Business
സമ്പദ് വ്യവസ്ഥ ശരിയാകണോ; ഇതാ മന്മോഹന്റെ 3 നിര്‍ദേശങ്ങള്‍
മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പറയുന്നു, ഈ മൂന്ന് കാര്യങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാകും

കോവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം മന്ദീഭവിച്ചത് തൊഴിലില്ലായ്മ കൂട്ടുകയും വിപണിയിലെ പണമൊഴുക്ക് കുറയ്ക്കുകയും ചെയ്തിരിക്കുന്നു. പാവപ്പെട്ടവരുടെയും സാധരണക്കാരുടെയും കയ്യിലേക്ക് പണമെത്താത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത് പ്രധാനമായും മൂന്ന് കാര്യങ്ങളെന്ന് ഓര്‍മപ്പെടുത്തുകയാണ് മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്ഹമോഹന് സിംഗ്.
സാധാരണക്കാരെ സംരക്ഷിക്കുന്നതിന് നേരിട്ട് അവരിലേക്ക് പണമെത്തിക്കുന്ന പദ്ധതികള്‍ വ്യാപകമാക്കണമെന്ന് അദ്ദേഹം പറയുന്നു. എങ്കിലേ അവരുടെ വാങ്ങല്‍ ശേഷി നിലനിര്‍ത്താനും വിപണി പതുക്കെ കരകയറാന്‍ വഴിവെക്കൂ.
ബിസിനസുകള്‍ക്ക് മൂലധനം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പിന്തുണയോടെയുള്ള വായ്പാ ഗ്യാരന്റി പദ്ധതികള്‍ വേണമെന്നും അദ്ദേഹം പറയുന്നു. ധനകാര്യ സേവനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വയംഭരണാവകാശം നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് ഇന്ത്യ കൂപ്പ് കുത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് സിംഗിന്റെ പ്രതികരണം. ഡയറക്റ്റ് കാഷ് ട്രാന്‍സ്ഫറും മൂലധനവും എല്ലാം ലഭ്യമാക്കുന്നതിന് ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കടമെടുക്കുന്നതുകൊണ്ട് ഒരു പ്രശ്നമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ കട-ജിഡിപി അനുപാതം കൂടുമെന്ന് ഇപ്പോള്‍ ആശങ്കപ്പെടുന്നതില്‍ ഒരു കാര്യവുമില്ല. എങ്ങനെയെങ്കിലും ജനങ്ങളുടെ ജീവിതം രക്ഷിക്കുകയും സാമ്പത്തിക വളര്ച്ച് തിരിച്ചുപിടിക്കുകയും മാത്രമാണ് മുന്നിലുള്ള വഴി. അതിന് കടമെടുക്കുന്നതുകൊണ്ട് തെറ്റില്ലെന്നാണ് സിംഗ് ഉള്‍പ്പടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ മഹാമാരിയുടെ കാലത്ത് ക്ഷേമ പദ്ധതികള്‍ക്കായി ഇന്ത്യ കൂടുതല്‍ പണം പ്രിന്റ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നാണ് നൊബേല്‍ സമ്മാന ജേതാവായ അഭിജിത് ബാനര്‍ജി ഉള്‍പ്പടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.
Business
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
ആദിത്യ ബിര്‍ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭ്യമാകും

ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് യെസ് ബാങ്ക്, ഉപഭോക്താക്കളുടെ സമഗ്ര ആരോഗ്യം, സ്വയം പരിചരണം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ‘യെസ് ബാങ്ക് വെല്‍നസസ്, ‘യെസ് ബാങ്ക് വെല്‍നസ് പ്ലസ്’ എന്നിങ്ങനെ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു.
കുട്ടികള്‍ക്ക് വീട്ടില്‍ സ്കൂളിങ്, വീട്ടിലിരുന്നു ജോലി, പ്രിയപ്പെട്ടവരുമായും സഹപ്രവത്തകരുമായും നേരിട്ടുള്ള പരസ്പര ബന്ധമില്ലാത്ത അവസ്ഥ തുടങ്ങി ഉപഭോക്താക്കള്‍ പുതിയ തരം യാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോള്‍ അവര്‍ക്ക് പ്രോല്‍സാഹനവും സ്വയം പരിചരണവും മാനസികമായും ശാരീരികമായും സുഖമായിരിക്കാനുമാണ് ഈ അവതരണം.
ആദിത്യ ബിര്‍ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭ്യമാകും. വാര്‍ഷിക ആരോഗ്യ ചെക്കപ്പ്, ഏതു സമയത്തും ഡോക്ടറുടെ സഹായം, കൗണ്‍സിലിങ് ഹെല്പ്പ്ലൈന്, വീട്ടിലിരുന്നുള്ള ജോലിയെ അടിസ്ഥാനമാക്കിയുള്ള സെഷനുകള്‍, വ്യക്തിപരമായ ഡയറ്റ് പ്ലാന്‍ തുടങ്ങിയവയെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകും.
ആദിത്യ ബിര്‍ള വെല്നസുമായി പങ്കാളിയാകുന്നതു വഴി ഉപയോക്താക്കള്‍ക്ക് ആവേശകരമായ ഓഫറുകളും റിവാര്‍ഡുകളും ഉള്ള ഒരു സവിശേഷ വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴത്തെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉപഭോക്താക്കളുടെ സമഗ്ര ക്ഷേമ ആവശ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് ഈ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്സ്, മര്‍ച്ചന്റ് അക്വിസിഷന്‍ ബിസിനസ് ഹെഡ് രാജനിഷ് പ്രഭു പറഞ്ഞു.
തങ്ങളുടെ ലക്ഷ്യം വ്യക്തികളെ അവരുടെ ആരോഗ്യ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നതാണ്. സമഗ്രമായ ഒരു പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം നല്‍കിക്കൊണ്ട് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡ് വെല്‍നസ് ഹെഡ് മുര്‍തുസ അര്‍സിവാല പറഞ്ഞു.
Business
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
ഗുണനിലവാരമുള്ള പോഡ്കാസ്റ്റുകള്‍ക്ക് ജനങ്ങള്‍ കാശ് മുടക്കുമെന്ന് സ്റ്റോറിയോ സിഇഒ രാഹുല്‍ നായര്‍

ഗുണനിലവാരമുള്ള പോഡ്കാസ്റ്റുകള്‍ക്ക് ജനങ്ങള്‍ കാശ് മുടക്കുമെന്ന് സ്റ്റോറിയോ സിഇഒ രാഹുല്‍ നായര്‍
ശബ്ദ ഉള്ളടക്കത്താല്‍ തരംഗം തീര്‍ക്കുന്ന വ്യവസായമാണ് പോഡ്കാസ്റ്റ്. ഈ രംഗത്തിന്റെ വളര്‍ച്ച ആശ്രയിച്ചിരിക്കുന്നത് ഉപയോക്താക്കളിലാണ്. പോഡ്കാസ്റ്റ് കേള്‍ക്കാന്‍ ജനങ്ങള്‍ കാശ് മുടക്കുമോയെന്നതാണ് പലരിലുമുള്ള പ്രധാന സംശയം.
എന്നാല്‍ ഇതിന് ആത്മവിശ്വാസത്തോടെ മറുപടി പറയുന്നു പ്രശസ്ത സോഷ്യല്‍ പോഡ്കാസ്റ്റ് സംരംഭമായ സ്റ്റോറിയോയുടെ മേധാവി രാഹുല്‍ നായര്‍.
ജനങ്ങള്‍ കാശ് മുടക്കി സിനിമ കാണുന്നുണ്ടെങ്കില്‍ കാശ് കൊടുത്ത് പോഡ്കാസ്റ്റും കേള്‍ക്കുമെന്ന് രാഹുല്‍ നായര്‍ മീഡിയ ഇന്‍കിനോട് പറയുന്നു.
ഞങ്ങള്‍ റെവന്യൂ പോസിറ്റീവാണ് ഇപ്പോള്‍. അതായത് കാശ് മുടക്കി ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ആളുകള്‍ പോഡ്കാസ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. അങ്ങനെ ഒരാള്‍ക്ക് കാശ് തന്ന് കണ്ടന്റ് കേള്‍ക്കാമെങ്കില്‍ അത് മറ്റുള്ളവര്‍ക്കും പറ്റും. ഇതാണ് ഞങ്ങളുടെ ബിസിനസ് മോഡലിന്റെ യുക്തി-രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ മലയാളിയുടെ മനസിലും പോഡ്കാസ്റ്റുകള്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തിലധിഷ്ഠിതമായാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് രാഹുല്‍ നായര്‍ പറയുന്നു.
Business
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
അഞ്ച് ദില്‍മാര്‍ട്ട് മല്‍സ്യ-മാംസ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു; 3 മാസത്തിനകം15 സ്റ്റോറുകള്‍ തുറക്കും

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ജോലി ചെയ്തിരുന്ന, മുന്‍പരിചയമില്ലാതിരുന്ന പ്രവാസികളുടെ മാതൃകാ സംരംഭം
കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ജോലി നഷ്ടമാവുകയോ ശമ്പളത്തില്‍ കാര്യമായ കുറവു വരികയോ ചെയ്ത ഏതാനും ഗള്‍ഫ് മലയാളികള്‍ സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള പുനരധിവാസ പദ്ധതികള്‍ക്ക് കാത്തിരിക്കാതെ സംഘടിച്ച് സംസ്ഥാനത്തുടനീളം മത്സ്യ-മാംസ സ്റ്റോറുകളടെ ശൃംഖലയ്ക്ക് തുടക്കമിട്ടു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് ബഹ്റിന് മുതല്‍ യുഎഇവരെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന മുപ്പത് ഗള്‍ഫ് മലയാളികളാണ് ഇങ്ങനെ ഒത്തുചേര്‍ന്ന് പ്രതിസന്ധിയെ അവസരമാക്കിയിരിക്കുന്നത്.
ദില്‍മാര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ഇവരുടെ സംരംഭം മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍, തൃശൂരിലെ ചാലക്കുടി, പത്തനംതിട്ടയിലെ തുമ്പമണ്‍, കൊല്ലം കുണ്ടറ, തിരുവനന്തപുരം വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറന്നു കഴിഞ്ഞു. മൂന്നു മാസത്തിനകം 15 സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് സ്ഥാപക ഡയറക്ടര്‍മാരായ സിറില്‍ ആന്റണിയും അനില്‍ കെ പ്രസാദും പറഞ്ഞു. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 40 സ്റ്റോറുകള്‍ തുറക്കാനാണ് ലക്ഷ്യം. www.dilmart.in എന്ന ഇ-കോമേഴ്സ് സൈറ്റിലൂടെ സ്റ്റോറുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്.
കൊച്ചി വരാപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദില്‍മാര്‍ട്ടിന്റെ വിവിധ ചുമതലകളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. സമുദ്രവിഭവങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് കൊച്ചി ആസ്ഥാനമാക്കിയതെന്ന് മാര്‍ക്കറ്റിംഗ്, പര്‍ച്ചേസ് എന്നീ ചുമതലകള്‍ വഹിക്കുന്ന ഡയറക്ടര്‍ കൂടിയായ സിറില്‍ ആന്റണി പറഞ്ഞു. വരാപ്പുഴയില്‍ കേന്ദ്രീകൃത വെയര്‍ഹൗസും തുറന്നിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് നാല് റീഫര്‍ വാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കാലതാമസമില്ലാതെ നേരിട്ട് ഉല്‍പ്പന്നമെത്തിയ്ക്കാന്‍ മുനമ്പം, വൈപ്പിന്‍, തോപ്പുംപടി, നീണ്ടകര, വിഴിഞ്ഞം, പുതിയാപ്പ എന്നീ ഫിഷിംഗ് ഹാര്‍ബറുകളിലെ മീന്‍പിടുത്തക്കാരുമായി കരാറായിക്കഴിഞ്ഞു. ഇതിനു പുറമെ എറണാകുളം ജില്ലയിലെ ചെറായി, തൃശൂരിലെ കോട്ടപ്പുറം എന്നിവിടങ്ങളിലെ ഫാമുകളില്‍ കൂട്കൃഷിയായി വളര്‍ത്തുന്ന കാളാഞ്ചി, ചെമ്പല്ലി, വറ്റ എന്നിവയുടെ വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കോഫീ ഹൗസ് മാതൃകയില്‍ 30 ഓഹരിയുടമകളും മുന്‍പിന്‍ മറന്ന് ജോലി ചെയ്യുന്ന മാതൃകയാണ് തങ്ങള്‍ നടപ്പാക്കുന്നതെന്ന് അഡ്മിന്, ഓപ്പറേഷന്‍സ് ചുമതല വഹിക്കുന്ന അനില്‍ കെ പ്രസാദ് പറഞ്ഞു. ഗള്‍ഫിലെ വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ കൂട്ടത്തിലുണ്ട്. അവരവരുടെ അനുഭവസമ്പത്തുമായി ബന്ധപ്പെട്ട മേഖലകളിലെ ജോലികള്‍ തന്നെയാണ് ഓരോരുത്തരും ദില്‍മാര്‍ട്ടിലും ഏറ്റെടുത്ത് ചെയ്യുന്നത്. ഉദാഹരണത്തിന് ഖത്തര്‍, ബഹ്റിന്, യുഎഇ എന്നിവിടങ്ങളില്‍ ട്രാന്‍സ്പോര്‍ടിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നവരാണ് ദില്‍മാര്‍ട്ടിന്റെ ട്രാന്‍സ്പോര്‍ടിംഗ് ചുമതലകള്‍ വഹിക്കുന്നത്. അതേ സമയം ബഹ്റിനില്‍ ഹോട്ടല്‍ ഷെഫുമാരായിരുന്ന മൂന്നു പേരുടെ നേതൃത്വത്തില്‍ റെഡി-റ്റു-കുക്ക് വിഭവങ്ങളും അച്ചാറുകളും ഒരുങ്ങുന്നു. ഇവ ഒരു മാസത്തിനകം ദില്‍മാര്‍ട്ടുകളിലൂടെ വില്‍പ്പനയ്ക്കെത്തും.
500 മുതല്‍ 1000 ച അടി വരെയുള്ള സ്റ്റോറുകളാണ് ദില്‍മാര്‍ട്ട് തുറക്കുന്നത്. ഒരു ഓഹരിയുടമയെങ്കിലും ഒരു സ്റ്റോറില്‍ ജോലി ചെയ്യും. അതിനു പുറമെ ഡെലിവറി, ക്ലീനിംഗ് സ്റ്റാഫ് അടക്കം ചുരുങ്ങിയത് 2-3 പേര്‍ക്കു കൂടി ഒരു സ്റ്റോറില്‍ ജോലി നല്കുന്നു. ഓഹരിയുടമയ്ക്കും ജോലി ചെയ്യുന്നതിന് മാസശമ്പളമുണ്ട്. ഓരോ സ്റ്റോറില്‍ നിന്നും പ്രതിദിനം ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവരും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരുമായതിനാല്‍ ഭൂരിപക്ഷം പേര്‍ക്കും പരസ്പരം മുന്‍പരിചയമില്ല. എന്നാല്‍ സമാന ജീവിതസാഹചര്യങ്ങളും വെല്ലുവിളികളുമാണ് ഇവരെ ഒരുമിപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് ദില്‍മാര്‍ട്ടിന്റെ സംഘാടനത്തിനു മുന്നോടിയായി എല്ലാവരും പരിചയപ്പെട്ടത്. ദുബായില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്തിരുന്ന സിറില്‍ ആന്റണിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു 30 പേരില്‍ 8 പേര് ഇപ്പോഴും ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള 22 പേര് രണ്ടു മാസത്തിലൊരിയ്ക്കലെങ്കിലും വരാപ്പുഴയിലെ ആസ്ഥനത്ത് ഒത്തുകൂടും.
തുടക്കത്തില്‍ സമുദ്രവിഭവങ്ങള്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്ന ദില്‍മാര്‍ട്ടുകള്‍ ഒരു മാസത്തിനുള്ളില്‍ വിവിധ തരം മാംസങ്ങളും ലഭ്യമാക്കും. രണ്ടാം ഘട്ടത്തില്‍ കറിമസാലകള്‍, പച്ചക്കറികള്‍, ഫ്രൂട്സ് എന്നിവ കൂടി ഉള്‍പ്പെടുത്തും.
-
Business2 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business2 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home1 week ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment3 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്
-
Business6 days ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു