Connect with us

Business

ആദ്യശ്രമം പരാജയപ്പെട്ടു, വീണ്ടും ശ്രമിച്ചു,പ്രതിദിനം ഒന്നര ക്വിന്റിൽ കൂൺ ഉൽപാദിപ്പിച്ച് മൊയ്ദു

16 വർഷം കുവൈത്ത് എയർവെയ്സിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്കു മടങ്ങിയ അവസ്ഥയിലാണ് മകൻ ഷമീറിന്റെ നിർദേശ പ്രകാരം കൂൺകൃഷി ആരംഭിക്കുന്നത്

Published

on

0 0
Read Time:5 Minute, 25 Second

ഇക്കഴിഞ്ഞ കെഎസ്‌ഐഡിസി കോൺക്ലേവിൽ ബീന ഐഎഎസ് പറഞ്ഞിരുന്നു, പരാജയപ്പെട്ട സംരംഭകൻ ഒരിക്കലും ഒരു പരാജയമല്ല എന്ന്. ആ വാചകം സത്യമാണ് എന്ന് തെളിയിക്കുന്നു കോഴിക്കോട് ജില്ലയിൽ പാതിരിപ്പറ്റയിലെ കുളമുള്ള പറമ്പത്ത് മൊയ്തു എന്ന കൂൺ കർഷകന്റെ കഥ. മകൻ ഷമീറിന്റെ ആഗ്രഹ പ്രകാരം ആരംഭിച്ച കൂൺകൃഷി വൻ നഷ്ടത്തോടെ പരാജയപ്പെട്ടു. എന്നാൽ മുന്നോട്ട് വച്ച കാൽ പിൻവലിക്കാൻ മൊയ്ദു തയ്യാറാല്ലയിരുന്നു.

മൂന്നു വർഷം മുൻപ് കൂൺകൃഷി തുടങ്ങിയപ്പോൾ തന്നെ രോഗം ബാധിച്ച് തടങ്ങൾ മുഴുവൻ നശിച്ചു. എന്നാൽ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട മുന്നോട്ട് പോകാൻ മൊയ്ദു തീരുമാനിച്ചതോടെ മൊയ്‌ദുവിന്റെ കേര കൂൺ ഫാം വിജയം കണ്ടു. 16 വർഷം കുവൈത്ത് എയർവെയ്സിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്കു മടങ്ങിയ അവസ്ഥയിലാണ് മകൻ ഷമീറിന്റെ നിർദേശ പ്രകാരം കൂൺകൃഷി ആരംഭിക്കുന്നത്.

Advertisement

എന്നാൽ തുടക്കത്തിൽ തന്നെ ചുവട് പിഴച്ചു . പരാജയത്തിൽ നിരാശനായി ഷമീർ പിൻവാങ്ങിയെങ്കിലും മൊയ്തു അതിൽ ഉറച്ചുനിന്നു.വീണ്ടും കൃഷിയിറക്കി. വേണ്ട പരിപാലനം നൽകി . ഇപ്പോൾ വീടിനോടു ചേർന്നുള്ള ഫാമിൽ ദിവസവും ഒന്നര ക്വിന്റൽ കൂൺ ഉൽപാദിപ്പിക്കാൻ സൗകര്യമുണ്ട്. കൂൺ നിർമാണത്തിൽ തീർത്തും വ്യത്യസ്തമായ മാതൃകയാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്.10 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് കൃഷി ആരംഭിച്ചത്.

18 മീറ്റർ നീളവും നാലര മീറ്റർ‌ വീതിയും രണ്ടര മീറ്റർ ഉയരവുമുള്ള ഷെഡിലാണ് കൂൺനിർമാണം. തെർമോകോൾകൊണ്ടാണ് മുകൾഭാഗം പാകിയത്. നാലു വശത്തും ഈർപ്പം നിലനിർത്താൻ പ്ലാസ്റ്റിക്കും നൈലോൺ നെറ്റും ഉപയോഗിച്ച് മറയുണ്ടാക്കുന്നു. കൂൺപുരയിൽ ഈർ പ്പം നിലനിർത്താനുള്ള അൾട്രാസോണിക് ഹുമി ഡിഫയർ, കാർ‌ബൺ റിമൂവർ, ഓട്ടോ ക്ലാവ് തുടങ്ങിയ യന്ത്രസംവിധാനങ്ങളുണ്ട്. ബെംഗളൂരുവിൽനിന്ന് കിലോയ്ക്ക് 175 രൂപയ്ക്ക് കൂൺവിത്തു വാങ്ങിയാണ് കൃഷി..

വെക്കോലാണ് കോൺവളർത്തുന്നതിനായി ഉപയോഗിക്കുന്നത്. െമൊയ്തു രാസവസ്തുക്കൾ ഉപയോഗിക്കാതെ െവെക്കോൽ എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തുവയ്ക്കുന്നു. അതിനുശേഷം ഇതു നാലു മണിക്കൂർ തിളപ്പിച്ചെടുക്കും. ഇങ്ങനെ അണുമുക്തമാക്കിയ െവെക്കോലാണ് തടത്തിൽ ഉപയോഗിക്കുന്നത്. കൂൺതട നിർമാണവും ഏറെ ശ്രദ്ധയോടെയാണ് ചെയ്യുന്നത്.

അണു വിമുക്തമാക്കിയ െവെക്കോൽ ആറ്–എട്ട് സെന്റിമീറ്റർ കനത്തിൽ 18–26 സെ. മീ. വ്യാസത്തിലുള്ള ചുമ്മാടുകളാക്കും. ഓരോ ചുമ്മാടിന്റെയും ഇടയിൽ കൂൺ കവറിനോട് ചേർ‌ന്ന ഭാഗത്ത് വിത്തു വിതറും. മധ്യഭാഗത്ത് കൂൺ വിത്തുകൾ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. തടങ്ങൾ നന്നായി അമർത്തിയശേഷം ചണനൂൽകൊണ്ട് കെട്ടും. കവറിന് ചുറ്റും പല സ്ഥലത്തായി അമ്പതോളം സുഷിരങ്ങൾ മൊട്ടുസൂചികൊണ്ട് ഉണ്ടാക്കും.

കൂൺതടങ്ങൾ നല്ല ഈർപ്പവും ഇരുട്ടുമുള്ള മുറിയിൽ തൂക്കിയിടുന്നു. പ്ലാസ്റ്റിക് ചരടും പിവിസി പൈപ്പും ഉപയോഗിച്ചുണ്ടാക്കിയ ഉറികളിലാണ് ഇവ തൂക്കിയിടുന്നത്. 14 ദിവസം കഴിയുമ്പോൾ ആദ്യ വിളവെടുപ്പ്. . ഒന്നര കിലോ കൂൺവരെ ഒരു തടത്തിൽനിന്നു കിട്ടും. ആഴ്ചയിൽ ഒരു ദിവസം കൂൺ പുര പുകച്ച് അണുവിമുക്തമാക്കും. ബാക്കി എല്ലാ ദിവസവും കൂൺ വിളവെടുക്കാവുന്ന രീതിയിലാണ് തടങ്ങൾ ഒരുക്കുന്നത്.

ഫ്ളോറിഡ, ചിപ്പിക്കൂൺ, ഓയിസ്റ്റർ, പാൽകൂൺ തുടങ്ങി ഏറ്റവും രുചികരവും പോഷകസമ്പന്നവുമായ ഏഴു തരം കൂണുകളാണ് മൊയ്ദു തന്റെ ഫാമിൽ ഉൽപാദിപ്പിക്കുന്നത്. കേര കൂണിന് 200 ഗ്രാം പായ്ക്കറ്റിന് 80 രൂപയാണ് വില. ചില്ലറ ആവശ്യക്കാർക്കായി 50 രൂപയ്ക്ക് 100 ഗ്രാം പായ്ക്കറ്റുകളും ലഭ്യമാണ്. പ്രാദേശിക വിപണിയുംഹോട്ടലുകളുമാണ് വരുമാനത്തിന്റെ പ്രധാന മാർഗം

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending