില്ല. ഒടുവില്‍ ഒന്നുകില്‍ നഷ്ടം സഹിച്ച് ബിസിനസുമായി മുന്നോട്ട് പോകുക, അല്ലെങ്കില്‍ പഴയപോലെ എല്ലാം ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് മടങ്ങി പോയി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുക ഈ രണ്ട് വഴികള്‍ മാത്രമേ അദ്ദേഹത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു തിരിച്ചു പോക്ക് ഒരിക്കലും ആഗ്രഹിക്കാതിരുന്നതിനാല്‍ തന്നെ ഫുഡ് ഇന്‍ഡസ്ട്രിയില്‍ തന്നെ പിടിച്ചു നില്‍ക്കാനായിരുന്നു തീരുമാനം.

ബാംഗ്ലൂരില്‍ നിന്നും പഠിച്ച ഓട്ട്‌സ് ബിസിനസ്

ബിസിനസ് എങ്ങനെ നടത്തണം എന്ന കാര്യത്തില്‍ വ്യക്തമായ അറിവില്ലാത്തതാണ് തന്റെ പരാജയത്തിന് കാരണം എന്ന് തിരിച്ചറിഞ്ഞ റെജിമോന്‍ ബാംഗ്ലൂരില്‍ പോയി ഫുഡ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ബിസിനസുകളെപ്പറ്റിയും അവയുടെ വിജയസാധ്യതകളെ പറ്റിയും പഠിച്ചു. അവിടെ നിന്നുമാണ് പ്രമേഹരോഗികള്‍ക്കായുള്ള സ്പെഷ്യല്‍ ഓട്ട്‌സ് നിര്‍മാണത്തെ പറ്റി അറിയുന്നത്. നിരവധി ബ്രാന്‍ഡ് ഓട്ട്‌സ് വിപണിയില്‍ ഉണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കായുള്ള ഒരു ബ്രാന്‍ഡ് നിലവിലില്ല എന്നത് സാധ്യതകള്‍ വര്‍ധിപ്പിച്ചു. കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു വിഭവമല്ല ഓട്ട്‌സ്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യണം. അതിനാല്‍ തന്നെ റിസ്‌ക് കൂടുതലാണ്. എന്നാല്‍ വിജയിക്കണം എന്ന അതിയായ ആഗ്രഹത്തിന് മുകളില്‍ ഈ റിസ്‌ക് ഏറ്റെടുക്കാന്‍ തന്നെ റെജിമോന്‍ തീരുമാനിച്ചു.

മള്‍ട്ടി ഗ്രൈന്‍ ഓട്ട്‌സ് വിപണിയില്‍ എത്തിക്കാനായിരുന്നു തീരുമാനം. സ്വദേശമായ കരുനാഗപ്പള്ളിയില്‍ ഇതിനായി ഒരു ഫാക്റ്ററി അദ്ദേഹം സ്ഥാപിച്ചു. വിദേശത്ത് നിന്നും ഓട്ട്‌സ് എത്തിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു. കുട്ടികള്‍ക്കായി ഏത്തയ്ക്കാപ്പൊടി, പയറുവര്‍ഗങ്ങള്‍, നട്ട്‌സ് എന്നിവ ചേര്‍ത്ത ഓട്ട്‌സ് ആണ് റെജിമോന്‍ ഗ്ലോറിസ് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ചത്. സാധാരണയായി ഓട്ട്‌സ് കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് പോലും ടിഫിനായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഗ്ലോറിസ് മള്‍ട്ടി ഗ്രൈന്‍ ഓട്ട്‌സ് നിര്‍മിക്കുന്നത്. പ്രാതലായും ഉച്ചഭക്ഷണമായും രാത്രി അത്താഴമായും ഗ്ലോറിസ് ഓട്ട്‌സ് ഉപയോഗിക്കാന്‍ കഴിയും. 2019 ല്‍ ആരംഭിച്ച ഓട്ട്‌സ് ബ്രാന്‍ഡ് ഗുണമേ•യില്‍ മികവ് കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രമേഹരോഗികള്‍ക്ക് ദോഷം ചെയ്യുന്ന യാതൊരു ചേരുവകളും ഗ്ലോറിസ് ഓട്ട്‌സ് എന്ന ബ്രാന്‍ഡില്‍ ചേര്‍ക്കുന്നില്ല. രണ്ട് തരം ഓട്ട്‌സ് ആണ് ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കുന്നത്. ആദ്യത്തേക്ക് സ്വീറ്റ് ഓട്ട്‌സ് ആണ്. പായസം കുടിക്കുന്നത് പോലെ കുടിക്കാന്‍ സാധിക്കും. രണ്ടാമത്തെ ബ്രാന്‍ഡ് പ്രമേഹരോഗികള്‍ക്കായുള്ള മധുരം ചേര്‍ക്കാത്ത ഓട്ട്‌സ് ആണ്. നിലവില്‍ യാതൊരുവിധ മത്സരവും കൂ9ടാതെയാണ് ഗ്ലോറിസ് ഓട്ട്‌സ് വിപണി പിടിക്കുന്നത്. പ്രതിമാസം വില്പന വര്‍ധിച്ചു വരികയാണ് എന്നത് തന്നെ തന്റെ ഉല്‍പ്പന്നത്തിന്റെ വിജയമായി റെജിമോന്‍ കാണുന്നു. ആര്‍ക്കും കയ്യില്‍ ഒതുങ്ങാവുന്ന തുകയ്ക്കാണ് ഓട്ട്‌സ് വിപണിയില്‍ എത്തുന്നത്.

കുക്കീസ്, റിസ്‌ക് എന്നിവയും തയ്യാര്‍

ഓട്ട്‌സ് ബ്രാന്‍ഡിന് പുറമെ കുക്കീസ്, പ്രമേഹരോഗികള്‍ക്കായുള്ള പ്രത്യേക കുക്കീസ് എന്നിവയും ഗ്ലോറിസ് വിപണിയില്‍ എത്തിക്കുന്നുണ്ട്. 25 ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് ഗ്ലോറിസ് എന്ന ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Continue Reading

Business

എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്

സ്വന്തമായൊരു സംരംഭം എന്ന ആശയത്തില്‍ നിന്നുമാണ് എടപ്പാള്‍ സ്വദേശിയായ ഷംസുദ്ദീന്‍ കെഎസ് എ പ്ലസ് എന്ന ബ്രാന്‍ഡില്‍ ഡിറ്റര്‍ജെന്റ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്

Media Ink

Published

on

കേരളത്തിലെ ഗ്രാമങ്ങളിലേക്ക് ശ്രദ്ധിച്ച് നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും, ദിവസവേതനത്തിനും മാസ ശമ്പളത്തിനും പിന്നാലെ പോകാതെ സ്വന്തമായൊരു സംരംഭം എന്ന സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്നവരാണ് ഗ്രാമപ്രദേശത്തെ യുവാക്കളില്‍ ഏറിയപങ്കും. ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ ചെറുകിട ഇടത്തരം സംരംഭങ്ങളെക്കൊണ്ട് നിറഞ്ഞ പ്രദേശമാണ് മലപ്പുറം ജില്ല. എഫ്എംസിജി ശ്രേണിയില്‍ ഉള്ള ഉല്‍പ്പന്നങ്ങളാണ് ഇവയില്‍ ഏറിയ പങ്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇത്തരത്തില്‍ ഡിറ്റര്‍ജെന്റ് ഉല്‍പ്പാദനമേഖലയില്‍ എടപ്പാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് എ പ്ലസ്. എ പ്ലസ് എന്ന പേരില്‍ ഡിറ്റര്‍ജെന്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ ബ്രാന്‍ഡ് ഉടമയായ ഷംസുദ്ദീന്‍ കെ എസിന്റെ മനസ്സില്‍ മറ്റുള്ളവരുടെ തണലില്‍ നിലക്കാതെ സ്വന്തമായൊരു സംരംഭം കെട്ടിപ്പടുക്കുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഷംസുദ്ദീന്‍ കെ എസ്

വ്യത്യസ്തങ്ങളായ നിരവധി ജോലികള്‍ ചെയ്തു വരുമാനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയ ശേഷമാണ് ഷംസുദ്ദീന്‍ സ്വന്തം സ്ഥാപനം എന്ന നിലയില്‍ എ പ്ലസിന് രൂപം നല്‍കിയത്. ഏതെങ്കിലും ഒരു ബിസിനസില്‍ നിക്ഷേപം നടത്താതെ നിത്യ ജീവിതത്തില്‍ അനിവാര്യമായതും എന്നാല്‍ പ്രാദേശിക വിപണി എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ കഴിയുന്നതുമായ ഒരു ഉല്‍പ്പന്നം നിര്‍മിക്കണം എന്ന ചിന്തയില്‍ നിന്നുമാണ് ഷംസുദ്ദീന്‍ ഡിറ്റര്‍ജന്റുകളുടെ നിര്‍മാണത്തിലേക്ക് തിരിയുന്നത്. സംരംഭകനാകുക എന്ന മോഹം സാക്ഷാത്കരിക്കുന്നതിനായി താന്‍ തെരെഞ്ഞെടുത്ത മേഖലയുടെ സാധ്യതകളും ന്യൂനതകളും ശരിയായ രീതിയില്‍ പടിച്ചു മനസിലാക്കിയ ശേഷമാണദ്ദേഹം നിക്ഷേപം നടത്തിയത്.

Advertisement

2013 ലാണ് എ പ്ലസ് എന്ന ബ്രാന്‍ഡിന് ഷംസുദ്ദീന്‍ തുടക്കം കുറിച്ചത്. 2016 ലാണ് സ്ഥാപനം ട്രേഡ് മാര്‍ക്ക് സ്വന്തമാക്കുന്നത്. തുടക്ക നിക്ഷേപം എന്ന നിലയ്ക്ക് 3 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തിയിരുന്നത്. തുടക്ക വര്‍ഷങ്ങളില്‍ ലാഭം എടുക്കാതെ കിട്ടുന്ന ലാഭം എത്രയായാലും അത് സ്ഥാപനത്തിലേക്ക് തന്നെ തിരികെ നിക്ഷേപിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. ഇത്തരത്തിലുള്ള മാതൃക സ്വീകരിച്ചത് സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് സഹായകമായി എന്ന് പറയാം.

ആഭ്യന്തര – അന്യസംസ്ഥാന വിപണികളില്‍ സജീവം

തുടക്കത്തില്‍ എടപ്പാള്‍ കേന്ദ്രീകരിച്ചുള്ള ഫാക്റ്ററിയില്‍ നിര്‍മിക്കുന്ന സോപ്പ് പൊടി ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നതിനാണ് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ പിന്നീട് മലപ്പുറം ജില്ലയ്ക്ക് പുറത്തേക്കും വിപണി വളര്‍ന്നു. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും എ പ്ലസ് തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പ്രൊപ്രൈറ്റര്‍ഷിപ്പ് മാതൃകയില്‍ തുടക്കം കുറിച്ച സ്ഥാപനം എക്കാലത്തും പ്രാമുഖ്യം നല്‍കുന്നത് ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനാണ്. ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് എ പ്ലസ് എന്ന ബ്രാന്‍ഡിലൂടെ ഷംസുദ്ദീന്‍ ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം മുതല്‍ കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും എ പ്ലസ് ഡിറ്റര്‍ജെന്റ് തങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നുണ്ട്. പ്രതിമാസം 80 മുതല്‍ 100 ടണ്‍ വരെ ഡിറ്റര്‍ജെന്റ് ആണ് സ്ഥാപനം വില്‍ക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ വിപണി അടക്കി വാഴുന്ന കാലത്ത് പുതിയൊരു ബ്രാന്‍ഡ് ഡിറ്റര്‍ജന്റുമായി വിപണിയില്‍ സജീവമാകുമ്പോള്‍ മിതമായ വില മാത്രം ഈടാക്കുക എന്ന തന്ത്രമാണ് എ പ്ലസ് സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ബ്രാന്‍ഡിനുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍ ഇടുക്കി, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നും ആവശ്യത്തിലേറെ ഉപഭോക്താക്കള്‍ സ്ഥാപനത്തിനുണ്ട്.

സോപ്പ് പൊടിക്ക് പുറമെ ലിക്വിഡ് ഡിറ്റര്‍ജെന്റ് ഇപ്പോള്‍ വിപണി പിടിച്ചു വരുന്നുണ്ട്. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവരാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. എടപ്പാള്‍ ജില്ലയിലെ നടക്കാവില്‍ നിന്നും ഏജന്‍സികള്‍ വഴിയാണ് സോപ്പ്‌പൊടി വിതരണത്തിനായി എത്തിക്കുന്നത്. ഡയറക്റ്റ് സെല്ലിംഗ് കൂടാതെ തന്നെ മികച്ച വരുമാനമാണ് എ പ്ലസ് നേടുന്നത്.

കയറ്റുമതി ലക്ഷ്യമിടുന്നു

കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടാണ് എ പ്ലസ് പ്രവര്‍ത്തിക്കുന്നത്. യുഎഇയിലേക്ക് കയറ്റുമതി ആരംഭിച്ചു കഴിഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു. യുഎഇ വിപണിയില്‍ നിന്നുള്ള റിസള്‍ട്ട് എങ്ങനെയാണ് എന്ന് മനസിലാക്കിയശേഷം മാത്രമേ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കുകയുള്ളൂ. ബിസിനസിലേക്ക് ഇറങ്ങിയ കാലം മുതല്‍ക്ക് പൂര്‍ണ പിന്തുണയുമായി കൂടെ നിന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് തന്റെ വിജയശില്പികള്‍ എന്ന് എ പ്ലസ് മാനേജിംഗ് ഡയറക്റ്റര്‍ ഷംസുദ്ദീന്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഏജന്‍സികള്‍ മുഖാന്തിരം കേരളത്തിനകത്തും പുറത്തും ഒരു പോലെ ബിസിനസ് വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

കോണ്‍ടാക്റ്റ് :9349400500

Continue Reading

Business

കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്

കള്ളിയത്ത് ടി.എം.ടിക്ക് ദേശീയ അംഗീകാരം

Media Ink

Published

on

ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി. ഉയര്‍ന്ന നിലവാരവും ഉല്‍പ്പന്ന ഗുണമേന്‍മയും, വ്യവസായ നിലവാരവും പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ദേശീയ തലത്തില്‍ നല്‍കപ്പെടുന്നതാണ് ഈ അവാര്‍ഡ്. 92 വര്‍ഷങ്ങളുടെ ബിസിനസ് പാരമ്പര്യമുള്ള കള്ളിയത്ത് ഗ്രൂപ്പ് 2001 ലാണ് പാലക്കാട് കേന്ദ്രീകരിച്ച് സ്ററീല്‍ ബാര്‍ നിര്‍മ്മാണം ആരംഭിച്ചത്.

കേരളത്തിലെ ആദ്യ. ടി.എം.ടി. സ്റ്റീല്‍ ബാര്‍ നിമ്മാതാക്കള്‍ എന്നതിനു പുറമേ 6 എം.എം. ഒറിജിനല്‍ ടി.എം.ടി സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ് കള്ളിയത്ത്. ഇന്ത്യയില്‍ ആദ്യമായി 6 എം.എം. ടി.എം.ടി എഫ്ഇ 500 ഗ്രേഡ് സ്റ്റീല്‍ ബാറുകള്‍ അവതരിപ്പിച്ചതും കള്ളിയത്താണ്. 6 എം.എം. ടി.എം.ടി ബാറുകള്‍ക്ക് ആദ്യമായി ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതും, കേരളത്തില്‍ നിന്നും ആദ്യമായി ടി.എം.ടി കമ്പികള്‍ കയറ്റുമതി ചെയ്തതും കള്ളിയത്താണ്.

Advertisement

മുഹമ്മദ് നൂര്‍ഷ കള്ളിയത്ത്

1000 കോടി രൂപയുടെ വിറ്റുവരവുളള കള്ളിയത്ത് ഗ്രൂപ്പാണ് ഇന്ത്യയില്‍ ആദ്യമായി സ്റ്റീല്‍ഫാബ് എന്ന ബ്രാന്‍ഡില്‍ കട്ട് ആന്റ് ബെന്‍ഡ് സ്റ്റീല്‍ ബാറുകളും, ഐ.എസ്.ഐ ഗുണനിലവാരത്തോടുകൂടി ബൈന്‍ഡിംഗ് വയറുകളും ഉല്പാദിപ്പിക്കുന്ന ഏക കമ്പനി. എല്‍.പി.ജി സിലിണ്ടര്‍, കവര്‍ ബ്ലോക്കുകള്‍, ഫ്ളോറിംഗ് ആന്റ് സാനിറ്ററി, ആരോഗ്യമേഖല, റിയല്‍റ്റേഴ്സ് തുടങ്ങി വിവധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രൂപ്പിന് കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും ശക്തമായ വിതരണ ശ്രംഖലയുണ്ട്.

ദിര്‍ഷാ മുഹമ്മദ് കള്ളിയത്ത്

ഉന്നത നിലവാരം പുലര്‍ത്തുന്ന ഉത്പന്നങ്ങള്‍ മാത്രം വിപണിയില്‍ എത്തിച്ചതിനുള്ള അംഗീകാരമാണ് ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ. അവാര്‍ഡെന്ന് കള്ളിയത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ കള്ളിയത്ത് പറഞ്ഞു. ഉല്പന്നത്തിന്റെ മികവും, ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അതിനൂതന സാങ്കേതിക വിദ്യകളും, ക്വാളിറ്റി ചെക്കിങ് സംവിധാനവും, നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉള്‍പെടുത്തിയിട്ടുണ്ടെന്നു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷാ മുഹമ്മദ് കള്ളിയത്തും പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment3 weeks ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life5 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health7 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life8 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala9 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics10 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Opinion1 month ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education4 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business5 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion5 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business5 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion5 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion5 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life6 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life6 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion6 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Auto

Auto4 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto4 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto4 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto5 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto5 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto5 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto5 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto5 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto5 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto6 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending