Video
വിഡിയോ: ഒരു കോടി രൂപ വരെ വായ്പ നേടാം…
10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ നേടാന്‍ സാധിക്കുന്നത് ഇങ്ങനെ…

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതി പ്രകാരം ഒരു കോടി രൂപ വരെ വായ്പയായി ലഭിക്കും. സ്ത്രീകളെയും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട സംരംഭകരെയും ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എങ്ങനെ വായ്പയ്ക്കായി അപേക്ഷിക്കാമെന്നും എന്തെല്ലാമാണ് മാനദണ്ഡങ്ങള്‍ എന്നും വിഡിയോയില്‍ വിശദമാക്കുന്നുണ്ട്. വായ്പയെ കുറിച്ച് കൂടുതല്‍ അറിയാന്‍ വിഡിയോ കാണുക
She
ഇലപ്പൊതി ബിരിയാണി ഓണ്‍ലൈനായി ലഭ്യമാക്കാന്‍ സജ്ന
ഇലപ്പൊതി ബിരിയാണി സ്വന്തം വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വിറ്റ് അടുത്തഘട്ടവികസനത്തിന് സജ്ന

റോഡരികിലെ ബിരിയാണി കച്ചോടത്തിലൂടെ ശ്രദ്ധേയായ സജ്ന ഷാജി വളര്‍ച്ചയുടെ അടുത്ത പടിയും ലക്ഷ്യമിടുന്നു. സ്വന്തം വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ബിരിയാണി വില്‍ക്കാനാണ് സജ്ന ഷാജിയുടെ ഉദ്ദേശ്യം.
സജ്നാസ് ഇലപ്പൊതി ബിരിയാണി എന്ന ബ്രാന്‍ഡില്‍ ചിക്കന്‍ ബിരിയാണി വില്‍പ്പന ആരംഭിച്ചാണ് സജ്ന ശ്രദ്ധേയയത്. ഇതിലൂടെ പ്രതിദിനം 2000 രൂപയുടെ വരുമാനമാണ് ലഭിക്കുന്നതായി സജ്ന മീഡിയ ഇന്‍കിനോട് വ്യക്തമാക്കിയിരുന്നു.
സജ്നയുടെ ബിരിയോണി കച്ചോടത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ വിഡിയോ കാണുക.
ട്രെന്ഡ്ജെന്ഡറായ സജ്ന കോട്ടയം സ്വദേശിയാണ്. കൊച്ചിയിലെ ഓണ്‍ലൈന്‍ വിതരണ സ്ഥാപനത്തിലെ ജോലി പോയപ്പോഴാണ് റോഡരികിലെ ബിരിയാണി കച്ചോടം എന്ന ആശയം സജ്നയുടെ മനസിലുദിച്ചത്. ആദ്യ ദിവസം 38 ബരിയാണിപ്പൊതികളാണ് വിറ്റുപോയത്. പിന്നീട് ബിരിയാണിയുടെ എണ്ണം 200 വരെയായി വര്‍ധിച്ചു.
ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായുള്ള വെബ്സൈറ്ററ്റിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് സജ്ന പറയുന്നു. ബിരിയാണി കൂടാതെ അച്ചാറുകള്‍, മസാലകള്‍ എന്നിവയും വില്‍പ്പനയ്ക്കായി എത്തിക്കാനാണ് പദ്ധതി.
Life
മുസ്തഫ വീല്‍ ചെയറിലിരുന്ന് നിര്‍മിച്ചത് ആയിരത്തോളം കുടകള്‍
ഒരു കുട വാങ്ങി നിങ്ങള്‍ക്കും മലപ്പുറത്തുകാരന് മുസ്തഫയെ സഹായിക്കാം. വീല്‍ചെയറിലിരുന്ന് കുടയുണ്ടാക്കുകയാണ് ഈ സംരംഭകന്

മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ മുസ്തഫ പറമ്പന്‍ 15 വര്‍ഷം മുമ്പാണ് കവുങ്ങില്‍നിന്ന് വീണത്. നട്ടെല്ലിന് ക്ഷതമേറ്റ അദ്ദേഹത്തിന്റെ അരയ്ക്ക് കീഴ്പോട്ട് തളര്‍ന്നു പോയി. ശിഷ്ടകാലം വീല്ചെയറിലായിപ്പോയെങ്കിലും അദ്ദേഹം ഇന്നൊരു സംരംഭകനാണ്.
ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡിക്രോപ്സ് എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് മുസ്തഫ കുട നിര്‍മാണത്തിലൂടെ വരുമാനം കണ്ടെത്തുന്നു…
അതിജീവനത്തിന്റെ ആ വര്‍ണക്കുടകളുടെ കഥയിങ്ങനെ. മസ്തഫയുടെ വാക്കുകള്‍ കേള്‍ക്കാന്‍ വിഡിയോ കാണുക.
ഏത് അവസ്ഥയിലും മുന്നോട്ട് പോകണം എന്ന ദൃഢനിശ്ചയമായിരുന്നു മുസ്തഫയുടെ ജീവിതം മാറ്റി മറച്ചത്. വിപണിയില്‍ ലഭിക്കുന്ന മുന്‍നിര കമ്പനികളുടെ കുടകളോട് കിടപിടിക്കത്തക്ക രീതിയിലുള്ള കുടകളാണ് മുസ്തഫ തന്റെ പരിശ്രമം കൊണ്ട് നിര്‍മിക്കുന്നത്.
ഹാന്‍ഡിക്രോപ്സ് എന്ന സ്ഥാപനം നല്കിയ പിന്തുണയാണ് മുസ്തഫയെ പോലുള്ള ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍
മുസ്തഫയെ പോലുള്ളവരാണ് യഥാര്‍ത്ഥ പോരാളികള്‍… സംരംഭകത്വത്തിന്റെ ചൂടും ചൂരും അറിയുന്നവര്‍, അതിജീവനത്തിനായി പ്രയത്നിക്കുന്നവര്‍…അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ചേര്‍ത്ത് നിര്‍ത്താം…ഈ മഴക്കാലത്ത് കുട വാങ്ങുമ്പോള്‍ മുസ്തഫ പറമ്പനെയും ഓര്‍ക്കാം.
Video
കൊറോണ ഭീഷണി ഒഴിഞ്ഞു; ആടിയും പാടിയും ഇറ്റലി
ഇപ്പോള്‍ മാസ്ക്ക് ധരിക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയുമാണ് വൈകുന്നേരങ്ങളില്‍ തെരുവോരങ്ങളില്‍ ആളുകള്‍ ആടിപ്പാടുന്നത്

നിങ്ങള്‍ അറിഞ്ഞോ? കൊറോണ ഏറ്റവും മാരകമായ രീതിയില്‍ തന്നെ താണ്ഡവമാടിയ ഇറ്റലിയുണ്ടല്ലോ, 99 ശതമാനവും കൊറോണ മുക്തമായി. അവിടെയിപ്പോള്‍ ജനജീവിതം പഴയരീതിയിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു.
പാര്‍ക്കുകള്‍ പോലുള്ള തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് മാസ്കുകള്‍ പോലും ആവശ്യമില്ല. കൃത്യമായ സമയത്ത് ഉചിതമായ പ്രോട്ടോകോള്‍ അനുസരിച്ച് ലോക്ക്ഡൗണ്‍ പൂര്‍ണമായും നടപ്പിലാക്കിയത് കൊണ്ടാണ് ഇറ്റലിക്ക് കൊറോണയെ തോല്‍പ്പിക്കാനായത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സുരക്ഷിതരായിരിക്കുവാന്‍ മാസ്കുകള്‍ , ധരിക്കുക , നിശ്ചിത അകലം പാലിക്കുക തുടങ്ങിയ കാര്യനഗല്‍ പറയുമ്പോള്‍ ഇന്നും മലയാളികള്‍ക്ക് അത് അനുസരിക്കാന്‍ വിമുഖതയാണ്. അത്തരത്തില്‍ വിമുഖത കാണിക്കുന്നവര്‍ ആപത്ത് ക്ഷണിച്ചു വരുത്തുകയാണ്. ആരെയും ഭയപ്പെടുത്തുന്ന മരണസംഖ്യയില്‍ നിന്നും ഇറ്റലി ജീവിതത്തിലേക്ക് നടന്ന് കയറിയത് സാമൂഹിക അകലം പാലിച്ചു തന്നെയാണ്. ഇപ്പോള്‍ ഇറ്റലിയിലെ ജനങ്ങള്‍ ആടിയും പാടിയും തങ്ങളുടെ പുതു ജീവിതം ആഘോഷമാക്കുന്നു
മെയ് 4 ന് ലോക്ക്ഡൗണ്‍ കഴിഞ്ഞു പതിയെ പതിയെ നോര്‍മല്‍ ലൈഫിലേക്ക് വന്നു. ലോക്ക്ഡൗണ്‍ ഒക്കെ കഴിഞ്ഞുവെങ്കിലും ഏകദേശം ഒരുമാസത്തിനു മേലെ, ആരുമിങ്ങനെ പുറത്തിറങ്ങി തുടങ്ങിയിരുന്നില്ല. പഴയപോലെ ആളുകളെ വഴികളിലൊക്കെ കണ്ടു തുടങ്ങിയിട്ടും, കടകളിലൊക്കെ ആഘോഷങ്ങള്‍ തുടങ്ങിയിട്ടും ഏതാനും ആഴ്ചകള്‍ ആയിട്ടുള്ളൂ. എന്നിരുന്നാലും സാവധാനം എല്ലാം പഴയ രീതിയിലേക്ക് മടങ്ങുകയാണ്.
ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ ഇവിടുത്തെ വീഥികള്‍ ആട്ടവും പാട്ടുമായി ആഘോഷിക്കുകയാണ്…എല്ലാം അണ്ടര്‍ കണ്ട്രോള് ആയി, കൊറോണ സ്പ്രെഡിങ് കുറഞ്ഞപോഴാണ് ലോക്ക്ഡൗണ്‍ പതിയെ പതിയെ റിലീസ് ചെയ്തത്. മെയ് നാലിന് റിലീസ് ചെയ്തെങ്കിലും, മെയ് അവസാനത്തോടെ ഒരു ‘ഹോസ്പിറ്റല്‍ റഷ്’ കരുതിയിരുന്നു. എന്നാല്‍ അതിനുള്ള മുന്‍കരുതലുകളും ഇറ്റലി സ്വീകരിച്ചിരുന്നു.
‘വൈറസിനൊപ്പമാണ് നമ്മള് ജീവിക്കാന്‍ ഇറങ്ങുന്നത്’ എന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വനം ചെയ്തിരുന്നു. വൈറസ് നിലവില്‍ വീക്കാണ്; എന്നാല്‍ സീറോ കേസുകള്‍ എന്നര്‍ത്ഥമില്ല. പോസിറ്റീവ് ആകുന്നവര്‍ ഹോസ്പിറ്റല്‍ അഡ്മിഷന് വേണ്ടാത്തവരാണ്. സെക്കന്റ് വേവ് ഉണ്ടാകുമെന്ന കരുതലില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. പാര്‍ക്കുകള്‍ പോലുള്ള തുറന്ന സ്ഥലങ്ങളില്‍ മാസ്കുകള്‍ പോലും നിര്‍ബന്ധമില്ല. ചെറിയ സമയത്തിനുള്ളില്‍ ഇറ്റലിയുടെ ഈ തിരിച്ചു വരവ് നല്കുന്ന പ്രതീക്ഷ ചെറുതല്ല.
ഇറ്റലി പോലെ ജനസംഖ്യ കുറഞ്ഞൊരു പ്രദേശമല്ല ഇന്ത്യ, പ്രത്യേകിച്ച് കേരളം എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളി ഉള്‍ക്കൊണ്ടുകൊണ്ട് കാര്യങ്ങള്‍ ചെയ്താല്‍ ഇറ്റലിക്കാര്‍ ഇന്ന് അനുഭവിക്കുന്ന സന്തോഷം നമുക്കും സ്വന്തമാക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: അമ്മു ആന്‍ഡ്രൂസ്, ഇറ്റലി
-
Business2 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business2 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home1 week ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment3 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്
-
Business6 days ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു