Connect with us

Business

നല്ല ഭക്ഷണശീലം വളര്‍ത്താന്‍ ‘റോബിന്‍ഫുഡ്’

തവിടുള്ള അരിയുടെ ചോറ് വിശപ്പിനെ മാത്രമല്ല, കൊളസ് ട്രോള്‍, പ്രമേഹം, ജീവിതശൈലി രോഗങ്ങള്‍ എന്നിവയേയും വരിഞ്ഞുകെട്ടുന്നു. അതിനാല്‍ തന്നെ മലയാളിയുടെ നല്ലഭക്ഷണശീലത്തിന് കാരണക്കാരാകുക എന്ന ഉദ്ദേശ്യത്തോടെയാണ് പവിഴം റൈസിന്റെ ഉപബ്രാന്‍ഡായ ‘റോബിന്‍ഫുഡ്’വിപണി പിടിക്കുന്നത്

Published

on

0 0
Read Time:13 Minute, 10 Second

ഭക്ഷ്യധാന്യങ്ങള്‍ ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിനു നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അതിനാല്‍ തന്നെയാണ് അരി മലയാളിയുടെ തീന്‍മേശയിലെ പ്രധാനിയായതും. എന്നാല്‍ ഏതൊരു ധാന്യത്തിന്റേയും പോഷണം പൂര്‍ണമായും അത് കഴിക്കുന്ന വ്യക്തിയിലേക്ക് എത്തണമെങ്കില്‍ ധാന്യത്തിന്റെ ബാഹ്യ ആവരണത്തോടെ കഴിക്കണം. കാരണം ഏറ്റവും കൂടുതല്‍ ജീവകങ്ങളും പോഷകങ്ങളും ധാന്യത്തിന്റെ പുറം ഭാഗത്താണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ അരിയുടെ കാര്യത്തില്‍ ഈ രീതി പലപ്പോഴും ആരും പിന്തുടരാറില്ല.

തവിടുകളഞ്ഞ അരിയുടെ ചോറുണ്ടാണ് മലയാളികള്‍ക്ക് ശീലം. എന്നാല്‍ തവിടുള്ള അരിയുടെ ഗുണങ്ങളെപ്പറ്റിയറിഞ്ഞാല്‍ പിന്നീട് ഒരിക്കലും തവിട് കളഞ്ഞ അരിയുടെ ചോറുണ്ണാന്‍ ആരും തയ്യാറാവില്ല. മാറി മറിഞ്ഞ ജീവിതശൈലികളും ഫാസ്റ്റ്ഫുഡ് സംസ്‌കാരവുമൊക്കെ മലയാളികള്‍ക്ക് ഒരു പിടി ജീവിതശൈലി രോഗങ്ങള്‍ സമ്മാനിച്ചു. അക്കൂട്ടത്തില്‍ പ്രമേഹവും കൊളസ്‌ട്രോളും അമിതവണ്ണവുമെല്ലാം സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. ഭക്ഷണകാര്യങ്ങളില്‍ നിന്നും ശ്രദ്ധ മാറിയതായിരുന്നു പല പ്രശ്‌നങ്ങള്‍ക്കും കാരണം. ഭക്ഷണം നിമിത്തമുണ്ടായ ഇത്തരം തകരാറുകള്‍ ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കുന്നതാണ് ശരിയെന്ന ചിന്തയില്‍ നിന്നുമാണ് ഭക്ഷ്യരംഗത്തെ ഗവേഷണങ്ങള്‍ ആരംഭിച്ചത്. അതൊടുവില്‍ തവിടുള്ള അരിയുടെ ഗുണങ്ങളില്‍ ചെന്നവസാനിച്ചു. തവിടു കളഞ്ഞ അരിയുടെ ചോറുണ്ട് ശീലിച്ച മലയാളികള്‍ക്ക് മുന്നില്‍ പോഷകസമൃദ്ധമായ നല്ല ഭക്ഷണശീലത്തിനുള്ള അവസരങ്ങളാണ് തവിടുള്ള അരി സമ്മാനിച്ചത്. യഥാര്‍ത്ഥത്തില്‍ റോബിന്‍ഫുഡ് എന്ന റെഡ് ബ്രാന്‍ റൈസിന്റെ പിറവിയും ഈ അവസരങ്ങളുടെ അനന്തരഫലമായിരുന്നു.

Advertisement

50 ശതമാനം തവിട് നിലനിര്‍ത്തി റോബിന്‍ ഫുഡ്

തവിട് കളഞ്ഞ മട്ടയരി, വെള്ളരി അങ്ങനെ പലവിധത്തിലുള്ള അരികള്‍ സുലഭമായ കേരളത്തില്‍ തവിടുള്ള അരിക്കും അതിന്റെതായ ഒരു സ്ഥാനം ലഭിച്ചത് വളരെ കുറഞ്ഞ സമയത്തിനുള്ളിലായിരുന്നു. ഹൃദ്രോഗമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, പ്രമേഹമുള്ളവര്‍ എന്നിവരെല്ലാം തവിടുള്ള അരിയില്‍ വിശ്വാസം അര്‍പ്പിച്ചു തുടങ്ങിയതോടെയാണ് സംസ്ഥാനത്തെ മുന്‍നിര റൈസ് ബ്രാന്‍ഡായ പവിഴം റൈസ് റോബിന്‍ ഫുഡ് എന്ന പേരില്‍ തവിടുള്ള മട്ടയരി വിപണിയില്‍ എത്തിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിപണിയില്‍ ഇടം നേടിയ റോബിന്‍ ഫുഡിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. തവിടുള്ള അരിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോടെ എക്‌സ്‌പോര്‍ട്ട് വര്‍ധിച്ചു. അത് പോലെ തന്നെ പ്രാദേശിക വിപണിയിലും റോബിന്‍ ഫുഡ് ഇടം പിടിച്ചു.നാരുകളാല്‍ സമ്പുഷ്ടമായ മട്ടയരിയാണ് റോബിന്‍ ഫുഡ്. ഉന്നത നിലവാരത്തിലുള്ള മട്ടയരി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച് 50 ശതമാനം തവിട് നിലനിര്‍ത്തിയാണ് റോബിന്‍ ഫുഡിന്റെ നിര്‍മാണം. അതിനാല്‍ തന്നെ ജീവിതശൈലി രോഗങ്ങളോട് പടപൊരുതുന്നതിനു റോബിന്‍ ഫുഡ് ഫലപ്രദമാണ്. രുചിയേയും പോഷകസമൃദ്ധമായ ഭക്ഷണം എന്ന ആശയത്തേയും പരസ്പരം ബാലന്‍സ് ചെയ്ത് പോകുന്ന ഉല്‍പ്പന്നമാണ് റോബിന്‍ ഫുഡ് എന്നതാണ് പ്രധാന പ്രത്യേകത.

റോബിന്റെ ആശയത്തില്‍ പിറന്ന റോബിന്‍ ഫുഡ്

പവിഴം റൈസ് മാനേജിംഗ് ഡയറക്റ്ററായ റോബിന്‍ ജോര്‍ജിന്റെ ആശയത്തിലാണ് റോബിന്‍ ഫുഡ് എന്ന ബ്രാന്‍ഡ് ആദ്യമായി പിറന്നത്. ഉപഭോക്താക്കളുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ലക്ഷ്യമാക്കിയാണ് റോബിന്‍ ജോര്‍ജ് തവിടുള്ള അരിയുടെ സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്തിയത്. ബിസിനസ് എന്നതില്‍ ഉപരിയായി സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടിയാണ് റോബിന്‍ ഫുഡ് എന്ന ബ്രാന്‍ഡ് പിറന്നത്.”റോബിന്‍ ഹുഡ് എന്ന വ്യക്തിയെപ്പറ്റി കേള്‍ക്കാത്തവര്‍ കുറവായിരിക്കും. അദ്ദേഹം നന്മയുടെ പ്രതീകമായിരുന്നു. ജനങ്ങള്‍ക്ക് സഹായിയായി നിന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ആ നന്മയില്‍ നിന്നും പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒട്ടേറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന റെഡ് ബ്രാന്‍ റൈസിന് റോബിന്‍ ഫുഡ് എന്ന ബ്രാന്‍ഡ് നെയിം നല്‍കിയത്. തവിടുള്ള അരി മലയാളികളുടെ ജീവിതചര്യയുടെ ഭാഗമായി മാറണമെന്നും അതിലൂടെ നിലവില്‍ മലയാളികള്‍ നേരിടുന്ന നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഒരു ശമനം ഉണ്ടാകണം എന്നുമുള്ള ആഗ്രഹത്തില്‍ നിന്നാണ് ഈ ബ്രാന്‍ഡ് ഞങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന കാലയളവിനുള്ളില്‍ മികച്ച പ്രതികരണമാണ് ബ്രാന്‍ഡിന് ലഭിക്കുന്നത,്” റോബിന്‍ ഫുഡ് സ്ഥാപകനും പവിഴം റൈസ് മാനേജിംഗ് ഡയറക്റ്ററുമായ റോബിന്‍ ജോര്‍ജ് പറയുന്നു.

റോബിന്‍ ജോര്‍ജിനൊപ്പം സഹോദരി റിയ ജോര്‍ജും ചേര്‍ന്നാണ് റോബിന്‍ ഫുഡ് എന്ന ബ്രാന്‍ഡിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തവിടുള്ള അരിയെപ്പറ്റിയും അതിന്റെ ഗുണങ്ങളെപ്പറ്റിയും ഇപ്പോഴും ജനങ്ങള്‍ക്ക് ശരിയായ ധാരണയില്ല. മതിയായ ബോധവത്കരണത്തിന്റെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ റോബിന്‍ ഫുഡ് റെഡ് ബ്രാന്‍ റൈസിന്റെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ സഹോദരങ്ങള്‍.”തവിടുള്ള അരി ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ്. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് ഏറെ ഗുണകരമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ഈ അരി മികച്ചതാണ്. എന്നാല്‍ പലര്‍ക്കും തവിടുള്ള അരിയുടെ ഈ ഗുണങ്ങള്‍ അറിയില്ല. അതിനാല്‍ തന്നെ മൂല്യം ഏറെയുള്ള ഈ അരി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി 131 രൂപ വില വരുന്ന പാക്കറ്റ്, ഓഫര്‍ പ്രൈസായി 99 രൂപയ്ക്കാണ് ഞങ്ങള്‍ വില്‍ക്കുന്നത്.

മറ്റ് ബ്രാന്‍ഡുകള്‍ ഇരട്ടി വിലയോളം ഈടാക്കുമ്പോഴാണിത്. പവിഴം എന്ന ബ്രാന്‍ഡിന്റെ പ്രൊഡക്ഷന്‍ യൂണിറ്റും സൗകര്യങ്ങളും വിനിയോഗിച്ചു നിര്‍മിക്കുന്നതിനാലും ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നതിനാലുമാണ് മൂല്യമേറിയ ഈ അരി കുറഞ്ഞ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്കാകുന്നത,്”റിയ ജോര്‍ജ് പറയുന്നു. തവിട് നിലനിര്‍ത്തുന്നതിനായി തന്നെ റോബിന്‍ ഫുഡ് റെഡ് ബ്രാന്‍ റൈസിന് ഷെല്‍ഫ് ലൈഫ് കുറവായിരിക്കും. പൂര്‍ണമായും പ്രകൃതിദത്തമായ അരി ജനങ്ങളിലേക്ക് എത്തിക്കുന്നതിനാലാണ് ഇങ്ങനെ. കലര്‍പ്പില്ല എന്നതിനാല്‍ തന്നെ വിശ്വസിച്ചു ആര്‍ക്കും വിശ്വസിച്ചു കഴിക്കാം എന്നതും റോബിന്‍ ഫുഡിനെ നല്ല ഭക്ഷണശീലം പിന്തുടരാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കി മാറ്റുന്നു.

വിലയേക്കാള്‍ ഏറെ മൂല്യമുള്ള അരി

വിലയേക്കാള്‍ ഏറെ മൂല്യമുള്ള അരിയെന്ന് വേണം ഫോബിന് ഫുഡ് റെഡ് ബ്രാന്‍ റൈസിനെ വിശേഷിപ്പിക്കാന്‍. 50 ശതമാനത്തിനു മുകളിലാണ് അരിയില്‍ തവിടിന്റെ അളവ്. അമിതമായി ഭക്ഷണം കഴിക്കുന്ന വ്യക്തികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. വളരെ കുറച്ചു ചോറു?ാല്‍ തന്നെ വയര്‍ നിറഞ്ഞ അവസ്ഥയായിരിക്കും ഉണ്ടാകുക. സാധാരണ അരിയുടെ രുചിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതിനാല്‍ പലരും തവിടുള്ള അരി കഞ്ഞിവച്ചു കുടിക്കുന്നതിനായാണ് വാങ്ങാറുള്ളത്. ചില വ്യക്തികള്‍ സാധാരണ അറിയുമായി ചേര്‍ത്തുപയോഗിക്കുന്നതിനായും തവിടുള്ള അരി വാങ്ങാറുണ്ട്. നിലവില്‍ ഇന്ത്യക്ക് പുറത്ത് ഒട്ടനവധി വിദേശ രാജ്യങ്ങളിലേക്ക് റോബിന്‍ ഫുഡ് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ”കര്‍ണാടക, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് പ്രധാനമായും തവിടുള്ള അരി ശേഖരിക്കുന്നത്. കൊയ്ത്തുകഴിഞ്ഞശേഷം നെല്ലായാണ് ഇത് വാങ്ങുന്നത്. ശേഷം 50 ശതമാനം തവിട് നിലനിര്‍ത്തി കുത്തി അരിയാക്കി മാറ്റുന്നു. മികച്ച ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടാണ് അരി വിപണിയിലേക്ക് എത്തിക്കുന്നത,്” റോബിന്‍ ജോര്‍ജ് പറയുന്നു.

തവിടുള്ള മട്ടയരിയുടെ ഗുണങ്ങള്‍

അരിയെ സമൂലം പൊതിഞ്ഞിരിക്കുന്ന ഒരു ആവരണമാണ് തവിട്. പോഷകങ്ങളുടെ കലവറയായ തവിടില്‍ ആന്റി ഓക്‌സിഡന്റുകളായ ഗാമ ഒറൈസനോള്‍, പോളിഫെറോണിക്, ഫൈറ്റോസ്റ്റിറോള്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. തവിടുള്ള മട്ടയരി സ്ഥിരമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറച്ച് രക്തക്കുഴലുകളില്‍ കൊഴുപ്പും മറ്റും അടിഞ്ഞു കൂടുന്നത് തടയുകയും അതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മട്ടയരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തി ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യവും കാത്സ്യവും എല്ലുകളെ ബലപ്പെടുത്തുന്നു. മാത്രമല്ല അമിനോ ആസിഡുകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇതിനെല്ലാം പുറമെ വന്‍കുടലില്‍ ഉണ്ടായേക്കാവുന്ന കാന്‍സറിനെയും തവിട് പ്രതിരോധിക്കുന്നതായി അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയിലെ പ്രൊഫസര്‍ എലിസബത്ത് പീറിയാന്റെ ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ഭാവിയില്‍ ഓട്ട്‌സ്, പൊടിയരി, തവിട് പുട്ട് പൊടി, കഞ്ഞി മിക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ റോബിന്‍ ഫുഡ് എന്ന ബ്രാന്‍ഡിലൂടെ വിപണിയിലെത്തിക്കുന്നതിനായുള്ള ശ്രമത്തിലാണ് റോബിന്‍ ജോര്‍ജും കൂട്ടരും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.robinfoodsindia.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോര്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരറാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയെ രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതിസങ്കീര്‍ണമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് നടക്കുന്നത്

Published

on

0 0
Read Time:6 Minute, 4 Second

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13-നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Advertisement

തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം എന്ന ഓപ്ഷന്‍ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലലി െകാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

എല്‍വിഎഡി

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയില്‍നിന്ന് (ലെഫ്റ്റ് വെന്‍ട്രിക്കിള്‍) അയോര്‍ട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു

Published

on

0 0
Read Time:2 Minute, 44 Second

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു.

ആര്‍ബിഐ അംഗീകാരം ലഭിച്ചതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഇന്‍ഡസ്‌നെറ്റ് (നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം), ഇന്‍ഡസ്‌മൊബൈല്‍ (മൊബൈല്‍ ബാങ്കിങ് ആപ്പ്) എന്നിവയിലൂടെ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ അടയ്ക്കാന്‍ കഴിയും. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ചും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

Advertisement

സര്‍ക്കാരിനുവേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് സുഗമമാക്കുന്നതിന് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസമില്ലാത്തതുമായ രീതിയില്‍ അവരുടെ നികുതികള്‍ അടയ്ക്കുന്നതിന് സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യാന്‍ ഇത് തങ്ങളെ ശാക്തീകരിക്കും. മികച്ച ടെക്‌നോളജിയുടെ സഹായത്താല്‍ തങ്ങളുടെ പങ്കാളികള്‍ക്കും നികുതി ശേഖരണ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ സമാനതകളില്ലാത്ത മൂല്യം കൊണ്ടുവരുമെന്ന് സൗമിത്ര സെന്‍ കൂട്ടിച്ചേര്‍ത്തു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending