Connect with us

Business

മൂന്ന് യുവാക്കൾ എട്ട് മാസം കൊണ്ട് സമ്പാദിച്ചത് ഒരു കോടി

ഈസി എന്ന ഡിസൈനിലാണ് ഇവർ ഉല്പന്നങ്ങളും വെബസൈറ്റും അവതരിപ്പിക്കുന്നത്. രണ്ട് ലക്ഷം രൂപ നിക്ഷേപത്തിലാണ് ഒക്ടോബർ 2017ൽ ഈസിയ്ക്ക് രൂപം നൽകുന്നത്

Published

on

0 0
Read Time:9 Minute, 52 Second

മൂന്ന് യുവത്വം അവരുടെ പുത്തൻ സംരംഭത്തിലൂടെ എട്ട് മാസം കൊണ്ട് ഒരു കോടി രൂപയാണ് സമ്പാദിച്ചിരിക്കുന്നത്. പറഞ്ഞാൽ വിശ്വസിക്കില്ല. മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവച്ച്വുവേറ്റ് ഇന്നവേഷൻസിലെ മൂന്ന് എൻജിനിയർമാർ ഡിസൈൻ ചെയ്ത ഉല്പന്നമാണ് പൊതു ജനം ചർച്ച ചെയ്യുന്നത്. മത്സ്യങ്ങളുട ഭക്ഷണം നിശ്ചിത സമയം കഴിയുമ്പോൾ നശിപ്പിക്കാൻ കഴിയുന്ന ഓട്ടോ മാറ്റിക് ഡിജിറ്റൽ അക്വേറിയവും, സ്വന്തമായി നനയ്ക്കാൻ കഴിയുന്ന തോട്ടവും വികസിപ്പിച്ച് ഇവർ മുന്നേറുകയാണ്. ഇത് കൂടാതെ ജലം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് കൂളർ അടുത്ത വർഷം വിപണിയിലേക്ക് എത്തും.

മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രെയിൻ ചൈൽഡ് സ്റ്റാർട്ട് അപ്പിൽ പ്രവർത്തിച്ചിരുന്ന മൂന്ന് എൻജീനിയർമാരായ റിതു മൽഹോത്ര, പ്രതീക് മൽഹോത്ര, പ്രതിക് ഹർദ്ദേ എന്നിവർ ചേർന്നാണ് ഇവൻജുവേറ്റ് ഇന്നവേഷൻ വികസിപ്പിച്ചെടുത്തത്. 2016 ലാണ് ഇത് സ്ഥാപിക്കുന്നത്.വെല്ലുവുളികൾ ഏറെ ഉണ്ടെങ്കിലും ഇവരുടെ ഉല്പന്നങ്ങൾ ഇന്ത്യ മുഴുവൻ എത്തിക്കാനാണ് ശ്രമം.ഓട്ടോമാറ്റിക് അക്വേറയം ശുചീകരിക്കാനുളള സംവിധാനം അതിന്റെ ഉളളിൽ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ മത്സ്യങ്ങൾ തീറ്റ കൊടുക്കാനും സംവിധാനം ഉണ്ട്. സ്വന്തമായി വെളളം നിറയ്ക്കുകയും അക്വേറിയത്തിലെ തോട്ടത്തിന് വളം നൽകുകയും ചെയ്യുന്നു.

Advertisement

ജനങ്ങളുടെ ജീവിതം ലളിതമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു വിദ്യ ഇവർ കണ്ടു പിടിച്ചത്. ഇത് പൊതു ജനങ്ങൾക്ക്മുൻപിൽ എത്തിക്കുന്നതിന് മുൻപെ ഞങ്ങൾ വിപണിയിൽ ഒരു സർവ്വെ നടത്തിയിരുന്നു. പരമ്പരാഗത അക്വേറിയങ്ങളിലും തോട്ടങ്ങളിലും ജനങ്ങൾ സന്തോഷവന്മാരാണോ എന്നാണ് ചോദിച്ചറിഞ്ഞത്. ഈ സർവ്വെയിൽ നിന്നും ജനങ്ങൾ ആഗ്രഹിക്കുന്ന സംഭവങ്ങളും കൂട്ടിയിണക്കിയാണ് പുറത്തിറക്കിയത്. ഇപ്പോൾ ഞങ്ങളുടെ സംഘത്തിൽ 22 പേരാണ് ഉളളത് പ്രതിക് പറയുന്നു. പ്രതിദിന ജോലികളിലും മറ്റും ഓരോ ദിവസവും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഇവർ ഗവേഷണം നടത്തി. ജലം സംരക്ഷിക്കുക, വൈദ്യുതി, വനമെന്ന ധനം എന്നിവ ജനങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നതായി ഞങ്ങൾക്ക് മനസ്സിലായി.14 ഓളം പേറ്റന്റുകൾ ഇപ്പോൾ തന്നെ ഉണ്ട്.

പ്രതീകും പ്രതികും സഹപാഠികളായിരുന്നു.പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഇവരുടെ മനസ്സിലേക്ക് വരുന്നത്. ജല ദൗർലഭ്യം ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. ജലം സംരക്ഷിക്കാൻ കഴിയുന്ന സംവിധാനം കണ്ടെത്തണം. ജല ദുരുപയോഗത്തെ കുറിച്ച് ഒരു സർവ്വെ നടത്തി. ഇന്ത്യമൊത്തം എത്രത്തോളം ജലം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തി പ്രതീക പറയുന്നു.

വർഷങ്ങൾക്ക് ശേഷം ഈ സർവ്വെയെ അടിസ്ഥാനമാക്കിയാണ് ഊർജ്ജവും ജലം ഫലപ്രദമായി ഉപയോഗിക്കുന്ന കൂളറും കണ്ടെത്തിയത്. അമിത് യൂണിവേഴ്‌സിറ്റിവിയിൽ നിന്നും ഇലക്ട്രോണിക്‌സ് എൻജീനിയിറങ്ങിൽ ബിരുദം നേടിയ ആളാണ് പ്രതീക്. പ്രതീകിന്റെ ബന്ധുവാണ് റിതു. എൻ.ഐ.ടി നാഗ്പൂറിൽ നിന്നും കംമ്പ്യൂട്ടർ സയൻസ് എൻജീനിയറിങ്ങിൽ നിന്നും എൻജീനിയറിങ്ങ് കരസ്ഥമാക്കിയ റിതു ഇവരോടൊപ്പം ചേരുകയായിരുന്നു. പ്രതിക് പൂനെ സിൻഹഗാദ് കോളേജിൽ നിന്നും ഇൻഫോർമേഷൻ ടെക്‌നോളജിയിൽ എൻജീനിയറിങ്ങ് ബിരുദം കരസ്ഥമാക്കി.2013 ൽ ഒരുമിച്ച ഈ സംഘം 2016ലാണ് ഇവൻചുവേറ്റ് ഇന്നവേഷൻസ് സ്ഥാപിക്കുന്നത്.

നാല് ഉല്പന്നങ്ങളാണ് ഇവർ കണ്ടെത്തിയത്. ഡിജിറ്റൽ അക്വേറിയം, ഓട്ടോമാറ്റിക് ഡിജിറ്റൽ പ്ലാന്റർ, സ്പിറ്റ് പാക് ,സ്മാട്ട് കൂളർ. സ്മാർട്ട് കൂളർ 2019 ൽ വിപണിയിൽ എത്തും. ഈസി എന്ന ഡിസൈനിലാണ് ഇവർ ഉല്പന്നങ്ങളും വെബസൈറ്റും അവതരിപ്പിക്കുന്നത്. രണ്ട് ലക്ഷം രൂപ നിക്ഷേപത്തിലാണ് ഒക്ടോബർ 2017ൽ ഈസിയ്ക്ക് രൂപം നൽകുന്നത്. സുരക്ഷിതമായും എളുപ്പത്തിലും ഉപയോഗിക്കാൻ കഴിയുന്ന ഉല്പന്നങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്.പുതിയതും, ഇന്ത്യയിലെ ജനങ്ങൾക്ക് വാങ്ങിക്കാൻ സാധിക്കുന്ന തരത്തിലുളള ടെക്‌നോളജിയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത് റിതു പറയുന്നു. ഇതെല്ലാം ഞങ്ങളുടെ മാത്രമാണെന്ന് പറയാൻ സാധിക്കും.

ഓട്ടോമാറ്റിക് ഡിജിറ്റൽ അക്വേറിയം: ഈ സ്മാർട്ട് അക്വേറിയം മത്സ്യങ്ങളുടെ ഭക്ഷണം ഒരു സമയം കഴിയുമ്പോൾ നശിപ്പിക്കുകയും ഓട്ടോ മാറ്റിക് ആയി ഫിഷ് ടാങ്ക് ശുചീകരിക്കുകയും ചെയ്യുന്നു. ഓട്ടോ മാറ്റിക് ആയി ടാങ്ക് ശുചീകരിക്കുന്ന ടെക്‌നോളജി ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് ചെയ്ത് കൊടുക്കും. ഡിജിറ്റൽ അക്വേറിയത്തിൽ മത്സ്യത്തിന്റെ ഫുഡ് 30 ദിവസം വരെ സൂക്ഷിക്കാം. 23 മുതൽ 40 മണിക്കൂർ വരെ പവ്വർ ബാക്ക് അപ്പ് സിസ്റ്റം ഉണ്ട്. അക്രിലിക് ബേസ് ആണ് .ലൈറ്റ് വെയ്റ്റും, എളുപ്പത്തിൽ കൊണ്ടു നടക്കാനും കഴിയും. ഡിസൈൻ ഈസി വെബ്‌സൈറ്റിൽ മാത്രമാണ് ലഭിക്കുന്നത്. മൊത്തമായും ഓട്ടോമാറ്റിക് ഡിജിറ്റൽ അക്വേറിയത്തിന് 5400, പകുതി ഓട്ടോമാറ്റിക് അക്വേറിയത്തിന് 1990 രൂപയുമാണ് വരുന്നത്.

ഓട്ടോമാറ്റിക് ഡിജിറ്റൽ പ്ലാന്റർ: എസി ഗ്രോ 2017ലാണ് ഡിജിറ്റൽ പ്ലാന്റർ അവതരിപ്പിക്കുന്നത്. സ്വന്തമായി ജല സേചനം നടത്തുന്ന ഫെർട്ടിലൈസർ പ്ലാന്റർ വെർട്ടിക്കൽ ഫോർമാറ്റിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഈർപ്പമുളള മണ്ണ് പരിസ്ഥിതിയുടെ വളർച്ചയ്ക്ക് അനുസരിച്ച് ഈ ടെക്‌നോളജി മാറ്റാൻ സാധിക്കും. സ്‌ക്വയർ ഫീറ്റിന് 600 രൂപയാണ് ഇതിന്റെ വില. ഒരു വർഷത്തെ വാറന്റി ഉണ്ട്. ഇവരുടെ വൈബ്‌സൈറ്റിലും ആമസോൺ വഴിയും ലഭ്യമാണ്.ഹവ്‌ലറ്റ് പാക്കാർഡിന്റെ ഡിജിറ്റൽ അക്വേറിയം ഇന്നവേഷൻ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഹാവ്‌ലറ്റ് അവരുടെ പത്രത്തിലൂടെ ഇന്ത്യയിൽ ആകമാനം ഇത് അവതരിപ്പിച്ചുട്ടുണ്ട്. ഇതിലൂടെ എട്ട് മാസം കൊണ്ട് ഒരു കോടി നേട്ടം ഉണ്ടാക്കി.

4.75 കോടിയുടെ ഓർഡറുകൾ എത്തി.
ഈസി സ്പിറ്റ്,ഈസി കൂളറുമൊക്കെ നൂതന ഉല്പന്നങ്ങളാണ്. ഈസി സ്പിറ്റ് പുകയിലയും പാൻ ഉപയോഗിക്കുന്നവരും ഉപയോഗിച്ചാൽ വൈറൽ അസുഖങ്ങൾ പടരുന്നത് ഒഴിവാക്കാൻ സാധിക്കും. സ്പിറ്റ് ബയോ ഡിഗ്രേഡബിൾ മാലിന്യമാക്കി മാറ്റുന്നു. ഈസി സ്പിറ്റ് പൗച്ചിന് അഞ്ച് രൂപയും കണ്ടെയ്‌നറിന് പത്ത് രൂപയും ബിന്നിന് 50 രൂപയുമാണ് വില.ഈസി സ്പ്റ്റ് ഭാരതീയ വെൻച്ചർ അഞ്ച് കോടി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഈസി കൂളർ ജലവും ഊർജ്ജവും സംരക്ഷിക്കുന്ന. രണ്ട് ലിറ്ററോളം ജലം സംരക്ഷിക്കുന്നു. മറ്റുളള കൂളറിനേക്കാൾ 50 ശതമാനം കുറച്ച് പവർ മതി.2019 ൽ ഇത് മാർക്കറ്റിലെത്തും. ഈസി സ്‌കൂളറിന്റെ വില 12,000 രൂപയാണ്. ഇന്ത്യയിലെ തന്നെ ആദ്യ സ്മാർട്ട കൂളറായാണ് ഇത് അവതരിപ്പിക്കുന്നത്. മാർക്കറ്റിൽ ഇതു വരെ വരാത്ത ഉല്പന്നമാണ് വിപണനത്തിനെത്തിച്ചിരിക്കുന്നത് എന്നതാണ് വെല്ലുവിളി. ഇത് റീട്ടെയ്‌ലർ ഷോപ്പുകൾ വഴിയിൽ ഇന്ത്യയിൽ വിപണനത്തിന് എത്തിക്കും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending