Connect with us

Business

10000 രൂപക്ക് കമ്പനിയും 7500 രൂപക്ക് ട്രേഡ് മാർക്കും രജിസ്റ്റർ ചെയ്യാം; പിന്തുണയുമായി ലീഗൽ ഗൈഡൻസ്

സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതുസംരംഭകര്‍ക്കും പതിനായിരം രൂപക്ക് കമ്പനി രജിസ്‌ട്രേഷന്‍; ശ്രദ്ധേയമായി തലസ്ഥാനത്തുനിന്നൊരു ലീഗല്‍ സ്റ്റാര്‍ട്ടപ്പ്

Published

on

0 0
Read Time:7 Minute, 20 Second

സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ സംരംഭകര്‍ നേരിടുന്ന ആദ്യവെല്ലുവിളിയാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രജിസ്റ്റര്‍ ചെയ്യുക എന്നത്. തുച്ഛമായ മൂലധനവുമായിട്ടായിരിക്കും പലരും സ്റ്റാര്‍ട്ടപ്പ് എന്ന സ്വപ്നത്തിനു പിന്നാലെ പായുന്നത്. ഈ മൂലധനം തന്നെ പലപ്പോഴും പലയിടത്തുനിന്നായി സമാഹരിച്ചതോ സുഹൃത്തുക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ കടം വാങ്ങിയതോ ഒക്കെ ആകാം. ഒരുലക്ഷം രൂപ പോലും ഇങ്ങനെ സമാഹരിക്കാന് കഴിയാത്തവരും ഉണ്ടാകാം. കമ്പനി രൂപീകരിച്ചതിനുശേഷം മാത്രമേ ബിസിനസ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ തന്നെ കമ്പനി രജിസ്ട്രേഷനും അതിനു ആവശ്യമായ തുകയും ഒരു കീറാമുട്ടിയായി ഇവരുടെ മുന്നില്‍ നില്‍ക്കും.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ രജിസ്ട്രേഷനായി സമീപിക്കുന്നവരില്‍നിന്നും ഭൂരിഭാഗം സ്ഥാപനങ്ങളും ഇരുപത്തിയയ്യായിരം രൂപമുതലാണ് ഫീസ് ഈടാക്കുന്നത്. ഇത് ചിലപ്പോള്‍ മുപ്പതിനായിരമോ മുപ്പത്തിഅയ്യായിരമോ വരെയൊക്കെ പോയെന്നും വരാം. തുക നല്‍കിയാല്‍പോലും ചിലപ്പോള്‍ ഒരു മാസമോ അതില്‍കൂടുതല്‍ ദിവസങ്ങളോ കാത്തിരിക്കേണ്ടി വരുന്ന ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവരുമുണ്ട്.

Advertisement

കഷ്ടിച്ച് ഒരു ലക്ഷം രൂപ സമാഹരിച്ച് ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ ഇറങ്ങുന്ന സംരംഭകനെ സംബന്ധിച്ച് ഇതില്‍നിന്നും ഇരുപത്തിഅയ്യായിരം രൂപയോ മുപ്പതിനായിരം രൂപയോ കമ്പനി രജിസ്ട്രേഷനുവേണ്ടി മാത്രം മാറ്റി വയ്ക്കേണ്ടിവരുമ്പോള്‍ ബാക്കി തുകയില്‍നിന്നുവേണം ഓഫീസ് ബില്‍ഡിങിന്റെ അഡ്വാന്‍സ്, ഫര്‍ണിഷിങ്, കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പര്‍ച്ചേസ് തുടങ്ങി അതാതു ബിസിനസുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കേണ്ടത്.

ഈ അവസ്ഥയില്‍ കൈവശമുള്ള മൂലധനത്തില്‍നിന്നും ഒരു രൂപയെങ്കിലും ലാഭിക്കാന്‍ കഴിഞ്ഞാല്‍ അത് പ്രസ്തുത സംരംഭകന് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലീഗല്‍ ഗൈഡന്‍സ് എന്ന ലീഗല്‍ സ്റ്റാര്‍ട്ടപ്പ്, സംരംഭകര്‍ക്ക് ആശ്വാസമാകുന്നത്. വെറും പതിനായിരം രൂപയ്ക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് സ്വന്തമായി ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി-അതാണ് ലീഗല്‍ ഗൈഡന്‍സ് ഉറപ്പുനല്‍കുന്നത്.

തിരുവനന്തപുരം നാലാഞ്ചിറ മാര്‍ഇവാനിയോസ് വിദ്യാനഗറിലെ ബിഹബ്ബില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ ഗൈഡന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സഹായത്താല്‍ നിരവധി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഇതിനകം സ്വന്തം പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ രജിസ്റ്റര്‍് ചെയ്തു കഴിഞ്ഞു. സ്വന്തമായി ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഇതുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളെ സമീപിച്ചപ്പോള്‍ ഫീസ് ആവശ്യപ്പെട്ടതും അനാവശ്യ കാലതാമസമുണ്ടാകുന്നതും ഉള്‍പ്പടെയുള്ള സാഹചര്യങ്ങള്‍ വന്നുചേര്‍ന്നപ്പോഴാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു സ്റ്റാര്‍ട്ടപ്പ് എന്ന ആശയത്തിലേക്ക് എത്തിയതെന്നു ലീഗല്‍് ഗൈഡന്‍സിന്റെ സാരഥികള്‍ വ്യക്തമാക്കുന്നു.

ഇന്ന് ഇന്ത്യയില്‍ എവിടെയുമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് കമ്പനി രജിസ്ട്രേഷനായി ലീഗല്‍ ഗൈഡന്‍സിനെ ഒരു മടിയും കൂടാതെ സമീപിക്കാം. കൃത്യം പതിനഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി റെഡി. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റിനും (ഡി എസ്‌സി) ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പറിനും (ഡിന്‍) ഉള്‍പ്പടെ സര്‍ക്കാരിലേക്ക് അടക്കേണ്ട തുക മാത്രമാണ് സംരംഭകരില്‍നിന്നും ലീഗല്‍ ഗൈഡന്‍സ് ഈടാക്കുന്നത്. ചുരുക്കത്തില്‍ ഒരു തരത്തിലുമുള്ള കമ്മീഷനും ഫീസും ഈടാക്കാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്കു തങ്ങളുടെ സേവനം പൂര്‍ണമായും സൗജന്യമായി വിട്ടുനല്‍കുകയാണ് ലീഗല്‍ ഗൈഡന്‍സ് ചെയ്യുന്നതെന്ന് ഇതിന് പിന്നിലുള്ളവര്‍ അവകാശപ്പെടുന്നു.

മറ്റുള്ളവര്‍ അറുപതിനായിരം രൂപമുതല്‍ വാങ്ങുന്ന പബ്ലിക് ലിമിറ്റഡ് കമ്പനി രജിസ്ട്രേഷന് ലീഗല്‍ ഗൈഡന്‍സ് ഈടാക്കുന്നത് മുപ്പത്തിഅയ്യായിരം രൂപ മാത്രമാണ്. വണ്‍ പേഴ്സണ്‍ കമ്പനിക്ക് ഇരുപതിനായിരം രൂപ പുറത്തുനല്‍കേണ്ടി വരുമ്പോള്‍ ലീഗല്‍ ഗൈഡന്‍സിന് പതിനായിരം രൂപ നല്‍കിയാല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ ഒപിസിയും റെഡി-ഈ സംരംഭത്തിന് പിന്നിലുള്ളവര്‍ പറയുന്നു.

ചെറുകിട സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലീഗല്‍ ഗൈഡന്‍സിന്റെ സഹായത്തോടെ 7,500 രൂപക്ക് നാലുദിവസത്തിനുള്ളില്‍ ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് 2500 രൂപക്കും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് രണ്ടായിരം രൂപക്കും ലീഗല് ഗൈഡന്‍സിന്റെ സഹായത്തോടെ ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കാന്‍ കഴിയും. ഇഎസ്‌ഐ രജിസ്ട്രേഷന്‍, ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് കോഡ്(ഐഇസി) സേവനങ്ങളും കുറഞ്ഞനിരക്കില്‍ Halal Certification, Project Reptor, RandL Legal Services il ലഭ്യമാക്കുന്നുണ്ട്.

വിലാസം :
RANDL LEGAL SERVICES PRIVATE LIMITED
B’hub
Mar Ivanios Vidyanagar Nalanchira
Thiruvananthapuram
Kerala 695015
Contact Number : 8086629113
Email : hello@legalguidance.in
Website: www.legalguidance.in

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending