Tech
ഈ വാച്ചുപയോഗിച്ച് നടത്താം കോണ്ടാക്റ്റ്ലെസ് പേമെന്റ്
ആദ്യ കോണ്ടാക്ട് ലെസ് പേയ്മെന്റ് വാച്ചുകള്‍ വിപണിയിലിറക്കി ടൈറ്റന്. 2995 രൂപ മുതല്‍ 5995 രൂപ വരെ വില

ഇന്ത്യയിലെ ആദ്യ കോണ്ടാക്ട് ലെസ് പേയ്മെന്റ് വാച്ചുകള്‍ വിപണിയിലിറക്കിയിരിക്കയാണ് ടൈറ്റന്. 2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പ്രമുഖ വാച്ച് ബ്രാന്‍ഡായ ടൈറ്റന് യോനോ എസ്ബിഐ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റന് പേ വാച്ചുകള്‍ അവതരിപ്പിച്ചു. ഇതിലൂടെ കോണ്ടാക്റ്റ്ലെസ് പേമെന്റ് നടത്താന്‍ സാധിക്കും.
ഇന്ത്യയില്‍ ആദ്യമായാണ് സമ്പര്‍ക്കമില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനുള്ള വാച്ചുകള്‍ ഒരു കമ്പനി അവതരിപ്പിക്കുന്നത്. എസ്ബിഐ എക്കൗണ്ട് ഉടമകള്‍ക്ക് സൈ്വപ് ചെയ്യാതെ, എസ്ബിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കാതെ ടൈറ്റന് പേ വാച്ചുകളിലെ സ്പര്‍ശത്തിലൂടെ പിഒഎസ് മെഷീനുകള്‍വഴി ഇടപാടുകള്‍ നടത്താം. ഒരു വിധ സമ്പര്‍ക്കവും വേണ്ടെന്നത് കൊറോണകാലത്ത് വാച്ചിനെ ആകര്‍ഷകമാക്കുന്നു.
പിന് നല്‍കാതെ തന്നെ 2000 രൂപയുടെ വരെയുള്ള ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ടാപ്പി ടെക്നോളജീസിന്റെ സഹായത്തോടെ വാച്ച് സ്ട്രാപ്പുകളില്‍ സുരക്ഷിതമായി എംബഡ് ചെയ്ത സര്‍ട്ടിഫൈഡ് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി) ചിപ്പ് ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാകുന്നത്. കോണ്ടാക്ട് ലെസ് എസ്ബിഐ ഡെബിറ്റ് കാര്‍ഡിന്റെ എല്ലാ പ്രവൃത്തികളും ഇതിലൂടെ ചെയ്യാം.
ഈ വാച്ചുകളിലെ പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ രണ്ടു ദശലക്ഷം കോണ്ടാക്ട്ലെസ് മാസ്റ്റര്‍കാര്‍ഡ് പിഒഎസ് മെഷീനുകളില്‍ പേയ്മെന്റ് നടത്താവുന്നതാണ്.
2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില. പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ടൈറ്റനെ ന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സി.കെ. വെങ്കട്ടരാമന് പറഞ്ഞു.
Kerala
കേരളത്തിന് അഭിമാനമായ ആലപ്പുഴ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം ഇതാണ്…
സൂമിനും ഗൂഗിള്‍ മീറ്റിനുമെല്ലാമുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ആലപ്പുഴയിലെ വികണ്‍സോള്‍

ദശലക്ഷം ഉപയോക്താക്കളെ ഉന്നമിട്ടാണ് വികണ്‍സോള്‍ വിപണിയിലേയ്ക്കെത്തുന്നത്.
ലോകത്തിലെ വമ്പന്‍ വിഡിയോ കോണ്‍ഫറന്‍സ് ആപ്പുകളായ സൂമിനും ഗൂഗിള്‍ മീറ്റിനും വെല്ലുവിളി ഉയര്‍ത്തി ആയിരുന്നു വി കണ്‍സോളിന്റെ വരവ്. ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികണ്‍സോള്‍ ഈ വര്‍ഷം പത്തുലക്ഷം ഉപയോക്താക്കളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത മാസമാണ് ആപ്പ് വിപണിയിലെത്തുക.
ഓണ്‍ലൈന്‍ പഠന മേഖലയിലും ടെലിമെഡിസിന്‍ രംഗത്തുമായിരിക്കും വികണ്‍സോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആപ്പ് വികസിപ്പിച്ച ടെലിജെന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്നോളജീസ്(ടിഎസ്ടി) സിഇഒ ജോയ് സെബാസ്റ്റ്യന്‍ പറയുന്നു. ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയാണ് ടെലിജെന്‍ഷ്യ.
സ്വദേശി വിഡിയോ കോണ്‍ഫറന്‍സിങ് ആപ് വേണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം നടത്തിയ ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചാലഞ്ചിലാണ് ആലപ്പുഴയുടെ സ്വന്തം വികണ്‍സോള്‍ ഒന്നാമത് എത്തിയത്.
രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളിയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചരിത്രം കുറിച്ചത്. സൂം, ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നതാണ് വികണ്സോളെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചേര്‍ത്തലയ്ക്ക് സമീപം പള്ളിപ്പുറം എന്ന ഗ്രാമത്തിലെ ഇന്‍ഫോപാര്‍ക്കിലാണ് ഈ കമ്പനി പിറവികൊണ്ടത്.
ഒരേ സമയം 80 പേര്‍ക്ക് പങ്കെടുക്കാനും 300 പേര്‍ക്ക് വീക്ഷിക്കാനും കഴിയുന്ന ഫീച്ചറുകളോടെയാണ് വികണ്‍സോള്‍ വിപണിയിലെത്തുന്നത്. തുടക്കത്തില്‍, തല്ക്കാലത്തേയ്ക്ക് ചെറിയ ഫീസോടെയായിരിക്കും പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുകയെന്ന് ജോയ് സെബാസ്റ്റ്യന്‍. മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാകും.
ആപ്പ് വികസിപ്പിക്കാനുള്ള ചെലവിനുവേണ്ടിയാണ് ഫീസ് ഈടാക്കുന്നതെന്ന് ജോയ് പറയുന്നു. ആദ്യ ആഴ്ച ആപ്പ് സൗജന്യമായി ഉപയോഗിക്കാം. സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തിപ്പെടുന്നുണ്ടെങ്കില്‍ മാത്രം പിന്നീട് ഫീസ് നല്കിയാല് മതി.
ഇന്നോവേഷന്‍ ചാലഞ്ചില്‍ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഈ സ്റ്റാര്‍ട്ടപ്പിന് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി വികണ്‍സോള്‍ ആയിരിക്കും ഔദ്യോഗിക വിഡിയോ കോണ്‍ഫറന്‍സിങ് ആപ്.
Tech
സ്റ്റീവ് ജോബ്സിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന ടിം കുക്ക്
ആപ്പിളിന്റെ തലപ്പത്ത് ടിം കുക്ക് എത്തിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞു. 2 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള പകരക്കാരനില്ലാത്ത കമ്പനിയായി ആപ്പിള്‍ തുടരുന്നു

സ്റ്റീവ് ജോബ്സിന്റെ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുകയാണ് ടിം കുക്കെന്ന് ഒരു വിഭാഗം വാദിക്കുന്നു. ആപ്പിളിന്റെ കുതിപ്പ് മുന്നോട്ട് തന്നെ.
ആപ്പിളിന്റെ സിഇഒ ആയി ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്ന ടിം കുക്ക്. ക്യുപ്പര്‍ട്ടിനോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടെക് ഭീമന്റെ തലപ്പത്തേക്ക് 2011 ഓഗസ്റ്റ് 24നാണ് ടിം കുക്ക് എത്തിയത്. സ്റ്റീവ് ജോബ്സ് എന്ന ഇതിഹാസം ബാക്കിവച്ചിടത്തുനിന്ന് തുടങ്ങുകയായിരുന്നു കുക്കിന്റെ നിയോഗം.
ആപ്പിളിന്റെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ടിം കുക്കിന് സാധിച്ചു. ഈ മാസം ആദ്യമാണ് ആപ്പിളിന്റെ വിപണിമൂല്യം രണ്ട് ട്രില്യണ്‍ ഡോളറിലെത്തിയത്. സ്റ്റീവ് ജോബ്സ് അവതരിപ്പിച്ച ആപ്പിള്‍ ഐഫോണ്‍ തന്നെയാണ് ഇന്നും കമ്പനിയുടെ സ്റ്റാര്‍ ഉല്‍പ്പന്നം.
എന്നാല്‍ കുക്കിന്റെ നേതൃത്വത്തില്‍ പിറവിയെടുത്ത ആപ്പിള്‍ വാച്ചും എയര്‍പോഡുകളും വിപണിയിലെ നേതാക്കള്‍ തന്നെയാണ്. സ്റ്റീവ് ജോബ്സിന്റെ മഹത്തായ ദര്‍ശനങ്ങള്‍ ആപ്പിളില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ടിം കുക്ക് എന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധരുടെ പക്ഷം.
Tech
ടിക് ടോക്കും ട്വിറ്ററും ലയിച്ചേക്കും;ആര്‍ക്കും ലഭിക്കും ചൈനീസ് ആപ്പ്
ആര്‍ക്കു ലഭിക്കും ചൈനീസ് ആപ്പിനെ. മൈക്രോസോഫ്റ്റിന് പിന്നാലെ ടിക് ടോക്കിനെ ഏറ്റെടുക്കാന്‍ ട്വിറ്ററും രംഗത്ത്. തേടുന്നത് ലയനസാധ്യത

പ്രമുഖ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററും ചൈനീസ് ഹ്രസ്വ വിഡിയോ ആപ്പായ ട്വിറ്ററും തമ്മില്‍ ലയിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. മൈക്രോസോഫ്റ്റിന്റെ ടിക് ടോക്ക് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വരാനിരിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത.
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് ടിക് ടോക്കിനെ നിരോധിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തതിന് പിന്നാലെയാണ് വാര്‍ത്തകള്‍. അതേസമയം ഒന്നര മാസത്തിനകം ടിക് ടോക് അടച്ചുപൂട്ടുകയോ മറ്റൊരു അമേരിക്കന്‍ കമ്പനിക്ക് വില്ക്കുകയോ വേണമെന്ന് ടിക് ടോക് ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സിന് ട്രംപ് അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്.
ദേശീയ സുരക്ഷ ഭീഷണിയും സ്വകാര്യത നിയമലംഘനവും മുന്‍നിര്‍ത്തി ടിക് ടോക്കിനെ നേരത്തെ ഇന്ത്യയും നിരോധിച്ചിരുന്നു. അതേസമയം ട്വിറ്റുമായുള്ള ലയനം ടിക് ടോക്ക് സ്വാഗതം ചെയ്തേക്കില്ലെന്നും വാര്‍ത്തകളുണ്ട്.
നേരത്തെ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ ആപ്പ് ട്വിറ്റര്‍ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അനഭിതമായ കമ്പനിയാണ് ട്വിറ്റര്‍. അതിനാല്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്നതുമോലുള്ള സ്വാതന്ത്ര്യം ട്വിറ്ററിനോട് കൂട്ടുകൂടിയാല്‍ ലഭിച്ചേക്കില്ലെന്ന് ടിക് ടോക്ക് വിലയിരുത്തുന്നു.
ടിര് ടോക്കിനെ ഏറ്റെടുക്കുന്നതിനെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റുമായി മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല കഴിഞ്ഞയാഴ്ച്ച ചര്‍ച്ച നടത്തിയിരുന്നു. ട്വിറ്ററിന്റെ വിപണി മൂല്യം 29 ബില്യണ്‍ ഡോളറാണ്, മൈക്രോസോഫ്റ്റിന്റേത് 1.6 ട്രില്യണ്‍ ഡോളറും.
നേരത്തെ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ ആപ്പ് ട്വിറ്റര്‍ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വൈന്‍ എന്നായിരുന്നു 2016ല്‍ പൂട്ടിയ ആ ആപ്പിന്റെ പേര്.
-
Business2 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business2 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home1 week ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment4 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്
-
Business7 days ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
-
Business23 hours ago
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്
-
Business4 hours ago
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്