Sport
പ്യൂമയ്ക്കായി ‘ഇടിച്ചിടാന്‍’ മേരി കോം
ലോകത്തെ ഒന്നാം നമ്പര്‍ ബോക്സിംഗ് താരം പ്യൂമയ്ക്കു വേണ്ടി ‘ഇടിച്ചിടുമോ’

ലോകത്തെ ഒന്നാം നമ്പര്‍ ബോക്സിംഗ് താരമായ മേരി കോം പ്രശസ്ത സ്പോര്‍ട്സ് അപ്പാരല്‍ ബ്രാന്‍ഡായ പ്യൂമയോടൊപ്പം ചേരുന്നു. വിമന്‍സ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ പ്യൂമയുടെ ബ്രാന്‍ഡ് അംബാസഡറായാണ് മേരി കോം എത്തുന്നത്.
രണ്ടുവര്‍ഷത്തെ കരാറാണ് പ്യൂമയുമായി മേരി കോം ഒപ്പുവെച്ചിരിക്കുന്നത്. വനിതാ ശാക്തീകരണം കൂടി ലക്ഷ്യമിട്ടുള്ള പ്യൂമയുടെ ഡൂയു കാംപെയ്ന് നേതൃത്വം നല്‍കുന്നത് മേരി കോമായിരിക്കും. തന്റെ ആദര്‍ശങ്ങളെ പ്രതിഫലിപ്പിക്കുന്ന ബ്രാന്‍ഡ് കൂടിയാണ് പ്യൂമയെന്ന് മേരി കോം.
National
എംപിഎല്‍ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്സര്
ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സറായി എംപിഎല്‍ സ്പോര്‍ട്ട്

പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്പോര്‍ട്ട് ഡിസൈന്‍ ചെയ്ത്, ഉല്‍പ്പാദിപ്പിക്കുന്ന ജഴ്സികള്‍ ധരിക്കും
ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സറായി എംപിഎല്‍ സ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ഇ-സ്പോര്‍ട്ട് മൊബൈല്‍ ഗെയിമിങ് പ്ലാറ്റ്ഫോമാണ് മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ കായിക വസ്ത്ര ബ്രാന്‍ഡായ എംപിഎല്‍ സ്പോര്‍ട്ട്സ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോണ്‍സറും മര്‍ക്കന്റൈസ് പാര്ട്ട്നറുമായാണ് എംപിഎല്ലിനെ ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്. 2023 ഡിസംബര്‍ വരെ നീളുന്നതാണ് കരാര്‍.
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയോടെയായിരിക്കും ടീം ഇന്ത്യ പുതിയ എംപിഎല്ലിന്റെ പുതിയ ജഴ്സി അണിഞ്ഞ് കളത്തിലിറങ്ങുക. പുരുഷ, വനിതാ ടീമുകളും അണ്ടര്‍ 19 ടീമുകളും കരാറിന്റെ ഭാഗമാകും.
Business
ഐപിഎല്‍ സ്പോണ്സര് ചെയ്യാമെന്ന് പതഞ്ജലി! ജിയോയ്ക്കും താല്‍പ്പര്യം
440 കോടി രൂപയാണ് പ്രതിവര്‍ഷം ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിന് വിവോ നല്‍കിയിരുന്നത്

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്സര് റോളില്‍ നിന്ന് പിന്മാറിയതോടെ പുതിയ സ്പോണ്‍സറെ തേടി ബിസിസിഐ. ഐപിഎല്‍ തങ്ങള്‍ സ്പോണ്സര് ചെയ്യാമെന്ന് പറഞ്ഞ് യോഗ ഗുരു ബാബ രാംദേവിന്റെ ബിസിനസ് ഗ്രൂപ്പ് പതഞ്ജലി രംഗത്തെത്തിയിട്ടുണ്ട്.
ഐപിഎല്‍ സ്പോണ്സര് ചെയ്യുന്നതിലൂടെ ആഗോള ബ്രാന്‍ഡെന്ന പ്രതിച്ഛായ പതഞ്ജലിക്ക് ലഭിക്കുമെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഇത് പരിഗണിച്ച് ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സറായിരുന്ന വിവോ ബിസിസിഐയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഓരോ വര്‍ഷവും ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുന്നത് 440 കോടി രൂപയാണ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ തുക നല്കാന് തയാറായാല്‍ തന്നെ പതഞ്ജലിക്ക് നറുക്ക് വീഴുമോയെന്നത് സംശയമാണ.്
ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത
കാരണം, ഐപിഎല്‍ സ്പോണ്‍സറായി പതഞ്ജലി എത്തുന്നതോടെ ഐപിഎല്ലിനേക്കാള്‍ ഗുണം ലഭിക്കുക പതഞ്ജലിക്കാണെന്ന വിലയിരുത്തല്‍ ചില ബ്രാന്‍ഡ് വിദഗ്ധര്‍ നടത്തുന്നുണ്ട്.
ജിയോ, ആമസോണ്‍, ടാറ്റ ഗ്രൂപ്പ്, ഡ്രീം11, അദാനി, ബൈജൂസ് എന്നീ ബ്രാന്‍ഡുകളെയും ബിസിസിഐ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സറുടെ റോളിലേക്ക് പരിഗണിക്കുന്നുണ്ട്. ആര്‍ക്കാണ് നറുക്ക് വീഴുകയെന്ന് കണ്ടറിയണം.
ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത. സ്റ്റേഡിയങ്ങള്‍ കാലിയാകും കൊറോണ പശ്ചാത്തലത്തില്‍. അതിനാല്‍ തന്നെ ടിവി വ്യൂവര്‍ഷിപ്പ് കൂടാനാണ് സാധ്യത.
Sport
ഐപിഎല്‍ റദ്ദാക്കിയാല്‍ നഷ്ടം 3,869 കോടി രൂപ!
ഇത്തവണത്തെ ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ

ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ. കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച മല്‍സരക്രമം അനുസരിച്ച് മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയായിരുന്നു ഐപിഎല്‍.
അതേസമയം ഐപിഎല്‍ റദ്ദാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കയാണ്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാലാണ് ഏകദേശം 4,000ത്തോളം കോടി രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുക.
ബ്രോഡ്കാസ്റ്റ് ആന്‍ഡ് സ്ട്രീമിംഗ് വിഭാഗത്തിലെ നഷ്ടം മാത്രം 3,269 കോടി രൂപയും 200 കോടി രൂപയുമാണ് നഷ്ടം സംഭവിക്കുക. സ്പോണ്‍സര്‍ഷിപ്പ്, ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് വിഭാഗങ്ങളില്‍ യഥാക്രമം 200 കോടി രൂപയും 400 കോടി രൂപയും നഷ്ടം വരും.
ഇത്തവണ ഐപിഎല്‍ ജേതാക്കള്‍ക്കുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. 20 കോടി രൂപയായിരുന്നു നേരത്തെ വിജയിച്ച ടീമുകള്‍ക്ക് ലഭിച്ചിരുന്നത്. ഇത്തവണ അത് 10 കോടി രൂപയായി കുറച്ചിട്ടുണ്ട്.
-
Business3 weeks ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business3 weeks ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment4 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Home2 weeks ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Business6 days ago
എ പ്ലസ്; സമാനതകളില്ലാത്ത ഡിറ്റര്‍ജെന്റ് ബ്രാന്‍ഡ്
-
Business6 days ago
പ്രവാസം സംരംഭകനാക്കി; പ്രമേഹരോഗികള്‍ക്കായി റെജിമോന്റെ ഓട്ട്സ്
-
Business2 weeks ago
ആരോഗ്യ പരിചരണത്തിന് ആദിത്യ ബിര്‍ളയുമായി ചേര്‍ന്ന് യെസ് ബാങ്ക് വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
-
Business7 days ago
കള്ളിയത്ത് ടി.എം.ടിക്ക് ഇന്ത്യ 5000 ബെസ്റ്റ് അവാര്‍ഡ്