Connect with us

Business

16000 രൂപയുടെ ചെക്കിൽ നിന്ന് 2014 ൽ തുടക്കം, ഇന്ന് വരുമാനം എട്ട് കോടി!

ഇടപാടുകാരുടെ ആവശ്യത്തിനും ഒരു വർഷത്തിൽ സംഘടിപ്പിക്കുന്ന ഈവന്റിന്റെ അടിസ്ഥാനത്തിലുമാണ് ഇതിന്റെ വരുമാനം

Published

on

0 0
Read Time:8 Minute, 34 Second

ഈവന്റ് മാനേജ്‌മെന്റ് ചെയ്യുക എന്നത് നിസ്സാരമല്ല. ഒരു പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെയുളള എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുക കോടികൾ സമ്പാദിക്കുക അത് അത്ര എളുപ്പമല്ല. പക്ഷെ അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹുബിലോ വ്യത്യസ്തമാകുന്നത് ഇവിടെയാണ്. കമ്പനികളുടെ വളർച്ചയെ നയിക്കാനും, ബ്രാൻഡ് വികസിപ്പിക്കാനും, ബിസിനസ്സിലെ ബന്ധങ്ങൾ വളർത്താനുമൊക്കെ ഹുബിലോ സഹായിക്കുന്നു. മായങ്ക് അഗർവാളും, വൈഭവ് ജെയിനും ചേർന്നാണ് ഹുബിലോ കണ്ടെത്തിയിരിക്കുന്നത്. നീതീ ആയോഗ്, ഡി.എസ്.സി.ഐ, ബിൽ ആൻ മെലിഡൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, കൊക്കോ കോള, മെഴ്‌സിഡസ് പോലുളള നിരവധി കമ്പനികളുടെ ഈവന്റ് മാനേജ്‌മെന്റ് പ്ലാറ്റ് ഫോമാണ് ഹുബിലോ. ഈ ഈവന്റ് മാനേജ്‌മെന്റ് പ്ലാറ്റ് ഫോം 2014ലാണ് തുടക്കമിടുന്നത്.

ഒരു ഈവന്റിന്റെ എല്ലാത്തിനുമുളള കേന്ദ്രമായാണ് ഹുബിലിയോ പ്രവർത്തിക്കുന്നത്. ഒരു ഈവന്റിന്റൈ രജിസ്‌ട്രേഷനും ടിക്കറ്റ് വിതരണവും പ്രമോഷനും, നെറ്റ് വർക്കിങ്ങും എല്ലാം ഇവർ തന്നെ ചെയ്യും.ബിസിനസിലെ മറക്കാനാവാത്ത ഈവന്റ്‌സായി ഓരോ ഈവന്റസിനെയും മാറ്റാൻ സഹായിക്കുന്നത്. 16,000 രൂപയുടെ ചെക്കിൽ നിന്നുമാണ് ഇവരുടെ കമ്പനി തുടങ്ങുന്നത്. ഇന്ന് എട്ട് കോടിയോളം ലാഭം ഉണ്ട്.ബിടു ബി കമ്പനികളുടെ ചീഫ് മാർക്കറ്റിങ്ങ് ഓഫീസർമാർ അവരുടെ മാർക്കറ്റിങ്ങ് വരുമാനത്തിന്റെ 24 ശതമാനത്തോളം ലൈവ് ഈവന്റുകൾക്കായാണ് നൽകുന്നതെന്ന് ഇവരുടെ ഗവേഷണത്തിൽ കണ്ടെത്തി. ചീഫ് മാർക്കറ്റിങ്ങ് ഓഫീസർമാർ വിശ്വസിക്കുന്നത് നിക്ഷേപം തിരിച്ചു കിട്ടുന്നതിലാണ്.

Advertisement

ഈവന്റുകൾ സംഘടിപ്പിക്കുന്നത് കൃത്യമായ തുകയിലായിരിക്കും.മാർക്കറ്റിങ്ങിനെയും വിൽപ്പനയെയും മുൻ നിർത്തിയായിരിക്കും ഈവന്റുകൾ സംഘടിപ്പിക്കുക. രജിസ്‌ട്രേഷനിലും ടിക്കറ്റിങ്ങിലും അല്ലാതെ ടെക്‌നോളജി ഉപയോഗിക്കുന്നവർ ചുരുക്കം ആണ്.അതു കൊണ്ട് തന്നെ സ്‌പോൺസേഴ്‌സും വിൽപ്പനക്കാരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകും.ഹുബിലിയോ എല്ലാ ഘട്ടങ്ങളും ടെക്‌നോളജി കൂടുതലായി ഉപയോഗിക്കുന്നു. കോർഡിനേഷൻ മാത്രം ശരിയായാൽ ഒരു ഈ വന്റസും വിജയിക്കില്ല.

2009-2013 കാലഘട്ടത്തിൽ അഹമ്മദബാദിൽ എൻജീനിയറിങ്ങിന് പഠിക്കുമ്പോഴാണ് വൈഭവും മായങ്കും ഒരുമിക്കുന്നത്. രണ്ടു പേരുടെ ഇടയിലും പല പൊതു സ്വഭാവങ്ങളും ഉണ്ടായിരുന്നു. ഒന്നിച്ച് യാത്ര തുടരാൻ സഹായിച്ചതും ഇതു തന്നെയാണ്.കോളേജ് സീനിയർ സംഘടിപ്പിച്ച ഈവന്റ് കണ്ടപ്പോഴാണ് ഇത്തരത്തിലൊരു ആശയം വൈഭവിന്റ മനസ്സിലേക്ക് വരുന്നത്. ആദ്യം കോളേജ് ഫെസ്റ്റിവൽ സംഘടിപ്പിച്ചായിരുന്നു തുടക്കം. ആദ്യഘട്ടത്തിൽ പല അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. പിന്നോട്ട് പോകാൻ വൈഭവ് തയ്യാറായില്ല.വലിയ ഈവന്റുകൾ സംഘടിപ്പിക്കണമെങ്കിൽ നല്ല നിക്ഷേപം വേണമായിരുന്നു. ഈ ഘട്ടത്തിലാണ് മായങ്ക് ചേരുന്നത്.

മായങ്ക് കംമ്പ്യൂട്ടറിൽ വിദഗ്ദനാണ്. അദ്ദേഹം ടെക് ടീമിനെ ഉണ്ടാക്കി. കോർപ്പറേറ്റ് ഈവന്റുകൾ യോജിക്കുന്ന പുതിയ മാർക്കറ്റ് കണ്ടു പിടിക്കുന്നതിനാണ് ടെക് സംഘം ഉണ്ടാക്കിയത്.2015 ലാണ് ഐ ക്രിയേറ്റ് എന്ന ഇൻക്യുബേറ്ററിന്റെ ഭാഗമായി മാറുന്നത്.സഹസ്ഥാപകർ 20 ലക്ഷം രൂപ നിക്ഷേപിച്ചു. ഹുബിലോ അങ്ങനെ പുതിയ വഴികൾ വെട്ടിതെളിച്ച് മുന്നേറി.ഒന്നിലധികം ഡിജിറ്റൽ കാഴ്ചപ്പാടിലാണ് ടെക് പ്ലാറ്റ് ഫോം ഒരുക്കിയത്. ടെക്‌നോളജി വികസിച്ചതോടെ ബുക്കിങ്ങ് കോസ്റ്റ് കുറച്ചു അപ്പോൾ കൂടതൽ ആളുകൾ എത്തി. അവർക്ക് പെട്ടന്ന് തന്നെ മറുപടി നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു.തങ്ങളുടെ കാഴ്ചപ്പാടിനെ കുറിച്ച് പറഞ്ഞപ്പോൾ പല കമ്പനികളും വ്യത്യസ്ത തേടി എത്തി. എ.വിയും വി.ആറുമാണ് കൂടുതൽ ഉപയോഗിക്കുന്നത്.

ബി.ടുബി വളരെ മികച്ചതാക്കാൻ കഴിഞ്ഞു.ഓട്ടോമാറ്റിക് ഈവന്റ് മാനേജ്‌മെന്റ് സോഫ്‌ററ് വെയർ ഈവന്റിന്റെ വിവിധ പരിപാടികൾ ഒരു കുടക്കീഴിൽ ആക്കുന്നു.ഈവന്റ് വെബ്‌സൈറ്റ്, ആപ്പ്, നെറ്റ് വർക്കിങ്ങ്, രജിസ്‌ട്രേഷൻ,ടിക്കറ്റിങ്ങ്, ചെക്ക് ഇൻ, ഈവന്റ് മാർക്കറ്റിങ്ങ് എല്ലാം ഒരുക്കിയിട്ടുണ്ട്. ഇടപാടുകാരൻ സൈറ്റിൽ കയറിയാൽ ആ കമ്പനിയുടെ ഈവന്റ്‌സിന്റെ വിവരങ്ങളെല്ലാം ലഭിക്കുന്നു. ഓരോ ഉല്പന്നത്തിന്റെയും വിവരം ലഭിക്കുന്നു.ഈവന്റ് വെബ്‌സൈറ്റിലൂടെ വിവരങ്ങൾ ലൈവായി ലഭിക്കും.

.2015ൽ ഐ ക്രിയേറ്റിന് വേണ്ടിയാണ് ഹുബിലോയ്ക്ക് ആദ്യ ഈവന്റ് സംഘടിപ്പിക്കുന്നത് വൈഭവ് പറയുന്നു.ആദ്യത്തെ ഈവന്റിന് 16,000 രൂപയുടെ ചെക്കാണ് ലഭിച്ചത്.അവിടെ നിന്നും ഹുബിലോ ഒരുപാട് വളർന്നു. ഇന്ന് 150 ഓളം ഇടപാടുകാരുണ്ട്.വ്യത്യസ്‌രായ ഇടപാടുകാരാണ് ഞങ്ങൾക്ക് ഉളളത്. ഒരുപാട് ഗവൺമെന്റ് ഓർഗനൈസേഷനും,ഈവന്റ് മാനേജ്‌മെന്റ് കമ്പനികളും, കോർപ്പറേറ്റ് ഈവന്റ് പ്ലാനേഴ്‌സും,അസോസിയേഷൻസും തങ്ങളെ തേടിയെത്താറുണ്ട്. വരുമാനം രണ്ടു രീതിയിലാണ് സബ്‌സ്‌ക്രിപ്ഷൻ രീതിയിലും അലാ കാർട്ടെ (a- la-carte )ീതിയുലുമാണ്. സബ്‌സ്‌ക്രിപ്ഷൻ രീതി കമ്പനി തീരുമാനിക്കും.

ഇടപാടുകാരുടെ ആവശ്യത്തിനും ഒരു വർഷത്തിൽ സംഘടിപ്പിക്കുന്ന ഈവന്റിന്റെ അടിസ്ഥാനത്തിലുമാണ് ഇതിന്റെ വരുമാനം.അലാ കാർട്ടെ മോഡലിൽ ഇടപാടുകാരൻ ഉലപ്ന്നം തിരഞ്ഞെടുക്കുന്നതിലാണ് വരുമാനം.2017 വരെ എട്ട് കോടിയോളം രൂപ ഇപ്പോൾ വരുമാനം ലഭിക്കുന്നു.യോഗങ്ങളും കൺവെൻഷനുകളുടെയും ഈവന്റ്‌സിലൂടെയാണ് വരുമാനം. സിറ്റിലിലെയും സാന്റ് ഫ്രാൻസിസിലെയും ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ ഫണ്ട് നൽകാൻ ധാരണയായിട്ടുണ്ട്.

ടൈ-മുബൈ സ്റ്റാർട്ട് അപ്പിലൂടെ ഇതിനുളള വഴി തുറന്നത്. അടുത്ത രണ്ട് വർഷത്തിനുളള ഇവരുടെ ഉല്പന്നങ്ങൾ ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.സിംഗപ്പൂർ, മലേഷ്യ, ദുബായ്, യു.എസ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര റീജിയണുകൾ ലക്ഷ്യമിടുന്നുണ്ട്. സെയിൽസ് സംഘത്തെ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കസ്മറ്റർ സർവ്വീസ് മാനേജേഴ്‌സിനെ കൊണ്ട് അന്താരാഷ്ട്ര ഇടപാടുകാരനെ കൊണ്ടു വരാനാണ് പദ്ധതി വൈഭവ് പറയുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

യുഎഇയിലേയ്ക്കുള്ള സ്പൈസസ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബയര്‍-സെല്ലര്‍ സംഗമം

അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു

Published

on

0 0
Read Time:4 Minute, 6 Second

യുഎഇയിലേയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡും അബുദബിയിലെ ഇന്ത്യന്‍ എംബസിയും ആഗോള ബയര്‍-സെല്ലര്‍ സംഗമം നടത്തി. അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു വലിയ ഇറക്കുമതി രാജ്യമാണെന്നതിനു പുറമെ യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളിലേയ്ക്കുള്ള വാതായനം കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സന്ദീപ് കുമാര്‍ ബയ്യപ്പു പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ പുരാതനകാലം മുതല്‍ ഉള്ളതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷന്‍ ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു. കോവിഡിനു ശേഷം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നതിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടി. കോവിഡ് സമയത്ത് കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡ് തുടര്‍ച്ചയായി ബയര്‍-സെല്ലര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു വരികയാണെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു.

Advertisement

യുഎഇയിലേയ്ക്കുള്ള സുഗന്ധവ്യഞ്ജന, ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ദുബായ് മുനിസിപ്പാലിറ്റി സീനിയര്‍ ഫുഡ് ഹൈജീന്‍ ഓഫീസര്‍ ഹസ്സ അല്‍ സുമൈതി സംസാരിച്ചു.

ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതിയില്‍ നാലാം സ്ഥാനമാണ് ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ യുഎഇക്കുള്ളത്. 2020-21 വര്‍ഷം 220 മില്യണ്‍ ഡോളര്‍ മതിയ്ക്കുന്ന 1,14,400 ടണ്‍ സ്പൈസസാണ് ഇന്ത്യ യുഎഇയിലേയ്ക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതിയുടെ മൂല്യത്തിന്റെ 5%വും അളവിന്റെ 6%വും വരും ഇത്. 2020-21 വര്‍ഷം ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതി 4178.81 ദശലക്ഷം ഡോളറായിരുന്നു. 17,58,985 ടണ്‍ സ്പൈസസാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മൂല്യത്തില്‍ 4 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലും അതാദ്യമായി ഇന്ത്യന്‍ സ്പൈസസ് കയറ്റുമതി പിന്നിടുകയുണ്ടായി. കോവിഡുണ്ടായിട്ടും അളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37%വും രൂപയില്‍ 16%വും ഡോളറില്‍ 11%വും വര്‍ധന.

മുളക്, ജീരകം, ജാതി, ഏലം, മഞ്ഞള്‍, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കാണ് യുഎഇയില്‍ നിന്ന് ഏറ്റവും ഡിമാന്‍ഡുള്ളത്. സുസ്ഥാപിതമായ കയറ്റുമതി ബന്ധവും വളര്‍ച്ചാസാധ്യതകളും റീഎക്സ്പോര്‍ട് ഹബ് എന്ന നിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം യുഎഇ ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും സംഗമം വിലയിരുത്തി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഉരുവിലെ അര്‍ജുന്റെ കാരക്റ്റര്‍ പോസ്റ്ററുമായി അപ്പാനി ശരത്

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്

Published

on

0 0
Read Time:2 Minute, 2 Second

ഉരു സിനിമയില്‍ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളില്‍ മികച്ച അഭിനയം കാഴ്ചവെച്ച അര്‍ജുന്‍ എന്ന നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്. ഫത്താഹിന്റെ ബാപ്പയുടെ റോളില്‍ കെ യു മനോജ്, ഉമ്മയുടെ റോളില്‍ മഞ്ജു പത്രോസ് എന്നിവരാണ് ഉരുവില്‍ അഭിനയിച്ചിരിക്കുന്നത്. നവാഗത സംവിധായകനായ ഇ എം അഷ്റഫിന്റെ സംവിധാന മികവില്‍ ഏറെ വ്യത്യസ്തമായ ഒരു കഥയാണ് ‘ഉരു’ പറയുന്നത്.

Advertisement

മാമുക്കോയയുടെ ശ്രീധരന്‍ മൂത്താശാരി ഉരുവിലെ പ്രധാന കഥാപാത്രമാണ്. മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച ഉരുവിന്റെ സഹ നിര്‍മ്മാതാക്കളാണ് എ സാബുവും സുബിന്‍ എടപ്പകത്തും. ഉരുവിന്റെ ഛായാഗ്രാഹണം ശ്രീകുമാര്‍ പെരുമ്പടവും സംഗീതം കമല്‍ പ്രശാന്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ദീപാങ്കുരന്‍ കൈതപ്രവും, ഗാന രചന പ്രഭാവര്‍മ്മയുമാണ്. എഡിറ്റിങ് ഹരി ജി നായറും, അസോസിയേറ്റ് സംവിധായകന്‍ ഷൈജു ദേവദാസുമാണ്. കലാ സംവിധാനം വിനോദ് കൂത്തുപറമ്പും പ്രോഡക് ഷന്‍ എക്‌സിക്യു്ട്ടീവ് പി കെ സാഹിറും പി ആര്‍ ഒ പ്രേമന്‍ ഇല്ലത്തും ജസീര്‍ തെക്കേക്കരയുമാണ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending