Connect with us

Education

സ്‌കൂളുകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളുമായി കൈറ്റിന്റെ ‘സമേതം’ പോര്‍ട്ടല്‍

ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കും

Published

on

0 0
Read Time:6 Minute, 29 Second

സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കും ദൃശ്യമാവുന്ന വിധത്തില്‍ ‘സമേതം’ ഓണ്‍ലൈന്‍ സ്‌കൂള്‍ ഡേറ്റാ ബാങ്ക് തയ്യാറായി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കിയ പോര്‍ട്ടലില്‍ സ്‌കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍, അധ്യാപകരുടേയും ജീവനക്കാരുടേയും വിശദാംശങ്ങള്‍, കുട്ടികളുടെ എണ്ണം, സ്‌കൂള്‍ വിക്കിയിലുള്ള താള്‍, ലൊക്കേഷന്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

www.sametham.kite.kerala.gov.in എന്ന വിലാസത്തില്‍ സ്‌കൂളുകള്‍ക്കം പൊതുജനങ്ങള്‍ക്കും ഇന്ന് മുതല്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പരിശോധിക്കാമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഫീല്‍ഡില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി ലഭിച്ച് ഫെബ്രുവരി 20 ഓടെ പോര്‍ട്ടല്‍ പൂര്‍ണമായും ഔദ്യോഗികമാവും.

Advertisement

വിവിധ വിഭാഗത്തിലുള്ള സ്‌കൂളുകളെ (പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) ഒരു ക്യാമ്പസ് എന്ന രൂപത്തിലാണ് ‘സമേത’ത്തില്‍ നല്‍കിയിട്ടുള്ളത്. അടിസ്ഥാന വിവരങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍ എന്നീ വിഭാഗങ്ങളിലായി സ്‌കൂളിനെക്കുറിച്ച് യഥാക്രമം 23 ഉം 51 ഉം വിവരങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍എയിഡഡ് സ്‌കൂളുകളിലെ വിവിധ വിഭാഗങ്ങളിലെ എല്ലാ അധ്യാപകരുടേയും ജീവനക്കാരുടേയും തസ്തികകളും പേരും പ്രത്യേകം നല്‍കിയിട്ടുണ്ട്. ഓരോ ക്ലാസിലെയും വിവിധ മീഡിയം തിരിച്ച് കുട്ടികളുടെ എണ്ണം നല്‍കിയിട്ടുണ്ട്. സ്‌കൂളിന്റെ ചരിത്രം, വിവിധ ക്ലബ്ബുകള്‍, പ്രവര്‍ത്തനങ്ങള്‍ പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍, ദിനാചരണങ്ങള്‍ തുടങ്ങിയവ ചിത്രസഹിതം വിവരിക്കുന്ന സ്‌കൂളിന്റെ ‘സ്‌കൂള്‍ വിക്കി’ പേജിലേക്കും സമേതത്തില്‍ നിന്നും നേരിട്ട് പ്രവേശിക്കാം.

‘സമേതം’ ഹോം പേജില്‍ത്തന്നെ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലെ 5 വിഭാഗം സ്‌കൂളുകളുടെയും തരംതിരിച്ചിട്ടുള്ള എണ്ണം, കുട്ടികളുടെ എണ്ണം സര്‍ക്കാര്‍എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം എന്നിങ്ങനെ തരംതിരിച്ച് നല്‍കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് സഹായകമാകുന്നവിധം യൂസര്‍ഗൈഡും, വീഡിയോ ട്യൂട്ടോറിയലും ഈ പേജില്‍ത്തന്നെയുണ്ട്.

പ്രത്യേകം ലോഗിന്‍ ചെയ്യാതെ തന്നെ വിഭാഗങ്ങള്‍ തിരിച്ചും ജില്ല തിരിച്ചും സ്‌കൂളുകളുടെ പേജിലേക്കെത്താം. ഇനി അല്ലാതെ ഒരു സ്‌കൂളിന്റെ പേരോ, സ്‌കൂള്‍ കോഡോ, സ്ഥലത്തിന്റെ പേരോ ‘സേര്‍ച്ച്’ ഭാഗത്ത് നല്‍കിയും സ്‌കൂളുകളിലെത്താം. ജില്ല, പാര്‍ലമെന്റ്അസംബ്ലി മണ്ഡലങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, വിദ്യാഭ്യാസ ജില്ല, ഉപജില്ല എന്നിങ്ങനെ തരംതിരിച്ച് ആ പരിധിയില്‍ വരുന്ന സ്‌കൂളുകളെ മുഴുവനായും അഡ്വാന്‍സ്ഡ് സേര്‍ച്ചിലൂടെ കണ്ടെത്താം. സ്‌കൂളുകള്‍ക്കും രക്ഷകര്‍ക്കാക്കള്‍ക്കും മാത്രമല്ല എല്ലാ വിഭാഗം ജനപ്രതിനിധികള്‍ക്കും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍ക്കും, ഗവേഷകര്‍ക്കുമെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന വിധമാണ് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തി ‘സമേത’ത്തില്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. ഡാറ്റ ലഭിക്കുന്നതിനായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഇതുവഴി ഇല്ലാതാകും എന്ന് മാത്രമല്ല വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും ‘സമേതം’ വഴി സാധിക്കും. കേരളത്തില്‍ പൊതുഡൊമൈനില്‍ ലഭ്യമാകുന്ന ഏറ്റവും ബൃഹത്തായ ഡാറ്റാ ബാങ്കാണ് ‘സമേതം’

‘സമേതം’ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ‘സമേത’ത്തിനായി സ്‌കൂളുകള്‍ പ്രത്യേക വിവരം നല്‍കേണ്ടതില്ല. ഹൈസ്‌കൂള്‍ വരെയുള്ള വിവരങ്ങള്‍ ‘സമ്പൂര്‍ണ’ സോഫ്റ്റ്വെയറില്‍ നിന്നും, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ വിവരങ്ങള്‍ അവരുടെ അഡ്മിഷന്‍ പോര്‍ട്ടലില്‍ നിന്നുമാണ് സമേതത്തില്‍ എടുക്കുന്നത്. അധ്യാപകരുടേയും ജീവനക്കാരുടേയും വിവരങ്ങള്‍ പൂര്‍ണമായും ധനവകുപ്പിന്റെ ‘സ്പാര്‍ക്ക്’ പോര്‍ട്ടലില്‍ നിന്നാണ്. അതിനാല്‍ ‘സമേതം’ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ സമ്പൂര്‍ണ, സ്പാര്‍ക്, അഡ്മിഷന്‍ പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ നടത്തണമെന്നും ഇത് വകുപ്പുദ്യോഗസ്ഥര്‍ പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവ് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Education

ഹൃദയത്തിന്റെ ആരോഗ്യത്തിന് ദുശ്ശീലങ്ങള്‍ ഇല്ലാതിരുന്നാല്‍ മാത്രം പോരാ നല്ല ശീലങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും പി ആര്‍ ശ്രീജേഷ്

വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച വെബിനാറില്‍ എഡിജിപി വിജയ് സഖാറെ, ശീമാട്ടി സാരഥി ബീനാ കണ്ണന്‍, ഹൃദ്രോഗവിദഗ്ധര്‍ തുടങ്ങിയവരും പങ്കെടുത്തു

Published

on

0 0
Read Time:3 Minute, 58 Second

ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം പ്രധാനമാണെങ്കിലും ധാരാളം അധ്വാനിക്കുന്നവര്‍ക്കും വ്യായാമം ചെയ്യുന്നവര്‍ക്കും പുകവലിപോലുള്ള ദുശ്ശീലങ്ങളുണ്ടെങ്കില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്ന് ഹോക്കി താരം ശ്രീജേഷ്. ഒരു ദുശ്ശീലവുമില്ലാതിരുന്ന തന്റെ ഒരു ബന്ധുവും ഹൃദ്രോഗിയായി. അദ്ദേഹത്തിന് വ്യായാമം തീരെ ഇല്ലായിരിുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് ദുശ്ശീലങ്ങള്‍ ഇല്ലാതിരുന്നാല്‍ മാത്രം പോരാ നല്ല ശീലങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നുമാണ് ഇതില്‍ നിന്നു മനസ്സിലായതെന്ന് ശ്രീജേഷ് പറഞ്ഞു. ആഗോള ഹൃദയദിനത്തിനു മുന്നോടിയായി കോവിഡ്കാലത്തെ ഹൃദയാരോഗ്യം എന്ന വിഷയത്തില്‍ കൊച്ചി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ശ്രീജേഷിന്റെ നിരീക്ഷണങ്ങള്‍ വെബിനാറില്‍ പങ്കെടുത്ത വിപിഎസ് ലേക്ക്ഷോറിലെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. ആനന്ദ് കുമാറും ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ സിബി ഐസകും ശരിവെച്ചു.

അമേരിക്കയെ അപേക്ഷിച്ച് 4 മടങ്ങാണ് ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണമെന്ന് ഡോ. ആനന്ദ് കുമാര്‍ ചൂണ്ടിക്കാണിച്ചു. നമ്മുടെ രാജ്യത്ത് ആളുകള്‍ പത്തു വര്‍ഷമെങ്കിലും മുന്‍പു തന്നെ ഹൃദ്രോഗികളാവുന്നു. ജീവിതശൈലീരോഗങ്ങളുടെ പെരുപ്പവും ആഹാരരീതികളും വ്യായാമമില്ലായ്മയുമാണ് ഇക്കാര്യത്തില്‍ പ്രധാന ഭീഷണികളെന്നും അദ്ദേഹം പറഞ്ഞു. മറ്റു പല രോഗങ്ങളും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് പൊതുവില്‍ ആര്‍ക്കും അറിയില്ല. എന്നാല്‍ ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ ഈ അറിവുണ്ട്. എന്നിട്ടും കൂടുതലാളുകള്‍ക്ക് ഹൃദ്രോഗം പിടിപെടുന്നത് നമ്മുടെ അലംഭാവം കൊണ്ടുകൂടിയാണെന്ന് ഡോ. സിബി ഐസക് പറഞ്ഞു. 20 വയസ്സു മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ആരംഭിയ്ക്കണം. അഞ്ചു വര്‍ഷത്തിലൊരിയ്ക്കല്‍ ലൈപിഡ് പ്രൊഫൈല്‍, ബിപി, ഷുഗര്‍ എന്നിവ പരിശോധിക്കണം. രാജ്യത്ത് 20% പേര്‍ക്ക് ഹൃദ്രോഗബാധയുണ്ട്. അതായത് അഞ്ചിലൊരാള്‍ക്ക്. ഓരോരുത്തരും ഈ അപടകസാധ്യതയിലൂടെ കടന്നുപോവുകയാണെന്ന് ചുരുക്കം. ഉല്‍പ്പാദനക്ഷമമായ പ്രായത്തിലാണ് ഈ നഷ്ടം സംഭവിക്കുന്നതെന്നും വ്യക്തിക്കും രാജ്യത്തിനും ഇത് ഒരുപോലെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ശീമാട്ടി സിഇഒ ബീനാ കണ്ണന്‍, എഡിജിപി വിജയ് എസ് സാഖറെ ഐപിഎസ് എന്നിവര്‍ മുഖ്യാതിഥികളായ വെബിനാറില്‍ ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍ മോഡറേറ്ററായി. വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ളയും പ്രസംഗിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

11 ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാം

Published

on

0 0
Read Time:5 Minute, 44 Second

പ്രാദേശിക ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സെലക്റ്റ് എന്ന സ്റ്റാര്‍ട്ടര്‍ വരിസംഖ്യാ പ്ലാന്‍ കൂടുതല്‍ ആകര്‍ഷമാക്കി ഓഡിയോ ബുക്, ഇ-ബുക് ആപ്പായ സ്റ്റോറിടെല്‍. 11 വിവിധ ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാമെന്നതാണ് സെലക്റ്റിന്റെ സവിശേഷത.

2020-ല്‍ മാത്രമാണ് ആയിരക്കണക്കിന് ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളുമായി ഇന്ത്യന്‍ ഭാഷകളിലാദ്യമായി മറാത്തിയില്‍ സ്റ്റോറിടെല്‍ വന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഈ 11 ഭാഷകളിലുമുള്ള ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളും കേള്‍ക്കാനും വായിക്കാനുമുള്ള പരിധിയില്ലാത്ത പാക്കേജാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സെലക്റ്റ്. മാസം 149 രൂപ മാത്രമാണ് സ്റ്റാര്‍ട്ടര്‍ പാക്കേജിന്റെ വരിസംഖ്യ. വരിക്കാരാകുന്നതിന് https://www.storytel.com/in/en/subscriptions സന്ദര്‍ശിക്കുക.

Advertisement

സെലക്റ്റ് ഓപ്ഷനില്‍ 149 രൂപയ്ക്ക് 11 ഭാഷകളിലേയ്ക്ക് പ്രവേശനം ലഭിയ്ക്കുമ്പോള്‍ അണ്‍ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന ഓപ്ഷനില്‍ 299 രൂപയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളിലേയ്ക്കു കൂടി പരിധിയില്ലാത്ത പ്രവേശനം ലഭ്യമാകും. ഇന്ത്യന്‍ ഭാഷകള്‍ മാത്രമായോ ഇംഗ്ലീംഷ് ഉള്‍പ്പെടെയോ തെരഞ്ഞെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥമാണ് രണ്ട് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.

മലയാളത്തിലെ ക്ലാസിക്കുകളായ ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ആരാച്ചാര്‍ തുടങ്ങിയ നോവലുകള്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പൗരത്വവും ദേശക്കൂറും, മുന്‍ കേന്ദ്രമന്ത്രിയും ലോകപ്രശസ്ത പ്രാസംഗികനുമായ ശശി തരൂരിന്റെ പുസ്തകങ്ങള്‍, ബെസ്റ്റ്സെല്ലിംഗ് ക്രൈം സ്റ്റോറികളായ കോഫി ഹൗസ്, പോയട്രി കില്ലര്‍, പുസ്തകം വരുംമുമ്പേ ഓഡിയോ പുസ്തകമായി വന്ന രാജീവ് ശിവശങ്കറിന്റെ റബേക്ക, ത്രില്ലറുകളായ ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, കാളിഖണ്ഡകി, പ്രണയകഥകളായ പ്രേമലേഖനം, നമുക്ക് ഗ്രാമങ്ങളില്‍ച്ചെന്ന് രാപ്പാര്‍ക്കാം എന്നിവയുമുള്‍പ്പെടെ അരുന്ധതി റോയ്, ബെന്യാമിന്‍, എസ് ഹരീഷ്, മനു എസ് പിള്ള തുടങ്ങിയ ഒട്ടേറെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഓഡിയോ രൂപത്തില്‍ സ്റ്റോറിടെല്ലില്‍ ലഭ്യമായിരിക്കുന്നത്. ഇവയ്ക്കു പുറമെ മറ്റ് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നും സ്റ്റോറിടെലിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉപയോക്താവിന്റെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുന്ന നയത്തിന്റെ ഭാഗമായാണ് സെലക്റ്റിന്റെ വികസനം സ്റ്റോറിടെല്‍ നടപ്പാക്കുന്നത്.

കഥകളോടും സാഹിത്യത്തോടും ആളുകളെ കൂടുതല്‍ അടുപ്പിയ്ക്കുകയാണ് സ്റ്റോറിടെലിന്റെ ലക്ഷ്യമെന്ന് സ്റ്റോറിടെല്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്നതിനു മാത്രം പണം മുടക്കിയാല്‍ മതിയാകുമെന്നതാണ് സെലക്റ്റിന്റെ വിപുലീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രാദേശികഭാഷകളിലെ സേവനത്തിന് വന്‍ഡിമാന്‍ഡാണ് ലഭിയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് മാത്രമായ ഈ പ്ലാന്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സെലക്റ്റിലൂടെ തങ്ങളുടെ ഭാഷകളിലെ ഓഡിയോ ബുക്സ് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയാണ്.

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2017 നവംബറിലാണ്. നിലവില്‍ 25 വിപണികളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് മലയാളം, ഹിന്ദി, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ഇന്ത്യന്‍ വിപിണിയില്‍ 2 ലക്ഷത്തിലേറെ ഓഡിയോ ബുക്കുകളും ഇ-ബുക്കുകളുമുണ്ട്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU-ല്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending