Health
കോവിഡ് രോഗവും, വായുവ്യാപന സാധ്യതയും
ലോകത്തെ എല്ലാ രാജ്യങ്ങളിലുമായി ഇതിനോടകം ഒന്നരകോടി ജനങ്ങളെ ബാധിച്ച ഈ രോഗം ആറു ലക്ഷത്തോളം ജീവന് അപഹരിച്ചു മുന്നോട്ടു നീങ്ങുന്നു

ലോകത്തു കോവിഡ് മഹാമാരി താണ്ഡവമാടാന്‍ തുടങ്ങിയിട്ടു ആറു മാസം കഴിഞ്ഞിരിക്കുന്നു . ലോകത്തെ എല്ലാ രാജ്യങ്ങളിലുമായി ഇതിനോടകം ഒന്നരകോടി ജനങ്ങളെ ബാധിച്ച ഈ രോഗം ആറു ലക്ഷത്തോളം ജീവന് അപഹരിച്ചു മുന്നോട്ടു നീങ്ങുന്നു. പ്രധാനമായും രോഗവ്യാപനം നടക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ് എന്നായിരുന്നു ലോകാരോഗ്യ സംഘടന ആദ്യം മുതലേ ചൂണ്ടിക്കാണിച്ചിരുന്നത് . എന്നാല്‍ ലോകത്തിന്റെ പല കോണുകളില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിച്ചതു രോഗവ്യാപനം വായുവിലൂടെയും നടക്കാന്‍ സാധ്യത ഉണ്ടെന്നായിരുന്നു. കൊറോണ രോഗ വ്യാപനം വായുവിലൂടെയും നടക്കാന്‍ സാധ്യത ഉണ്ടെന്നു ജൂലൈ മാസം ആറാം തീയതി 32 രാജ്യങ്ങളിലെ പ്രസിദ്ധരായ 239 ശാസ്ത്രജ്ഞന്മാര് ലോകാരോഗ്യ സംഘടനക്ക് ഒരു തുറന്ന കത്തിലൂടെ മുന്നറിയിപ്പ് നല്കി . അതെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വ്യാപന സാധ്യത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വായു വ്യാപനവും ഉള്‍പ്പെടുത്തി. ഇത് അംഗീകരിച്ചുകൊണ്ട് ഇന്ത്യ ഗവണ്മെന്റിന്റെ CSIR ഉം വായു വ്യാപനത്തിന് വിദൂര സാധ്യത ഉള്ളതായി ജൂലൈ 21 നു സമ്മതിച്ചു. കൃത്യമായി പറഞ്ഞാല്‍ ഉച്ഛ്വാസവായുവിലെ സൂക്ഷ്മ-തുള്ളികള്‍ (respiratory microdroplets / aerosols) ആണ് രോഗവ്യാപനം ഒരു രോഗിയില്‍ നിന്നും മറ്റുവരിലേക്കു പകരാന്‍ കാരണം എന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. എന്താണിതിനു കാരണം, ഏതെല്ലാം ഘടകങ്ങള്‍ അതിനെ ബാധിക്കുന്നു, എന്തെല്ലാം പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കണം എന്ന കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നു.
എന്താണ് സൂക്ഷ്മ -തുള്ളികള്‍
നമ്മള് സാധാരണയായി സംസാരിക്കുമ്പോഴും, ചിരിക്കുമ്പോഴും, തുമ്മുമ്പോഴും, ചുമക്കുമ്പോളും വിവിധ വലിപ്പത്തില്‍ ഉള്ള ദ്രവ തുള്ളികള്‍ പുറത്തുവിടാറുണ്ട് . വ്യത്യസ്ത വലിപ്പത്തില്‍ ഉള്ള ഈ തുള്ളികളുടെ വ്യാസം 1 മൈക്രോമീറ്റര്‍ മുതല്‍ 500 മൈക്രോമീറ്റര്‍ വരെ ആണ്. ഇത്തരത്തില്‍, കോവിഡ് രോഗികളില്‍ നിന്ന് ഒരു സെക്കന്‍ഡില്‍ 1000 എണ്ണം എന്ന ശരാശരി നിരക്കില്‍ പുറത്തു വരുന്ന ദ്രവ തുള്ളികളിലൂടെയാണ് വൈറസ് RNA കണങ്ങള്‍ പ്രധാനമായും പുറത്തു വരുന്നത്. ഇതില്‍ 5 മൈക്രോമീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള തുള്ളികള്‍ അതിന്റെ ഭാരത്താല്‍ ഏകദേശം 30 സെക്കന്‍ഡ് സമയത്തിനുള്ളില്‍ താഴെ വീഴും. ഇങ്ങനെ പുറത്തു വരുന്ന തുള്ളികളില്‍ 99.5 ശതമാനം ജലവും ബാക്കി ബാഷ്പീകരിക്കാത്ത കണങ്ങളും ആയിരിക്കും. ഇങ്ങനെ താഴെ വീഴുന്ന വലിയ തുള്ളികള്‍ ആണ് തുടര്‍ന്നുള്ള സമ്പര്‍ക്ക വ്യാപനത്തിന്റെ ഹേതു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ തുള്ളികളില്‍ ഒരു വൈറല്‍ കണം എങ്കിലും ഉണ്ടാകുന്നുള്ള സാധ്യത മൂന്നില്‍ ഒന്നാണ്. വലിയ തുള്ളികള്‍ താഴേക്കു വീഴുമ്പോള്‍ നിര്‍ജലീകരണം നടക്കുകയും കൂടുതല്‍ സൂക്ഷ്മ തുള്ളികള്‍ ഉണ്ടാവുകയും ചെയ്യാറുണ്ട്. അതേസമയം 5 മൈക്രോമീറ്ററിലും ചെറുതായ വൈറസ് വാഹകരായ തുള്ളികള്‍ കുറെ ഏറെ സമയം വായുവില്‍ തങ്ങി നില്‍ക്കുകയും രോഗവ്യാപനത്തിനു നിദാനമാവുകയും ചെയ്യും. ഓര്‍ക്കുക ഒരു തലമുടി നാരിന്റെ കനത്തിന്റെ പത്തില്‍ ഒന്നാണ് ഈ ഏറോസോളിന്റെ വലിപ്പം. രോഗി സംസാരിക്കുമ്പോള്‍ പോലും ഇത്തരത്തിലുള്ള സൂക്ഷ്മ തുള്ളികള്‍ നിര്‍ഗ്ഗമിക്കുന്നു എന്നത് പ്രത്യേകമായി ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഇത്തരത്തില്‍ വായുവിലൂടെ ഒഴുകി നടക്കുന്ന സൂക്ഷ്മ-തുള്ളികള്‍ നേരിട്ട് വളരെ എളുപ്പത്തില്‍ ശ്വസന വ്യവസ്ഥയില്‍ എത്തുകയും, മൂക്ക്, വായ, ശ്വാസനാളം, ശ്വാസകോശം എന്നിവയുടെ പ്രതലകോശങ്ങളില് ഉള്ള ACE-2 റിസെപ്റ്ററില്‍ കൊറോണ വൈറസിന്റെ പ്രോട്ടീന്‍ സ്പൈക്ക് കൊളുത്തുകയും രോഗ വ്യാപനം നടക്കുകയും ചെയ്യും.
സൂക്ഷ്മ-തുള്ളികളുടെ പ്രത്യേകതകള്‍
വലിയ തുള്ളികളുടെ സഞ്ചാരം ഒന്നു മുതല്‍ ഒന്നര മീറ്റര്‍ ദൂരത്തിനുള്ളില്‍ ഏകദേശം 30 സെക്കന്‍ഡില്‍ അവസാനിക്കുമ്പോള്‍ സൂക്ഷ്മ-തുള്ളികള്‍ 8 മുതല്‍ 14 മിനിറ്റ് വരെ സമയം എടുത്തു 10 മീറ്ററോളം അടഞ്ഞ അന്തരീക്ഷത്തില്‍ വായുവിലൂടെ സഞ്ചരിക്കുന്നു. അതിനാല്‍ തന്നെ 2 മീറ്റര്‍ സാമൂഹിക അകലം വലിയത്തുള്ളികളില് നിന്ന് മാത്രമേ ഒരാളെ രക്ഷിക്കൂ. പുറത്തു വരുന്ന സൂക്ഷ്മ തുള്ളികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഉദാഹരണത്തിന് അന്തരീക്ഷ താപനില, ആര്‍ദ്രത, മര്‍ദ്ദം, വായു പ്രവേഗം, അള്‍ട്രാ വയലറ്റ് വികിരണങ്ങളുടെ സാന്നിധ്യം, തുള്ളികളുടെ വലിപ്പം, പ്രതലത്തിലുള്ള സ്ഥിരത, ഉറവിടത്തിന്റെ ഉയരം മുതലായവ അവയില്‍ പ്രധാനം. വായുവിലൂടെ പകരുന്ന മറ്റു പല രോഗങ്ങളെയും സംബന്ധിച്ചുള്ള പഠനങ്ങള്‍ ലഭ്യമാണെങ്കിലും കൊറോണ രോഗത്തെ സംബന്ധിച്ചുള്ള നിര്‍ണായക
ഗവേഷണങ്ങള്‍ ലോകത്തിന്റെ പല കോണുകളിലും നടന്നു വരുന്നതേയുള്ളു. പ്രത്യേകിച്ചും തുറന്ന ഇടങ്ങളില്‍ സൂക്ഷ്മ-തുള്ളികള്‍ വഴി കോവിഡ് രോഗം പകരുന്നതിനെ കുറിച്ച്. പ്രതലത്തില്‍ പറ്റിപ്പിടിച്ചതിനു ശേഷമുള്ള ഈ സൂക്ഷ്മ-തുള്ളികളുടെ സ്ഥിരത ഏകദേശം മൂന്നു മണിക്കൂറാണ്. പൊതുവില്‍ പറഞ്ഞാല്‍ താപനില ഉയര്‍ന്നു നിന്നാല്‍ ബാഷ്പീകരണ തോത് ഉയരുകയും സൂക്ഷ്മ-തുള്ളികള്‍ സഞ്ചിരിക്കുന്ന ദൂരം കുറയുകയും ചെയ്യും. അതേസമയം അന്തരീക്ഷ ആര്‍ദ്രത കൂടിനില്ക്കുന്ന ഇടങ്ങളില്‍ പ്രത്യേകിച്ചും തീരപ്രദേശങ്ങളില്‍ ബാഷ്പീകരണ തോത് കുറവായിരിക്കും, അവിടെ ഏറോസോളിന് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. മറ്റൊരു പ്രധാന കാര്യം തുറന്ന ഇടങ്ങളില്‍ ഉള്ള വായുപ്രവാഹം ഈ തുള്ളികളെ കൂടുതല്‍ ദൂരേക്ക് എത്തിക്കുകായും ചെയ്യും. എന്നിരുന്നാലും പകല്‍ സമയത്തുള്ള സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികള്‍ വൈറസ് പദാര്‍ത്ഥങ്ങളെ വിപരീതമായി സ്വാധീനിക്കുന്നു.
എന്താണ് പ്രതിരോധം
കൊറോണ വൈറസ് ഇത്ര വേഗത്തില്‍ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും വ്യാപിക്കാനുള്ള ഒരു പ്രധാന കാരണം ഇത്തരത്തില്‍ വായുവിലൂടെയുള്ള പകര്‍ച്ചയാണ് എന്നാണ് പല ഗവേഷണ ഫലങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഓരോരുത്തരും വ്യക്തിഗത മുന്‍കരുതലുകള്‍ പൂര്‍വാധികം ശക്തമാക്കിയേ കഴിയു. കൈകള്‍ ഇടയ്ക്കിടെ കഴുകുന്നതിലൂടെയും, സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിലൂടെയും, 6 അടി സാമൂഹിക അകലം പാലിക്കുന്നതിലൂടെയും വലിയ തുള്ളികള്‍ വഴിയുള്ള സമ്പര്‍ക്ക വ്യാപനം നല്ല രീതിയില്‍ തടയിടാന്‍ കഴിയും. എന്നാല്‍ അതിലും മാരകമായ സൂക്ഷ്മ തുള്ളികളെ തളയ്ക്കാന്‍, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയും, മുറികള്‍ വായു സഞ്ചാരമാക്കുന്നതിനോടൊപ്പം നല്ല ഗുണമേന്മയുള്ള മുഖാവരണ ധാരണത്തിലൂടെയുമേ കഴിയൂ. മുഖാവരണത്തിന്റെ കാര്യക്ഷമത മനസ്സിലാക്കാന്‍ അമേരിക്കയിലെ മിസോറി സംസ്ഥാനത്തു നടത്തിയ രണ്ടു മുടിവെട്ടുകാരെ പറ്റിയുള്ള പഠനം തന്നെ ഏറ്റവും നല്ല ഉദാഹരണം. ഈ ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ രണ്ടു പേരും ചെറിയ രീതിയില്‍ ഉള്ള ശ്വാസകോശരോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടും, പിന്നീടുള്ള എട്ടു ദിവസം കൊണ്ട് ആ സലൂണില്‍ എത്തിയ 139 പേര്‍ക്ക് സേവനം നല്‍കുക ഉണ്ടായി. അതിനുശേഷം രണ്ടു പേരും കൊറോണ രോഗബാധിതരായി ആരോഗ്യ വകുപ്പ് സ്ഥിതീകരിച്ചു. വളരെ അത്ഭുതകരമായ ഒരു കാര്യം അവരില്‍ നിന്നും ഒരു ഉപഭോക്താവിന് പോലും രോഗം പകരുക ഉണ്ടായില്ല എന്നതാണ്.
അതിനു കാരണമായി പഠനത്തില്‍ നിന്നും വെളിവായത് മിസൗറി-സ്പ്രിങ്ഫീല്‍ഡ് നഗരത്തിന്റെ നയമായ സാര്‍വത്രിക മുഖാവരണ ധാരണം ആണ്. എല്ലാ ഉപഭോക്താക്കളും ഈ ഹെയര്‍ സ്റ്റൈലിസ്റ്റുകളും ജോലി സമയത്തു മാസ്ക് ധരിച്ചിരുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം ഓരോ ഉപഭോക്താവും ശരാശരി 20 മിനിറ്റ് സമയം സലൂണില്‍ ചിലവഴിച്ചു. അതില്‍ ഏകദേശം പകുതിപ്പേര്‍ രണ്ടു പാളികള്‍ ഉള്ള തുണി മാസ്ക് ധരിച്ചപ്പോള്‍ ബാക്കി പകുതിയോളം ആള്ക്കാര് സര്‍ജിക്കല്‍ മാസ്ക് ആണ് ധരിച്ചിരുന്നത്. അതെസമയം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ജോലിയുടെ ഇടവേളയില്‍ മാസ്ക് ഇല്ലാതെ ഇടപെട്ടത് വഴിയാണ് ആദ്യ ഹെയര്‍ സ്റ്റൈലിസ്റ്റില്‍ നിന്നു രണ്ടാമന് രോഗം പകര്‍ന്നത്. ഈ സംഭവം അടിവരയിടുന്നത് മാസ്ക് കൃത്യമായി എല്ലാ സമയവും ധരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്. മൂന്നു പാളികള്‍ ഉള്ള തുണി കൊണ്ടുള്ള മുഖാവരണമോ, സര്‍ജിക്കല്‍ മാസ്കോ ധരിച്ചു മാത്രമേ സാധാരണ ജനങ്ങള്‍ വീടിനു വെളിയില്‍ ഇറങ്ങാന്‍ പാടുള്ളു. നിരന്തരം പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ മുതലായവര്‍ മെഡിക്കല്‍ ഗ്രേഡ് മാസ്ക് ഉപോയോഗിക്കുന്നതായിരിക്കും ഉത്തമം. ഒരു കാര്യം ഉറപ്പാണ്, സ്വമേധയായുള്ള സാര്‍വത്രിക മുഖാവരണ നയം നടപ്പാക്കിയാല്‍ അത് നമ്മള് ഇപ്പോള്‍ നിവൃത്തികേടുകൊണ്ടു ചെയ്യുന്ന നിര്‍ബന്ധിത അടച്ചുപൂട്ടലിനേക്കാള് രോഗവ്യാപനം തടയാന്‍ വളരെയധികം ഫലപ്രദമായിരിക്കും.

Health
രാജ്യത്ത് ആദ്യമായി കോവിഡ് രോഗിയുടെ ശ്വാസകോശം വിജയകരമായി മാറ്റിവെച്ചു
ലോകത്ത് തന്നെ വളരെ ചുരുക്കം കോവിഡ് രോഗികളിലേ ഈ ശസ്ത്രക്രിയ വിജയകരമായി നടന്നിട്ടുള്ളൂ

വൈദ്യശാസ്ത്ര രംഗത്ത് അത്യപൂര്‍വ നേട്ടം. കോവിഡ്19 പോസിറ്റീവായ രോഗിയുടെ ഇരു ശ്വാസകോശങ്ങളും ഇന്ത്യയില്‍ ആദ്യമായി വിജയകരമായി മാറ്റിവെച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലായിരുന്നു ഈ അത്യപൂര്‍വ ശസ്ത്രക്രിയ. ഗാസിയാബാദ് സ്വദേശിയായ 48കാരനിലാണ് ശസ്ത്രക്രിയ നടന്നത്.
ലോകത്ത് തന്നെ വളരെ ചുരുക്കം കോവിഡ് രോഗികളിലേ ഈ ശസ്ത്രക്രിയ വിജയകരമായി നടന്നിട്ടുള്ളൂ. എംജിഎം ഹെല്‍ത്ത് കെയറിലെ ശ്വാസകോശ ശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ. കെ ആര് ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഓഗസ്റ്റ് 27ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടന്നത്.
കോവിഡ് ബാധിച്ച് ആരോഗ്യ നില അതീവവഷളായ യുവാവിന്റെ ഇരു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടായിരുന്നു. ഗാസിയാബാദില്‍ ചികിത്സയിലായിരുന്ന യുവാവിനെ ജൂലൈ 20നാണ് വിമാന മാര്‍ഗം ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചത്.
യുവാവിന്റെ ഇരു ശ്വാസകോശങ്ങളും പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇസിഎംഒ സഹായത്തോടെയാണ് ശ്വാസോച്ഛോസം നിലനിര്‍ത്തിയത്.
Business
കോവിഡ് ഫിറ്റ്നസ്; ഡയറ്റ് പ്ലാനുമായി വീട്ടിലെത്തും ബിലൈറ്റ് കുക്കീസ്!
മൈദയും പഞ്ചസാരയുമില്ലാത്ത കുക്കീസ്; ഡയറ്റിന് യോജ്യമെന്ന് യുവസംരംഭകന്. നജീബിന്റെ കിടിലന്‍ സംരംഭം

കൊറോണ വൈറസ് വ്യാപന ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ വലച്ച പ്രശ്നം വ്യായാമം ചെയ്യാന്‍ കഴിയാതെ, കൃത്യമായ ഡയറ്റ് പ്ലാന്‍ പിന്തുടരാന് സാധിക്കാതെ വീടിനുള്ളില്‍ ഒറ്റപ്പെട്ടു പോയതാണ്. ഓഗസ്റ്റ് ആദ്യ വാരത്തോടെ ജിമ്മുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു എങ്കിലും കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ തന്നെ പഴയത് പോലെ ആളുകള്‍ സജീവമായിട്ടില്ല. ഈ അവസരത്തില്‍ വ്യത്യസ്തമായ കുക്കീസിലൂടെ ആരോഗ്യ സംരക്ഷണവും ഫിറ്റ്നസും ഉറപ്പ് വരുത്തുകയാണ് ബി ലൈറ്റ് സ്പൈറുലിന കുക്കീസ്.
സമ്പൂര്‍ണ ഓര്‍ഗാനിക്ക് കുക്കീസ് ആണ് ബി ലൈറ്റ് സ്പൈറുലിന കുക്കീസ് എന്നതാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രത്യേകത. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ബി ലൈറ്റ് സ്പൈറുലിന കുക്കീസ്, ശരീരത്തിന് ഹാനികരമാകുന്ന യാതൊരു ഉല്പന്നവും ചേര്‍ക്കാതെയാണ് നിര്‍മിച്ചിരിക്കുന്നത്. ഡയറ്റ് ചെയ്ത് അമിതവണ്ണം കുറയ്ക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനു പകരമായി കുക്കീസ് കഴിക്കാവുന്നതാണ്.
കൊച്ചിയിലെ വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്റ് ടെക്നോളജിയിലാണ് ബി ലൈറ്റ് കുക്കീസ് എന്ന സ്ഥാപനം ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. ഡിസീസ് സ്പെസിഫിക് ഫുഡ് പ്രൊഡക്ട് മാനുഫാക്ചറിംഗാണ് കമ്പനിയുടെ കാഴ്ചപ്പാടെന്ന് സ്ഥാപനത്തിന്റെ സിഇഒയും ഫൗണ്ടറുമായ നജീബ് ഹനീഫ് മീഡിയ ഇന്ക് ബിസിനസ് ഡേയോട് വ്യക്തമാക്കുന്നു. അതായത് രോഗങ്ങളെ ചെറുത്ത് നില്‍ക്കുന്നതിന് അനുയോജ്യമായ ഉല്‍പ്പന്നമാണ് ബി ലൈറ്റ്.

ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഈ കുക്കീസ് ധൈര്യമായി കഴിക്കാം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്ന ഭീതിയാണ് പലരെയും കുക്കീസ് കഴിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ബി ലൈറ്റ് കുക്കീസ് കഴിക്കുമ്പോള്‍ ആ പേടി വേണ്ട. കരിമ്പില്‍ നിന്നും എടുക്കുന്ന പഞ്ചസാരയ്ക്ക് പകരമായി പനംകല്ക്കണ്ടം ഉപയോഗിക്കുന്നതിനാല്‍ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു. മൈദ ചേര്‍ക്കാത്തതിനാല്‍ അമിതവണ്ണം വയ്ക്കുമോ എന്ന പേടിയും വേണ്ട.
എന്ത്കൊണ്ട് ബി ലൈറ്റ് കുക്കീസ് ?
ഇന്ന് ബഹുഭൂരിപക്ഷം ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ജീവിതശൈലി രോഗങ്ങള്‍. വ്യായാമക്കുറവ്, ജങ്ക്ഫുഡ് സംസ്കാരം എന്നിവയാണ് അമിതവണ്ണം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. പലപ്പോഴും അതികഠിനമായ ഡയറ്റ് പിന്തുടര്ന്ന് വിജയിപ്പിക്കാനുള്ള ശാരീരിക മാനസിക അവസ്ഥ എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല. ഈ അവസ്ഥയിലാണ് എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്നതും എന്നാല്‍ ആരോഗ്യകാര്യത്തില്‍ പോസറ്റിവ് ആയി പ്രതിഫലിക്കുന്നതുമായ ഒരു ഉല്‍പ്പന്നം അനിവാര്യമായി വരുന്നത്.
ഇത്തരത്തില്‍ ലഘുവായതും ഫലപ്രദമായതുമായ ഒരു പോഷകാഹാരം കണ്ടെത്തുന്നതിനായി നജീബ് ഹനീഫ് നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ് ബി ലൈറ്റ് സ്പൈറുലിന കുക്കീസ്. 2017ല്‍ ഗവേഷണത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ ഉല്‍പ്പന്നം 2018ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ തുടങ്ങി. അഞ്ചു ലക്ഷത്തിന്റെ നിക്ഷേപത്തില്‍ ആരംഭിച്ച ബി ലൈറ്റ് കുക്കീസ് അധികം വൈകാതെ അഖിലേന്ത്യാ തലത്തിലേക്കും വിദേശത്തേക്കും വ്യാപിച്ചു. കേവലം സ്നാക്കസ് എന്നതിനപ്പുറം രോഗപ്രതിരോധത്തിനും കൂടി കുക്കൂസ് കഴിക്കുകയെന്നതാണ് തന്റെ ആശയമെന്ന് ഈ യുവസംരംഭകന് പറയുന്നു. വെറുതെ ഭാവിയില്‍ മരുന്ന് കഴിക്കേണ്ട അവസ്ഥ വരില്ലെന്ന് സാരം.
ആരോഗ്യകരമായ ചേരുവകള്‍
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഗുണമേന്മ കൂടിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്താണ് കുക്കീസിന്റെ നിര്‍മാണം. സാധാരണ കുക്കീസില്‍ ഉപയോഗിക്കുന്ന പഞ്ചസാര, മൈദ എന്നിവ ഇതില്‍ ചേര്‍ക്കുന്നില്ല. സാധാരണയായി കുക്കീസ് നിര്‍മിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുക, മൈദ, മുട്ട, പഞ്ചസാര തുടങ്ങിയ ഘടകങ്ങളായിരിക്കും. എന്നാല്‍ ബി ലൈറ്റ് കുക്കീസിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത് നിത്യഹരിത നീലപ്പായലായ സ്പൈറുലിനയാണ്.
പഴവും പച്ചക്കറിയുമല്ലാത്ത സസ്യഭക്ഷണമാണ് സ്പൈറുലിന എന്നറിയപ്പെടുന്ന നീലഹരിതപായല്‍. കേരളത്തിന് അപരിചിതമായ ഈ ഉല്‍പ്പന്നത്തെ ബി ലൈറ്റ് പരിചയപ്പെടുത്തുന്നു.
ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസയാണ് സ്പൈറുലിന കണ്ടെത്തിയത്. കേരളത്തില്‍ ഈ പായല്‍ സസ്യം ലഭ്യമല്ലാത്തതിനാല്‍ തന്നെ ബി ലൈറ്റ് ഉല്‍പ്പാദനത്തിനായി കാനഡ, ഓസ്േ്രടലിയ തുടങ്ങിയ വിദേശ വിപണികളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്.

ബി ലൈറ്റ് കുക്കീസ് ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്ററുകളാണ്. ഇവയുടെ നിര്‍മാണത്തിനായി പ്രോട്ടീന്‍ കൂടുതലുള്ള ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.പ്രായാധിക്യം തടയാനും സ്പൈറുലിന ഗുണകരമാണ്. ടിസിഎസ്, ഇന്‍ഫോസിസ്, ജിമ്മുകള്‍, ഫിറ്റ്നസ് ക്ലബുകള്‍, ആശുപത്രികള്‍ തുടങ്ങിയവരാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രധാന ഉപഭോക്താക്കള്‍.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡയറ്റ് പ്ലാനും കുക്കീസും വീട്ടിലെത്തും!
ഡയറ്റിന്റെ ഭാഗമായി ബി ലൈറ്റ് സ്പൈറുലിന കുക്കീസ് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്ഥാപനം പുതിയ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇത് പ്രകാരം മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുകയാണ് എങ്കില്‍ എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ച് ഏഴ് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പന്നം വീട്ടിലെത്തും. കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി പ്രത്യേക ഓഫറുകളോടെയാണ് ബി ലൈറ്റ് സ്പൈറുലിന കുക്കീസ് ജനങ്ങളിലേക്ക് എത്തുന്നത്. വിദേശത്തേക്ക് എക്സ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ഗോള്‍ഡ് ബി ലൈറ്റ് സ്പൈറുലിന കുക്കീസ് ആണ് ജനങ്ങളിലേക്ക് എത്തുന്നത്.

ഒരു പാക്കറ്റിന് 280 രൂപ വിലമതിക്കുന്ന കുക്കീസ് 10 പാക്കറ്റ് 1200 രൂപയ്ക്കാണ് ഒരു മാസത്തേക്കുള്ള ഡയറ്റ് പ്ലാനും 1 .6 കിലോ കുക്കീസും ഹോംഡെലിവറി നടത്തുന്നത്. ഫാമിലി പാക്ക് എന്ന രീതിയിലാണ് കുക്കീസ് ഡെലിവറി ചെയ്യുന്നത്. ഇതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള യോഗ, കാര്‍ഡിയാക് എക്സര്‍സൈസ് ചാര്‍ട്ട് എന്നിവയും ഇതോടൊപ്പം അയക്കുന്നു. കുക്കീസിന്റെ നിര്‍മാണവും വിതരണവും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ചെയ്യുന്നത്. www.zaara.co.in എന്ന വെബ്സൈറ്റില്‍ കയറി സബ്സ്ക്രൈബ് ചെയ്താല്‍ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഉപഭോക്താക്കളുമായു ബന്ധപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:95399 38147
Business
100 കോടി മൂല്യം; മലയാളി സജീവ് നായരുടെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച് സുനില്‍ ഷെട്ടി
മലയാളി സജീവ് നായരുടെ 100 കോടി മൂല്യമുള്ള സ്റ്റാര്‍ട്ടപ്പില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ വമ്പന്‍ നിക്ഷേപം

പ്രമുഖ മലയാളി നിക്ഷേപകനും വെല്‍നെസ് ഇവാഞ്ചലിസ്റ്റും ബയോഹാക്കറുമായ സജീവ് നായരുടെ വീറൂട്ട്സ് (Vieroots) എന്ന സ്റ്റാര്‍ട്ടപ്പില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടി നിക്ഷേപം നടത്തി.
വ്യക്തിഗത ലൈഫ്സ്റ്റൈല്‍ മാനേജ്മെന്റില്‍ ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കുന്ന വെല്‍നസ് സ്റ്റാര്‍ട്ടപ്പാണ് വീറൂട്ട്സ്. ഇതിലാണ് സെലിബ്രിറ്റി നിക്ഷേപകനായ സുനില്‍ ഷെട്ടി ഓഹരിയെടുത്തിരിക്കുന്നത്. സജീവ് നായരുടെ സ്റ്റാര്‍ട്ടപ്പിന് ഏകദേശം 100 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍.
2018ല്‍ റെജിസ്റ്റര്‍ ചെയ്ത സംരംഭം സജീവ് നായര്‍ വികസിപ്പിച്ചെടുത്ത എപ്പിജെനറ്റിക് ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന് എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.
ഒരു വ്യക്തിക്ക് ജനിതകമായി വരാവുന്ന രോഗങ്ങള്‍ കണ്ടെത്താനും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും സഹായകമാകുന്ന വീജിനോമിക്സ് ജനിതക പരിശോധനയാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ലഭ്യമാക്കുന്നത്.
വീജിനോം ടെസ്റ്റ്, വിയ്റൂട്ട്സ് ആപ്പ് എപ്ലിമോ, വിശദമായ വ്യക്തിഗത ലൈഫ്സ്റ്റൈല്‍ പ്ലാന്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളിലൂന്നിയാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. പരമ്പരാഗതമായി ഒരു വ്യക്തിക്ക് പൂര്‍വികരില്‍ നിന്ന് ലഭിക്കുന്ന രോഗങ്ങളുടെ സകല വിവരങ്ങളും വീറൂട്ട്സിന്റെ ടെസ്റ്റിലൂടെ ലഭ്യമാകുമെന്നാണ് വിയ്റൂട്ട്സിന്റെ അവകാശവാദം.
200ലധികം വ്യത്യസ്ത ആരോഗ്യ മാനദണ്ഡങ്ങളെ വിശകലനം ചെയ്ത ശേഷമാണ് ഈ ആപ്പ് അധിഷ്ഠിത സംവിധാനം അന്തിമ വിലയിരുത്തലിലേക്ക് എത്തുക. ലൈഫ് സ്റ്റൈല്‍ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിലൂടെ നേരത്തെയും ശ്രദ്ധേയനാണ് സുനില്‍ ഷെട്ടി.
കൂടുതല്‍ കാലം ജീവിക്കുന്ന മനുഷ്യരെ സ്വപ്നം കാണുന്ന സംരംഭമാണ് സജീവ് നായരുടേതെന്ന് സുനില്‍ ഷെട്ടി പറഞ്ഞു. സുനില്‍ ഷെട്ടിയെ തന്റെ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് സജീവ് നായര്‍ വ്യക്തമാക്കി. ആരോഗ്യ അനിശ്ചിതാവസ്ഥയുടെ ഇക്കാലത്ത് വലിയ സാധ്യതകളാണ് ഈ ആശയത്തിനുള്ളതെന്ന് സജീവ് നായര്‍ വ്യക്തമാക്കി.
-
Business2 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business2 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home1 week ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment4 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്
-
Business7 days ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
-
Business1 day ago
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്
-
Business6 hours ago
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്