Connect with us

Travel

ലോകം കാണാം, ജോലി കളയാതെ, പോക്കറ്റ് കീറാതെ!

ചെലവ് ചുരുക്കി എങ്ങനെ ലോകം ചുറ്റിക്കാണാം എന്നു പറയുകയാണ് ദമ്പതിമാരായ താരയും ഗൗതമും തങ്ങൾ നടത്തിയ യാത്രകളിലൂടെ

Avatar

Published

on

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ദമ്പതിമാർ, താര നന്ദിക്കരയും ഗൗതം രാജനും. ഒട്ടനേകം രാജ്യങ്ങളിൽ ഇതിനോടകം യാത്ര ചെയ്തിട്ടുള്ള ഈ ദമ്പതിമാർ യാത്രകൾ ഇഷ്ടപ്പെടുന്ന ഏവർക്കും പ്രചോദനമാകുകയാണ്. ക്ലുലെസ്സ് കോമ്പസ് എന്ന ഫേസ്‌ബുക്ക് പേജിലൂടെ വിവിധ ലോകരാജ്യങ്ങളേക്കുള്ള സഞ്ചാരവും മാർഗ നിർദേശങ്ങളും ഇവർ പങ്കുവയ്ക്കുന്നു. ചെലവ് ചുരുക്കി യാത്ര ചെയ്യുന്നതിനായി ഇവർ നിർദേശിക്കുന്ന 25 പോയിന്റുകൾ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഉപകാരപ്പെടും
.
ലോകം കാണാൻ ആഗ്രഹമില്ലാത്തവരായി അധികമാരും കാണില്ല. പക്ഷെ നാട്ടിലെ സ്ഥലങ്ങൾ ചുറ്റിയടിക്കാൻ പോവുന്നത്ര എളുപ്പമല്ല വിദേശയാത്രകൾ. എന്നാൽ വേണ്ട രീതിയിൽ തയ്യാറെടുത്താൽ ജീവിത വീക്ഷണം തന്നെ മാറ്റി മറിക്കുന്ന അനുഭവങ്ങളാകാം ഓരോ ലോകയാത്രകളും. അത് കൊണ്ട് അത്തരം താല്പര്യമുള്ളവർക്ക് വേണ്ടി, ഞങ്ങൾ ഒരുമിച്ച് ചെയ്ത ബാക്ക്പാക്ക് യാത്രകളിൽ നിന്നും ഞങ്ങൾ പഠിച്ച, ശീലിച്ച് പോരുന്ന, ചില കാര്യങ്ങൾ എഴുതിയിടുകയാണ്. ചിത്രങ്ങളോടെ വായിക്കാൻ താൽപ്പര്യമുള്ളവർക്ക് Clueless Compass എന്ന ഞങ്ങളുടെ ബ്ലോഗിലേക്ക് പോവാം !

Advertisement

ഒരു ഫോറിൻ ട്രിപ്പ് സ്വപ്നം കാണുമ്പോ വരുന്ന ആദ്യത്തെ കൺഫ്യൂഷൻ ജോലിയിൽ നിന്നും ലീവെടുക്കുന്നതിനെക്കുറിച്ചാവും. വെറും സ്വാഭാവികം! ആരോടേലും ചോദിച്ചാ പറയും കളഞ്ഞിട്ട് പോടേയ് എന്ന്. ഏത് ? ജോലി കളഞ്ഞിട്ട് യാത്ര പോടേയ് എന്ന്! ട്രാവൽ പേജുകൾ തുറന്നാലാണേൽ Quit your job and travel the world എന്ന തലക്കെട്ടുകൾ തട്ടി നടക്കാൻ മേലാ. എന്നാൽ നമ്മളെപ്പോലുള്ള ആം ആദ്‌മി യാത്രാമോഹികൾക്ക് അത്രയെളുപ്പം വലിച്ചെറിയാൻ പറ്റുന്നതോ, വലിച്ചെറിയണ്ടതോ അല്ല സാമ്പത്തിക സുരക്ഷ തരുന്ന നമ്മുടെ ജോലി. പക്ഷെ യാത്ര പോവാനാണേൽ ജോലിയിൽ നിന്നും കുറച്ച് നാൾ വിട്ടു നിൽക്കുകയും വേണം. എന്താണ് ചെയ്യാൻ പറ്റുന്നതെന്ന് നോക്കാം.
.
– അവധികൾ –
.
1) ഓരോ വർഷവും കയ്യിലുള്ള ലീവുകളിൽ ഒരു ഏഴ് എട്ടെണ്ണം യാത്രക്കായി മാറ്റി വെക്കണം. Compensatory-off കിട്ടാൻ വഴിയുണ്ടെങ്കിൽ, വീകെന്റുകളിൽ ജോലി ചെയ്ത് comp-off നേടി അതും യാത്രകളുടെ കൂട്ടത്തിലേക്ക് ചേർക്കാം. ഒഴിവാക്കാവുന്ന ലീവ് എടുക്കൽ ഒഴിവാക്കുക. ലീവുകൾ കൂട്ടി വെക്കുന്നതിന്റെ ലക്‌ഷ്യം മനസ്സിൽ ഓർത്താൽ ഇതിന് ബുദ്ധിമുട്ട് തോന്നില്ല.
.
2) പബ്ലിക് അവധികളും വീകെൻഡും അടുത്തടുത്ത് വരുന്ന ഏതെങ്കിലും സമയത്തേക്ക് യാത്രകൾ പ്ലാൻ ചെയ്യുക. രണ്ട് വീകെൻഡും നടുവിലെ രണ്ടോ മൂന്നോ പബ്ലിക് അവധികളും നേരത്തെ സേവ് ചെയ്ത വെച്ച ഏഴോ എട്ടോ ലീവുകളും ചേർത്താൽ ഒരു രണ്ടാഴ്ചത്തേക്കുള്ള യാത്ര സെറ്റ്. മൂന്നോ നാലോ രാജ്യങ്ങൾ ഒക്കെ കണ്ട് വരാൻ ഈ സമയം ധാരാളം.
.
3) യാത്രയിൽ അനാവശ്യമായ സമയനഷ്ടം വരാതെ നോക്കണം. ഇത് ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ദിവസങ്ങൾ കുറക്കാൻ സഹായിക്കും. കാണേണ്ട സ്ഥലങ്ങളുടെ ഒരറ്റത്ത് ഇറങ്ങി കാഴ്ചകൾ കണ്ട് മറ്റേയറ്റം വരെ എത്തി അവിടെ നിന്നും തിരിച്ച് ഫ്ളൈറ്റ് പിടിക്കാൻ സാധിച്ചാൽ അതാണ് ബെസ്റ്റ്. ആദ്യം തന്നെ നടുവിൽ ഇറങ്ങിയാൽ പിന്നീട് വന്ന വഴിയേ തന്നെ വീണ്ടും യാത്ര ചെയ്യേണ്ടി വരും.
.
4) വിദേശ രാജ്യങ്ങളിലെ കോൺഫെറെൻസുകൾ കമ്പനി വഴി അറ്റൻഡ് ചെയ്യാൻ ഉള്ള സാധ്യതയുണ്ടെങ്കിൽ വിട്ടു കളയരുത്. ലീവും ചിലവും ഓർത്ത് ടെൻഷൻ അടിക്കാതെ കോൺഫെറൻസ് അറ്റൻഡ് ചെയ്ത് രണ്ടു മൂന്ന് ദിവസം പുതിയൊരു രാജ്യത്തിൽ കറങ്ങാൻ ഉള്ള ചാൻസ് അത് വഴി കിട്ടും.


.
5) ഇനി എത്ര ലീവ് കയ്യിൽ ഉണ്ടെങ്കിലും ഓഫീസിൽ നിന്നും ഒഴിവു കിട്ടിയില്ലെങ്കിൽ കാര്യമില്ല. ഇടക്കൊക്കെ ഒരു യാത്ര പോയി മനസ്സ് തണുപ്പിച്ച് വരുന്നത് ഓഫീസിൽ തന്റെ പ്രൊഡക്ടിവിറ്റി കൂട്ടുവാൻ സഹായിക്കും എന്ന കാര്യം മാനേജ്‌മെന്റിനും ടീമിനും മനസ്സിലാക്കിക്കൊടുക്കുക എന്നത് പ്രധാനമാണ്.
.
6) ചുരുങ്ങിയത് ഒരു മാസം മുമ്പെങ്കിലും യാത്രയെക്കുറിച്ച് ടീമിനോടും മാനേജ്‌മെന്റിനോടും പറയുക. അല്ലെങ്കിൽ നമ്മളെ മുന്നിൽ കണ്ട് അവർ ഏതെങ്കിലും ജോലികൾ പ്ലാൻ ചെയ്യാനും പിന്നീട് അവസാന നിമിഷം യാത്രയെക്കുറിച്ച് പറയുമ്പോൾ അത് തല വേദനയാവാനും സാധ്യതയുണ്ട്.
.
7) പോവുന്നതിന് മുമ്പ് ചെയ്യാനുള്ള ജോലികൾ എല്ലാം കുത്തിയിരുന്ന് ചെയ്ത തീർക്കുക. പോവുന്നതിന് മുമ്പ് ചെയ്യാനുള്ള ജോലികൾ എല്ലാം തീർക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ ഇനിയൊരു തവണ യാത്രക്കുള്ള അവധികൾ ചോദിച്ച് ചെല്ലുമ്പോൾ നടന്നെന്ന് വരില്ല. മാത്രമല്ല ഓരോ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും പോവുന്നതിന് മുൻപ് ചെയ്തിരുന്നതിനേക്കാൾ കൃത്യതയോടെയും താല്പര്യത്തോടെയും ജോലികൾ ചെയ്തു തീർക്കാനും ശ്രമിക്കുക. ഇത് ഭാവി യാത്രകൾക്ക് ഗ്രീൻ സിഗ്നൽ കിട്ടാൻ ഉള്ള സാധ്യത കൂട്ടും.

ദിവസങ്ങൾ ഒത്ത് കിട്ടിയാൽ പിന്നെയുള്ള പ്രശനം ചിലവാണ്. ഇതും ശ്രദ്ധിച്ച് കൈകാര്യം ചെയ്‌താൽ വരുതിയിലാക്കാവുന്നതേയുള്ളൂ. അവയിൽ ഞങ്ങൾ ചെയ്ത് പോരുന്ന ചിലത് എഴുതിയിടാം.

– ഫ്‌ളൈറ്റ് ടിക്കറ്റ് –
.
8) സാധാരണ ഗതിയിൽ ഒരു വിദേശയാത്രയുടെ യാത്രയുടെ മൂന്നിലൊന്ന് ചിലവും പോവുന്നത് ഫ്‌ളൈറ്റ് ടിക്കറ്റിലേക്കാണ്. അത് കൊണ്ട് ഫ്ളൈറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. മൂന്ന് തരം ഫ്‌ളൈറ്റ് ബുക്കിങ്ങ് വെബ്‌സൈറ്റുകളുണ്ട്.
ഒന്ന്. എയർലൈൻ കമ്പനികളുടെ സ്വന്തം വെബ്സൈറ്റ് (Eg: airasia, jetairways, airindia etc).
രണ്ട്. പല എയർലൈൻ കമ്പനികളുടെ ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്ത് കാണിക്കുന്ന വെബ്‌സൈറ്റുകൾ. (Eg: yatra, cleartrip, cheapticket etc)
മൂന്ന്. രണ്ടാമത് പറഞ്ഞ പല ഫ്‌ളൈറ്റ് ബുക്കിങ്ങ് വെബ്‌സൈറ്റുകളിലെ ഓഫറുകളും ടിക്കറ്റ് നിരക്കും താരതമ്യം ചെയ്ത് അതിലേറ്റവും കുറവ് കാണിച്ച തരുന്ന പോർട്ടൽ സൈറ്റുകൾ. (Eg: skyscanner, momondo, kayak etc)
മൂന്നാമത് പറഞ്ഞ പോർട്ടൽ സൈറ്റുകളാണ് പലപ്പോഴും ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് കണ്ടെത്താൻ ഉപയോഗപ്രദം.


.
9) ശ്രദ്ധിക്കേണ്ട വേറൊരു കാര്യം, നമ്മുടെ ഏറ്റവും അടുത്തുള്ള എയർപോർട്ട് ആവണമെന്നില്ല ഏറ്റവും ചെലവ് കുറഞ്ഞ ഓപ്‌ഷൻ. എത്തിപ്പെടാവുന്ന ദൂരത്തുള്ള മറ്റ് എയർപോർട്ടുകളിൽ നിന്നുള്ള വിമാന നിരക്ക് കൂടി നോക്കുക. ചിലപ്പോൾ നല്ലൊരു തുക തന്നെ ഇങ്ങനെ ലാഭിക്കാൻ പറ്റും.
.
10) വിമാന ടിക്കറ്റുകളുടെ വില കൂടാനും കുറയാനും സാധ്യതയുണ്ട്. യാത്രക്ക് നാല് മാസം മുമ്പ് 15000 രൂപ കൊടുത്ത് ബുക്ക് ചെയ്ത ടിക്കറ്റ് രണ്ട് മാസം കഴിഞ്ഞപ്പോൾ 10000 രൂപ ആയത് കണ്ട് കണ്ണ് തള്ളിയ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇക്കോണമി സീറ്റുകൾ ബുക്കിങ്ങിന് തുറക്കുന്ന സമയത്തിന്റെ വ്യത്യാസം കൊണ്ടാണിത്. ഓരോ എയർലൈൻസും ഓരോ സമയത്താണിത് ചെയ്യുന്നത്. എന്നാലും ഒരു ball park estimate വെച്ച് പറഞ്ഞാൽ യാത്രക്ക് മൂന്ന് മാസം മുമ്പാണ് സാധാരണ ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കുകൾ കുറഞ്ഞ് കാണാറുള്ളത്.
.
11) പല വെബ്‌സൈറ്റുകളിലും ഫ്‌ളൈറ്റ് അലേർട് സംവിധാനമുണ്ട്. പോവാൻ ഉദ്ദേശിക്കുന്ന ഫ്‌ളൈറ്റിന്റെ നമ്പറും തീയതിയും കൊടുത്തിട്ടാൽ ടിക്കറ്റ് നിരക്ക് താഴുമ്പോൾ ഇമെയിൽ ലഭിക്കും. ചെയ്യാവുന്ന വേറൊരു കാര്യം വിമാന കമ്പനികളുടെ സൈറ്റിൽ പോയി അവരുടെ പരസ്യങ്ങൾക്ക് ഇ-മെയിലിൽ സബ്സ്ക്രൈബ് ചെയ്യുക എന്നതാണ്. മെയിലിൽ വരുന്ന പരസ്യങ്ങൾ സാധാരണ ശല്യമാണെങ്കിലും, ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ നോക്കുന്നയാൾക്ക് എയർലൈൻ ഓഫറുകളെക്കുറിച്ചുള്ള പരസ്യങ്ങൾ പ്രധാനപ്പെട്ടതാണ്.
.
12) ബുക്ക് ചെയ്യുന്നതിന് മുമ്പ് ബ്രൌസർ ഹിസ്റ്ററിയും കേഷ് മെമ്മറിയും ക്ലിയർ ചെയ്യണം. ചില വെബ്‌സൈറ്റുകൾ നമ്മൾ മുൻപ് ചെയ്ത സെർച്ചുകൾ നോക്കി അത്യാവശ്യക്കാരനാണെന്ന് മനസ്സിലായാൽ വില ഉയർത്തി വെക്കാറുണ്ട്.


.
13) Skyscanner എന്ന സൈറ്റിൽ നല്ലൊരു ഓപ്‌ഷനുണ്ട്. യാത്ര ചെയ്യേണ്ട ഒരു ദിവസത്തിന് പകരം ഒരു മാസത്തെ മുഴുവൻ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് കാണാനുള്ള സൗകര്യമാണത്. ഏതു ദിവസമാണോ ഏറ്റവും കുറവ്, അത് തിരഞ്ഞെടുക്കാം. ഇതിൽ തന്നെയുള്ള മറ്റൊരു ഓപ്‌ഷൻ ആണ് ‘search to eveywhere’. എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണം, പക്ഷെ എങ്ങോട്ടെന്നുറപ്പില്ലാത്തവർക്ക് ഇതുപകരിക്കും. ടേക്ക് ഓഫ് എയർപോർട്ടും തീയതിയും കൊടുത്ത ശേഷം ഡെസ്റ്റിനേഷൻ ഓപ്ഷൻ ആയി everywhere എന്ന് കൊടുത്താൽ , ഏത് രാജ്യത്തേക്കാണോ ഏറ്റവും കുറഞ്ഞ നിരക്കുള്ളത്, അതൊക്കെ ലിസ്റ്റ് ചെയ്ത് കാണിക്കും.
.
– ഭക്ഷണ ചിലവുകൾ –
.
14) ഭക്ഷണത്തിന് പുറം രാജ്യങ്ങളിൽ പലയിടത്തും തീ പിടിച്ച വിലയാണ്. അത്തരം സ്ഥലങ്ങളിൽ റസ്റ്റോറന്റുകൾ ഒഴിവാക്കി സൂപ്പർമാർക്കെറ്റുകളെ വേണം ആശ്രയിക്കാൻ. ബ്രെഡ്, ജാം, ബൻ, മഫിൻസ്, നൂഡിൽസ്, കുക്കീസ് എന്നിവയൊക്കെ താങ്ങാവുന്ന വിലക്ക് കിട്ടും.
.
15) ഇനി ഹോട്ടൽ ഭക്ഷണം തന്നെ കഴിക്കണമെന്നുണ്ടെങ്കിൽ പൊതിഞ്ഞ് വാങ്ങുക. നമ്മുടെ നാട്ടിൽ പാക്ക് ചെയ്തെടുക്കാൻ ആണ് ചാർജ് കൂടുതലെങ്കിൽ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ടേബിളിൽ ഇരുന്ന് കഴിക്കാൻ ആണ് ചാർജ് കൂടുതൽ. വെയിറ്ററുടെ സർവീസ് ചാർജും, റെസ്റ്റോറന്റ് സൗകര്യങ്ങൾക്കുള്ള ചാർജും എല്ലാം ഇരുന്ന് കഴിക്കുമ്പോൾ കിട്ടുന്ന ബില്ലിൽ ഉൾപ്പെടാം.
.
– താമസം –
.
16) ഇന്റർനെറ്റിൽ രണ്ട് തരത്തിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്.
ഒന്ന്. മുഴുവൻ തുകയും ഓൺലൈൻ ആയി പേയ്‌മെന്റ് ചെയ്ത ശേഷം ബുക്ക് ചെയ്യുന്ന റൂമുകൾ. (Eg: അഗോഡ, ഹോസ്റ്റൽ ബുക്കേഴ്സ്)
രണ്ട്. കാശ് മുൻകൂട്ടി കൊടുക്കാതെ ബുക്ക് ചെയ്തിട്ട ശേഷം ഹോട്ടലിൽ ചെല്ലുമ്പോൾ പേയ്‌മെന്റ് ചെയ്യുന്ന റൂമുകൾ. (Eg: ബുക്കിംഗ്. കോം).
ഒരേ ഹോട്ടലിലെ ഒരേ റൂമിന് ഈ രണ്ട് തരത്തിൽ ബുക്ക് ചെയ്യുമ്പോൾ വില വേറെ വേറെ ആയിരിക്കും. മുൻകൂട്ടി കാശടക്കുന്ന വെബ്‌സൈറ്റുകളിൽ കൊടുക്കേണ്ട തുകയേക്കാൾ കൂടുതലായിരിക്കും ഫ്രീ ആയി ബുക്ക് ചെയ്ത റൂമുകളിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ കൊടുക്കേണ്ടത്. ക്യാൻസൽ ചെയ്യേണ്ടി വരില്ല എന്നുറപ്പുണ്ടെങ്കിൽ കുറഞ്ഞ തുകക്ക് മുൻകൂട്ടി കാശടക്കുന്നതാവും നല്ലത്. അതല്ല, സംശയത്തിലാണെങ്കിൽ ഇത്തിരി കൂടിയ തുകക്ക് ഫ്രീ ബുക്ക് ചെയ്തിടാം.
.


17) ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ എക്സ്ട്രാ ചില ഓഫറുകൾ പല ഹോട്ടലുകളും കൊടുക്കാറുണ്ട്. ഫ്രീ ബ്രെയ്ക്ഫാസ്റ്റ് , ഫ്രീ എയർപോർട് പിക്കപ്പ് എന്നിങ്ങനെ ചിലത്. അത് ബുക്കിംഗ് വെബ്സൈറ്റിൽ വെച്ച് തന്നെ നോക്കണം. കാശിത്തിരി കൂടുതലാണെങ്കിലും ഇത്തരം ഓഫറുകൾ ഉള്ള ഹോട്ടൽ നോക്കി തിരഞ്ഞെടുത്താൽ മറ്റു രീതിയിൽ ചിലവ് ചുരുങ്ങും.
.
18) ഒരു പാട് ചിലവേറിയ സ്ഥലങ്ങളിൽ ഹോസ്റ്റലുകൾ ആണ് ഏറ്റവും ചിലവ് കുറഞ്ഞ് കിട്ടുന്ന ഓപ്‌ഷൻ. ഡോർമിറ്ററി പോലുള്ള ബെഡ്‌ഡിങ്ങ് സൗകര്യമുള്ള ഹോസ്റ്റലുകൾ. മെൻസ് ഒൺലി ഡോർമിറ്ററി, വിമൻസ് ഒൺലി ഡോർമിറ്ററി, മിക്സഡ് ഡോർമിറ്ററി എന്നീ മൂന്ന് ഓപ്‌ഷൻസ് കാണും സാധാരണ. Hostelbookers ഇത്തരത്തിലുള്ള ഹോസ്റ്റലുകൾ കണ്ടെത്താൻ സഹായിക്കുന്ന വെബ്‌സൈറ്റ് ആണ്. പക്ഷെ ഫാമിലി ആയിട്ടാണ് ട്രാവൽ ചെയ്യുന്നതെങ്കിൽ ഇത്തിരി കാശ് കൂടുതൽ കൊടുത്ത് സ്വന്തം റൂം ബുക്ക് ചെയ്യുന്നത് തന്നെയാണ് സൗകര്യം.
.
– ലോക്കൽ ട്രാൻസ്‌പോർട് –
.
19) ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിൽ കഴിയുന്നതും ടാക്സി ഒഴിവാക്കാൻ നോക്കുക. മിക്ക പ്രധാന നഗരങ്ങളിലെയും ലോക്കൽ ബസ്, ലോക്കൽ ട്രെയിൻ, മെട്രോ എന്നിവയുടെ ടൈം ടേബിളും റൂട്ട് മാപ്പും എല്ലാം ഇൻറർനെറ്റിൽ തപ്പിയാൽ കിട്ടും. ടാക്സി വിളിക്കുന്നതിന്റെ പത്തിലൊന്ന് ചിലവേ സാധാരണ വരൂ.
.
20) ഇന്ത്യയിൽ ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലെത്താൻ ട്രെയിൻ ആണ് ഏറ്റവും ചിലവ് കുറഞ്ഞ മാർഗം. എന്നാൽ പുറം രാജ്യങ്ങളിൽ പലതിലും അങ്ങനെയല്ല. ബസിനേക്കാളും, ഫ്ളൈറ്റിനേക്കാളും കൂടിയ ടിക്കറ്റ് നിരക്കിലാണ് പലയിടത്തും ട്രെയിനുകൾ ഓടുന്നത്. അത് കൊണ്ട് എല്ലാ ഓപ്‌ഷനും തട്ടിച്ച് നോക്കിയ ശേഷം മാത്രം ട്രെയിൻ ബുക്ക് ചെയ്യുക.
.
21) സഞ്ചാരികളെത്തുന്ന പല നഗരങ്ങളിലും ട്രാവൽ പാസുകൾ ഉണ്ടാവും. അതന്വേഷിക്കുക. ഒരു ട്രാവൽ പാസ് വാങ്ങിയാൽ അവിടത്തെ ബസ്, ട്രെയിൻ, മെട്രോ, മ്യൂസിയങ്ങൾ മുതലായ പലതിലേക്കും ഫ്രീ എൻട്രി കിട്ടും. ഒരു ട്രെയിനോ ബസോ മിസ് ആയാൽ ആ പാസ് ഉപയോഗിച്ച് അടുത്തതിൽ കയറാം. ചിലവ് കുറയുമെന്ന് മാത്രമല്ല, യാത്രയുടെ കാര്യത്തിൽ മനസ്സമാധാനവും കിട്ടും.
.
– വിസ –
.
22) വിസയുടെ കാര്യത്തിൽ ചിലവ് കുറക്കാൻ വലിയ സ്കോപ്പില്ല. മിക്ക രാജ്യങ്ങളുടെയും കോൺസുലേറ്റുകൾ മുംബൈയിലും ഡൽഹിയിലും ഒക്കെ ആയതിനാൽ ട്രാവൽ ഏജന്റുകളെ സമീപിച്ച് അവർ വഴി വിസ എടുക്കുന്നതാണ് സൗകര്യം. പിന്നെ ചെയ്യാവുന്നത് ഓൺ അറൈവൽ വിസയുള്ള രാജ്യങ്ങൾ യാത്രക്ക് തിരഞ്ഞെടുക്കാം എന്നതാണ്. ഇന്തോനേഷ്യ, നേപ്പാൾ , ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ ഒക്കെയാണെകിൽ ഓൺ അറൈവൽ വിസ പോലും വേണ്ട. പാസ്പോർട്ട് കാണിച്ചാൽ പ്രവേശിക്കാം. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ കിട്ടുന്ന രാജ്യങ്ങളുടെ ലിസ്റ്റ് make my trip ൽ ഉണ്ട്.
.
23 ) ചുരുക്കം ചില രാജ്യങ്ങളിൽ സ്റ്റാൻഡേർഡ് ടൂറിസ്റ്റ് വിസ എന്നത് long duration multiple entry വിസ ആയിരിക്കും. പക്ഷെ ചിലവ് കുറഞ്ഞ short duration single entry വിസ വേറെ ഒരെണ്ണം ഉണ്ടാവും. അപൂർവമാണ്. എന്നാലും എംബസി വെബ്‌സൈറ്റിൽ ഒന്ന് തപ്പി നോക്കുക.
.
– ഷോപ്പിംഗ് –
.
24) ദൂരനാടുകൾ ഒക്കെ കണ്ട് വരുമ്പോൾ ഓർമക്കായി ഒന്നും വാങ്ങാതെ മടങ്ങരുത്. കുറച്ച് കാലം കഴിയുമ്പോൾ അതൊക്കെ കാണുമ്പോഴാവും ആ യാത്രകളുടെ സന്തോഷമൊക്കെ ഓർമ്മ വരുന്നത്. എന്നാൽ മുൻധാരണയില്ലാതെ ഷോപ്പിംഗ് ചെയ്‌താൽ അതും തലവേദനയാണ്. തിരിച്ചു ഫ്‌ളൈറ്റിൽ കയറ്റാൻ ചിലപ്പോൾ എക്സ്ട്രാ ലഗ്ഗേജ് ചാർജ് കൊടുക്കേണ്ടി വരും. എല്ലാം താങ്ങിപ്പിടിച്ച് നാട്ടിലെത്തിക്കുന്ന ബുദ്ധിമുട്ട് വേറെ. വലിപ്പം കുറഞ്ഞ ഭാരം കുറഞ്ഞ സാധങ്ങൾ വാങ്ങാൻ കഴിവതും ശ്രദ്ധിക്കുക.
.
25) ഇൻറർനെറ്റിൽ പ്രസിദ്ധമെന്ന് കാണുന്ന മാർക്കറ്റുകളിലും ഷോപ്പിംഗ് സ്ട്രീറ്റുകളിലുമൊക്കെ സാധനങ്ങൾ ഇരട്ടി വിലക്കാവും വിൽക്കുന്നത്. കാരണം സഞ്ചാരികൾ വരുമെന്നവർക്കുറപ്പുണ്ട്. അങ്ങനത്തെ സ്ഥലങ്ങൾ സന്ദർശിച്ച് ഇഷ്ടപെട്ട സാധനങ്ങളും അതിന്റെ വിലയും നോക്കി വെച്ച് പുറത്തിറങ്ങി ലോക്കൽ കടകളിൽ ചെന്ന് അതെ സാധനം കുറഞ്ഞ വിലക്ക് വാങ്ങുന്നതാണ് നല്ല രീതി.
.
– സ്വന്തമായി ചെയ്യുന്ന യാത്രകൾ –
.
ഏജൻസികളെ സമീപിക്കാതെ സ്വന്തമായി പ്ലാൻ ചെയ്യുന്ന ബാക്ക്പാക്കിങ് യാത്രകളാണ് ഞങ്ങളുടേത്. ഏജൻസികൾ ഒഴിവാകുമ്പോൾ തന്നെ നല്ലൊരു തുക യാത്രാചിലവിൽ നിന്നും കുറയും. തുടക്കത്തിൽ അൽപ്പം പേടിയും ബുദ്ധിമുട്ടും ഒക്കെ തോന്നാം. പക്ഷെ പുതിയൊരു നാട്ടിലെ യാത്രയുടെ യഥാർത്ഥ ത്രിൽ അറിയണമെങ്കിൽ ടൂർ ഏജൻസികളുടെ അടച്ചു മൂടിയ ഏസി കോച്ചിൽ ഇരുന്ന് പോയിട്ട് കാര്യമില്ല. അവിടത്തെ നാട്ടുകാരെപ്പോലെ, അവർക്കൊപ്പം, അവരിലൊരാളായി യാത്ര ചെയ്യണം. ചിലവിന്റെ കാര്യത്തിൽ മാത്രമല്ല അത് സഹായിക്കുക. മറ്റൊരു ദേശത്ത് ചെന്ന് സ്വന്തമായി കാര്യങ്ങൾ മനസ്സിലാക്കുകയും, തടസ്സങ്ങൾ ഓരോന്നായി മറി കടക്കുകയും ചെയ്യുമ്പോൾ കിട്ടുന്നൊരു ആത്മവിശ്വാസവും സന്തോഷവും ഉണ്ട്. അതാണ് യഥാർത്ഥത്തിൽ ഓരോ യാത്രയുടെയും കാതൽ. യാത്രകൾ നമ്മളെ പുതിയ മനുഷ്യരാക്കുന്നതങ്ങനെയാണ്!

Advertisement

Life

കനലിലും വാടാതെ; മനക്കരുത്തില്‍ പിറന്ന ‘അയണ്‍ലേഡി’

പ്രതീക്ഷകള്‍ ഇല്ലാതായ, സ്വപ്നങ്ങള്‍ക്ക് നിറം നഷ്ടപ്പെട്ട അവസ്ഥയില്‍ ട്യൂറിയ നടത്തിയ തിരിച്ചറിവിന്റെ അനുഭവങ്ങളാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിനായി അവര്‍ പങ്കുവയ്ക്കുന്നത്

Media Ink

Published

on

ട്യൂറിയ പിറ്റ്, ആഗോളതലത്തില്‍ ആരാധകരുള്ള മോട്ടിവേഷണല്‍ സ്പീക്കര്‍. മൈനിംഗ് എന്‍ജിനീയര്‍, അത്‌ലറ്റ് , മോഡല്‍ എന്നീ നിലകളില്‍ പേരെടുത്ത ട്യൂറിയ സ്വയം തെരെഞ്ഞെടുത്ത പ്രൊഫഷനല്ല മോട്ടിവേഷണല്‍ സ്പീക്കറുടേത്. അപ്രതീക്ഷിതമായ ഒരപകടത്തില്‍ ശരീരമാസകലം പൊള്ളിയടര്‍ന്ന ട്യൂറിയയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവില്‍ വിധി അവരെ ഭദ്രമായി ഏല്‍പ്പിച്ച റോളാണത്. പ്രതീക്ഷകള്‍ ഇല്ലാതായ, സ്വപ്നങ്ങള്‍ക്ക് നിറം നഷ്ടപ്പെട്ട അവസ്ഥയില്‍ ട്യൂറിയ നടത്തിയ തിരിച്ചറിവിന്റെ അനുഭവങ്ങളാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിനായി അവര്‍ പങ്കുവയ്ക്കുന്നത്.

തിരിച്ചടികളില്‍ മനസ്സ് തളര്‍ന്നു പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കഥയാണ് ഓസ്‌ട്രേലിയന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ആയ ട്യൂറിയ പിറ്റിന്റേത്. ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തുന്ന ഒരപകടം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എന്തിനേറെ വ്യക്തിത്വത്തെ പോലും മാറ്റിമറിക്കുന്ന ഒന്നാണ്. അത്തരമൊരു നിമിഷത്തെ അടുത്തറിയുകയും തെല്ലും കൂസാതെ മരണത്തില്‍ നിന്നും നേട്ടങ്ങളിലേക്ക് ഓടിക്കയറുകയും ചെയ്തയ വ്യക്തിയാണ് ട്യൂറിയ പിറ്റ്.

Advertisement

ട്യൂറിയയുടെ കഥയാരംഭിക്കുന്നത് 1987 ലാണ്. 1987 ജൂലായ് 24നു ഫ്രാന്‍സിലാണു ട്യൂറിയ പിറ്റ് ജനിച്ചത്. അവള്‍ക്കു 3 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറി. പിന്നീട് ഓസ്‌ത്രേലിയന്‍ സിറ്റിസണ്‍ഷിപ്പില്‍ ഒരു ഓസ്‌ത്രേലിയക്കാരിയായിട്ടായിരുന്നു ട്യൂറിയയുടെ ജീവിതം. ചെറുപ്പംമുതല്‍ പഠനത്തിലും കായികരംഗത്തും ട്യൂറിയ മിടുക്കിയായിരുന്നു ട്യൂറിയ. ഭാവിയില്‍ ആരാകണം , എന്താകണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ ചെറുപ്പം മുതല്‍ക്ക് ട്യൂറിയക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം മൈനിംഗ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. ആ രംഗത്ത് ധാരാളം ജോലി സാധ്യതകള്‍ ഉള്ളതിനാലാണ് വനിതകള്‍ ആരും അധികം കൈവയ്ക്കാത്ത ആ മേഖലാതന്നെ ട്യൂറിയ തെരെഞ്ഞെടുത്തത്. എന്നാല്‍ പഠനകാലയളവില്‍ തന്നെ ട്യൂറിയ മോഡലിങ്ങിലും അത്‌ലറ്റിക്‌സിലും തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഈ രണ്ടു രംഗത്തും ട്യൂറിയ ഒരു വിജയമായിരുന്നു. മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുക എന്നത് ട്യൂറിയയുടെ ശീലമായിരുന്നു. അങ്ങനെയാണു തന്റെ 24 ആം വയസില്‍ കിംബേര്‍ലി മാരത്തണിലേക്ക് ട്യൂറിയ എത്തുന്നത്.

അതായിരുന്നു ട്യൂറിയയുടെ ജീവിതം മൊത്തത്തില്‍ മാറ്റിമറിച്ച സംഭവം.2011 സെപ്റ്റംബര്‍ 2 ആം തീയതി നടന്ന ആ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഏറെ തയ്യാറെടുപ്പുകളോടും ആത്മവിശ്വാസത്തോടും കൂടിയാണ് ട്യൂറിയ എത്തിയത്. ഓസ്‌ട്രേലിയയിലെ ഏറെ പ്രശസ്തമായ ആ അള്‍ട്രാ മാരത്തണിനായി നാട് ഒരുങ്ങിക്കഴിഞ്ഞിരുന്നു.100 കിലോമീറ്ററാണ് ഓടേണ്ട ദൂരം. മാനസികമായും ശാരീരികമായും ഏറെ ഫിറ്റായിരുന്ന ട്യൂറിയക്ക് അന്ന് വിജയത്തില്‍ കുറഞ്ഞൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ദൂരം കൂടുതലാണ് എന്നതിനാല്‍ തന്നെ അധികം ജനവാസമില്ലാത്ത മേഖലകള്‍ താണ്ടി വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. മത്സരത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. വിസില്‍ മുഴങ്ങി. വലിയ ജനക്കൂട്ടം, ദൂരെ കാത്തിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു. ദൂരത്തിന്റെയും വേഗതയുടെയും അടിസ്ഥാനത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ആള്‍കൂട്ടം ചെറുതായി വന്നു കൊണ്ടിരുന്നു.

കിംബേര്‍ലി എന്നയിടം പുല്‍മേടുകള്‍ക്ക് ഏറെ പ്രശസ്തമാണ്. പെട്ടന്നാണ് കിംബേര്‍ലി പുല്‍മേടുകളെ വിഴുങ്ങിക്കൊണ്ട് അപ്രതീക്ഷിതമായാണു കാട്ടുതീ പടര്‍ന്നത്.നിര്‍ഭാഗ്യവശാല്‍ ട്യൂറിയ പിറ്റ് ഓടിയിരുന്ന വഴിക്കായിരുന്നു കാട്ടുതീയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ചെറുത്ത് നില്‍ക്കുന്നതിനുള്ള അവസരം ലഭിക്കും മുന്‍പേ ആളിപടര്‍ന്ന തീ ട്യൂറിയയെ വിഴുങ്ങി. ധാരാളം അത്‌ലറ്റുകള്‍ക്ക് പൊള്ളലേറ്റു എങ്കിലും ട്യൂറിയ അകപ്പെട്ടപോലെ അഗ്‌നി കോളത്തില്‍ ആരും അകപ്പെട്ടിരുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടി പൊള്ളലേറ്റു നിലത്തു വീണു. മരണത്തെ മുഖാമുഖം നിമിഷങ്ങളായിരുന്നു അവ.

വിവരമറിഞ്ഞ സംഘാടകര്‍ സ്ഥലത്തേത്ത് പ്രാഥമിക ചികിത്സ നല്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മണിക്കൂറുകളെടുത്തു ട്യൂറിയയെയും മറ്റു താരങ്ങളെയും ആശുപത്രിയിലെത്തിക്കാന്‍. സംഘാടകര്‍ ഹെലികോപ്ടറില്‍ നടത്തിയ പരിശോധനയിലാണ്
ട്യൂറിയ കിടക്കുന്ന ഇടം കണ്ടെത്താനായത്. ആശുപത്രിയില്‍ എത്തിച്ച ട്യൂറിയയുടെ നില അതീവ ഗുരുതരമായിരുന്നു. 65 ശതമാനം പൊള്ളലേറ്റു. ജീവന്‍ രക്ഷിക്കാനാകുമോ എന്ന സംശയത്തിലായിരുന്നു ഡോക്റ്റര്‍മാര്‍. എന്നാല്‍ അസാധാരണ ഇച്ഛാശക്തിയുള്ള പെണ്‍കുട്ടിയായിരുന്നു ട്യൂറിയ പിറ്റ്. ഒരു മാസത്തോളം കോമയിലായിരുന്ന ട്യൂറിയ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.

സാധാരണ ജീവിതത്തിലേക്ക് ഇനി അവള്‍ക്കു മടങ്ങി വരാനാകില്ലെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. 6 മാസം ആശുപത്രിയില്‍ കഴിഞ്ഞു. ആ കാലഘട്ടത്തിലൊന്നും ആരോടും ട്യൂറിയ സംസാരിച്ചില്ല. അപകടമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും അവള്‍ക്ക് രക്ഷനേടാന്‍ കഴിഞ്ഞിരുന്നില്ല. ദേഹമാസകലം പൊള്ളിയതിനു പുറമെ കൈകളിലെ 7 വിരലുകള്‍ നഷ്ടപ്പെട്ടു. 6 മാസത്തിനിടെ 200 ശസ്ത്രക്രിയകളാണ് ശരീരത്തില്‍ നടത്തിയത്. ഏതൊരു മനുഷ്യനും താങ്ങാന്‍ കഴിയുന്നതിലേറെ വേദന അക്കാലയളവില്‍ ട്യൂറിയ പിറ്റ് അനുഭവിച്ചു.ഏകദേശം രണ്ടു വര്‍ഷമെടുത്തു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍. ആശുപത്രിയുടെ മനം മടുപ്പിക്കുന്ന മണം അവളുടെ ചിന്തകളില്‍ നിന്നും എന്നിട്ടും മാഞ്ഞില്ല. ആശുപത്രിയിലെ അവസാന നാളുകള്‍ ഒറ്റപ്പെട്ട ജീവിതമായിരുന്നു. ആ കാലയളവിലെല്ലാം ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് അവള്‍ ജീവിച്ചത്.

ഉറച്ച തീരുമാനത്തോടെ മടക്കം

ആശുപത്രി വിട്ടിറങ്ങുമ്പോള്‍ ഡോക്ടര്‍മാര്‍ അവളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. പയ്യെ പയ്യെ ജീവിതത്തിലേക്ക് വരണമെന്ന് അവളോട് പറഞ്ഞുകൊണ്ടിരുന്നു. മോഡല്‍ ആയിരുന്ന ഒരു വ്യക്തിക്ക് തന്റെ പൊള്ളിയടര്‍ന്ന ശരീരത്തെ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന് ഡോക്റ്റര്‍മാര്‍ ഭയന്നിരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ട്യൂറിയയോട് ഇനിയെന്താണു ഭാവി പരിപാടിയെന്ന് ചോദിച്ച ഒരു ഡോക്ടറോട് അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുക്കുകയാണു ലക്ഷ്യമെന്നു അവള്‍ പറഞ്ഞു. നീന്തലും സൈക്ലിങ്ങും ഓട്ടവുമെല്ലാം ചേര്‍ന്നു കഠിനമാണ് അയണ്‍മാന്‍ കോംപറ്റിഷന്റെ കടമ്പകള്‍. നിരാശാബോധം കൊണ്ട് ട്യൂറിയ കളിയാക്കിയതാണെന്നാണു ഡോക്ടര്‍ കരുതിയത്.എന്നാല്‍ ട്യൂറിയയുടെ വാക്കുകള്‍ സത്യമായിരുന്നു.

നിശബ്ദതയുടെ ലോകത്ത് അവള്‍ സ്വയം വെറുക്കുകയായിരുന്നില്ല. തിരിച്ചു വരവിനുള്ള വഴികള്‍ തേടുകയായിരുന്നു. വീണ്ടും ഒരു കുതിപ്പിനായി, ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനായി സ്വയം സജ്ജയാകുകയായിരുന്നു. അതില്‍ ട്യൂറിയ വിജയിക്കുകയും ചെയ്തു. അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുകണമെന്നു ഡോക്റ്ററോട് പറഞ്ഞത് അവളുടെ ഉറച്ച തീരുമാനമായിരുന്നു. ആ തീരുമാനത്തില്‍ ഉറപ്പ് മനസിലാക്കിയ ഭര്‍ത്തവ് മൈക്കിളും അമ്മയും പ്രോത്സാഹിപ്പിച്ചു. കിടക്കയില്‍ തളര്‍ന്നിരിക്കുമ്പോള്‍, വിരൂപമായി മാറി മുഖത്തു നോക്കി കരച്ചില്‍ നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുക്കാനുള്ള അവളുടെ ആഗ്രഹത്തിനു കുടുംബം കരുത്തേകിക്കൊണ്ടിരുന്നു.

മൂന്നു വര്‍ഷമെടുത്തു അപകടത്തിനുശേഷം ട്യൂറിയക്ക് സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങാന്‍.2014 മുതല്‍ ട്യൂറിയ പരിശീലനം ആരംഭിച്ചു. എന്നാല്‍ വിചാരിച്ച പോലെ ശരീരം വഴങ്ങാത്തതും പേശികള്‍ വലിയുമ്പോള്‍ ഉള്ള വേദനയും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ പിന്തിരിയാന്‍ തയ്യാറല്ലായിരുന്നു ട്യൂറിയ.അവളുടെ നിശ്ചയദാര്‍ഢ്യം അതിനെയെല്ലാം അതിജീവിച്ചു. അങ്ങനെ 2016ല്‍ സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അയണ്‍മാന്‍ കോംപറ്റീഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇനി ഒരിക്കലും തനിക്ക് ആരാധകര്‍ ഉണ്ടാകില്ലെന്ന് കരുതിയ ട്യൂറിയക്ക് നിറഞ്ഞ സദസിന്റെ കയ്യടി നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ നാളുകളില്‍ നിന്നും കരകയറാന്‍ ട്യൂറിയക്ക് കരുത്തായത് ഭര്‍ത്താവ് മൈക്കിളിന്റെ സമീപനമാണ്. അപകടം നടക്കുമ്പോള്‍ ബാല്യകാല സുഹൃത്തും പൊലീസ് ഓഫിസറുമായ മൈക്കിളുമായുള്ള വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ പൊള്ളലേറ്റ് വെന്തുരുകിയിട്ടും ട്യൂറിയയെ മൈക്കിള്‍ കൈവിട്ടില്ല. വിവാഹത്തിലൂടെ അവളെ ചേര്‍ത്ത് നിര്‍ത്തി. ലോകത്തെ അഭിമുഖീകരിക്കുന്നതിനുള്ള ധൈര്യം പകര്‍ന്നത് മൈക്കിള്‍ ആയിരുന്നു. മത്സരം ജയിച്ചതോടെ ആളുകള്‍ ട്യൂറിയയെ തേടിയെത്തി. യഥാര്‍ത്ഥ അയണ്‍ലേഡി എന്ന് അവര്‍ വിശേഷിപ്പിച്ചു. പിന്നീടാണ് ട്യൂറിയ മോട്ടിവേഷണല്‍ ക്‌ളാസുകളില്‍ സജീവമാകുന്നത്. ‘അണ്‍മാസ്‌ക്ഡ്’, ‘ഗുഡ് സെല്‍ഫി’ തുടങ്ങിയവ തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി എഴുതിയ ട്യൂറിയയുടെ പുസ്തകങ്ങളാണ്. ‘ഇന്റര്‍പ്ലാസ്റ്റ് ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസീലന്‍ഡി’ന്റെ അംബാസഡറാണ്. 2014ല്‍ ‘വുമന്‍ ഓഫ് ദി ഇയര്‍’ ആയി രാജ്യം ട്യൂറിയയെ തിരഞ്ഞെടുത്തു.വെന്തുരുകിയിട്ടും ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയുടെ മുഖമാണ് ഇന്ന് ട്യൂറിയ പിറ്റിന്.

Continue Reading

Kerala

ടൂറിസം എംഎസ് എംഇകള്‍ക്ക് സൗജന്യ ഹെല്‍പ് ഡസ്‌ക്കുമായി വെബ് സിആര്‍എസ് ട്രാവല്‍ ടെക്‌നോളജീസ്

ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലക്ക് ആവശ്യമായ പ്രൊഫെഷണല്‍ സഹായങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്

Media Ink

Published

on

കോവിഡ് 19 സമ്പൂര്‍ണ്ണ അടച്ചിടല്‍ തകര്‍ത്ത രാജ്യത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക്
താങ്ങാകാന്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ് ഇന്ത്യ ഇന്‍ക്യുബേറ്റഡ് കമ്പനിയായ വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളോജീസ് പുതിയ സൗജന്യ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലക്ക് ആവശ്യമായ പ്രൊഫെഷണല്‍ സഹായങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ടൂറിസം വ്യാവസായത്തിന്റെ തിരിച്ചുവരവിന് ആവശ്യമായ ഉപദേശങ്ങള്‍, സഹായങ്ങള്‍, സാങ്കേതിക വിദ്യ നടപ്പിലാക്കല്‍, തുടങ്ങി വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ ഒരു ശ്രേണിയാകും ടൂറിസം സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക.

Advertisement

അന്താരാഷ്ട്ര ടൂറിസം ദിനമായ സെപ്റ്റംബര്‍ 27 മുതല്‍ എല്ലാ ദിവസവും വൈകീട്ട് 5മുതല്‍ ഒരു മണിക്കൂര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ടോള്‍ ഫ്രീ നമ്പര്‍ എന്നിവ വഴിയാകും ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുക. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, പരമ്പരാഗത ട്രാവല്‍ കമ്പനികള്‍, ഗതാഗത ദാതാക്കള്‍, ടൂറിസം എക്‌സ്പീരിയന്‍സ് ദാതാക്കള്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കുള്ള ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉടനടി അല്ലെങ്കില്‍ കൃത്യമായ ഉറവിടങ്ങളുമായി കൂടിയാലോചിച്ച ശേഷം മറുപടി നല്‍കും.

‘കേരളത്തിലെ ടൂറിസം മേഖലയില്‍ 80ശതമാനവും കയ്യാളുന്നത് എംഎസ്എംഇകളാണ്. കോവിഡ് അടച്ചിടലില്‍ ജീവനക്കാരുടെ തൊഴില്‍ നഷ്ടം ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്ന മേഖലയും ഇതുതന്നെ. എന്നാല്‍ ടൂറിസം ആരംഭിക്കുന്നതോടെ ആഭ്യന്തര യാത്രികരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും ഈ സാഹചര്യത്തിന്റെ നേട്ടം കൊയ്യുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങളെ കൃത്യമായ ആസൂത്രണത്തോടെ തയ്യാറെടുക്കാന്‍ പ്രാപ്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന്, വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളോജീസ് ലിമിറ്റഡ് സ്ഥാപകന്‍ നീല്‍കാന്ത് പരാരത് പറഞ്ഞു.

കൂടാതെ ‘സീറോ മോര്‍ട്ടാലിറ്റി ഇന്‍ ടൂറിസം എംഎസ്എംഇ’
(#ZeroMortalityInTourismMSMEs) എന്ന ഹാഷ്ടാഗില്‍ ഒരു ദേശീയ ക്യാമ്പയിനും ആരംഭിക്കും. കേന്ദ്ര ടൂറിസം റീജണല്‍ ഡയറക്ടര്‍(വെസ്റ്റ് &സെന്‍ട്രല്‍)വെങ്കടേശ്ശന്‍ ദത്താറേയന്‍ ക്യാമ്പയിന്‍ ഓണ്‍ലൈനായി ഉത്ഘാടനം ചെയ്യും.

വ്യവസായം പുന:രാരംഭിക്കുന്നതിനുള്ള
ആസൂത്രണത്തിന് സൗജന്യ കണ്‍സള്‍ട്ടിങ്, കോവിഡ് പ്രോട്ടോകോള്‍,
സുരക്ഷ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ചിലവ് ചുരുക്കല്‍, സെയില്‍സ്, കോവിഡ് അനന്തര വിപണി സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.webcrstravel.com/tourism-help-desk/
എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴിയോ +91 6238059497 വാട്‌സപ്പ് നമ്പറിലോ ബന്ധപ്പെടുക.

Continue Reading

Life

ഭീമന്‍ ആമകള്‍, ഇഗ്വാനകള്‍…അത്ഭുത ദ്വീപായി ഗാലപ്പഗോസ്

ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്

Media Ink

Published

on

ഗാലപ്പ്പഗോസ് ദ്വീപുകളെപ്പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് കേള്‍ക്കണം… പറ്റുമെങ്കില്‍ ഒന്ന് കാണണം.എന്നാല്‍ ആ കാഴ്ചയാത്ര എളുപ്പമാകില്ല എന്നുറപ്പ്. പ്രപച്ച വൈവിധ്യങ്ങളുടെ വലിയൊരു കലവറ തന്നെയാണ് ഗാലപ്പഗോസ് ദ്വീപുകളില്‍ നിന്നും പ്രകൃതി സംരക്ഷിച്ചു പോരുന്നത്.

ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഒരിക്കല്‍ അതിശക്തമായ ഭൂമികുലുക്കമുണ്ടായി, പുറത്തുവന്ന ലാവകളാല്‍ രൂപപ്പെട്ട 7 ദീപുകളുടെ കൂട്ടമാണ് ഗാലപ്പഗോസ്.

Advertisement

തീര്‍ത്തും വ്യത്യസ്തമായ പ്രകൃതി സാഹചര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്. ചാള്‍സ് ഡാര്‍വിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാര്‍ജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകള്‍. എന്നതാണ് ജീവ ശാസ്ത്രപരമായി ഈ പ്രദേശത്തിന്റെ പ്രത്യേകത.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇന്നേവരെ കാണാന്‍ ഇടയില്ലാത്തയിനം വൈവിധ്യമാര്‍ന്ന ജീവി വിഭാഗങ്ങളെ കാണുന്നതിനുള്ള അവസരമാണ് ഇവിടെ എത്തിയാലുള്ളത്. പ്രധാന ആകര്‍ഷണം ഭീമന്‍ കരയാമകള്‍ തന്നെയാണ്. ഏതാണ്ട് 30 ലക്ഷം വര്‍ഷത്തെ പഴക്കമാണ് ഇവിടുത്തെ കരയാമകള്‍ക്ക് കണക്കാക്കപ്പെടുന്നത്.ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വര്‍ഷം വരെ കഴിയാനാകും എന്നതാണ്.

ഇഇഇ പ്രത്യേകത തന്നെയാണ് ഇവയുടെ വംശനാശത്തിനുള്ള പ്രധാനകാരണവും. ഭക്ഷണവും വെള്ളവും നല്‍കാതെ ഇട്ടാലും പെട്ടെന്നു ചാവാത്തതു കാരണം കപ്പല്‍ യാത്രക്കിടയില്‍ മാസങ്ങളോളം പുതിയ ഇറച്ചി കഴിക്കാം എന്ന ധാരണയില്‍ കപ്പല്‍ യാത്രികരും നാവികരും ഇവയെ പിടിച്ചെടുക്കാറുണ്ട്.

ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണക്കായും ഇവയെ കൊന്നൊടുക്കി.അങ്ങനെ ഈ ഭീഏമാന്‍ ആമകള്‍ പതിയെ പതിയെ ഇല്ലാതായിത്തുടങ്ങി. .ഏതാണ്ട് 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയില്‍ കരയാമകള്‍ കഴിഞ്ഞ 2 നൂറ്റാണ്ടിനിടയില്‍ നശിപ്പിക്കപ്പെട്ടു എന്നത് ഏറെ സങ്കടകരമാണ്.

നമ്മുടെ നാട്ടിലെ ഭീമന്‍ ഉടുമ്പിനു സമാനമായ ഇഗ്വാനകളും ഇവിടെ കാണപ്പെടുന്നു. ഇവയില്‍ സസ്യഭോജികളും ഉണ്ട്. ആറ് അഗ്‌നി പര്‍വതങ്ങളാണ് ഈ ദ്വീപില്‍ ഉള്ളത്.ഇക്വഡോര്‍,വൂള്‍ഫ്,ഡാര്‍വിന്‍,അല്‍സെഡോ,സിറ നെഗ്ര,സെറോ അസോള്‍.ഇവയില്‍ ചിലത് ഇപ്പോഴും സജീവമാണ്. അതിനാല്‍ ഈ പ്രദേശം അത്ര തന്നെ സുരക്ഷിതമല്ലെന്നും പറയാം. പുതിയ ചെറു ദ്വീപുകള്‍ ഈ പ്രദേശത്തായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും ഗാലപ്പഗോസ് ദ്വീപ സമൂഹത്തിന്റെ പ്രത്യേകതയാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Home2 weeks ago

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

Kerala4 weeks ago

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് നടത്തിയ സര്‍വേ ഫലം

Kerala1 month ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

Books1 month ago

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

Business1 month ago

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

Entertainment1 month ago

ബിജു മേനോനും, പാര്‍വതിയും ഒന്നിച്ച ആര്‍ക്കറിയാം’ മെയ് 19ന് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

Viral

Entertainment6 months ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life10 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health12 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life1 year ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 year ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics1 year ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala2 years ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 years ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 years ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Kerala1 month ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍നിന്നും സംരംഭക സമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു

Opinion6 months ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education9 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business10 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion10 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business10 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion10 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion10 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life11 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Auto

Auto9 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto9 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto9 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto10 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto10 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto11 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto11 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto11 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto11 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto11 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending