Connect with us

Business

വീട്ടമ്മ സംരംഭകയായതിങ്ങനെ : ആര്യാസിന്റെ പിറവിക്ക് പിന്നില്‍ ഓര്‍ഡര്‍ തന്ന് മുങ്ങിയവര്‍!

350 കിലോ കണ്ണിമാങ്ങക്ക് ഓര്‍ഡര്‍ നല്‍കിയ ശേഷം, ഓര്‍ഡര്‍ തന്നവര്‍ മുങ്ങിയാലോ? അച്ചാറിടുകയല്ലാതെ വേറെ തരമില്ല. എങ്കില്‍ കേട്ടോളൂ, ആര്യാസ് എന്ന ഹോംമേഡ് ബ്രാന്‍ഡിന്റെ കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്…

Published

on

0 0
Read Time:10 Minute, 24 Second

കോട്ടയം കുമാരനെല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച് കേരളമൊട്ടാകെ വ്യാപിച്ച ആര്യാസ് എന്ന ഹോംമേഡ് അച്ചാറുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരിക്കല്‍ ഉപയോഗിച്ചാല്‍, പിന്നീട് അടുത്തകാലത്തൊന്നും ആ സ്വാദ് നാവിന്‍തുമ്പില്‍ നിന്നും മായില്ല എന്നത് തന്നെ. വീട്ടമ്മയായിരുന്ന വിജയശ്രീയുടെ സംരംഭകരംഗത്തേക്കുള്ള അവിചാരിതമായ രംഗപ്രവേശമായിരുന്നു ആര്യാസ് എന്ന ബ്രാന്‍ഡിന്റെ ആരംഭം. പാചകം ഇഷ്ടമാണ്, എന്നാല്‍ സ്വന്തമായൊരു സംരംഭം ആരംഭിക്കണം എന്നൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല വിജയശ്രീ. അങ്ങനെയിരുന്ന വിജയശ്രീ ഒരിക്കല്‍ ഒരു അബദ്ധത്തില്‍ ചെന്ന് ചാടി. പരിചയത്തില്‍ ഒരു വ്യക്തി നല്‍കിയ ഓര്‍ഡര്‍ പ്രകാരം 350 കിലോ കണ്ണിമാങ്ങ വാങ്ങി വീട്ടില്‍ വച്ചു. മാങ്ങ എത്തിയ കാര്യം പറയാന്‍ അദ്ദേഹത്തെ വിളിച്ചപ്പോഴോ… ഏത് മാങ്ങ.. എന്ത് മാങ്ങ.. ഞങ്ങള്‍ ഓര്‍ഡര്‍ കാന്‍സലാക്കി എന്ന പല്ലവിയും. അന്ന് 350 കിലോ കണ്ണി മാങ്ങ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന വിജയശ്രീ എന്ന വീട്ടമ്മ ഒടുവില്‍ സംരംഭകയായി.

350 കിലോ കണ്ണിമാങ്ങയുമായി എന്ത് ചെയ്യണം ഇതെന്നറിയാതെ പകച്ചു നിന്ന വിജയശ്രീയുടെ മുന്നില്‍ വിളക്കാകുന്നത് ഭര്‍ത്താവ് വാസന്‍ നമ്പൂതിരിയാണ്. ചെറുപ്പം മുതലേ പാചകത്തില്‍ അല്‍പം താല്പര്യമുള്ള വ്യക്തിയായിരുന്നു വിജയശ്രീ. വിജയശ്രീയുടെ കൈപ്പുണ്യം ചേരുന്ന അച്ചാറുകള്‍ക്ക് വീടിനകത്തും സുഹൃത്തുക്കള്‍ക്കിടയിലും ആരാധകര്‍ ഏറെയായിരുന്നു. ആസ്വദിച്ചു പാചകം ചെയ്യുന്ന വ്യക്തിയുമായിരുന്നു അവര്‍. അങ്ങനെയിരിക്കെയാണ്, 2007 ല്‍ ഒരു കൂട്ടായ്മയ്ക്ക് വേണ്ടി 300 കിലോ കണ്ണിമാങ്ങ അച്ചാറിട്ടു തരുമോ എന്ന് ചോദിച്ച് ഒരു വ്യക്തി വിജയശ്രീയെ സമീപിക്കുന്നത്.

Advertisement

പാചകം ചെയ്യാന്‍ ഏറെ ഇഷ്ടമായതിനാല്‍ തന്നെ വിജയശ്രീ ആ ദൗത്യം ഏറ്റെടുത്തു. അതിനു പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. വിജയശ്രീ കൂടി അംഗമായ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് വേ?ിയായിരുന്നു ആ ബള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചത്.കണ്ണിമാങ്ങ കിട്ടാന്‍ ഏറെ പ്രയാസപ്പെട്ടിരുന്ന സമയമായിരുന്നു അത്. പലയിടത്തും അന്വേഷിച്ചിട്ടും ലഭിച്ചില്ല. ഒടുവില്‍ അല്‍പം അകലെ നിന്നും വാഹനത്തില്‍ ഇറക്കുമതി ചെയ്യേണ്ടി വന്നു. നല്ല ഉഗ്രന്‍ കണ്ണിമാങ്ങാ സാമ്പിള്‍ ആയി ലഭിക്കുക കൂടി ചെയ്തതോടെ വ്യക്തിപരമായ ആവശ്യത്തിനായി 50 കിലോയും ചേര്‍ത്ത് 350 കിലോ കണ്ണിമാങ്ങ വിജയശ്രീ വാങ്ങി. ഇനിയാണ് കഥയിലെ യഥാര്‍ത്ഥ ട്വിസ്റ്റ് നടക്കുന്നത്. കണ്ണിമാങ്ങ എത്തിയ വിവരം പറയാന്‍ വിളിച്ചപ്പോള്‍ ഓര്‍ഡര്‍ തന്ന വ്യക്തി വിദഗ്ധമായി മുങ്ങി. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുന്നു എന്ന് അദ്ദേഹം ഒരു ദയയും കൂടാതെ തന്നെ പറഞ്ഞു. തുടക്കത്തില്‍ കേട്ട വാര്‍ത്ത വിശ്വസിക്കാന്‍ പോലും വിജയശ്രീക്ക് ആയില്ല. അന്നത്തെക്കാലത്ത് 12000 രൂപ മുടക്കിയാണ് കിട്ടാക്കനി ആയിരുന്ന കണ്ണിമാങ്ങ വാങ്ങിയത്.

പിന്തുണയായത് ഭര്‍ത്താവ്

മുന്നില്‍ കുന്നു കൂടിക്കിടക്കുന്ന കണ്ണിമാങ്ങ എന്ത് ചെയ്യും എന്നും നഷ്ടപ്പെട്ട പണം എങ്ങനെ വീണ്ടെടുക്കും എന്നും ഓര്‍ത്ത് വിഷമിച്ചിരിക്കുമ്പോഴാണ് വിജയശ്രീയുടെ ഭര്‍ത്താവ് വാസന്‍ നമ്പൂതിരി 350 കിലോ മാങ്ങയും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അച്ചാറിടാന്‍ പറഞ്ഞത്. ആദ്യം അതിനോടൊരു യോജിപ്പ് തോന്നിയില്ല. കാരണം, ഇതെല്ലാം എങ്ങനെ വില്‍ക്കും എന്ന ചിന്ത തന്നെ. എന്നാല്‍ ഭര്‍ത്താവ് ശക്തമായ പിന്തുണ നല്‍കിയതോടെ വിജയശ്രീ കണ്ണിമാങ്ങ അച്ചാറിനായി തീ പൂട്ടി. ‘ബിസിനസില്‍ എനിക്ക് യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കത്തില്‍ കിട്ടിയ ആ തിരിച്ചടിയില്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. എന്നിരുന്നാലും ഭര്‍ത്താവിന്റെ വാക്ക് കേട്ട് ഞാന്‍ 350 കിലോ കണ്ണിമാങ്ങയും അച്ചാറിട്ടു. അത് വിറ്റ് മുടക്കിയ പണം തിരികെ നേടണം എന്നതായിരുന്നു ലക്ഷ്യം. എവിടെ നിന്നൊക്കെയോ ലഭിച്ച ഒരു കരുത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പാചകം പൂര്‍ത്തിയാക്കുകയായിരുന്നു. ആദ്യം വീടിനടുത്തുള്ളവരോടും ബന്ധുക്കളോടുമൊക്കെ പറഞ്ഞു. ആവശ്യക്കാര്‍ വന്നു വാങ്ങി. ചിലര്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ആവശ്യമായി വന്നു. എങ്ങനെയൊക്കെയോ രണ്ടു മാസം കൊണ്ട് ഞാന്‍ 350 കിലോ കണ്ണിമാങ്ങ അച്ചാര്‍ വിറ്റു തീര്‍ത്തു. മുടക്ക് മുതല്‍ തിരികെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് ആദ്യം, പിന്നീടാണ് ഒപ്പം കിട്ടിയ ലാഭത്തെപ്പറ്റി ചിന്തിക്കുന്നത,്” സംരംഭകയായ കഥ വിജയശ്രീ ബിസിനസ് ഡേയോട് പറയുന്നു.

ആര്യാസ് എന്ന ബ്രാന്‍ഡിന്റെ പിറവി

അച്ചാര്‍ വാങ്ങി ഉപയോഗിച്ചവര്‍ നല്ല അഭിപ്രായം പറയാന്‍ തുടങ്ങിയതോടെ, കൂടുതല്‍ അച്ചാറുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചു തുടങ്ങി. അങ്ങനെ അടുത്തറിയാവുന്ന വ്യക്തികള്‍ക്കായി വിജയശ്രീ വീണ്ടും അച്ചാര്‍ നിര്‍മാണം തുടര്‍ന്നു. യാതൊരു വിധ പരസ്യങ്ങളും ചെയ്തില്ലെങ്കിലും അച്ചാറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ആവശ്യക്കാരുടെ നിര്‍ദേശാനുസരണം പലവിധത്തിലുള്ള അച്ചാറുകള്‍ ഉണ്ടാക്കി. അപ്പോഴേക്കും രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു. ഒരു സംരംഭക എന്ന നിലയിലേക്ക് വിജയശ്രീ പതിയെ രൂപപ്പെട്ടു വന്നു. ആവശ്യക്കാര്‍ പിന്നെയും വര്‍ധിച്ചതോടെ അതൊരു ചെറുകിട അച്ചാര്‍ നിര്‍മാണ യൂണിറ്റ് ആയി. 2009 ആയപ്പോള്‍ ആര്യാസ് ഫുഡ്സ് എന്ന പേരില്‍ വിജയശ്രീ തന്റെ ഉല്‍പ്പന്നത്തെ ബ്രാന്‍ഡാക്കി സംരംഭം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കണ്ണിമാങ്ങ, നാരങ്ങ, ചെത്തുമാങ്ങ, വാടുകാപ്പുളി, ഇഞ്ചിപ്പുളി തുടങ്ങി വ്യത്യസ്തങ്ങളായ അച്ചാറുകള്‍, ചമ്മന്തിപ്പൊടികള്‍, വെന്ത വെളിച്ചെണ്ണ, വിവിധതരം കൊണ്ടാട്ടങ്ങള്‍, കറി പൗഡറുകള്‍ എന്നിവ വിജയശ്രീ വിപണിയില്‍ എത്തിച്ചു. പക്ഷെ അപ്പോഴും കാര്യമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഒന്നും തന്നെ വിജയശ്രീ പരീക്ഷിച്ചില്ല. ഓരോ മാസവും ഓര്‍ഡറുകള്‍ വര്‍ധിച്ചു വന്നു. അതെല്ലാം തന്നെ മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി വന്നു എന്നതാണ് ആര്യാസിന്റെ വിജയം.”ഞാന്‍ എനിക്ക് ഇഷ്ടമുള്ളതിനാല്‍ പാചകം ചെയ്യുന്നു. കൂടുതല്‍ വലിയ പരസ്യം ചെയ്യാനൊക്കെ എനിക്ക് ഭയമാണ്. കാരണം ആവശ്യക്കാര്‍ കൂടിയാല്‍ ഉത്തരവാദിത്വവും വര്‍ധിക്കില്ലേ? ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ തൃപ്തയാണ്. കേരളത്തിലെ വിപണിയില്‍ എന്റെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ് കൂടുതല്‍ ഓര്‍ഡറുകള്‍ പുറത്ത് നിന്നും വന്നാല്‍ കൊറിയര്‍ ആയി അയച്ചു നല്‍കുന്നുമുണ്ട്. ആര്യാസ് ഫുഡ്‌സ് പത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി നല്‍കുന്നുമുണ്ട്,”വിജയശ്രീ പറയുന്നു.

ഒരു വനിത നേതൃത്വം നല്‍കുന്ന സംരംഭം എന്നതില്‍ ഉപരിയായി തൊഴിലാളികളായി വനിതകള്‍ മാത്രമുള്ള സംരംഭം കൂടിയാണ് ആര്യാസ് ഫുഡ്സ.് കഴിഞ്ഞ 13 വര്‍ഷങ്ങളായി വിജയകരമായി പ്രവര്‍ത്തിക്കുന്ന ആര്യാസ് ഫുഡ്‌സിന് ഇന്ന് കേരളത്തിലുടനീളം ഉപഭോക്താക്കളുണ്ട്. പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാത്തതാണ് ഉല്‍പ്പന്നങ്ങള്‍ എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് കൊറിയര്‍ ആയി ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്‍കും. ഇളം തലമുറ ബിസിനസിലേക്ക് കടന്നു വരുന്ന പക്ഷം കൂടുതല്‍ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള തയാറെടുപ്പിലാണ് വിജയശ്രീ.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending