Connect with us

Business

സംരംഭകത്വത്തിന്റെ ജീവനാഡിയായി കോ-വർക്കിങ്ങ് സ്‌പേസുകൾ

ഒരു നിക്ഷേപവും ഇല്ലാതെ ഒരു ഓഫീസ് എന്ന ആഗ്രഹം കോ-വർക്കിങ്ങ് സ്‌പേസുകളിലൂടെ ഒരുക്കാം. ഉപകരണങ്ങൾ, വൈദ്യുതി, ഇന്റർനെറ്റ് സേവനം,കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ എന്നിവയെല്ലാം കോ-വർക്കിങ്ങ് സ്‌പേസ് നടത്തുന്ന കമ്പനികൾ തന്നെ വഹിക്കും

Published

on

0 0
Read Time:5 Minute, 54 Second

ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ചെറിയ ചെലവ് മതി ഓഫീസ് തുടങ്ങാൻ. ഇതിനായി കോ-വർക്കിങ്ങ് സ്‌പേസുകൾ കേരളത്തിൽ ഒരുങ്ങുകയാണ്. ജോലി സ്ഥലം ഷെയർ ചെയ്യുന്ന രീതിയാണിത്. ചുരുങ്ങിയ ചെലവിൽ ട്രെൻഡി ഓഫീസുകൾ ഒരുക്കാം. ഓരോരുത്തർക്കും അവരുടെ കൈയിലുളള തുക കൊണ്ട് ചെറിയൊരു ഓഫീസ് സ്വപ്‌നമാണ്.

മാർക്കറ്റിലേക്ക് ഇറങ്ങിയാൽ പക്ഷെ ആ വിലയ്‌ക്കൊന്നും ഒരു ഓഫീസ് മുറി സ്വന്തമാക്കാൻ പറ്റില്ല. ഓഫീസ് കിട്ടാതെയും നടപ്പാക്കാനാകാതെയും പലരും തങ്ങളുടെ സ്വപ്‌ന സംരംഭം വിട്ടു പോകുന്നവർ ഉണ്ട്. ഇവിടെയാണ് ജോലി സ്ഥലം ഷെയർ ചെയ്യുന്ന പദ്ധതി മുന്നോട്ട് വരുന്നത്. മെട്രോ നഗരങ്ങളിലും മറ്റു നിലവിൽ കോ- വർക്കിങ്ങ് സ്‌പേസുകൾ ഉണ്ട്. ഒരു മേൽക്കൂരയ്ക്ക് കീഴിൽ പല സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഇവിടെ നമുക്ക് ആവശ്യത്തിന് സ്ഥലം വാടകയ്ക്ക് എടുക്കാം. ഒരു സീറ്റ് മുതൽ ഒരു ടീമിന് വേണ്ട ക്യാബിനുകൾ വരെ ഇവിടെ ഒരുക്കാനാകും.

Advertisement

കോ-വർക്കിങ്ങ് സ്‌പേസുകൾ കേരളത്തിലും

സെന്റർ എ, സ്‌പേസ് ബാർ, നെക്‌സ് 57,ഷെയർ ആൻഡ് ഗ്രോ തുടങ്ങിയ ധാരാളം കമ്പനികൾ കേരളത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. സ്ഥലപരിമിതികളുടെ പ്രശ്‌നങ്ങൾ ഉളള ചെറിയ സംരംഭങ്ങൾക്ക് വലിയ അവസരം കോ- വർക്കിങ്ങ് സ്‌പേസുകൾ ഒരുക്കുന്നു. സംരംഭകനെ സംബന്ധിച്ചിടത്തോളം സംരംഭം ആരംഭിക്കുക എന്നത് തന്നെയാണ് വെല്ലുവിളി. പ്രത്യേകിച്ച് ഒരു നിക്ഷേപവും ഇല്ലാതെ ഒരു ഓഫീസ് എന്ന ആഗ്രഹം കോ-വർക്കിങ്ങ് സ്‌പേസുകളിലൂടെ ഒരുക്കാം. ഉപകരണങ്ങൾ, വൈദ്യുതി, ഇന്റർനെറ്റ് സേവനം,കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ എന്നിവയെല്ലാം കോ-വർക്കിങ്ങ് സ്‌പേസ് നടത്തുന്ന കമ്പനികൾ തന്നെ വഹിക്കും.

വാടകമാത്രം നൽകിയാൽ മതിയാകു. പ്രതിമാസം കുറഞ്ഞ വാടക 3000 മുതൽ 3500 രൂപ വരെ വരും. ഒരു സീറ്റ് മുതൽ കൂടുതൽ പേർക്കിരുന്നു ജോലി ചെയ്യാവുന്ന ടീം കാബിനുകൾ വരെ കമ്പനികൾ ഒരുക്കുന്നുണ്ട്. വളരെ കുറഞ്ഞ തുക സെക്യൂരിറ്റി ഡപ്പോസിറ്റായി നൽകിയാൽ മതി. കോ-വർക്കിങ്ങ് സ്‌പേസ് ഒരുക്കുന്ന കമ്പനികളുടെ നയവും നൽകുന്ന സൗകര്യങ്ങളും അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും. ഒരു ഓഫീസ് നടത്തി കൊണ്ട് പോകാനുളള ബുദ്ധിമുട്ട് നമ്മൾ അറിയേണ്ട എന്നതാണ് കോ-വർക്കിങ്ങ് സ്‌പേസുകൾ ഒരുക്കുന്ന ഏറ്റവും വലിയ സൗകര്യം.

ചെറുകിട സ്റ്റാർട്ട് അപ്പുകൾക്ക് എന്തു കൊണ്ടും കോസ്റ്റ് ഇഫക്ടീവ് ആണ് ജോലി സ്ഥലം ഷെയർ ചെയ്യുന്ന സംവിധാനം.സംരംഭകർക്ക് പുറമെ ഫ്രീലാൻസ് ചെയ്യുന്നവരും ഈ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്. സാധാരണ ഓഫീസ് എന്നതിലുപരി എല്ലാ ആധുനിക സജ്ജീകരങ്ങളുമുളള കോർപ്പറേറ്റ് തൊഴിലിടമായിരിക്കും കമ്പനികൾ നൽകുക. ഓഫീസ് രണ്ടാമത്തെ വീടാകുമെന്ന ഉറപ്പാണ് കമ്പനികൾ മുന്നോട്ട് വയ്ക്കുന്നത്.

എങ്ങനെ ലഭ്യമാകും?

കോൺഫറൻസ് ഹാളുകളും, അടുക്കളയും,കഫറ്റേരിയയും,റിക്രിയേഷനുളള സ്ഥലവും, ജിം, ലൈബ്രറി,റസ്റ്റ് റൂം തുടങ്ങിയവയും ഒരുക്കും. ഇതെല്ലാം അധിക ചാർജ് കൂടാതെ തന്നെ ഉപയോഗിക്കാൻ സാധിക്കും. ആവശ്യമുണ്ടെങ്കിൽ പ്രൈവറ്റ് ഓഫീസ് സ്ഥാപിക്കാനുളള സൗകര്യം ചിലർ ഒരുക്കുന്നുണ്ട്. വെർച്വൽ ഓഫീസുകൾ രജിസ്റ്റർ ചെയ്യുന്നവർക്ക്‌ചെറിയ തുക നൽകിയാൽ മതിയാകും.
വെല്ലുവിളികൾ

അധികം പരിചയമില്ലാത്ത കേരളത്തിന് ഇത് തുടക്കത്തിൽ വെല്ലിവിളി തന്നെയാണ്. ആദ്യത്തെ വർഷം ഇടപാടുകാരനെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. കേരളത്തിൽ കോ വർക്കിങ്ങ് സ്‌പേസുകളെ പറ്റി ആളുകൾക്ക് വേണ്ടത്ര അവബോധമില്ലെന്ന കേരളത്തിൽ ആദ്യമായി കോ-വർക്കിങ്ങ് ആശയം കൊണ്ടുവന്ന കമ്പനികളിലൊന്നായ സെന്റർ എയുടെ സ്ഥാപകർ പറയുന്നു.

അഹമ്മദാബാദ്, ചണ്ഡീഗണ്ഡ്,മൊഹാലി എന്നിവിടങ്ങളിൽ നെസ്റ്റിന് നിരവധി കോ-വർക്കിങ്ങ് സ്‌പേസാണ് ഉളളത്.സർക്കാർ ചട്ടങ്ങളും പ്രധാന വെല്ലുവിളിയാണ്. ഒരു കമ്പനിയ്ക്ക് കോർപ്പറേഷൻ ലൈസൻസ് അനുവദിക്കുന്നത് ഡോർ നമ്പർ അനുസരിച്ചാണ്. കോ- വർക്കിങ്ങ് ഏരിയയിൽ ഒരു ഫ്‌ളോറിൽ നിരവധി കമ്പനികൾ ഉണ്ടാകും. പക്ഷെ ഡോർ നമ്പർ ഒരണ്ണം വരുന്നത് പ്രവർത്തിക്കുന്ന കമ്പനികളെ ബാധിക്കാറുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending