Connect with us

Business

ഇത് തിരിച്ചടികള്‍ ഊര്‍ജമാക്കി ബിന്ദു വളര്‍ത്തിയ ഹെര്‍ബല്‍ കോസ്മെറ്റിക് ബ്രാന്‍ഡ്!

കെമിക്കലുകളില്ലാത്ത കോസ്‌മെറ്റിക്‌സ്, ഒറ്റയ്ക്ക് പോരാടി ഒരു സംരംഭം പടുത്തുയര്‍ത്തിയ ബിന്ദു ബാലചന്ദ്രന്റെ ഗംഭീര വിജയകഥ

Published

on

0 0
Read Time:13 Minute, 36 Second

കെമിക്കലുകള്‍ ചേര്‍ക്കാത്ത കോസ്‌മെറ്റിക്ക്‌സ് എന്ന നിലയ്ക്കാണ് ഹെയര്‍ ഓയില്‍ മുതല്‍ ബോഡിവാഷ് വരെ നീളുന്ന അന്‍പതോളം ഉല്‍പ്പന്നങ്ങള്‍ കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് വിപണിയിലെത്തിക്കുന്നത്

അപ്രതീക്ഷിതമായ തിരിച്ചടികള്‍ സ്ത്രീകളെ വല്ലാതെ തളര്‍ത്തും എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ഇരട്ടി കരുത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന ചിലരുണ്ട്. പിന്നീടുള്ള അവരുടെ ജീവിതം നേട്ടങ്ങള്‍ മാത്രം രചിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു സംരംഭകയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനിയായ ബിന്ദു ബാലചന്ദ്രന്‍. വ്യക്തി ജീവിതത്തില്‍ അനുഭവിച്ച മാനസികമായ തിരിച്ചടികളും വിഷാദവും ബിന്ദു ഹരേകൃഷ്ണ എന്നറിയപ്പെടുന്ന ബിന്ദു ബാലചന്ദ്രനെ കരുത്തുറ്റ ഒരു സംരംഭകയാക്കി മാറ്റുകയായിരുന്നു.

Advertisement

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം ആവശ്യത്തിനായി പച്ചമരുന്നുകള്‍ ചേര്‍ത്ത് എണ്ണ നിര്‍മിച്ചതില്‍ നിന്നും തുടങ്ങിയതാണ് ബിന്ദു ബാലചന്ദ്രന്റെ വളര്‍ച്ച. ഇന്ന് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്ട്‌സ് എന്ന ബ്രാന്‍ഡിലേക്ക് ആ സംരംഭം പടര്‍ന്നുപന്തിലിച്ചിരിക്കുന്നു.

എങ്ങനെയാണ് സംരംഭകത്വത്തിലേക്ക് എത്തിയതെന്ന് ചോദിച്ചാല്‍ ബിന്ദുവിന്റെ ഉത്തരം ലഘുവാണ്…’മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സംരംഭകത്വത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു വ്യക്തിയല്ല ഞാന്‍. പിന്നെ ഒറ്റപ്പെടലിന്റെ നാളുകളില്‍ ആത്മസംതൃപ്തിക്കായി തുടങ്ങിവച്ച കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യാന്‍ കഴിഞ്ഞതിന്റെ ഫലമാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് എന്ന ബ്രാന്‍ഡ്.’

വിഷമത്തില്‍ തുണയായത് സംരംഭകത്വം

മറ്റൊരു വ്യക്തിക്കും സംരംഭകത്വത്തോട് തോന്നാത്ത തരത്തിലുള്ള വ്യക്തിപരമായ ഒരു അടുപ്പമാണ് ബിന്ദുവിന് തന്റെ ബിസിനസിനോടുള്ളത്. കാരണം ജീവിതത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടത്തെ തരണം ചെയ്യുന്നതിനും വ്യക്തിജീവിതത്തില്‍ ഏറ്റ തിരിച്ചടികളില്‍ തളരാതിരിക്കുന്നതിനും കാരണമായത് ഓര്‍ഗാനിക് ഹെര്‍ബല്‍ കോസ്മെറ്റിക് രംഗത്തേക്കുള്ള വരവാണ്.

‘ആദ്യം ഞാന്‍ ചെയ്തിരുന്നത് എഗ്ഗ്ലെസ്സ് കേക്കുകളുടെ നിര്‍മാണമായിരുന്നു. അവിടെ നിന്നുമാണ് കോസ്മെറ്റിക് ഉല്‍പ്പന്ന നിര്‍മാണ രംഗത്തേക്ക് വരുന്നത്. ഞാന്‍ ജീവിതത്തില്‍ നിര്‍മിച്ച ആദ്യ ഓര്‍ഗാനിക് ഹെര്‍ബല്‍ ഉല്‍പ്പന്നം ഹെയര്‍ ഓയില്‍ ആണ്. എന്റെ ഭര്‍ത്താവില്‍ നിന്നുമാണ് ഞാന്‍ പ്രകൃതിദത്തമായ ചേരുവകളും പച്ചമരുന്നുകളും ചേര്‍ത്ത് എണ്ണ കാച്ചാന്‍ പഠിച്ചത്. അദ്ദേഹത്തിന്‍ന്റെ വീട് കൊട്ടാരക്കരയിലെ കലൈപുരത്തായിരുന്നു. ഔഷധ സസ്യങ്ങളുടെ വലിയ ഒരു തോട്ടം തന്നെ അവിടെയുണ്ട്.

തോട്ടത്തില്‍ നിന്നും പച്ചമരുന്നുകള്‍ പറിച്ചെടുത്ത് എണ്ണകാച്ചാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു. പിന്നീട്, വ്യക്തി ജീവിതത്തില്‍ ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോകുകയും വിഷാദം മൂലം തലമുടിയൊക്കെ കൊഴിഞ്ഞു മുഖത്ത് കലകള്‍ വീഴുകയും ചെയ്തു. അപ്പോള്‍ എന്റെ മുടി കൊഴിച്ചില്‍ നില്‍ക്കുന്നതിനായാണ് ഞാന്‍ അദ്ദേഹം പണ്ട് പഠിപ്പിച്ചു തന്ന രീതിയില്‍ എണ്ണ കാച്ചി തുടങ്ങിയത്,’ ബിന്ദു പറയുന്നു.

അതൊരു തുടക്കം മാത്രമായിരുന്നു. അത്തരത്തില്‍ കാച്ചിയെടുത്ത എണ്ണ ബിന്ദു ഉപയോഗിക്കുന്നതോടൊപ്പം തന്നെ അടുത്ത സുഹൃത്തുക്കള്‍ക്കും നല്‍കി. ഒരിക്കല്‍ ഉപയോഗിച്ച ശേഷം അവരില്‍ നിന്നും എണ്ണയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സുഹൃത്തുക്കള്‍ നല്‍കിയ ആ ആത്മവിശ്വാസമാണ് ഓര്‍ഗാനിക് ഹെര്‍ബല്‍ ഓയിലിന്റെ നിര്‍മാണത്തിലേക്ക് ബിന്ദുവിനെ വഴിതിരിച്ചു വിട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷ്ണ ഭൃംഗ എണ്ണ എന്ന പേരിലാണ് ബിന്ദു ഹെര്‍ബല്‍ ഓയില്‍ വിപണിയിലെത്തിച്ചത്.

തലമുടി കൊഴിച്ചില്‍, താരന്‍, അകാല നര തുടങ്ങി ഏതൊരു വ്യക്തിയെയും അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരുന്നു കൃഷ്ണ ഭൃംഗയെന്ന് ബിന്ദു പറയുന്നു. ഒരൊറ്റതവണ ഉപയോഗിച്ചാല്‍ തന്നെ ഫലം ലഭിക്കും എന്നതായിരുന്നു കൃഷ്ണ ഭൃംഗയുടെ പ്രത്യേകതയെന്നും അവര്‍. കൃഷ്ണ തുളസി, കറ്റാര്‍ വാഴ, ചെമ്പരത്തി, കീഴാര്‍ നെല്ലി, നെല്ലിക്ക, ത്രിഫല, നീലയമരി, മൈലാഞ്ചി, മുത്തിള്‍, ആര്യ വേപ്പ്, കൈതോന്നി, ബ്രമ്മി, ജടമാനസി, അശ്വഗന്ധ, ഇരട്ടി മധുരം, ആട്ടിന്‍ പാല്‍ മുതലായ 30 ഓളം പച്ചമരുന്നുകള്‍ ചേരുന്നതാണ് ഇതിന്റെ കൂട്ട്. തുടക്കത്തില്‍ പരിചയക്കാര്‍ മുഖേനയാണ് ഉല്‍പ്പന്നം വിറ്റിരുന്നത്. എന്നാല്‍ ഓറല്‍ പബ്ലിസിറ്റി കൊണ്ട് തന്നെ ക്രമേണ ഉല്‍പ്പന്നത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചു.

ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് നിര്‍മാണത്തിലേക്ക്

ഹെയര്‍ ഓയിലിന്റെ വിജയത്തോടെ ഹെര്‍ബല്‍ കോസ്‌മെറ്റിക്ക് ഉല്‍പ്പന്നങ്ങളെക്കുറിച്ച് ബിന്ദു കൂടുതല്‍ പഠിച്ചു. കെമിക്കലുകള്‍ ചേര്‍ത്ത കോസ്മെറ്റിക് ഉല്‍പ്പന്നങ്ങള്‍ കാലാന്തരത്തില്‍ ചര്‍മറ്റത്തിന്റെ സ്‌നിഗ്ദത നശിപ്പിക്കുന്നതിനാല്‍ തന്നെ ഓര്‍ഗാനിക് ഹെര്‍ബല്‍ കോസ്മെറ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണി സാധ്യതയാണുള്ളതെന്ന് ബിന്ദു മനസിലാക്കി. ഹെയര്‍ ഓയിലിന്റെ വിജയം നല്‍കിയ ആത്മവിശ്വാസം കൂടിയായപ്പോള്‍ കൂടുതല്‍ കോസ്മെറ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് ബിന്ദു തിരിഞ്ഞു.

എന്നാല്‍ പൂര്‍ണമായും ഈ മേഖലയോട് ഡെഡിക്കേറ്റഡ് ആയി നില്‍ക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ കോസ്മെറ്റിക് വസ്തുകകളുടെ നിര്‍മാണത്തില്‍ വിജയിക്കാന്‍ കഴിയൂ എന്ന് മനസിലാക്കിയ ബിന്ദു, മുംബൈ നഗരത്തിലെ വിവിധ കോസ്മെറ്റിക് ട്രെയ്‌നിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും ക്രീമുകള്‍, ലോഷനുകള്‍, ഷാംപൂകള്‍, കണ്മഷി, ജെല്ലുകള്‍ തുടങ്ങി വിവിധങ്ങളായ വസ്തുക്കളുടെ നിര്‍മാണം പഠിച്ചെടുക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് എണ്ണ ബ്രാന്‍ഡില്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ ബിന്ദു വിപണിയില്‍ എത്തിക്കാന്‍ തുടങ്ങിയത്.

അമിതമായ വിഷാദം മൂലം സ്വന്തം മുഖത്ത് വന്ന കറുത്ത പാടുകള്‍ അകറ്റുന്നതിനായി നിര്‍മിച്ച ഓറഞ്ച് ഫെയര്‍നെസ് ഓയിലായിരുന്നു ബിന്ദു വിപണിയിലെത്തിച്ച രണ്ടാമത്തെ ഉല്‍പ്പന്നം. സ്വന്തം മുഖത്ത് പരീക്ഷിച്ചു വിജയിച്ച ശേഷമാണ് ബിന്ദു ഉല്‍പ്പന്നം വിപണിയിലെത്തിച്ചത്. ഇതും ഉപഭോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.അതോടുകൂടി ഉപഭോക്താകകളുടെ ഒരു നിര തന്നെ ബിന്ദു ബാലചന്ദ്രന്‍ എന്ന ഈ സംരംഭകയ്ക്ക് സ്വന്തമായി. തുടര്‍ന്ന് സ്ഥിരം ഉപഭോക്താക്കളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് അവര്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് ബിന്ദു തിരിഞ്ഞത്.

എംഎസ്എംഇ ലൈസന്‍സോടെ പ്രവര്‍ത്തനം

കൂടുതല്‍ കോസ്മെറ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ ബിന്ദു ബാലചന്ദ്രന്‍ സംരംഭകത്വമേഖലയെ പാഷനോടെ കാണാന്‍ തീരുമാനിച്ചു. വീടിനോട് ചേര്‍ന്ന് ഒരു മുറി ഉല്‍പ്പന്ന നിര്‍മാണത്തിനായി ഒരുക്കിയായിരുന്നു തുടക്കം. പിന്നീട് എംഎസ്എംഇ ലൈസന്‍സ് നേടിയെടുത്തു. കൃഷ്ണ ഭൃംഗ ഹെയര്‍ ഓയില്‍, കൃഷ്ണ ഭൃംഗ ഷാംപൂ എന്നിവയ്ക്ക് പുറമെ, സോപ്പുകള്‍, ഫെയര്‍നെസ് പാക്ക്, ഓറഞ്ച് ഫെയര്‍നെസ് ഓയില്‍, ലിപ്സ്റ്റിക്ക്, അലോവേര ജെല്‍, വൈറ്റമിന്‍ സി ഗ്ലോ സെറം, കുങ്കുമാദി തൈലം, ഫേസ്വാഷുകള്‍ തുടങ്ങി അന്‍പതിലേറെ ഉല്‍പ്പന്നങ്ങളാണ് കൃഷ്ണാസ് ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് എന്ന ബ്രാന്‍ഡില്‍ വിപണിയിലേക്ക് എത്തുന്നത്.

ഓരോ ഉല്‍പ്പന്നം ഉണ്ടാക്കുന്നതിനു മുന്‍പും കൃത്യമായ പഠനം നടത്തുക എന്നത് ബിന്ദുവിന്റെ ശീലമാണ്. പ്രസ്തുത ഉല്‍പ്പന്നത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ നിര്‍മാണത്തിലേക്ക് കടക്കുകയുള്ളൂ. ഹെര്‍ബല്‍ കോസ്‌മെറ്റിക്ക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ വിപണനവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി കോഴ്സുകള്‍ ബിന്ദു പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നിരുന്നാലും, ഈ രംഗത്തെ പഠനം ഇപ്പോഴും തുടരുന്നു എന്നതാണ് ഈ സംരംഭകയെ വ്യത്യസ്തയാക്കുന്നത്.

‘ഒരു പാട് അപ്ഡേഷന്‍സ് നടക്കുന്ന മേഖലയാണ് കോസ്‌മെറ്റിക്‌സ് നിര്‍മാണം. പ്രത്യേകിച്ച് മുംബൈ നഗരമെന്നത് ഇതിന്റെ കേന്ദ്രമാണ്. ഏറ്റവും മികച്ച ഉല്‍പ്പന്നം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം അത് കൊണ്ട് തന്നെ ഓരോ മാറ്റവും ഉള്‍ക്കൊണ്ട ഉല്‍പ്പന്നം നിര്‍മിക്കുന്നതിനായി ഈ മേഖലയില്‍ ഞാന്‍ പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്നു,” ബിന്ദു പറയുന്നു.

കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി പല അസംസ്‌കൃത വസ്തുക്കളും കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ബിന്ദു ചെയ്യുന്നത്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയാണ് കൃഷ്ണാസ് ഹെര്‍ബല്‍ പ്രോഡക്റ്റിസ്‌ന്റെ വില്പന അധികവും നടക്കുന്നത്. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ലഭ്യമാണ്.

ഒരിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചവര്‍ പൂര്‍ണ തൃപ്തരാണ് എന്നതും അവര്‍ ഉല്‍പ്പന്നങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നു എന്നത് തന്നെയാണ് തന്റെ ബ്രാന്‍ഡിന്റെ വിജയമെന്നും ബിന്ദു പറയുന്നു. വിദേശരാജ്യങ്ങളില്‍ പോലും ഉപഭോക്താക്കളുണ്ട് കൃഷ്ണാസ് ഹെര്‍ബല്‍ പ്രോഡക്റ്റ്‌സിന്. കൃഷ്ണഭക്തയാണ് ബിന്ദു. അതുകൊണ്ടുതന്നെ കൃഷ്ണന്റെ അനുഗ്രഹമാണ് തന്റെ സംരംഭത്തിന്റെ വിജയം എന്ന് അവര്‍ വിശ്വസിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 95392 99931.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending