Connect with us

Education

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

ആര്‍ഷ അഭിലാഷ്‌

Published

on

2020 എന്ന വര്‍ഷത്തിനെ എങ്ങനെയൊക്കെ അടയാളപ്പെടുത്തണം എന്ന് ഒരു തരത്തിലും അറിയാതെയാണ് ഈ വര്‍ഷം തുടങ്ങിയത്. പതിയെപ്പതിയെ എല്ലാവരും ഒരേ അനുഭവങ്ങളില്‍ക്കൂടി കടന്നുപോകാന്‍ തുടങ്ങിയത് മാര്‍ച്ചോടെ ആണ്. പക്ഷേ ഈ വര്‍ഷം, എല്ലാ നെഗറ്റീവ് അനുഭവങ്ങള്‍ക്കുമിടയിലും താത്വിക് എന്ന ഞങ്ങളുടെ ഒന്‍പതുവയസുകാരന്‍ ജീവിതത്തിലേക്ക് കയറുന്നത് മനോഹരങ്ങളായ ആംഗ്യങ്ങളും ചിഹ്നങ്ങളുമായാണ്-50 Days Of Sign Language.

മാര്‍ച്ച് പകുതിയിലെ ഒരു വ്യാഴാഴ്ചയാണ് അതുവരെ കേട്ടിരുന്ന ചൈനയിലേയും ഇറ്റലിയിലേയും കോവിഡ് വാര്‍ത്തകളിലേക്ക് അമേരിക്കയുടെ പേരുകൂടി ചേര്‍ത്ത് കേള്‍ക്കാന്‍ തുടങ്ങിയതും മകന്റെ സ്‌കൂളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ വെര്‍ച്വല്‍ ക്ളാസുകള്‍ ആണെന്നുള്ള അറിയിപ്പുകള്‍ വരുന്നതും. എല്ലാവരേയുംപോലെ ഞങ്ങളും വീടിനുള്ളിലേക്ക് ചുരുങ്ങിയത് ആ ആഴ്ച മുതലാണ്.

Advertisement

വെര്‍ച്ച്വല്‍ ക്ളാസുകളുടെ തുടക്കകാലം ആയിരുന്നത് കൊണ്ടുതന്നെ സ്‌കൂളുകാര്‍ക്കും വലിയ പിടിത്തമില്ല, രക്ഷിതാക്കള്‍ക്കും വലിയ പിടിത്തമില്ല എന്ന അവസ്ഥയില്‍ ആണ് രാവിലെ അരമണിക്കൂര്‍ സൂം മീറ്റുകള്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ വേണ്ടിയുള്ള കാര്യങ്ങളുടെ ഒരു ടൈംടേബിള്‍ ഞങ്ങളുടെ കയ്യിലേക്ക് കിട്ടിയത്.

പെട്ടെന്ന് വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ടുപോയ കുഞ്ഞുങ്ങള്‍! അവരെ എങ്ങനെ ഉഷാറാക്കാം എന്നത് ഒരു ചിന്ത തന്നെയായിരുന്നു ഞങ്ങള്‍ക്ക്. മ്യൂസിക്കും, പിറ്റി (PT) യും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവനും ഉഷാര്‍ ആകട്ടെ എന്ന് കരുതിയാണ് ഓണ്‍ലൈന്‍ സ്‌കൂളിലെ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ ഒരു ദിവസത്തില്‍ രണ്ടു ലൈവ് സെഷന്‍സിലൂടെ പകരുക എന്നൊരു ഐഡിയയിലേക്ക് ഞങ്ങള്‍ എത്തിയത്. വലിയ കുഴപ്പമില്ലാതെ ആദ്യ ആഴ്ച കടന്നുപോയപോഴേക്കും സ്‌കൂള്‍ ‘സ്പ്രിങ്ങ് ബ്രേക്ക്’-നു വേണ്ടി അടച്ചു. ഫേസ്ബുക്കിലെ ലൈവ് ഞങ്ങളെ സംബന്ധിച്ച് ആളുകളോട് സംസാരിക്കാനുള്ള ഒരു മാര്‍ഗം ആയിരുന്നു. കുഞ്ഞുങ്ങളും ഞങ്ങളും വളരെയധികം ആസ്വദിക്കുന്ന 15 -20 മിനിറ്റുകളായി അത് അപ്പോഴേക്കും മാറി.

ലോക്ക്ഡൗണിന്റെ വിരസതയും ഭയവും ആശങ്കയും ഒക്കെ ഒഴിവാക്കാന്‍ ഉള്ള ഒരു നല്ല മാര്‍ഗമായിരുന്നു ഫേസ്ബുക്ക് ലൈവുകള്‍. ഇനിയുള്ള ഒരാഴ്ച എന്തുചെയ്യും എന്നാലോചിച്ചപ്പോള്‍ ആണ് ഓരോ ദിവസവും ഓരോ സൂത്രങ്ങള്‍ കാണിച്ചാലോ എന്ന ആശയം മകന്‍ മുന്നോട്ട് വെക്കുകയും അതിന്റെ ആദ്യ ദിവസം സ്‌കൂളിലെ ഒരു ഏകദിന വര്‍ക്ക്‌ഷോപ്പില്‍ നിന്നും പഠിച്ച ആംഗ്യഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ അവന്‍ പഠിപ്പിക്കാം എന്നൊരു തീരുമാനത്തില്‍ എത്തുകയും ചെയ്തത്.

സ്‌കൂളുകള്‍ അടയ്ക്കുന്നതിന് രണ്ടോ മൂന്നോ ദിവസം മുന്‍പ് താത്വിക് സ്‌കൂളില്‍ നിന്നും വന്നയുടനെ ആവേശത്തോടെ പറഞ്ഞ വിശേഷം അന്ന് അവനൊരു സൈന്‍ ലാംഗ്വേജ് വര്‍ക്ക് ഷോപ് ഉണ്ടായിരുന്നു എന്നും ‘ ഹായ്, ഹലോ, പേര്, എബിസിഡി’ ഒക്കെ ആംഗ്യഭാഷയില്‍ പറയാന്‍ പഠിച്ചു എന്നുമായിരുന്നു.

എല്ലാം വളരെയധികം ഉത്സാഹത്തോടെ ഞങ്ങളെ കാണിച്ചു തരുന്ന കൂട്ടത്തില്‍ ആശാന്‍ അടുത്ത വര്‍ഷം നാലാം ക്ളാസില്‍ ആകുമ്പോള്‍ ഓപ്ഷണല്‍ ആയി സൈന്‍ ലാംഗ്വേജ് എടുക്കാന്‍ പോകുകയാണ് എന്നൊരു തീരുമാനവും പറഞ്ഞിരുന്നു. ഒന്‍പതുവയസുകാരന്‍ സ്വയം അറിയാതെ ‘Inclusiveness’ പഠിക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തോന്നിയത്. കുട്ടികള്‍ക്ക് അങ്ങനെയൊരു ചിന്ത ഉണ്ടാകാന്‍ സഹായിക്കുന്ന സ്‌കൂള്‍സിസ്റ്റത്തിനോട് ഉള്ള ബഹുമാനവും സ്‌നേഹവും ഒക്കെ സംസാരിച്ചാണ് അന്നത്തെ ഞങ്ങളുടെ ദിവസം അവസാനിച്ചതും. അത് ഇങ്ങനെ ലോക്ഡൗണ്‍ കാലത്തില്‍ അവനിലേക്ക് തിരികെ എത്തും എന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

ആദ്യ ദിവസത്തെ ലൈവില്‍ ‘ഹായ് , ഹലോ, ഗുഡ് മോര്‍ണിംഗ്, പേരെന്താ’ എന്നൊക്കെയുള്ള അടിസ്ഥാന ചിഹ്നങ്ങള്‍ കാണിക്കുകയും ഇതൊക്കെ വീട്ടിലെ കുഞ്ഞുങ്ങളെ കാണിച്ചു അവരെക്കൊണ്ട് ചെയ്യിച്ചുള്ള വീഡിയോകള്‍ അയച്ചു തരണം എന്ന് പറയുകയും ചെയ്ത ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏകദേശം പത്തോളം കുഞ്ഞുകൂട്ടുകാരുടെ വിഡിയോകള്‍ ആണ് എന്റെ ഇന്‍ബോക്‌സില്‍ എത്തിയത്. മുതിര്‍ന്നവരും നാളത്തെ ക്ളാസിനു കാത്തിരിക്കുന്നു എന്ന് സന്ദേശങ്ങള്‍ വന്നതോടെ ഇവിടുത്തെ ‘കുട്ടി സാറി’ന് ആവേശമായി. എന്നാല്‍ പിന്നെ ആ ആഴ്ച സൈന്‍ ലാംഗ്വേജ് തന്നെ ലൈവ് പോകാം എന്ന് തീരുമാനിക്കുകയും പിറ്റേന്ന് വീണ്ടും ചില അടിസ്ഥാന ഭാഷ പ്രയോഗങ്ങള്‍ കാണിക്കുകയും ചെയ്തു. ഓരോ ദിവസവും ലൈവ് കാണുന്നവരുടെ എണ്ണവും കിട്ടുന്ന വീഡിയോ റെസ്‌പോണ്‍സിന്റെ എണ്ണവും കൂടിവന്നതോടെ ഞങ്ങള്‍ക്കും ആവേശമായി.

രണ്ടുമൂന്നു ദിവസത്തെ ക്ളാസിനു വേണ്ട ‘പഠിത്തം’ മാത്രമേ ആശാന്റെ കയ്യിലുണ്ടായിരുന്നുളളൂ എന്നതുകൊണ്ട് അതിനെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ മകന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും സൈന്‍ ലാംഗ്വേജ് ഉപയോഗിക്കേണ്ടി വന്നിട്ടില്ലാതിരുന്നിട്ടും മകന്‍ അത് പഠിക്കാന്‍ കാണിക്കുന്ന ഉത്സാഹം കണ്ടപ്പോള്‍ ഈ ലോക്ക്ഡൗണ്‍ കാലം എങ്ങനെ ഉപയോഗപ്രദം ആക്കണമെന്നു എനിക്കും ഒരു ഐഡിയ തെളിഞ്ഞു വരികയായിരുന്നു.

പിന്നീടുള്ള 50 പ്രവൃത്തി ദിവസങ്ങള്‍ ഞങ്ങള്‍ മുടങ്ങാതെ സൈന്‍ ലാംഗ്വേജ് ക്ളാസുകള്‍ എടുത്തു എഫ്ബി ലൈവിലൂടെ. #കൊറോണസൈന്‍സ് #coronasigns എന്ന ടാഗ് കൊടുത്ത വീഡിയോകള്‍ അഞ്ഞൂറ് പേരോളം സ്ഥിരമായി കാണാന്‍ തുടങ്ങിയത് ഒരു ഒന്‍പത് വയസുകാരനെ സംബന്ധിച്ച് വളരെ വലിയ കാര്യമായിരുന്നു. അനിയന്‍ നാലുവയസുകാരനെ സന്തോഷിപ്പിക്കാന്‍ അതില്‍ത്തന്നെ കുട്ടിപ്പാട്ടുകളും ഉള്‍പ്പെടുത്തി.

അങ്ങനെയങ്ങനെ ഇവിടെ വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുന്നത് വരെയുള്ള 50 സ്‌കൂള്‍ ദിനങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് സൈന്‍ ലാംഗ്വേജ് ദിനങ്ങളായി മാറി. ഓരോ ദിവസവും അന്നത്തേക്ക് വേണ്ട ടോപ്പിക്കുകള്‍ – കളറുകള്‍, ആഴ്ചകള്‍, വീട്ടുപകരണങ്ങള്‍, പഴങ്ങള്‍ -അങ്ങനെ ഒരോന്നു തിരഞ്ഞെടുക്കാനും യൂട്യൂബില്‍ നിന്നും, ASL (അമേരിക്കന്‍ സൈന്‍ ലാംഗ്വേജ് ) വെബ്‌സൈറ്റില്‍ നിന്നും ക്ളാസുകള്‍ തിരഞ്ഞെടുക്കാനും ഞങ്ങള്‍ അവനെ സഹായിച്ചു.

ആദ്യത്തെ സ്റ്റുഡന്റ് ആയി അമ്മയെ കിട്ടുന്നതില്‍ അവനും സന്തോഷമായി- അങ്ങനെ തിരികെ പഠിപ്പിക്കാന്‍ ഒരവസരം ആണല്ലോ അത്. എന്നും ഉച്ചക്ക് ഇവിടെ 12.00 മണിയാകുമ്പോള്‍, നാട്ടിലെ രാത്രി 10.30 ആകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ലൈവ് ക്ളാസിനു റെഡി ആകും. സ്ഥിരമായി വരുന്ന ആന്റിമാരും മാമന്മാരും അപ്പൂപ്പന്മാരും അമ്മൂമ്മമാരും അവന്റെ പ്രായക്കാര്‍ കൂട്ടുകാരും ഒക്കെയായി സന്തോഷം നിറയ്ക്കുന്ന 15 -20 മിനിറ്റുകള്‍!

50 ദിവസങ്ങള്‍ കൊണ്ട് ആംഗ്യഭാഷയുടെ അടിസ്ഥാന കാര്യങ്ങള്‍ ഒക്കെ ഒന്ന് പറഞ്ഞുപോകാന്‍ കഴിഞ്ഞു എങ്കിലും കൂടുതല്‍ ആഴത്തില്‍ പഠിക്കണം എന്ന് തീരുമാനിച്ചാണ് – മറ്റുള്ളവര്‍ക്ക് ഉറപ്പ് കൊടുത്താണ് – താത്വിക് ലൈവുകള്‍ നിര്‍ത്തിയത്. ഇപ്പോള്‍ ASL ന്റെ ബേസിക് സെര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ഓണ്‍ലൈന്‍ ആയി ചെയ്യുകയാണ് അവന്‍. ഒരു ASL സെര്‍ട്ടിഫൈഡ് ട്രെയിനര്‍ കൂടി ആകണം എന്നാണ് ഈ ഒമ്പതുവയസുകാരന്റെ ഇപ്പോഴത്തെ ആഗ്രഹം.

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Advertisement

Education

ഇംഗ്ലിഷ് പഠനം ഈസിയാക്കാന്‍ ഇംഗ്ലിഷ് പ്ലസ്

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലിഷ് പ്ലസ് എന്ന സ്ഥാപനത്തിലൂടെ മലയാളികള്‍ക്ക് ഇംഗ്ലിഷ് ഭാഷയോടുള്ള ഭയം ഇല്ലാതാക്കുകയാണ് സംരംഭകരായ ജംഷീദ്, ശരീഖ് എന്നിവര്‍

Media Ink

Published

on

ഇന്നത്തെകാലത്ത് ആഗോളഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇംഗ്ലീഷിന്റെ പ്രാധാന്യം ആര്‍ക്കും പ്രത്യേകം പറഞ്ഞു മനസിലാക്കി നല്‍കേണ്ട ആവശ്യമില്ല. ഏതൊരു ജോലിയില്‍ പ്രവേശിക്കുന്നതിനു ഇന്ന് ഇംഗ്ലിഷ് ഭാഷ സംസാരിക്കാന്‍ കഴിയുക എന്നത് പ്രഥമ മാനദണ്ഡങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും നല്ലൊരു ശതമാനം മലയാളികളും ഇംഗ്ലിഷ് ഭാഷ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വിഷമിക്കുകയാണ്. ഭാഷ പ്രയോഗിക്കാന്‍ അറിയാത്തതല്ല, ഭാഷ പ്രയോഗിക്കാനുള്ള അവസരം ലഭിക്കാതെ പോകുന്നതാണ് ഈ പ്രശ്‌നത്തിനുള്ള പ്രധാന കാരണം. ഇത് മനസിലാക്കി , വാട്ട്‌സാപ്പ് മുഖാന്തിരം ഇംഗ്ലിഷ് പഠിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഇംഗ്ലിഷ് പ്ലസ് എന്ന സ്ഥാപനത്തിലൂടെ സംരംഭകരായ ജംഷീദ് , ശരീഖ് എന്നിവര്‍.

പറഞ്ഞു ശീലിക്കണം

Advertisement

വിദേശ ഭാഷയാണ് അത് എന്റെ നാവിന് വഴങ്ങില്ല എന്ന ചിന്തയാണ് പലപ്പോഴും പലര്‍ക്കും പ്രശ്നമാകുന്നത്. ഭാഷയുടെ വഴക്കം, സംസാരരീതി, ഗ്രാമര്‍ തുടങ്ങിയ കാര്യങ്ങളെപ്പറ്റി തുടക്കത്തിലേ ചിന്തിക്കേണ്ട കാര്യമില്ല. സംസാരിച്ചു തുടങ്ങുക എന്നതാണ് പ്രധാനം. ഇതിനുള്ള അവസരമാണ് ഇംഗ്ലിഷ് പ്ലസ് ഒരുക്കുന്നത്. ഒരു ഇംഗ്ലിഷ് അക്കാദമി എന്ന നിലയിലേക്ക് വളരുന്ന ഇംഗ്ലിഷ് പ്ലസ് ലക്ഷ്യമിടുന്നത് എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും ഇംഗ്ലിഷ് ഭാഷാ പഠനം എളുപ്പമാക്കുക എന്നതാണ്. ഈ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ ലഘുവായി തയ്യാറാക്കിയ സിലബസ്, പരിശീലന രീതികള്‍ എന്നിവയുടെ മികവോടെയാണ് കൊച്ചി ആസ്ഥാനമായി ഇംഗ്ലിഷ് പ്ലസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ചിട്ടയായ പരിശീലനം

ഇംഗ്ലിഷ് ഭാഷ അനായാസം സംസാരിക്കണം എന്ന ആവശ്യമായി എത്തുന്ന ഒരു വ്യക്തിയുടെ ഭാഷ പരിജ്ഞാനത്തിന്റെ അളവ് പരിശോധിച്ച് ബേസിക്, സെക്കണ്ടറി, അഡ്വാന്‍സ്ഡ് എന്നീ ലെവലുകളാക്കി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. വീട്ടിലിരുന്ന്, ഫ്രീ ആയിരിക്കുന്ന സമയത്ത് ഭാഷ പഠനം നടത്താം എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ഇംഗ്ലിഷ് പ്ലസിന്റെ ഭാഷാമാകുന്നുണ്ട്. സ്വന്തം കരിയറില്‍ തിളങ്ങുവാന്‍ പലര്‍ക്കും പ്രശ്നമാകുന്നത് അനായാസം ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയാതെ വരുന്നതായിരിക്കും. ഈ അവസ്ഥ മറികടക്കാന്‍ ഇംഗ്ലിഷ് പ്ലസ് സഹായിക്കുന്നു.

”കേരളത്തിലെ മുന്‍നിര മാര്‍ക്കറ്റ് പ്‌ളേസുകളില്‍ ഒന്നാണ് കൊച്ചി. ഏറ്റവും കൂടുതല്‍ ഹൈഎന്‍ഡ് പ്രൊഫഷണലുകള്‍ ഉള്ളതും ഇവിടെയാണ്. എന്നാല്‍ കൊച്ചിയിലും ഇംഗ്ലിഷ് ഭാഷ നന്നായി സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസമില്ലാതെ കഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. ഇത് മനസിലാക്കിയാണ് കൊച്ചി ആസ്ഥാനമായി ഒരു സ്ഥാപനത്തിന് ഞങ്ങള്‍ തുടക്കം കുറിച്ചത്. പഠനം വാട്ട്‌സാപ്പ് വഴി ആയതിനാല്‍ പഠിതാക്കള്‍ എവിടെ ആയാലും ഒരു പ്രശ്‌നമില്ല. എന്നിരുന്നാലും കൊച്ചിയുടെ മേല്‍വിലാസം ഈ രംഗത്തെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നുണ്ട്” ഇംഗ്ലിഷ് പ്ലസ് സ്ഥാപകന്‍ ജംഷീദ് പറയുന്നു

വാട്ട്‌സ്ആപ്പ് വഴി എങ്ങനെ ഇംഗ്ലിഷ് പഠിക്കും?

ഇന്ന് വാട്ട്‌സാപ്പ് സാങ്കേതിക വിദ്യ ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവാണ്. വാട്ട്‌സാപ്പിന് ലഭിച്ച ആ ജനപ്രീതി തന്നെയാണ് ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങുന്നതിനുള്ള കാരണവും. ഇംഗ്ലിഷ് പ്ലസിന്റെ ഭാഗമാകാന്‍ എത്തുന്ന വ്യക്തിയെ ആദ്യം ലെവല്‍ ടെസ്റ്റ് നടത്തും. ഭാഷ എത്ര മാത്രം കൈവശമുണ്ട് എന്ന് അറിയുന്നതിനെയാണ് ഇത്.ഏത് ലെവലില്‍ ഉള്ള പഠിതാവ് ആണെങ്കിലും അവര്‍ക്ക് പഠനം തുടങ്ങുന്നതിനു മുന്‍പായി കൃത്യമായ സിലബസ് നല്‍കുന്നു. രാവിലെ ഒന്‍പത് മണിമുതല്‍ രാത്രി 11 മണിവരെയുള്ള സമയത്ത് രെജിസ്റ്റര്‍ ചെയ്ത വാട്സാപ്പ് നമ്പറില്‍ പഠിക്കാനുള്ള നോട്ടുകള്‍ എത്തും. ഏത് സമയത്ത് വേണമെങ്കിലും പഠിതാക്കള്‍ക്ക് ഈ നോട്ടുകള്‍ വായിക്കാം.

സാധാരണ സ്‌പോക്കണ്‍ ഇംഗ്ലിഷ് അക്കാദമികള്‍ക്ക് സമാനമായി ക്ളാസില്‍ എത്തേണ്ട ആവശ്യം ഇംഗ്ലിഷ് പ്ലസില്‍ ഇല്ല. സ്വസ്ഥമായി , നാണം കൂടാതെ ഇംഗ്ലിഷ് സംസാരിക്കുക എന്നതാണ് പ്രധാനം. ഇതിനായി ഓരോ വ്യക്തിക്കും ഓരോ പേഴ്‌സണല്‍ ട്യൂട്ടര്‍ ഉണ്ടാകും. ഒന്‍പത് മണിമുതല്‍ രാത്രി 11 മണിവരെയുള്ള സമയത്ത് എപ്പോള്‍ വേണമെങ്കിലും ട്യൂട്ടറെ വിളിച്ചു സംസാരിക്കാം. സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി എത്ര നേരം വേണമെങ്കിലും ഇവരോട് സംസാരിക്കാം. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ഇംഗ്ലിഷ് ഭാഷയോടുള്ള പേടിയും ഭയവും മാറുന്നു.

രണ്ട് മാസമാണ് കോഴ്സിന്റെ കാലാവധി. ഈ സമയത്തിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ആത്മവിശ്വാസത്തോടെ ഇംഗ്ലിഷ് സംസാരിക്കാന്‍ ആയില്ലെങ്കില്‍ കൂടുതല്‍ ഫീസ് ഒന്നും നല്‍കാതെ തന്നെ ആറ് മാസം വരെ കോഴ്‌സ് തുടരാം. സ്‌പോക്കണ്‍ ഇംഗ്ലിഷ് അക്കാദമികള്‍ ഈടാക്കുന്ന ഫീസിന്റെ നാലിലൊന്നു മാത്രമാണ് ഇംഗ്ലിഷ് പ്ലസ് ഈടാക്കുന്നത്. നിലവില്‍ കേരളത്തിന് പുറത്തും വിദേശത്ത് നിന്നുപോലും ഇംഗ്ലിഷ് പ്ലസിന് വിദ്യാര്‍ത്ഥികളുണ്ട്.

വരും വര്‍ഷങ്ങളില്‍ കേരളത്തിന് പുറത്തും അക്കാദമികള്‍ തുടങ്ങി തമിഴ്‌നാട് , കര്‍ണാടക എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കണം എന്നാണ് ഇംഗ്ലിഷ് പ്ലസ് ആഗ്രഹിക്കുന്നത്.

Continue Reading

Education

വിദ്യാഭ്യാസം വിഷയമല്ല, നേടാം ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളം

ലക്ഷങ്ങള്‍ പ്രതിമാസം ശമ്പളമായി വാങ്ങുന്ന ഒരു ജോലി ഇനി വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം ആര്‍ക്കും സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ് അല്‍ സലാമ സ്‌കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസ്

Media Ink

Published

on

ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്തവരുടെ എണ്ണം നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഇതിനുള്ള പ്രധാന കാരണം കോഴ്സുകള്‍ തെരെഞ്ഞെടുക്കുന്നതിലെ ശ്രദ്ധക്കുറവ് തന്നെയാണ്. എന്ത് പഠിക്കുന്നു എന്നതിലല്ല, അത് എങ്ങനെ നല്ലൊരു കരിയര്‍ ലഭിക്കുന്നതില്‍ പ്രയോജനപ്പെടുന്നു എന്നതിലാണ് കാര്യം. ബിടെക്ക് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവര്‍, ഡ്രോപ്പ് ഔട്ട് ആയവര്‍, എടുത്ത കോഴ്‌സ് വിജയിക്കാന്‍ കഴിയാത്തവര്‍ അങ്ങനെ നല്ലൊരു ഭാവി എന്ന സ്വപ്നത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന നിരവധിയാളുകള്‍ക്ക് ലക്ഷങ്ങള്‍ മാസാവരുമാനം ലഭിക്കുന്ന ജോലിക്ക് അവസരമൊരുക്കുകയാണ് തൃശൂര്‍ ആസ്ഥാനമായ അല്‍ സലാമ സ്‌കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസ്. യുകെയും യുഎഇയും അടക്കം നിരവധി വിദേശ രാജ്യങ്ങളില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോഴ്‌സുകള്‍ക്ക് വലിയ സാധ്യതയാണുളളത്. 60000 രൂപ മുതല്‍ 120000 വരെ തുടക്ക ശമ്പളം നേടാന്‍ കഴിയുന്ന തൊഴില്‍ മേഖലയാണിത്.

ആരാണ് സേഫ്റ്റി ഓഫീസര്‍?

Advertisement

ഹെല്‍ത്ത് സേഫ്റ്റി എന്‍വയോണ്മെന്റ് എന്നതില്‍ അധിഷ്ഠിതമായി ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനാന്തരീക്ഷത്തിലെ സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്ന വ്യക്തിയാണ് ഒരു സേഫ്റ്റി ഓഫീസര്‍. 50 ജീവനക്കാരുള്ള ഒരു സ്ഥാപനത്തില്‍ നിര്‍ബന്ധമായും ഒരു സേഫ്റ്റി ഓഫീസര്‍ വേണമെന്നാണ് പല അന്താരാഷ്ട്ര സംഘടനകളും നിഷ്‌കര്‍ഷിക്കുന്നത്. ഹെല്‍ത്ത് സേഫ്റ്റി എന്‍വയമെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി സേഫ്റ്റി ഓഫീസര്‍മാരെ സജ്ജരാക്കുന്നത് യുകെ അംഗീകാരമായ നെബോഷ് ആണ് (National Examination Board in Occupational Safety and Health). കേരളത്തില്‍ ആകെ 16 കേന്ദ്രങ്ങള്‍ക്കേ നെബോഷ് അക്രഡിറ്റേഷനൊള്ളൂ. ഇതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോഴ്‌സുകള്‍ ലഭ്യമാക്കുന്നത് തൃശൂര്‍ ആസ്ഥാനമായ അല്‍ സലാമ സ്‌കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസാണ്.

ശരാശരി പ്ലസ്റ്റു വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു വ്യക്തിക്ക് അല്‍ സലാമ സ്‌കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസ് നടത്തുന്ന ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോഴ്സ് വഴി മികച്ച ജോലി നേടാന്‍ കഴിയുന്നു. ടൂറിസം, ഇന്‍ഡസ്ട്രി, ഫാക്റ്ററികള്‍, എഞ്ചിനീയറിംഗ് സൈറ്റുകള്‍, ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ ക്രൂയിസ് ഷിപ്പുകള്‍, റിഗുകള്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡസ്ട്രി, തുടങ്ങി എല്ലാ മേഖലയിലും സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് അവസരമുണ്ട്.

അല്‍ സലാമ വ്യത്യസ്തമാകുന്നതെങ്ങനെ?

ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട എല്ലാ കോഴ്‌സുകളും ലഭ്യമാക്കുന്നുണ്ട് അല്‍ സലാമ സ്‌കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസ്. നെബോഷിന്റെ അംഗീകൃത കോഴ്സ് ദാതാവായ അല്‍ സലാമ സ്‌കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസ് നെബോഷില്‍ ACP # 1010 ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി (നെബോഷ് ഐജിസി), ഐഒഎസ്എച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ആരോഗ്യ-സുരക്ഷാ കോഴ്‌സുകള്‍ സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ, സുരക്ഷാ പ്രൊഫഷണലുകള്‍ക്കായുള്ള ബ്രിട്ടീഷ് സ്ഥാപനമായ ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് ഒക്യുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തിന്റെ അംഗീകാരവും അല്‍ സലാമയ്ക്കുണ്ട്.

‘ഏറ്റവും മികച്ച ഫാക്കല്‍റ്റികളെയും ട്രെയ്നിംഗ് ഉപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപനത്തില്‍ ഒരുക്കിയിരിക്കുന്നു. മാത്രമല്ല, പഠനശേഷം പ്ലേസ്മെന്റ് നേടിക്കൊടുക്കുന്നതിലും അല്‍ സലാമ മുന്നിട്ട് നില്‍ക്കുന്നു. വിദേശത്താണ് പ്ലേസ്‌മെന്റ് കൂടുതലും കൊടുക്കുന്നത്.,’ അല്‍ സലാമ വക്താവ് അജാസ് കെ ജലീല്‍ പറയുന്നു.

60 ദിവസത്തെ ട്രെയ്‌നിംഗാണ് അല്‍ സലാമ സ്‌കൂള്‍ ഓഫ് സേഫ്റ്റി സ്റ്റഡീസില്‍ നല്‍കുന്നത്. സമാനമായ മറ്റ് സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന കോഴ്‌സ് ഡ്യൂറേഷന്‍ വളരെ കുറവാണ്. നെബോഷ് പഠിച്ച് പാസാകുക എന്ന് പറഞ്ഞാല്‍ അത്ര എളുപ്പമല്ല. ഇതാണ് കോഴ്‌സിന്റെ ഡ്യൂറേഷന്‍ കൂടാന്‍ കാരണം. ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി-ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സും അല്‍ സലാമ ലഭ്യമാക്കുന്നുണ്ട്. പത്ത് മാസത്തെ കോഴ്‌സും രണ്ട് മാസത്തെ ഇന്റേണ്‍ഷിപ്പുമാണ് ഇതിലുള്ളത്. എല്ലാ മാസവും അഡ്മിഷന്‍ നടക്കുന്നുണ്ട്.99 ശതമാനം വിദ്യാര്‍ത്ഥികളും പ്ലേസ്ഡ് ആയി മാറുമെന്ന് അധികൃതര്‍ പറയുന്നു.

കോഴ്‌സിനൊപ്പം സ്‌പോക്കണ്‍ ഹിന്ദിയിലും ട്രെയ്‌നിംഗ് ലഭ്യമാക്കുന്നുണ്ട്. അതുപോലെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് ട്രെയ്‌നിംഗ് നല്‍കുന്നു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇപ്പോള്‍ ക്ലാസുകളുണ്ട്.. തൃശൂരും തിരുവനന്തപുരത്തും കൊച്ചിയിലും അല്‍ സലാമയ്ക്ക് പഠനകേന്ദ്രങ്ങളുണ്ട്.

Continue Reading

Education

പി എസ് സി ബാലി കേറാമലയല്ല, സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രെപ്‌സ്‌കേല്‍

പിഎസ്സി മുഖാന്തിരം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കണം എന്നുള്ള വിദ്യാര്‍ത്ഥികളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയേകുകയാണ് പ്രെപ്‌സ്‌കേല്‍ മൊബീല്‍ ആപ്ലിക്കേഷന്‍

Media Ink

Published

on

കൊറോണാകാലഘട്ടമാണ്, സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു വരികയാണ്. അതിനാല്‍ തന്നെ സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കണ്ടു വരുന്ന പിഎസ്സി കോച്ചിംഗ് സെന്ററുകളുടെ വര്‍ധനവ്. എന്നാല്‍ കോച്ചിംഗ് സെന്ററുകളില്‍ പോയി പണം മുടക്കി പിഎസ്സി പഠനം നടത്താന്‍ സമയവും സൗകര്യവും ഇല്ലാത്ത, എന്നാല്‍ നല്ലൊരു ഭാവി സ്വപ്‌നം കാണുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.. ഇത്തരത്തിലുള്ള വ്യക്തികള്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ പിഎസ്സി പഠനം അനായാസകരമാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് പ്രെപ്‌സ്‌കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍.

ഇന്ന് സ്വന്തമായൊരു സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലില്ലാത്ത വ്യക്തികള്‍ ഉണ്ടാകില്ല. സാങ്കേതിക വിദ്യ അത്രകണ്ട് വികാസം പ്രാപിച്ചിരിക്കുന്ന ഇക്കാലഘട്ടത്തില്‍ പിഎസ്സി പഠനത്തിനായി അതേ സാങ്കേതിക വിദ്യയെത്തന്നെ വിനിയോഗിക്കുകയാണ് പ്രെപ്‌സ്‌കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍. വിജ്ഞാന ദാഹികളായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ശ്രമഫലമായാണ് പ്രെപ്‌സ്‌കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നിരിക്കുന്നത്. എല്‍ഡി ക്ലാര്‍ക്ക് മുതല്‍ വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള മത്സരപരീക്ഷകള്‍ക്ക് ആവശ്യമായ രീതിയില്‍ വിദ്യാര്‍ത്ഥികളെ ഒരുക്കുക എന്നതാണ് പ്രെപ്‌സ്‌കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എംബിബിഎസ് ബിരുദധാരിയായ സിറാജുദ്ദീനാണ് ഇത്തരത്തില്‍ ഒരു ആശയത്തിന് പിന്നില്‍. വയനാട്ടില്‍ നിരവധിയാളുകള്‍ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരായുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും തന്നെ മികച്ച രീതിയിലുളള പഠന സാഹചര്യങ്ങളില്ല.

Advertisement

ചെലവ് കുറഞ്ഞ രീതിയില്‍ അപ്ഡേറ്റഡ് ആയി പിഎസ്സി പഠനം എല്ലാവര്‍ക്കും എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയില്‍ നിന്നുമാണ് പ്രെപ്‌സ്‌കെയില്‍ ആപ്പിന്റെ പിറവി. ഇത്തരത്തില്‍ ഒരു ആശയം മനസ്സില്‍ ഉദിച്ചതോടെ സിറാജുദ്ദീന്‍ സഹോദരനോടും സുഹൃത്തുക്കള്‍ക്കളോടും പങ്കുവച്ചു. കൃത്യമായി പറഞ്ഞാല്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ആശയം ജനിക്കുന്നത്. സിറാജുദ്ദീന്റെ സഹോദരനായ സാബിത് കെ, ശിവപ്രസാദ്, റിനോയ്, ശ്യാംപ്രസാദ്, വിവേക്, അയൂബ്, സ്വരൂപ്, സോണി, ഷിയോണ്‍, സനിത്ത്, ജെറി, ആരോമല്‍ എന്നിവര്‍ കൂടി ഈ ആശയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രെപ്‌സ്‌കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി.

എന്തുകൊണ്ട്് പ്രെപ്‌സ്‌കെയില്‍?
പകല്‍ സമയങ്ങളില്‍ കോച്ചിംഗ് സെന്ററുകളില്‍ പോയി പിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കാന്‍ സാധിക്കാത്ത നിരവധിയാളുകള്‍ വയനാട്ടില്‍ മാത്രമല്ല കേരളത്തിലുടനീളം ഉണ്ടെന്നു മനസിലാക്കിയതിനെ തുടര്‍ന്നാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ കോഴിക്കോട് ആസ്ഥാനമായി പ്രെപ്‌സ്‌കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. പ്‌ളേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഈ ആപ്ലിക്കേഷന്‍ മുഖാന്തിരം പിഎസ്സി പരീക്ഷയ്ക്കായി ഏത് സമയത്തും ഒരു ഉദ്യോഗാര്‍ത്ഥിക്ക് തയ്യാറെടുക്കാം. ഓരോ പരീക്ഷയുടെയും സിലബസ് പ്രകാരം തയ്യാറാക്കുന്ന ക്ളാസുകളും മാതൃകാ പരീക്ഷകളും മുന്‍കാല പരീക്ഷാ ചോദ്യങ്ങളും ഏത് സമയത്തും ആവശ്യാനുസരണം വിനിയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. മൊബീല്‍ ആപ്പിനൊപ്പം വെബ്സൈറ്റ് മുഖാന്തിരവും പ്രെപ്‌സ്‌കെയില്‍ സേവനനിരതമാണ്.

തുടക്കം എന്ന നിലയ്ക്ക് പിഎസ്സി പരീക്ഷയ്ക്കായുള്ള പരിശീലനം മാത്രമാണ് നല്‍കുന്നത്. കേരള സ്റ്റേറ്റ് സിലബസിലുള്ള സ്‌കൂളുകള്‍ക്ക് വേ?ിയുള്ള ഓണ്‍ലൈന്‍ ക്ളാസ് കൂടി ഈ പ്ലാറ്റ്ഫോമില്‍ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രെപ്‌സ്‌കെയില്‍. എന്നാല്‍ അടുത്ത വര്‍ഷത്തോട് കൂടി മാത്രമേ ഇത് യാഥാര്‍ത്ഥ്യമാകുകയുള്ളൂ. കൊറോണയ്ക്കും ഏറെ മുന്‍പ് തന്നെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കുന്നതിനായുള്ള ശ്രമങ്ങളാണ് പ്രെപ്‌സ്‌കെയില്‍ നടത്തിയിരുന്നത്. ഉന്നത നിലവാരത്തിലുള്ള പരിശീലനം മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് പ്രെപ്‌സ്‌കെയില്‍ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

2020 ജനുവരിയില്‍ ലോഞ്ച് ചെയ്ത പ്രെപ്‌സ്‌കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ യാതൊരു വിധ മാര്‍ക്കറ്റിങ് സ്ട്രാറ്റജികളും കൂടാതെ തന്നെ ഈ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേക മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍ ഒന്നും തന്നെ സ്വീകരിക്കാതെ തന്നെ മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി നിരവധിയാളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 26 ല്‍ പരം വിദഗ്ധരായ അധ്യാപകര്‍ ചേര്‍ന്ന് തയ്യാറാക്കുന്ന ഓരോ വിഷയങ്ങളുടെയും കണ്ടന്റുകള്‍ ആപ്പിന്റെ സവിശേഷതയാണ്. നിശ്ചിത പരിധിവരെയുള്ള കണ്ടന്റുകള്‍ തീര്‍ത്തും സൗജന്യമായിത്തന്നെ പ്രെപ്‌സ്‌കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ മുഖാന്തിരം ഉപയോഗിക്കാവുന്നതാണ്. അതിനു ശേഷം പ്രീമിയം കണ്ടന്റ് അനിവാര്യമാണെങ്കില്‍ വിവിധ പാക്കേജുകള്‍ പ്രകാരമുള്ള സൗകര്യം പണമടച്ച് തെരെഞ്ഞെടുക്കേണ്ടതാണ്. എന്നിരുന്നാലും ഒരു വര്‍ഷത്തെ പിഎസ്സി കോച്ചിംഗിനായി ഒരു സ്ഥാപനത്തില്‍ ചെലവിടുന്ന തുകയുടെ അളവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ തുക മാത്രമേ ഇതിനായി ചെലഴിക്കേ?തുള്ളൂ. ആറ് മാസത്തെ പാക്കേജിന് ഏകദേശം 1000 രൂപയാണ് ചെലവ് വരിക. ഓരോ കോഴ്‌സ് അനുസരിച്ച് ഫീസ് വ്യത്യസ്തമായിരിക്കും.

കൊറോണാകാലഘട്ടത്തില്‍ മാത്രം ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധനവു?ായിട്ടുണ്ട്. ആപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 പേര്‍ക്ക് നേരിട്ടും 25 പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നുണ്ട്. സ്മാര്‍ട്ട്‌ബോര്‍ഡ് ടെക്നോളജി ഉപയോഗിച്ചാണ് പ്രെപ്‌സ്‌കേലിനായി ക്ലാസുകള്‍ തയ്യാറാക്കുന്നത്. മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം ലഭിച്ച ചെറിയ ചെറിയ നിക്ഷേപത്തിനൊപ്പം സ്വന്തം സമ്പാദ്യവും കൂട്ടിച്ചേര്‍ത്താണ് ഈ സുഹൃത്തുക്കള്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രെപ്‌സ്‌കെയില്‍ മൊബീല്‍ ആപ്ലിക്കേഷനില്‍ മാത്രം 50000 രജിസ്ട്രേഡ് ഉപഭോക്താക്കള്‍ ഉണ്ട്. പതിനായിരത്തോളം ആളുകള്‍ വെബ്സൈറ്റ് മുഖാന്തിരവും പ്രെ
പ്‌സ്‌കെയില്‍ ഉപയോഗിക്കുന്നു. ഒരു ദിവസം 16000 യുണീക്ക് ആപ്പ് ഓപ്പണിംഗ്‌സ് നടക്കുന്നുണ്ട്. ശരാശരി 38 മിനുട്ടോളം സമയം വ്യക്തി ആപ്പില്‍ ചെലവഴിക്കുന്നുണ്ട്. ഒരു കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുന്ന സിലബസുകളും ക?ന്റുകളുമാണ് മറ്റൊരു പ്രത്യേകത. അതിനാല്‍ കൃത്യമായി പിന്തുടരുന്നവര്‍ക്ക് മികച്ച രീതിയില്‍ അപ്ഡേറ്റഡ് ആയിരിക്കാന്‍ കഴിയുന്നു. വരും നാളുകളില്‍ പ്രെപ്‌സ്‌കെയില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ കൂടുതല്‍ ജനകീയമാക്കണം എന്ന ലക്ഷ്യത്തിലാണ് സിറാജുദ്ദീനും കൂട്ടരും പ്രവര്‍ത്തിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business1 week ago

കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം

Business4 weeks ago

കോവിഡില്‍ റീടെയിലിലേയ്ക്ക് ചുവടുമാറ്റി നേട്ടം കൊയ്ത് സാപിന്‍സ്; കുതിപ്പു തുടരാന്‍ പുതിയ ഉല്‍പ്പന്നങ്ങളും

Business1 week ago

‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്‍കിയാലെന്താ പ്രശ്‌നം?

Entertainment3 weeks ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

Entertainment4 weeks ago

ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായ ഒരു മ്യൂസിക് വിഡിയോ

Kerala4 weeks ago

ഇതാ വന്നെത്തി. കാലാവസ്ഥ മാറ്റങ്ങളും, മുന്നറിയിപ്പുകളും ലഭ്യമാക്കുന്ന മലയാളത്തിലെ ആദ്യത്തെ ആപ്പ്

Home3 days ago

കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്

Viral

Entertainment3 weeks ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life4 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health7 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life8 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala9 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics10 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Opinion1 month ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education4 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business5 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion5 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business5 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion5 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion5 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life6 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life6 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion6 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Auto

Auto3 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto4 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto4 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto5 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto5 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto5 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto5 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto5 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto5 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto5 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending