Connect with us

Business

ജൈവ കൃഷിയിലൂടെ പൂനെ ബ്രദേഴ്‌സ് മാസം സമ്പാദിക്കുന്നത് 30 ലക്ഷം

ടു ബ്രദേഴ്‌സ് ഓർഗിനാക് ഫാം ക്രിസ്റ്റെന്റ് എന്ന പേരിൽ സ്റ്റാർട്ട് അപ്പും ഇവർ തുടങ്ങിയിട്ടുണ്ട്

Published

on

0 0
Read Time:8 Minute, 31 Second

ഉയർന്ന ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് ജൈവ കൃഷിയിലേക്ക് ഇറങ്ങിയ പൂനൈ ബ്രദേഴ്‌സ് ഒരു മാസം സമ്പാദിക്കുന്നത് 30 ലക്ഷത്തോളം രൂപയാണ്. ജൈവ കൃഷിയിലൂടെ ആദ്യ വർഷത്തെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയായിരുന്നു. അതാണ് ഇന്ന് ഒരു മാസം 30ലക്ഷത്തിൽ എത്തി നിൽകുകയാണ്.സത്യജിത്തും അജിൻക ഹാങ്ങെയും സഹോദരങ്ങളാണ്. ബോധിനി ഗ്രാമത്തിലെ ഇൻഡാപൂർ താലൂക്കിൽ നിന്നുമാണ് ഇരുവരും വരുന്നത്.രണ്ടു പേരും പൂനൈ യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റർ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ പൂർത്തികരിച്ചു. തുടർന്ന് കോർപ്പറേറ്റ് ഓഫീസുകളിൽ ജോലി കിട്ടി. ഓരോ മാസവും ലക്ഷകണക്കിന് ശമ്പളം ലഭിച്ചെങ്കിലും അവരുടെ മനസ്സ് ശാന്തമായിരുന്നില്ല.

ഒരു വാരാന്ത്യത്തിൽ ഗ്രാമത്തിലേക്ക് നടത്തിയ യാത്രയിൽ അവർക്ക് കൃഷിയോടുളളആഗ്രഹം വർധിപ്പിച്ചു. ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ജൈവകൃഷിയിലേക്ക് തിരിഞ്ഞപ്പോൾ എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു.കൃഷി എന്ന് പറയുന്നത് ലാഭം ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് അല്ല. നിങ്ങൾ നഗരത്തിൽ പഠിച്ചവരാണ്. നിങ്ങൾ ഗ്രാമത്തിലെ രീതികൾ അറിയില്ല അച്ഛൻ കുറ്റപ്പെടുത്തി. എന്നാൽ ആഗ്രഹത്തിന് മുന്നിൽ ഈ ശബ്ദങ്ങളെല്ലാം താഴ്ന്നു. കൃഷിയിലേക്ക് ഇറങ്ങാൻ തന്നെ തീരുമാനിച്ചു. ചെറിയ സ്ഥലത്ത് നിന്നാണ് കൃഷി ആരംഭിച്ചത്. ഇന്ന് 20 ഏക്കറോളം സ്ഥലത്ത് ജൈവകൃഷി ചെയ്യുന്നു. വാർഷിക വരുമാനം മൂന്ന്‌കോടിയോളം ആണ്.

Advertisement

കൃഷിയിലേക്ക് തിരിയുന്നതിന് മുൻപേ കെമിക്കൽ ഫെർട്ടിലൈസറും പെപ്റ്റിസൈഡും ഉപയോഗിക്കുന്നതിലൂടെ മണ്ണിന്റെ ഉല്പാദന ക്ഷമതയും മണ്ണിലെ ഉയർന്ന് മൈക്രോബ്‌സിനെയും നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗ്രാമത്തിലെ കർഷകരുമായി ഇതിൽ പരിശീലനം ലഭിച്ചവരുമായി സംസാരിച്ചു. ഇതു കൂടാതെ ഇന്റർനെറ്റിന്റെ സഹായവും തേടി. അങ്ങനെ പ്രകൃതി കൃഷി രണ്ട് ഏക്കറോളം സ്ഥലത്ത് ആരംഭിച്ചു. മാതളനാരങ്ങയും,പയറും, 20 ഇനം ഗിർ പശുക്കളെയും വളർത്താൻ തുടങ്ങി സത്യജിത്ത് പറയുന്നു.ആദ്യത്തെ നാല് വർഷവും നഷ്ടമായിരുന്നു. വളരെ ബുദ്ധിമുട്ടുളള സമയമായിരിന്നു. ദേശി പപ്പായ ടൺ കണക്കിന് വിളവെടുത്തിരുന്നു.ശർക്കരയെ പോലെ മധുരമുളളതാണ് ഈ പപ്പായ.തദ്ദേശീയ മാർക്കറ്റിൽ കിലോയ്ക്ക് 4 രൂപയാണ് ലഭിച്ചത് അജിൻക്യ പറയുന്നു. പലരും നിസാഹയരായിരുന്നു. മാളുകളെ സമീപിച്ച് ഉപഭോക്ത കോഡുകളും മറ്റ് രേഖകളും സമ്പാദിച്ചു. പക്ഷെ സമയം അതിക്രമിച്ചിരുന്നു ഫല വൃക്ഷങ്ങളെല്ലാം പഴങ്ങൾ നിറഞ്ഞു.

ഒരു രക്ഷയുമില്ലാതെ ഈ സഹോദരങ്ങൾ തദ്ദേശീയ മാർക്കറ്റിലെത്തി. സ്വന്തമായി വിൽപ്പന നടത്തി. കിലോ 20 രൂപയ്ക്ക് പലരും പഴങ്ങൾ വാങ്ങാൻ മടിച്ചു. സൗജന്യമായി പഴങ്ങൾ രുചിച്ചു നോക്കാൻ പൊതുജനങ്ങൾക്ക് കൊടുത്തു. ഈ പഴത്തോടുളള സ്‌നേഹം കൊണ്ട് പലരും വന്നു. അങ്ങനെ കൃഷി വിജയമായെന്ന് സത്യജിത്ത പറയുന്നു. അങ്ങനെ എട്ട് മാസത്തോളം തെരുവിലെ വിൽപ്പനക്കാരനായി.

അങ്ങനെ മുൻപന്തിയിലുളള റീട്ടെയ്‌ലേഴ്‌സ് ആയി ഞങ്ങൾ മുന്നോട്ട് പോകാൻ തുടങ്ങി. ജൈവ കൃഷിയിൽ നിന്നും പലതും പഠിച്ചു. താഴ്ചയിൽ നിന്നും ഉയർന്ന വരുമാനം ലഭിക്കുന്ന രീതിയും കൈമുതലാക്കി. മാളുകളിൽ മറ്റു ഫലങ്ങൾക്കൊപ്പം വയ്ക്കാതെ ഞങ്ങളുടെ ഫലങ്ങൾ പ്രത്യേകമായി വില്പന്‌ക്കൊരുങ്ങി. സ്വർണ്ണം പോലെ ഞങ്ങൾ വളർന്നു അജിൻക്യ പറയുന്നു.ബാന്ദ്രയിൽ നടക്കുന്ന കൃഷി മാർക്കറ്റിൽ പങ്കെടുക്കാറുണ്ട്.ഉപഭോക്താക്കൾക്ക് വീട്ടുപടിക്കലിൽ സാധനങ്ങൾ എത്തിക്കാനാണ് അടുത്ത ലക്ഷ്യം .ജൈവ കൃഷിയിൽ താത്പര്യമുളളവരും ബിസിനസ് ടൈക്കൂണുകളും ബോളിവുഡ് എ ലിസ്റ്റിൽ ഉളളവരും ഇന്ന് ഞങ്ങളുടെ ഉപഭോക്താക്കളാണ്.

പശുവിന്റെ ചാണകവും മൂത്രവും വളമായി ഉപയോഗിക്കാൻ തീരുമാനിച്ചു. ഇതിനായി ഏകകാണ്ഡ സസ്യങ്ങളും ദ്വികാണ്ഡ സസ്യങ്ങളും ഒരുമിച്ച് കൃഷി ചെയ്തു. മണ്ണിര കംമ്പോസ്റ്റും നിർമ്മിച്ചു.ധാന്യങ്ങൾക്ക് മുകളിൽ മരങ്ങൾ വിൻഡ് ഷീൽഡ് പോലെ പ്രവർത്തിച്ച് മൈക്രോ ക്ലൈമറ്റ് അകത്ത് വരുന്ന രീതിയിലാണ് ഫാം ക്രമീകരിച്ചിരിക്കുന്നത്. പുറത്ത് 40 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും അതിലും നാല് ഡിഗ്രി കുറഞ്ഞാണ് ഉളളിൽ അനുഭവപ്പെടുക. ഹൈബ്രിഡും ജനറ്റിക്കലി മോഡി ഫൈഡ് ധാന്യങ്ങളൊന്നും ഇല്ല. മാതള നാരങ്ങ, ഉഴുന്ന്, ചെറു പയർ, പഴം, കരിമ്പ് എന്നിവയാണ് കൃഷി.

സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ നിന്നുളള കർഷകരെ അയക്കാറുണ്ട്. ടു ബ്രദേഴ്‌സ് ഓർഗിനാക് ഫാം ക്രിസ്റ്റെന്റ് എന്ന പേരിൽ സ്റ്റാർട്ട് അപ്പും തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ ജൈവ കാർഷിക വിഭാഗമായ ആത്മ യുടെ 2000 ത്തോളം കർഷകരുടെ സന്ദർശനത്തിന് അവസരം ഒരുക്കി. ഇവരെ കൂടാതെ യാത്രക്കാരും കർഷകരും മാധ്യങ്ങളും യു.എസ്.എ, ഫ്രാൻസ്, ജർമ്മിനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുളള ബാങ്കുകളും തങ്ങളെ സമീപിച്ചിരുന്നു.ഇൻസ്റ്റഗ്രാം പേജുകളും ഇവർക്കുണ്ട്. ഇറ്റാലിയൻ ദമ്പതികൾ അധികമുളള മിൽക്കിൽ നിന്നും റിക്കോട്ടചീസ് ഉണ്ടാക്കുന്നുണ്ട്.

ഗ്രാമത്തിലെ സ്ത്രീകൾക്ക് പരിശീലനം നൽകി റിക്കോട്ട ചീസ് ഓഫ്‌ലൈൻ സ്റ്റോറിലൂടെയും ഓൺലൈനിലൂടെയും വിപണനം നടത്തുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുളള കുട്ടികൾ ജൈവകൃഷിയെ കുറിച്ച് പഠിക്കാൻ ഇവരുടെ അടുത്ത് എത്തുന്നുണ്ട്. ഞങ്ങൾക്ക് വിൽപ്പന നടത്തുന്നത് ഇഷ്ടമാണ്. എല്ലാ ഞായറാഴ്ചകളിലും 350 ഓളം കിലോമീറ്റർ തങ്ങളുടെ ഉല്പന്നം വിൽക്കാനായി സഞ്ചരിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ദേശി ബട്ടർ, പീനഡ് ബട്ടർ, ശർക്കര, ശർക്കര പൗഡർ മോണങ്ങ പൗഡർ, വുഡ് പ്രസിഡ് ഓയിൽസ് എന്നിവ ഉണ്ടാക്കി നൽകുന്നു. ആമോർഎർത്ത് എന്ന ഓർഗാനിക് സ്‌റ്റോർ കുറച്ചമാസങ്ങൾക്ക് മുൻപ് അവതരിപ്പിച്ചിരുന്നു. ജൈവ ഉല്പന്നങ്ങൾക്ക് വേണ്ടിയുളള സ്റ്റോർ ആണ് ഇത്.മുബൈയിലും പുനൈയിലും ആയി 250 ഓളം വീട്ടുകാർക്ക്് വിതരണം ചെയ്യുന്നു. ഇത് വളരെയധികം ഉപഭോകതാക്കളിലേക്ക് എത്താൻ സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോര്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരറാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയെ രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതിസങ്കീര്‍ണമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് നടക്കുന്നത്

Published

on

0 0
Read Time:6 Minute, 4 Second

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13-നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Advertisement

തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം എന്ന ഓപ്ഷന്‍ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലലി െകാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

എല്‍വിഎഡി

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയില്‍നിന്ന് (ലെഫ്റ്റ് വെന്‍ട്രിക്കിള്‍) അയോര്‍ട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു

Published

on

0 0
Read Time:2 Minute, 44 Second

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു.

ആര്‍ബിഐ അംഗീകാരം ലഭിച്ചതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഇന്‍ഡസ്‌നെറ്റ് (നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം), ഇന്‍ഡസ്‌മൊബൈല്‍ (മൊബൈല്‍ ബാങ്കിങ് ആപ്പ്) എന്നിവയിലൂടെ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ അടയ്ക്കാന്‍ കഴിയും. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ചും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

Advertisement

സര്‍ക്കാരിനുവേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് സുഗമമാക്കുന്നതിന് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസമില്ലാത്തതുമായ രീതിയില്‍ അവരുടെ നികുതികള്‍ അടയ്ക്കുന്നതിന് സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യാന്‍ ഇത് തങ്ങളെ ശാക്തീകരിക്കും. മികച്ച ടെക്‌നോളജിയുടെ സഹായത്താല്‍ തങ്ങളുടെ പങ്കാളികള്‍ക്കും നികുതി ശേഖരണ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ സമാനതകളില്ലാത്ത മൂല്യം കൊണ്ടുവരുമെന്ന് സൗമിത്ര സെന്‍ കൂട്ടിച്ചേര്‍ത്തു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending