Connect with us

Business

വീട്ടമ്മമാര്‍ക്ക് വരുമാനം; സെലിബീസിനെ ലോകമേറ്റെടുക്കാന്‍ കാരണമിതാണ്

ലോകത്തെ മികച്ച ഒമ്പത് സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട സെലിബീസ് വീട്ടമ്മമാര്‍ക്ക് വരുമാനത്തിന്‌ കിടിലന്‍ അവസരമാണ് ഒരുക്കുന്നത്

Published

on

0 0
Read Time:10 Minute, 58 Second

ലോകത്തെ മികച്ച ഒമ്പത് സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട സെലിബീസ് വീട്ടമ്മമാര്‍ക്ക് വരുമാന്‍ നല്‍കാന്‍ കിടിലന്‍ അവസരമാണ് ഒരുക്കുന്നത്

സ്ത്രീ ശാക്തീകരണത്തിന്റെ ഒന്നാന്തരം മാതൃകയാണ് കൊച്ചി കാക്കനാട് ആസ്ഥാനമായ സെലിബീസ് എന്ന സംരംഭം. വീട്ടമ്മമാരുടെ ഒഴിവുസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് വരുമാനം നേടാനാണ് ഈ സ്റ്റാര്‍ട്ട് അപ്പ് അവസരമൊരുക്കുന്നത്. ഇതുവരെ 1,800 ലധികം സ്ത്രീകളെയാണ് സെലിബീസ് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭകരാക്കി മാറ്റിയത്. കൊച്ചിയിലെ ഫൈസല്‍ എം ഖാലിദ് – സുനിത ദമ്പതിമാരാണ് സെലിബീസ് സ്ഥാപിച്ചത്.

Advertisement

2019 ഏപ്രില്‍ മാസത്തിലാണ് സെലിബീസിന് ശുഭാരംഭം കുറിച്ചത്. കൊച്ചിയില്‍ മാത്രം ഇതുവരെ 1800-ഓളം സ്ത്രീകള്‍ സെലിബീസില്‍ രജിസ്റ്റര്‍ ചെയ്തു. ജീവിതത്തില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന സ്ത്രീകളുടെ ആഗ്രഹം സഫലമാക്കുന്നതാണ് തങ്ങളുടെ സംരംഭമെന്ന് ഫൈസല്‍ അവകാശപ്പെടുന്നു. പൂജ്യം നിക്ഷേപത്തില്‍ സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്. ഓരോ പതിനഞ്ച് ദിവസം കഴിയുമ്പോഴും സ്ത്രീകളുടെ എക്കൗണ്ടില്‍ പണമെത്തും.

സെലിബീസ്

വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്തികൊടുക്കുകയാണ് സെലിബീസ് ചെയ്യുന്നത്. എന്നാല്‍ ഭക്ഷ്യവിഭവങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതും സ്വാദിഷ്ഠവുമാണെന്ന് സെലിബീസ് ഉറപ്പുവരുത്തും. ഇതിനായി സ്ത്രീകളായ ഷെഫുമാര്‍ക്ക് പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. സമൂസ, കട്‌ലറ്റ് തുടങ്ങിയ സ്‌നാക്‌സ് വിഭവങ്ങളാണ് പ്രധാനമായും ലഭ്യമാക്കുന്നത്. ഓരോ വീട്ടമ്മയ്ക്കും ഒരു ദിവസം മൂന്ന് മണിക്കൂറെങ്കിലും ഒഴിവുസമയം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സെലിബീസിന്റെ പ്രവര്‍ത്തനം.

ഈ സമയം ഫലപ്രദമായും ഉല്‍പ്പാദനക്ഷമമായും വിനിയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് സെലിബീസ്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് സെലിബീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫൈസല്‍ എം ഖാലിദും ഭാര്യ സുനിതയും പറയുന്നു. മുടക്കുമുതല്‍ തീരെ ഇല്ലാതെയാണ് സെലിബീസിന് കീഴില്‍ സ്ത്രീകള്‍ സംരംഭകരായി മാറുന്നത്.

‘സെലിബീസ്’- പേരിലെ കൗതുകം

‘സെലിബ്രേറ്റ് ലൈക്ക് ബീസ്’ എന്ന ആംഗലേയ വാചകം ചുരുക്കിയാണ് സെലിബീസ് എന്ന പേര് കണ്ടെത്തിയത്. ബീ എന്നാല്‍ തേനീച്ച. വരുമാനം ലഭിക്കുന്നതും ഒരു കൂട്ടായ്മയുടെ ഭാഗമാകുന്നതും സ്ത്രീകളില്‍ സന്തോഷം ജനിപ്പിക്കുന്നത് സ്വാഭാവികമാണെന്നും സെലിബീസിന് കീഴില്‍ സ്ത്രീകള്‍ തേനീച്ചകളെപ്പോലെ ആഘോഷിക്കുകയാണെന്നും ഈ സംരംഭത്തിന്റെ സാരഥികള്‍ പറയുന്നു. വീട്ടമ്മമാര്‍ക്ക് ചിറകുകള്‍ നല്‍കിയ സംരംഭമെന്ന് സെലിബീസിനെ വിശേഷിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതം.

ലോകശ്രദ്ധയില്‍ സെലിബീസ്

കാക്കനാട് ആസ്ഥാനമായ സെലിബീസ് ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റി. തുര്‍ക്കിയില്‍ നടന്ന ഈ വര്‍ഷത്തെ ‘സ്റ്റാര്‍ട്ട് അപ്പ് ഇസ്താന്‍ബുള്‍’ പരിപാടിയില്‍ ലോകത്തെ മികച്ച ഒമ്പത് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൊന്നായാണ് സെലിബീസ് തെരഞ്ഞെടുക്കപ്പെട്ടത്. 166 രാജ്യങ്ങളിലെ 1.60 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്നാണ് സെലിബീസ് ഈ നേട്ടം കൈവരിച്ചത്. കൂടുതല്‍ ഫണ്ടിംഗ് നേടി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫൈസല്‍ എം ഖാലിദ് പറഞ്ഞു. ‘സ്റ്റാര്‍ട്ട് അപ്പ് ഇസ്താന്‍ബുള്‍’ സെലിബീസിന്റ അഞ്ച് ശതമാനം ഓഹരി വാങ്ങാമെന്ന് വാഗ്ദാനം നല്‍കിയതായും ഫൈസല്‍.

ഒറ്റച്ചോദ്യം… സെലിബീസ് പിറന്നു

ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനി സിഇഒ ആയിരിക്കുമ്പോഴാണ് പുതിയ സംരംഭം സംബന്ധിച്ച ആശയം ലഭിച്ചതെന്ന് ഫൈസല്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തില്‍ 150 ഓളം പേരാണ് ജോലി ചെയ്തിരുന്നത്. എച്ച്ആര്‍ വിഭാഗത്തിന്റെ ചുമതല ഭാര്യ സുനിതക്കായിരുന്നു. ജോലി + ആഘോഷം എന്നതാണ് ഇന്‍ഫോപാര്‍ക്കിലെ ഒരു രീതി. എല്ലാ വെള്ളിയാഴ്ച്ചകളിലും പിറന്നാള്‍, വിവാഹ വാര്‍ഷികം തുടങ്ങി ഏതെങ്കിലും ആഘോഷ പരിപാടി ഉണ്ടായിരിക്കും. ഈ എല്ലാ പരിപാടികളിലും അവശ്യവസ്തുവായ കേക്ക് കൂടാതെ സ്‌നാക്‌സും മറ്റും വേണ്ടി വരും.

ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ബേക്കറികളിലും റെസ്റ്ററന്റുകളിലുമാണ് സ്‌നാക്‌സ് ഓര്‍ഡര്‍ ചെയ്തിരുന്നത്. സമൂസയും കട്‌ലറ്റും മറ്റും സ്ഥിരം വിഭവങ്ങളായതോടെ മിക്കവര്‍ക്കും ബോറടിച്ചു. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ക്ക് എന്താണ് വഴിയെന്ന് തല പുകയ്ക്കുമ്പോഴാണ് സമീപ വീടുകളിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഓര്‍ഡര്‍ നല്‍കിക്കൂടാ എന്ന് ഭാര്യ സുനിത ചോദിക്കുന്നത്. ആ നിമിഷത്തില്‍ സെലിബീസ് എന്ന സ്റ്റാര്‍ട്ട് അപ്പ് പിറവിയെടുക്കുകയായിരുന്നു.

സെലിബീസ് ആപ്പ്

ആദ്യം വാട്‌സ്ആപ്പ് കൂട്ടായ്മയായിരുന്നു. 2017 ല്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. വാട്‌സ്ആപ്പ് കൂട്ടായ്മ വിപുലീകരിച്ചാണ് സെലിബീസ് ആപ്പ് വികസിപ്പിച്ചത്. 2019 ജൂലൈ – ഓഗസ്റ്റില്‍ ആപ്പ് പുറത്തിറക്കി. ഷെഫുകളെ കണ്ടെത്താന്‍ ഷെഫ് ഹണ്ട് തന്നെ നടത്തി. ആദ്യഘട്ടത്തില്‍ 22 സ്ത്രീകള്‍ മാത്രമാണ് ചേര്‍ന്നത്. പിന്നീട് കാക്കനാട് നടത്തിയ ഷെഫ് ഓഡിഷനില്‍ നൂറിലധികം വീട്ടമ്മമാര്‍ സെലിബീസിന്റെ ഭാഗമായി. സെലിബീസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് കമ്പനി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

ഓരോ ഷെഫിന്റെയും പ്രൊഫൈല്‍, വിഭവങ്ങള്‍ എന്നിവ ഡിസ്‌പ്ലേ ചെയ്യും വിധമാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താവിന് ഇഷ്ടമുള്ള ഷെഫിന്റെ ഇഷ്ടമുള്ള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഉപഭോക്താക്കള്‍ക്കും ഷെഫുകള്‍ക്കും ഡെലിവറി ടീമിനുമായി മൂന്ന് ആപ്പുകളാണ് വികസിപ്പിച്ചിരിക്കുന്നത്. ഷെഫിന്റെ ആപ്പിലേക്കാണ് ഓര്‍ഡറുകള്‍ വരുന്നത്. ഉപഭോക്താക്കള്‍ക്ക് ഓരോ ഷെഫിനും റിവ്യൂ, റേറ്റിംഗ് എന്നിവ നല്‍കാന്‍ കഴിയും. ലൊക്കേഷന്‍ അടിസ്ഥാനമാക്കിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യവിഭവങ്ങള്‍ ഡെലിവറി ചെയ്യുന്നതിന്റെ ചെലവുകള്‍ സെലിബീസ് നേരിട്ടാണ് വഹിക്കുന്നത്. ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് സ്ത്രീകള്‍ വിഭവങ്ങള്‍ തയ്യാറാക്കി പായ്ക്കു ചെയ്യുകയാണ് വേണ്ടത്.

കാക്കനാടുനിന്ന് മറ്റിടങ്ങളിലേക്ക്

കാക്കനാട്, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ സേവനം നല്‍കിയിരുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ഫോര്‍ട്ടു കൊച്ചി, ആലുവ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകളുമായും മറ്റു വനിത കൂട്ടായ്മകളുമായും സെലിബീസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതായി ഫൈസല്‍ എം ഖാലിദ് വ്യക്തമാക്കി.

വമ്പന്‍ ലക്ഷ്യം

ഒരു ലക്ഷം സ്ത്രീകളെ സംരംഭകരാക്കി മാറ്റുകയാണ് സെലിബീസിന്റെ അടുത്ത ലക്ഷ്യമെന്ന് ഫൈസല്‍ പറയുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ പതിനഞ്ച് നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഓരോ വീട്ടമ്മയും ഒരു ദിവസം മൂന്ന് മണിക്കൂര്‍ ചെലവിടുമ്പോള്‍ തങ്ങള്‍ക്ക് ആകെ മൂന്ന് ലക്ഷം മണിക്കൂറാണ് ലഭിക്കുന്നത്. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് വരുമാനമുണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ഫൈസല്‍ പറഞ്ഞു.

കൂടാതെ കേരളത്തില്‍ എല്ലായിടത്തും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സെലിബീസ് തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി ഫണ്ടിംഗ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. സമൂഹത്തിന്റെ താഴെക്കിടയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നതിനാണ് കൂടുതല്‍ പരിഗണന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending