Connect with us

Life

ഒന്നും രണ്ടുമല്ല, മാലതി ടീച്ചർ ശബരിമല ചവിട്ടിയത് 18 തവണ!

അവകാശസമരങ്ങളുടെയും തർക്കങ്ങളുടെയും പിൻബലമില്ലാതെ 18 തവണ ശബരിമല ചവിട്ടിയ മാലതി ടീച്ചർക്ക് ശബരിമലയെന്നത് വ്യക്തി ജീവിതത്തോട് ഏറെ ചേർത്ത് വയ്ക്കാവുന്ന ഒരിടമാണ്

Published

on

0 0
Read Time:15 Minute, 19 Second

ശബരിമല ദർശനം നടത്താൻ യുവതികൾക്ക് അനുമതി നൽകിക്കൊണ്ടുണ്ടായ വിധിയും അതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും കേരളത്തിൽ കെട്ടടങ്ങിതുടങ്ങി. എന്നാൽ ശബരിമലയ്ക്ക് പോകാനുള്ള അവകാശത്തിന്റെയും അതിനായുള്ള അവകാശസമരങ്ങളുടെയും ഒന്നും പിൻബലമില്ലാതെ 18 തവണ തുടർച്ചയായി മല ചവിട്ടിയിരിക്കുകയാണ് എറണാകുളം പാലാരിവട്ടം സ്വദേശിനിയായ മാലതി ടീച്ചർ. ആർത്തവ വിരാമത്തിനു ശേഷം നാലോ അഞ്ചോ തവണയാണ് സ്ത്രീകൾ പരമാവധി മലക്ക് പോകാറുള്ളത്. ശാരീരികമായ വൈഷമ്യങ്ങളും വാർധക്യ സഹജമായ പ്രശ്നങ്ങളും തുടർന്നുള്ള യാത്രകളിൽ സ്ത്രീകൾക്ക് തടസ്സമാകാറുണ്ട്.എന്നാൽ ഇതൊന്നും കാര്യമാക്കാതെ 18 വർഷങ്ങൾ തുടർച്ചയായി മല ചവിട്ടി ഗുരു സ്വാമിയായിരിക്കുകയാണ് എല്ലാവരും മാലതി ടീച്ചർ എന്ന് വിളിക്കുന്ന മാലതി കുഞ്ഞമ്മ.തൃക്കണാർവട്ടം എൽപി സ്‌കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച മാലതി ടീച്ചർക്ക് ശബരിമലയെന്നത് വ്യക്തി ജീവിതത്തോട് ഏറെ ചേർത്ത് വയ്ക്കാവുന്ന ഒരിടമാണ്.

18 വർഷങ്ങൾ തുടർച്ചയായി മല ചവിട്ടി ഗുരു സ്വാമി പദവിയിലേക്ക് വനിതകൾ എത്തുന്നത് ഏറെ അപൂർവമായ ഒരു കാര്യമാണ്. ഇത്തവണ തുലാമാസത്തിൽ ദീപാവലിയോടനുബന്ധിച്ച് ശബരിമല തുറന്നപ്പോൾ 18 ആം തവണ ഇരുമുടിക്കെട്ടുമായി മാലതി ടീച്ചർ മല കയറി. 18 തവണ മല ചവിട്ടുന്നവർ തെങ്ങിൻതൈ നടുന്ന പതിവുണ്ട് ശബരിമലയിൽ. അതിനായി സ്വന്തം വീട്ടിൽ മുളപ്പിച്ചെടുത്ത തെങ്ങിൻ തയ്യുമായാണ് ടീച്ചർ ഇക്കുറി മല ചവിട്ടിയത്. 50 ആം വയസിലാണ് മാലതി ടീച്ചർ ആദ്യമായി ശബരിമലക്ക് പോകുന്നത്. 2001 ൽ ആരംഭിച്ച ആ പതിവ് നാളിത് വരെ മുടക്കിയില്ല. ഓരോ തവണയും വൃശ്ചികമാസത്തിൽ 41 നൊയമ്പെടുത്ത് മല ചവിട്ടിയെത്തുമ്പോൾ തനിക്ക് വല്ലാത്ത പോസറ്റിവ് എനർജിയാണെന്ന് സ്വതവേ പോസറ്റിവ് എനർജിയുടെ നിറകുടമായ ടീച്ചർ പറയുന്നു. ഇപ്പോൾ വയസ്സ് 68 കഴിഞ്ഞു, 18 തവണ മല ചവിട്ടുകയും ചെയ്തു. എന്നാൽ അത് കൊണ്ട് മാത്രം ശബരിമല ദർശനം താൻ വേണ്ടെന്ന് വക്കില്ലെന്ന്‌ ടീച്ചർ പറയുന്നു. രണ്ടു പതിറ്റാണ്ടോളം കാലം ശബരിമല ചവിട്ടിയ ടീച്ചർക്ക് ശബരിമല ദർശനത്തെപ്പറ്റി തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടും അനുഭവങ്ങളുമാണ്. ആദ്യ യാത്ര മുതൽ തനിക്കുണ്ടായ അനുഭവങ്ങൾ മാലതി ടീച്ചർ മീഡിയഇങ്കുമായി പങ്കുവയ്ക്കുന്നു.

Advertisement

ചെറുപ്പം മുതൽ മനസ്സിൽ കൂടിയ ആഗ്രഹം

ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളുമായി അടുത്ത നിൽക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്.വൃശ്ചികമാസത്തിൽ 41 ദിവസം നൊയമ്പെടുത്ത് മല ചവിട്ടുന്ന അമ്മാവന്മാരെയും ബന്ധുക്കളെയും സഹോദരനെയുമെല്ലാം കണ്ടാണ് ഞാൻ വളർന്നത്. അന്ന് മുതൽ തന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും മലക്ക് പോകണം എന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പത്ത് വയസ്സ് കഴിഞ്ഞാൽ മലക്ക് പോകാൻ കഴിയില്ല എന്നാണ് അമ്മൂമ്മയും മറ്റും അന്ന് പറഞ്ഞു തന്നിരുന്നത്. വിവാഹശേഷം ചെന്നെത്തിയ വീട്ടിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഭർത്താവ് ശ്രീധരമേനോനും അദ്ദേഹത്തിന്റെ സഹോദരങ്ങളുമെല്ലാം കൃത്യമായി എല്ലാവർഷവും മല ചവിട്ടുമായിരുന്നു. വ്രതമെടുത്ത് , അയ്യപ്പൻപാട്ട് നടത്തി കേട്ട് നിറച്ച പോകുന്നതിനു വേണ്ട ഒരുക്കങ്ങൾ എല്ലാം ചെയ്ത് ഞാൻ ആദ്യാവസാനം കൂടെ നിൽക്കും. കെട്ട് നിറ തറവാട്ടിൽ വച്ചാണ് നടത്താറുള്ളത്. ഇതെല്ലാം കണ്ടും ഈ ചിട്ടകളുടെ ഭാഗമായും കഴിഞ്ഞ എനിക്ക് ആർത്തവ വിരാമത്തിന് ശേഷം എത്രയും വേഗം മല ചവിട്ടണം എന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്.

ഡോക്റ്ററുടെ അനുമതിയോടെ എടുത്ത തീരുമാനം

സാധാരണയായി 54 വയസ്സ് കഴിയുമ്പോഴാണ് സ്ത്രീകൾ ശബരിമലക്ക് പോകുന്നതിനായി ശാരീരികമായി തയ്യാറാകുക. എന്നാൽ 50 വയസ്സിൽ ആർത്തവ വിരാമമായതോടെ, മല ചവിട്ടാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഡോക്റ്ററെ കണ്ട് ശാരീരികാവസ്ഥ ഉറപ്പ് വരുത്തുകയും ചെയ്തു. തുടർന്നാണ് മാലയിട്ട് വൃതം തുടങ്ങിയത്.

ആദ്യം കെട്ട് നിറച്ച് തന്നത് അമ്മാവൻ

50 ആം വയസ്സിൽ കന്നി അയ്യപ്പനായി മല ചവിട്ടുമ്പോൾ തറവാട്ടിൽ എനിക്ക് കെട്ട് നിറച്ചു നൽകാൻ ഗുരുസ്ഥാനത്ത് ഉണ്ടായിരുന്നത് അമ്മാവന്മാരായിരുന്നു. വല്യമ്മാവനും കൊച്ചമ്മാവനും ചേർന്നാണ് തുടർന്നുള്ള യാത്രകളിലും കെട്ട് നിറച്ചു തന്നത്. അവരുടെ മരണശേഷം ഗുരുസ്വാമിയുടെ സ്ഥാനത്ത് ചേട്ടൻ വന്നു. പോയ വർഷങ്ങളിലത്രയും ഒരൊറ്റ വർഷമൊഴിച്ച് ഭർത്താവിന്റെ കൈ പിടിച്ചുതന്നെയാണ് മല ചവിട്ടിയത്. അത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. എനിക്ക് രണ്ടു പെണ്മക്കളാണ് അപ്പോൾ, മക്കളുടെ കൈപിടിച്ച് മല ചവിട്ടുകയെന്നത് ഉടനെ നടക്കുന്ന കാര്യമല്ല. എന്നാൽ കൊച്ചുമക്കളുടെ കൂടെയും മല ചവിട്ടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും 20 കുടുംബാംഗങ്ങളോളം അടങ്ങുന്ന ടീമായാണ് പോകുന്നത്.

സുരക്ഷാ പരിശോധനയിൽ കുടുങ്ങി ആദ്യ വർഷം

വയസ്സ് 50 കഴിഞ്ഞിട്ടാണ് ആദ്യമായി മല ചവിട്ടുന്നതെങ്കിലും കാഴ്ചയിൽ പ്രായമായതിന്റെ ലക്ഷണങ്ങൾ ഒന്നും എനിക്കുണ്ടായിരുന്നില്ല എന്നത് ഒരു പ്രശ്നമായിരുന്നു. ഒരു മുടി പോലും നരച്ചിരുന്നില്ല. മെലിഞ്ഞ ശരീരവുമാണ്. ആയിടക്ക് നടി ജയമാല ശബരിമല ദർശനം നടത്തി എന്നവകാശപ്പെട്ടത് ഏറെ വിവാദമായ സമയമായിരുന്നു. അതിനാൽ ശ്കതമായ സുരക്ഷാ പരിശോധനകളാണ് നടന്നിരുന്നത്. അതിനാൽ തന്നെ പതിനെട്ടാം പടി ചവിട്ടാൻ തയ്യാറായെത്തിയ എന്നെ സന്നിധാനത്ത് വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു നിർത്തി. ഒടുവിൽ പ്രായം തെളിയിക്കുന്ന രേഖകളും ഡോക്റ്റർ നൽകിയ സർട്ടിഫിക്കറ്റും കാണിച്ചിട്ടാണ് പതിനെട്ടാം പടി ചവിട്ടാൻ അനുവദിച്ചത്. ഇത്തരത്തിലുള്ള തടഞ്ഞു നിർത്തലുകളും പരിശോധനകളും തുടർന്നുള്ള ചില വർഷങ്ങളിലും ഉണ്ടായി.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മണിക്കൂറുകൾ മല ചവിട്ടി സന്നിധാനത്തെത്തി ദർശനം നടത്തെത്താൻ കഴിയുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ആദ്യമായി ശബരിമല ചവിട്ടുമ്പോൾ എല്ലാം ഒരു കൗതുകമായിരുന്നു. പമ്പ , ശരംകുത്തി, മാളികപ്പുറത്തമ്മയുടെ ക്ഷേത്രം, വാവരുപള്ളി തുടങ്ങി നാളത് വരെ ഒരു കഥയായി മാത്രം കേട്ടുശീലിച്ച കാര്യങ്ങൾ നേരിൽകണ്ടറിയാൻ സാധിച്ചപ്പോൾ അത് സത്യമാണോയെന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ആദ്യത്തെ തവണ മലയിറങ്ങുമ്പോൾ ഇനിയും പോകണം എന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ. എന്നാൽ ഇത് പോലെ 18 തവണ തുടർച്ചായി മല ചവിട്ടാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിട്ടില്ല . 18 വർഷം തികഞ്ഞ ഇക്കുറി വീട്ടിൽ അയ്യപ്പപ്പൻപാട്ടും അന്നദാനവുമൊക്കെ നടത്തിയാണ് മലചവിട്ടിയത്

പ്ലാസ്റ്റിക്കിൽ നിന്നും സംരക്ഷണം ആവശ്യമാണ്

ഇക്കഴിഞ്ഞ 18 വർഷങ്ങൾ മുടക്കമില്ലാതെ ശബരിമല ചവിട്ടിയതിൽ നിന്നും എനിക്ക് മനസിലാകുന്ന ഒരു കാര്യം ശബരിമലയുടെ സംരക്ഷണത്തിൽ നാം കൂടുതൽ ശ്രദ്ധാലുവാകണം എന്നതാണ്. വികസനത്തിന്റെ പേരിൽ കാടായി കിടന്ന പ്രദേശത്തെ കോൺക്രീറ്റ് ചെയ്യുന്നതും പുതുമ പരീക്ഷിക്കുന്നതുമൊന്നും അംഗീകരിക്കാനാവില്ല. കാട് ,കാടായി സംരക്ഷിക്കുന്നിടത്താണ് നമ്മുടെ വിജയം. എന്നാൽ അത് ദേവസ്വത്തിന്റെയും സർക്കാരിന്റെയും മാത്രം ചുമതലയാണെന്ന് കരുതരുത്. അവിടെയെത്തുന്ന ഓരോ ഭക്തരും ശബരിമലയുടെയും കാടിന്റെയും സംരക്ഷണത്തിൽ ബാധ്യതയുള്ളവരാണ്. ആദ്യതവണ ഞാൻ മല ചവിട്ടുമ്പോൾ വനജീവികളെ ധാരാളമായി കാണാൻ കഴിഞ്ഞിരുന്നു. കുരങ്ങുകളും കഴുതകളുമെല്ലാം സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ ഇന്ന് മൃഗങ്ങൾ വളരെ കുറവാണ്. ആളുകൾ പ്ലാസ്റ്റിക്ക് കൊണ്ടുവന്നു വലിച്ചെറിഞ് കാടിനേയും കാട്ടിലെ മൃഗങ്ങളെയും കുരുതികൊടുക്കുകയാണ് . പ്രകൃതിയെയും അതിലെ ലക്ഷക്കണക്കിന് ജീവികളുടെ ആവാസവ്യവസ്ഥയെയും ഇല്ലാതാക്കിക്കൊണ്ട് ക്ഷേത്ര ദർശനം നടത്തുന്നതിൽ കാര്യമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. അതിനാൽ തന്നെ മല ചവിട്ടുമ്പോഴെല്ലാം പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കാറുണ്ട്.

എല്ലായിടത്തും ബിസിനസ് കണ്ണുകൾ മാത്രം

മുൻകാലങ്ങളിൽ ഉണ്ടായിരുന്ന നൂറു ശതമാനം ഭക്തിസാന്ദ്രമായ അന്തരീക്ഷം ഇപ്പോൾ കുറഞ്ഞു വാരിയകയാണ്. ശബരിമലയിൽ എത്തുന്ന ഭക്തരിൽ നിന്നും എങ്ങനെ കൂടുതൽ പണം തട്ടാം എന്ന് ചിന്തിച്ച് എല്ലാകാര്യങ്ങളെയും ബിസിനസ് കണ്ണിലൂടെ കാണുന്നവർ ധാരാളമാണ്. സാധാരണയായി ദർശനം നടത്താൻ പോകുമ്പോൾ താമസിക്കുന്നതിനുള്ള മുറി നേരത്തെ ബുക്ക് ചെയ്യും. ഏറ്റവും കൂടുതൽ ചൂഷണം നടക്കുന്നത് ഇവിടെയാണ്. കുളിക്കാൻ അല്പം ചൂടുവെള്ളം വേണമെങ്കിൽ ചെറിയൊരു ബക്കറ്റ് വെള്ളത്തിനു 100 രൂപ നല്കണം. നടന്നു മലകയറാൻ കഴിയാത്തവർക്ക് മഞ്ചലിൽ പോകുന്നതിനുള്ള സൗകര്യം ലഭ്യമാണ്.4500 രൂപയോളം ഇതിനു ചെലവ് വരും. കാര്യങ്ങൾ ചോദിച്ചറിഞ്ഞു മനസിലാക്കി ചെയ്തില്ലെങ്കിൽ അബദ്ധം പറ്റാനുള്ള സാധ്യത കൂടുതലാണ്. ആദ്യമായി ശബരിമലയിൽ എത്തുന്നവർക്കാണ് ഇത്തരത്തിൽ കൂടുതൽ അബദ്ധങ്ങൾ പറ്റുന്നത്.

കണ്ണ് നിറച്ചത് പമ്പയുടെ ശോചനീയാവസ്ഥ

പമ്പ നദിയെ പുണ്യനദിയായാണ് കാണുന്നതെങ്കിലും പ്രത്യക്ഷത്തിൽ അതല്ല അവസ്ഥ. ആളുകൾ അവർക്കാവശ്യമില്ലാത്ത വസ്തുക്കൾ തള്ളുന്നതിനുള്ള ഇടമയാണ് പമ്പയെ കാണുന്നത്. മുണ്ടുകൾ, അടിവസ്ത്രങ്ങൾ, തോൾസഞ്ചികൾ, പ്ലാസ്റ്റിയ്ക്ക് കവറുകൾ എന്നിവ ഒരു മടിയും കൂടാതെ പമ്പയിൽ ഉപേക്ഷിക്കുന്നു. പലയിടത്തും വെള്ളം കെട്ടിക്കിടക്കാറുണ്ട്. എന്നാൽ ഇതിനേക്കാൾ എല്ലാം വേദനിപ്പിച്ചത് 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷമുണ്ടായ പമ്പയുടെ അവസ്ഥയാണ്. വറ്റിവരണ്ട്‌ ഒരു തോട് പോലെ നേർത്ത രൂപത്തിലാണ് അന്ന് പമ്പയെ കണ്ടത്. ഒരിക്കലും മറക്കാൻ കഴിയുന്ന ഒരു കാഴ്ചയല്ല അത്. പുണ്യനദിയുടെ ഇത്തരമൊരു അവസ്ഥക്ക് പിന്നിൽ മനുഷ്യരുടെ കടന്നു കയറ്റം തന്നെയാണ്.

യുവതീപ്രവേശനത്തെഅനുകൂലിക്കുന്നില്ല #റെഡി റ്റു വെയ്റ്റ്

ഹെഡ്മിസ്ട്രസ് പദവിയിൽ നിന്നും വിരമിച്ച ഒരു വ്യക്തിയാണ് ഞാൻ. അതിനാൽ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ഒരു ചിട്ടയും കൃത്യതയും ഉണ്ടായേക്കുന്നത് നല്ലതാണെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ തന്നെ സ്ത്രീകൾക്ക് ശബരിമല പ്രവേശനം ലഭ്യമാക്കണം എന്നുള്ള സുപ്രീം കോടതി വിധിയെയും അതിനെത്തുടർന്നുണ്ടായ കോലാഹലങ്ങളെയും പിന്തുണക്കാൻ കഴിയില്ല. ആചാരങ്ങൾ പാലിക്കപ്പെടേണ്ടതാണ്. 12 വയസ്സ് മുതൽ മലയ്ക്ക് പോകണം എന്നാഗ്രഹിച്ച് 50 ആം വയസ്സിൽ ആ ആഗ്രഹം പൂർത്തീകരിച്ച വ്യക്തിയാണ് ഞാൻ. കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും ആശയസംഘർഷങ്ങളും മാനസീകമായി ഏറെ അസ്വസ്ഥകളുണ്ടാക്കി. കാത്തിരുന്ന് മല ചവിട്ടുന്നതിന്റെ സുഖം തല്ലുപിടിച്ചു വാങ്ങുന്ന അവകാശത്തിൽ ഉണ്ടാകില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോര്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരറാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയെ രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതിസങ്കീര്‍ണമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് നടക്കുന്നത്

Published

on

0 0
Read Time:6 Minute, 4 Second

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13-നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Advertisement

തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം എന്ന ഓപ്ഷന്‍ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലലി െകാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

എല്‍വിഎഡി

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയില്‍നിന്ന് (ലെഫ്റ്റ് വെന്‍ട്രിക്കിള്‍) അയോര്‍ട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച തുറക്കും

രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും

Published

on

0 0
Read Time:3 Minute, 20 Second

ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനു കീഴിലെ വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും. പുതിയ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങില്‍ നടക്കും.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി നിരവധി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും ക്ലിനിക്കുകളുമുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ചികിത്സാകേന്ദ്രമാണ് കോഴിക്കോട്ട് പി ടി ഉഷ റോഡില്‍ നാലാം ഗേറ്റിനു സമീപം തുറക്കുന്ന വിപിഎസ് ലേക്ക്ഷോര്‍ മെഡിക്കല്‍ സെന്റര്‍.

Advertisement

കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിന്റെ ഉപകേന്ദ്രമായ ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ഡേകെയര്‍ സെന്ററില്‍ കീമോതെറാപ്പി, ഡയാലിസിസ് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓങ്കോളജി, നെഫ്രോളജി,കാര്‍ഡിയോളജി,ന്യൂറോസയന്‍സ്, ലിവര്‍ കെയര്‍, ഗ്യാസ്ട്രോഎന്ററോളജി, ഓര്‍ത്തോപിഡിക്സ്, സ്പോര്‍ട്സ് മെഡിസിന്‍, യൂറോളജി, ഇഎന്‍ടി, ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകുമെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.

ആരോഗ്യരക്ഷാരംഗത്ത് ലോകമെങ്ങും പ്രശസ്തമായ കേരളത്തിന്റെ മുന്നേറ്റം നിലനിര്‍ത്തുന്നതിനും കേരളത്തെ ലോകോത്തരനിലവാരത്തിലുള്ള മികച്ച ഹെല്‍ത്ത്കെയര്‍ ഡെസ്റ്റിനേഷനാക്കുന്നതിനും കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ നല്‍കി വരുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ചികിത്സാകേന്ദ്രത്തിന് തുടക്കമിടുന്നതെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Home

വീടില്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിനും കുറ്റവാളികളികളാകുന്നതിനും സാധ്യത കൂടുതലാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടമെന്നത് മൗലികാവകാശമാണെന്നും ലോകപാര്‍പ്പിട ദിനത്തില്‍ ഐജി പി വിജയന്‍ ഐപിഎസ്

ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ ഇരുപതാമത് പതിപ്പ് സംഘടിപ്പിച്ച് അസറ്റ് ഹോംസ്

Published

on

0 0
Read Time:11 Minute, 1 Second
  • 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നതെന്നും പി വിജയന്‍

വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിന്് കൂടുതല്‍ സാധ്യതയുണ്ടെന്ന് ഐജി പി വിജയന്‍ ഐപിഎസ്. മറുവശത്ത് തിരിച്ചു പോകാന്‍ ഒരു വീടു പോലുമില്ലാത്തവര്‍, നഷ്ടപ്പെടുവാന്‍ ഒന്നുമില്ല എന്ന ചിന്തയിലൂടെ കുറ്റവാസനകളിലേയ്ക്ക് വഴി തെറ്റിപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഓരോ കുടുംബത്തിനും ഒരു വീടുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് അടിസ്ഥാനപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദ സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ഇരുപതാമത് പതിപ്പില്‍ ലോകപാര്‍പ്പിടദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീട് ഒരു കെട്ടിടം മാത്രമല്ല, സ്്നേഹത്തിന്റേയും കരുതിലിന്റേയും ഇടം കൂടിയാണ്. എന്നാല്‍ ആ സ്നേഹത്തിന് സുരക്ഷിതമായ ഒരു മേല്‍ക്കൂര വേണം. കുറ്റവാസനകള്‍ തടയുന്നതില്‍ നല്ല വീടുകള്‍ക്കും നല്ല കൂടുംബങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിന് ശരാശരി രണ്ടു വീടുണ്ടെന്ന് പറയുന്നവരുണ്ട്. ആര്‍ക്കാണാവോ അങ്ങനെ രണ്ടു വീടുള്ളത്. ലോകമെങ്ങും അസമത്വം വര്‍ധിക്കുകയാണ്. ഭൂമിയില്‍ 700 കോടിയിലേറെ ജനങ്ങളുള്ളതില്‍ 16 കോടിയിലറേപ്പേര്‍ക്കും വീടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. അതേ സമയം ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ലൈഫ് മിഷന്‍ പോലുള്ള പദ്ധതികളിലൂടെ കേരള സര്‍ക്കാര്‍ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും പൊതുസമൂഹവും വ്യക്തികളും സ്ഥാപനങ്ങളും അത് തങ്ങളുടെ ഉത്തരവാദിത്തമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാസ്തുശില്‍പ്പികളും ബില്‍ഡര്‍മാരും പലപ്പോഴും കെട്ടിടങ്ങളുെട സൗന്ദര്യമോ സ്‌ക്വയര്‍ ഫീറ്റിലെ ലാഭമോ മാത്രം നോക്കുന്നുവെന്നും എന്നാല്‍ പ്രകൃതിയുടെ നിലനില്‍പ്പിനും വിവിധ ഊര്‍ജങ്ങളുടെ അമിതോപയോഗം തടയുന്നതിനും അവര്‍ ശ്രദ്ധിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലക്കും ലഗാനുമില്ലാതെ വീടുകളും കെട്ടിടങ്ങളും കെട്ടിക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ഒരു വലിയ വീടു പണിയുമ്പോള്‍ ഒരു ചെറിയ കുന്നെങ്കിലും ഇല്ലാതാകുമെന്നും ഒരു പാറക്കുഴി ഉണ്ടാകുമെന്നും ഓര്‍ക്കണം. മനുഷ്യര്‍ക്ക് വീടില്ലാതെ സാധ്യമല്ല. അതുകൊണ്ട് പ്രകൃതിയേക്കൂടി കണ്ക്കിലെടുത്തുള്ള ഒരു ബാലന്‍സിംഗാണ് വേണ്ടത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടേയും സര്‍ഗശക്തിയും പുതുമകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

വ്യവസായവല്‍ക്കരണത്തിനു മുമ്പുള്ള കാലത്തു നിന്ന് ആഗോള താപനില 1.09 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. രോഗങ്ങളും ഹീറ്റ് വേവും പെരുകുന്നതും പ്രളയങ്ങള്‍ ഉണ്ടാകുന്നതുമെല്ലാം ഇതിന്റെ ഫലമാണ്. ആഗോളനഗരങ്ങളിലെ സമ്മേളന വിഷയം എന്നതില്‍ നിന്ന് കാലാവസ്ഥാമാറ്റം ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഓരോ വ്യക്തിയേയും ബാധിക്കുന്ന യാഥാര്‍ത്ഥമായി. കാര്‍ബണ്‍മുക്ത ലോകത്തിനായുള്ള നാഗരിക കര്‍മപദ്ധതി എന്ന ആഗോള പാര്‍പ്പിടദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തം ഏറെ പ്രധാനമാണെന്നും ഐജി പി വിജയന്‍ പറഞ്ഞു. നിലവിലെ 700 കോടി ജനങ്ങളില്‍ പകുതിയിലേറെപ്പേര്‍ നഗരങ്ങളിലാണ്. 20 കൊല്ലത്തിനുള്ളില്‍ 300 കോടി ആളുകള്‍ കൂടി നഗരങ്ങളിലെത്തുമെന്നാണ് കരുതുന്നത്. ലോകത്ത് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ 70%വും നഗരങ്ങളില്‍ നിന്നാണ്. ഇതിനൊപ്പം കോവിഡ് കൂടി ചേര്‍ന്നപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. നഗരങ്ങളിലെ ചേരികളില്‍ കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്നു.

ഇനിയുള്ള 20 വര്‍ഷം ഏറെ ഉത്തരവാദിത്തത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതീവ ശ്രദ്ധാപൂര്‍വം ജീവിച്ചില്ലെങ്കില്‍ അത് അടുത്ത തലമുറയോട് ചെയ്യുന്ന വലിയ കുറ്റമായിരിക്കും. 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നത്.

സാങ്കേതികവിദ്യകളുടെ കുതിപ്പും കാലാവസ്ഥാമാറ്റവും കോവിഡും ചേര്‍ന്ന് ലോകക്രമത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കയാണ്. പോലീസിംഗിലും ഇത് കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാതെ തരമില്ല. സമൂഹത്തിന്റെയും ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. ഒരു വശത്ത് സ്റ്റുഡന്റ് കേഡറ്റുകള്‍ തുടങ്ങിയ പരീക്ഷണങ്ങളിലൂടെ കേരളാ പോലീസും മാറുമ്പോള്‍ സ്വയം നിയമങ്ങള്‍ അനുസരിക്കുമെന്ന ഉത്തരവാദിത്തം ഓരോ വ്യക്തിയും നിറവേറ്റണം. നമ്മുടെ രാജ്യത്ത് 40 കോടി കുട്ടികളുണ്ടെന്നും പാര്‍പ്പിടമായാലും സാമൂഹ്യ സുരക്ഷയായാലും ക്രമസമാധാനമായാലും ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്നത് അവരായിരിക്കുമെന്നും വിജയന്‍ ചൂണ്ടിക്കാണിച്ചു.

ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പോലീസ് തടയണമെന്ന ഹൈക്കോടതി ഉത്തരവാണ് ശബരിമലയെ പരിസ്ഥിതിസൗഹാര്‍ദ്ദമാക്കാന്‍ താന്‍ നേതൃത്വം നല്‍കി നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിലേക്കുള്ള ആലോചനയിലെത്തിച്ചത്. രണ്ടു മാസത്തെ ഉത്സവക്കാലത്ത് ശബരിമലയില്‍ വരുന്ന ഒന്ന്-ഒന്നരക്കോടി ആളുകളില്‍ ഓരോരുത്തരും ശരാശരി 500 ഗ്രാം മാലിന്യമാണ് പരിസ്ഥിതിലോലമായ പൂങ്കാവനം പ്രദേശത്ത് ഉപേക്ഷിച്ചു പോന്നിരുന്നത്. 10-20 ഏക്കറിനുള്ളില്‍ 100-150 ടണ്‍ മാലിന്യമുണ്ടാകുന്ന അവസ്ഥ. ഭക്തരുടെ പെരുമാറ്റരീതി തന്നെ മാറ്റി മറിയ്ക്കാന്‍ ലക്ഷ്യമിട്ടും അവരവര്‍ സൃഷ്ടിക്കുന്ന മാലിന്യം അവരവര്‍ തന്നെ കൊണ്ടുപോയി സംസ്‌കരിക്കുന്നത് നടപ്പില്‍ വരുത്തിയുമാണ് ആഗോളശ്രദ്ധ നേടിയ പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയത്. 2020-ലെ ആദ്യലോക്ഡൗണ്‍ സമയത്ത് കേരളാ പോലീസ് നേതൃത്വം നല്‍കിയ ഭക്ഷണം നല്‍കുന്ന സേവന പരിപാടി 30 പാക്കറ്റ് ഉപ്പുമാവുമായി ആരംഭിച്ചതാണെന്നും പെട്ടെന്നു തന്നെ അത് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ 24 അടുക്കളയും പ്രതിദിനം 35,000 ഭക്ഷണപ്പാക്കറ്റുകളുമായി വളരുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍പ്പിടങ്ങള്‍ മാത്രമല്ല പരിസ്ഥിതിയും ഒരു നേരത്തെ ആഹാരവുമെല്ലാം ക്രമസമാധാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അങ്ങനെ അത് പോലീസിന്റേയും ഉത്തരവാദിത്തമാകുന്നു, അദ്ദേഹം പറഞ്ഞു.

ആഗ്രഹങ്ങളനുസരിച്ചല്ല ആവശ്യങ്ങളനുസരിച്ചാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. അമേരിക്ക മാത്രം പുറത്തു വിടുന്ന കാര്‍ബണ്‍ 27 ടണ്ണാണ്. ബാക്കിയുള്ളവരിലെ 400 കോടി ജനങ്ങള്‍ രണ്ട് ടണ്‍ കാര്‍ബണ്‍ മാത്രമേ പുറന്തള്ളുന്നുള്ളു. ആ രണ്ടു കോടിയുടെ ദയയിലാണ് ലോകം മുഴുവന്‍ ജീവിക്കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ അവരെ ദരിദ്രരായി നിലനിര്‍ത്തുകയല്ല ഇതിനുള്ള പ്രതിവിധ. ചരിത്രപരമായ തിരുത്തലും സുസ്ഥിര വികസനവും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നും സുനില്‍ കുമാര്‍ പറഖ്ഞു.

ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി വര്‍ഷത്തില്‍ മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. പാര്‍പ്പിടദിന പ്രഭാഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അസറ്റ്് ഹോംസ് ഉപഭോക്താക്കളും പങ്കാളികളും കമ്പനിയുടെ സമൂഹമാധ്യമ പേജുകളിലൂടെ തല്‍സമയം വീക്ഷിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending