Business
ഐഐടി ഡെല്‍ഹി വികസിപ്പിച്ച കോവിഡ് ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കാന്‍ കൊച്ചിയിലെ ടിസിഎം
പ്രതിദിനം 50,000 ടെസ്റ്റുകള്‍ നടത്താവുന്ന 500 കിറ്റുകള്‍ നിര്‍മിക്കാനാണ് കൊച്ചിയിലെ ഈ സംരംഭം ഒരുങ്ങുന്നത്. വില വെറും 399 രൂപ

കോവിഡ്-19 വ്യാപനം ശക്തമാകുമ്പോള്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയെന്നതാണ് പ്രധാനം. എന്നാല്‍ കോവിഡ് പരിശോധനയ്ക്ക് വേണ്ടി വരുന്ന ഉയര്‍ന്ന തുക വലിയ പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ 399 രൂപ എന്ന വളരെത്താഴ്ന്ന അടിസ്ഥാനവിലയില്‍ കോവിഡ് പരിശോധന കിറ്റുകള്‍ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് കൊച്ചിയിലെ ടിസിഎം ഹെല്‍ത്ത്കെയര്‍ എന്ന സംരംഭം.
കോവിഡിറ്റെക്റ്റ് ബ്രാന്‍ഡിലാണ് ഐഐടി ഡെല്‍ഹി വികസിപ്പിച്ച ഈ കിറ്റുകള്‍ ടിസിഎം ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കുക. പരിശോധനകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഇത് രാജ്യത്തെ സഹായിക്കും.
ഐഐടി ഡെല്‍ഹി വികസിപ്പിച്ചെടുത്ത പരിശോധനാ കിറ്റുകള്‍ നിര്‍മിക്കാന്‍ ലൈസന്‍സ് ലഭിച്ച രാജ്യത്തെ ഏഴ് കമ്പനികളിലൊന്നാണ് ടിസിഎം. ഇവരുടെ മാതൃകമ്പനിയായ കൊച്ചിയിലെ ടിസിഎം 1943-ല്‍ സ്ഥാപിച്ചത് നോബല്‍ സമ്മാനജേതാവായ സി വി രാമനാണ്.
രാജ്യത്തുടനീളം കിറ്റുകളെത്തിക്കാനുള്ള വിതരണ സൗകര്യം കണക്കിലെടുത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നാല് യൂണിറ്റുകളിലാകും നിര്‍മാണമെന്ന് ടിസിഎം മാനേജിംഗ് ഡയറക്ടര്‍ ജോസഫ് വര്‍ഗീസ് പറഞ്ഞു.
കൊച്ചിയിലുള്ള കിന്‍ഫ്രാ ബയോടെക് പാര്‍ക്കിലെ യൂണിറ്റിലാകും പുതിയ കിറ്റുകള്‍ ആദ്യമായി നിര്‍മാണമാരംഭിക്കുക. ഘട്ടം ഘട്ടമായി പ്രതിദിനം 500 ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം. ഒരു കിറ്റ് ഉപയോഗിച്ച് 100 പരിശോധനകള്‍ നടത്താം. പ്രതിദിനം 50,000 പരിശോധനകള്‍ക്കുള്ള കിറ്റുകള്‍ കോവിഡിറ്റെക്റ്റ് വിപണിയിലെത്തിക്കും.
ഐഐടി ഡെല്‍ഹി വികസിപ്പിച്ചെടുത്തിട്ടുള്ള ആര്‍ടി-പിസിആര്‍ കിറ്റുകളുടെ അടിസ്ഥാന നിരക്ക് ടെസ്റ്റൊന്നിന് 399 രൂപ മാത്രമാണെന്ന് ജോസഫ് വര്‍ഗീസ് പറയുന്നു. ആര്‍എന്‍എ ഐസൊലേഷന്‍, ലാബ് ചെലവുകള്‍ എന്നിവ ചേര്‍ത്താലും നിലവില്‍ 4500 രൂപയ്ക്കടുത്തു വരുന്ന പരിശോധനാച്ചെലവിനെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടാകും.
ഇറക്കുമതി ചെയ്യുന്ന ഫ്ളൂറസന്റ് പ്രൊഫൈലുകള്‍ ആവശ്യമില്ലാത്ത ആര്‍ടി-പിസിആര്‍ കിറ്റാണ് ഐഐടി ഡെല്‍ഹി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇക്കാരണത്താലാണ് ഉല്പ്പാദനച്ചലെവ് ഗണ്യമായി കുറയുന്നത്.
Business
പ്രവാസം സംരംഭകനാക്കി; പ്രമേഹരോഗികള്‍ക്കായി റെജിമോന്റെ ഓട്ട്സ്
പ്രമേഹ രോഗികള്‍ക്കായുള്ള ഓട്ട്സ് എന്ന വിശേഷണത്തോടെ ഗ്ലോറിസ് ഓട്ട്സ് വിപണി പിടിക്കുമ്പോള്‍ ഈ സംരംഭകനും ശ്രദ്ധേയനാകുകയാണ്

നീണ്ട 20 വര്‍ഷക്കാലത്തെ പ്രവാസം കൊണ്ട് എന്ത് നേടി എന്ന ചോദ്യത്തിന് മുന്നില്‍ റെജിമോന് തങ്കച്ചന് ആവേശത്തോടെ തന്റെ സംരംഭത്തെ കാണിക്കും. പ്രമേഹ രോഗികള്‍ക്കായുള്ള ഓട്ട്സ് എന്ന വിശേഷണത്തോടെ ഗ്ലോറിസ് ഓട്ട്സ് വിപണി പിടിക്കുമ്പോള്‍ ഈ സംരംഭകനും ശ്രദ്ധേയനാകുകയാണ്.

ദിനം പ്രതി എന്ന രീതിയിലാണ് സംസ്ഥാന വിപണിയില്‍ ഭക്ഷ്യ ബ്രാന്‍ഡുകള്‍ ഇടം പിടിക്കുന്നത്. ഏതൊരു ഭക്ഷ്യ ഉല്‍പ്പന്നം എടുത്ത് നോക്കിയാലും സമാനമായ പത്തോളം ബ്രാന്ഡെങ്കിലും ശരാശരി കാണാന്‍ കഴിയും. ഇതില്‍ പ്രാദേശിയ , ദേശീയ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്നു. നിക്ഷേപിച്ച തുകയുടെ നല്ലൊരു പങ്കും പരസ്യങ്ങള്‍ക്കും മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചുകൊണ്ടാണ് ഇവയില്‍ പല ബ്രാന്‍ഡുകളും വിപണി പിടിക്കുന്നത്. ഇക്കൂട്ടത്തില്‍ പരസ്യ പ്രചാരണങ്ങളില്ലാതെ, മാര്‍ക്കറ്റിങ് നെറ്റ്വര്‍ക്ക് ഇല്ലാതെ പ്രധാനമായും മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി ശ്രദ്ധേയമായ ബ്രാന്‍ഡ് ആണ് ഗ്ലോറിസ് ഓട്ട്സ്.
സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍ പല ബ്രാന്‍ഡിലുള്ള ഇരുപതോളം ഓട്ട്സ് പാക്കറ്റുകള്‍ ഒറ്റനോട്ടത്തില്‍ കണടെത്താന്‍ കഴിയും. ഇത്തരത്തില്‍ മത്സരം കടുത്ത വിപണിയിലേക്കാണ് ആത്മവിശ്വാസത്തോടെ വിദേശ സാങ്കേതിക വിദ്യയാല്‍ നിര്‍മിക്കപ്പെടുന്ന ഒരു ഓട്ട്സ് ബ്രാന്‍ഡ് റെജിമോന് തങ്കച്ചന് എന്ന സംരംഭകന് പരിചയപ്പെടുത്തുന്നത്. 1996 മുതല്‍ പ്രവാസ ജീവിതം നയിച്ചിരുന്ന റെജിമോന് തങ്കച്ചന് നീണ്ട 14 വര്‍ഷത്തെ പ്രവാസത്തിനൊടുവിലാണ് സ്വന്തമായൊരു സ്ഥാപനം എന്ന ലക്ഷ്യവുമായി കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്.

ഖുബൂസുമായി തുടക്കം, നഷ്ടം 70 ലക്ഷം
സ്വന്തം കുടുംബവുമൊത്ത് നാട്ടില്‍ ജീവിക്കണം എന്ന ആഗ്രഹം കലശലായപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ റെജിമോന് പ്രവാസത്തിനു ബൈ പറഞ്ഞു. നാട്ടില്‍ വന്ന് നാളതുവരെ സ്വരുക്കൂട്ടി വച്ച തുകയില്‍ നിന്നും നല്ലൊരു തുക വകയിരുത്തി സ്വന്തമായൊരു ബിസിനസ്, അതില്‍ നിന്നും ലഭിക്കുന്ന വരുമാനം തുടങ്ങിയ ലക്ഷ്യങ്ങളുമായി പല സംരംഭക ആശയങ്ങളും റെജിമോന് ചര്‍ച്ച ചെയ്തു. ഒടുവിലാണ് അറബി നാട്ടില്‍ ഏറെ പ്രശസ്തമായ ഖുബൂസ് എന്ന വിഭവത്തിന്റെ നിര്‍മാണ വിതരണ യൂണിറ്റ് എന്ന ലക്ഷ്യത്തിലേക്ക് റെജിമോന് എത്തുന്നത്.
ഖുബൂസ് നിര്‍മാണം ആരംഭിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോഴും പലരും എതിര്‍ത്തു. ഇതൊക്കെ ഈ നാട്ടില്‍ വിജയിക്കുമോ എന്നായിരുന്നു ചോദ്യം. ലാഭ നഷ്ടങ്ങള്‍ പ്രവര്‍ത്തിച്ചു നോക്കിയാ ശേഷം മാത്രം പറയേണ്ടതാണ് എന്ന നിലക്ക് ബിസിനസുമായി മുന്നോട്ട് പോകാനായിരുന്നു റെജിമോന്റെ തീരുമാനം. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിന്നും ഫുഡ് ഇന്ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ മത്സരിക്കാന്‍ മറ്റു ബ്രാന്‍ഡുകള്‍ ഒന്നും ഇല്ല എന്നതായിരുന്നു റെജിമോന്റെ വിശ്വാസം. എന്നാല്‍ ആ വിശ്വാസം തകര്‍ന്നത് വളരെ പെട്ടന്നായിരുന്നു. 80 ലക്ഷം രൂപയുടെ നിക്ഷേപവുമായി തുടങ്ങിയ ഖുബൂസ് നിര്‍മാണം 70 ലക്ഷം രൂപയുടെ നഷ്ടത്തില്‍ നിര്‍ത്തേണ്ടതായി വന്നു.

ഖുബൂസ് നിര്‍മാണത്തില്‍ നിന്നുമുള്ള നഷ്ടം നികത്താനായി ബേക്കറി ബിസിനസ് പോലെ പല സംരംഭങ്ങളും നടത്തി എങ്കിലും ഒന്നും വിജയം കണ്ടില്ല. ഒടുവില്‍ ഒന്നുകില്‍ നഷ്ടം സഹിച്ച് ബിസിനസുമായി മുന്നോട്ട് പോകുക, അല്ലെങ്കില്‍ പഴയപോലെ എല്ലാം ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് മടങ്ങി പോയി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുക ഈ രണ്ട് വഴികള്‍ മാത്രമേ അദ്ദേഹത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു തിരിച്ചു പോക്ക് ഒരിക്കലും ആഗ്രഹിക്കാതിരുന്നതിനാല്‍ തന്നെ ഫുഡ് ഇന്‍ഡസ്ട്രിയില്‍ തന്നെ പിടിച്ചു നില്‍ക്കാനായിരുന്നു തീരുമാനം.
ബാംഗ്ലൂരില്‍ നിന്നും പഠിച്ച ഓട്ട്സ് ബിസിനസ്
ബിസിനസ് എങ്ങനെ നടത്തണം എന്ന കാര്യത്തില്‍ വ്യക്തമായ അറിവില്ലാത്തതാണ് തന്റെ പരാജയത്തിന് കാരണം എന്ന് തിരിച്ചറിഞ്ഞ റെജിമോന് ബാംഗ്ലൂരില്‍ പോയി ഫുഡ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ബിസിനസുകളെപ്പറ്റിയും അവയുടെ വിജയസാധ്യതകളെ പറ്റിയും പഠിച്ചു. അവിടെ നിന്നുമാണ് പ്രമേഹരോഗികള്‍ക്കായുള്ള സ്പെഷ്യല്‍ ഓട്ട്സ് നിര്‍മാണത്തെ പറ്റി അറിയുന്നത്. നിരവധി ബ്രാന്‍ഡ് ഓട്ട്സ് വിപണിയില്‍ ഉണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കായുള്ള ഒരു ബ്രാന്‍ഡ് നിലവിലില്ല എന്നത് സാധ്യതകള്‍ വര്‍ധിപ്പിച്ചു. കേരളത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു വിഭവമല്ല ഓട്ട്സ്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യണം. അതിനാല്‍ തന്നെ റിസ്ക് കൂടുതലാണ്. എന്നാല്‍ വിജയിക്കണം എന്ന അതിയായ ആഗ്രഹത്തിന് മുകളില്‍ ഈ റിസ്ക് ഏറ്റെടുക്കാന്‍ തന്നെ റെജിമോന് തീരുമാനിച്ചു.

മള്‍ട്ടി ഗ്രൈന് ഓട്ട്സ് വിപണിയില്‍ എത്തിക്കാനായിരുന്നു തീരുമാനം. സ്വദേശമായ കരുനാഗപ്പള്ളിയില്‍ ഇതിനായി ഒരു ഫാക്റ്ററി അദ്ദേഹം സ്ഥാപിച്ചു. വിദേശത്ത് നിന്നും ഓട്ട്സ് എത്തിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു. കുട്ടികള്‍ക്കായി ഏത്തയ്ക്കാപ്പൊടി, പയറുവര്‍ഗങ്ങള്‍, നട്ട്സ് എന്നിവ ചേര്‍ത്ത ഓട്ട്സ് ആണ് റെജിമോന് ഗ്ലോറിസ് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ചത്. സാധാരണയായി ഓട്ട്സ് കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് പോലും ടിഫിനായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഗ്ലോറിസ് മള്‍ട്ടി ഗ്രൈന് ഓട്ട്സ് നിര്‍മിക്കുന്നത്. പ്രാതലായും ഉച്ചഭക്ഷണമായും രാത്രി അത്താഴമായും ഗ്ലോറിസ് ഓട്ട്സ് ഉപയോഗിക്കാന്‍ കഴിയും. 2019 ല്‍ ആരംഭിച്ച ഓട്ട്സ് ബ്രാന്‍ഡ് ഗുണമേ•യില്‍ മികവ് കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രമേഹരോഗികള്‍ക്ക് ദോഷം ചെയ്യുന്ന യാതൊരു ചേരുവകളും ഗ്ലോറിസ് ഓട്ട്സ് എന്ന ബ്രാന്‍ഡില്‍ ചേര്‍ക്കുന്നില്ല. രണ്ട് തരം ഓട്ട്സ് ആണ് ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കുന്നത്. ആദ്യത്തേക്ക് സ്വീറ്റ് ഓട്ട്സ് ആണ്. പായസം കുടിക്കുന്നത് പോലെ കുടിക്കാന്‍ സാധിക്കും. രണ്ടാമത്തെ ബ്രാന്‍ഡ് പ്രമേഹരോഗികള്‍ക്കായുള്ള മധുരം ചേര്‍ക്കാത്ത ഓട്ട്സ് ആണ്. നിലവില്‍ യാതൊരുവിധ മത്സരവും കൂ9ടാതെയാണ് ഗ്ലോറിസ് ഓട്ട്സ് വിപണി പിടിക്കുന്നത്. പ്രതിമാസം വില്പന വര്‍ധിച്ചു വരികയാണ് എന്നത് തന്നെ തന്റെ ഉല്‍പ്പന്നത്തിന്റെ വിജയമായി റെജിമോന് കാണുന്നു. ആര്‍ക്കും കയ്യില്‍ ഒതുങ്ങാവുന്ന തുകയ്ക്കാണ് ഓട്ട്സ് വിപണിയില്‍ എത്തുന്നത്.
കുക്കീസ്, റിസ്ക് എന്നിവയും തയ്യാര്‍
ഓട്ട്സ് ബ്രാന്‍ഡിന് പുറമെ കുക്കീസ്, പ്രമേഹരോഗികള്‍ക്കായുള്ള പ്രത്യേക കുക്കീസ് എന്നിവയും ഗ്ലോറിസ് വിപണിയില്‍ എത്തിക്കുന്നുണ്ട്. 25 ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് ഗ്ലോറിസ് എന്ന ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
Business
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്
സ്വന്തമായൊരു സംരംഭം എന്ന ആശയത്തില്‍ നിന്നുമാണ് എടപ്പാള്‍ സ്വദേശിയായ ഷംസുദ്ദീന് കെഎസ് എ പ്ലസ് എന്ന ബ്രാന്‍ഡില്‍ ഡിറ്റര്‍ജെന്റ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്

കേരളത്തിലെ ഗ്രാമങ്ങളിലേക്ക് ശ്രദ്ധിച്ച് നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും, ദിവസവേതനത്തിനും മാസ ശമ്പളത്തിനും പിന്നാലെ പോകാതെ സ്വന്തമായൊരു സംരംഭം എന്ന സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്നവരാണ് ഗ്രാമപ്രദേശത്തെ യുവാക്കളില്‍ ഏറിയപങ്കും. ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ ചെറുകിട ഇടത്തരം സംരംഭങ്ങളെക്കൊണ്ട് നിറഞ്ഞ പ്രദേശമാണ് മലപ്പുറം ജില്ല. എഫ്എംസിജി ശ്രേണിയില്‍ ഉള്ള ഉല്‍പ്പന്നങ്ങളാണ് ഇവയില്‍ ഏറിയ പങ്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇത്തരത്തില്‍ ഡിറ്റര്‍ജെന്റ് ഉല്‍പ്പാദനമേഖലയില്‍ എടപ്പാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് എ പ്ലസ്. എ പ്ലസ് എന്ന പേരില്‍ ഡിറ്റര്‍ജെന്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ ബ്രാന്‍ഡ് ഉടമയായ ഷംസുദ്ദീന് കെ എസിന്റെ മനസ്സില്‍ മറ്റുള്ളവരുടെ തണലില്‍ നിലക്കാതെ സ്വന്തമായൊരു സംരംഭം കെട്ടിപ്പടുക്കുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വ്യത്യസ്തങ്ങളായ നിരവധി ജോലികള്‍ ചെയ്തു വരുമാനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയ ശേഷമാണ് ഷംസുദ്ദീന് സ്വന്തം സ്ഥാപനം എന്ന നിലയില്‍ എ പ്ലസിന് രൂപം നല്‍കിയത്. ഏതെങ്കിലും ഒരു ബിസിനസില്‍ നിക്ഷേപം നടത്താതെ നിത്യ ജീവിതത്തില്‍ അനിവാര്യമായതും എന്നാല്‍ പ്രാദേശിക വിപണി എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ കഴിയുന്നതുമായ ഒരു ഉല്‍പ്പന്നം നിര്‍മിക്കണം എന്ന ചിന്തയില്‍ നിന്നുമാണ് ഷംസുദ്ദീന് ഡിറ്റര്‍ജന്റുകളുടെ നിര്‍മാണത്തിലേക്ക് തിരിയുന്നത്. സംരംഭകനാകുക എന്ന മോഹം സാക്ഷാത്കരിക്കുന്നതിനായി താന്‍ തെരെഞ്ഞെടുത്ത മേഖലയുടെ സാധ്യതകളും ന്യൂനതകളും ശരിയായ രീതിയില്‍ പടിച്ചു മനസിലാക്കിയ ശേഷമാണദ്ദേഹം നിക്ഷേപം നടത്തിയത്.
2013 ലാണ് എ പ്ലസ് എന്ന ബ്രാന്‍ഡിന് ഷംസുദ്ദീന് തുടക്കം കുറിച്ചത്. 2016 ലാണ് സ്ഥാപനം ട്രേഡ് മാര്‍ക്ക് സ്വന്തമാക്കുന്നത്. തുടക്ക നിക്ഷേപം എന്ന നിലയ്ക്ക് 3 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തിയിരുന്നത്. തുടക്ക വര്‍ഷങ്ങളില്‍ ലാഭം എടുക്കാതെ കിട്ടുന്ന ലാഭം എത്രയായാലും അത് സ്ഥാപനത്തിലേക്ക് തന്നെ തിരികെ നിക്ഷേപിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. ഇത്തരത്തിലുള്ള മാതൃക സ്വീകരിച്ചത് സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് സഹായകമായി എന്ന് പറയാം.

ആഭ്യന്തര – അന്യസംസ്ഥാന വിപണികളില്‍ സജീവം
തുടക്കത്തില്‍ എടപ്പാള്‍ കേന്ദ്രീകരിച്ചുള്ള ഫാക്റ്ററിയില്‍ നിര്‍മിക്കുന്ന സോപ്പ് പൊടി ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നതിനാണ് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ പിന്നീട് മലപ്പുറം ജില്ലയ്ക്ക് പുറത്തേക്കും വിപണി വളര്‍ന്നു. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും എ പ്ലസ് തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പ്രൊപ്രൈറ്റര്‍ഷിപ്പ് മാതൃകയില്‍ തുടക്കം കുറിച്ച സ്ഥാപനം എക്കാലത്തും പ്രാമുഖ്യം നല്‍കുന്നത് ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനാണ്. ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് എ പ്ലസ് എന്ന ബ്രാന്‍ഡിലൂടെ ഷംസുദ്ദീന് ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം മുതല്‍ കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും എ പ്ലസ് ഡിറ്റര്‍ജെന്റ് തങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നുണ്ട്. പ്രതിമാസം 80 മുതല്‍ 100 ടണ്‍ വരെ ഡിറ്റര്‍ജെന്റ് ആണ് സ്ഥാപനം വില്‍ക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ വിപണി അടക്കി വാഴുന്ന കാലത്ത് പുതിയൊരു ബ്രാന്‍ഡ് ഡിറ്റര്‍ജന്റുമായി വിപണിയില്‍ സജീവമാകുമ്പോള്‍ മിതമായ വില മാത്രം ഈടാക്കുക എന്ന തന്ത്രമാണ് എ പ്ലസ് സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ബ്രാന്‍ഡിനുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍ ഇടുക്കി, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നും ആവശ്യത്തിലേറെ ഉപഭോക്താക്കള്‍ സ്ഥാപനത്തിനുണ്ട്.
സോപ്പ് പൊടിക്ക് പുറമെ ലിക്വിഡ് ഡിറ്റര്‍ജെന്റ് ഇപ്പോള്‍ വിപണി പിടിച്ചു വരുന്നുണ്ട്. വാഷിംഗ് മെഷീന് ഉപയോഗിക്കുന്നവരാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. എടപ്പാള്‍ ജില്ലയിലെ നടക്കാവില്‍ നിന്നും ഏജന്‍സികള്‍ വഴിയാണ് സോപ്പ്പൊടി വിതരണത്തിനായി എത്തിക്കുന്നത്. ഡയറക്റ്റ് സെല്ലിംഗ് കൂടാതെ തന്നെ മികച്ച വരുമാനമാണ് എ പ്ലസ് നേടുന്നത്.

കയറ്റുമതി ലക്ഷ്യമിടുന്നു
കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടാണ് എ പ്ലസ് പ്രവര്‍ത്തിക്കുന്നത്. യുഎഇയിലേക്ക് കയറ്റുമതി ആരംഭിച്ചു കഴിഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു. യുഎഇ വിപണിയില്‍ നിന്നുള്ള റിസള്‍ട്ട് എങ്ങനെയാണ് എന്ന് മനസിലാക്കിയശേഷം മാത്രമേ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കുകയുള്ളൂ. ബിസിനസിലേക്ക് ഇറങ്ങിയ കാലം മുതല്‍ക്ക് പൂര്‍ണ പിന്തുണയുമായി കൂടെ നിന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് തന്റെ വിജയശില്പികള് എന്ന് എ പ്ലസ് മാനേജിംഗ് ഡയറക്റ്റര്‍ ഷംസുദ്ദീന് വ്യക്തമാക്കുന്നു. കൂടുതല്‍ ഏജന്‍സികള്‍ മുഖാന്തിരം കേരളത്തിനകത്തും പുറത്തും ഒരു പോലെ ബിസിനസ് വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
കോണ്ടാക്റ്റ് :9349400500
Business
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്
കള്ളിയത്ത് ടി.എം.ടിക്ക് ദേശീയ അംഗീകാരം

ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി. ഉയര്‍ന്ന നിലവാരവും ഉല്‍പ്പന്ന ഗുണമേന്മയും, വ്യവസായ നിലവാരവും പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ദേശീയ തലത്തില്‍ നല്കപ്പെടുന്നതാണ് ഈ അവാര്‍ഡ്. 92 വര്‍ഷങ്ങളുടെ ബിസിനസ് പാരമ്പര്യമുള്ള കള്ളിയത്ത് ഗ്രൂപ്പ് 2001 ലാണ് പാലക്കാട് കേന്ദ്രീകരിച്ച് സ്ററീല്‍ ബാര്‍ നിര്‍മ്മാണം ആരംഭിച്ചത്.

കേരളത്തിലെ ആദ്യ. ടി.എം.ടി. സ്റ്റീല്‍ ബാര്‍ നിമ്മാതാക്കള്‍ എന്നതിനു പുറമേ 6 എം.എം. ഒറിജിനല്‍ ടി.എം.ടി സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ് കള്ളിയത്ത്. ഇന്ത്യയില്‍ ആദ്യമായി 6 എം.എം. ടി.എം.ടി എഫ്ഇ 500 ഗ്രേഡ് സ്റ്റീല്‍ ബാറുകള്‍ അവതരിപ്പിച്ചതും കള്ളിയത്താണ്. 6 എം.എം. ടി.എം.ടി ബാറുകള്‍ക്ക് ആദ്യമായി ബി.ഐ.എസ് സര്ട്ടിഫിക്കേഷന് ലഭിച്ചതും, കേരളത്തില്‍ നിന്നും ആദ്യമായി ടി.എം.ടി കമ്പികള്‍ കയറ്റുമതി ചെയ്തതും കള്ളിയത്താണ്.

1000 കോടി രൂപയുടെ വിറ്റുവരവുളള കള്ളിയത്ത് ഗ്രൂപ്പാണ് ഇന്ത്യയില്‍ ആദ്യമായി സ്റ്റീല്‍ഫാബ് എന്ന ബ്രാന്‍ഡില്‍ കട്ട് ആന്റ് ബെന്‍ഡ് സ്റ്റീല്‍ ബാറുകളും, ഐ.എസ്.ഐ ഗുണനിലവാരത്തോടുകൂടി ബൈന്‍ഡിംഗ് വയറുകളും ഉല്പാദിപ്പിക്കുന്ന ഏക കമ്പനി. എല്‍.പി.ജി സിലിണ്ടര്‍, കവര്‍ ബ്ലോക്കുകള്‍, ഫ്ളോറിംഗ് ആന്റ് സാനിറ്ററി, ആരോഗ്യമേഖല, റിയല്‍റ്റേഴ്സ് തുടങ്ങി വിവധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രൂപ്പിന് കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും ശക്തമായ വിതരണ ശ്രംഖലയുണ്ട്.

ഉന്നത നിലവാരം പുലര്‍ത്തുന്ന ഉത്പന്നങ്ങള്‍ മാത്രം വിപണിയില്‍ എത്തിച്ചതിനുള്ള അംഗീകാരമാണ് ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ. അവാര്‍ഡെന്ന് കള്ളിയത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ കള്ളിയത്ത് പറഞ്ഞു. ഉല്പന്നത്തിന്റെ മികവും, ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അതിനൂതന സാങ്കേതിക വിദ്യകളും, ക്വാളിറ്റി ചെക്കിങ് സംവിധാനവും, നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉള്പെടുത്തിയിട്ടുണ്ടെന്നു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷാ മുഹമ്മദ് കള്ളിയത്തും പറഞ്ഞു.
-
Business2 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business2 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home1 week ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment4 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്
-
Business7 days ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
-
Business24 hours ago
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്
-
Business5 hours ago
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്