Connect with us

Business

ആമസോണ്‍ കുടുംബശ്രീയുമായി സഹകരിക്കുന്നു; വനിതാസംരംഭകർക്ക് സുവർണാവസരം

കേരളത്തിലെ സ്ത്രീ സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമാക്കി കുടുംബശ്രീ ആമസോണ്‍ സഹേലി പദ്ധതിയുമായി സഹകരിക്കും

Published

on

0 0
Read Time:7 Minute, 9 Second

കേരളത്തിലെ സ്ത്രീ സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമാക്കി കുടുംബശ്രീ ആമസോണുമായി ധരണപത്രം ഒപ്പിട്ടു. ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോണ്‍ സഹേലിയിലൂടെ ആയിരക്കണക്കിന് സ്ത്രീ സംരംഭകര്‍ക്ക് ഇനി ഓണ്‍ലൈന്‍ വിപണന മേഖലയില്‍ പുതു സാധ്യതകള്‍ തുറക്കും. ഈ പങ്കാളിത്തത്തോടെ ആമസോണ്‍ ഇന്ത്യയുമായി സഹകരിക്കുന്ന സ്ത്രീ സംരംഭകര്‍ക്ക് വേണ്ട പിന്തുണയും പരിശീലനവും, ആമസോണ്‍ നല്‍കും. കൂടാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ രാജ്യത്തുടനീളമുള്ള ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും.

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിലൊന്നാണ് കുടുംബശ്രീ. കേരളത്തിലെ 14ജില്ലകളിലായി ആയിരത്തിലധികം സാമൂഹിക വികസന സൊസൈറ്റികളുള്ള കുടുംബശ്രീയില്‍ നാല് ദശലക്ഷത്തിലധികം സ്ത്രീ അംഗങ്ങളാണ് ഉള്ളത്.

Advertisement

ഈ പങ്കാളിത്തത്തിലൂടെ ആമസോണ്‍ ഇന്ത്യയുടെ സഹേലി പദ്ധതിയുടെ കീഴില്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും, ശാക്തീകരിക്കുകയും ചെയ്യും. അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രാരംഭത്തില്‍ യാതൊരു മുടക്കുമുതലും ഇല്ലാതെ തന്നെ ഓണ്‍ലൈനില്‍ വില്‍പ്പന ആരംഭിക്കുന്നതിനുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സഹേലി സംഘം വനിതാ സംരംഭകരെ പരിശീലിപ്പിക്കുകയും, ഇമേജിംഗ്, കാറ്റലോഗിംങ്, ഉല്‍പന്ന ലിസ്റ്റിംഗ്, സബ്‌സിഡി റഫറല്‍ ഫീസ്, സൌജന്യ അക്കൌണ്ട് മാനേജ്‌മെന്റ് എന്നിവയിലൂടെ അവരെ സഹായിക്കുകയും ചെയ്യും.

ഈ പങ്കാളിത്തത്തോടെ, ആമസോണ്‍ ഇന്ത്യ, സംസ്ഥാനത്തെ സ്ത്രീ സംരംഭകര്‍ നിര്‍മ്മിച്ച ഹോം ആന്‍ഡ് ഫാഷന്‍ അക്‌സസറികള്‍,പലചരക്ക് എന്നീ വിഭാഗങ്ങളിലെ ഉത്പന്നങ്ങള്‍ പ്രാദേശിക തനത് ഉല്‍പ്പന്ന നിരയിലേക്ക് എത്തിക്കും. കുടുംബശ്രീ യൂണിറ്റുകളില്‍ തയ്യാറാക്കുന്ന ഗ്രോസറി, പേര്‍സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ആമസോണ്‍ ഉല്‍പ്പന്ന നിരയിലേക്ക് എത്തിച്ചിട്ടുണ്ട്. ഒരു പ്രാരംഭ പരിശീലന പരിപാടിയും സംഘടിപ്പിച്ചുകഴിഞ്ഞു. പ്രാരംഭ ഘട്ടത്തിന്റെ ആദ്യ മൂന്ന് ആഴ്ചക്ക് ഉള്ളില്‍ തന്നെ ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയവിടങ്ങളില്‍ നിന്ന് നിരവധി ഓര്‍ഡറുകളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

‘ആമസോണില്‍, വിവിധതരത്തിലും വിവിധ ശ്രേണിയിലുമുള്ള സംരംഭങ്ങളും വ്യവസായങ്ങളും സംരംഭകരും വളര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഞങ്ങളുടെ വില്‍പനക്കാരന്റെ വലിയൊരു ശതമാനം വൈവിധ്യമാര്‍ന്ന പ്രായത്തിലും, വിവിധ സാമ്പത്തിക പശ്ചാത്തലത്തിലുമുള്ള സ്ത്രീകളാണ് എന്നുള്ളതില്‍ യാതൊരു അതിശയവുമില്ല. ആമസോണ്‍ വിപണിയിലെ വനിതാ സംരംഭകരുടെ പങ്കാളിത്തം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ചും ഞങ്ങളുടെ സ്ത്രീകള്‍ക്കായുള്ള സമര്‍പ്പിതപരിപാടിയായ ആമസോണ്‍ സഹേലിയുടെ ആരംഭം മുതല്‍. കേരളത്തില്‍ നിന്നും കുടുംബശ്രീയുമായുള്ള പങ്കാളിത്തത്തിലൂടെ ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള വനിത സംരംഭകരുടെ ജീവിതത്തെ പരിവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ ശ്രമിക്കും’ ആമസോണ്‍ ഇന്ത്യ സെല്ലര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ പ്രണവ് ഭാസിന്‍ പറഞ്ഞു

‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹികമായ വികസന പദ്ധതികളിലൂടെ കേരളത്തിലെ ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ലക്ഷ്യമിട്ട് 1997 ലാണ് കുടുംബശ്രീ ആരംഭിച്ചത്. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതികളില്‍ ഒന്നാണ് കുടുംബശ്രീ. കുടുംബശ്രീയുടെ പ്രവര്‍ത്തനം വിപുലീകരിക്കുവാന്‍ ആമസോണിന്റെ പ്രത്യേക സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോണ്‍ സഹേലിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. സ്ത്രീ നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍ എന്നിവര്‍ക്ക് പിന്തുണയേകുന്നതോടെ, ഈ പങ്കാളിത്തത്തില്‍ കേരളത്തിലെ നഗര ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക ജീവിതം തന്നെ വ്യത്യാസപ്പെടും.’ കുടുംബശ്രീ എക്‌സികുട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐഎഎസ് വ്യക്തമാക്കി.

2017ലാണ് സേവാ (എസ്ഇഡബ്ല്യൂഎ) ഇമ്പള്‍സ് സോഷ്യല്‍ എന്റര്‍പ്രൈസസ് എന്നിവയുമായി ചേര്‍ന്ന് ആമസോണ്‍ സഹേലി പദ്ധതി ആരംഭിച്ചത്. നിലവില്‍ സ്ത്രീ സംരംഭകരുടെ വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളിലുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ സഹേലിയില്‍ ഉണ്ട്. കൂടാതെ ഓണ്‍ലൈന്‍ വില്‍പ്പന, ആമസോണില്‍ അവരുടെ വ്യവസായം വിപുലമാക്കാനുള്ള അനുബന്ധ സംരംഭകത്വ കഴിവുകള്‍ എന്നിവ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനവും, പിന്തുണയും ആമസോണ്‍ ഈ പദ്ധതിയിലൂടെ സൗജന്യമായി നല്‍കുന്നുണ്ട്.

ആമസോണ്‍ സഹേലിയില്‍ നിലവില്‍ 17പങ്കാളികളും 100,000 സ്ത്രീ സംരംഭകരുമുണ്ട്. സ്ത്രീ സംരംഭകര്‍, വീട്ടമ്മമാര്‍, കരകൗശലനിമ്മാതാക്കള്‍ തുടങ്ങിയ നിരവധി വിഭാഗം സ്ത്രീകള്‍ സഹേലിയുമായി സഹകരിക്കുന്നു. വസ്ത്രങ്ങള്‍, ജ്വല്ലറി, ഗ്രോസറി തുടങ്ങിയ 13 ഉല്‍പ്പന്ന ശ്രേണികളിലായി ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ സഹേലിയില്‍ ഉള്ളത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

യുഎഇയിലേയ്ക്കുള്ള സ്പൈസസ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബയര്‍-സെല്ലര്‍ സംഗമം

അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു

Published

on

0 0
Read Time:4 Minute, 6 Second

യുഎഇയിലേയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡും അബുദബിയിലെ ഇന്ത്യന്‍ എംബസിയും ആഗോള ബയര്‍-സെല്ലര്‍ സംഗമം നടത്തി. അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു വലിയ ഇറക്കുമതി രാജ്യമാണെന്നതിനു പുറമെ യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളിലേയ്ക്കുള്ള വാതായനം കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സന്ദീപ് കുമാര്‍ ബയ്യപ്പു പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ പുരാതനകാലം മുതല്‍ ഉള്ളതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷന്‍ ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു. കോവിഡിനു ശേഷം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നതിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടി. കോവിഡ് സമയത്ത് കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡ് തുടര്‍ച്ചയായി ബയര്‍-സെല്ലര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു വരികയാണെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു.

Advertisement

യുഎഇയിലേയ്ക്കുള്ള സുഗന്ധവ്യഞ്ജന, ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ദുബായ് മുനിസിപ്പാലിറ്റി സീനിയര്‍ ഫുഡ് ഹൈജീന്‍ ഓഫീസര്‍ ഹസ്സ അല്‍ സുമൈതി സംസാരിച്ചു.

ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതിയില്‍ നാലാം സ്ഥാനമാണ് ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ യുഎഇക്കുള്ളത്. 2020-21 വര്‍ഷം 220 മില്യണ്‍ ഡോളര്‍ മതിയ്ക്കുന്ന 1,14,400 ടണ്‍ സ്പൈസസാണ് ഇന്ത്യ യുഎഇയിലേയ്ക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതിയുടെ മൂല്യത്തിന്റെ 5%വും അളവിന്റെ 6%വും വരും ഇത്. 2020-21 വര്‍ഷം ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതി 4178.81 ദശലക്ഷം ഡോളറായിരുന്നു. 17,58,985 ടണ്‍ സ്പൈസസാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മൂല്യത്തില്‍ 4 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലും അതാദ്യമായി ഇന്ത്യന്‍ സ്പൈസസ് കയറ്റുമതി പിന്നിടുകയുണ്ടായി. കോവിഡുണ്ടായിട്ടും അളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37%വും രൂപയില്‍ 16%വും ഡോളറില്‍ 11%വും വര്‍ധന.

മുളക്, ജീരകം, ജാതി, ഏലം, മഞ്ഞള്‍, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കാണ് യുഎഇയില്‍ നിന്ന് ഏറ്റവും ഡിമാന്‍ഡുള്ളത്. സുസ്ഥാപിതമായ കയറ്റുമതി ബന്ധവും വളര്‍ച്ചാസാധ്യതകളും റീഎക്സ്പോര്‍ട് ഹബ് എന്ന നിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം യുഎഇ ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും സംഗമം വിലയിരുത്തി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഉരുവിലെ അര്‍ജുന്റെ കാരക്റ്റര്‍ പോസ്റ്ററുമായി അപ്പാനി ശരത്

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്

Published

on

0 0
Read Time:2 Minute, 2 Second

ഉരു സിനിമയില്‍ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളില്‍ മികച്ച അഭിനയം കാഴ്ചവെച്ച അര്‍ജുന്‍ എന്ന നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്. ഫത്താഹിന്റെ ബാപ്പയുടെ റോളില്‍ കെ യു മനോജ്, ഉമ്മയുടെ റോളില്‍ മഞ്ജു പത്രോസ് എന്നിവരാണ് ഉരുവില്‍ അഭിനയിച്ചിരിക്കുന്നത്. നവാഗത സംവിധായകനായ ഇ എം അഷ്റഫിന്റെ സംവിധാന മികവില്‍ ഏറെ വ്യത്യസ്തമായ ഒരു കഥയാണ് ‘ഉരു’ പറയുന്നത്.

Advertisement

മാമുക്കോയയുടെ ശ്രീധരന്‍ മൂത്താശാരി ഉരുവിലെ പ്രധാന കഥാപാത്രമാണ്. മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച ഉരുവിന്റെ സഹ നിര്‍മ്മാതാക്കളാണ് എ സാബുവും സുബിന്‍ എടപ്പകത്തും. ഉരുവിന്റെ ഛായാഗ്രാഹണം ശ്രീകുമാര്‍ പെരുമ്പടവും സംഗീതം കമല്‍ പ്രശാന്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ദീപാങ്കുരന്‍ കൈതപ്രവും, ഗാന രചന പ്രഭാവര്‍മ്മയുമാണ്. എഡിറ്റിങ് ഹരി ജി നായറും, അസോസിയേറ്റ് സംവിധായകന്‍ ഷൈജു ദേവദാസുമാണ്. കലാ സംവിധാനം വിനോദ് കൂത്തുപറമ്പും പ്രോഡക് ഷന്‍ എക്‌സിക്യു്ട്ടീവ് പി കെ സാഹിറും പി ആര്‍ ഒ പ്രേമന്‍ ഇല്ലത്തും ജസീര്‍ തെക്കേക്കരയുമാണ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending