Connect with us

Entertainment

ആ നോട്ടവും ഭാവവും…അയ്യപ്പനും കോശിക്കും ഒപ്പം പഴനിസാമിയും

സിനിമയിലെ വേഷം ഇതാദ്യമായി ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അട്ടപ്പാടി സ്വദേശിയായ പഴനിസാമി വനംവകുപ്പ് ജീവനക്കാരന്‍.

Published

on

0 0
Read Time:3 Minute, 18 Second

കഴിഞ്ഞ 10 വര്‍ഷമായി സിനിമാ സ്വപ്നവുമായി നടക്കുന്ന അട്ടപ്പാടിക്കാരനായ പഴനിസാമിയെ അറിയില്ലേ? അയ്യപ്പനും കോശിയും എന്ന ഹിറ്റ് സിനിമയിലെ ഫൈസല്‍ എന്ന എക്‌സൈസ് ജീവനക്കാരന്‍!കോശിയെ വിറപ്പിച്ച ജീവനക്കാരന്‍

കോശിയെ ആദ്യം വാഹനത്തില്‍നിന്ന് താഴെയിട്ട മൊട ജീവനക്കാരന്‍.സത്യത്തില്‍ കോശിയുടെ കലി തുടങ്ങിവെപ്പിച്ചത് ഇങ്ങേരാണ്.സിനിമയിലെ വേഷം ഇതാദ്യമായി ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അട്ടപ്പാടി സ്വദേശിയായ ഈ വനംവകുപ്പ് ജീവനക്കാരന്‍.

Advertisement

സിനിമ സ്വപ്നം കണ്ട് അലഞ്ഞ ഈ യുവാവ് ആദ്യമായി അഭിനയിച്ചത് മമ്മൂട്ടി നായകനായ പഴശ്ശിരാജയിലാണ്.മനോജ് കെ ജയനൊപ്പം ആദിവാസിയായി. പല ചിത്രങ്ങളിലും ഒട്ടും ശ്രദ്ധിക്കപ്പെടാത്ത വേഷമായിരുന്നു. എന്നിട്ടും നിരാശനാവാതെ അടുത്ത സിനിമക്കായ് കാത്തിരുന്നു. ഒടുവിലിപ്പോള്‍ സിനിമാലോകം അറിയുന്നൊരു നടനായിമാറി.

അയ്യപ്പനും കോശിയിലേക്ക് നഞ്ചിയമ്മയെ എത്തിച്ചത് ഈ നടനാണ്.നഞ്ചിയമ്മയുടെ പാട്ടുകളാണ് ഈ സിനിമയെ ഇത്രമേല്‍ ജനകീയമാക്കിയത്.ആ അര്‍ത്ഥത്തില്‍ സിനിമയുടെ വിജയശിലപ്പി ഈ നടനും കൂടിയാണ്.നഞ്ചിയമ്മ ഏതു ഫംഗ്ഷനുപോകുമ്പോഴും ഒപ്പം പഴനിസാമിയുമുണ്ടാകും. അട്ടപ്പാടിയിലെ ആദിവാസികളെ ചേര്‍ത്തുപിടിച്ച് 2004 ല്‍ ആസാദ് കലാസമിതി എന്നൊരു ട്രൂപ്പ് ഉണ്ടാക്കിയതും പഴനിസാമി തന്നെ.അതിലെ പാട്ടുകാരിയാണ് ഈ നഞ്ചിയമ്മ.

സിനിമയോടുള്ള ഇദ്ധേഹത്തിന്റെ അടങ്ങാത്ത പാഷന്‍ മനസിലാക്കിയ സംവിധായകന്‍ സച്ചി ഒരു ആവശ്യമാണ് ഇങ്ങേര്‍ക്ക് മുന്നില്‍ വെച്ചത് . ‘നിങ്ങളൊരു സിനിമ സംവിധാനം ചെയ്യണം,അതിന് എല്ലാ പിന്തുണയും നല്‍കും. നിങ്ങള്‍ക്കതിനുള്ള കഴിവുണ്ട്, ജീവിതാനുഭവമുണ്ട്. ‘
ഏതായാലും സിനിമ സംവിധാനം ചെയ്യുമെന്നാണ് പഴനിസാമി പറയുന്നത്.മലയാളത്തിനേക്കാള്‍ തമിഴ് സിനിമകളിലഭിനയിക്കാനാണ് പഴനിസാമിക്ക് കൂടുതല്‍ ഇഷ്ടം.

സിനിമയെ സ്വപ്നം കാണുന്ന ഏതൊരാള്‍ക്കും മാതൃകയാക്കാം ഈ നടനെ.തോറ്റു പിന്മാറാതെ പിന്നെയും പിന്നെയും പരിശ്രമിച്ചവര്‍ക്ക് ഒടുവില്‍ വിജയം അവരെ തേടിവരുമെന്ന് പഴനിസാമിയുടെ അനുഭവം സാക്ഷി. കലയും അഭിനയവുമൊക്കെ രക്തത്തില്‍ മാത്രമല്ല മജ്ജയിലും അലിഞ്ഞുചേര്‍ന്നവര്‍ക്കെ ഇങ്ങനെ നേട്ടങ്ങള്‍ എത്തിപ്പിടിക്കാനാവൂ..

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

പ്രൊഫ. എം കെ സാനുവിന്റെ സമ്പൂര്‍ണ കൃതികളുമായി സമൂഹ് പ്രസാധനരംഗത്തേയ്ക്ക്

പുസ്തകത്തിന്റെ പ്രീപബ്ലിക്കേഷന്‍ ബുക്കിംഗ് ഒക്ടോബറില്‍ പ്രഖ്യാപിക്കുമെന്നും സാമൂഹ്യ സംരംഭക സഹകരണ സംഘം (സമൂഹ്)

Published

on

0 0
Read Time:10 Minute, 6 Second
  • എഴുപതു വര്‍ഷത്തിനിടെ എഴുതിയ 60-ഓളം പുസ്തകങ്ങള്‍ വിവിധ വാല്യങ്ങളായി ഒരുമിച്ച് പ്രസിദ്ധീകരിക്കും

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംരംഭക സഹകരണ സംഘമായ സമൂഹ് പ്രസാധനരംഗത്തേയ്ക്ക് കടക്കുന്നു. പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫ. എം കെ സാനുവിന്റെ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സാമൂഹ്യ സംരംഭക സഹകരണ സംഘം (സമൂഹ്) പ്രസാധനരംഗത്തേയ്ക്കു കടക്കുന്നതെന്ന് സമൂഹിന്റെ സാരഥികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാനു മാസ്റ്ററുടെ മുഴുവന്‍ കൃതികളും ഉള്‍പ്പെടുത്തി വിവിധ വാല്യങ്ങളായാണ് സമ്പൂര്‍ണ്ണ കൃതികള്‍ പുറത്തിറക്കുകയെന്ന് സമ്പൂര്‍ണകൃതികളുടെ എഡിറ്റര്‍ എസ്. രമേശന്‍ പറഞ്ഞു.

കഴിഞ്ഞ ഏതാണ്ട് എഴുപത് വര്‍ഷത്തിനിടയില്‍ സാനുമാസ്റ്റര്‍ എഴുതിയ അറുപതിലേറെ പുസ്തങ്ങളാണ് ഇങ്ങനെ പുന:സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നത്. പല കൃതികളും നിരവധി എഡിഷനുകള്‍ പ്രസിദ്ധീകരിച്ചവയാണ്. ഇപ്പോള്‍ നിലവിലില്ലാത്തവ ഉള്‍പ്പെടെയുള്ള നിരവധി ചെറുതും വലുതുമായ സ്ഥാപനങ്ങളാണ് മാഷിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വൈവിധ്യമായ വിഷയങ്ങളും സാമൂഹ്യ മാറ്റങ്ങള്‍ക്ക് വെളിച്ചം കാണിച്ച പുരോഗമന ചിന്തകളും മാനവികതയിലൂന്നിയ വിശാലമായ കാഴ്ചപ്പാടുള്ള അപൂര്‍വ വ്യക്തിത്വമാണ് സാനു മാഷിന്റേതെന്നും ഇവയത്രയും പ്രതിഫലിക്കുന്ന സാനു മാഷിന്റെ സമ്പൂര്‍ണകൃതികളുടെ പ്രസിദ്ധീകരണം കേരളീയ നവോത്ഥാനചരിത്രത്തിലെ വലിയ ചുവടുവെയ്പാകുമെന്നും എസ് രമേശന്‍ പറഞ്ഞു.

Advertisement

ആത്മകഥ, ബാലസാഹിത്യം, സാഹിത്യ വിമര്‍ശനം, ഭാഷാശാസ്ത്രം, സാഹിത്യ പഠനങ്ങള്‍, വ്യാഖ്യാനങ്ങള്‍, യാത്രാവിവരണങ്ങള്‍, ജീവിതരേഖാ ചിത്രങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ലേഖനസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, എഡിറ്റ് ചെയ്ത പുസ്തകങ്ങള്‍ തുടങ്ങി സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും മാഷ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നാടകം, കവിത, നവോത്ഥാനം, വിമര്‍ശനം, രാഷ്ട്രീയം, ചരിത്രം, മനഃശാസ്ത്രം തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകള്‍ ആ തൂലികയ്ക്ക് വിഷയങ്ങളായി. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ മലയാള ഭാഷയ്ക്ക് അമൂല്യമായ സംഭാവനയാണ് കഴിഞ്ഞ 70 വര്‍ഷത്തെ എഴുത്തിലൂടെ സാനു മാഷ് നല്‍കി വരുന്നത്.

ഇക്കാലത്തിനിടെ അടച്ചു പൂട്ടപ്പെട്ട പ്രസാധകര്‍ പുറത്തിറക്കിയ പുസ്തകങ്ങള്‍ ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ നിലവില്‍ വിപണിയില്‍ ലഭ്യമല്ലാതെയായിട്ടുണ്ട്. ഇവയ്ക്കു പുറമെ മാഷ് മറ്റ് പുസ്തങ്ങള്‍ക്കായി എഴുതിയ അവതാരികകള്‍, പത്രങ്ങളിലും ആനുകാലികങ്ങളിലും മറ്റും എഴുതിയ കുറിപ്പുകളും ലേഖനങ്ങളും, പ്രസംഗങ്ങള്‍, മാഷിനെയും മാഷിന്റെ രചനകളേയും കുറിച്ച് മറ്റുള്ളവരെഴുതിയ കുറിപ്പുകള്‍ എന്നിവയില്‍ പലതും നിലവില്‍ നമ്മുടെ പൊതുമണ്ഡലത്തില്‍ ലഭ്യമല്ലെന്ന് എസ് രമേശന്‍ ചുണ്ടിക്കാണിച്ചു. ചരുക്കത്തില്‍ മാഷിന്റെ കൃതികളും മാഷിനെപ്പറ്റിയുള്ള പഠനങ്ങളുമെല്ലാം ഒരുമിയ്ക്കുന്ന പല വാല്യങ്ങളുള്ള ഒരു സമാഹാരമാണ് സമൂഹ് പ്രസിദ്ധീകരിക്കാന്‍ പോകുന്നത്.

എറണാകുളത്ത് 2018, 2019, 2020 വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കൃതി അന്താരാഷ്ട്ര പുസ്തക സാഹിത്യോത്സവത്തിന്റെ ആശയരൂപീകരണത്തിലും രൂപകല്‍പനയിലും നിര്‍വഹണത്തിലും ആദ്യവര്‍ഷം തന്നെ കൃതിയെ ഇന്ത്യയിലെ പ്രധാനപ്പെട്ട പുസ്തകോത്സവമാക്കുന്നതിലും മുഖ്യപങ്ക് വഹിച്ച എറണാകുളം ആസ്ഥാനമായ സാമൂഹ്യ സംരംഭക സഹകരണ സംഘമാണ് (സമൂഹ്) സാനു മാഷുമായി വിശദമായ ഒരു കരാറില്‍ ഏര്‍പ്പെട്ട് ഈ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘമാണ് സമൂഹ്. സാമൂഹ്യ സംരംഭകത്വം, സാങ്കേതികത, മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സംഘത്തിലെ അംഗങ്ങള്‍. എറണാകുളത്തെ അഭിമന്യു കേന്ദ്രത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഇതിനിടയില്‍ സമൂഹ് പൂര്‍ത്തീകരിച്ചു.

ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക കേന്ദ്രം, എറണാകുളത്തെ ടി കെ രാമകൃഷ്ണന്‍ സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ രൂപകല്‍പ്പനയും നിര്‍വ്വഹണവും ഏറ്റെടുത്തിരിക്കുന്നതും സമൂഹാണ്. ഇതോടൊപ്പം സമൂഹ് നടപ്പിലാക്കിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് www.sahyan.store. പുസ്തകങ്ങള്‍ക്കും ജൈവ, പ്രാദേശിക ഉത്പന്നങ്ങള്‍ക്കുമായി ഒരു ഓണ്‍ലൈന്‍ ഇടമായാണ് സഹ്യന്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹ് നടപ്പാക്കി വരുന്ന ഇത്തരം പദ്ധതികളുടെ സ്വാഭാവികമായ തുടര്‍ച്ചയായാണ് സംഘം പ്രസാധക രംഗത്തേയ്ക്കു കൂടി കടക്കുന്നതെന്ന് സമൂഹിന്റെ സെക്രട്ടറി ജോസഫ് തോമസ് പറഞ്ഞു.

പ്രൊഫ. എം തോമസ് മാത്യു ജനറല്‍ എഡിറ്ററും കവി എസ് രമേശന്‍ എഡിറ്ററും , പ്രൊഫ. വിഷ്ണുരാധന്‍ അസോസിയേറ്റ് എഡിറ്ററും ആയ ഒരു പത്രാധിപ സമിതിയാണ് സാനു മാഷുടെ സമ്പൂര്‍ണകൃതികളുടെ എഡിറ്റിംഗ് നിര്‍വഹിക്കുകയെന്ന് പദ്ധതിയുടെ കണ്‍വീനര്‍ ജോബി ജോണ്‍ പറഞ്ഞു. ഇപ്പോള്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വാല്യത്തിലും ഏതാണ്ട് 350-400 പേജുള്ള ഏതാണ്ട് 9-10 വാല്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വാല്യങ്ങളും ഒരുമിച്ച് ഒരു പാക്കിങ്ങില്‍ ലഭ്യമാക്കും. ഏതാണ്ട് 15 മാസം കൊണ്ട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് 2022 ഡിസംബറോടെ സമാഹാരം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജോബി ജോണ്‍ പറഞ്ഞു. ഒക്ടോബര്‍ അവസാനത്തോടെ പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് ആരംഭിക്കും.

പൂര്‍ണ്ണമായും പുനരുപയോഗിക്കുവാന്‍ സാധ്യമായ ഡിജിറ്റൈസേഷനും ഇതിനൊപ്പം നടക്കും. സര്‍വ്വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, വായനശാലകള്‍, ഹോം ലൈബ്രറികള്‍ എന്നിവിടങ്ങളിലെല്ലാം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന റഫറന്‍സ് ശേഖരമായാണ് സാനുമാഷുടെ കൃതികള്‍ സമാഹരിക്കുക.

സാനുമാഷിന്റെ കൃതികളിലെ വിവിധ തലങ്ങള്‍ പ്രധാന വിഷയങ്ങളാക്കി സംസ്ഥാനത്തെ 14 ജില്ലകളിലേയും പ്രധാനപ്പെട്ട കോളേജുകള്‍/യൂണിവേഴ്‌സിറ്റികള്‍ എന്നിവ കേന്ദ്രീകരിച്ച് 14 സിമ്പോസിയങ്ങള്‍ നടത്താനും പരിപാടിയുണ്ട്. ഇതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളും സമ്പൂര്‍ണ്ണ കൃതികളുടെ ഭാഗമായിരിക്കും. മറ്റുള്ളവരുടെ പുസ്തകങ്ങള്‍ക്ക് സാനുമാഷ് എഴുതിയ അവതാരികകളും ഏറെ പ്രശസ്തമാണ്. എന്നാല്‍ ഇവയില്‍ പലതും ഇപ്പോള്‍ ലഭ്യമല്ല. കൈവശമുള്ളവര്‍ ഇവയുടെ കോപ്പികള്‍ പ്രസിദ്ധീകരണ സമിതിയ്ക്ക് അയച്ചു തരണമെന്നും സമൂഹ് ഭാരവാഹികള്‍ അറിയിച്ചു.

സമൂഹിന്റെ ഇത്തരം സംരംഭങ്ങള്‍ക്കായി കേരളത്തിന്റെ ഭാഷയും സംസ്‌കാരവും സാമൂഹികവിഷയങ്ങളുമായി ബന്ധപ്പെട്ട് അക്കാദമിക് മേഖലയേയും പൊതുസമൂഹത്തെയും ബന്ധപ്പെടുത്തി ഒരു വിക്കി വെബ്‌സൈറ്റ് സജ്ജമാക്കാനും പരിപാടിയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദേശങ്ങളും സാനുമാഷിന്റെ കൃതികളുടെ വിവരങ്ങളും കോപ്പികളും അയക്കുന്നതിനും ഇനി പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

സാമൂഹ്യ സംരംഭക കോ-ഓപ്പറേറ്റീവ് സൊസൈറ്റി, 32/1820 എ, മില്ലെനിയം നഗര്‍, കൊടുവത്തറ റോഡ്, പാടിവട്ടം, കൊച്ചി – 682 024. ഫോണ്‍: 0484-4853145/92075 70145 ഇ-മെയില്‍: info@samoohkochi.com www.samoohkochi.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

മാല്‍പൂര പായസം ഉണ്ടാക്കുന്ന വിധം

മാല്‍പൂര പായസം, ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

Published

on

0 0
Read Time:2 Minute, 47 Second

ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

സെര്‍വിംഗ് പോര്‍ഷനുകള്‍: 2

Advertisement

ഗാര്‍ണിഷ് ചെയ്യാന്‍: പിസ്ത തുണ്ടുകളാക്കിയത്

പൂരക്കുള്ള മാവ് തയ്യാറാക്കാന്‍

ചേരുവകള്‍ അളവ്

സൂചി റവ – 1 കപ്പ്

ആശീര്‍വാദ് സെലക്റ്റ് ആട്ട – 3 ടേബിള്‍സ്പൂണ്‍

പഞ്ചസാര – 0.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 1 കപ്പ്

ഏലക്കപ്പൊടി – അര ടീസ്പൂണ്‍

ജീരകം – 1 ടേബിള്‍സ്പൂണ്‍

തൈര് – 2 ടേബിള്‍സ്പൂണ്‍

ഫ്രൈ ചെയ്യാന്‍

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 കപ്പ്

പായസത്തിന്

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 500 മില്ലി

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

അരി – 3\4 കപ്പ്

ഏലക്കപ്പൊടി – 1 ടീസ്പൂണ്‍

പിസ്ത തുണ്ടുകള്‍ – 2 ടീസ്പൂണ്‍

കുങ്കുമപ്പൂ – 2 എണ്ണം

ഉണക്കമുന്തിരി – 2 ടീസ്പൂണ്‍

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 15 മില്ലി

പാചകവിധി

പൂര മാവ്

  1. എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
  2. സൂചി നന്നായി കുതിരുന്നതു വരെ, 1 മണിക്കൂര്‍ നേരത്തേക്ക് ഇത് മാറ്റിവെക്കുക.

ഫ്രൈ ചെയ്യാന്‍

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
  2. ചൂടുള്ള നെയ്യിലേക്ക് പൂര മാവ് ഒഴിക്കുക.
  3. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
  4. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം അധികമുള്ള നെയ്യ് ഡ്രെയിന്‍ ചെയ്ത് മാറ്റുക.

പായസത്തിന്

  1. അരി 20 മിനിറ്റ് നേരത്തേക്ക് കുതിര്‍ക്കുക.
  2. അടി കട്ടിയുള്ള ഒരു പാനില്‍ പാല്‍ ഒഴിച്ച് ചൂടാക്കുക.
  3. ഈ പാലിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് നന്നായി വേവിക്കുക.
  4. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക.
  5. ഇതിലേക്ക് ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത് ചെറുതായി ഫ്രൈ ചെയ്യുക.
  6. പാലിലേക്ക് ഫ്രൈ ചെയ്ത ഡ്രൈ ഫ്രൂട്‌സും പഞ്ചസാരയും ചേര്‍ക്കുക.
  7. ഇതിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ക്കുക.
  8. പായസത്തിനൊപ്പം ചൂടോടെ വിളമ്പുക

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending