Connect with us

Business

ബൈ കിലോ ബിരിയാണി വിറ്റ് ഇവർ നേടിയത് കോടികൾ

500 ഓളം ജോലിക്കാരാണ് പാചകത്തിനും ബിരിയാണി വിതരണത്തിനുമായി ഉളളത്

Published

on

0 0
Read Time:6 Minute, 27 Second

ഗുരുഗ്രാം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫുട് ടെക് സ്റ്റാർട്ട് അപ്പ് ആണ് ബിരിയാണി ബൈ കിലോ. ഫ്രഷ് ചൂട് ധം ബിരിയാണി ഉപഭോക്താക്കളുടെ വീട്ടു പടിക്കൽ എത്തിക്കുന്നു.ഇതിന് പുറമെ നിരവധി ഇടനിലക്കാരും ഇവർക്കുണ്ട്.മുൻ ഐ.ഐടി അലുമിനികളുടെ സ്റ്റാർട്ട് അപ്പ ആണ് ബിരിയാണി ബൈ കിലോ. പിസ,ന്യൂഡിൽസ് എന്നിവയും വിപണനത്തിനായി ഒരുക്കുന്നുണ്ട്.പാക്കിസ്ഥാനിലെ ഖൈബർ പകത്വൻകാ റീജിയണിലെ പാചക രീതിയാണ് ഇവരുടെ ധം ബിരിയാണിയുടെ റെസിപ്പി. വെജിറ്റബിളും ഇറച്ചിയും കുറഞ്ഞ ചൂടിൽ വേവിച്ച് സുഗന്ധമുളള ഫ്‌ളേവ്‌ഴസ് കൊണ്ട് സീൽ ചെയ്യുന്നു.ഇത് ചൂടോടെ ഭക്ഷണ പ്രേമികളുടെ മുന്നിൽ എത്തിക്കുന്നു.

സമയം ലാഭിക്കുന്നതിന് പരിശീലിപ്പിച്ച ഷെഫ് മാരെ നിർത്തി കൊണ്ടാണ് ധം സ്‌റ്റൈലിൽ ബിരിയാണി ഉണ്ടാക്കുന്നത്. ബിരിയാണി ബാൻഡ് വാഗണിലൂടെയാണ് ധം ബിരിയാണി ഉപഭോക്താക്കളുടെ അരികിലെത്തിക്കുന്നത്. 2015ൽ കൗഷിക് റോയും വിശാൽ ജിൻഡാലും ചേർന്ന് ബിരിയാണിയും കെബാബും വിതരണം ചെയ്തു കൊണ്ടാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.ചില ബ്രാൻഡുകൾ ഒരു പാട് ബിരിയാണി കുക്ക് ചെയ്യുകയും റീ പാക്കേജ് ചെയ്ത് വിൽപ്പന നടത്തുമ്പോൾ ബിരിയാണി ബൈ കിലോ ഫ്രഷ് ആയ സാധനം വില്പനയ്‌ക്കെത്തിക്കുന്നു.

Advertisement

സ്‌മോക്കി ഫ്‌ളേവറുകളാണ് അരിയിൽ ഉപയോഗിക്കുന്നത്.ബിരിയാണി ബൈ കിലോയുടെ അനുബന്ധ സ്ഥാപനമായ സ്‌കൈ ഗേറ്റ് ആസ്പത്രിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് കൗഷിക്.ഇതിന് മുൻപ് സൂരോപ ഫുഡ്‌സ് സി.ഒ.ഒ ആയിരുന്നു. രണ്ട് ദശാബ്ദത്തോളമായി ഭക്ഷണ മേഖലയിൽ പരിചയം ഉളള ആളായിരുന്നു അദ്ദേഹം.

വിശാൽ ജിൻഡാലിനും ഈ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.പുതിയൊരു സംഭരംഭത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ ബിരിയാണിയ്ക്കായി ഒരു ആഗോള പ്ലാറ്റ്‌ഫോം വേണമെന്നാണ് ചിന്തിച്ചത്. ആഗോള ഇന്ത്യൻ ഫുഡ് സർവ്വീസ് കമ്പനിയായിരുന്നു മനസ്സിൽ. കൂട്ടായ സംരംഭത്തിലൂടെ ബിരിയാണിയും കെബാബും ആദ്യഘട്ടത്തിൽ എത്താക്കാനാണ് ലക്ഷ്യമെന്ന് വിശാൽ പറയുന്നു.

സഹ സ്ഥാപകനായവിശാൽ സാമ്പത്തികവും എക്കണോമിക്‌സും ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ നിന്നുമാണ് പഠിച്ചിറങ്ങിയത്. ഇന്ത്യായാകമാനം ലക്ഷ്യമിട്ട് ഒരു സംരംഭം തുടങ്ങുന്നതിന് മുൻപ് ഗുരുഗ്രാമിൽ ഒരു തുടക്കമിടുകയായിരുന്നു ലക്ഷ്യം. വളരെയധികം സാധ്യതകളുളള ഈ ബിസിനസിനെ വലുതാക്കാനും വ്യാപിപ്പിക്കാനും ലോകോത്തര ഫുഡ് സർവ്വീസ് കമ്പനിയാക്കുകയാണ് ലക്ഷ്യം. ബിരിയാണി ഗുണനിലവാരം നിലനിർത്തികൊണ്ട് പുതുമയോടെ ബിരിയാണി ഉപഭോക്താക്കളിൽ എത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിൽ നിന്നുളള സുഗന്ധ വ്യജ്ഞനങ്ങളാണ് ഉപയോഗിക്കുന്നത്. ബിരിയാണി ബൈ കിലോ ജയപൂരിൽ നിന്നുമാണ് അരി എത്തിക്കുന്നത്.

രണ്ടു വർഷത്തേക്ക് ആണ് കമ്പനി അരി നൽകുന്നത്. സ്റ്റാൻഡേർഡ് രീതിയിലാണ് രുചിയും മണവും ചേർക്കുന്നതിന് ജീവനക്കാരെയും പരിശീലിപ്പിക്കുന്നു. 90 മിനിറ്റിനുളളിൽ ബിരിയാണി പറയുന്ന സ്ഥലത്ത് എത്തിക്കും.സൊമാറ്റോയും യൂബർ ഈറ്റ്‌സും സ്വിഗ്ഗിയുമായി സഹകരിക്കുന്നുണ്ട്. അമേരിക്കൻ എക്‌സ്പ്രസ്, ഏണസ്റ്റ് ആൻഡ് യങ്ങ്, എയർലൈൻസ് എന്നിവരാണ് പ്രധാന ഇടപാടുകാർ.ബിരിയാണ് ബൈ കിലോയുടെ 75 ശതമാനം ബുക്കിങ്ങും ഓൺലൈൻ വഴിയാണ്. 1000 രൂപയാണ് ഏറ്റവും ഉയർന്ന ഓർഡർ മൂല്യം. കിലോയ്ക്ക് 590 രൂപമുതലാണ് സ്റ്റാർട്ടിങ്ങ്. കൊൽക്കത്തയിലും, ലക്‌നൗവിലെ പുക്കിയിലും, ഹൈദരബാദിലെ കുച്ചിയിലും ബിരിയാണി ലഭിക്കും. ഡൽഹിയിലും പരിസരത്തുമായി 11 ഔട്ട് ലെറ്റുകൾ,  ഉണ്ട്. മൂന്ന് കോടിയോളം വരുമാനം ഒരു മാസത്തോളം ഉണ്ടാക്കും.

500 ഓളം ജോലിക്കാരാണ് പാചകത്തിനും ബിരിയാണി വിതരണത്തിനുമായി ഉളളത്. വരുമാനത്തിന്റെ 20 മുതൽ 30 ശതമാനം പാചക തൊഴിലാളികളെയും കിച്ചനെയും സംരക്ഷിക്കാനും നിലനിർത്താനും ഉപയോഗിക്കുന്നു.ആദ്യഘട്ടത്തിൽ രണ്ട് കോടി നിക്ഷേപിച്ചിരുന്നു. മെട്രോയിലും, വലിയ നഗരങ്ങളിലും 20 സ്‌റ്റോറുകൾ തുടങ്ങി ഡൊമസ്റ്റിക് മാർക്കറ്റിലേക്ക് ബിരിയാണി ബിസിനസ് വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 40 കോടിയുടെ വിൽപ്പനയാണ് നടത്തിയത്. നല്ല രീതിയിൽ മുന്നോട്ട് പോയാൽ രണ്ട് വർഷത്തിനുളളിൽ 100 കോടി സമ്പാദിക്കാമെന്നാണ് ഇവർ പറയുന്നു. അഞ്ച് വർഷത്തിനുളളിൽ 500 കോടിയുമാണ് ബിരിയാണി ബൈ കിലോ ലക്ഷ്യമിടുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending