Connect with us

Life

വേസ്റ്റ് ബിന്നും വാഷ് ബേസിനുമുള്ള ഓട്ടോറിക്ഷ; കൈയ്യടിയുമായി മഹീന്ദ്ര

വേസ്റ്റ് ബിന്നും വാഷ് ബേസിനും ഹാന്‍ഡ് വാഷുമുള്ള ഓട്ടോ റിക്ഷ അവതരിപ്പിച്ച ഡ്രൈവര്‍ക്ക് കൈയടിയുമായി ബിസിനസ് ലോകം

Media Ink

Published

on

രണ്ട് വേസ്റ്റ് ബിന്നുകള്‍…ഒന്ന് ഡ്രൈ വേസ്റ്റിനും മറ്റൊന്നു നനഞ്ഞ വേസ്റ്റുകള്‍ക്കും. ഒരു വാഷ് ബേസിന്‍. ഹാന്‍ഡ് വാഷുകള്‍ വേറെ. ഇനി കുടിക്കാന്‍ വെള്ളം വേണമെങ്കില്‍ അതും…അമ്പരക്കേണ്ട, ഒരു ഓട്ടോറിക്ഷയിലാണ് ഇക്കാര്യങ്ങളത്രയും.

വയസായ ആളുകളാണെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് ഓട്ടോ ചാര്‍ജൊന്നും നല്‍കേണ്ട

Advertisement

കൊറോണ വൈറസ് ശുചിത്വത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സജ്ജീകരണങ്ങള്‍ സ്വന്തം ഓട്ടോറിക്ഷയിലൊരുക്കി മാതൃകയാകുകയാണ് മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവര്‍. നഗരത്തിലെ ആദ്യത്തെ ഹോം സിസ്റ്റം ഓട്ടോറിക്ഷയെന്നാണ് ഇതറിയപ്പെടുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് സംവിധാനം, കൂളര്‍ ഫാന്‍, മൊബീല്‍ കണക്റ്റഡ് ടിവി, ബ്ലൂടൂത്ത് മ്യൂസിക് സംവിധാനം തുടങ്ങിയവയും ഈ ഓട്ടോറിക്ഷയിലുണ്ട്.

വയസായ ആളുകളാണെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് ഓട്ടോ ചാര്‍ജൊന്നും നല്‍കേണ്ട. പുതിയതായി കല്യാണം കഴിച്ചവര്‍ക്കും യാത്രയില്‍ ഇലവുകളുണ്ട്.

കൊറോണയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും ഓട്ടോയില്‍ പ്രകടമാണ്. പ്രശസ്ത സംരംഭകരായ ആനന്ദ് മഹീന്ദ്രയും ഹര്‍ഷ് മാരിവാലയും ഈ ഓട്ടോ ഡ്രൈവറുടെ ഇന്നവേഷനെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

Advertisement

Business

മുരുകവേല്‍ ജനകീരാമന്‍; ഭാരതത്തിന്റെ ‘കല്യാണരാമന്‍’

ദേശങ്ങള്‍ കടന്ന് തന്റെ അഭിരുചിക്ക് ചേരുന്ന പങ്കാളികളെ കണ്ടെത്താന്‍ ആളുകള്‍ക്കായി. പറഞ്ഞു വരുന്നത് മുരുകവേല്‍ ജനകീരാമന്‍ എന്ന സംരംഭകന്റെയും ഭാരത് മാട്രിമോണി സംരംഭത്തെയും കുറിച്ചാണ്

Media Ink

Published

on

ഒരു കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍ സംരംഭകന്റെ വേഷം സ്വീകരിച്ചപ്പോള്‍ നാട്ടിലുണ്ടായ മാറ്റം വലുതായിരുന്നു.പ്രത്യേകിച്ച് വിവാഹ മേഖലയില്‍. അന്വേഷണ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുള്ള വിവാഹാലോചനകള്‍ക്കപ്പുറം, ദേശങ്ങള്‍ കടന്ന് തന്റെ അഭിരുചിക്ക് ചേരുന്ന പങ്കാളികളെ കണ്ടെത്താന്‍ ആളുകള്‍ക്കായി. പറഞ്ഞു വരുന്നത് മുരുകവേല്‍ ജനകീരാമന്‍ എന്ന സംരംഭകന്റെയും ഭാരത് മാട്രിമോണി സംരംഭത്തെയും കുറിച്ചാണ്. ടെക് സംരംഭങ്ങള്‍ ഇന്ത്യയില്‍ ചുവടുപിടിച്ച് തുടങ്ങുന്ന കാലത്ത് അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയ ഈ ചെന്നൈ സ്വദേശി ഭാരത് മാട്രിമോണി എന്ന പേരില്‍ ഒരു വിവാഹ വെബ്‌സൈറ്റ് തുടങ്ങിയതോടെ, ഒരു വലിയ മാറ്റത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്.

മുരുകവേല്‍ ജനകീരാമന്‍

2008 ലെ സാമ്പത്തിക മാന്ദ്യം ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ഈ സംരംഭത്തെ ജാനകിരാമന്‍ ഉയരങ്ങളിലെത്തിച്ചത്. ഇന്ന് ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുള്ള സംരംഭങ്ങളില്‍ ഒന്നായി ഡിലോയിറ്റ് ടെക്‌നോളജി സര്‍വേ ഭാരത് മാട്രിമോണിയെ വിലയിരുത്തുന്നു. ഒരു സാധാരണ വ്യക്തിയുടെ അസാധാരണ വിജയത്തിന്റെ നേര്‍ചിത്രമാണ് മുരുകവേല്‍ ജാനകീയ രാമന്റെ ജീവിതം. ലക്ഷക്കണക്കിന് ആളുകള്‍ക്ക് മനസിനങ്ങുന്ന ജീവിതപങ്കാളികളെ സമ്മാനിച്ചുകൊണ്ട് ഭാരത് മാട്രിമോണിയിലൂടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു മുരുകവേല്‍ ജനകീരാമന്‍.

Advertisement

1000 പുരുഷന്മാര്‍ക്ക് 943 സ്ത്രീകള്‍ എന്നതാണ് ഇന്ത്യയിലെ സ്ത്രീ പുരുഷാനുപാതത്തിന്റെ കണക്ക്. എന്നിട്ടും വിവാഹാവശ്യം വരുമ്പോള്‍ പലര്‍ക്കും തനിക്ക് ചേരുന്ന പുരുഷനേയോ സ്ത്രീയേയോ ലഭിക്കാതെ പോകുന്നു. എന്താണിതിനുള്ള പ്രധാനകാരണം? കാലഹരണപ്പെട്ട ചിന്താഗതിയുടെ ചുവടുപിടിച്ചതും, വിവാഹ ദല്ലാള്‍മാരുടെ വാക്കുകേട്ടും ചുറ്റുവട്ടത്ത് നിന്നും പങ്കാളികളെ തെരഞ്ഞെടുക്കുന്നത് തന്നെയാണ്. കാലം മാറുന്നതിനനുസരിച്ച് ചിന്താഗതികളും മാറണം. ഓരോ വ്യക്തിയും അവരവരുടെ ആഗ്രഹങ്ങള്‍ക്കും അഭിരുചിക്കും ചേര്‍ന്ന പങ്കാളികളെ വേണം കണ്ടെത്താന്‍. അതിപ്പോള്‍ ചുറ്റുവട്ടത്ത് നിന്നുതന്നെയാകണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല.

വിശാലമായ ലോകത്തിന്റെ ഏത് കോണില്‍ നിന്നുമാകാം. ഈ ചിന്ത 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സില്‍ വന്നപ്പോഴാണ് ചെന്നൈ സ്വദേശിയായ മുരുകവേല്‍ ജാനകീരാമന്‍ എന്ന യുവാവ് വിവാഹ വെബ്‌സൈറ്റ് എന്ന ആശയവുമായി മുന്നോട്ട് വന്നത്. കാലം മാറുന്നതിനനുസരിച്ച് ടെക്‌നൊളജിയുമായി ചങ്ങാത്തം കൂടിയവരാണ് മനുഷ്യര്‍. അതിനാല്‍ ടെക്‌നോളജിയുടെ സഹായത്തോടെ തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ജാനകീരാമന്‍ ഒരു അവസരം ഒരുക്കിയപ്പോള്‍ പക്ഷെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ‘ഇന്റര്‍നെറ്റിലൂടെ കല്യാണം ആലോചിക്കാനോ’ എന്ന് സംശയിച്ചിരുന്നവരുടെ അടുത്തേക്ക് 2000 ല്‍ ഭാരത് മാട്രിമോണി എന്ന സംരംഭവുമായി ജനകീരാമന്‍ കയറിച്ചെന്നു.

പരസ്പരം കാണാതെ, തങ്ങളുടെയും കുടുംബത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവച്ചുകൊണ്ട് താന്‍ ആഗ്രഹിക്കുന്നത് പോലുള്ള ഒരു പങ്കാളിയെ കണ്ടെത്തുന്നതിയായുള്ള ഈ ഉദ്യമത്തിന് വളരെ വേഗത്തിലാണ് പ്രസക്തി ലഭിച്ചത്. ഡേറ്റിംഗ് ആപ്പുകളുടെ കാലത്തും ഒന്നാം നിരയില്‍ തുടരുന്ന ഈ ബിസിനസിലൂടെ കോടികളുടെ സമ്പാദ്യമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ജാനകീരാമന്‍ നേടിയത്. ബിസിനസില്‍ സംഭവിച്ചതെന്ന് പറയപ്പെടുന്ന മായാജാലങ്ങള്‍ ഒന്നും തന്നെയില്ലാതെ, ഏതൊരു സംരംഭകനും മാതൃകയും പ്രചോദനവുമാകുന്ന സ്വപ്രയത്‌നത്തിന്റെ വിജയകഥയാണ് ഭാരത് മാട്രിമോണിക്ക് പിന്നിലുള്ളത്. 2008 ലെ സാമ്പത്തിക മാന്ദ്യം ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ഈ സംരംഭത്തെ ജാനകിരാമന്‍ ഉയരങ്ങളിലെത്തിച്ചത്. 2000 ല്‍ തുടയ്ക്കും കുറിച്ച കമ്പനിക്ക് ആരംഭത്തില്‍ ഉണ്ടായിരുന്ന ബാലാരിഷ്ടതകള്‍ എല്ലാം തന്നെ ഇദ്ദേഹം മറികടന്നത് ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമായിരുന്നു.

വെളിച്ചമില്ലാത്ത ലൈംവീടുകളില്‍ നിന്നും തുടക്കം

സംരംഭകത്വത്തില്‍ എന്നാല്‍, ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പകിട്ടും ആഡംബരവും സൂക്ഷിച്ചിരുന്ന ഒരു വ്യക്തിയായിരുന്നില്ല ജാനകീരാമന്‍. ബാല്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പങ്കുവയ്ക്കുവാന്‍ നല്ല ഓര്‍മകള്‍ ഒന്നും തന്നെ ജാനകീരാമനില്ല. തമിഴ്‌നാട്ടിലെ റോയാപുരത്തെ ലൈന്‍ വീടുകളിലൊന്നില്‍ ആയിരുന്നു ബാല്യകാലം ചെലവഴിച്ചിരുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞു നിന്നിരുന്ന സാഹചര്യത്തിലും മികച്ച രീതിയില്‍ പഠിച്ച് തന്റെ വേദനകളെ മറികടക്കാനാണ് ജനകീരാമന്‍ ശ്രമിച്ചിരുന്നത്. പലപ്പോഴും ഫീസ് കൊടുക്കാനില്ല അവസ്ഥയുണ്ടായി.ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ടു. എന്നാല്‍ അതൊന്നും തന്നെ ജനകീരാമനെ തളര്‍ത്തിയില്ല. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന രീതിയുള്ള സമീപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. അപ്പോഴേക്കും പ്രതീക്ഷകളുടെയും പ്രാരാബ്ധങ്ങളുടെയും ഒരു വലിയ ഭണ്ഡാരം തന്നെ അദ്ദേഹത്തിന്റെ ചുമലില്‍ ഉണ്ടായിരുന്നു.

കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ജനകീയരാമന്‍ തന്റെ കുടുംബത്തില്‍ നിന്നും ബിരുദം നേടുന്ന ആദ്യത്തെ വ്യക്തിയായിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയതോടെ അദ്ദേഹത്തിന്റെ രാശി തെളിഞ്ഞു. കുറച്ചുകാലം നാട്ടില്‍ ജോലി ചെയ്തശേഷം അദ്ദേഹം സിംഗപ്പൂരിലേക്ക് പറന്നു. വലിയ സാമ്പത്തികമൊന്നും കയ്യില്‍ നീക്കിയിരുപ്പായി ഉണ്ടായിരുന്നില്ല എങ്കിലും വിജയിക്കാനായി ജനിച്ചവനാണ് താന്‍ എന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന്, അമേരിക്കയില്‍ പ്രമുഖ കമ്പനികളുടെ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന സമയത്താണ് ഇന്റര്‍നെറ്റ് ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതും ഈ മേഖലയിലെ സാധ്യതകള്‍ തിരിച്ചറിയുന്നതും.പഠിക്കുന്ന കാലം മുതല്‍ക്ക് മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹമായിരുന്നു ഒരു സംരംഭകനാകുക എന്നത്. എന്നാല്‍ അത് പ്രവര്‍ത്തികമാക്കുന്നതിനായി അമേരിക്ക വരെ എത്തേണ്ടതായി വന്നു എന്നതാണ് വാസ്തവം.

കമ്യൂണിറ്റി വെബ്‌സൈറ്റില്‍ നിന്നും മാട്രിമോണിയിലേക്ക്

സംരംഭകത്വം എന്ന മോഹം മനസ്സില്‍ ശക്തമായതോടെ, താന്‍ പഠിച്ച മേഖല തന്നെ അതിനായി വിനിയോഗിച്ചു. ആദ്യം തുടങ്ങിയത് sysindia.com എന്ന കമ്മ്യൂണിറ്റി പോര്‍ട്ടല്‍ ആയിരുന്നു. എന്‍ആര്‍ഐകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു പോര്‍ട്ടല്‍ എന്ന നിലക്കാണ് ഇതിനു രൂപം നല്‍കിയത്. ഇതിലെ ഒരു സെക്ഷന്‍ മാത്രമായിരുന്നു മാട്രിമോണി.എന്നാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഉണ്ടായിരുന്നത് ഈ വിഭാഗത്തിനായിരുന്നു. എന്തുകൊണ്ടാണ് മാട്രിമോണി എന്ന വിഭാഗത്തിന് ഇത്രയേറെ ആവശ്യക്കാര്‍ എത്തുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയിറങ്ങിയ ജനകീരാമനെ വരവേറ്റത് ഈ മേഖലയിലെ വലിയ അവസരങ്ങളായിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും വിവാഹാലോചന നടത്തം എന്നതും തങ്ങളുടെ അഭിരുചിക്ക് ചേര്‍ന്ന പങ്കാളിയെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും കണ്ടെത്താനാകും എന്നതുമാണ് ഈ മേഖലയിലേക്ക് ആളുകളെ ആകര്‍ഷിച്ച പ്രധാന ഘടകം.

വിവാഹ കമ്പോളത്തില്‍ ഇത്തരത്തിലുള്ള ഒരു വെബ്‌സൈറ്റിന് ഏറെ സാധ്യതകളുണ്ട് എന്ന് മനസിലാക്കിയ അദ്ദേഹം അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി തമിഴ്മാട്രിമോണി. കോം എന്ന വെബ്‌സൈറ്റിന് രൂപം നല്‍കി. തമിഴ്‌നാട് സ്വദേശിയായതിനാല്‍ തന്നെ തന്റെ സ്വന്തം നാട്ടിലെ ആളുകളില്‍ നിന്നും ബിസിനസ് ആരംഭിക്കാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ദല്ലാള്‍മാരുടെ കപട നാടകവും പട്ടികളും ഇല്ല എന്നതായിരുന്നു മാട്രിമോണി വെബ്‌സൈറ്റുകളിലേക്ക് ആളുകളെ ആകര്‍ഷിച്ച പ്രധാന ഘടകം. തമിഴ്മാട്രിമോണി. കോംമിനു മികച്ച സ്വീകരണം ലഭിച്ചതോടെ സമാനമായ വെബ്‌സൈറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളെ മുന്‍നിര്‍ത്തിയും ആരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ, ഇന്ത്യയിലെ വ്യത്യസ്തമായ വിവാഹാചാരങ്ങളും ഓരോ സമുദായത്തിന്റെയും ആവശ്യങ്ങളും മനസിലാക്കി വിവിധ ഭാഷകളില്‍ സൈറ്റുകള്‍ തുടങ്ങി, അവയെല്ലാം ഭാരത് മാട്രിമോണി. കോം എന്ന പൊതുവായ ഒരു ബ്രാന്‍ഡിന്റെ കീഴിലാക്കി. ഇരുപത്താറാം വയസില്‍ അങ്ങനെ ജാനകിരാമന്‍ സംരംഭകനായി.

എന്നാല്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം നടത്തിക്കൊണ്ട പോകുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. തികച്ചും പരമ്പരാഗതമായ രീതിയില്‍ നടന്നിരുന്ന വിവാഹാലോചനകള്‍ ഓണ്‍ലൈന്‍ വഴിയാക്കുക എന്നതുതന്നെ ഒരു വിപ്ലവകരമായ മാറ്റമായിരുന്നു. പുതിയ ആശയത്തോട് യുവാക്കള്‍ പിന്തുണപ്രഖ്യാപിച്ചു എങ്കിലും, മുതിര്‍ന്ന തലമുറ ഇടഞ്ഞു നിന്നു. ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പുകള്‍ ഉണ്ടാകുമോ? എങ്ങനെ വിശ്വസിക്കാനാകും തുടങ്ങി പ്രായമായ ആളുകളുടെ ഭാഗത്ത് നിന്നുള്ള സംശയങ്ങള്‍ നിരവധിയായിരുന്നു. ഇത് തികച്ചും സുരക്ഷിതമാണ് എന്ന വിശ്വാസം ആളുകളില്‍ സൃഷ്ടിക്കുന്നതും എളുപ്പമായിരുന്നില്ല. പലപ്പോഴും ഈ മേഖലയില്‍ നിക്ഷേപം നടത്തിയത് ശരിയായില്ല എന്ന രീതിയിലുള്ള പഴിവാക്കുകള്‍ ജനകീരാമന് കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ അന്തിമ വിജയം തന്റേതായിരിക്കും എന്ന ഉറപ്പുള്ളതിനാല്‍ അത്തരം കുറ്റപ്പെടുത്തലുകള്‍ അദ്ദേഹം അവഗണിച്ചു. ഡോട്ട്‌കോമുകള്‍ തകരുന്ന കാലത്ത് ഒരു ഓണ്‍ലൈന്‍ ബ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യുക എന്ന ബുദ്ധിമുട്ട് എത്രത്തോളമുണ്ടെന്ന് അദ്ദേഹം താമസിയാതെ പഠിച്ചു. മാത്രമല്ല, ബിസിനസ് വിപുലീകരിക്കാന്‍ വേണ്ട ഫണ്ട് ഇല്ലാത്തതും മറ്റൊരു തടസമായിരുന്നു. ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്ത അവസ്ഥയും തിരിച്ചടിയായി.

ഒറ്റയാള്‍ പട്ടാളത്തിന് കീഴിലെ പോരാട്ടം

എന്നാല്‍ പ്രശ്‌നങ്ങളും ആവലാതികളും ഇത്തരത്തില്‍ വര്‍ധിച്ചു വരാന്‍ തുടങ്ങിയതോടെ സ്വന്തമായി അതിനുള്ള പോംവഴിയും ജനകീരാമന്‍ കണ്ടെത്തി. കഠിനാധ്വാനം ചെയ്യുക എന്ന ഫോര്‍മുലയായിരുന്നു അത്. ഒരു ദിവസം പതിനാറ് മണിക്കൂറിലേറെ ജോലി ചെയ്യാനുള്ള മനസ് അദ്ദേഹം വികസിപ്പിച്ചെടുത്തു. പകല്‍ കണ്‍സള്‍ട്ടിംഗ് ജോലിയും വൈകുന്നേരം മുതല്‍ ബിസിനസ് മാനേജ്‌മെന്റും എന്നതായിരുന്നു സംരംഭത്തിന്റെ ആദ്യകാലഘട്ടത്തില്‍ അദീഹം പിന്തുടര്‍ന്ന രീതി. പ്രോഗ്രാമിംഗ് മുതല്‍ കസ്റ്റമര്‍ കെയര്‍ വരെ ചെയ്തിരുന്നത് ജാനകിരാമന്‍ തന്നെയായിരുന്നു. എന്നാല്‍ തന്റെ വെബ്‌സൈറ്റിലൂടെ ആളുകള്‍ക്ക് ഗുണം ലഭിക്കാന്‍ തുടങ്ങിയതോടെ, താന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി അദ്ദേഹത്തിനു മനസിലായി. എന്നിട്ടും പലവിധ തിരിച്ചടികള്‍ അദ്ദേഹത്തെ തേടിയെത്തി. അതിലൊന്നായിരുന്നു 2008 ലെ സാമ്പത്തിക മാന്ദ്യം.

സാമ്പത്തിക മാന്ദ്യകാലത്ത് ജീവനക്കാരുടെ എണ്ണം കുറച്ചും ചെറിയ വെബ്‌സൈറ്റുകള്‍ പലതും അടച്ചുപൂട്ടിയുമാണ് ജാനകിരാമന്‍ ബിസിനസ് നിലനിര്‍ത്തിയത്. തുടക്കം മുതല്‍ക്ക് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയിരുന്നതിനാല്‍ അമിതമായ ചെലവുകള്‍ ഒരിക്കലും കമ്പനിക്ക് ഭീഷണിയായില്ല. സംരംഭകന്‍ എന്ന തലത്തില്‍ നിന്ന് ജാനകിരാമന്‍ സിഇഒ പദവിയിലേക്ക് ഉയരുന്നതിന് ഏറെ കാലതാമസമെടുത്തതും അതിനാലാണ്. ഭാരത് മാട്രിമോണി എന്ന തന്റെ സ്ഥാപനത്തില്‍ പ്യൂണ്‍ ജോലി മുതല്‍ മാനേജര്‍ ജോലി വരെ അദ്ദ്‌ദേഹം ചെയ്തിട്ടുണ്ട്. തന്റെ സ്ഥാപനത്തെ ഏത് വിധേനയും മുന്‍നിരസ്ഥാപനമാക്കണം എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. മാര്‍ക്കറ്റിംഗും ഫിനാന്‍സും സ്വയം കൈകാര്യം ചെയ്യാന്‍ പഠിച്ചതും അതുകൊണ്ടുതന്നെയാണ്.

‘ഓരോ വെല്ലുവിളിയും പുതിയ സാധ്യതകള്‍ തുറന്നുതരുന്നു’ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് മുരുകവേല്‍ ജനകീരാമന്‍. ടെക്‌നൊളജിയിലാണ് നാളെത്തെ ലോകം എന്ന് മുന്‍കൂട്ടി മനസിലാക്കിയ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ഭാരത് മാട്രിമോണി എന്ന സ്ഥാപനം. ഇന്ത്യയില്‍ വിവാഹം എന്ന ചടങ്ങിലേക്ക് എത്തുന്നതിനു മുന്‍പുള്ള അനവധി കാര്യങ്ങളും അവയുടെ പ്രാധാന്യവും മനസിലാക്കി, വ്യത്യസ്ത സമുദായങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ക്ക് ചേരുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതിലൂടെയാണ് ഭാരത് മാട്രിമോണി ഒന്നാം നിരയില്‍ സ്ഥാനം ഉറപ്പിച്ചത്.

കൈകാര്യം ചെയ്യാനുള്ള എളുപ്പം

ഒരു വിവാഹ ദല്ലാളില്‍ നിന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ അറിഞ്ഞെടുക്കുക എന്നതിനേക്കാള്‍ എളുപ്പമായിരുന്നു ഭാരത് മാട്രിമോണി വഴിയുള്ള വിവാഹാലോചന. ഓരോ സമുദായത്തിന്റെയും ആവശ്യങ്ങള്‍ മനസിലാക്കിയാണ് വെബ്‌സൈറ്റ് രൂപീകരിച്ചത്. ജാതകം എഴുത്തും റഫറന്‍സും കൃത്യമായ വെരിഫിക്കേഷനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയതോടെ സൈറ്റിലെ രജിസ്‌ട്രേഷനുകളുടെ എണ്ണം കൂടി. അത് ആളുകളുടെ വിഷ്വസ്യത വര്‍ധിച്ചതിനുള്ള തെളിവായിരുന്നു. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയതോടെ കൂടുതല്‍ മികച്ച സര്‍വീസുകള്‍ ഏകോപിപ്പിച്ചു. ഇന്ന് ഫോട്ടോഗ്രാഫി സര്‍വീസും വിവാഹ ചടങ്ങുകള്‍ക്കായി ഓഡിറ്റോറിയം കണ്ടെത്താനുള്ള സൗകര്യവും ഭാരത് മാട്രിമോണിയല്‍ ലഭ്യമാണ്.

എലീറ്റ് മാട്രിമോണി, കമ്മ്യുണിറ്റി മാട്രിമോണി, ഡയറക്റ്ററി എന്നിങ്ങനെ ഒട്ടേറെ പുതിയ സേവനങ്ങള്‍ ഭാരത് മാട്രിമോണിയോട് അനുബന്ധിച്ചുണ്ട്. ലാഭകരമാകില്ല എന്ന് പറഞ്ഞ് പല സിലിക്കണ്‍ വാലി നിക്ഷേപകരും 1999 ല്‍ തള്ളിക്കളഞ്ഞ ഒരു ആശയമാണ് ഈ വിജയങ്ങള്‍ നേടിയിരിക്കുന്നത് എന്നിടത്താണ് ഈ സംരംഭകന്റെ വിജയം. ഭാരത് മാട്രിമോണിയിലൂടെ കണ്ടെത്തിയ പെണ്‍കുട്ടിയാണ് ജനകീരാമന്റെ ഭാര്യ എന്നത് പരസ്യമായ രഹസ്യമാണ്.

Continue Reading

Business

നാടിന്റെ പ്രതീക്ഷയായി ഈവ്

300 സംരംഭകര്‍, 30000 ഉപഭോക്താക്കള്‍.. ഈവ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

Media Ink

Published

on

സംസ്ഥാനത്തിന്റെ സംരംഭകത്വ രംഗത്ത് വനിതകള്‍ക്കായി തീര്‍ത്തും വ്യത്യസ്തമായ ബിസിനസ് മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് തുടക്കം കുറിച്ച് കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈവ് എന്ന സംഘടന. തുന്നല്‍ തൊഴിലാളികളായി മാത്രം ഒതുങ്ങിക്കൂടിയിരുന്ന വനിതകളെ കണ്ടെത്തി അവര്‍ക്ക് റെഡിമേഡ് വസ്ത്രങ്ങളുടെ നിര്‍മാണത്തിലും റീട്ടെയ്ല്‍ വിപണനത്തിലും പരിശീലനം നല്‍കി, സ്വന്തമായി ഈവ് എന്ന ബ്രാന്‍ഡിന് കീഴില്‍ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ് തുടങ്ങാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ഈവ് ചെയ്യുന്നത്.

തയ്യല്‍ത്തൊഴിലാളിയായിരുന്ന് പ്രതിമാസം 7000 രൂപ മാത്രം മാസാവരുമാനം നേടിയിരുന്ന വനിതകള്‍ ഈവിന്റെ ഭാഗമായി ഇന്ന് പ്രതിമാസം 40000 രൂപവരെ ലാഭമുണ്ടാക്കുന്നു. എംപവര്‍മെന്റ് ഓഫ് വിമണ്‍ എന്‍ട്രപ്രണര്ഷിപ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈവ് (EWE). നീലേശ്വരം സ്വദേശിയായ അഭയനും ഭാര്യ സംഗീതയുമാണ് സാമൂഹിക സംരംഭകത്വ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന് പിന്നില്‍. 2017 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈവിന് ഇതിനോടകം കേരളത്തിലെ ഏഴു ജില്ലകളിലായി 300 സംരംഭകരെയും 30000 ഉപഭോക്താക്കളെയും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈവിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരില്‍ 80 ശതമാനവും കാലങ്ങളോളം വീട്ടമ്മാരായിരുന്നവരാണ് ഇന്നിടത്താണ് ഈ സംരംഭത്തിന്റെ വിജയം

Advertisement

മനസ്സ് വച്ചാല്‍ നേടാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല എന്ന് തെളിയിക്കുകയാണ് ഒരു നാടിന്റെ തന്റെ പ്രതീക്ഷയും കരുത്തുമായി മാറിയ ഈവ് എന്ന സംഘടന. സംരംഭകത്വത്തിന് ഏറെ വളക്കൂറുള്ള കേരളം പോലൊരു സംസ്ഥാനത്ത് സാങ്കേതിക വിദ്യയുടെയും സര്‍ക്കാര്‍ സ്വയം തൊഴില്‍ വായ്പകളുടെയും പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച ഈവ് എന്ന സംരംഭം തൊഴിലാളികളെ സൃഷ്ടിക്കുക എന്നതിലുപരി തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തിലധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സംരംഭത്തിന്റെ പ്രവര്‍ത്തനഫലങ്ങള്‍ നേരിട്ട് സമൂഹത്തിലേക്കും പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടമ്മമാരിലേക്കും എത്തണം എന്ന ആഗ്രഹത്തിന്റെ ഫലമായാണ് നീലേശ്വരം സ്വദേശികളായ അഭയനും ഭാര്യ സമീതെയും ചേര്‍ന്ന് 2017 സെപ്റ്റംബറില്‍ ഈവ് എന്ന സംഘടനക്ക് രൂപം നല്‍കുന്നത്.

തീര്‍ത്തും അസംഘടിതമായി കഴിയുന്ന തയ്യല്‍ മേഖലകളിലെ വനിതകളെ ഒരു കൂട്ടായ്മയുടെ കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു ഈവ് രൂപകല്‍പന ചെയ്യുമ്പോള്‍ ഇരുവരുടെയും മനസ്സില്‍. എം.എസ്.സി ബയോകെമിസ്ട്രി പഠിച്ചശേഷം ഒരു സ്വകാര്യ കോളേജില്‍ ലെക്ച്ചററായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സംഗീതയുടെ മനസ്സില്‍ വളരെ ചെറുപ്പം മുതല്‍ക്കുള്ള ആഗ്രഹമായിരുന്നു ഫാഷന്‍ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലി ചെയ്യണം എന്നത്. എന്നാല്‍ സാഹചര്യം സംഗീതയെ അധ്യാപികയാക്കി. ആയിടക്കാണ് ഭര്‍ത്താവ് അഭയന്‍ നീണ്ടകാലത്തെ വിദേശവാസത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ജോലി വേണ്ടെന്ന് വച്ച് നാട്ടിലെത്തിയ അഭയന്‍ സ്വന്തം മണ്ണില്‍ ഏതെങ്കിലും രീതിയിലുള്ള ബിസിനസ് തുടങ്ങാനാണ് ആഗ്രഹിച്ചത്. ഒത്ത പ്രകാരം ടെക്‌സ്‌റ്റൈല്‍ മേഖലയിലേക്ക് കടക്കുകയായിരുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള മേഖലയായതിനാല്‍ സംഗീത പൂര്‍ണ പിന്തുണയും നല്‍കി.

എന്നാല്‍ റീട്ടെയ്ല്‍ മേഖലയുമായും വസ്ത്രങ്ങളുടെ നിര്‍മാണവുമായും കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട അവസരം ലഭിച്ചപ്പോഴാണ് അഭയനും സംഗീതയും ഒരു കാര്യം മനസിലാക്കുന്നത്, തയ്യല്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും വനിതകളാണ്. ഇവരില്‍ 80 ശതമാനം ആളുകളും മിനിമം വേതനം മാത്രം ലഭിക്കുന്നവരാണ്. ഇത്തരത്തില്‍ തയ്യല്‍ ജോലി ചെയ്യുന്നവരുടെ കൂട്ടത്തില്‍ നിരവധി കഴിവുള്ള ആളുകളെ കണ്ടെത്താന്‍ അഭയന് കഴിഞ്ഞു. മികച്ച മാനേജ്‌മെന്റ് സ്‌കില്ലും ലീഡര്‍ഷിപ് സ്‌കില്ലും ഉള്ളവര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് ഇത്തരത്തിലുള്ള വനിതാ തയ്യല്‍ തൊഴിലാളികളെ കോര്‍ത്തിണക്കി അവരുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി ഒരു സ്ഥാപനം ആരംഭിച്ചു കൂടാ എന്ന ചിന്ത വരുന്നത്. ഭാര്യ സംഗീതയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ സംഗീതക്കും പൂര്‍ണ സമ്മതം. മാത്രമല്ല, പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങിയ സംഗീത കോളെജ് ലെക്ച്ചറര്‍ ജോലി വേണ്ടെന്ന് വച്ച് ഫാഷന്‍ ഡിസൈനിംഗ് പഠിക്കാനിറങ്ങി. അപ്പോഴേക്കും വനിതാ സംരംഭകത്വ ശാക്തീകരണം (empowerment of women etnrepreneurship) എന്ന ആശയത്തില്‍ അധിഷ്ഠിതമായി ഈവ് എന്ന സംഘടനക്ക് അഭയന്‍ രൂപം നല്‍കിക്കഴിഞ്ഞിരുന്നു. തുടക്കം മുതല്‍ക്ക് ഈവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് സംഗീതയും കൂടെയുണ്ട്.

ഈവ്; ആശയം ലളിതം, ആര്‍ക്കും പങ്കാളിയാകാം

വളരെ ലളിതവും എന്നാല്‍ ശക്തവുമായ ഒരു ആശയത്തിന്റെ പിന്‍ബലത്തിലാണ് ഈവ് പ്രവര്‍ത്തിക്കുന്നത്. അസംഘടിതമായ തയ്യല്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വനിതകളെ ഒരു ബ്രാന്‍ഡിന്റെ കുടക്കീഴില്‍ കൊണ്ടുവന്ന് റീട്ടെയ്ല്‍ സെയില്‍സിന്റെ സാധ്യത കൂടി ഉപയോഗപ്പെടുത്തി അവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഒരു ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവസരമൊരുക്കുകയാണ് ഈവ് ചെയ്യുന്നത്. 2017 സെപ്തംബറില്‍ തുടക്കമിട്ട ഈവിന് ചുരുങ്ങിയ സമയം കൊണ്ട് കണ്ണൂര്‍, കാസര്‍കോഡ്, എറണാകുളം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഏഴു ജില്ലകളിലായി മുന്നൂറില്‍ പരം സംരംഭകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

”ഈ മേഖലയിലേക്ക് കടന്നു വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ ചെറിയ രീതിയില്‍ ടെക്‌സ്‌റ്റൈല്‍ ബിസിനസ് ചെയ്തിരുന്നു. വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ആധുനിക സാങ്കേതിക മാധ്യമങ്ങളെയാണ് ഞാന്‍ അതിനായി വിനിയോഗിച്ചിരുന്നത്. ഈവ് പ്രവര്‍ത്തികമാക്കുമ്പോള്‍ ഞങ്ങളുടെ മനസിലുള്ള ആശയവും അത് തന്നെയായിരുന്നു. തയ്യല്‍ ജോലി ചെയ്യാന്‍ കഴിവുള്ള വനിതകളെയും ടെക്‌സ്‌റ്റൈല്‍ ബിസിനസിലേക്ക് ഇറങ്ങാന്‍ തയ്യാറുള്ള വനിതകളെയും കണ്ടെത്തി അവര്‍ക്ക് നിര്‍മാണത്തിലും റീട്ടെയ്ല്‍ വിപണനത്തിലും പരിശീലനം നല്‍കുക. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ ഈവ് എന്ന ബ്രാന്‍ഡിന് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ഈവ് ഫാഷന്‍സ് എന്ന നെറ്റ്‌വര്‍ക്ക് വഴി അവ വിറ്റഴിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍ വിനിയോഗിക്കാം. വീട്ടിലിരുന്നും സ്ത്രീകള്‍ക്ക് വരുമാനമുണ്ടാക്കാന്‍ കഴിയണം എന്നതായിരുന്നു ഈവിന്റെ അടിസ്ഥാന ലക്ഷ്യം” ഈവ് സഹസ്ഥാപകയായ സംഗീത അഭയ് ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ഈവിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വേണ്ട പൂര്‍ണ പിന്തുണ ഈവ് നല്‍കുന്നുണ്ട്. വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ മെറ്റിരിയല്‍ സംഗീത നേരിട്ടാണ് പര്‍ച്ചേസ് ചെയ്യുന്നത്. ശേഷം ആവശ്യാനുസരണം തയ്യല്‍ യൂണിറ്റുകളിലേക്ക് എത്തിക്കുന്നു. അവിടെ വച്ചാണ് ഉല്‍പ്പാദനം നടക്കുന്നത്. ഈവിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഒരു മൊബീല്‍ ആപ്പും ഉണ്ട്. നിലവില്‍ സ്ത്രീകള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നത്. സാരികള്‍, ടോപ്പുകള്‍, ലെഗ്ഗിംഗ്‌സ്, പലാസോ തുടങ്ങി ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളും ഇവിടെ നിര്‍മിക്കപ്പെടുന്ന. ഒരു സ്മാര്‍ട്ട്‌ഫോണും മികച്ച സാമൂഹിക ബന്ധങ്ങളും ഉണ്ടെങ്കില്‍ ഏതൊരു വ്യക്തിക്കും സംരംഭകത്വത്തില്‍ ഒരു കൈനോക്കാം എന്നാണ് ഈവിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. ജില്ലാടിസ്ഥാനത്തില്‍ എന്‍ട്രപ്രണര്ഷിപ് സെമിനാറുകള്‍ നടത്തിയാണ് ഈവ് എന്ന ആശയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വനിതകളെ കണ്ടെത്തുന്നത്. നിര്‍മാണം മുതല്‍ വിപണനം വരെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മാത്രമാണുള്ളത് എന്നത് ഈവ് ഉല്‍പ്പന്നങ്ങളുടെ പ്രത്യേകതയാണ്.

ഈവ് എന്ന ബ്രാന്‍ഡ് നെയിമില്‍ നിലവില്‍ എട്ട് റെഡിമേഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന കമ്പനി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുളള ശ്രമത്തിലാണ്. വിവിധ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍സുമായി ചേര്‍ന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്‌ഷോപ്പുകളും ബിടുബി മീറ്റുകളും ഈവ് സംഘടിപ്പിക്കുന്നുണ്ട്.കാലത്തിന്റെ മാറുന്ന അഭിരുചികള്‍ക്ക് അനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും മാറ്റം വരുത്തുന്നുണ്ട്. സംഗീതയെ കൂടാതെ മറ്റൊരു ഫാഷന്‍ ഡിസൈനര്‍ കൂടി ഈവിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. .സംരംഭകയ്ക്ക് വില്‍പനയുടെ 30 ശതമാനം വരെയാണ് പ്രതിഫലം.സ്റ്റോക്കിസ്റ്റിന് 15 ശതമാനവും. തയ്യല്‍ തൊഴിലാളികള്‍ക്ക് മൂന്നു ശതമാനത്തിന് മുകളില്‍ ലാഭം ലഭിക്കുന്നു. തുടക്കം മുതല്‍ക്ക് ഏറെ പരിചയസമ്പന്നരായ സംരംഭകരെ പോലെ പ്രവര്‍ത്തിക്കുന്ന അഭയനും സംഗീതയും സംരംഭകത്വ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ സജീവമാണ്. സ്ത്രീ സംരംഭകര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍ എത്തിക്കാന്‍ ഓരോ ജില്ലയിലും രണ്ടു സ്റ്റോക്കിസ്റ്റുകളുണ്ടാകും.

ഈവ് പ്രവര്‍ത്തനം ആരംഭിച്ച ആദ്യവര്‍ഷം കമ്പനിയുടെ ടേണ്‍ഓവര്‍ 30 ലക്ഷമായിരുന്നു. വരും വര്‍ഷങ്ങളില്‍ കോടികളുടെ വരുമാനക്കണക്കിലേക്കാണ് ഈവ് ശ്രദ്ധ പതിപ്പിക്കുന്നത്. നിര്‍മിക്കുന്ന ഉല്‍പ്പങ്ങള്‍ക്കെല്ലാം തന്നെ ന്യായമായ വില മാത്രമേ ഈടാക്കുന്നുള്ളൂ. പയ്യന്നൂര്‍ ഖാദി ബോര്‍ഡുമായി സഹകരിച്ച് ഖാദി ഉല്‍പ്പന്നങ്ങളും ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. നേരിട്ട് ഉല്‍പ്പാദനകേന്ദ്രം സന്ദര്‍ശിച്ച ശേഷം മാത്രമാണ് സംഗീത ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത്. വില്‍പ്പനക്കെത്തിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് മാത്രമാണ് 2000 രൂപക്ക് മുകളില്‍ വില വരുന്നത്.

”ഈവിന്റെ ആശയം മനസ്സില്‍ വന്ന ഉടന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമൂഹത്തിന്റെ ഇടത്തട്ടില്‍ നില്‍ക്കുന്ന, സാമ്പത്തിക ഉന്നമനം ആവശ്യമായി വരുന്ന വനിതകളെ മാത്രമാണ് ഈവിന്റെ ഭാഗമാകുന്നത്. ഇത്തരത്തിലുള്ള വഫാനിതകളെ സെമിനാറുകള്‍ മുഖാന്തിരം കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുന്നു. സ്ഥാപനം തുടങ്ങുന്നതിനു വേണ്ട നിക്ഷേപം സമാഹരിച്ചത് മുദ്ര വായ്പ വഴിയാണ്. ഉപാധികള്‍ ഒന്നും കൂടാതെ അപേക്ഷിച്ച് ഏഴു ദിവസത്തിനുള്ളില്‍ വായ്പ ലഭ്യമായി. ഇത് ഏറെ സഹായകമായി. അത് പോലെ തന്നെ പ്രധാനമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതികള്‍ മുഖാന്തിരവും ഫണ്ട് ലഭിച്ചു” ഈവ് സിഒഒ അഭയന്‍ പറയുന്നു.

വീട്ടിലോ ചെറിയ തയ്യല്‍ കടകളിലോ ആയി തയ്യലില്‍ നിന്നുളള കുറഞ്ഞ വരുമാനത്തില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് ഈവിന്റെ ഭാഗമായുള്ള ഉല്‍പ്പന്ന വിപണനത്തിലൂടെ മികച്ച വരുമാനം ലഭിക്കുന്നു. പ്രതിമാസം 7000 രൂപ മാത്രം വരുമാനമായി നേടിയിരുന്ന വനിതകള്‍ ഇന്ന് സംരംഭകരാകുകയും ശരാശരി 40000 രൂപയുടെ വരുമാനം നേടുകയും ചെയ്യുന്നു.

ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്റെ അംഗീകാരമുണ്ട് ഈവിന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ യുനീക് ഐഡിയും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.വരും നാളുകളില്‍ കേരളത്തിലെ 14 ജില്ലകളിലേക്കും ഈവിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും കൂടുതല്‍ വനിതകളെ സംരംഭകത്വത്തിലേക്ക് എത്തിക്കാനുമാണ് ഈവ് പദ്ധതിയിടുന്നത്.അടുത്തവര്‍ഷത്തോടെ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഈവിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സ്ഥാപകര്‍ ലക്ഷ്യമിടുന്നത്.

Continue Reading

Business

തോല്‍വിയെ ഭയന്ന് വിജയക്കൊടുമുടി കയറിയ ഹൊവാഡ് ഷുള്‍സ്

ജീവിതത്തില്‍ ഒരിക്കലും തോറ്റു പോകരുതെന്ന് പലകുറി മനസ്സിനെ പറഞ്ഞു ശീലിപ്പിച്ച അദ്ദേഹം തന്റെ മുന്നില്‍ വീണുകിട്ടുന്ന ഓരോ അവസരങ്ങളെയും മുതല്‍ക്കൂട്ടാക്കി

Media Ink

Published

on

ലോകത്തിലെ ഏറ്റവും വലിയ കോഫി കമ്പനിയും സമ്പന്നതയുടെ നിറവില്‍ നില്‍ക്കുന്ന കോഫി ഷോപ് ശൃംഖലയുമായ സ്റ്റാര്‍ബക്‌സിന്റെ ഉടമ ഹൊവാഡ് ഷുള്‍സിന് ദാരിദ്ര്യത്തെ മുഖാമുഖം കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കൈയ്യില്‍ ജീവിക്കാനുള്ള നീക്കിയിരുപ്പ് ഒന്നുമില്ലാതെ പ്രായമായ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം വിശപ്പിന്റെ ഇരുട്ടറയില്‍ കഴിയേണ്ടി വന്ന ആ ദിനങ്ങളാണ് അദ്ദേഹത്തില്‍ തോല്‍വിയോടുള്ള ഭയം നിറച്ചത്. ജീവിതത്തില്‍ ഒരിക്കലും തോറ്റു പോകരുതെന്ന് പലകുറി മനസ്സിനെ പറഞ്ഞു ശീലിപ്പിച്ച അദ്ദേഹം തന്റെ മുന്നില്‍ വീണുകിട്ടുന്ന ഓരോ അവസരങ്ങളെയും മുതല്‍ക്കൂട്ടാക്കി. ഒടുവില്‍ സ്റ്റാര്‍ബക്‌സിലൂടെ ജീവിത വിജയം കയ്യെത്തിപ്പിടിച്ച ഹൊവാഡ് ഷുള്‍സ് തികഞ്ഞ ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പര്യായമാണ്.

ഏതൊരു വ്യക്തിയേയും ജീവിതത്തില്‍ വിജയിപ്പിക്കുന്നത് ആ വ്യക്തിക്ക് ജീവിതത്തോടുള്ള അഭിനിവേശമാണ്. കലാരംഗമോ , കായികരംഗമോ , ബിസിനസോ എന്തും ആയിക്കൊള്ളട്ടെ, അഭിനിവേശം ഇല്ലെങ്കില്‍ ജീവിത വിജയം നേടുക എന്നത് ഏറെ ക്ലേശകരമാണ്. ഈ തിരിച്ചറിവാണ് ഹൊവാഡ് ഷുള്‍സ് എന്ന അമേരിക്ക സ്വദേശിയുടെ ജീവിതത്തിലെ വഴിത്തിരിവായത്. 1953 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ഹൊവാഡ് ഷുള്‍സിന് ഏറെ ക്ലേശകരമായ ഒരു ബാല്യകാലമാണ് ഓര്‍മിക്കാനുള്ളത്.

Advertisement

വീടിനെപ്പറ്റിയുള്ള ഓര്‍മകളില്‍ ആദ്യം ഓടിയെത്തുക ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കാത്തിരുന്ന ദിനങ്ങളുടെ വേദനയാണ്. പട്ടിണിയും കഷ്ടപ്പാടുമായി നിരവധി ദിനങ്ങള്‍ ഹൊവാഡ് ഷുള്‍സ് ചെലവഴിച്ചിരുന്നു. സാമാന്യം ഭേദപ്പെട്ട രീതിയില്‍കഴിഞ്ഞിരുന്ന ഹൊവാഡ് ഷുള്‍സിന്റെ കുടുംബത്തെ ഇരുട്ടിലാക്കിയത് പിതാവിന്റെ പിടിപ്പില്ലായ്മയാണ്. അങ്ങനെ ദാരിദ്യത്തിലേക്ക് കൂപ്പുകുത്തിയ ആ കുടുംബത്തിന്റെ നിലനില്‍പ്പിനായി എവിടെ നിന്നും പ്രവര്‍ത്തിച്ചു തുടങ്ങണം ഷുള്‍സിന് ഒരു ധാരണയും ഇല്ലായിരുന്നു.തന്റെ അച്ഛന്റെ പരാജയം നേരില്‍കണ്ട് മടുത്ത അദ്ദേഹത്തിന് തോല്‍വിയെക്കുറിച്ച് ആലോചിക്കുന്നത് പോലും ഭയമായിരുന്നു.ആ പരാജയ ഭീതി ഒന്ന് മാത്രമാണ് തന്നെ വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

ഹൊവാഡ് ഷുള്‍സ്

അവസരങ്ങള്‍ തേടി കണ്ടെത്തുന്നു

ഏറെ കഷ്ടത നിറഞ്ഞ ബാല്യത്തിനൊടുവില്‍ എങ്ങനെയോ ഷുള്‍സ് തന്റെ പഠനം പൂര്‍ത്തിയാക്കി. നോര്‍ത്തേണ്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ശേഷം തൊഴില്‍ അന്വേഷണവുമായി ഇറങ്ങി. ഇതിനിടെ അച്ഛന്‍ മരിച്ചു. അതോടെ സഹോദരങ്ങള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം ഷുള്‍സിന്റെ ചുമലിലായി. ഏതുവിധേനയും ജോലി കണ്ടെത്തിയേ മതിയാകൂ എന്ന അവസ്ഥയില്‍ എത്തിയ അദ്ദേഹം ചെറുതും വലുതുമായ പല കമ്പനികളിലും എക്‌സിക്യൂറ്റീവ് ആയി ജോലി ചെയ്തു.

ഏറെ നാളത്തെ അലച്ചിലിന് ഒടുവില്‍ അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനത്തിന്ന്‌റെ സെയില്‍സ് റെപ്രസെന്റ്‌റേറ്റിവ് ആയി ജോലിയില്‍ പ്രവേശിച്ചു. വിപണിയുടെ ചലങ്ങളെ ഷുള്‍സ് സശ്രദ്ധം വീക്ഷിച്ചു തുടങ്ങിയത് അക്കാലത്താണ്. 1981 ല്‍ സിയാറ്റിലില്‍ ഉള്ള സ്റ്റാര്‍ബക്‌സ് എന്ന കമ്പനിയില്‍ ഡ്രിപ് കോഫി മേക്കറിന് ധാരാളം ഓര്‍ഡര്‍ ലഭിച്ചത് ഷുള്‍സ് ശ്രദ്ധിച്ചു. അതിന്റെ വിപണി സാധ്യതകളെപ്പറ്റി പഠിക്കുന്നതിനായി ഷുള്‍സ് സീറ്റിലിലേക്കു പോയി.അവിടെയെത്തി ആദ്യം അന്വേഷിച്ചത് എന്താണ് സ്റ്റാര്‍ബക്‌സ് എന്നായിരുന്നു. സുമാട്രാ, കെനിയ, എത്യോപ്യ, കോസ്റ്ററിക്ക മുതലായ സ്ഥലങ്ങളില്‍ നിന്നുള്ള കാപ്പിക്കുരുകൊണ്ടുള്ള കാപ്പിപ്പൊടി വില്‍ക്കുന്ന സ്റ്റോറായിരുന്നു സ്റ്റാര്‍ബക്‌സ്. പിന്നെ സ്റ്റാര്‍ബക്‌സ് സ്റ്റോര്‍ സന്ദര്‍ശിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സ്റ്റോര്‍ സന്ദര്‍ശിച്ച ഉടനെ ഇതാണ് തന്റെ ലോകം എന്ന് അദ്ദേഹം മനസിലാക്കി.

ഏകദേശം ഒരുവര്‍ഷക്കാലം അദ്ദേഹം സ്റ്റാര്‍ബക്‌സ് കമ്പനിയുമായി നല്ല ബന്ധം പുലര്‍ത്തി. അതിനുശേഷം തനിക്ക് സ്റ്റാര്‍ബക്‌സില്‍ ജോലിചെയ്യാന്‍ താല്‍പര്യം ഉണ്ടെന്ന കാര്യം അദ്ദേഹം കമ്പനിയെ അറിയിച്ചു. അത് പ്രകാരം മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ ഡയറക്റ്ററായി അദ്ദേഹം അധികാരമേറ്റു.1984 സ്റ്റാര്‍ബക്‌സിനുവേണ്ടി കോഫീ ബീനുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ഇറ്റലിയിലെ മിലാനില്‍ ചെന്ന ഷുള്‍സ് അവിടെയുള്ള കോഫീ ഷോപ്പുകള്‍ ശ്രദ്ധിച്ചു. വെറുതെ വന്ന് കാപ്പി കുടിച്ച് പോകുക എന്നതിനപ്പുറം ആളുകള്‍ക്ക് ഒരുമിച്ചിരുന്നു വര്‍ത്തമാനം പറയാനും ആശയസംവാദം നടത്താനും ഉള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഏകദേശം 200,000 കഫെകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഈ ബിസിനസ് മോഡല്‍ ഷുള്‍സിനെ ഏറെ ആകര്‍ഷിച്ചു.

തിരികെ സീറ്റിലില്‍ എത്തിയ ഷുള്‍സ് സ്റ്റാര്‍ബക്‌സ് സ്ഥാപകരോട് ഇത്തരത്തില്‍ എക്‌സ്‌പ്രേസ്സോ കോഫി കുടിക്കുവാനും ഇരുന്നു സംസാരിക്കുവാനും ഒക്കെ സൗകര്യങ്ങള്‍ ഒരുക്കുന്ന രീതിയില്‍ സ്റ്റാര്‍ബക്‌സ് കൗണ്ടറുകള്‍ മാറ്റുന്നതിനെപ്പറ്റി സംസാരിച്ചു. എന്നാല്‍ അവരുടെ പ്രതികരണം നിരാശാജനകമായിരുന്നു. തങ്ങള്‍ക്ക് കോഫി പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തെ ഒരു റെസ്റ്റോറന്റ് ആക്കാന്‍ താല്‍പര്യം ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. ഇത് ഷുള്‍സിനെ ഏറെ നിരാശപ്പെടുത്തി. അദ്ദേഹം സ്റ്റാര്‍ബക്‌സില്‍ നിന്നും രാജിവയ്ക്കുവാനായി തീരുമാനിച്ചു. അങ്ങനെ 1985 ല്‍ ഷുള്‍സ് സ്റ്റാര്‍ബക്‌സിന്റെ പടികള്‍ ഇറങ്ങി.

സംരംഭകത്വത്തിലേക്ക് തിരിയുന്നു

സ്റ്റാര്‍ബക്‌സ് നല്‍കുന്ന ഗുണമേ•യില്‍ താന്‍ ഇറ്റലിയില്‍ കണ്ട മാതൃകയില്‍ കോഫിഷോപ്പുകള്‍ ആരംഭിക്കുക എന്നതായിരുന്നു രാജിവച്ചിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്ലാന്‍. ആളുകള്‍ക്ക് സ്വസ്ഥമായി വന്നിരിക്കാനും വര്‍ത്താനം പറയാനും അല്‍പ സമയം ചെലവിടാനും ഒക്കെ കഴിയുന്ന രീതിയില്‍ തന്റെ കോഫി ഷോപ്പ് ആരംഭിക്കുന്നതിന് ഷുള്‍സിന് 400000 ഡോളര്‍ വേണമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയും ആയിരുന്നു. സ്റ്റാര്‍ബക്‌സിന്റെ സ്ഥാപകരായ ജെറി ബാള്‍ഡ്വിനും ഗോര്‍ഡന്‍ ബൗക്കറും ഷുള്‍സിനെ പണം നല്‍കി സഹായിച്ചു. ഒപ്പം പരിചയത്തിലുള്ള ഒരു ഡോക്റ്റര്‍ 100000 ഡോളര്‍ നല്‍കി.

അങ്ങനെ 1986 ഇല്‍ ജിയോര്‍നേല്‍ എന്ന പേരില്‍ ഷുള്‍സ് തന്റെ കോഫി ഷോപ്പ് അആരംഭിച്ചു.കോഫിക്ക് പുറമെ ഐസ്‌ക്രീം കൂടി ഷുള്‍സ് തന്റെ സ്ഥാപനത്തില്‍ ലഭ്യമാക്കി. ഇത് വ്യത്യസ്തമായ ഒരു ആശയമായിരുന്നു. ഇതിന്റെ ഒപ്പം ഒപേറാ മ്യൂസിക് കൂടി കേള്‍പ്പിക്കാന്‍ തുടങ്ങിയതോടെ ഇല്‍ ജിയോര്‍നേലിന്റെ തലവര മാറി. ഒരു ഇറ്റാലിയന്‍ അനുഭവമാണ് ഇതിലൂടെ ലഭിച്ചത്. അങ്ങനെ രണ്ടു വര്‍ഷം കൊണ്ട് ഷുള്‍സിന്റെ സ്ഥാപനം വളര്‍ന്നു. 1987 ല്‍ സ്റ്റാര്‍ബക്‌സ് സ്ഥാപകര്‍ പീറ്റ്‌സ് കോഫീ ആന്‍ഡ് ടീയുടെ വിപണിയില്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചപ്പോള്‍ സ്റ്റാര്‍ബക്‌സിന്റെ റീട്ടെയ്ല്‍ യൂണിറ്റ് ഷുള്‍സിന് 3.8 മില്യണ്‍ ഡോളറിന് വിറ്റു.

സ്റ്റാര്‍ബക്‌സ് എന്ന പേരിലേക്കുള്ള മാറ്റം

സ്റ്റാര്‍ബക്‌സിനെ വാങ്ങിയശേഷം ഷുള്‍സ് ഇല്‍ ജിയോര്‍നേല്‍ എന്ന തന്റെ കോഫി ഷോപ്പിന്റെ പേര് സ്റ്റാര്‍ബക്‌സ് എന്നുതന്നെയാക്കി മാറ്റി. അതോടെ ഷുള്‍സിന്റെ നല്ലകാലവും ആരംഭിച്ചു. സ്വതവേ വിപണിയില്‍ പേരെടുത്ത ഒരു ബ്രാന്‍ഡ് , അതിനോടൊപ്പം ഷുള്‍സിന്റെ വ്യത്യസ്തമായ വിപണന തന്ത്രം കൂടി ആയതോടെ പിന്നെ യാത്ര മുന്നോട്ട് തന്നെയായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്റ്റാര്‍ബക്‌സ് വ്യാപിച്ചു. ഇതോടൊപ്പം റിയല്‍ എസ്റ്റേറ്റിലും ഷുള്‍സ് തന്റെ ഭാഗ്യം പരീക്ഷിച്ചു. ഇരുവിഭാഗത്തിലും വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. 1992 ല്‍ സ്റ്റാര്‍ബക്‌സ് ഐപിഒ നടത്തി. അത് ഒരു ചരിത്രമാകുകയായിരുന്നു. സ്റ്റാര്‍ബക്‌സിലെ വെറുമൊരു ജീവനക്കാരനായിരുന്ന ഷുള്‍സ് കമ്പനിയുടെ ഉടമയായിമാറിയ, കമ്പനിയെ ഉയരങ്ങളില്‍ എത്തിച്ച ചരിത്രം. 1987 ല്‍ കേവലം 11 സ്റ്റോറുകളും 100 ജീവനക്കാരുമുണ്ടായിരുന്ന സ്റ്റാര്‍ബക്‌സിന് ഇന്ന് 43 രാജ്യങ്ങളിലായി 15000ലധികം കോഫി ഷോപ്പുകളും 1,50,000ലധികം ജീവനക്കാരുമുണ്ട് സ്റ്റാര്‍ബക്‌സിന്. ചൈനയില് മാത്രം 800 സ്റ്റോറുകളാണ് ഉള്ളത്.

വളര്‍ച്ചയുടെ പാതയില്‍ സ്റ്റാര്‍ബക്‌സ് കൂടുതല്‍ ഉദാരമായി. കഫെയില്‍ വന്ന ശേഷം ഒന്നും വാങ്ങിയില്ലെങ്കിലും തങ്ങളുടെ അവിടെ ഇരിക്കാനും സമയം ചെലവഴിക്കാനും സ്റ്റാര്‍ബക്‌സ് ജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാത്രമല്ല ബാത്ത് റൂം എല്ലാവര്‍ക്കും ഉപയോഗിക്കാനുതകും വിധം തുറന്നിടാനും സ്റ്റാര്‍ബക്‌സ് തീരുമാനിച്ചിരുന്നു. ഇതോടെ സ്റ്റാര്‍ബക്‌സ് കൂടുതല്‍ ജനകീയമായി.

അര്‍പ്പണ മനോഭാവത്തോടെയുള്ള സംരംഭകത്വം

ഏത് വിധേനയും പണം ഉണ്ടാക്കുക എന്നതായിരുന്നില്ല ഷുള്‍സിന്റെ തന്ത്രം. ഉപഭോക്താക്കളില്‍ നിന്നും താന്‍ നേടുന്ന പണത്തിന് ബദലായി അവര്‍ക്ക് മികച്ച സേവനം നല്‍കുക, മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റിയിലൂടെ സ്ഥാപനം വളരുക, ഇതെല്ലാമായിരുന്നു ഷുള്‍സിന്റെ തന്ത്രങ്ങള്‍. അതില്‍ അദ്ദേഹം നൂറുശതമാനവും വിജയം കൈവരിച്ചുകഴിഞ്ഞു. തന്റെ സ്ഥാപനത്തിലെ ജോലിക്കാരോടും അങ്ങേയറ്റം മര്യാദയും ബഹുമാനവും വച്ച് പുലര്‍ത്തുന്ന ആളാണ് ഹൊവാഡ് ഷുള്‍സ്.2012 ലാണ് സ്റ്റാര്‍ബക്‌സിന്റെ ആദ്യ കോഫിഷോപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുംബൈ നഗരത്തിനായിരുന്നു അതിനുള്ള ഭാഗ്യം ലഭിച്ചത്.

ഉപഭോക്താക്കളേയും തൊഴിലാളികളേയും അന്തസ്സോടും ബഹുമാനത്തോടും കൂടി കാണുന്ന ഒരു സ്ഥാപനമായിരുന്നു തന്റെ എക്കാലത്തെയും വലിയ അഭിനിവേശം എന്നും താന്‍ പ്രവര്‍ത്തിച്ചത് ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി മാത്രമാണ് എന്നും ഹൊവാഡ്എ ഷുള്‍സ് തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. എത്രമാത്രം ഹൃദയം അര്‍പ്പിച്ചാണോ ഒരാള്‍ ബിസിനസ് ചെയ്യുന്നത് അയാള്‍ അത്രമാത്രം ബിസിനസില്‍ വിജയിക്കും എന്നാണ് ഷുള്‍സിന്റെ പക്ഷം. ”പോര്‍ യുവര്‍ ഹാര്‍ട്ട് ഇന്റ്റു ഇറ്റ്”എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് തന്നെ.

ഒരു ഉല്‍പ്പന്നമോ സേവനമോ എന്തും ആകട്ടെ നമുക്ക് വില്‍ക്കാനുള്ളത്, ഉപഭോക്താക്കളുടെ കൈകളില്‍ എത്തുമ്പോള്‍ അതൊരു അനുഭവമായി മാറണം. അതാണ് ബിസിനസ് വിജയത്തിന്റെ അടിസ്ഥാന തത്വമെന്ന് ഷുള്‍സ് പറയുന്നു. ഈ തത്വം ഉപയോഗിച്ചാണ് സ്റ്റാര്‍ബക്‌സ് വിജയം കണ്ടത്. കാപ്പിക്കുരുവാണ് സ്റ്റാര്‍ബക്‌സിന്റെ കമ്മോഡിറ്റി, അത് പൊടിച്ചുണ്ടാക്കുന്ന കാപ്പിപ്പൊടിയാണ് ഉല്‍പ്പന്നം. ആ കാപ്പിയുടെ ഗന്ധവും രുചിയും ആസ്വദിക്കാനും രുചിക്കാനും ഉള്ള അവസരമാണ് പ്രസ്തുത സംരംഭത്തെ സംബന്ധിച്ചിടത്തോളം എക്‌സ്പീരിയന്‍സ് എന്ന് പറയുന്നത്. ഈ മൂന്നു ഘടകങ്ങളും ഉള്‍ച്ചേര്‍ത്തുകൊണ്ട് ഒരു ബിസിനസ് ചെയ്തപ്പോള്‍ അത് വിജയിച്ചു. ഇത്തരത്തില്‍ മികച്ച അനുഭവങ്ങള്‍ നല്‍കാന്‍ അകഴിയുന്ന ബിസിനസുകള്‍ക്ക് വിജയസാധ്യത വളരെ കൂടുതലാണ്. വിജയിക്കണമെങ്കില്‍ വിജയിക്കാനുള്ള ആഗ്രഹം പരാജയഭീതിയേക്കാളും ഉയര്‍ന്നിരിക്കണം എന്ന പൊതു തത്വത്തെ മാറ്റി മറിച്ചുകൊണ്ടാണ് ഹൊവാഡ് ഷുള്‍സ് സ്റ്റാര്‍ബക്‌സില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment5 months ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life8 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health10 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life12 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 year ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics1 year ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala2 years ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 years ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 years ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Business17 hours ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു

Opinion5 months ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education8 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business9 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion9 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business9 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion9 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion9 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life10 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life10 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Auto

Auto7 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto8 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto8 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto8 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto9 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto9 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto9 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto9 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto9 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto9 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending