Connect with us

Business

കാപ്‌സികം കൃഷിയിലൂടെ തൊഴിൽരഹിതനായ വിജയറാവു നേടിയത് 13 ലക്ഷം

പച്ചക്കറികൾക്കൊപ്പം മഞ്ഞയും ചുവപ്പും കാപ്‌സിക്കം കൃഷി ചെയ്തു. ഏപ്രിൽ പകുതിയോടെ നടത്തിയ ആദ്യ വിളവെടുപ്പിൽ 40 കിലോ വരെ കാപ്‌സിക്കം ലഭിച്ചു

Published

on

0 0
Read Time:7 Minute, 59 Second

പോളി ഹൗസ് കൃഷി രീതിയിലൂടെ പൂനെ സ്വദേശി വിജയറാവു നേടിയത് 13 ലക്ഷത്തോളം രൂപയാണ്. കാപ്‌സികം കൃഷിയിലൂടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. ഒരു പ്രത്യേക ഘടനയിൽ കൃഷിയെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് പോളി ഹൗസ് കൃഷി രീതി.പല വിധത്തിലുളള പൂക്കളും പച്ചക്കറികളും ഇതിനുളളിൽ വിളയിക്കാം.പൂനൈയിലെ ഇൻഡാപൂർ താലൂക്കിലെ കദ്ബൻവാഡി എന്ന ഗ്രാമത്തിലാണ് വിജയറാവു താമസിക്കുന്നത്.

വരൾച്ച നേരിടുന്ന 300 ഓളം ഗ്രാമമാണ് മഹാരാഷ്ട്രയിൽ ഉളളത്.കദ്ബൻവാഡിയിൽ 100 ഓളം കൃഷികുളങ്ങളും മൂന്ന് വെളളം ഊറ്റുന്നതിനുളളടാങ്കുകളും,110 ഓളം മണ്ണുകൊണ്ടുളള തിണ്ടകളും, 27 ഓളം സിമന്റ് തിണ്ടകളും ഉണ്ട്. ഇതിനെല്ലാം ഈ ഗ്രാമം നന്ദി പറയുന്നത് ബജൻഡാസ് എന്ന അധ്യാപകനോടാണ്. ബജൻഡാസ് മരിച്ചതോടെ ഈ ഗ്രാമത്തിന്റെ കാർഷിക സ്വപ്‌നങ്ങൾ വളർന്നത് മകൻ വിജയ് റാവുവിലൂടെ ആയിരുന്നു. അച്ഛൻ പഠിപ്പിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ വിജയ് റാവു പഠിച്ചത്.

Advertisement

പൂനൈ കോളേജ് ഓഫ് അഗ്രികൾച്ചറിൽ നിന്നും കൃഷിയിൽ ബി.എസ്.സി ബിരുദം കരസ്ഥമാക്കി. മഹരാഷ്ട്ര പബ്ലിക് സർവ്വീസ് കമ്മീഷനിൽ ജോലി നേടണമെന്നായിരുന്നു ആഗ്രഹം. മഹാത്മ ഫൂലെ കൃഷി വിദ്യാപീഡിൽ ചേർന്ന് കൃഷിയെ കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിച്ചു. പഠിച്ച് രണ്ടു വർഷത്തോളം പല ഇന്റർവ്യൂകളിലും പങ്കെടുത്തു. എന്നാൽ വിജയ്‌റാവുവിന് ജോലിയൊന്നും കിട്ടില്ല. തകർന്ന ഹൃദയത്തോടെ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തി. പെട്രോൾ പമ്പിൽ ജോലിക്ക് കയറി. എന്നാൽ ഈ ജോലി തന്റെ അഗ്രികൾച്ചർ ഡിഗ്രിയെ ഒന്നുമല്ലാതാക്കി കളയുമെന്ന് വിജയ് മനസ്സിലാക്കി.

എന്നാൽ സാധാരണ കൃഷി രീതി പിൻതുടരാൻ ഞാൻ ആഗ്രഹിച്ചില്ല. അതിന് നിയന്ത്രണ കൃഷി രീതിയാണ് ഞാൻ മുന്നോട്ട് വച്ചത്. കൃഷിയിൽ ബിരുദം മാത്രമുളള എനിക്ക് പോളി ഹൗസ് കൃഷിരീതിയുടെ പ്രായോഗിക രീതി ഇത് വരെ പരീക്ഷിച്ചിട്ടില്ലായിരുന്നു. ബിരുദത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സഹപാഠി പറയുമായിരുന്നു തന്റെ കാലുകൾ ഫീൽഡിൽ ഇറങ്ങി വൃത്തികേടാക്കില്ലെന്ന് ഒരിക്കൽ പറഞ്ഞത് വിജയ് റാവു ഓർമ്മപ്പെടുത്തി. പക്ഷെ ഈ വെല്ലിവിളി ഏറ്റെടുക്കാൻ ഞാൻ തയ്യാറായി. തിയറിയും പ്രായോഗികതയും ഒരുമിപ്പിക്കുന്നതാണ് പുതിയ കർഷകരുടെ വിജയം വിജയ് പറയുന്നു. നിയന്ത്രണത്തിലൂടെയും സംരക്ഷണത്തിലൂടെയും പച്ചക്കറികളും പൂക്കളും കൃഷി ചെയ്യുന്ന രീതിയാണ് പോളി ഹൗസ് കൃഷി രീതി.

പരമ്പരാഗത കൃഷി രീതിയിൽ വിളവെടുപ്പ് തുറന്ന സ്ഥലത്താണ്. കനത്ത മഴയും, തണുപ്പും ചൂടുമൊക്കെ ഈ വിളകളെ ബാധിക്കും. ഇവിടെയാണ് പോളി ഹൗസ് കൃഷി രീതിയുടെ പ്രസക്തി. കൃത്രമായി നിയന്ത്രിക്കുന്ന അന്തരീക്ഷമാണ് ഇതിനുളളിൽ സജ്ജീകരിച്ചിരിക്കുന്നത്.ധാന്യങ്ങളുടെ വിളവ് അനുസരിച്ച് കാറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോളി ഫിലിമിന്റെ ആകൃതി അനുസരിച്ച് മഴവെളളം അകത്ത് കയറാതിരിക്കാനുളള സംവാധനവും ഉണ്ട്. ആദ്യഘട്ടത്തിൽ പൈസ കൂടുതൽ ആണെങ്കിലും ധാന്യങ്ങളുടെ ജീവിത കാലവും ഉല്പാദനവുമൊക്കെ ലാഭം കൊയ്യാൻ സഹായിക്കും.

വെളളിരിക്ക, തക്കാളി, സ്‌ട്രോബറി, കാബേജ്,കാപ്‌സിക്കം,ചുരയ്ക്ക പോലുളള പച്ചക്കറികളും ,റോസ്, സുഗന്ധ പുഷ്പ്ങൾ തുടങ്ങിയവ പോളി ഹൗസിനുളളിൽ വിളയിക്കാം. പൂനൈ ഹോർട്ടികൾച്ചർ ട്രെയിനിങ്ങ് സെന്ററിന്റെ ഒരാഴ്ചത്തെ ശില്പശാലയിൽ പങ്കെടുത്തിരുന്നു. ഇതിന് ശേഷം നാഷണൽ ഹോർട്ടികൾച്ചറൽ മിഷൻ സ്‌കീമിന്റെ കീഴിൽ വരുന്ന ബാങ്കിൽ നിന്നും 30 ലക്ഷത്തോളം രൂപ വായ്പയെടുത്തു. ലോൺ ലഭിച്ചതിന് ശേഷം ഷെൽഗാണിൽ ഒരേക്കറോളം സ്ഥലത്ത് പോളി ഹൗസ് കൃഷി രീതി ആരംഭിക്കുകയായിരുന്നു.ഫിബ്രവരി 2018 ലാണ് കൃഷി ആരംഭിക്കുന്നത്. 10 ലക്ഷത്തോളം രൂപ മണ്ണിനും, ഡ്രിപ് ജലസേചനത്തിനും , കയറുകൾക്ക് കൃഷിക്കാവശ്യമായ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചു.വിപണിയിൽ നടത്തിയ പഠനങ്ങൾപല നിറത്തിലുളള കാപ്‌സിക്കത്തിന് കൂടുതൽ ലാഭം കിട്ടുമെന്ന് കണ്ടെത്തി.

മറ്റ് പച്ചക്കറികൾക്കൊപ്പം മഞ്ഞയും ചുവപ്പും കാപ്‌സിക്കം കൃഷി ചെയ്തു. ഏപ്രിൽ പകുതിയോടെ നടത്തിയ ആദ്യ വിളവെടുപ്പിൽ 40 കിലോ വരെ കാപ്‌സിക്കം ലഭിച്ചു. ഇത് കൂടുതൽ ലാഭമാണെന്ന് കണ്ടെത്തി ഇന്ന് നിറമുളള കാപ്‌സിക്കം 170 കിലോ വരെ കിട്ടുന്നുണ്ട്.പൂനൈയ്ക്ക് പുറമെ ഡൽഹി,മുബൈ എന്നിവിടങ്ങളിലേക്കും കയറ്റുമതി നടത്തുന്നുണ്ട്. കഴിഞ്ഞ 10 മാസത്തിനുളളിൽ 13 ലക്ഷത്തോളം രൂപ നേടി. പോളി ഹൗസിൽ താത്പര്യം തോന്നിയ ഗവൺമെന്റ് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചിരുന്നു. സബ്‌സിഡിയായി 18 ലക്ഷം നൽകി. പോളി ഹൗസിന്റ് നിക്ഷേപം വില കൂടിയാതാണ്. പക്ഷെ ഒരു സമയം കഴിയുമ്പോൾ ആദ്യഘട്ടത്തിലെ നിക്ഷേപം തിരിച്ചു പിടിക്കാൻ സാധിക്കും വിജയ്‌റാവു പറയുന്നു.

ഫെബ്രുവരി മുതൽ ഡിസംബർ വരെയുളള മാസം ഒരു വിത്തിൽ നിന്നുളള ചെടുയിൽ നിന്ന് 30 ഓളം ടൺ കാപ്‌സിക്കം ലഭിച്ചു. ഫിബ്രവരി 2019 ആകുമ്പോഴേക്കും പത്ത് ടണ്ണോളം കൂടുതൽ ലഭിക്കുമെന്ന് വിജയ് കൂട്ടിച്ചേർത്തു. കീടനിയന്ത്രണത്തിന് 50-50 റേഷ്യയോയിൽ ബയോ പെപ്റ്റിസൈഡും കെമിക്കലും ചേർക്കുന്നു. ഈ കെമക്കൽ പെപ്റ്റിസൈഡ് വിത്തുകൾക്കും ഫലങ്ങൾക്കും കേടുപറ്റാതെ മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്ന ബാക്ടീരിയയെ മാത്രം കൊല്ലുന്നു. കീടങ്ങളെ നിയന്ത്രിക്കാൻ ഓർഗാനിക് പെപ്റ്റി സൈഡ് മാത്രമാണ് താൻ ഉപയോഗിക്കുന്നത്. ജില്ലയിലെ മുഴുവൻ കർഷകരെയും പോളി ഹൗസ് ആകർഷിക്കുന്നുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending