Connect with us

Life

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

സുധീര്‍ ബാബു

Published

on

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

കുട്ടിക്കാലത്ത് മഴ നനഞ്ഞ് സ്‌കൂളിലേക്ക് പോകുന്നത് എന്ത് ഹരമായിരുന്നു. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം കാലുകള്‍ കൊണ്ടുയര്‍ത്തി പടക്കം പൊട്ടിച്ച്, ആകാശത്ത് നിന്നും ഊര്‍ന്നുവീഴുന്ന മഴത്തുള്ളികളുടെ കുളിര്‍മ നാവില്‍ നുകര്‍ന്നുകൊണ്ടുള്ള ആ യാത്രകള്‍ നിറം മങ്ങിപ്പോകാത്ത ഓര്‍മകളായി ഇന്നും നമുക്കുള്ളില്‍ ജീവിക്കുന്നുണ്ടാകാം.

Advertisement

സന്തോഷിക്കാന്‍ ചെറിയ കാര്യങ്ങള്‍ മതി എന്ന് ഈ അനുഭവങ്ങള്‍ നമ്മെ ഇടക്കൊക്കെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ജീവിതം മുഷിഞ്ഞ തുണിപോലെ മടുപ്പുളവാക്കുമ്പോള്‍ ഈ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും നമ്മെ ഭ്രമിപ്പിക്കും.

ജീവിതം പുതുമയെ ആവശ്യപ്പെടുന്ന ചില ഘട്ടങ്ങളുണ്ട്. ആ നിമിഷങ്ങളെ നമുക്ക് തടുക്കുവാന്‍ കഴിയില്ല. വിരസമാകുന്ന നിമിഷങ്ങള്‍ നമ്മുടെ മനസിനെ പോറലുകളേല്‍പ്പിക്കും. വറ്റിവരണ്ട തൊണ്ടയിലേക്ക് ദാഹജലം ഊളിയിട്ടിറങ്ങുന്ന പോലുള്ള അനുഭൂതിക്കായി നാം കൊതിക്കും. ഒരേ പോലെ കുറെനാള്‍ പിന്തുടരുന്ന ചിന്തകളും പ്രവൃത്തികളും നമ്മെ മടുപ്പിക്കും. ഒരു മാറ്റത്തിനായി നാം ആഗ്രഹിക്കും.

പുതുമയെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ നമുക്ക് ഒരു ഫോര്‍മുല പ്രയോഗിച്ചാലോ?

ആ ഫോര്‍മുല നിരന്തരം നാം പിന്തുടരുന്ന ഒരു പ്രവൃത്തിയായി പുതുമയെ രൂപാന്തരപ്പെടുത്തും. വിരസതയേയും മടുപ്പിനേയും അത് പുറംവാതിലിലൂടെ വലിച്ചെറിയും. പൂന്തോട്ടത്തില്‍ ഒരിക്കലും വാടാതെ നില്‍ക്കുന്ന പൂവുപോലെ പുതുമ ജീവിതത്തില്‍ സുഗന്ധം പരത്തും. ജീവിതത്തില്‍ ഒരു നവ വസന്തം വിടരും.

നാം മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ അത് സാധ്യമാകും. ഒരിക്കല്‍ മാത്രം ചെയ്യേണ്ടതല്ല അവ, മറിച്ച് മടുപ്പനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അത് പ്രയോഗിക്കണം. എങ്കിലേ പ്രയോജനപ്പെടൂ.

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം.

D എന്നാല്‍ നീക്കം ചെയ്യുക (Delete)

ജീവിതത്തില്‍ നാം ഉപേക്ഷിക്കേണ്ട, നീക്കം ചെയ്യേണ്ട പല ശീലങ്ങളും സ്വഭാവങ്ങളും നമുക്കുണ്ടാകാം. ജീവിതത്തില്‍ വിരസതയും മടുപ്പും അലസതയും സന്തോഷമില്ലായ്മയും ഇവ സൃഷ്ട്ടിക്കുന്നുണ്ടാകാം. മുന്നോട്ടുള്ള യാത്രയില്‍ ഇവ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നുണ്ടാകും. എന്നാല്‍ ഇതിനെക്കുറിച്ച് നാം ബോധാവാന്മാരായിക്കൊള്ളണം എന്നില്ല.

അനാവശ്യങ്ങളായ, വളര്‍ച്ചയെ തടുക്കുന്ന ഇത്തരം സ്വഭാവങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ബോധവാനാകുകയാണ് ആദ്യം വേണ്ടത്. നീക്കം ചെയ്യപ്പെടേണ്ടതെന്ത്? എന്ന് കണ്ടെത്തുവാന്‍ ഇത് അനിവാര്യമാണ്. ഇത്തരം സ്വഭാവങ്ങളും ശീലങ്ങളും ഇത്തിക്കണ്ണികള്‍ പോലെയാണ്. പടര്‍ന്നുകയറിയ ശരീരത്തേയും മനസിനേയും അവ പതിയെ നശിപ്പിക്കും. പുതുമയുടെ വരവിനെ തടുക്കുന്നതില്‍ ഇവര്‍ക്ക് കാര്യമായ പങ്കുണ്ട്. നാമറിയാതെ അതില്‍ അഭിരമിക്കുന്നു. ഒരു പൊത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വിഷസര്‍പ്പത്തെപ്പോലെ അത് നമുക്ക് പിടിതരുന്നില്ല. നമ്മെ മെല്ലെ നശിപ്പിക്കുന്ന ഇത്തരം സ്വഭാവങ്ങളും ശീലങ്ങളും തിരിച്ചറിയുക.

ഇങ്ങനെ കണ്ടെത്തുന്ന അത്തരം സ്വഭാവങ്ങളേയും ശീലങ്ങളേയും നിഷ്‌കരുണം നുള്ളിയെറിയുക. അടഞ്ഞു കിടക്കുന്ന മുറിയുടെ ജാലകങ്ങള്‍ തുറന്നിടുന്നതു പോലെ വെളിച്ചം ജീവിതത്തിലേക്ക് കടന്നുവരുന്നു. ജീവവായു വീണ്ടും ജീവിതത്തെ ഊര്‍ജ്ജസ്വലമാക്കുന്നു. അടിഞ്ഞുകിടന്ന അഴുക്കുകള്‍ നീക്കം ചെയ്ത് ശുദ്ധമാക്കിയ ജലം പോലെ ജീവിതം കൂടുതല്‍ തെളിമയുള്ളതായിത്തീരുന്നു.

പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി ഞാന്‍ പുകവലിച്ചിരുന്നു. എന്തിനാണ് എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഒരു രസത്തിനു തുടങ്ങി പിന്നീട് അതൊരു ശീലമായി. പുകയില്ലാത്ത ദിനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കൂടി വയ്യ എന്ന അവസ്ഥ. ഒരിക്കല്‍ തോന്നി ഇത് എന്റെ ജീവിതം നശിപ്പിക്കും. ജീവിതത്തെ ഇല്ലാതാക്കുവാന്‍ പുകയെരിയുന്ന ഈ വെളുത്ത കുറ്റിക്ക് കഴിയും. അതൊരു തിരിച്ചറിവായിരുന്നു. പുതുമയുള്ള ഒരറിവ് അല്ലായിരുന്നു അത്. പക്ഷേ അതിനെക്കുറിച്ച് ബോധവാനായിരുന്നില്ല എന്നതായിരുന്നു വാസ്തവം. അന്ന് നിര്‍ത്തിയതാണ്. പിന്നീട് ഇന്നുവരെ തൊട്ടിട്ടില്ല. നുള്ളിയെറിഞ്ഞ ആ ഒരു ശീലം ജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കി.

C എന്നാല്‍ മാറ്റം വരുത്തുക (Change)

പല പരിവര്‍ത്തനങ്ങളും ജീവിതത്തില്‍ ആവശ്യമാകാം. ഒരു പ്രവൃത്തിയെ കൂടുതല്‍ പുതുമയുള്ളതായോ അല്ലെങ്കില്‍ മറ്റൊരു പ്രവര്‍ത്തിയായോ മാറ്റം വരുത്താം. നീക്കം ചെയ്യപ്പെടേണ്ടതല്ലാത്ത ഒരു സ്വഭാവമോ ശീലമോ പ്രവര്‍ത്തിയോ ആണെങ്കില്‍ക്കൂടി അവയില്‍ ചില മാറ്റങ്ങളോ പുതുമകളോ നമുക്ക് കൊണ്ടുവരാന്‍ കഴിയും. ഒരേ പ്രവൃത്തി ഒരേ രീതിയില്‍ കാലങ്ങളായി തുടരുമ്പോള്‍ അത് മടുപ്പുളവാക്കും. ആ മടുപ്പിനെ മറികടക്കുവാന്‍ മാറ്റം നമ്മെ സഹായിക്കും.

മുന്‍പ് ഞായറാഴ്ചകള്‍ ഉറങ്ങിത്തീര്‍ക്കുകയായിരുന്നു പതിവ്. അവധി ദിവസമായതു കൊണ്ട് ഉണരുമ്പോള്‍ വൈകും. ഭക്ഷണമൊക്കെ കഴിച്ച് പിന്നെ നേരെ ടെലിവിഷന്റെ മുന്നിലേക്ക്. ഒട്ടുമേ ബോധവാനല്ലാതെ ഇതൊരു ശീലമായി മാറി. ഇത് മാറ്റിയേ തീരൂ. കാരണം അതും വിരസമായിത്തുടങ്ങി. ഇഷ്ടപ്പെടുന്ന ചില കാര്യങ്ങള്‍ പോലും ചില സമയങ്ങളില്‍ വിരസമാകാം. അങ്ങനെ തോന്നിത്തുടങ്ങിയ ഒരു ദിനം പോയി തീയറ്റര്‍ വര്‍ക്ക്ഷോപ്പില്‍ ചേര്‍ന്നു. ഉറങ്ങിത്തീര്‍ത്തുകൊണ്ടിരുന്ന പ്രവൃത്തിയിലെ മാറ്റം ദിവസത്തിന് ഒരു പുതുജീവന്‍ നല്കി. ഇപ്പോഴത്തെ ഞായറാഴ്ചകള്‍ക്ക് ഒരര്‍ത്ഥമുണ്ട്.

A എന്നാല്‍ കൂട്ടിച്ചേര്‍ക്കുക (Add)

ചെറുപ്പം മുതല്‍ നമുക്ക് ആഗ്രഹമുണ്ടായിരുന്ന എന്നാല്‍ പിന്തുടരാന്‍ സാധ്യമാകാതിരുന്ന ചില ഇഷ്ടങ്ങളുണ്ടാകാം. അതിന് കഴിയുന്ന അവസരങ്ങളില്‍ എന്തുകൊണ്ട് ജീവിതത്തിലേക്കവ കൂട്ടിച്ചേര്‍ത്തുകൂടാ. ചില പ്രവൃത്തികള്‍ നാം ഉപേക്ഷിക്കുമ്പോള്‍, മാറ്റം വരുത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കായി സമയം ലഭ്യമാകും. പുത്തന്‍ പ്രവര്‍ത്തി നമ്മെ അടിമുടി മാറ്റും. പുതിയൊരു ഉന്മേഷം അത് നല്കും. നാം കൂടുതല്‍ ഊര്‍ജ്ജസ്വലരും സന്തോഷവാന്മാരാകുകയും ചെയ്യും.

പുതിയ ആ പ്രവൃത്തി വായനയാകാം, എഴുത്താകാം, സംഗീതമാകാം, നൃത്തമാകാം, ക്രിക്കറ്റാകാം, പൂന്തോട്ടത്തിന്റെ പരിപാലനമാകാം നമുക്കിഷ്ടമുള്ളതെന്തുമാകാം. വിരസമാകുന്ന മണിക്കൂറുകളെ അത് പുതുമയുടെ കുളിരുള്ളതാക്കും. ആ പ്രവൃത്തി തികച്ചും പുതുമയാര്‍ന്ന ഒരു നിപുണത (Skill) കൂടിയാണ് നമ്മിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. എത്രമാത്രം ആനന്ദകരമായ ഒന്നാണത്.

മകള്‍ ഗിറ്റാര്‍ പഠിക്കാന്‍ ചേരുകയാണ്. അവള്‍ ഒരു വെല്ലുവിളിപോലെ എന്നോട് ചോദിച്ചു അച്ഛന് ഡ്രംസ് പഠിക്കാന്‍ ചേര്‍ന്നുകൂടെ? വെല്ലുവിളി ഏറ്റെടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി പഠിക്കുന്നു. സംഗീതം എന്നും അന്യമായിരുന്ന, എന്നാല്‍ ആഗ്രഹമുണ്ടായിരുന്ന ഒരു കളിസ്ഥലമാണ്. വെറുതെ ഒരു രസത്തിന് തുടങ്ങിയതാണ്. പക്ഷേ അത് ജീവിതത്തിന് നല്‍കിയ പുതുമ വളരെ വലുതാണ്. അതില്‍ വിദഗ്ദ്ധനാകുക എന്നതല്ല ലക്ഷ്യം. മറിച്ച് ചെയ്യുകയും ആസ്വദിക്കുകയും എന്നതാണ്. നമുക്കായി അല്‍പ്പസമയം മാറ്റിവെക്കുന്നത് എത്രമാത്രം സന്തോഷകരമാണ്.

ഈ മൂന്നുകാര്യങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. നീക്കം ചെയ്യലും മാറ്റം വരുത്തലും കൂട്ടിച്ചേര്‍ക്കലും ഒരു ശീലമാക്കുക. ജീവിതത്തെ അത് നവീകരിക്കും. വിരസമല്ലാത്ത ഒരു ലോകത്തേക്ക് അത് നമ്മെ കൂട്ടിക്കൊണ്ടുപോകും. എപ്പോള്‍ ജീവിതം വിരസമാകുന്നു എന്ന തോന്നല്‍ വരുന്നുവോ അപ്പോള്‍ ഈ ഫോര്‍മുല പ്രയോഗിക്കൂ.

നാം നമ്മുടെ ജീവിതത്തെ നവീകരിക്കുകയാണ് (Innovating Life). അത് നിരന്തരം തുടര്‍ന്നു കൊണ്ടേയിരിക്കുക.

Advertisement

Business

കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം

അഞ്ച് ദില്‍മാര്‍ട്ട് മല്‍സ്യ-മാംസ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു; 3 മാസത്തിനകം15 സ്റ്റോറുകള്‍ തുറക്കും

Media Ink

Published

on

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ജോലി ചെയ്തിരുന്ന, മുന്‍പരിചയമില്ലാതിരുന്ന പ്രവാസികളുടെ മാതൃകാ സംരംഭം

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ജോലി നഷ്ടമാവുകയോ ശമ്പളത്തില്‍ കാര്യമായ കുറവു വരികയോ ചെയ്ത ഏതാനും ഗള്‍ഫ് മലയാളികള്‍ സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള പുനരധിവാസ പദ്ധതികള്‍ക്ക് കാത്തിരിക്കാതെ സംഘടിച്ച് സംസ്ഥാനത്തുടനീളം മത്സ്യ-മാംസ സ്റ്റോറുകളടെ ശൃംഖലയ്ക്ക് തുടക്കമിട്ടു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് ബഹ്‌റിന്‍ മുതല്‍ യുഎഇവരെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന മുപ്പത് ഗള്‍ഫ് മലയാളികളാണ് ഇങ്ങനെ ഒത്തുചേര്‍ന്ന് പ്രതിസന്ധിയെ അവസരമാക്കിയിരിക്കുന്നത്.

Advertisement

ദില്‍മാര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ഇവരുടെ സംരംഭം മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍, തൃശൂരിലെ ചാലക്കുടി, പത്തനംതിട്ടയിലെ തുമ്പമണ്‍, കൊല്ലം കുണ്ടറ, തിരുവനന്തപുരം വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറന്നു കഴിഞ്ഞു. മൂന്നു മാസത്തിനകം 15 സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് സ്ഥാപക ഡയറക്ടര്‍മാരായ സിറില്‍ ആന്റണിയും അനില്‍ കെ പ്രസാദും പറഞ്ഞു. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 40 സ്റ്റോറുകള്‍ തുറക്കാനാണ് ലക്ഷ്യം. www.dilmart.in എന്ന ഇ-കോമേഴ്‌സ് സൈറ്റിലൂടെ സ്റ്റോറുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്.

കൊച്ചി വരാപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദില്‍മാര്‍ട്ടിന്റെ വിവിധ ചുമതലകളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. സമുദ്രവിഭവങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് കൊച്ചി ആസ്ഥാനമാക്കിയതെന്ന് മാര്‍ക്കറ്റിംഗ്, പര്‍ച്ചേസ് എന്നീ ചുമതലകള്‍ വഹിക്കുന്ന ഡയറക്ടര്‍ കൂടിയായ സിറില്‍ ആന്റണി പറഞ്ഞു. വരാപ്പുഴയില്‍ കേന്ദ്രീകൃത വെയര്‍ഹൗസും തുറന്നിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് നാല് റീഫര്‍ വാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കാലതാമസമില്ലാതെ നേരിട്ട് ഉല്‍പ്പന്നമെത്തിയ്ക്കാന്‍ മുനമ്പം, വൈപ്പിന്‍, തോപ്പുംപടി, നീണ്ടകര, വിഴിഞ്ഞം, പുതിയാപ്പ എന്നീ ഫിഷിംഗ് ഹാര്‍ബറുകളിലെ മീന്‍പിടുത്തക്കാരുമായി കരാറായിക്കഴിഞ്ഞു. ഇതിനു പുറമെ എറണാകുളം ജില്ലയിലെ ചെറായി, തൃശൂരിലെ കോട്ടപ്പുറം എന്നിവിടങ്ങളിലെ ഫാമുകളില്‍ കൂട്കൃഷിയായി വളര്‍ത്തുന്ന കാളാഞ്ചി, ചെമ്പല്ലി, വറ്റ എന്നിവയുടെ വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കോഫീ ഹൗസ് മാതൃകയില്‍ 30 ഓഹരിയുടമകളും മുന്‍പിന്‍ മറന്ന് ജോലി ചെയ്യുന്ന മാതൃകയാണ് തങ്ങള്‍ നടപ്പാക്കുന്നതെന്ന് അഡ്മിന്‍, ഓപ്പറേഷന്‍സ് ചുമതല വഹിക്കുന്ന അനില്‍ കെ പ്രസാദ് പറഞ്ഞു. ഗള്‍ഫിലെ വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ കൂട്ടത്തിലുണ്ട്. അവരവരുടെ അനുഭവസമ്പത്തുമായി ബന്ധപ്പെട്ട മേഖലകളിലെ ജോലികള്‍ തന്നെയാണ് ഓരോരുത്തരും ദില്‍മാര്‍ട്ടിലും ഏറ്റെടുത്ത് ചെയ്യുന്നത്. ഉദാഹരണത്തിന് ഖത്തര്‍, ബഹ്റിന്‍, യുഎഇ എന്നിവിടങ്ങളില്‍ ട്രാന്‍സ്‌പോര്‍ടിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നവരാണ് ദില്‍മാര്‍ട്ടിന്റെ ട്രാന്‍സ്‌പോര്‍ടിംഗ് ചുമതലകള്‍ വഹിക്കുന്നത്. അതേ സമയം ബഹ്റിനില്‍ ഹോട്ടല്‍ ഷെഫുമാരായിരുന്ന മൂന്നു പേരുടെ നേതൃത്വത്തില്‍ റെഡി-റ്റു-കുക്ക് വിഭവങ്ങളും അച്ചാറുകളും ഒരുങ്ങുന്നു. ഇവ ഒരു മാസത്തിനകം ദില്‍മാര്‍ട്ടുകളിലൂടെ വില്‍പ്പനയ്‌ക്കെത്തും.

500 മുതല്‍ 1000 ച അടി വരെയുള്ള സ്റ്റോറുകളാണ് ദില്‍മാര്‍ട്ട് തുറക്കുന്നത്. ഒരു ഓഹരിയുടമയെങ്കിലും ഒരു സ്റ്റോറില്‍ ജോലി ചെയ്യും. അതിനു പുറമെ ഡെലിവറി, ക്ലീനിംഗ് സ്റ്റാഫ് അടക്കം ചുരുങ്ങിയത് 2-3 പേര്‍ക്കു കൂടി ഒരു സ്റ്റോറില്‍ ജോലി നല്‍കുന്നു. ഓഹരിയുടമയ്ക്കും ജോലി ചെയ്യുന്നതിന് മാസശമ്പളമുണ്ട്. ഓരോ സ്റ്റോറില്‍ നിന്നും പ്രതിദിനം ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവരും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരുമായതിനാല്‍ ഭൂരിപക്ഷം പേര്‍ക്കും പരസ്പരം മുന്‍പരിചയമില്ല. എന്നാല്‍ സമാന ജീവിതസാഹചര്യങ്ങളും വെല്ലുവിളികളുമാണ് ഇവരെ ഒരുമിപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് ദില്‍മാര്‍ട്ടിന്റെ സംഘാടനത്തിനു മുന്നോടിയായി എല്ലാവരും പരിചയപ്പെട്ടത്. ദുബായില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്തിരുന്ന സിറില്‍ ആന്റണിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു 30 പേരില്‍ 8 പേര്‍ ഇപ്പോഴും ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള 22 പേര്‍ രണ്ടു മാസത്തിലൊരിയ്ക്കലെങ്കിലും വരാപ്പുഴയിലെ ആസ്ഥനത്ത് ഒത്തുകൂടും.

തുടക്കത്തില്‍ സമുദ്രവിഭവങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ദില്‍മാര്‍ട്ടുകള്‍ ഒരു മാസത്തിനുള്ളില്‍ വിവിധ തരം മാംസങ്ങളും ലഭ്യമാക്കും. രണ്ടാം ഘട്ടത്തില്‍ കറിമസാലകള്‍, പച്ചക്കറികള്‍, ഫ്രൂട്‌സ് എന്നിവ കൂടി ഉള്‍പ്പെടുത്തും.

Continue Reading

Business

കുറഞ്ഞ ചെലവില്‍ ആഡംബര വീടുകള്‍ നിര്‍മിക്കുന്നതെങ്ങനെ? ദേവദത്തന്‍ പറയുന്നു

24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ദേവദത്തന്‍, ചെലവ് ചുരുക്കിയുള്ള വീട് നിര്‍മാണത്തെ പറ്റി സംസാരിക്കുന്നു.

Media Ink

Published

on

സ്വന്തമായൊരു വീട് എന്ന സ്വപ്നം മനസില്‍ സൂക്ഷിക്കാത്ത ആളുകള്‍ കുറവായിരിക്കും. എന്നാല്‍ പഴമക്കാര്‍ പറയുന്നത് പോലെ വീട് നിര്‍മാണവും കല്യാണവും ഒക്കെ ഒരു നിയോഗമാണ്. സമയം ഒത്തുവരുമ്പോള്‍ മാത്രം നടക്കുന്ന ഒന്ന്. എന്നാല്‍ പലപ്പോഴും വീട് എന്ന സ്വപ്നം കയ്യില്‍ ഒതുങ്ങാതിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണം, വീട് നിര്‍മാണത്തിനുള്ള ചെലവ് കയ്യില്‍ ഒതുങ്ങില്ല എന്നതാണ്. എന്നാല്‍ ഈ ധാരണയ്ക്ക് പിന്നില്‍ ഒട്ടും യാഥാര്‍ഥ്യമില്ലെന്നും പത്തര ലക്ഷം രൂപ ചെലവില്‍ വരെ വീട് നിര്‍മിക്കാമെന്നും തെളിയിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പി ദേവദത്തന്‍. 24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ദേവദത്തന്‍, ചെലവ് ചുരുക്കിയുള്ള വീട് നിര്‍മാണത്തെ പറ്റി സംസാരിക്കുന്നു.

ബഡ്ജറ്റ് ഹോമുകള്‍ എന്ന ആശയത്തെ മുറുകെപ്പിടിക്കുന്നതിനുള്ള കാരണമെന്താണ് ?

Advertisement

പണ്ടത്തെ അപേക്ഷിച്ച് ആളുകളുടെ ചിന്താഗതിയില്‍ വന്ന മാറ്റം തന്നെയാണീ പ്രധാന കാരണം. കയ്യിലുള്ള പണം മുഴുവനായ്റ്റി ചെലവഴിച്ച വീട് നിര്‍മിക്കുന്ന രീതിയോട് ജനങ്ങള്‍ക്ക് മടുപ്പ് തോന്നിത്തുടങ്ങിയിട്ടുണ്ട്. ചെലവ് ചുരുക്കി, ഗുണമേന്മയില്‍ കോട്ടം തട്ടാതെ നിര്‍മിക്കുന്ന വീടുകളോടാണ് ആളുകള്‍ ഇന്ന് താല്പര്യം കാണിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന വീടുകളില്‍ ആഡംബര ഗൃഹങ്ങളും ഉള്‍പ്പെടും എന്നത് തന്നെയാണ് പ്രധാന വിഷയം. അതിനാല്‍ തന്നെയാണ് ലോറ വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ബഡ്ജറ്റ് വീടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതും.

കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന വീട് ഗുണമേന്മയെ ബാധിക്കുമോ?

ഈ ചിന്തയാണ് ആദ്യം മാറ്റേണ്ടത്. വീടിന്റെ ഗുണമേന്മയിലും ബലത്തിലും യാതൊരു വിധത്തിലുള്ള വിട്ടു വീഴ്ചയും കൂടാതെ, ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ട് മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ ചെലവ് ചുരുക്കുന്ന ഘടകം ബില്‍ഡറുടെ എക്‌സ്പീരിയന്‍സില്‍ നിന്നും ഉരുത്തിരിയുന്ന ചില മാറ്റങ്ങളാണ്. ഉദാഹരണമായി പറഞ്ഞാല്‍ അനാവശ്യമായ എലവേഷനുകള്‍ ഒഴിവാക്കിയാല്‍ നല്ല രീതിയില്‍ ചെലവ് നിയന്ത്രിക്കാന്‍ സാധിക്കും. ഈ ഒരു രീതി ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ ഞങ്ങള്‍ പരീക്ഷിക്കുന്നുണ്ട്.

ബഡ്ജറ്റ് ഹോം കണ്‍സപ്റ്റിനോട് കേരളത്തിലെ ജനങ്ങളുടെ സമീപനം എന്താണ് ?

ആദ്യകാലത്ത് ബഡ്ജറ്റ് ഹോം എന്നത് വിദേശത്ത് മാത്രമായി ഒതുങ്ങി നിന്ന ഒരു ആശയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ കാര്യമെടുത്താല്‍ ബഡ്ജറ്റ് ഹോമുകളും കോമ്പാക്റ്റ് ഹോമുകളും ഒന്നാണ് എന്ന ധാരണ ഇടക്കലത്ത് ജനങ്ങളില്‍ ഉണ്ടായിരുന്നു. അതിനാല്‍ ബഡ്ജറ്റ് ഹോമുകളോട് അത്ര താല്പര്യമില്ലായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ബഡ്ജറ്റ് ഹോം എന്നത് കോമ്പാക്റ്റ് ഹോമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് എന്നും ബഡ്ജറ്റ് ഹോം ആശയത്തില്‍ ആഡംബര വീടുകള്‍ വരെ പണിയാനാകുമെന്നും ആളുകള്‍ മനസിലാക്കിക്കഴിഞ്ഞു. അതിനാല്‍ ഇന്ന് കേരളത്തില്‍ ബഡ്ജറ്റ് ഹോം എന്ന ആശയത്തിന് പ്രാധാന്യം വര്‍ധിച്ചു വരികയാണ്.

ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു ?

ചെലവ് കുറച്ചു നിര്‍മിക്കുന്ന വീടുകള്‍ പ്രധാനമായും എക്കണോമിക് ബഡ്ജറ്റ് കാറ്റഗറിയിലും കോമ്പാക്റ്റ് ബഡ്ജറ്റ് കാറ്റഗറിയിലും പെടുന്നവയാണ്. ഇതില്‍ എക്കണോമിക് ബഡ്ജറ്റ് കാറ്റഗറിയില്‍ പെടുന്നവയാണ് 20-30 ലക്ഷം ചെലവില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട്. കോമ്പാക്റ്റ് ബഡ്ജറ്റ് കാറ്റഗറിയില്‍ പെടുന്നവയ്ക്ക് എക്കണോമിക് ബഡ്ജറ്റ് വിഭാഗത്തേക്കാള്‍ 30 ശതമാനത്തോളം ചെലവ് കുറവായിരിക്കാം. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ ഈ രണ്ട് വീടുകളും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കും. ഭാവിയില്‍ കോമ്പാക്റ്റ് ഹോമുകള്‍ ഗുണകരമാവില്ലെന്ന് മാത്രമല്ല, സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും.കോമ്പാക്റ്റ് ഹോം നിര്‍മിക്കുമ്പോള്‍ മുറികളുടെ വലുപ്പം പരമാവധി കുറച്ച്, വീടിന്റെ വിസ്തീര്‍ണം കുറക്കുന്നു. ഇതിലൂടെ നിര്‍മാണ ചെലവും കുറയും. എന്നാല്‍ ഇത്തരത്തില്‍ 900 ചതുരശ്ര അടിയില്‍ ഒരു മൂന്നു ബെഡ്‌റൂം വീട് നിര്‍മിക്കുന്നത് കൊണ്ട് വീട്ടുടമസ്ഥര്‍ക്ക് യാതൊരു ഗുണവും ഉണ്ടാകുന്നില്ല. ഇനി രണ്ട് ബെഡ് റൂം വീടാണ് താല്‍ക്കാലിക ആവശ്യത്തെ മുന്‍നിര്‍ത്തി നിര്‍മിക്കുന്നത് എങ്കില്‍ ഭാവിയില്‍ അംഗസംഖ്യ കൂടുമ്പോള്‍ അത് പ്രശ്നമാകുകയും ചെയ്യും. ഏത് തരത്തില്‍പ്പെട്ട വീട് നിര്‍മിച്ചാലും ലേബര്‍ ചാര്‍ജ് കുറയ്ക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലാണ് കുറവ് വരുത്തുക.

അങ്ങനെ വരുമ്പോള്‍ ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ എങ്ങനെയാണു ചെലവ് ചുരുക്കല്‍ നടക്കുന്നത്?

ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിന്‍ കുറയ്ക്കുക, സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കുന്നത്. ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിനില്‍ ഒരു 20 ശതമാനത്തിന്റെ കുറവ് വരുത്താന്‍ ഒരു ബില്‍ഡര്‍ തയ്യാറാകുകയാണെങ്കില്‍ വീട് നിര്‍മാണ ചെലവ് 22 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഒരേ സമയം ഒന്നിലേറെ പ്രോജക്റ്റുകള്‍ കൈകാര്യം ചെയ്യുന്ന പരിചയസമ്പന്നനായ ഒരു ബില്‍ഡര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ. പ്രോഫിറ്റ് മാര്‍ജിന്‍ കുറച്ച് കൂടുതല്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ ബില്‍ഡറുടെ വരുമാനത്തിലും ആ വര്‍ധനവ് കാണാനാകും.

ചെലവ് കുറയ്ക്കലിന്റെ രണ്ടാം ഘട്ടം സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക എന്നതാണ്. അതായത് വീടിന്റെ അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കുക. എന്ന് കരുതി വെറുമൊരു കോണ്‍ക്രീറ്റ് കെട്ടിടം പണിയുക എന്നല്ല. അനാവശ്യമായ എലവേഷനുകള്‍ ഒഴിവാക്കുക എന്നതാണ് പ്രധാനം. സ്റ്റോണ്‍ ക്ലാഡ്ഡിംഗുകള്‍, പര്‍ഗോളകള്‍ എന്നിവ ആവശ്യത്തിലേറെ ഉപയോഗിക്കുന്ന രീതി ഒഴിവാക്കി, വീടിനു വ്യത്യസ്തമായ ലുക്ക് നല്‍കുന്ന ചെലവ് കുറഞ്ഞ രീതിയിലുള്ള എലവേഷനുകള്‍ സ്വീകരിക്കുക. എലവേഷനുകളില്‍ അത്യാഡംബരങ്ങള്‍ കാണിക്കുന്നത്കൊണ്ട് വീടിനകത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. പകരം ഇതിന്റെ ചെലവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ 30 ലക്ഷത്തിന്റെ ബഡ്ജറ്റ് നിശ്ചയിച്ചിരിക്കുന്ന വീടിന്റെ നിര്‍മാണ ചെലവില്‍ നിന്നും 6 ലക്ഷം രൂപയോളം കുറയ്ക്കാന്‍ കഴിയും.

മറ്റു സൗകര്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ അനിവാര്യമാണോ ?

ഒരിക്കലുമില്ല. ഒരു കാര്യത്തിലും വിട്ടു വീഴ്ചയുടെ ആവശ്യമില്ല. പൈപ്പ് ഫിറ്റിങ്‌സ്, സാനിറ്ററി ഫിറ്റിങ്‌സ്, വയറിംഗ്, പ്ലംബിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും ഉയര്‍ന്ന ഗുണമേന്മയുള്ള, വിപണിയില്‍ ലഭ്യമായ മികച്ച വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമാണ് നിര്‍മിക്കുന്നത്. ഇവയ്ക്ക് വാറന്റിയുമുണ്ട്. ഇനി ലോറ വെന്‍ച്വേഴ്സ് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ കാര്യമെടുത്താല്‍ പ്ലംബിംഗ്, വയറിംഗ്, തുടങ്ങിയ കാര്യങ്ങളിലൊക്കെ ഏതെങ്കിലും വിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ അനിവാര്യമായി വന്നാല്‍ അത് ഞങ്ങളുടെ ടീം തന്നെയാണ് ചെയ്യുന്നത്.

നിലവില്‍ ലോറ വെന്‍ച്വേഴ്സിന് കീഴില്‍ ഏതെല്ലാം ബഡ്ജറ്റ് ഹോം ആശയങ്ങളാണുള്ളത് ?

കോവിഡുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ബഡ്ജറ്റ് ഹോം ആശയത്തില്‍ രണ്ട് വീട് നിര്‍മാണ രീതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് 24.5 ലക്ഷം രൂപ ചെലവില്‍ 3 ബെഡ്റൂമുകളോടെ നിര്‍മിക്കുന്ന വീടുകളാണ്. മോഡുലാര്‍ ഫിറ്റ്ഔട്ട്, പോര്‍ച്ച്, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ നിര്‍മാണം. രണ്ടാമത്തേത് 13 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന 2 ബെഡ്റൂമുകളോട് കൂടിയ വീടുകളാണ്. കേരളത്തില്‍ എവിടെയും നാല് സെന്റ് സ്ഥലം സ്വന്തമായുള്ള ഏതൊരു വ്യക്തിക്കും ഇത്തരത്തില്‍ വീടുകള്‍ നിര്‍മിച്ചു കൊടുക്കപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: +91 98046 55555

Continue Reading

Business

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ക്യൂമിന്‍ ഇനി കൊച്ചിയിലും

റൈസ്‌ബോട്ട്, ദ പവലിയന്‍, പെപ്പര്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ഒരു വിരല്‍ഞൊടിയില്‍

Media Ink

Published

on

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന് (ഐഎച്ച്‌സിഎല്‍) കീഴിലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ക്യൂമിന്‍ ഇനി മുതല്‍ കൊച്ചിയിലും ലഭ്യം.

കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ വിഭവങ്ങള്‍ ഇനി വീട്ടിലും ലഭ്യമാകും. ഇതിനാണ് ക്യൂമിന്‍ അവസരമൊരുക്കുന്നത്.

Advertisement

റൈസ്‌ബോട്ട്, ദ പവലിയന്‍, പെപ്പര്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ഒരു വിരല്‍ഞൊടിയില്‍ വീട്ടിലെത്താനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ക്യൂമിന്‍ പറഞ്ഞു.

താജ് മലബാറിലെ വിഭവങ്ങള്‍ക്ക് പ്രിയമേറിയതിനാല്‍ കൊച്ചിയിലും ക്യൂമിന്‍ ആരംഭിക്കുകയാണെന്ന് താജ് മലബാര്‍ എന്ന് താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ ജനറല്‍ മാനേജര്‍ സിബി മാത്യു പറഞ്ഞു.

റൈസ്‌ബോട്ടില്‍നിന്നുള്ള പ്രോണ്‍സ് ഉലര്‍ത്തിയത്, മീന്‍ പൊള്ളിച്ചത്, ദ പവലിയനിലെ ഡ്രാഗണ്‍ ചിക്കന്‍, പെപ്പറിലെ കാഷ്മീരി ലാംബ് റോഗന്‍ ജോഷ് തുടങ്ങിയ വിഭവങ്ങളാണ് മനുവിലുള്ളത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business6 days ago

ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

Home1 week ago

കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്

Business2 weeks ago

‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്‍കിയാലെന്താ പ്രശ്‌നം?

Business2 weeks ago

കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം

Entertainment3 weeks ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

Entertainment3 weeks ago

ലവ് ക്ലിക്സ് – കായല്‍റിസോര്‍ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്‍

Entertainment1 month ago

ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായ ഒരു മ്യൂസിക് വിഡിയോ

Viral

Entertainment3 weeks ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life4 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health7 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life8 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala9 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics10 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Opinion1 month ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education4 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business5 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion5 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business5 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion5 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion5 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life6 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life6 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion6 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Auto

Auto4 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto4 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto4 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto5 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto5 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto5 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto5 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto5 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto5 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto6 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending