Connect with us

Business

പച്ചക്കറിയും മീനും ഒരുമിച്ച് ; അക്വാപോണിക്‌സിന്റെ ലാഭക്കണക്കുകൾ നിരത്തി ചെറായി

കർഷകർ സംരംഭകരായി: രണ്ട് വർഷം കൊണ്ട് ഇന്ത്യയിലെ ആദ്യ അക്വാപോണിക്‌സ് ഗ്രാമമായി ചെറായി

Published

on

0 0
Read Time:7 Minute, 43 Second

കർഷകരെല്ലാം സംരംഭകരായപ്പോഴാണ് ചെറായി എന്ന കൊച്ചു ഗ്രാമത്തിന്റെ പേര് ഇന്ത്യയുടെ ഭൂപടത്തിൽ വ്യത്യസ്തമായ രീതിയിൽ അടയാളപ്പെടുത്തിയത്. ചെറായി ബീച്ചാണ് എല്ലാവരും കൂടുതൽ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാവുക. ഇനിമുതൽ ആദ്യ അക്വപോണിക്‌സ് ഗ്രാമമായി ചെറായി അറിയപ്പെടും.ഇന്ത്യയ്ക്ക് അക്വാപോണിക്‌സ് കൃഷി രീതിയിൽ ഈ നാടിനെ മാതൃകയാക്കാം.കുറെ കർഷകരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ ഗ്രാമത്തിന്റെ വിജയത്തിന്റെ കഥ.എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറിയും മീനും ഉല്പാദിപ്പിക്കുന്നതിന്റെ ഭാഗമായി പളളപ്പുറം സർവ്വീസ് സഹകരണ ബാങ്ക് നൂറോളം അക്വാപോണിക്‌സ് യൂണിറ്റുകൾ ആദ്യഘട്ടത്തിൽ സ്ഥാപിച്ചു.

നാലോ അഞ്ചോ ചുവട് പച്ചക്കറിയും അമ്പതോളം മീനുകളുമുളള ചെറു യൂണിറ്റ് മുതൽ വിഷരഹിത പച്ചക്കറികളും മീനും വിൽപ്പന നടത്തുന്ന വാണിജ്യ സംരംഭങ്ങൾ വരെ അക്വാപോണിക്‌സ് രീതിയിലുണ്ട്. വിഷാംശമില്ലാതെ വീട്ടുവളപ്പിൽ പച്ചക്കറി കൃഷി നടത്തുന്നതിനുളള ആധുനിക കൃഷി സമ്പ്രദായമാണ് അക്വാപോണിക്‌സ്. എന്നാൽ മുടക്കു മുതലിന് അനുസരിച്ച് വരുമാനം ലഭിക്കുമോ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാൽ വലിയ മുതൽ മുടക്കുളള ഈ കൃഷി രീതി സമ്പന്നർക്കുമാത്രമേ ചേരു എന്ന ധാരണയെ തിരുത്തുകയാണ് പളളിപ്പുറം സർവ്വീസ് സഹകരണ ബാങ്കും ഇവിടത്തെ പച്ചക്കറി കർഷകരും. ഇതിനോടകം നിരവധി വീടുകളിൽ ഈ കൃഷി രീതി സാധ്യമെന്ന് തെളിയിച്ചു.

Advertisement

2016 മുതൽ ആണ് അക്വാപോണിക്‌സ് ഗ്രാമമായി മാറാൻ ചെറായി തയ്യാറെടുക്കുന്നു. ഇതിനായി കൃഷിയും ഹൈഡ്രോപോണിക്‌സും ചേർന്നുളള ഒരു പദ്ധതിയാണ് ചെയ്തത്. ഈ രണ്ടു രീതിയിലുളള കൃഷി രീതി ഒന്നിക്കുന്നതിലൂടെ ചെടികളും മത്സ്യങ്ങളും ഒന്നിച്ച് വളർത്താം. മത്സ്യങ്ങൾ കിടക്കുന്ന വെളളം ശുദ്ധിക്കരിക്കാനും ജല ഓർഗാനിസവും ചെടികളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. ഇത്തരം കൃഷി രീതി ചെയ്യുന്നസ്ഥലങ്ങളിൽ മത്സ്യങ്ങളിൽ നിന്നുളള മാലിന്യത്തെയും മറ്റുളള ഖരമാലിന്യവും ബാക്ടീരിയുടെ പ്രവർത്തനത്തിലൂടെ ചെടികൾക്കുളള വളമായി മാറുന്നു. ചെടുകൾക്ക് ആവശ്യമായ പോഷകവും ഇതിൽ നിന്ന് ലഭിക്കുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് മുൻപേ പളളിപ്പുറം സർവ്വീസ് സഹകരണ ബാങ്കും മറൈൻ പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡവലപ്പ്‌മെന്റ് അതോറിറ്റിയും ചേർന്നാണ് കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായവും നിർദ്ദേശങ്ങളും നൽകുന്നത്. മത്സ്യ വിത്തുകളും, തീറ്റകളും, വെളളത്തിന്റെ ഗുണനിലവാരവും മറൈൻ പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡവലപ്പ്‌മെന്റ് അതോറിറ്റി നൽകി. ചെറായി പ്രദേശത്തെ ജനങ്ങൾക്ക് കൃത്യമായ പരിശീലനം നൽകിയതു കൊണ്ട് തന്നെ പുതിയ ആശയം നടപ്പാക്കുന്നതിൽ ആളുകളുടെ സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞു.ആദ്യഘട്ടത്തിൽ ചെറുതായിട്ടാണ് തുടങ്ങിയതെന്ന് പളളിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റ് സത്യൻ മയ്യത്തിൽ പറയുന്നു. ഈ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് ഇവരാണെന്ന് പറയണം.

ഈ കൃഷി രീതി നടപ്പാക്കിയപ്പോഴാണ് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യവും നമ്മുടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കുന്നത്. പിന്നീട് അത് 200 അക്വാപോണിക്‌സ് യൂണിറ്റുകളാക്കി മാറ്റി. കൂടുതൽ ആളുകൾ താത്പര്യം തോന്നി ഇതിലേക്ക് കടന്നു വന്നു.

അങ്ങനെ ഒരു വർഷം കഴിഞ്ഞതോടെ കൂടുതൽ ആളുകൾ എത്തി. അങ്ങനെയാണ് ചെറായി അക്വാപോണിക്‌സ് ഗ്രാമം എന്ന ആശയത്തിലേക്ക് എത്തുന്നത്. ആദ്യഘട്ട നിക്ഷേപം കൂട്ടാൻ ബാങ്ക് തീരുമാനിച്ചു. ഇത് ഒരു വർഷം കൊണ്ട് തിരിച്ചു പിടിക്കാനും സാധിക്കുന്നുണ്ട്. ബാങ്കിന്റെ സമർപ്പണ ബോധമാണ് ഈ പദ്ധതിയുടെ വിജയത്തിനുളള കാരണം.തുടർച്ചയായി കർഷകർക്ക് വേണ്ടിയുളള സഹായം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ബാങ്ക് സെക്രട്ടറി ആശാദേവി പറയുന്നു.

ഗ്രാമത്തിലെ ആദ്യ അക്വപോണിക്‌സ് കൃഷിക്കാരിലൊരാളായ ശശിധരൻ 14,000 ലിറ്റർ ടാങ്കിൽ 1500 മത്സ്യങ്ങളെ നിക്ഷേപിച്ച് നൂറു ചുവട്ടിലധികം കൃഷി ചെയ്യുന്നു. മൂന്നര മാസമായപ്പോഴേക്കും കുളത്തിലെ തിലാപ്പിയ മത്സ്യങ്ങൾ 250 ഗ്രാം തൂക്കം വച്ചിരുന്നു.പടവലവും ചീരയും കോളി ഫ്‌ളവറും വീട്ടാവശ്യത്തിന് ശേഷം വിൽപ്പന നടത്താനും സാധിക്കുന്നു.ചെറായിയിൽ താമസിക്കുന്ന വിവിധ തരത്തിലുളള ആളുകൾ ഈകൃഷി രീതി പിൻതുടരുന്നു.മറ്റൊരു സംരഭകനായ ദിലീപ് കുമാറും ഭാര്യ ദീപയും മട്ടുപ്പാവിൽ അക്വാപോണിക്‌സ് വ്യത്യസ്ത ശൈലിയിൽ പരീക്ഷിക്കുന്നുണ്ട്.ഐ.ബി.സി ടാങ്കിൾ ഗിഫ്റ്റ് തിലാപ്പിയ ആറ് മാസം കൊണ്ട് 350 ഗ്രാം വരെ തൂക്കത്തിലെത്തി.

ഫോറസ്റ്റ് ഓഫീസറായി വിരമിച്ച കിഷോർ തന്റെ റിട്ടയർമെന്റിന് ശേഷമാണ് ഈ രംഗത്തേക്ക് വരുന്നത്. ഫാമിന് മുകളിൽ സോളാർ പാനൽ ആണ് വച്ചിരിക്കുന്നത്. ഇത് വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. പ്രകൃതിദത്ത ഭക്ഷണമാണ് മത്സ്യങ്ങൾക്ക് നൽകുന്നത്. അരിയുടെ തവിട്,തേങ്ങ, ഗ്രൗണ്ട് നട്ട് ഓയിൽ കേക്ക എന്നിവ നൽകുന്നുണ്ട്. ഇതു കൂടാതെ അടുക്കള മാലിന്യം മത്സ്യത്തിന് തീറ്റയായി മാറ്റുന്നതിനുളള കംമ്പോസ്റ്റ് ബിന്നും നിർമ്മിച്ചിട്ടുണ്ട്.ചെടികൾക്കും മത്സ്യങ്ങൾക്കും തുല്യ പ്രാധാന്യം അക്വാപോണിക്‌സ് കൃഷി രീതിയ്ക്കുണ്ട്. കിഷോർ ബാങ്കിന് വേണ്ടി അക്വാപോണിക്‌സ് രീതികളെ കുറിച്ച് ക്ലാസ് എടുക്കുന്നതിനും പോകുന്നുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending