Connect with us

Fashion

ഇന്ത്യന്‍ ക്രാഫ്റ്റുകളുടെ ശേഖരണവുമായി ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചര്‍

പയ്യന്നൂര്‍ പി.ജി അന്തിതിരിയനും കടുംബവുമാണ് കേരളത്തിലെ കരകൗശല വിസമയം എക്സബിഷനില്‍ ഒരുക്കിയിരിക്കുന്നത്.

Published

on

0 0
Read Time:5 Minute, 48 Second

കൊച്ചി: ഇന്ത്യയുടെ സമ്പന്നമായ കരകൗശല പൈതൃകം ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചുകൊണ്ട് ഗൂഗിളിന്റെ ആര്‍ട്സ് ആന്‍ഡ് കള്‍ചര്‍. ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറിന്റെ ഏറ്റവും പുതിയ എക്സിബിഷന്‍ ‘ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ’ പുറത്തിറക്കി. ടൂറിസം മന്ത്രാലയം, ദസ്തകരി ഹാത് സമിതി തുടങ്ങി 20ല്‍ അധികം സാംസ്‌കാരിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് എക്സിബിഷന്‍ ഒരുക്കിയിരിക്കുന്നത്. g.co/craftedinindia എന്ന വെബ്സൈറ്റിലൂടെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ കരകൗശല രൂപങ്ങളുടെ ശേഖരം കാണാന്‍ സാധിക്കും. തുണിത്തരങ്ങള്‍, എംബ്രോയിഡറി, വാള്‍ പെയിന്റിംഗുകള്‍, കല്ലുപണികള്‍, മെറ്റല്‍ കാസ്റ്റിംഗ്, മരം കൊത്തുപണി വരെയുള്ളവ ഇതിലുണ്ട്. കേരളം മുതല്‍ കശ്മീര്‍ വരെയും കച്ച് മുതല്‍ കൊഹിമ വരെയുമുള്ള ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്ന് 50ലധികം കരകൗശല വസ്തുക്കള്‍ ഇപ്പോള്‍ ‘ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ’ യില്‍ ലഭിക്കും. ഇന്ത്യന്‍ കരകൗശല ശേഖരത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ എക്സിബിഷനാണിത്. സമൂഹിക ചുറ്റുപാടുകള്‍ക്കും പ്രാദേശിക പരിലാളനത്തിനും കരകൗശല വസ്തുക്കള്‍ എങ്ങനെ സ്വാധിനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ പുരാതന ലോഹ കരകൗശല വസ്തുക്കള്‍. പയ്യന്നൂര്‍ പി.ജി അന്തിതിരിയനും കടുംബവുമാണ് കേരളത്തിലെ കരകൗശല വിസമയം എക്സബിഷനില്‍ ഒരുക്കിയിരിക്കുന്നത്. ലോഹം കൊണ്ടുള്ള കുത്തുവിളക്കുകള്‍, ഉരുളി, ഡോര്‍ ഹാന്റില്‍ തുടങ്ങി കലാപരമായ ലോഹ കരകൗശല വസ്തുക്കള്‍ എക്സിബിഷനില്‍ കാണാന്‍ സാധിക്കും. അംഗമി നാഗാസ് ബാസ്‌ക്കറ്ററി, ഗുജറാത്തി മാതാ നി പച്ചേഡി വസ്ത്രങ്ങള്‍ തുടങ്ങി 280ല്‍ അധികം വൈവിധ്യങ്ങളാണ് എക്സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ചന്നപത്ന കളിപ്പാട്ടങ്ങള്‍, ഒഡീഷയിലെ ചാഹു മാസ്‌ക്കുകള്‍, 500 വര്‍ഷം പഴക്കമുള്ള കാശ്മീരി എംബ്രോയിഡറികളും ആന്ത്രാ പ്രദേശിലെ പുരാതന ലെതര്‍ പാവ നിര്‍മ്മാണവും എക്സിബിഷനില്‍ കാണാനാകും.

ലോകത്തിലെ കലാ, സാംസ്‌കാരിക സമ്പത്ത് കാത്തു സൂക്ഷിക്കുകയാണ് ഗൂഗിള്‍. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിന് ആഗോള ശ്രദ്ധ നല്‍കുന്ന നിരവധി പ്രോജക്ടുകള്‍ വര്‍ഷങ്ങളായി തങ്ങള്‍ ഇന്ത്യയില്‍ ചെയ്തിട്ടുണ്ടെന്നും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പത്തുള്ള ഇന്ത്യന്‍ കരകൗശല വസ്തുക്കളാണ് ഇപ്പോള്‍ എക്സിബിഷനിലുള്ളതെന്നും ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ സീനിയര്‍ ഡയറക്ടര്‍ അമിത് സൂദ് പറഞ്ഞു. എക്സിബിഷന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കാനും, ടൂറിസം മന്ത്രാലയത്തിന്റെയും ദസ്തകരി ഹാത് സമിതിയുടെയും പങ്കാളിത്തത്തോടെ കരകൗശല പാരമ്പര്യങ്ങളെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനും അവ ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറില്‍ അവതതരിപ്പിക്കാനും സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അമിത് സൂദ് പറഞ്ഞു.

Advertisement

‘ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് മികച്ച ഒരു അവസരമാണ്. ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെയും അവിടുത്തെ ജനങ്ങളുടെയും ആഴത്തിലുള്ള കലയാണ് എക്സിബിഷനില്‍ പറയുന്നത്. വ്യത്യസ്ത പാരമ്പര്യങ്ങള്‍, സമൂഹങ്ങള്‍, ഭാഷകള്‍, വസ്ത്രധാരണരീതി, ജീവിതശൈലി എന്നിവ ഉള്‍ക്കൊള്ളുന്ന നിരവധി സാംസ്‌കാരിക വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ എക്സിബിഷനിലൂടെ ലോകം ഈ ജീവിത പാരമ്പര്യങ്ങളെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ ദസ്തകരി സാത്ത് സമിതി പ്രസിഡന്റ് ജയ ജെയ്റ്റ്ലി പറഞ്ഞു.

അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍, ആവണി സൊസൈറ്റി, ചത്രപതി ശിവജി വാസ്തു സാഗ്രഹാലയ തുടങ്ങി 21 സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എക്സിബിഷനില്‍ പങ്കാളികളായിരിക്കുന്നത്. ഇന്ത്യയില്‍ 75ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പങ്കാളിത്തമുള്ളത്. 80 രാജ്യങ്ങളിലായി 2000ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പങ്കാളിയാണ്.50 മില്യണ്‍ ആളുകളാണ് ഗൂഗിള്‍ ആര്‍ട്സ് പ്രാറ്റഫോം പ്രതിമാസം ഉപയോഗിക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Fashion

ആമസോണില്‍ ഓഫര്‍ പെരുമഴ; 80 ശതമാനം വരെ വിലക്കുറവ്

24വരെയാണ് 500ല്‍ പരം പ്രമുഖ ബ്രാന്‍ഡുകള്‍ 80ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുക

Published

on

0 0
Read Time:1 Minute, 10 Second

വമ്പന്‍ ഓഫാറുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് ആമസോണ്‍ ഫാഷന്‍. ജൂണ്‍ 21ന് സെയില്‍ തുടങ്ങി. 24 വരെ തുടരുന്ന സീസണ്‍ വില്‍പ്പനയില്‍ 500ല്‍ പരം ആഗോള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ 50ശതമാനം മുതല്‍ 80ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്യൂമ, സ്പാര്‍ക്സ്, യു എസ് പോളോ, ഫാസ്റ്റ്ട്രാക്ക് തുടങ്ങി വമ്പന്‍ ബ്രാന്‍ഡുകളെല്ലാം തന്നെ ഓഫര്‍ സെയ്‌ലിനുണ്ട്.

ആമസോണ്‍ പേ ഇടപാടിന് ഉപയോഗിച്ചാല്‍ 15ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ബാഗുകള്‍ക്കും ഷൂകള്‍ക്കും വസ്ത്രങ്ങള്‍ക്കുമെല്ലാം വമ്പന്‍ ഓഫറുകളുണ്ട്. മെന്‍സ് ഷൂവിന് 80 ശതമാനം വരെ ഓഫറുണ്ട്. മെന്‍സ് ക്ലോത്തിംഗ് വിഭാഗത്തിലും ഈ ഓഫറുണ്ട്. 17,990 രൂപയുടെ സാംസംഗ് ജെ7 ഡുവോ 15,990 രൂപയ്ക്ക് ലഭിക്കും.

About Post Author


Media Ink

Media Ink is a digitally native news website in Malayalam language


Happy

Happy

0 %


Sad

Sad

0 %


Excited

Excited

0 %


Sleepy

Sleepy

0 %


Angry

Angry

0 %


Surprise

Surprise

0 %





Continue Reading

Fashion

എന്തുകൊണ്ടാണ് റെഡ്ഡില്‍ കരീന സെക്‌സി ആകുന്നത്

പണ്ടത്തെ പൂജയുടെ ചിത്രം ട്വിറ്ററില്‍ ആരെങ്കിലും ഷെയര്‍ ചെയ്താല്‍ അത് വൈറലാകുകയാണ് എപ്പോഴും പതിവ്

Published

on

0 0
Read Time:2 Minute, 24 Second

ബോളിവുഡ് സുന്ദരി കരീന കപൂറിന് ഏറ്റവുമിഷ്ടപ്പെട്ട നിറം ഒരു പക്ഷേ റെഡ് ആയിരിക്കുമെന്നാണ് ബോളിവുഡിലെ സംസാരം. താരത്തിന്റെ ഡിസൈനുകളില്‍ പലതും റെഡ്ഡിലാകുന്നതും അതുകൊണ്ടായിരിക്കാം. കരീന വരവറിയിച്ച കബി ഖുശി കബി ഖം എന്ന കരണ്‍ ജോഹാര്‍ ചിത്രത്തിലായിരുന്നു റെഡ് ഔട്ട്ഫിറ്റില്‍ ആദ്യമായി ബോളിവുഡ് സുന്ദരി തിളങ്ങിയത്. യൂ ആര്‍ മൈ സോണിയ ഗാനരംഗത്ത് ഹൃതിക് റോഷനൊപ്പം കരീന എത്തിയത് ലെതര്‍ പാന്റ്‌സോട് കൂടിയ ചുവന്ന ഡ്രസില്‍ ആയിരുന്നു.

ക്രോപ് ടോപ്പുകളോട് പ്രത്യേക താല്‍പ്പര്യമുള്ള കരീനയുടെ റെഡ് ഔട്ട്ഫിറ്റിന് വമ്പന്‍ വരവേല്‍പ്പായിരുന്നു അന്ന് ലഭിച്ചത്. താരം അടുത്തിടെ സോഹല അലി ഖാന്റെ പുസ്തക പ്രകാശന ചടങ്ങിനെത്തിയ റെഡ് ഔട്ട്ഫിറ്റ് കരണ്‍ ജോഹാര്‍ ചിത്രത്തിലെ കരീനയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് തന്നെയാണ് ഓര്‍മിപ്പിച്ചത്. ഫാഷന്‍ രംഗത്ത് പുതുചലനങ്ങള്‍ തീര്‍ത്ത കഥാപാത്രമായിരുന്നു കരീനയുടെ പൂജ.  കരീനയുടെ പുതിയ റെഡ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ തന്യ ഗവ്‌റിയാണ്.

സെക്‌സിയും ഗ്ലാമറസുമാണ് പുതിയ ലുക്ക് എന്നാണ് ഫാഷന്‍ ലോകത്തെ സംസാരം. പുതിയ ലുക്കിലുള്ള ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്.

പണ്ടത്തെ പൂജയുടെ ചിത്രം ട്വിറ്ററില്‍ ആരെങ്കിലും ഷെയര്‍ ചെയ്താല്‍ അത് വൈറലാകുകയാണ് എപ്പോഴും പതിവ്. അത്രമാത്രമുണ്ട് ആ റെഡ് ഔട്ട്ഫിറ്റിന്റെ സ്വാധീനം. എന്തായാലും പുതിയ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റും ആഘോഷമാക്കുകയാണ് കരീന ഫാന്‍സ്.

 

About Post Author


Media Ink

Media Ink is a digitally native news website in Malayalam language


Happy

Happy

0 %


Sad

Sad

0 %


Excited

Excited

0 %


Sleepy

Sleepy

0 %


Angry

Angry

0 %


Surprise

Surprise

0 %





Continue Reading

Trending