Connect with us

Business

ഇനി പ്രളയഭീതി വേണ്ട; വീടുകള്‍ ഉയര്‍ത്താന്‍ ആഷിഖിന്റെ ടീമുണ്ട്!

വയറിങ് പോലും മാറ്റാതെ വീട് എട്ടടി വരെ ഉയര്‍ത്താനുള്ള സാങ്കേതികവിദ്യയിലൂട ശ്രദ്ധനേടുകയാണ്‌
ഓപ്റ്റിയൂം ബില്‍ഡേഴ്സ്

Published

on

0 0
Read Time:17 Minute, 33 Second

വെള്ളക്കെട്ടുള്ള പ്രദേശമാണെന്ന് അറിയാതെ വീടുണ്ടാക്കിയവര്‍ ഇനി വര്‍ഷക്കാലത്തെയോര്‍ത്ത് വിഷമിക്കുകയോ ആഗ്രഹിച്ചുണ്ടാക്കിയ വീടുകള്‍ ഉപേക്ഷിക്കുകയോ വേണ്ട. വയറിങ് പോലും മാറ്റാതെ വീട്ടില്‍ താമസിച്ചുകൊണ്ട് വീട് എട്ടടി വരെ ഉയര്‍ത്താനുള്ള സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്റ്റിയൂം ബില്‍ഡേഴ്സ്.

കേരളത്തില്‍ 500-ല്‍ പരം വീടുകളാണ് ആഷിഖ് ഇബ്രാഹിം മാനേജിംഗ് ഡയറക്റ്ററായുള്ള ഒപ്റ്റിയൂം ബില്‍ഡേഴ്സ് ഉയര്‍ത്തിയിട്ടുള്ളത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട് വയ്ക്കുക എന്നത്. എന്നാല്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഏറെ കഷ്ടപ്പെട്ട് വയ്ക്കുന്ന വീട് വെള്ളം കയറുന്ന സ്ഥലത്ത് ആയാല്‍ എന്ത് ചെയ്യും? അല്ലെങ്കില്‍ ആഗ്രഹിച്ചുണ്ടാക്കിയ വീട് മണ്ണിടിഞ്ഞു ഭൂമിക്കടിയിലേക്ക് അല്പം ചെരിഞ്ഞു പോയാല്‍ എന്ത് ചെയ്യും? എടുത്ത് ഉയര്‍ത്താന്‍ പറ്റുമോ എന്നാണ് ചോദ്യമെങ്കില്‍, തീര്‍ച്ചയായും പറ്റും എന്ന് ഉത്തരം പറയും ആഷിഖ് ഇബ്രാഹിം.

Advertisement

ഓപ്റ്റിയും ബില്‍ഡേഴ്സ് കേരളത്തില്‍ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി 500ല്‍ പരം വീടുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ, റിസോര്‍ട്ടുകള്‍, അഞ്ചു നിലയോളം വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍, 50 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വീടുകള്‍ എന്നിവയും പൂര്‍ണമായ സുരക്ഷിതത്വത്തോടെ മൂന്നടി മുതല്‍ എട്ടടി വരെ ഉയരത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഷിഖ് ഇബ്രാഹിം നേതൃത്വം നല്‍കുന്ന കൊച്ചി ആസ്ഥാനമായ ഓപ്റ്റിയൂം ബില്‍ഡേഴ്സ് വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും വീട് എട്ടടി വരെ ഉയര്‍ത്തുന്നതില്‍ വൈദഗ്ധ്യം നേടിയവരാണ്.

ഒരിക്കല്‍ പണിത വീട് ഉയര്‍ത്തുക എന്ന് പറയുമ്പോള്‍, അത് എത്ര മാത്രം പ്രായോഗികമാണ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. കെട്ടിട നിര്‍മാണ രംഗത്ത് സാങ്കേതിക വിദ്യ വികാസം പ്രാപിച്ചിരിക്കുന്ന ഈ കാലത്ത് പണി തീര്‍ന്ന കെട്ടിടം ഉയര്‍ത്തുക എന്നത് പരിചയസമ്പന്നനായ ഒരു ബില്‍ഡര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് തെളിയിക്കുന്നു ഓപ്റ്റിയൂം ബില്‍ഡേഴ്സ് എന്ന സ്ഥാപനം. കേരളത്തില്‍ വിവിധ ജില്ലകളിലായി നാളിതുവരെ 500 ല്‍ പരം വീടുകളാണ് ഇത്തരത്തില്‍ തറപൊക്കത്തില്‍ നിന്നും മൂന്നടി മുതല്‍ എട്ടടി വരെ ഓപ്റ്റിയും ബില്‍ഡേഴ്സ് ഉയര്‍ത്തിയിരിക്കുന്നത്.

വീട് ഉയര്‍ത്തല്‍ എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമാണ്. ഇപ്പോള്‍ ലഭ്യമായ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവില്ലായ്മയാണ് അത്തരത്തിലുള്ള ചിന്തകള്‍ക്ക് അടിസ്ഥാനം. എന്നാല്‍ വീടുകള്‍ക്ക് യാതൊരുവിധത്തിലുള്ള കേടുപാടുകളും കൂടാതെയാണ് വീടിന്റെ അടിത്തറ ഉയര്‍ത്തുന്നത്. ഒരു വീട് ഉയര്‍ത്തുന്നതിനായി തീരുമാനിച്ചാല്‍ എത്ര അടിയാണ് ഉയര്‍ത്തേണ്ടതെന്നു നിര്‍ണയിക്കും. ഈ തൊഴിലില്‍ മികച്ച പരിശീലനം ലഭിച്ച ഒരു ടീം തന്നെ അതിനായി ഞങ്ങള്‍ക്കൊപ്പമുണ്ട്. വീട് എത്രയടി ഉയര്‍ത്തണം എന്നത് ആ പ്രദേശത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന്റെ അളവിന്റെ അടിസ്ഥാനപ്പെടുത്തിയിരിക്കും. അതിനു ശേഷം വീടിന്റെ ഉറപ്പും ബലവും ആയുസ്സുമൊക്കെ കൃത്യമായി പരിശോധിക്കും. വീടുയര്‍ത്തുന്നതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല എങ്കില്‍ അത് തുറന്നു പറയുകയും ചെയ്യും-ഓപ്റ്റിയും ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ ആഷിഖ് ഇബ്രാഹിം പറയുന്നു.

7000 ചതുരശ്ര അടിയുള്ള വീട് ഉയര്‍ത്തിയത് അഞ്ചടി

ഓപ്റ്റിയും ബില്‍ഡേഴ്സിന് കീഴില്‍ കേരളത്തില്‍ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ , കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ വര്‍ക്കുകള്‍ നടക്കുന്നത്. 2018, 2019 വര്‍ഷങ്ങളില്‍ തുടര്‍ച്ചയുണ്ടായ വെള്ളപ്പൊക്കം മലയാളികളുടെ കാലവര്‍ഷത്തോടുള്ള സമീപനം തന്നെ മാറ്റിക്കളഞ്ഞു. ഈ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ നിന്നുമാണ് വീടുകള്‍ ഉയര്‍ത്തുന്നതിനായി കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നത്. 2018ലെ പ്രളയത്തിന് ശേഷം, അരഭാഗത്തോളം വെള്ളം കയറിയ വീടുകളാണ് ഭാവിയെ മുന്‍നിര്‍ത്തി തറഭാഗം ഉയര്‍ത്തിയിരിക്കുന്നത്.

“ചില വീടുകള്‍ നല്ല ഉറപ്പോടെ തന്നെയായിരിക്കും പണിയുന്നത്. പക്ഷെ മണ്ണിന്റെ കാര്യം പറയാന്‍ പറ്റില്ല. മണ്ണിനു ഉറപ്പ് കുറവാകുമ്പോള്‍ വീടിന്റെ ഒരു വശം ചിലപ്പോള്‍ താഴേക്ക് ഇരുന്നു പോകും. ഇത്തരം അവസ്ഥയിലും വീട് ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. പുതുതായി പണിത ചില വീടുകള്‍ ഇത്തരത്തില്‍ ചെരിഞ്ഞു പോയത് ഞങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്,” ആഷിഖ് ഇബ്രാഹിം

കോട്ടയത്ത് നിന്നും 7000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഷിഖിനെ, പൗവ്വത്ത് ജ്വല്ലറിയുടെ ഉടമയായ ജോയ് തോമസ് വിളിക്കുന്നത് ഈയടുത്താണ്. കായലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് അത്യാധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച വീട്ടിലേയ്ക്ക് വെള്ളം കയറുമെന്നു അദ്ദേഹം ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ കാലവര്‍ഷം എത്തിയതോടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി വീട്ടില്‍ വെള്ളം കയറി. ഏറെ ആഗ്രഹിച്ചു നിര്‍മിച്ച വീട് ഉറപ്പോടെ നിലനിര്‍ത്തുന്നതിനായി എന്ത് ചെയ്യുമെന്നുള്ള അദ്ദേഹത്തിന്റെ അന്വേഷണം ചെന്നവസാനിച്ചത് ഓപ്റ്റിയും ബില്‍ഡേഴ്സിലാണ്.

ആഷിഖ് ഇബ്രാഹിം എന്ന ബില്‍ഡറില്‍ ജോയ് തോമസ് അര്‍പ്പിച്ച വിശ്വാസം അത് പോലെ കത്ത് സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പണി തുടങ്ങി നിശ്ചിത സമയത്തിനുള്ളില്‍ വീട് ജാക്കി വച്ചുയര്‍ത്തി. അഞ്ചടി ഉയരത്തിലാണ് വീട് ഉയര്‍ത്തിയത്. അതിനു ശേഷം പുതിയ തറ കെട്ടി ഉറപ്പിച്ചു. പെയിന്റിംഗും ഗാര്‍ഡനിംഗും കൂടി കഴിഞ്ഞതോടെ പഴയതിനേക്കാള്‍ തലയെടുപ്പോടെ ജോയ് തോമസിന്റെ വീട് തലയുയര്‍ത്തി നിന്നു. ഓപ്റ്റിയൂം ബില്‍ഡേഴ്സിന്റെ അനേകം സന്തുഷ്ടരായ ഉപഭോക്താക്കളില്‍ ഒരാള്‍ മാത്രമാണ് ജോയ് തോമസ്.

ഇത് പോലെ റിസോര്‍ട്ടുകള്‍, അഞ്ചു നിലയോളം വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയും ഓപ്റ്റിയും ബില്‍ഡേഴ്സ് ഉയര്‍ത്തിയിട്ടുണ്ട്. അന്‍പത് വര്‍ഷത്തിലേറെ പഴക്കം വരുന്ന ചില വീടുകള്‍ വരെ പൂര്‍ണ സുരക്ഷിതത്ത്വത്തോടെ ഉയര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു എന്നത് ഓപ്റ്റിയും ബില്‍ഡേഴ്സിന്റെ വിജയമാണ്. തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് മാസങ്ങള്‍ നീളുന്ന പ്രത്യേക പരിശീലനം നല്‍കിയ ശേഷമാണ് വീട് ഉയര്‍ത്തുക എന്ന ദൗത്യം ഏല്‍പ്പിക്കുന്നത്.

നിശ്ചിത സമയത്തിനുള്ളില്‍ വീടിനു പൂര്‍ണ സുരക്ഷിതത്വം നല്‍കിക്കൊണ്ട് വീട് ഉയര്‍ത്തിക്കൊടുക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം സ്ഥാപനം ഏറ്റെടുക്കുന്നു. വീട് ഉയര്‍ത്തുമ്പോള്‍ വീട്ടുകാര്‍ക്ക് മുകളിലത്തെ നിലയില്‍ താമസിക്കാം എന്നത് തന്നെ ഏറ്റവും വലിയ നേട്ടമാണ്.

ചില വീടുകള്‍ നല്ല ഉറപ്പോടെ തന്നെയായിരിക്കും പണിയുന്നത്. പക്ഷെ മണ്ണിന്റെ കാര്യം പറയാന്‍ പറ്റില്ല. മണ്ണിനു ഉറപ്പ് കുറവാകുമ്പോള്‍ വീടിന്റെ ഒരു വശം ചിലപ്പോള്‍ താഴേക്ക് ഇരുന്നു പോകും. ഇത്തരം അവസ്ഥയിലും വീട് ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. പുതുതായി പണിത ചില വീടുകള്‍ ഇത്തരത്തില്‍ ചെരിഞ്ഞു പോയത് ഞങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്-ആഷിഖ് ഇബ്രാഹിം പറയുന്നു .

വീട് ഉയര്‍ത്തല്‍ എപ്പോള്‍, എങ്ങനെ ?

സാധാരണയായി വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ വീടിനു കൂടുതല്‍ സുരക്ഷാ ഉറപ്പ് വരുത്തുന്നതിനായാണ് വീട് ഉയര്‍ത്തുന്നത്. ഒന്ന് മുതല്‍ ഒന്നര മാസത്തോളം സമയമെടുത്താണ് ഇത് ചെയ്യുന്നത്. വീട് ഉയര്‍ത്തുന്നതിനുള്ള കരാര്‍ ഒപ്പിട്ടാല്‍ പിന്നീട്, വീടിന്റെ പൂര്‍ണമായ സുരക്ഷ സ്ഥാപനത്തിന്റെ മാത്രം ഉത്തരവാദിത്തമാണ്. വീട് ഉയര്‍ത്തലിന്റെ ആദ്യപടി ജാക്കി ഉപയോഗിച്ച് വീട് അടിത്തറയില്‍ നിന്നും ഉയര്‍ത്തുക എന്നതാണ്. ഏറെ പ്രാഗല്‍ഭ്യം വേണ്ട ഒരു മേഖലയാണിത്. പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മേല്‍നോട്ടം ഉണ്ടായിരിക്കും. ഇത്തരത്തില്‍ ജാക്കി ഉപയോഗിച്ച് വീട് ഉയര്‍ത്തിയ ശേഷം പുതിയ അടിത്തറ കെട്ടി ഉറപ്പിക്കുന്നു. വീടിന്റെ അടിത്തറയ്ക്കു താഴെ ഓരോന്നായി ഇരുമ്പ് ജാക്ക് പിടിപ്പിച്ച് വീട് മുഴുവനായി ജാക്കിന് മുകളില്‍ വരുംവിധം ക്രമീകരിക്കുകയും അതിനുശേഷം ഒരേ അളവില്‍ ജാക്ക് തിരിച്ച് വീട് ഉയര്‍ത്തിയശേഷമാണ് കട്ടകെട്ടി ബലപ്പെടുത്തുക.

ഏറെ ആഗ്രഹിച്ചുണ്ടാക്കിയ വീട് വെള്ളം കയറി നശിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു വീട് തറനിരപ്പില്‍ നിന്നും ഉയര്‍ത്തുന്നതിനായി വലിയ ചെലവൊന്നും വരില്ല. ചതുശ്ര അടിക്ക് 250 രൂപ മാത്രമാണ് ചെലവ് വരിക

വീടോ കെട്ടിടമോ എന്തുമാകട്ടെ, തറനിരപ്പില്‍ നിന്നും ഉയര്‍ത്തുന്നതിന് മുന്നോടിയായി ചുവരുകളുടെ രണ്ടുവശത്തും രണ്ടരയടി താഴ്ചയിലും വീതിയിലും കുഴി എടുത്താണ് ഉയര്‍ത്തല്‍ ആരംഭിക്കുന്നത്. അടിത്തറയ്ക്കു താഴെ കോണ്‍ക്രീറ്റ് ബെല്‍റ്റ് ഉള്ള വീടുകളാണെങ്കില്‍ ജാക്കി പിടിപ്പിക്കാന്‍ എളുപ്പമാണ്. ഇനി ബെല്‍റ്റില്ല എങ്കിലും അതൊരു പോരായ്മയല്ല. അത്തരം അവസ്ഥകളില്‍ ഇരുമ്പിന്റെ സി ചാനല്‍ പൈപ്പ് പിടിപ്പിച്ച് അതിന്മേല്‍ ജാക്കി ഉറപ്പിക്കും. ഒരു വീട് ഉയര്‍ത്തുന്നതിനായി ശരാശരി 300 ജാക്കിയെങ്കിലും വേണ്ടിവരും. കെട്ടിടം ഉയര്‍ത്തിക്കഴിഞ്ഞ ശേഷം പ്രത്യേക രീതിയില്‍ തയാറാക്കിയ കോണ്‍ക്രീറ്റ് മിശ്രിതംകൊണ്ട് കെട്ടിടത്തെയും പുതിയ അടിത്തറയെയും ബന്ധിപ്പിക്കും. ഇതോടെ വീടിന് ഡബിള്‍ സുരക്ഷ ഉറപ്പാക്കും. കെട്ടിടം ഉയര്‍ത്തിക്കഴിഞ്ഞാല്‍ മുറ്റം മണ്ണിട്ട് സമനിരപ്പാക്കുന്നു.

സാധാരണരീതിയില്‍ മൂന്നു അടിയാണ് വീട് ഉയര്‍ത്തുന്ന ഏറ്റവും കുറഞ്ഞ ഉയരം. ചില അവസരങ്ങളില്‍ എട്ടടി ഉയരത്തില്‍ വരെ വീട് ഉയര്‍ത്താറുണ്ട്. എന്നാല്‍ ഈ അവസ്ഥയിലൊന്നും തന്നെ വയറിംഗ്, പ്ലംബിംഗ് എന്നിവയൊന്നും തന്നെ മാറ്റേണ്ടി വരില്ല. ആകെ മാറ്റേണ്ടി വരിക ഫ്‌ളോറിങ് ആയിരിക്കും. വെള്ളം കയറിയുണ്ടാകുന്ന നാശനഷ്ടത്തെ അപേക്ഷിച്ച് വളരെ ചെറിയ തുക മാത്രമേ ഫ്‌ളോറിങ് മാറ്റാന്‍ ആകുകയുള്ളൂ.

വലിയ ചെലവൊന്നും വരില്ലന്നേ…

ഏറെ ആഗ്രഹിച്ചുണ്ടാക്കിയ വീട് വെള്ളം കയറി നശിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു വീട് തറനിരപ്പില്‍ നിന്നും ഉയര്‍ത്തുന്നതിനായി വലിയ ചെലവൊന്നും വരില്ല. ചതുശ്ര അടിക്ക് 250 രൂപ മാത്രമാണ് ചെലവ് വരിക. അതായത് 1500 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഒരു വീട് ഉയര്‍ത്തുന്നതിനായി നാലു ലക്ഷം രൂപ മുതല്‍ക്കാണ് ചെലവ് വരിക. ഉയര്‍ത്തല്‍ കഴിഞ്ഞാലും സ്ഥാപനത്തിന്റെ പൂര്‍ണ പിന്തുണ ഏത് സമയത്തും ഓപ്റ്റിയും ബില്‍ഡേഴ്സ് ഉറപ്പ് നല്‍കുന്നു. ഇപ്പോള്‍ ആര്‍ക്കിടെക്റ്റുകള്‍ തന്നെ വീട് ഉയര്‍ത്തുക എന്ന ഓപ്ഷന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട് എന്നത് ഈ സാങ്കേതിക വിദ്യക്ക് ലഭിക്കുന്ന അംഗീകാരമാണ്.അതിലുപരി ഒരുപാട് വ്യക്തികളുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ കഴിയുന്നു എന്ന സന്തോഷവും ഓപ്റ്റിയൂം ബില്‍ഡേഴ്സിന് ഉണ്ട്.

25 വര്‍ഷത്തെ പാരമ്പര്യം, ആഷിഖിന് കരുത്തായി ഷബീബ്

നീണ്ട 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് കൊച്ചി ആസ്ഥാനമായുള്ള ഓപ്റ്റിയൂം ബില്‍ഡേഴ്‌സിന് ഉള്ളത്. കെട്ടിട നിര്‍മാണ രംഗത്ത് സജീവമായിരുന്നു ആഷിഖ് ഇബ്രാഹിമിന്റെ പിതാവ് ഇബ്രാഹിം. ബിടെക്ക് കഴിഞ്ഞ ശേഷം ആഷിഖ് തന്റെ പിതാവിന്റെ വഴി തന്നെ തെരഞ്ഞെടുത്ത് കെട്ടിട നിര്‍മാണ രംഗത്തേക്ക് എത്തുകയായിരുന്നു.

സ്ഥിരം കെട്ടിട നിര്‍മാണ ശൈലികളില്‍ നിന്നും വേറിട്ട് എന്തെങ്കിലും ചെയ്യണം എന്ന ആഷിഖിന്റെ ആഗ്രഹത്തിന് കൂട്ടായത് ബ്രദര്‍ ഇന്‍ ലോ ആയ ഷബീബ് അബൂബക്കര്‍ ആയിരുന്നു. കെട്ടിടം നിര്‍മിക്കുക എന്നതിനപ്പുറം കെട്ടിടങ്ങള്‍ ഉയര്‍ത്തുക എന്ന ദൗത്യത്തില്‍ ഷബീബ് ആഷിഖിനൊപ്പം പ്രവര്‍ത്തിച്ചു. സൈറ്റുകളില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ മേല്‍നോട്ടം ഇദ്ദേഹത്തിനാണ്. ഇരുവരുടെയും ഒരുമയുടെയും കൂട്ടായ പരിശ്രമത്തിന്റെയും കൂടി ഫലമാണ് ഓപ്റ്റിയൂം ബില്‍ഡേഴ്സിന്റെ വളര്‍ച്ച.

വിവരങ്ങള്‍ക്ക്: 9341707070

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോര്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരറാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയെ രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതിസങ്കീര്‍ണമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് നടക്കുന്നത്

Published

on

0 0
Read Time:6 Minute, 4 Second

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13-നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Advertisement

തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം എന്ന ഓപ്ഷന്‍ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലലി െകാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

എല്‍വിഎഡി

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയില്‍നിന്ന് (ലെഫ്റ്റ് വെന്‍ട്രിക്കിള്‍) അയോര്‍ട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു

Published

on

0 0
Read Time:2 Minute, 44 Second

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു.

ആര്‍ബിഐ അംഗീകാരം ലഭിച്ചതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഇന്‍ഡസ്‌നെറ്റ് (നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം), ഇന്‍ഡസ്‌മൊബൈല്‍ (മൊബൈല്‍ ബാങ്കിങ് ആപ്പ്) എന്നിവയിലൂടെ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ അടയ്ക്കാന്‍ കഴിയും. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ചും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

Advertisement

സര്‍ക്കാരിനുവേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് സുഗമമാക്കുന്നതിന് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസമില്ലാത്തതുമായ രീതിയില്‍ അവരുടെ നികുതികള്‍ അടയ്ക്കുന്നതിന് സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യാന്‍ ഇത് തങ്ങളെ ശാക്തീകരിക്കും. മികച്ച ടെക്‌നോളജിയുടെ സഹായത്താല്‍ തങ്ങളുടെ പങ്കാളികള്‍ക്കും നികുതി ശേഖരണ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ സമാനതകളില്ലാത്ത മൂല്യം കൊണ്ടുവരുമെന്ന് സൗമിത്ര സെന്‍ കൂട്ടിച്ചേര്‍ത്തു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending