Connect with us

Business

കാർഷിക ഉൽപ്പന്നങ്ങളിൽ വിഷമുണ്ടോ ? മായമുണ്ടോ ? ക്രോപ്പിൻ പറയും !

കാര്‍ഷിക വിളകളുടെ പരിപാലനം ഫലപ്രദമാക്കുന്നതിന് കര്‍ണാടക കൃഷി വകുപ്പ് തുടങ്ങിയ പദ്ധതിയിലെ സാങ്കേതിക പങ്കാളിയാണ് ക്രോപ്പിന്‍

Published

on

0 0
Read Time:7 Minute, 1 Second

ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഭൂതകാലം കണ്ടെത്താനുളള സാങ്കേതിക വിദ്യയുമായി ബാംഗ്ലൂര്‍ അഗ്രി സ്റ്റാര്‍ട്ട് അപ്പ്. ബാംഗ്ലൂരിലെ ക്രോപ്പിന്‍ ടെക്‌നോളജി സൊലൂഷന്‍സ് ആണ് പുതിയ ആശയവുമായി എത്തിയിരിക്കുന്നത്. കേരളത്തിന്റെ ഓരോ വിഭവങ്ങളുടെ പ്രത്യേകതയും മറ്റും അറിയാന്‍ സഹായിക്കുന്നതാണ് ഈ സ്റ്റാര്‍ട്ട് അപ്പ്.വിദേശ രാജ്യങ്ങളില്‍ വരെ കേരള കര്‍ഷകരുടെ വിഭവങ്ങള്‍ എത്തിക്കാന്‍ സഹായിക്കും. കടയില്‍ നിന്ന് ഒരു കിലോ പഴം വാങ്ങുമ്പോള്‍ അതിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും അറിയാന്‍ സഹായിക്കുന്നതാണ് ഈ സോഫ്റ്റ് വെയര്‍. അഗ്രി ബിസിനസ് കമ്പനികള്‍ക്ക് ഈ സോഫ്റ്റ് വെയര്‍ ഏറെ ഗുണം ചെയ്തു.

ആരുടെ കൃഷിയിടത്തില്‍ ആണ് ഈ പച്ചക്കറി വിളഞ്ഞത്. എന്തൊക്കെ വളങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ അറിയാന്‍ ഈ സ്റ്റാര്‍ട്ട് അപ്പിലൂടെ സഹായിക്കും.ഏതൊക്കെ കീട നിയന്ത്രണമാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഏത് കാലാവസ്ഥയില്‍ ഉല്‍പ്പാദിപ്പിച്ചത് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. ഭൂതകാലം മാത്രമല്ല കൃഷിയിടത്തിലെ എല്ലാ നടപടികളും വിള പരിപാലനവും ഉല്‍പ്പാദന നിര്‍ണയവും ഏകോപിപ്പിച്ച് കാര്യക്ഷമതയും ഉല്‍പ്പാദന ക്ഷമതയും വര്‍ധിപ്പിക്കാനും ക്രോപ്പിന്‍സൊലൂഷന്‍സ് പ്രയോജനപ്പെടുന്നു.

Advertisement

സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ന് എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രമായി ഒരു സോഫ്റ്റ് വെയര്‍ നടത്താന്‍ ആരും ധൈര്യപ്പെടുന്നില്ല. തുച്ഛ വരുമാനക്കാരായ ഇന്ത്യന്‍ കര്‍ഷകനില്‍ നിന്നും വരുമാനം കണ്ടെത്താനാകില്ലെന്ന് മുന്‍ വിധിയാണ് കാരണം. ആ ധാരണ തിരുത്തുകയാണ് ഈസ്റ്റാര്‍ട്ട് അപ്പ്. കര്‍ഷകനില്‍ നിന്നും വരുമാനം കണ്ടെത്താനികില്ലെന്ന മുന്‍വിധി കൊണ്ടാണ് പലരും ഈ സംരംഭത്തില്‍ നിന്നും പിന്മാറുന്നത്.

കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ സോഫ്്റ്റ് വെയര്‍ സൊല്യൂഷന്‍സാണ് അഗ്രി സ്റ്റാര്‍ട്ട് അപ്പ് അവതരിപ്പിക്കുന്നത്. ഓരോ കൃഷിയിടത്തിലെയും സൂക്ഷ്മ കാലാവസ്ഥ വിലയിരുത്തി തുടര്‍ന്നുളള വിളപരിപാലനം നിശ്ചയിക്കുന്ന ശൈലിയിലേക്ക് കൃഷി മാറിയിട്ടുണ്ട്. ഇതിനായി വളരെയേറെ വിവരങ്ങള്‍ മനസ്സിലാക്കേണ്ടി വരും. ഇപ്രകാരം വിവരവിശകലനത്തെ ആശ്രയിച്ച് കൃഷി നടത്താന്‍ സഹായിക്കുന്ന ബിഗ് ഡേറ്റ സാങ്കേതിക വിദ്യയാണ് ക്രോപ്പിന്‍ കൂടുതലായി കൃഷിയിടത്തില്‍ നടപ്പാക്കുന്നത് .

അഞ്ച് സോഫ്റ്റ് വെയര്‍ പാക്കേജുകളാണ് ക്രോപ്പിന്‍ അവതരിപ്പിച്ചതെന്ന് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ കുനാല്‍ പ്രസാദ് പറയുന്നു. തുടക്കം സ്മാര്‍ട്ട് ഫാമില്‍ നിന്നുമായിരുന്നു.കൃഷിയിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുകയും തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.കൃഷിക്കാരുമായി ആശയവിനിമയത്തിന് സഹായിക്കുന്ന ഏക്കര്‍ സ്‌ക്വയറാണ് മറ്റൊരു സോഫ്റ്റ് വെയര്‍.

ഓരോ പ്രദേശത്തെയും വിളപരിക്രമവും ഉല്പാദന ക്ഷമതയും അടയാളപ്പെടുത്തി വിളകളുടെ ആരോഗ്യവും ഉല്പാദനക്ഷമതയും നീരീക്ഷിക്കാന്‍ കഴിയുന്നതാണ് മൂന്നാമത്തെ സോഫ്റ്റ് വെയറായ സ്മാര്‍ട്ട് റിസ്‌ക്.ഇതു കൂടാതെ എംവെയര്‍ ഹൗസ്, സ്മാര്‍ട്ട് സെയില്‍സ് തുടങ്ങിയ സോഫ്റ്റ് വെയറുകളും കമ്പനി കര്‍ഷകര്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിലെ വിള പൂവണിയുമ്പോള്‍ മുതല്‍ അതിന് കിട്ടിയ പരിചരണങ്ങളും പീഡനങ്ങളുമൊക്കെ രേഖപ്പെടുത്താന്‍ സ്മാര്‍ട്ട് ഫാമിന് സാധിക്കുന്നു.

നിശ്ചിത വിളപരിപാലനമുറയനുസരിച്ച് ഓരോ വിളയ്ക്കും നല്‍കേണ്ട പരിചരണമെന്തെന്ന് ഈ ഫാം മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ കൃഷിക്കാരന് സഹായിക്കുന്നു.പൂവ് കായായും വിത്തായും മാറി വിളവെടുപ്പും സംഭരണവും കൈമാറ്റവുമൊക്കെ കടന്ന് വിപണിയിലെത്തുന്നത് വരെയുളള ചരിത്രം മനസ്സിലാക്കാന്‍ സാധിക്കും.അടുത്ത പടിയായി ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുളള അഗ്രി ബിസിനസ് സൊല്യൂഷന്‍സ് ആണ് അവതരിപ്പിക്കുന്നത്. എട്ടു വര്‍ഷം മുന്‍പാണ് ഇന്ദിരാ നഗറിലെ സുഹൃത്തുക്കളായ കൃഷ്ണകുമാര്‍, കുനാല്‍ പ്രസാദ്, ചിത്തരജ്ഞന്‍ ജെന എന്നിവര്‍ സ്റ്റാര്‍ട്ട് അപ്പിന് തുടക്കം കുറിച്ചത്.

കാര്‍ഷിക വിളകളുടെ പരിപാലനം ഫലപ്രദമാക്കുന്നതിന് കര്‍ണാടക കൃഷി വകുപ്പ് തുടങ്ങിയ പദ്ധതിയിലെ സാങ്കേതിക പങ്കാളിയാണ് ക്രോപ്പിന്‍.ബിഹാറിലെയും മധ്യ പ്രദേശിലെയും കൃഷിയിടങ്ങളില്‍ കാലാവസ്ഥ മാറ്റം മൂലമുളള തളര്‍ച്ചകളില്‍ നിന്നും രക്ഷിക്കാന്‍ അതത് സര്‍ക്കാരുമായി ചേര്‍ന്ന ജീവിക എന്ന പദ്ധതിയും ക്രോപ്പിന്‍ നടത്തുന്നുണ്ട്.265 വിളകളിലെ 3500 ഇന ഭേദങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ സോഫ്റ്റ് വെയറുകള്‍ക്ക് സാധിക്കും. നാല് വര്‍ഷത്തിനകം 200 ലക്ഷം കൃഷിക്കാര്‍ക്ക് സേവനമെത്തിക്കുകയാണ് ലക്ഷ്യം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending