Connect with us

Business

രാഷ്ട്രീയക്കാർക്ക് പിന്തുണയേകാൻ സിപ് മൈ ബ്രാൻഡ് പേപ്പർകപ്പുകളും

പ്രോഡക്റ്റ് ഇമേജുകൾ, ലോഗോകൾ, ക്യു ആർ കോഡ്, കൂപ്പൺ നമ്പറുകൾ, ഡിസ്‌കൗണ്ട് ഓഫറുകൾ, എൻഎഫ്‍സി, ഹാഷ്ടാഗുകൾ (#hashtags) തുടങ്ങിയ കാര്യങ്ങളാണ് കപ്പുകളിൽ പ്രധാനമായും പ്രിന്റ് ചെയ്യുന്നത്

Published

on

0 0
Read Time:14 Minute, 8 Second

ട്രഡീഷണൽ മാർക്കറ്റിംഗിന്റെയും ഡിജിറ്റൽ മാർക്കറ്റിന്റെയും അന്തർധാര സജീവമാക്കി ഈ വരുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളെ സഹായിക്കാൻ sipmybrand എത്തുന്നു .സ്ഥാനാർത്ഥിയുടെ പേരും പടവും പ്രിന്റ് ചെയ്യാം മാത്രമല്ല കപ്പിൽ പ്രിന്റ് ചെയ്ത QR CODE സ്കാൻ ചെയ്‌താൽ പ്രകടന പത്രികയും പ്രോഗ്രസ്സ് റിപ്പോർട്ടും അടങ്ങിയ സ്ഥാനാർത്ഥിയുടെ ലാൻഡിംഗ് പേജ് വെബ്സൈറ്റ് പൗരന് ലഭിക്കും .കപ്പിൽ പ്രിന്റ് ചെയ്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ മെസ്സേജ് ചെയ്‌താൽ പ്രകടന പത്രിക നിങ്ങളുടെ മൊബൈലിൽ ലഭിക്കും .മാത്രമല്ല വാഗ്ദാനങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ വ്യക്തിഗതമായി വാങ്ങിക്കുകയും ചെയ്യാം .ചുരുക്കി പറഞ്ഞാൽ ഇനി വരുന്ന ഇലക്ഷനുകൾ സമ്പൂർണ്ണ ഡിജിറ്റൽ ആയിരിക്കും

ഹൈക്കോടതി വിധി അനുസരിച്ചു റോഡ് സൈഡിലെ ഫ്ളക്സ് ബോർഡുകൾ മുഴുവൻ അഴിച്ചു മാറ്റുമ്പോൾ ഇനി എവിടെ പരസ്യം ചെയ്യും എന്ന് ആലോചിച്ചു വിഷമിക്കുന്നവരിൽ ചെറുകിട വൻകിട ബിസിനെസ്സുകാർ മാത്രമല്ല ഇലക്ഷന് അടുത്ത് വരുന്നതുകൊണ്ട് രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടും മാത്രമല്ല ഈ അടുത്താണ് ഇന്ത്യയിൽ ഇലക്ഷന് ഉമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ പരസ്യങ്ങൾക്കു കർശന ഉപാധികളുമായി ഫേസ്ബുക്കും വന്നിരിക്കുന്നത്

Advertisement

എക്കോ ഫ്രണ്ട്‌ലി സൊല്യൂഷൻ & സോഷ്യൽ റെസ്പോണ്സിബിലിറ്റി

100 ശതമാനം വിർജിൻ, എക്കോ ഫ്രണ്ട്‌ലി ,ഫുഡ് ഗ്രേഡ് ആയ ITC പേപ്പർ ബോർഡ് ആണ് പേപ്പർ കപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഇവർ ലക്ഷ്യമിടുന്നത് സമൂഹത്തിൽ പേപ്പർ കപ്പിന്റെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ് .അതുകൊണ്ടു തന്നെ ലാഭ വിഹിതത്തിൽ നിന്നും ഒരു പങ്കു പുനരുപയോഗിക്കാൻ സാധ്യമായ കോഫി കപ്പുകൾ സൗജന്യമായി സമൂഹത്തിൽ എത്തിക്കുക എന്നതാണ് മറ്റൊരു ലക്‌ഷ്യം .ഇപ്പോൾ ഇന്നത്തെ സ്ഥിതിയിൽ പേപ്പർ കപ്പ് ഒഴിവാക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ മാത്രമാണ് ഇവർ സൗജന്യമായി വിതരണം ചെയ്യുന്നത് .ഇത് ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങൾക്കു പിന്നീട് ഈ സൗജന്യം ലഭിക്കുന്നതല്ല . 100 ശതമാനം പ്രായോഗികമായി പ്രാവർത്തികമാക്കാൻ സാധിക്കില്ല എങ്കിലും ഉപയോഗിച്ച കപ്പുകൾ ശേഖരിച്ചു റീസൈക്ലിങ് ചെയ്യാൻ ഉള്ള പ്ലാനും ഇവർക്കുണ്ട് .

കാലപ്പഴക്കം ചെന്ന മാർക്കറ്റിംഗ് സ്ട്രാറ്റജികൾ

എത്ര വലിയ തുകയുടെ നിക്ഷേപമുണ്ടെങ്കിലും എത്ര വലിയ ആശയത്തിന്റെ പിൻബലമുണ്ടെങ്കിലും ഒരു സ്ഥാപനമോ , സർവീസോ വിജയിക്കണമെങ്കിൽ ജനമനസുകളിൽ ഇടം പിടിക്കാനാകണം. ഇവിടെയാണ്‌ ബ്രാൻഡിംഗ്, മാർക്കറ്റിങ് , പരസ്യങ്ങൾ തുടങ്ങിയ ഘടകങ്ങളുടെ അനിവാര്യത. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ കോടിക്കണക്കിനു രൂപയാണ് ബ്രാൻഡ് പ്രമോഷനും പരസ്യങ്ങൾക്കുമായി മാത്രം മാറ്റി വയ്ക്കുന്നത്. എന്നാൽ എത്ര പണം ചെലവിടുന്നു എന്നതിലല്ല , എത്ര എഫക്ടീവ് ആയി ബ്രാൻഡിംഗ്, മാർക്കറ്റിംഗ് എന്നിവ നടക്കുന്നു എന്നതിലാണ് ഒരു പ്രൊമോഷന്റെ വിജയം.

ടിവി പരസ്യങ്ങൾ, തീയറ്റർ പരസ്യങ്ങൾ, റേഡിയോ ജിംഗിൾസ്, പത്ര പരസ്യങ്ങൾ, തുടങ്ങി ഡിജിറ്റൽ രംഗത്തെ എല്ലാ സാധ്യതകളും വിനിയോഗിച്ചുകൊണ്ട് ഇന്ന് കമ്പനികൾ തങ്ങളുടെ ബ്രാൻഡിംഗ് നടത്തിവരുന്നു. എന്നാൽ മേൽപ്പറഞ്ഞ സ്ഥിരം ബ്രാൻഡിംഗ് ചാനലുകൾക്കപ്പുറം വ്യത്യസ്തമായ ഒരു ബ്രാൻഡിംഗ് തന്ത്രം ആവിഷ്കരിച്ചിരിക്കുകയാണ് തൃശൂർ തളിക്കുളം ആസ്ഥാനമായ സിപ് മൈ ബ്രാൻഡ് (sipmybrand) എന്ന സ്ഥാപനം.

ഹോർഡിംഗുകൾ , പത്രപരസ്യങ്ങൾ, ടിവി പരസ്യങ്ങൾ തുടങ്ങിയ പരമ്പരാഗത രീതികളും ഡിജിറ്റൽ അഡ്വെർടൈസിംഗ് രീതികളും ഇന്ന് ഏറെ പ്രയോഗത്തിൽ വരുന്നതിനാൽ തന്നെ അവയുടെ പുതുമ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ അവസരത്തിലാണ് ഒരു യൂണിക്ക് അഡ്വെർടൈസ്മെന്റ് സ്ട്രാറ്റജി എന്ന നിലയിൽ പേപ്പർ കപ്പ് ബ്രാൻഡിംഗുമായി സിപ് മൈ ബ്രാൻഡ് (sipmybrand) എത്തുന്നത്. സ്വന്തം സ്ഥാപനത്തിന്റെ പ്രൊമോഷന് വേണ്ടി വികസിപ്പിച്ചെടുത്ത പേപ്പർ കപ്പ് ബ്രാൻഡിംഗ് ആശയം പിന്നീട് ബിസിനസ് തലത്തിലേക്ക് എത്തിക്കുകയായിരുന്നു ഈ സംരംഭകർ. കൊച്ചിയാണ് സ്ഥാപനം തന്റെ സർവീസ് ലൊക്കേഷനായി തെരഞ്ഞെടുത്തിരിക്കുന്നത്. മിഹിർ ശശികുമാർ , അരുൺ കുമാർ, ബിജിത്ത് ബേബി, സൂരജ് തുടങ്ങിയ നാലുകൂട്ടുകാരാണ് സിപ് മൈ ബ്രാൻഡ് (sipmybrand) എന്ന വ്യത്യസ്തമായ ആശയത്തിന് പിന്നിൽ.

വിദേശരാജ്യങ്ങളിൽ വ്യാപകമായി വിജയിച്ചുകൊണ്ടിരിക്കുന്ന പേപ്പർകപ്പ് ബ്രാൻഡിംഗ് കേരളത്തിലും പരീക്ഷിച്ചു വിജയിപ്പിക്കുകയാണ് ഈ കൂട്ടുകാർ. 10 വർഷമായി ഗൾഫിൽജോലി ചെയ്തിരുന്ന മിഹിറും ബാംഗ്ലൂരിൽ ജോലിചെയ്യുന്ന അരുൺ കുമാറും ദുബായിലുള്ള ബിജിത്തും കൈവച്ച മേഖല ഐടി ആയിരുന്നു.എന്നാൽ പിന്നീട് സ്വന്തം നാട്ടിൽ ഒരു സംരംഭം എന്ന ആശയം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് സിപ് മൈ ബ്രാൻഡ് (sipmybrand) എന്ന സംരംഭത്തിന് ഇവർ തുടക്കം കുറിക്കുന്നത്. തുടർന്ന് നിക്ഷേപകനായി സൂരജ് കൂടെ ചേർന്നു.

എന്താണ് സിപ് മൈ ബ്രാൻഡ് (sipmybrand) ?

”പേപ്പർ കപ്പുകൾ മുഖാന്തിരം ബ്രാൻഡിംഗ്, അഡ്വെർടൈസിംഗ് എന്നിവ നടത്തുക എന്നതാണ് സിപ് മൈ ബ്രാൻഡ് (sipmybrand) കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മൾ ഒരു പരസ്യം കണ്ടാലോ, ഹോർഡിംഗ് കണ്ടാലോ, റേഡിയോ ജിംഗിൽ കേട്ടാലോ അതിനു ലഭിക്കുന്ന വിസിബിലിറ്റി ടൈം വളരെ കുറവാണ്. ഒരു ടിവി പരസ്യം കൂടി വന്നാൽ 30 സെക്കൻഡ് നീണ്ടു നിൽക്കും,റേഡിയോ ജിംഗിൾസ് ഏതാനും സെക്കൻഡുകൾ മാത്രം, റോഡരുകിലെ ഹോർഡിംഗുകൾക്കും ശരാശരി 5 നിമിഷത്തെ ബ്രാൻഡ് വിസിബിലിറ്റി മാത്രമേ നൽകാനാവൂ. എന്നാൽ പേപ്പർ കപ്പിൽ ബ്രാൻഡ് ചെയ്യുന്നതിലൂടെ, കാപ്പിയോ ചായയോ കുടിക്കാൻ എടുക്കുന്ന ശരാശരി സമയമായ 5 മിനുട്ട് നേരത്തെ ബ്രാൻഡ് വിസിബിലിറ്റി നിങ്ങളുടെ ബ്രാൻഡിന് ലഭിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ബ്രാൻഡ് ജന മനസുകളിൽ റജിസ്റ്റർ ചെയ്യപ്പെടുന്നു” മിഹിർ സിപ് മെയ് ബ്രാൻഡിന്റെ (sipmybrand) ആശയം വ്യക്തമാക്കുന്നു.

പ്രോഡക്റ്റ് ഇമേജുകൾ, ലോഗോകൾ, ക്യു ആർ കോഡ്, കൂപ്പൺ നമ്പറുകൾ, ഡിസ്‌കൗണ്ട് ഓഫറുകൾ, എൻഎഫ്‍സി, ഹാഷ്ടാഗുകൾ (#hashtags) തുടങ്ങിയ കാര്യങ്ങളാണ് കപ്പുകളിൽ പ്രധാനമായും പ്രിന്റ് ചെയ്യുന്നത്.പരമ്പരാഗത പരസ്യ /ബ്രാൻഡിംഗ് രീതികളെ മികച്ച ഒരു കപ്പ് കാപ്പിയിലൂടെ മാറ്റിയെഴുതുക എന്നതാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.ഒപ്പം ബിസിനസ് വളർച്ചയ്ക്കായി പണച്ചെലവ് താരതമ്യേന കുറഞ്ഞ, എന്നാൽ മികച്ച ഫലം ലഭിക്കുന്ന , പരിസ്ഥിതി സൗഹാർദ്ദപരമായ ഒരു ബ്രാൻഡിംഗ് /മാർക്കറ്റിംഗ് രീതിയിലൂടെ എല്ലാത്തരം വലുപ്പച്ചെറുപ്പ വ്യത്യാസം കൂടാതെ ബിസിനസുകളെ വളർത്തുക എന്നതാണ് സിപ് മൈ ബ്രാൻഡിന്റെ വിഷനും മിഷനും മാർക്കറ്റിങ് സ്ട്രാറ്റജി ക്രീയേഷൻ , ഡിസൈനിങ് ,പ്രിന്റിങ് , ഡിസ്ട്രിബൂഷൻ ,മാർക്കറ്റിംഗ് ക്യാമ്പയിൻ ,ഡിജിറ്റൽ മീഡിയ ഇന്റഗ്രേഷൻ എന്നീ സർവീസുകൾക്ക് വേണ്ടി ഒന്നര രൂപയാണ് ഇവർ ഈടാക്കുന്നത്. നിലവിൽ പ്രതിമാസം 5 ലക്ഷം കപ്പുകളാണ് കൊച്ചിയിൽ മാത്രം വിതരണം ചെയ്യുന്നത്.

  മിനിമം ഓർഡർ 35000 കപ്പുകൾ

ഇത്തരത്തിൽ ബ്രാൻഡ് ചെയ്യപ്പെടുന്ന കപ്പുകൾ തിരക്കേറിയ ഹാങ്ഔട്ട് ഇടങ്ങളിലും റെസ്റ്റോറന്റുകളിലും ഐടി പാർക്കുകളിലും സൗജന്യമായി വിതരണം ചെയ്യുന്നു. അതിനു വേണ്ടി മാത്രം കേരളത്തിൽ ഉടനീളം പല റെസ്റ്റോറന്റുകളുമായി ടൈ അപ്പ് ഉണ്ടാക്കിയിട്ടുണ്ട് സിപ് മൈ ബ്രാൻഡ് (sipmybrand) .ഓഫീസുകൾ, കഫേകൾ, പ്രാദേശിക ചായ വിതരണക്കാർ, ഇവന്റുകൾ തുടങ്ങി എവിടെയൊക്കെയാണോ നിങ്ങളുടെ ടാർജറ്റ് ഓഡിയൻസ് ഉള്ളത്, അവിടെയെല്ലാം സിപ് മൈ ബ്രാൻഡ് (sipmybrand) തങ്ങളുടെ ഉൽപ്പന്നം എത്തിക്കുന്നു. ബ്രാൻഡിന് പരമാവധി വിസിബിലിറ്റി കിട്ടുക എന്നത് മാത്രമാണ് സിപ് മൈ ബ്രാൻഡ് (sipmybrand) ലക്ഷ്യമിടുന്നത്.

ബ്രാൻഡിംഗിന്റെ ആവശ്യകത അനുസരിച്ച് 100 മില്ലി 300 മില്ലി കപ്പുകളാണ് ഉപയോഗിക്കുക.ഓർഡർ നൽകി അഡ്വാൻസ് പേയ്‌മെന്റ് നടത്തിയാൽ 20 മുതൽ 25 ദിവസത്തിനുള്ളിൽ ബ്രാൻഡിംഗ് കാമ്പയിൻ ആരംഭിക്കും.

ഡിജിറ്റൽ ബ്രാൻഡിംഗിനെക്കാൾ മികച്ച പ്രതികരണമാണ് പേപ്പർ കപ്പ് ബ്രാൻഡിലൂടെ ലഭിക്കുന്നത് എന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു. ഇതിനു കാരണം വിസിബിലിറ്റി ടൈം കൂടുതലാണ് എന്നത് തന്നെയാണ്.ഓഫീസുകൾ, റസ്റ്റോറന്റുകൾ തുടങ്ങി ആൾക്കൂട്ടമുളള ഏതൊരു സ്ഥലത്തും ഇത്തരത്തിൽ ബ്രാൻഡിംഗ് ചെയ്ത പേപ്പറുകപ്പുകൾ വിതരണം ചെയ്യുന്നു. മറ്റ് ബ്രാൻഡ് പ്രൊമോഷനുകൾക്കായി ചെലവഴിക്കുന്ന തുകയുമായി ചേർത്ത് വായിക്കുമ്പോൾ പേപ്പർകപ്പ് ബ്രാൻഡിംഗ് ലാഭകരമാണ്. വളരെയെളുപ്പത്തിൽ റിസൾട്ട് ഉണ്ടാക്കാൻ ഇതുകൊണ്ട് സാധിക്കുന്നു.

നിക്ഷേപകരെ തേടുന്നു

വ്യത്യസ്തമായ ആശയത്തിന്റെ പിൻബലത്തിൽ തുടക്കം മുതൽക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സിപ് മൈ ബ്രാൻഡ് (sipmybrand) കൊച്ചിക്ക് പുറമെ മറ്റ് ജില്ലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സ്ഥാപനം നിക്ഷേപകരെ തേടുന്നു. വ്യത്യസ്തമായ ബിസിനസ് ആശയങ്ങളിൽ താല്പര്യമുള്ള ഏതൊരു വ്യക്തിക്കും സിപ് മൈ ബ്രാൻഡിന്റെ ഭാഗമായി നിക്ഷേപം നടത്താം.

തൊഴിലവസരം/സഹവര്‍ത്തകത്വം

ജോലി നോക്കുന്ന വ്യക്തികൾക്കും മാർക്കറ്റിംഗ് കമ്പനികൾക്കും sipmybrand ഉമായി കൈ കോർത്ത് കമ്മീഷൻ വ്യവസ്ഥയിൽ വർക്ക് ചെയ്തു ഏകദേശം മാസം പതിനായിരം മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ സമ്പാദിക്കാം send your cv to sales@sipmybrand.com

ഓഫീസുകൾക്ക് ഫ്രീ കപ്പുകൾ

25 ആളുകളിൽ കൂടുതൽ ഉള്ള ഓഫീസുകൾക്ക് പേപ്പർ കപ്പുകൾ സൗജന്യമായി സിപ് മൈ ബ്രാൻഡ് (sipmybrand ) വിതരണം ചെയ്യുന്നു. ഇത്തരത്തിൽ കപ്പുകൾ ലഭിക്കാൻ താൽപര്യപ്പെടുന്ന സ്ഥാപനങ്ങൾ അവിടെ ജോലി ചെയ്യുന്നവരുടെ എണ്ണം, പ്രതിദിനം ആവശ്യമായി വരുന്ന കപ്പുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ സഹിതം സിപ് മൈ ബ്രാൻഡിനെ സമീപിച്ചാൽ മാത്രം മതി.

കോൺടാക്റ്റ് : 9544127263 ,7510464407,

sales@sipmybrand.com

http://www.sipmybrand.com/

കടപ്പാട് : ഫഹദ് ഫാസിൽ ,ഒരു ഇന്ത്യൻ പ്രണയകഥ , സത്യൻ അന്തിക്കാട്

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ദുരന്തനിവാരണ സാന്ത്വന സേനയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും

ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരെയും സ്റ്റാഫംഗങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) ഉഷാകുമാരി നിര്‍വഹിച്ചു

Published

on

0 0
Read Time:4 Minute, 23 Second

കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ പരിഗണിച്ച് സമൂഹത്തില്‍ ഏറ്റവും അവശതയനുഭവിക്കുന്ന കിടപ്പിലായ രോഗികളെയും കുടുംബങ്ങളെയും സഹായിക്കുവാനായി ‘ദുരന്തനിവാരണ സാന്ത്വന സേനയ്ക്ക്’ തുടക്കമായി. ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരെയും സ്റ്റാഫംഗങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) ഉഷാകുമാരി നിര്‍വഹിച്ചു. സാന്ത്വനമെന്ന വാക്കും അതിന്റെ വിലയും തീക്ഷ്ണതയും മനസ്സിലാക്കാന്‍ അത്തരമൊരവസ്ഥയില്‍കൂടി കടന്നുപോയവര്‍ക്കു മാത്രമേ കഴിയൂവെന്ന് സ്വന്തം അനുഭവങ്ങള്‍ വിശദീകരിച്ച് ഉദ്ഘാടക വിവരിച്ചത് ചടങ്ങിന് വ്യത്യസ്ത അനുഭവമായി.

ആല്‍ഫ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാഫിനും വളണ്ടിയര്‍മാര്‍ക്കുമുള്ള അവാര്‍ഡുകളും സ്റ്റാന്‍ഫോര്‍ഡ് മെഡിസിന്‍, ടാറ്റാ ട്രസ്റ്റ്, നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, എക്വിപ് ഇന്ത്യ എന്നിവര്‍ സംയുക്തമായി നടത്തിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുത്ത ആല്‍ഫ ടീമിനുള്ള സര്‍ട്ടിഫിക്കറ്റുകളും പാലിയേറ്റീവ് കെയര്‍ നഴ്‌സിംഗ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും തഹസില്‍ദാര്‍ വിതരണം ചെയ്തു.

Advertisement

ദുരന്തനിവാരണ സാന്ത്വന സേനയ്ക്കു കീഴില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കമുള്ളവരെ അണിനിരത്തിയും പരിശീലനം നല്‍കിയും വിപുലപ്പെടുത്താനാണ് ആല്‍ഫ ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ അറിയിച്ചു. അതിനായി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കും. നിലവില്‍ ഓരോ സെന്ററിലെയും 11 പേരെ ഉള്‍പ്പെടുത്തിയാണ് സേനയ്ക്കു രൂപം നല്‍കിയിട്ടുള്ളത്. ഇവര്‍ ദുരന്ത സാഹചര്യങ്ങളില്‍ വീടുകളില്‍നിന്ന് അഭയകേന്ദ്രങ്ങളിലേക്കു മാറ്റേണ്ടവരെ നേരത്തെ കണ്ടെത്തുകയും ഒട്ടും വൈകാതെ സഹായങ്ങള്‍ നല്‍കുകയും ചെയ്യും. ഓരോ സെന്ററും ചുരുങ്ങിയത് 5 രോഗികളെയെങ്കിലും പാര്‍പ്പിക്കാവുന്ന രീതിയില്‍ ഒരുങ്ങുകയും ഒപ്പം ക്യാമ്പുകളിലോ വീടുകളിലോ കഴിയുന്ന പാലിയേറ്റീവ് പരിചരണം വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യും. കൂടാതെ ആല്‍ഫ ഡയാലിസിസ് സെന്റര്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് കുറഞ്ഞത് ദിനംപ്രതി 20 അധിക ഡയാലിസിസ് ചെയ്യുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ.കദീജാബി സ്വാഗതം പറഞ്ഞ യോഗത്തില്‍ ആല്‍ഫ മെഡിക്കല്‍ ഹെഡ് ഡോ. ജോസ് ബാബു, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗം വി.ജെ.തോംസണ്‍്, എസ്.എ.പി.സി. ചീഫ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വീനസ് തെക്കല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചീഫ് ഫിസിയോതെറാപ്പിസ്റ്റ് സി.കെ.സനൂപ് നന്ദി പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

യുഎഇയിലേയ്ക്കുള്ള സ്പൈസസ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബയര്‍-സെല്ലര്‍ സംഗമം

അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു

Published

on

0 0
Read Time:4 Minute, 6 Second

യുഎഇയിലേയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡും അബുദബിയിലെ ഇന്ത്യന്‍ എംബസിയും ആഗോള ബയര്‍-സെല്ലര്‍ സംഗമം നടത്തി. അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു വലിയ ഇറക്കുമതി രാജ്യമാണെന്നതിനു പുറമെ യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളിലേയ്ക്കുള്ള വാതായനം കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സന്ദീപ് കുമാര്‍ ബയ്യപ്പു പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ പുരാതനകാലം മുതല്‍ ഉള്ളതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷന്‍ ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു. കോവിഡിനു ശേഷം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നതിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടി. കോവിഡ് സമയത്ത് കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡ് തുടര്‍ച്ചയായി ബയര്‍-സെല്ലര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു വരികയാണെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു.

Advertisement

യുഎഇയിലേയ്ക്കുള്ള സുഗന്ധവ്യഞ്ജന, ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ദുബായ് മുനിസിപ്പാലിറ്റി സീനിയര്‍ ഫുഡ് ഹൈജീന്‍ ഓഫീസര്‍ ഹസ്സ അല്‍ സുമൈതി സംസാരിച്ചു.

ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതിയില്‍ നാലാം സ്ഥാനമാണ് ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ യുഎഇക്കുള്ളത്. 2020-21 വര്‍ഷം 220 മില്യണ്‍ ഡോളര്‍ മതിയ്ക്കുന്ന 1,14,400 ടണ്‍ സ്പൈസസാണ് ഇന്ത്യ യുഎഇയിലേയ്ക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതിയുടെ മൂല്യത്തിന്റെ 5%വും അളവിന്റെ 6%വും വരും ഇത്. 2020-21 വര്‍ഷം ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതി 4178.81 ദശലക്ഷം ഡോളറായിരുന്നു. 17,58,985 ടണ്‍ സ്പൈസസാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മൂല്യത്തില്‍ 4 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലും അതാദ്യമായി ഇന്ത്യന്‍ സ്പൈസസ് കയറ്റുമതി പിന്നിടുകയുണ്ടായി. കോവിഡുണ്ടായിട്ടും അളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37%വും രൂപയില്‍ 16%വും ഡോളറില്‍ 11%വും വര്‍ധന.

മുളക്, ജീരകം, ജാതി, ഏലം, മഞ്ഞള്‍, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കാണ് യുഎഇയില്‍ നിന്ന് ഏറ്റവും ഡിമാന്‍ഡുള്ളത്. സുസ്ഥാപിതമായ കയറ്റുമതി ബന്ധവും വളര്‍ച്ചാസാധ്യതകളും റീഎക്സ്പോര്‍ട് ഹബ് എന്ന നിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം യുഎഇ ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും സംഗമം വിലയിരുത്തി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending