National
എംപിഎല്‍ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്സര്
ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സറായി എംപിഎല്‍ സ്പോര്‍ട്ട്

പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്പോര്‍ട്ട് ഡിസൈന്‍ ചെയ്ത്, ഉല്‍പ്പാദിപ്പിക്കുന്ന ജഴ്സികള്‍ ധരിക്കും
ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സറായി എംപിഎല്‍ സ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ഇ-സ്പോര്‍ട്ട് മൊബൈല്‍ ഗെയിമിങ് പ്ലാറ്റ്ഫോമാണ് മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ കായിക വസ്ത്ര ബ്രാന്‍ഡായ എംപിഎല്‍ സ്പോര്‍ട്ട്സ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോണ്‍സറും മര്‍ക്കന്റൈസ് പാര്ട്ട്നറുമായാണ് എംപിഎല്ലിനെ ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്. 2023 ഡിസംബര്‍ വരെ നീളുന്നതാണ് കരാര്‍.
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയോടെയായിരിക്കും ടീം ഇന്ത്യ പുതിയ എംപിഎല്ലിന്റെ പുതിയ ജഴ്സി അണിഞ്ഞ് കളത്തിലിറങ്ങുക. പുരുഷ, വനിതാ ടീമുകളും അണ്ടര്‍ 19 ടീമുകളും കരാറിന്റെ ഭാഗമാകും.
Business
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്
കള്ളിയത്ത് ടി.എം.ടിക്ക് ദേശീയ അംഗീകാരം

ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി. ഉയര്‍ന്ന നിലവാരവും ഉല്‍പ്പന്ന ഗുണമേന്മയും, വ്യവസായ നിലവാരവും പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ദേശീയ തലത്തില്‍ നല്കപ്പെടുന്നതാണ് ഈ അവാര്‍ഡ്. 92 വര്‍ഷങ്ങളുടെ ബിസിനസ് പാരമ്പര്യമുള്ള കള്ളിയത്ത് ഗ്രൂപ്പ് 2001 ലാണ് പാലക്കാട് കേന്ദ്രീകരിച്ച് സ്ററീല്‍ ബാര്‍ നിര്‍മ്മാണം ആരംഭിച്ചത്.

കേരളത്തിലെ ആദ്യ. ടി.എം.ടി. സ്റ്റീല്‍ ബാര്‍ നിമ്മാതാക്കള്‍ എന്നതിനു പുറമേ 6 എം.എം. ഒറിജിനല്‍ ടി.എം.ടി സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ് കള്ളിയത്ത്. ഇന്ത്യയില്‍ ആദ്യമായി 6 എം.എം. ടി.എം.ടി എഫ്ഇ 500 ഗ്രേഡ് സ്റ്റീല്‍ ബാറുകള്‍ അവതരിപ്പിച്ചതും കള്ളിയത്താണ്. 6 എം.എം. ടി.എം.ടി ബാറുകള്‍ക്ക് ആദ്യമായി ബി.ഐ.എസ് സര്ട്ടിഫിക്കേഷന് ലഭിച്ചതും, കേരളത്തില്‍ നിന്നും ആദ്യമായി ടി.എം.ടി കമ്പികള്‍ കയറ്റുമതി ചെയ്തതും കള്ളിയത്താണ്.

1000 കോടി രൂപയുടെ വിറ്റുവരവുളള കള്ളിയത്ത് ഗ്രൂപ്പാണ് ഇന്ത്യയില്‍ ആദ്യമായി സ്റ്റീല്‍ഫാബ് എന്ന ബ്രാന്‍ഡില്‍ കട്ട് ആന്റ് ബെന്‍ഡ് സ്റ്റീല്‍ ബാറുകളും, ഐ.എസ്.ഐ ഗുണനിലവാരത്തോടുകൂടി ബൈന്‍ഡിംഗ് വയറുകളും ഉല്പാദിപ്പിക്കുന്ന ഏക കമ്പനി. എല്‍.പി.ജി സിലിണ്ടര്‍, കവര്‍ ബ്ലോക്കുകള്‍, ഫ്ളോറിംഗ് ആന്റ് സാനിറ്ററി, ആരോഗ്യമേഖല, റിയല്‍റ്റേഴ്സ് തുടങ്ങി വിവധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രൂപ്പിന് കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും ശക്തമായ വിതരണ ശ്രംഖലയുണ്ട്.

ഉന്നത നിലവാരം പുലര്‍ത്തുന്ന ഉത്പന്നങ്ങള്‍ മാത്രം വിപണിയില്‍ എത്തിച്ചതിനുള്ള അംഗീകാരമാണ് ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ. അവാര്‍ഡെന്ന് കള്ളിയത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ കള്ളിയത്ത് പറഞ്ഞു. ഉല്പന്നത്തിന്റെ മികവും, ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അതിനൂതന സാങ്കേതിക വിദ്യകളും, ക്വാളിറ്റി ചെക്കിങ് സംവിധാനവും, നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉള്പെടുത്തിയിട്ടുണ്ടെന്നു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷാ മുഹമ്മദ് കള്ളിയത്തും പറഞ്ഞു.
Business
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
ആദിത്യ ബിര്‍ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭ്യമാകും

ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് യെസ് ബാങ്ക്, ഉപഭോക്താക്കളുടെ സമഗ്ര ആരോഗ്യം, സ്വയം പരിചരണം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ‘യെസ് ബാങ്ക് വെല്‍നസസ്, ‘യെസ് ബാങ്ക് വെല്‍നസ് പ്ലസ്’ എന്നിങ്ങനെ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു.
കുട്ടികള്‍ക്ക് വീട്ടില്‍ സ്കൂളിങ്, വീട്ടിലിരുന്നു ജോലി, പ്രിയപ്പെട്ടവരുമായും സഹപ്രവത്തകരുമായും നേരിട്ടുള്ള പരസ്പര ബന്ധമില്ലാത്ത അവസ്ഥ തുടങ്ങി ഉപഭോക്താക്കള്‍ പുതിയ തരം യാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോള്‍ അവര്‍ക്ക് പ്രോല്‍സാഹനവും സ്വയം പരിചരണവും മാനസികമായും ശാരീരികമായും സുഖമായിരിക്കാനുമാണ് ഈ അവതരണം.
ആദിത്യ ബിര്‍ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭ്യമാകും. വാര്‍ഷിക ആരോഗ്യ ചെക്കപ്പ്, ഏതു സമയത്തും ഡോക്ടറുടെ സഹായം, കൗണ്‍സിലിങ് ഹെല്പ്പ്ലൈന്, വീട്ടിലിരുന്നുള്ള ജോലിയെ അടിസ്ഥാനമാക്കിയുള്ള സെഷനുകള്‍, വ്യക്തിപരമായ ഡയറ്റ് പ്ലാന്‍ തുടങ്ങിയവയെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകും.
ആദിത്യ ബിര്‍ള വെല്നസുമായി പങ്കാളിയാകുന്നതു വഴി ഉപയോക്താക്കള്‍ക്ക് ആവേശകരമായ ഓഫറുകളും റിവാര്‍ഡുകളും ഉള്ള ഒരു സവിശേഷ വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴത്തെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉപഭോക്താക്കളുടെ സമഗ്ര ക്ഷേമ ആവശ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് ഈ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്സ്, മര്‍ച്ചന്റ് അക്വിസിഷന്‍ ബിസിനസ് ഹെഡ് രാജനിഷ് പ്രഭു പറഞ്ഞു.
തങ്ങളുടെ ലക്ഷ്യം വ്യക്തികളെ അവരുടെ ആരോഗ്യ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നതാണ്. സമഗ്രമായ ഒരു പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം നല്‍കിക്കൊണ്ട് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡ് വെല്‍നസ് ഹെഡ് മുര്‍തുസ അര്‍സിവാല പറഞ്ഞു.
Auto
55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്
ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്ന നിര്‍മ്മാതാവ്

പ്രധാന സവിശേഷതകള്‍:
• പ്രൈം മൂവറിന് ഏറ്റവുമുയര്‍ന്ന 55 ടണ്‍ ഗ്രോസ് കോമ്പിനേഷന്‍ വെയ്റ്റ് (GCW)
• അനുയോജ്യമായ ട്രെയ്ലര് കോമ്പിനേഷന്‍ സഹിതം 51ഠ, 52ഠ, 53ഠ, 54ഠ, 55ഠ എന്നീ വിവിധ ജിസിഡബ്ല്യു ശ്രേണിയില്‍ ലഭ്യം
• ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന യൂറോ 6 വാണിജ്യ വാഹന എന്‍ജിനായ കമ്മിന്‍സ്-6.7 ലിറ്റര്‍ എന്ജിന് കരുത്തു പകരുന്നു
• 250വു പവര്‍, 950ചാ ടോര്‍ക്ക് റേറ്റിംഗ്; 1000-1800ൃുാ ഫ്ളാറ്റ് ടോര്‍ക്ക് കേര്‍വ് റേഞ്ച്
• മൂന്ന് ഡ്രൈവ് മോഡുകള്‍, ഗിയര്‍ ഷിഫ്റ്റ് അഡൈ്വസര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങി വിപണിയില്‍ ഏറ്റവുമധികം മൂല്യമുള്ള ഫീച്ചറുകള്‍
മുംബൈ, 30 സെപ്തംബര്‍, 2020: ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് 4ഃ2 വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന ജിസിഡബ്ല്യു പ്രൈം മൂവറായ (ട്രാക്ടര്‍) സിഗ്ന 5525.ട പുറത്തിറക്കി. 55 ടണ്‍ ജിസിഡബ്ല്യുവുള്ള സിഗ്ന 5525.ട 4ഃ2 ഉപഭോക്താക്കള്‍ക്ക് പരമാവധി ലാഭം നല്കുന്ന സവിശേഷമായ മൂല്യാനുപാതം നല്കുന്നു. ടാറ്റ മോട്ടോഴ്സിന്റെ പവര്‍ ഓഫ് 6 ആശയം അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡല്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സ്, കുറഞ്ഞ മുതല്‍മുടക്ക്, ഉയര്‍ന്ന കംഫര്‍ട്ടും സൗകര്യവും എന്നിവ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും അതുവഴി കുറഞ്ഞ പ്രവര്‍ത്തനച്ചെലവും വരുമാന വര്‍ധനവും സാധ്യമാക്കുന്നു.
250വു പവറും 1000-1800rpm ല്‍ 950Nm ടോര്‍ക്കും നല്കുന്ന കമ്മിന്‍സ് 6.7 ലിറ്റര്‍ കരുത്തുപകരുന്ന സിഗ്ന 5525.ട 4ഃ2 പ്രൈം മൂവര്‍ അനായാസമായ ഡ്രൈവിംഗും കുറഞ്ഞ ടേണ്‍എറൗണ്ട് സമയവും നല്കുന്നു. ഇത് കൂടുതല്‍ ട്രിപ്പുകള്‍ നടത്താനും ഉയര്‍ന്ന വരുമാനം നേടാനും സഹായിക്കുന്നു. വിപണിയില്‍ ഏറ്റവും മികച്ചതെന്ന് തെളിയിക്കപ്പെട്ട G1150 9-സ്പീഡ് ഗിയര്‍ ബോക്സ്, 430ാാ ഡയമീറ്റര്‍ ക്ലച്ച്, അധിക പുള്ളിംഗ് കരുത്ത് നല്കുന്ന ഹെവി-ഡ്യൂട്ടി RA110 റിയര്‍ ആക്സില്‍ എന്നിവയാല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഡ്രൈവ്ട്രെയ്ന്‍ ഭൂപ്രതലത്തിന്റെ സവിശേഷതകള്‍ക്കും വിവിധ ആപ്ലിക്കേഷനുകള്‍ക്കും അനുയോജ്യമാകുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലൈറ്റ്, മീഡിയം, ഹെവി എന്നീ മൂന്ന് ഡ്രൈവ് മോഡുകള്‍ സജ്ജമാക്കിയിട്ടുള്ള സിഗ്ന 5525.ട ല്‍ ഭാരത്തിന്റെയും ഭൂപ്രതലത്തിന്റെയും അടിസ്ഥാനത്തില്‍ പരാമവധി കരുത്തും ടോര്‍ക്കും ഉറപ്പുനല്‍കുന്ന ഗിയര്‍ ഷിഫ്റ്റ് അഡൈ്വസറുമുണ്ട്. ഉയര്‍ന്ന ഇന്ധനക്ഷമതയും ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന ചെലവും ഉറപ്പാക്കുന്ന ശരിയായ ഗിയര്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍-ഡ്രൈവ് കോച്ചിംഗും ലഭ്യമാക്കിയിട്ടുണ്ട്.
ഉയര്‍ന്ന വരുമാനവും കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ലഭ്യമാക്കി ഉപഭോക്താക്കളുടെ ആകെ ലാഭം വര്‍ധിപ്പിക്കുന്ന ഏറ്റവും മികച്ച സേവനം നല്കുന്ന വിശാല ശ്രേണിയിലുള്ള ഉത്പന്നങ്ങള്‍ക്കൊപ്പം സിഗ്ന 5525.ട 4ഃ2 അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയിലെ മേധാവിത്വം തുടരുകയാണ് ടാറ്റ മോട്ടോഴ്സെന്ന് ടാറ്റ മോട്ടോഴ്സ് എം&എച്ച്സിവി പ്രൊഡക്ട് ലൈന്‍ വൈസ് പ്രസിഡന്റ് ആര്.ടി. വാസന് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന കമ്പനിയാണ് പ്രൈം മൂവറില്‍ 55-ടണ്‍ ജിസിഡബ്ല്യു അവതരിപ്പിക്കുന്ന ആദ്യ നിര്‍മ്മാതാക്കളെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. പവര്‍ ഓഫ് 6 ആശയത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഗോ, കോണ്‍സ്ട്രക്ക് വിഭാഗങ്ങളിലെ മുന്‍നിര സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഏറ്റവും മികച്ച ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നത് തുടരും. ഫ്ളീറ്റിന്റെ ഉത്പാദന ക്ഷമതയും ഉപഭോക്താവിന്റെ ലാഭവും വര്‍ധിപ്പിക്കുന്ന ഫ്ളീറ്റ് എഡ്ജ് എന്ന ഒപ്റ്റിമല്‍ ഫ്ളീറ്റ് മാനേജ്മെന്റിനുള്ള ടാറ്റ മോട്ടോഴ്സിന്റെ ഡിജിറ്റല്‍ സൊല്യൂഷന് ഫാക്ടറി ഫിറ്റഡ് ആയി പുതിയ ഓരോ വാഹനങ്ങള്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ്, സ്ഥലവിസ്തൃതിയുള്ള സ്ലീപ്പര്‍ ബെര്‍ത്ത്, ടില്‍റ്റ് ആന്‍ഡ് സ്റ്റീരിയോസ്കോപിക് സ്റ്റിയറിംഗ് സംവിധാനം, വിശാലമായ യൂട്ടിലിറ്റി സ്പേസ് എന്നിവ ലഭ്യമാക്കുന്ന രാജ്യത്തെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എം&എച്ച്സിവി ക്യാബിനായ ജനപ്രിയ സിഗ്ന ക്യാബിനിലാണ് പുതിയ മോഡല്‍ ലഭ്യമാകുക. സിഗ്ന 5525.ട’ സസ്പെന്‍ഡഡ് ക്യാബിന് കുറഞ്ഞ എന്‍വിഎച്ച് സവിശേഷതകളും ദുഷ്ക്കരമായ പ്രതലത്തില്‍ പോലും സുഖകരമായ ഡ്രൈവിംഗ് അനുഭവവും നല്കുന്നു. ആംബിയന്റ് എയര്‍ ടെംപറേച്ചര്‍ സെന്‍സറോടു കൂടിയ കരുത്തുറ്റ എയര്‍ കണ്ടീഷനിംഗ് സംവിധാനം എല്ലാ കാലാവസ്ഥയിലും സുഖകരമായ ഡ്രൈവിംഗും കുറഞ്ഞ ഇന്ധന ഉപഭോഗവും ഉറപ്പു നല്കുന്നു. ക്രാഷ് ടെസ്റ്റഡ് ക്യാബിന്, ഉയര്‍ന്ന സീറ്റിംഗ് സ്ഥാനം, വലിയ ഡേലൈറ്റ് ഓപ്പണിംഗ്, റിയര്‍ വ്യൂ മിറര്‍, ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍, സോളിഡ് സ്റ്റീല്‍ 3-പീസ് ബമ്പര്‍ എന്നിവ സുരക്ഷിതമായി ഡ്രൈവ് ചെയ്യാവുന്ന ക്യാബിന് ലഭ്യമാക്കുന്നു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആധുനിക ഫീച്ചറുകളായ എന്ജിന് ബ്രേക്ക്, ഐസിജിടി എന്നിവ വാഹനത്തിന് മികച്ച കണ്ട്രോള് നല്‍കുകയും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഒപ്റ്റിമല്‍ ഫ്ളീറ്റ് മാനേജ്മെന്റിനുള്ള ടാറ്റ മോട്ടോഴ്സിന്റെ പുതുതലമുറ ഡിജിറ്റല്‍ പരിഹാരമാര്‍ഗമായ ഫ്ളീറ്റ് എഡ്ജ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ലഭിക്കുന്നു. ഇത് പ്രവര്‍ത്തനസമയം വീണ്ടും വര്‍ധിപ്പിക്കുകയും ഉടമസ്ഥതാവകാശത്തിനുള്ള ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.
മികച്ച ധനകാര്യ വ്യവസ്ഥകള്‍, ഡെലിവറി ദിവസം മുതല്‍ വരുമാനം, രാജ്യവ്യാപക സര്‍വീസ് വാറന്റി, ഉയര്‍ന്ന റീസെയ്ല്‍ മൂല്യം തുടങ്ങിയ വിവിധ നേടങ്ങള്‍ ലഭ്യമാക്കി ഉപഭോക്താക്കള്‍ക്ക് വണ്‍-സ്റ്റോപ്പ് സൊല്യൂഷന് നല്കുന്ന ആധുനികവും വിശാല ശ്രേണിയിലുള്ളതുമായ സേവനങ്ങളുമായാണ് സിഗ്ന 5525.ട 4ഃ2 എത്തുന്നത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യാനുപാതവും ലഭിക്കുന്നു.
വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ആറു വര്‍ഷത്തെ/6 ലക്ഷം കിലോമീറ്ററുകളുടെ വാറന്റി സഹിതമാണ് ടാറ്റ മോട്ടോഴ്സിന്റെ എം&എച്ച്സിവി ട്രക്കുകളുടെ സമ്പൂര്‍ണ്ണ ശ്രേണി എത്തുന്നത്. വാണിജ്യ വാഹന ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായുള്ള സമ്പൂര്‍ണ്ണ സേവ 2.0, ടാറ്റ സമര്‍ഥ്, ഉറപ്പായ പ്രവര്‍ത്തന സമയം, ഓണ്‍-സൈറ്റ് സര്‍വീസ്, കസ്റ്റമൈസ്ഡ് വാര്‍ഷിക അറ്റകുറ്റപ്പണി, ഫ്ളീറ്റ് മാനേജ്മെന്റ് സേവനങ്ങള്‍ എന്നിവ ഓരോ എം& എച്ച്സിവിയോടുമൊപ്പം ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നു.
-
Business2 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business2 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home1 week ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment4 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്
-
Business7 days ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
-
Business24 hours ago
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്
-
Business6 hours ago
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്