Connect with us

Life

പത്രപ്രവര്‍ത്തകയില്‍ നിന്നും ഏഷ്യയിലെ മികച്ച ‘പാചകക്കാരി’യിലേക്ക്…

ബാങ്കോക്കില്‍ റെസ്റ്ററന്റ് നടത്തുന്ന ഗരിമയ്ക്ക് പാചകം തന്നെയാണ് പാഷന്‍. ഈ പാചക സംരംഭം കിടിലന്‍

Published

on

0 0
Read Time:7 Minute, 39 Second

ബാങ്കോക്കില്‍ റെസ്റ്ററന്റ് നടത്തുന്ന ഗരിമയ്ക്ക് പാചകം തന്നെയാണ് പാഷന്‍. ഈ പാചക സംരംഭം കിടിലന്‍

ഐടി പ്രൊഫഷണല്‍ ജോലി രാജിവച്ച് പച്ചക്കറിക്കൃഷിക്ക് ഇറങ്ങിയതും ബിഎംഡബിള്‍യുവിലെ ലക്ഷങ്ങള്‍ മാസാവരുമാനമുള്ള ജോലി വേണ്ടെന്നുവെച്ച് നെല്ലുല്‍പ്പാദനം ആരംഭിച്ചതുമായ കഥകളെല്ലാം ഏറെ ആവേശത്തോടെയാണ് നാം കേട്ടത്. ഇപ്പോളിതാ അക്കൂട്ടത്തിലേക്ക് മറ്റൊരാള്‍ കൂടി. എല്ലാവരും സഞ്ചരിക്കുന്ന വഴിയേ സഞ്ചരിക്കാതെ സ്വന്തം പാഷന്‍ പിന്തുടര്‍ന്ന് വിജയം കണ്ടെത്തിയിരിക്കുകയാണ് ഗരിമ അറോറ എന്ന പത്രപ്രവര്‍ത്തക.

Advertisement

ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ ഷെഫായി അടുത്തിടെ തെരെഞ്ഞെടുക്കപ്പെട്ട ഗരിമയെ വ്യത്യസ്തമാക്കുന്നത് പാചകത്തോടുള്ള പാഷന്‍ തന്നെയാണ്

ആഗ്രഹിക്കുന്നതെല്ലാം നമുക്ക് സ്വന്തമാക്കാന്‍ കഴിയുമോ? മനസുവച്ചാല്‍ സാധിക്കും എന്ന് തെളിയിക്കുകയാണ് മുംബൈ സ്വദേശിനിയായ 32 കാരി ഗരിമ അറോറ. ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ പാചക വിദഗ്ധയായി ഗരിമ തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് രുചികള്‍ തേടിയുള്ള ഗരിമയുടെ യാത്രക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരങ്ങളില്‍ ഒന്നായിമാറി.

ഒരു പാചക മത്സരത്തിലൂടെയാണ് ഈ വിജയം ഗരിമയെത്തേടി എത്തിയതെങ്കിലും മത്സരിക്കുന്നതിന് മാത്രമായി പാചകത്തെ സമീപിച്ചവളല്ല ഗരിമ.
ചെറുപ്പം മുതല്‍ക്ക് ഗരിമക്ക് പാചകം ഒരു പാഷനായിരുന്നു. വീട്ടില്‍ അമ്മ ഉണ്ടാക്കിത്തന്നിരുന്ന ഭക്ഷണങ്ങളുടെ രുചി പകര്‍ത്തിയായിരുന്നു ഗരിമയുടെ തുടക്കം. പിന്നീട് സ്വന്തമായി പാചകം തുടങ്ങി. തന്റെ മനസ്സില്‍ തോന്നുന്നവിവിധ രുചികള്‍ സമന്വയിപ്പിച്ച് പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ ഒരു പത്രപ്രവര്‍ത്തകയുടെ റോളില്‍ തന്റെ ഔദ്യോഗിക ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോഴും രുചിയുടെ ലോകത്തും ഗരിമ ലുത്തിയ ശ്രദ്ധ പതിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെയാണ് ജോലിയില്‍ ഒരു മാറ്റം വേണം എന്ന് തോന്നിയപ്പോള്‍ ബാങ്കോക്ക് നഗരത്തില്‍ സ്വന്തമായി ഒരു റെസ്റ്റോറന്റ് ആരംഭിച്ചതും.

ബാങ്കോക്കില്‍ ‘ഗാ’ എന്ന പേരില്‍ റസ്റ്റോറന്റ് നടത്തുന്ന ഗരിമ അവിടുത്തെ മുതിര്‍ന്ന പാചകക്കാരിയുമാണ്.

പത്രപ്രവര്‍ത്തനമോ പാചകമോ എളുപ്പം?

പത്രപ്രവര്‍ത്തനമോ പാചകമോ എളുപ്പം? ഈ ചോദ്യത്തിന് മുന്നില്‍ നിറഞ്ഞ ചിരിയായിരിക്കും ഗരിമയുടെ ഉത്തരം. കാരണം രണ്ടു ജോലിക്കും അതിന്റേതായ ഹരവും റിസ്‌കും ഉണ്ടെന്ന് ഗരിമ പറയുന്നു. മുംബൈയിലെ ജയ്ഹിന്ദ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജേര്‍ണലിസ്റ്റായി കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് പാരീസിലേക്ക് പോകാന്‍ അവസരം ലഭിച്ചപ്പോള്‍ ആ അവസരം വിനിയോഗിച്ചു. പാരീസില്‍ വച്ചാണ് പാചകത്തില്‍ തന്റെ കഴിവ് പുറത്തെടുക്കാന്‍ ഗരിമക്ക് കഴിഞ്ഞത്.

പാരീസിലെ ലേ കോര്‍ഡന്‍ ബ്ല്യൂവില്‍ പാചകരംഗത്തെ പ്രമുഖരായ റെനെ റെഡ്‌സിപ്പി, ഗോര്‍ഡോണ്‍ റാംസെ, ഗഗന്‍ ആനന്ദ് എന്നിവരോടൊപ്പം ഗരിമ പരിശീലനം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷണങ്ങള്‍ പരിചയപ്പെട്ടതും രുചിയറിഞ്ഞതും പാചകം ചെയ്യാന്‍ അഭ്യസിച്ചതും അവിടെ നിന്നുമാണ്. പാരീസില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയതോടെ സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങാം എന്ന തീരുമാനത്തിലായി ഗരിമ.

തന്റെ വ്യത്യസ്തമായ റെസിപ്പികള്‍ പരീക്ഷിക്കുന്നതിനു വേണ്ട ഇടമായാണ് ഗരിമ അറോറ തന്റെ റെസ്റ്റോറന്റിനെ വിഭാവനം ചെയ്തത്. 2017 ല്‍ ബാങ്കോക്ക് ആസ്ഥാനമായി ഗാ റെസ്റ്റോറന്റ് ആരംഭിക്കുന്നത് അങ്ങനെയാണ്.

രുചിയുടെ ലോകത്ത് നടത്തിയ പരീക്ഷണങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇപ്പോള്‍ ഏഷ്യയിലെ മികച്ച വനിതാ ഷെഫ് എന്ന പദവി ഗരിമയെത്തേടി എത്തിയിരിക്കുന്നത്.

ഈ മാസം 26ന് മക്കാവുവില്‍ നടക്കുന്ന ചടങ്ങില്‍ ബെസ്റ്റ് ഫീമെയ്ല്‍ ഷെഫ് പുരസ്‌കാരം ഗരിമയ്ക്കു സമ്മാനിക്കും. ഇന്ത്യയുടെ പരമ്പരാഗതമായ വിഭവങ്ങളും തായ് രുചിയും ചേര്‍ന്നപ്പോള്‍ ഗരിമയുടെ ‘ഗാ’ ഏഷ്യക്കാര്‍ക്ക് മുഴുവന്‍ പ്രിയപ്പെട്ടതായി. തായ് എന്നോ ഇന്ത്യന്‍ എന്നോ വേര്‍തിരിക്കാനാവാത്ത രീതിയിലുള്ള നൂതനവിഭവങ്ങളാണ് ഇവിടെയുള്ളത്.

വ്യത്യസ്തം ഈ പാചക രീതി

എന്തുകൊണ്ടാണ് ഗരിമയുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് ഇത്ര രുചി എന്നതിനുള്ള ഉത്തരം ചരിത്ര പുസ്തകങ്ങള്‍ വായിച്ച് പൗരാണിക രുചിക്കൂട്ടുകള്‍ പരീക്ഷിച്ചാണ് ഗരിമയുടെ പാചകം. ഫെര്‍മെന്റ്ഡ് ബീഫ്, പോര്‍ക്ക്, ഫിഷ്, സോസ സോസ് തുടങ്ങി നിരവധി വെറൈറ്റി വിഭവങ്ങളാണ് പ്രധാനമായും ‘ഗാ’ യില്‍ ഗരിമ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ജനിച്ച് മറ്റൊരു വിദേശരാജ്യത്ത് പോയി സംരംഭകയാകേണ്ടി വന്നെങ്കിലും തനിക്ക് ഇന്ത്യ എന്നും പ്രിയപ്പെട്ടതാണെന്ന് ഗരിമ പറയുന്നു. ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ അതിയായ ആഗ്രഹമുണ്ടെങ്കിലും മേഖലയിലെ ഉത്തരവാദിത്തങ്ങള്‍ ഗരിമയെ ബാങ്കോക്കില്‍ പിടിച്ചു നിര്‍ത്തുകയാണ്. ഏത് രംഗത്തെപ്പോലെയും വെല്ലുവിളികള്‍ പചാരംഗത്തും ഉണ്ടെന്ന് പറയുന്ന ഗരിമ അതെല്ലാം ഏറെ പക്വതയോടെ തന്നെ മറികടക്കുന്നു ആതിഥ്യമര്യാദയുടെയും പാചക നൈപുണ്യത്തിന്റെയും പേരില്‍ റെസ്റ്റോറന്റുകള്‍ക്ക് നല്‍കുന്ന അന്താരാഷ്ട്ര റേറ്റിങ് സിസ്റ്റമായ ‘മിഷലിന്‍ സ്റ്റാര്‍’ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ഗരിമ മാറിയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ നേട്ടം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോര്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരറാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയെ രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതിസങ്കീര്‍ണമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് നടക്കുന്നത്

Published

on

0 0
Read Time:6 Minute, 4 Second

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13-നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Advertisement

തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം എന്ന ഓപ്ഷന്‍ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലലി െകാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

എല്‍വിഎഡി

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയില്‍നിന്ന് (ലെഫ്റ്റ് വെന്‍ട്രിക്കിള്‍) അയോര്‍ട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച തുറക്കും

രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും

Published

on

0 0
Read Time:3 Minute, 20 Second

ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനു കീഴിലെ വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും. പുതിയ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങില്‍ നടക്കും.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി നിരവധി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും ക്ലിനിക്കുകളുമുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ചികിത്സാകേന്ദ്രമാണ് കോഴിക്കോട്ട് പി ടി ഉഷ റോഡില്‍ നാലാം ഗേറ്റിനു സമീപം തുറക്കുന്ന വിപിഎസ് ലേക്ക്ഷോര്‍ മെഡിക്കല്‍ സെന്റര്‍.

Advertisement

കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിന്റെ ഉപകേന്ദ്രമായ ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ഡേകെയര്‍ സെന്ററില്‍ കീമോതെറാപ്പി, ഡയാലിസിസ് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓങ്കോളജി, നെഫ്രോളജി,കാര്‍ഡിയോളജി,ന്യൂറോസയന്‍സ്, ലിവര്‍ കെയര്‍, ഗ്യാസ്ട്രോഎന്ററോളജി, ഓര്‍ത്തോപിഡിക്സ്, സ്പോര്‍ട്സ് മെഡിസിന്‍, യൂറോളജി, ഇഎന്‍ടി, ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകുമെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.

ആരോഗ്യരക്ഷാരംഗത്ത് ലോകമെങ്ങും പ്രശസ്തമായ കേരളത്തിന്റെ മുന്നേറ്റം നിലനിര്‍ത്തുന്നതിനും കേരളത്തെ ലോകോത്തരനിലവാരത്തിലുള്ള മികച്ച ഹെല്‍ത്ത്കെയര്‍ ഡെസ്റ്റിനേഷനാക്കുന്നതിനും കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ നല്‍കി വരുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ചികിത്സാകേന്ദ്രത്തിന് തുടക്കമിടുന്നതെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Home

വീടില്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിനും കുറ്റവാളികളികളാകുന്നതിനും സാധ്യത കൂടുതലാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടമെന്നത് മൗലികാവകാശമാണെന്നും ലോകപാര്‍പ്പിട ദിനത്തില്‍ ഐജി പി വിജയന്‍ ഐപിഎസ്

ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ ഇരുപതാമത് പതിപ്പ് സംഘടിപ്പിച്ച് അസറ്റ് ഹോംസ്

Published

on

0 0
Read Time:11 Minute, 1 Second
  • 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നതെന്നും പി വിജയന്‍

വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിന്് കൂടുതല്‍ സാധ്യതയുണ്ടെന്ന് ഐജി പി വിജയന്‍ ഐപിഎസ്. മറുവശത്ത് തിരിച്ചു പോകാന്‍ ഒരു വീടു പോലുമില്ലാത്തവര്‍, നഷ്ടപ്പെടുവാന്‍ ഒന്നുമില്ല എന്ന ചിന്തയിലൂടെ കുറ്റവാസനകളിലേയ്ക്ക് വഴി തെറ്റിപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഓരോ കുടുംബത്തിനും ഒരു വീടുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് അടിസ്ഥാനപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദ സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ഇരുപതാമത് പതിപ്പില്‍ ലോകപാര്‍പ്പിടദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീട് ഒരു കെട്ടിടം മാത്രമല്ല, സ്്നേഹത്തിന്റേയും കരുതിലിന്റേയും ഇടം കൂടിയാണ്. എന്നാല്‍ ആ സ്നേഹത്തിന് സുരക്ഷിതമായ ഒരു മേല്‍ക്കൂര വേണം. കുറ്റവാസനകള്‍ തടയുന്നതില്‍ നല്ല വീടുകള്‍ക്കും നല്ല കൂടുംബങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിന് ശരാശരി രണ്ടു വീടുണ്ടെന്ന് പറയുന്നവരുണ്ട്. ആര്‍ക്കാണാവോ അങ്ങനെ രണ്ടു വീടുള്ളത്. ലോകമെങ്ങും അസമത്വം വര്‍ധിക്കുകയാണ്. ഭൂമിയില്‍ 700 കോടിയിലേറെ ജനങ്ങളുള്ളതില്‍ 16 കോടിയിലറേപ്പേര്‍ക്കും വീടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. അതേ സമയം ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ലൈഫ് മിഷന്‍ പോലുള്ള പദ്ധതികളിലൂടെ കേരള സര്‍ക്കാര്‍ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും പൊതുസമൂഹവും വ്യക്തികളും സ്ഥാപനങ്ങളും അത് തങ്ങളുടെ ഉത്തരവാദിത്തമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാസ്തുശില്‍പ്പികളും ബില്‍ഡര്‍മാരും പലപ്പോഴും കെട്ടിടങ്ങളുെട സൗന്ദര്യമോ സ്‌ക്വയര്‍ ഫീറ്റിലെ ലാഭമോ മാത്രം നോക്കുന്നുവെന്നും എന്നാല്‍ പ്രകൃതിയുടെ നിലനില്‍പ്പിനും വിവിധ ഊര്‍ജങ്ങളുടെ അമിതോപയോഗം തടയുന്നതിനും അവര്‍ ശ്രദ്ധിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലക്കും ലഗാനുമില്ലാതെ വീടുകളും കെട്ടിടങ്ങളും കെട്ടിക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ഒരു വലിയ വീടു പണിയുമ്പോള്‍ ഒരു ചെറിയ കുന്നെങ്കിലും ഇല്ലാതാകുമെന്നും ഒരു പാറക്കുഴി ഉണ്ടാകുമെന്നും ഓര്‍ക്കണം. മനുഷ്യര്‍ക്ക് വീടില്ലാതെ സാധ്യമല്ല. അതുകൊണ്ട് പ്രകൃതിയേക്കൂടി കണ്ക്കിലെടുത്തുള്ള ഒരു ബാലന്‍സിംഗാണ് വേണ്ടത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടേയും സര്‍ഗശക്തിയും പുതുമകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

വ്യവസായവല്‍ക്കരണത്തിനു മുമ്പുള്ള കാലത്തു നിന്ന് ആഗോള താപനില 1.09 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. രോഗങ്ങളും ഹീറ്റ് വേവും പെരുകുന്നതും പ്രളയങ്ങള്‍ ഉണ്ടാകുന്നതുമെല്ലാം ഇതിന്റെ ഫലമാണ്. ആഗോളനഗരങ്ങളിലെ സമ്മേളന വിഷയം എന്നതില്‍ നിന്ന് കാലാവസ്ഥാമാറ്റം ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഓരോ വ്യക്തിയേയും ബാധിക്കുന്ന യാഥാര്‍ത്ഥമായി. കാര്‍ബണ്‍മുക്ത ലോകത്തിനായുള്ള നാഗരിക കര്‍മപദ്ധതി എന്ന ആഗോള പാര്‍പ്പിടദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തം ഏറെ പ്രധാനമാണെന്നും ഐജി പി വിജയന്‍ പറഞ്ഞു. നിലവിലെ 700 കോടി ജനങ്ങളില്‍ പകുതിയിലേറെപ്പേര്‍ നഗരങ്ങളിലാണ്. 20 കൊല്ലത്തിനുള്ളില്‍ 300 കോടി ആളുകള്‍ കൂടി നഗരങ്ങളിലെത്തുമെന്നാണ് കരുതുന്നത്. ലോകത്ത് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ 70%വും നഗരങ്ങളില്‍ നിന്നാണ്. ഇതിനൊപ്പം കോവിഡ് കൂടി ചേര്‍ന്നപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. നഗരങ്ങളിലെ ചേരികളില്‍ കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്നു.

ഇനിയുള്ള 20 വര്‍ഷം ഏറെ ഉത്തരവാദിത്തത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതീവ ശ്രദ്ധാപൂര്‍വം ജീവിച്ചില്ലെങ്കില്‍ അത് അടുത്ത തലമുറയോട് ചെയ്യുന്ന വലിയ കുറ്റമായിരിക്കും. 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നത്.

സാങ്കേതികവിദ്യകളുടെ കുതിപ്പും കാലാവസ്ഥാമാറ്റവും കോവിഡും ചേര്‍ന്ന് ലോകക്രമത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കയാണ്. പോലീസിംഗിലും ഇത് കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാതെ തരമില്ല. സമൂഹത്തിന്റെയും ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. ഒരു വശത്ത് സ്റ്റുഡന്റ് കേഡറ്റുകള്‍ തുടങ്ങിയ പരീക്ഷണങ്ങളിലൂടെ കേരളാ പോലീസും മാറുമ്പോള്‍ സ്വയം നിയമങ്ങള്‍ അനുസരിക്കുമെന്ന ഉത്തരവാദിത്തം ഓരോ വ്യക്തിയും നിറവേറ്റണം. നമ്മുടെ രാജ്യത്ത് 40 കോടി കുട്ടികളുണ്ടെന്നും പാര്‍പ്പിടമായാലും സാമൂഹ്യ സുരക്ഷയായാലും ക്രമസമാധാനമായാലും ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്നത് അവരായിരിക്കുമെന്നും വിജയന്‍ ചൂണ്ടിക്കാണിച്ചു.

ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പോലീസ് തടയണമെന്ന ഹൈക്കോടതി ഉത്തരവാണ് ശബരിമലയെ പരിസ്ഥിതിസൗഹാര്‍ദ്ദമാക്കാന്‍ താന്‍ നേതൃത്വം നല്‍കി നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിലേക്കുള്ള ആലോചനയിലെത്തിച്ചത്. രണ്ടു മാസത്തെ ഉത്സവക്കാലത്ത് ശബരിമലയില്‍ വരുന്ന ഒന്ന്-ഒന്നരക്കോടി ആളുകളില്‍ ഓരോരുത്തരും ശരാശരി 500 ഗ്രാം മാലിന്യമാണ് പരിസ്ഥിതിലോലമായ പൂങ്കാവനം പ്രദേശത്ത് ഉപേക്ഷിച്ചു പോന്നിരുന്നത്. 10-20 ഏക്കറിനുള്ളില്‍ 100-150 ടണ്‍ മാലിന്യമുണ്ടാകുന്ന അവസ്ഥ. ഭക്തരുടെ പെരുമാറ്റരീതി തന്നെ മാറ്റി മറിയ്ക്കാന്‍ ലക്ഷ്യമിട്ടും അവരവര്‍ സൃഷ്ടിക്കുന്ന മാലിന്യം അവരവര്‍ തന്നെ കൊണ്ടുപോയി സംസ്‌കരിക്കുന്നത് നടപ്പില്‍ വരുത്തിയുമാണ് ആഗോളശ്രദ്ധ നേടിയ പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയത്. 2020-ലെ ആദ്യലോക്ഡൗണ്‍ സമയത്ത് കേരളാ പോലീസ് നേതൃത്വം നല്‍കിയ ഭക്ഷണം നല്‍കുന്ന സേവന പരിപാടി 30 പാക്കറ്റ് ഉപ്പുമാവുമായി ആരംഭിച്ചതാണെന്നും പെട്ടെന്നു തന്നെ അത് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ 24 അടുക്കളയും പ്രതിദിനം 35,000 ഭക്ഷണപ്പാക്കറ്റുകളുമായി വളരുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍പ്പിടങ്ങള്‍ മാത്രമല്ല പരിസ്ഥിതിയും ഒരു നേരത്തെ ആഹാരവുമെല്ലാം ക്രമസമാധാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അങ്ങനെ അത് പോലീസിന്റേയും ഉത്തരവാദിത്തമാകുന്നു, അദ്ദേഹം പറഞ്ഞു.

ആഗ്രഹങ്ങളനുസരിച്ചല്ല ആവശ്യങ്ങളനുസരിച്ചാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. അമേരിക്ക മാത്രം പുറത്തു വിടുന്ന കാര്‍ബണ്‍ 27 ടണ്ണാണ്. ബാക്കിയുള്ളവരിലെ 400 കോടി ജനങ്ങള്‍ രണ്ട് ടണ്‍ കാര്‍ബണ്‍ മാത്രമേ പുറന്തള്ളുന്നുള്ളു. ആ രണ്ടു കോടിയുടെ ദയയിലാണ് ലോകം മുഴുവന്‍ ജീവിക്കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ അവരെ ദരിദ്രരായി നിലനിര്‍ത്തുകയല്ല ഇതിനുള്ള പ്രതിവിധ. ചരിത്രപരമായ തിരുത്തലും സുസ്ഥിര വികസനവും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നും സുനില്‍ കുമാര്‍ പറഖ്ഞു.

ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി വര്‍ഷത്തില്‍ മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. പാര്‍പ്പിടദിന പ്രഭാഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അസറ്റ്് ഹോംസ് ഉപഭോക്താക്കളും പങ്കാളികളും കമ്പനിയുടെ സമൂഹമാധ്യമ പേജുകളിലൂടെ തല്‍സമയം വീക്ഷിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending