Connect with us

Business

വീട്ടിലുണ്ടാക്കുന്ന ഭക്ഷണവുമായി ഫുഡി ബഡി സ്റ്റാർട്ട് അപ്പ്

രണ്ട് വർഷം കൊണ്ട് 100 ഓളം അപ്പാർട്ട് മെന്റുകൾ ഫുഡി ബഡി ആപ്പ് ഉപയോഗിക്കാൻ തുടങ്ങി. 250,000 ഊണുകൾ 20,000 വീട്ടുകാർക്ക് നൽകാൻ തുടങ്ങി

Published

on

0 0
Read Time:4 Minute, 59 Second

ഭക്ഷണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന സ്റ്റാർട്ട് അപ്പുകളാണ് നിലവിലുളളത്. നിരവധി ആശയങ്ങളും ബിസിനസ് മോഡലുകളുമാണ് ഫുഡ് ടെക് ഇൻഡസ്ട്രിയിൽ വന്നു കൊണ്ടിരിക്കുന്നത്. ഫുഡി ബഡി എന്ന സ്റ്റാർട്ട് അപ്പും വ്യത്യസ്തമല്ല. വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം അയൽപക്കകാർക്ക് വിൽക്കുകയാണ് ഈ സ്റ്റാർട്ട് അപ്പ് വഴി ചെയ്യുന്നത.് സിൻങ്ക എന്ന കമ്പനിയിലാണ് ആദ്യ ജോലി ചെയ്തിരുന്നത്, ഈ സമയത്ത് വീട്ടിൽ ഭക്ഷണം വച്ച് കഴിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല.

ഈ സമയത്താണ് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിതരണം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് ഫുട് ടെക് സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകയായ രചന റാവു പറയുന്നു. അടുത്തിടെ ആറ് കോടിയാണ് ഫുഡി ബഡിയിൽ പ്രൈം വെച്ച്വർ പാർട്‌നേഴ്‌സ് നിക്ഷേപിച്ചിരിക്കുന്നത്. നിരവധി ഫുട് ടെക് സ്ഥാപനങ്ങളാണ് ഇന്ത്യയിൽ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്നത്. ഇവർക്കിടയിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ തങ്ങൾ ലക്ഷ്യമിട്ടതെന്ന് മാനേജിങ്ങ് പാർ്ടനർ ആയ അമിത് സോമാനി പറയുന്നു. ഇതിനായി ഹൈദ്രബാദ്, ഗുർഗോൺ, പൂനൈ എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി ബാംഗ്ലൂരുവിൽ ഒരു നെറ്റ് വർക്ക് ഉണ്ടാക്കാനുളള ഫണ്ടാണ് ആദ്യം ഇട്ടത്. 1000 ത്തോളം ഹൗസ് ഷെഫുമാരാണ് തങ്ങളുടെ ഫുഡി ബഡിയുമായി കൈകോർക്കുന്നത്.20,000ത്തോളം വീട്ടുകാർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. 2019ൽ ഇത് 1,00,000 ത്തിലെത്തിക്കുകയാണ് ലക്ഷ്യം. തങ്ങളുടെ സംരംഭത്തെ സംബന്ധിച്ചിടത്തോളം വിൽപ്പനക്കാരന് ഒരു എളുപ്പ വഴിയാണ് തുറക്കുന്നത്.

Advertisement

രാത്രി എട്ട് മണിക്ക് എത്തേണ്ട ഭക്ഷണം ആണെങ്കിൽ നാല് മണിക്ക് മുൻപായി ഓർഡർ ചെയ്യണം. എത്ര പ്ലേറ്റ് വേണമെന്ന് അറിയിച്ചാൽ അതിന് അനുസരിച്ച് ഭക്ഷണം തയ്യാറാക്കിയാൽ മതിയാവും ഇത് ഭക്ഷണം വേസ്റ്റ് ആകുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. എത്രത്തോളം ഭക്ഷണം വേണമെന്ന് കുക്കിനും മനസ്സിലാക്കാൻ സാധിക്കും. ഇത് അയൽപക്കകാർക്ക് മാത്രം ഭക്ഷണം വിളമ്പുന്നത് ലക്ഷ്യമിട്ട് തുടങ്ങിയതാണ്. ദൂരെ സ്ഥലങ്ങളിലേക്ക് വ്യാപിപ്പാച്ചാൽ വിതരണം പ്രതിസന്ധിയിലാകും . അപ്പാർട്ട്‌മെന്റുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വിൽപ്പന. വിൽക്കുന്ന ആളെ കിട്ടുന്നതിന് അനുസരിച്ചാണ് വിതരണം. സ്വിഗിയെയും സൊമാറ്റോയിൽ നിന്നും വളരെ വ്യത്യസ്തമായാണ് തങ്ങൾ പ്രവർത്തിക്കുന്നതാണ് ഫുഡി ബഡി സ്ഥാപകർ പറയുന്നു .ഗ്രാമങ്ങളിൽ അയൽപക്കകാർ ഭക്ഷണം വീതിച്ച് കഴിക്കുന്ന രീതിയുണ്ട്.

നഗരങ്ങളിലേക്കും ഈ സംസ്‌കാരം കൊണ്ടു വരാനാണ് തങ്ങൾ ശ്രമിക്കുന്നത്. ഇതിനായി സോഷ്യൽ മീഡിയ കൂടി ഇവർ കൂട്ടിച്ചേർത്തു.ഇത്തരത്തിലൊരു  ആശയം മുന്നോട്ട് വന്നപ്പോൾ രചനറാവു കൂടുതൽ പങ്കാളികളെ തിരഞ്ഞില്ല. ഭർത്താവ് അഖിൽ സേതു രാമനും കൂട്ടുകാരനുമായ അനുപ് ഗോപിനാഥും ചേർന്ന് ഈ ആശയം 2015ലാണ് തുടങ്ങുന്നത്. തുടക്കത്തിൽ എളുപ്പമായിരുന്നില്ല.

മാർക്കറ്റിൽ ഗവേഷണം നടത്തിയും ആളുകളുടെ പ്രതികരണവും എടുത്തിരുന്നു. വീട്ടിലെ ഭക്ഷണം കൊടുക്കുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ ഈ ആശയം വീട്ടിലെ ഭക്ഷണം ഉണ്ടാക്കുന്ന ഷെഫുമാർക്ക് നല്ല അവസരമാണ് നൽകിയത് രചന പറയുന്നു. 2017 സൗത്ത് ബാംഗ്ലൂരുവിലും തുടങ്ങി. തുടങ്ങി രണ്ട് വർഷം കൊണ്ട് 100 ഓളം അപ്പാർട്ട് മെന്റുകൾ ഫുഡി ബഡി ആപ്പ് ഉപയോഗിക്കാൻ തുടങ്ങി. 250,000 ഊണുകൾ 20,000 വീട്ടുകാർക്ക് നൽകാൻ തുടങ്ങി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending