Connect with us

Travel

അൽപം ഭയം, ആവേശം…ടൈഗർ ഹിൽ സിമട്രി

സെമിട്രി വിട്ടു പുറത്തേക്ക് ഇറങ്ങിയാലും കുന്നിറങ്ങി പോകുന്ന വഴികളിലെല്ലാം ആ നിശബ്ദദയും ബ്രിട്ടീഷ് യുഗത്തിന്റെ ഓർമകളും നമ്മെ വിടാതെ പിന്തുടരും

Media Ink

Published

on

യാത്രകൾ….ഓരോ യാത്രകളും ഓരോ പുതിയ അനുഭവങ്ങളാണ്…കൂട്ടമായി പോകുന്ന യാത്രകളേക്കാൾ ഏറെ ചിലർ സോളോ ട്രാവലുകൾ ഇഷ്ട്ടപ്പെടുന്നതിനു പിന്നിലെ പ്രധാനകാരണവും ഇത് തന്നെയാണ്. അറിയാത്ത വഴികളിലൂടെ സഞ്ചരിച്ച്, പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടെത്തി.. കാറ്റിനോടും കടലിനോടും കഥ പറഞ്ഞു നടത്തുന്ന യാത്രകൾ…. പ്രകൃതിയുടെ ഓരോ മിടിപ്പിലും അലിഞ്ഞു ചേർന്ന് കാടിന്റെ താരട്ടേറ്റുവാങ്ങി നടത്തുന്ന ഒരു യാത്രയും ഒരു യാത്രികനും മറക്കാനാവില്ല.

സോളോ യാത്രകളിൽ പലരും തേടുന്നത് അല്പം സാഹസമാണ്. ഇത്തരത്തിൽ ആവേശവും സാഹസവും ഉള്ള യാത്രികരെ കാത്ത് ഊട്ടിയിൽ ഒരിടമുണ്ട്. ടൂറിസ്റ്റ് മാപ്പുകളിൽ അത്രകണ്ട് ഇടം പിടിക്കാത്ത, സഞ്ചാരികളാൽ അധികം എക്സ്പോസ്ഡ് ആവാത്ത ഒരിടം. ഊട്ടി കൂനൂരിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയായി കാടിന്റെ മടിത്തട്ടിൽ കിടക്കുന്ന ടൈഗർ ഹിൽ സിമട്രി.

Advertisement

അതെ, ശവക്കോട്ട തന്നെ… എന്താണ് ഒരു ശവക്കോട്ടയിൽ ഇത്ര കാണാൻ എന്നാണ് ചോദ്യമെങ്കിൽ അതിനുള്ള ഉത്തരം നൽകേണ്ടത് ഇവിടുത്തെ കാഴ്ചകൾ തന്നെയാണ്. പഴയ ഡ്രാക്കുള പ്രഭുവിന്റെ കഥയെയും, ഡ്രാക്കുള കൊട്ടാരത്തിന്റെ ചുവരുകളെയും ഓർമിപ്പിക്കുന്ന രീതിയിലുള്ള കറുത്ത കല്ലുകൾ കൊണ്ടുള്ള പ്രവേശ കവാടത്തോടെ ആരംഭിക്കുന്നു ഇവിടുത്തെ കാഴ്ചകൾ. സന്തോഷം പങ്കിടാനും ഉല്ലസിക്കാനും പറ്റിയ ഇടമല്ല ടൈഗർ ഹിൽ സിമെട്രി. ഇത് സാഹസികരെ കാത്തിരിക്കുന്ന അല്പം നിഗൂഢത നിറഞ്ഞ ഒരിടമാണ്.

തകർന്നു കിടക്കുന്ന കറുത്ത കൽമതിലുകൾ ആരിലും അല്പം ഭീതി ജനിപ്പിക്കാൻ മാത്രം പര്യാപ്തമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ മരണപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശവക്കല്ലറകളാണ് ഇവിടെയുള്ളത്. എന്നാൽ നാം കണ്ടു ശീലിച്ച സെമിത്തേരികളിൽ നിന്നും വ്യത്യസ്തമായി നിറയെ മരങ്ങളും പച്ചപ്പും ഉദ്യാനവും കൽപ്രതിമകളും ഈ സെമിത്തേരിയെ വ്യത്യസ്തമാക്കുന്നു. ശവക്കല്ലറകൾ പോലും ഒന്നിനൊന്നു വ്യത്യസ്തം.

കാലപ്പഴക്കം കൊണ്ട് പ്രതിമയ്ക്ക് കേടുപാടുകൾ വന്നിട്ടുണ്ടെങ്കിലും ഭംഗിക്ക് യാതൊരു കുറവും വന്നിട്ടില്ല. ചീവീടുകളുടെ ശബ്ദമില്ലാതെ മറ്റൊന്നും ഈ കാണാന്തരീക്ഷത്തിൽ കേൾക്കാനില്ല എന്നത് ഭീതി ജനിപ്പിക്കുന്ന കാര്യം തന്നെയാണ്.

എന്നിരുന്നാലും ധൈര്യമുള്ളവർക് ഈ ദൃശ്യങ്ങൾ നന്നായി ആസ്വദിക്കാം. കാട്ടുമൃഗങ്ങൾ ഇവിടെ സ്ഥിരം സന്ദർശകരാണ് എന്നതിനാൽ ഒറ്റക്ക് ഇവിടേക്ക് വരുന്നത് റിസ്‌ക്കാണ്. കൂടെ, ദേവദൂതൻ തുടങ്ങിയ സിനിമകളുടെ ലൊക്കേഷനായി ഈ സ്ഥലത്തെ നമ്മൾ ഓരോരുത്തരുംകണ്ടിട്ടുണ്ട്.

വിടാതെ പിന്തുടരുന്ന നിശബ്ദദയാണ് പ്രധാന വില്ലൻ. സെമിട്രി വിട്ടു പുറത്തേക്ക് ഇറങ്ങിയാലും കുന്നിറങ്ങി പോകുന്ന വഴികളിലെല്ലാം ആ നിശബ്ദദയും ബ്രിട്ടീഷ് യുഗത്തിന്റെ ഓർമകളും നമ്മെ വിടാതെ പിന്തുടരും .എന്നാൽ ആവേശവും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്നവർക്ക് പോകാവുന്ന ഇടം തന്നെയാണിത്.സാഹസികയാത്ര ഇഷ്ടപ്പെടുന്ന ബൈക്ക് യാത്രികർക്ക് ചേർന്നയിടം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.

Advertisement

Life

കനലിലും വാടാതെ; മനക്കരുത്തില്‍ പിറന്ന ‘അയണ്‍ലേഡി’

പ്രതീക്ഷകള്‍ ഇല്ലാതായ, സ്വപ്നങ്ങള്‍ക്ക് നിറം നഷ്ടപ്പെട്ട അവസ്ഥയില്‍ ട്യൂറിയ നടത്തിയ തിരിച്ചറിവിന്റെ അനുഭവങ്ങളാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിനായി അവര്‍ പങ്കുവയ്ക്കുന്നത്

Media Ink

Published

on

ട്യൂറിയ പിറ്റ്, ആഗോളതലത്തില്‍ ആരാധകരുള്ള മോട്ടിവേഷണല്‍ സ്പീക്കര്‍. മൈനിംഗ് എന്‍ജിനീയര്‍, അത്‌ലറ്റ് , മോഡല്‍ എന്നീ നിലകളില്‍ പേരെടുത്ത ട്യൂറിയ സ്വയം തെരെഞ്ഞെടുത്ത പ്രൊഫഷനല്ല മോട്ടിവേഷണല്‍ സ്പീക്കറുടേത്. അപ്രതീക്ഷിതമായ ഒരപകടത്തില്‍ ശരീരമാസകലം പൊള്ളിയടര്‍ന്ന ട്യൂറിയയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവില്‍ വിധി അവരെ ഭദ്രമായി ഏല്‍പ്പിച്ച റോളാണത്. പ്രതീക്ഷകള്‍ ഇല്ലാതായ, സ്വപ്നങ്ങള്‍ക്ക് നിറം നഷ്ടപ്പെട്ട അവസ്ഥയില്‍ ട്യൂറിയ നടത്തിയ തിരിച്ചറിവിന്റെ അനുഭവങ്ങളാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിനായി അവര്‍ പങ്കുവയ്ക്കുന്നത്.

തിരിച്ചടികളില്‍ മനസ്സ് തളര്‍ന്നു പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കഥയാണ് ഓസ്‌ട്രേലിയന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ആയ ട്യൂറിയ പിറ്റിന്റേത്. ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തുന്ന ഒരപകടം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എന്തിനേറെ വ്യക്തിത്വത്തെ പോലും മാറ്റിമറിക്കുന്ന ഒന്നാണ്. അത്തരമൊരു നിമിഷത്തെ അടുത്തറിയുകയും തെല്ലും കൂസാതെ മരണത്തില്‍ നിന്നും നേട്ടങ്ങളിലേക്ക് ഓടിക്കയറുകയും ചെയ്തയ വ്യക്തിയാണ് ട്യൂറിയ പിറ്റ്.

Advertisement

ട്യൂറിയയുടെ കഥയാരംഭിക്കുന്നത് 1987 ലാണ്. 1987 ജൂലായ് 24നു ഫ്രാന്‍സിലാണു ട്യൂറിയ പിറ്റ് ജനിച്ചത്. അവള്‍ക്കു 3 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറി. പിന്നീട് ഓസ്‌ത്രേലിയന്‍ സിറ്റിസണ്‍ഷിപ്പില്‍ ഒരു ഓസ്‌ത്രേലിയക്കാരിയായിട്ടായിരുന്നു ട്യൂറിയയുടെ ജീവിതം. ചെറുപ്പംമുതല്‍ പഠനത്തിലും കായികരംഗത്തും ട്യൂറിയ മിടുക്കിയായിരുന്നു ട്യൂറിയ. ഭാവിയില്‍ ആരാകണം , എന്താകണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ ചെറുപ്പം മുതല്‍ക്ക് ട്യൂറിയക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം മൈനിംഗ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. ആ രംഗത്ത് ധാരാളം ജോലി സാധ്യതകള്‍ ഉള്ളതിനാലാണ് വനിതകള്‍ ആരും അധികം കൈവയ്ക്കാത്ത ആ മേഖലാതന്നെ ട്യൂറിയ തെരെഞ്ഞെടുത്തത്. എന്നാല്‍ പഠനകാലയളവില്‍ തന്നെ ട്യൂറിയ മോഡലിങ്ങിലും അത്‌ലറ്റിക്‌സിലും തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഈ രണ്ടു രംഗത്തും ട്യൂറിയ ഒരു വിജയമായിരുന്നു. മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുക എന്നത് ട്യൂറിയയുടെ ശീലമായിരുന്നു. അങ്ങനെയാണു തന്റെ 24 ആം വയസില്‍ കിംബേര്‍ലി മാരത്തണിലേക്ക് ട്യൂറിയ എത്തുന്നത്.

അതായിരുന്നു ട്യൂറിയയുടെ ജീവിതം മൊത്തത്തില്‍ മാറ്റിമറിച്ച സംഭവം.2011 സെപ്റ്റംബര്‍ 2 ആം തീയതി നടന്ന ആ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഏറെ തയ്യാറെടുപ്പുകളോടും ആത്മവിശ്വാസത്തോടും കൂടിയാണ് ട്യൂറിയ എത്തിയത്. ഓസ്‌ട്രേലിയയിലെ ഏറെ പ്രശസ്തമായ ആ അള്‍ട്രാ മാരത്തണിനായി നാട് ഒരുങ്ങിക്കഴിഞ്ഞിരുന്നു.100 കിലോമീറ്ററാണ് ഓടേണ്ട ദൂരം. മാനസികമായും ശാരീരികമായും ഏറെ ഫിറ്റായിരുന്ന ട്യൂറിയക്ക് അന്ന് വിജയത്തില്‍ കുറഞ്ഞൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ദൂരം കൂടുതലാണ് എന്നതിനാല്‍ തന്നെ അധികം ജനവാസമില്ലാത്ത മേഖലകള്‍ താണ്ടി വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. മത്സരത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. വിസില്‍ മുഴങ്ങി. വലിയ ജനക്കൂട്ടം, ദൂരെ കാത്തിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു. ദൂരത്തിന്റെയും വേഗതയുടെയും അടിസ്ഥാനത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ആള്‍കൂട്ടം ചെറുതായി വന്നു കൊണ്ടിരുന്നു.

കിംബേര്‍ലി എന്നയിടം പുല്‍മേടുകള്‍ക്ക് ഏറെ പ്രശസ്തമാണ്. പെട്ടന്നാണ് കിംബേര്‍ലി പുല്‍മേടുകളെ വിഴുങ്ങിക്കൊണ്ട് അപ്രതീക്ഷിതമായാണു കാട്ടുതീ പടര്‍ന്നത്.നിര്‍ഭാഗ്യവശാല്‍ ട്യൂറിയ പിറ്റ് ഓടിയിരുന്ന വഴിക്കായിരുന്നു കാട്ടുതീയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ചെറുത്ത് നില്‍ക്കുന്നതിനുള്ള അവസരം ലഭിക്കും മുന്‍പേ ആളിപടര്‍ന്ന തീ ട്യൂറിയയെ വിഴുങ്ങി. ധാരാളം അത്‌ലറ്റുകള്‍ക്ക് പൊള്ളലേറ്റു എങ്കിലും ട്യൂറിയ അകപ്പെട്ടപോലെ അഗ്‌നി കോളത്തില്‍ ആരും അകപ്പെട്ടിരുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടി പൊള്ളലേറ്റു നിലത്തു വീണു. മരണത്തെ മുഖാമുഖം നിമിഷങ്ങളായിരുന്നു അവ.

വിവരമറിഞ്ഞ സംഘാടകര്‍ സ്ഥലത്തേത്ത് പ്രാഥമിക ചികിത്സ നല്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മണിക്കൂറുകളെടുത്തു ട്യൂറിയയെയും മറ്റു താരങ്ങളെയും ആശുപത്രിയിലെത്തിക്കാന്‍. സംഘാടകര്‍ ഹെലികോപ്ടറില്‍ നടത്തിയ പരിശോധനയിലാണ്
ട്യൂറിയ കിടക്കുന്ന ഇടം കണ്ടെത്താനായത്. ആശുപത്രിയില്‍ എത്തിച്ച ട്യൂറിയയുടെ നില അതീവ ഗുരുതരമായിരുന്നു. 65 ശതമാനം പൊള്ളലേറ്റു. ജീവന്‍ രക്ഷിക്കാനാകുമോ എന്ന സംശയത്തിലായിരുന്നു ഡോക്റ്റര്‍മാര്‍. എന്നാല്‍ അസാധാരണ ഇച്ഛാശക്തിയുള്ള പെണ്‍കുട്ടിയായിരുന്നു ട്യൂറിയ പിറ്റ്. ഒരു മാസത്തോളം കോമയിലായിരുന്ന ട്യൂറിയ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.

സാധാരണ ജീവിതത്തിലേക്ക് ഇനി അവള്‍ക്കു മടങ്ങി വരാനാകില്ലെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. 6 മാസം ആശുപത്രിയില്‍ കഴിഞ്ഞു. ആ കാലഘട്ടത്തിലൊന്നും ആരോടും ട്യൂറിയ സംസാരിച്ചില്ല. അപകടമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും അവള്‍ക്ക് രക്ഷനേടാന്‍ കഴിഞ്ഞിരുന്നില്ല. ദേഹമാസകലം പൊള്ളിയതിനു പുറമെ കൈകളിലെ 7 വിരലുകള്‍ നഷ്ടപ്പെട്ടു. 6 മാസത്തിനിടെ 200 ശസ്ത്രക്രിയകളാണ് ശരീരത്തില്‍ നടത്തിയത്. ഏതൊരു മനുഷ്യനും താങ്ങാന്‍ കഴിയുന്നതിലേറെ വേദന അക്കാലയളവില്‍ ട്യൂറിയ പിറ്റ് അനുഭവിച്ചു.ഏകദേശം രണ്ടു വര്‍ഷമെടുത്തു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍. ആശുപത്രിയുടെ മനം മടുപ്പിക്കുന്ന മണം അവളുടെ ചിന്തകളില്‍ നിന്നും എന്നിട്ടും മാഞ്ഞില്ല. ആശുപത്രിയിലെ അവസാന നാളുകള്‍ ഒറ്റപ്പെട്ട ജീവിതമായിരുന്നു. ആ കാലയളവിലെല്ലാം ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് അവള്‍ ജീവിച്ചത്.

ഉറച്ച തീരുമാനത്തോടെ മടക്കം

ആശുപത്രി വിട്ടിറങ്ങുമ്പോള്‍ ഡോക്ടര്‍മാര്‍ അവളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. പയ്യെ പയ്യെ ജീവിതത്തിലേക്ക് വരണമെന്ന് അവളോട് പറഞ്ഞുകൊണ്ടിരുന്നു. മോഡല്‍ ആയിരുന്ന ഒരു വ്യക്തിക്ക് തന്റെ പൊള്ളിയടര്‍ന്ന ശരീരത്തെ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന് ഡോക്റ്റര്‍മാര്‍ ഭയന്നിരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ട്യൂറിയയോട് ഇനിയെന്താണു ഭാവി പരിപാടിയെന്ന് ചോദിച്ച ഒരു ഡോക്ടറോട് അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുക്കുകയാണു ലക്ഷ്യമെന്നു അവള്‍ പറഞ്ഞു. നീന്തലും സൈക്ലിങ്ങും ഓട്ടവുമെല്ലാം ചേര്‍ന്നു കഠിനമാണ് അയണ്‍മാന്‍ കോംപറ്റിഷന്റെ കടമ്പകള്‍. നിരാശാബോധം കൊണ്ട് ട്യൂറിയ കളിയാക്കിയതാണെന്നാണു ഡോക്ടര്‍ കരുതിയത്.എന്നാല്‍ ട്യൂറിയയുടെ വാക്കുകള്‍ സത്യമായിരുന്നു.

നിശബ്ദതയുടെ ലോകത്ത് അവള്‍ സ്വയം വെറുക്കുകയായിരുന്നില്ല. തിരിച്ചു വരവിനുള്ള വഴികള്‍ തേടുകയായിരുന്നു. വീണ്ടും ഒരു കുതിപ്പിനായി, ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനായി സ്വയം സജ്ജയാകുകയായിരുന്നു. അതില്‍ ട്യൂറിയ വിജയിക്കുകയും ചെയ്തു. അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുകണമെന്നു ഡോക്റ്ററോട് പറഞ്ഞത് അവളുടെ ഉറച്ച തീരുമാനമായിരുന്നു. ആ തീരുമാനത്തില്‍ ഉറപ്പ് മനസിലാക്കിയ ഭര്‍ത്തവ് മൈക്കിളും അമ്മയും പ്രോത്സാഹിപ്പിച്ചു. കിടക്കയില്‍ തളര്‍ന്നിരിക്കുമ്പോള്‍, വിരൂപമായി മാറി മുഖത്തു നോക്കി കരച്ചില്‍ നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുക്കാനുള്ള അവളുടെ ആഗ്രഹത്തിനു കുടുംബം കരുത്തേകിക്കൊണ്ടിരുന്നു.

മൂന്നു വര്‍ഷമെടുത്തു അപകടത്തിനുശേഷം ട്യൂറിയക്ക് സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങാന്‍.2014 മുതല്‍ ട്യൂറിയ പരിശീലനം ആരംഭിച്ചു. എന്നാല്‍ വിചാരിച്ച പോലെ ശരീരം വഴങ്ങാത്തതും പേശികള്‍ വലിയുമ്പോള്‍ ഉള്ള വേദനയും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ പിന്തിരിയാന്‍ തയ്യാറല്ലായിരുന്നു ട്യൂറിയ.അവളുടെ നിശ്ചയദാര്‍ഢ്യം അതിനെയെല്ലാം അതിജീവിച്ചു. അങ്ങനെ 2016ല്‍ സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അയണ്‍മാന്‍ കോംപറ്റീഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇനി ഒരിക്കലും തനിക്ക് ആരാധകര്‍ ഉണ്ടാകില്ലെന്ന് കരുതിയ ട്യൂറിയക്ക് നിറഞ്ഞ സദസിന്റെ കയ്യടി നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ നാളുകളില്‍ നിന്നും കരകയറാന്‍ ട്യൂറിയക്ക് കരുത്തായത് ഭര്‍ത്താവ് മൈക്കിളിന്റെ സമീപനമാണ്. അപകടം നടക്കുമ്പോള്‍ ബാല്യകാല സുഹൃത്തും പൊലീസ് ഓഫിസറുമായ മൈക്കിളുമായുള്ള വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ പൊള്ളലേറ്റ് വെന്തുരുകിയിട്ടും ട്യൂറിയയെ മൈക്കിള്‍ കൈവിട്ടില്ല. വിവാഹത്തിലൂടെ അവളെ ചേര്‍ത്ത് നിര്‍ത്തി. ലോകത്തെ അഭിമുഖീകരിക്കുന്നതിനുള്ള ധൈര്യം പകര്‍ന്നത് മൈക്കിള്‍ ആയിരുന്നു. മത്സരം ജയിച്ചതോടെ ആളുകള്‍ ട്യൂറിയയെ തേടിയെത്തി. യഥാര്‍ത്ഥ അയണ്‍ലേഡി എന്ന് അവര്‍ വിശേഷിപ്പിച്ചു. പിന്നീടാണ് ട്യൂറിയ മോട്ടിവേഷണല്‍ ക്‌ളാസുകളില്‍ സജീവമാകുന്നത്. ‘അണ്‍മാസ്‌ക്ഡ്’, ‘ഗുഡ് സെല്‍ഫി’ തുടങ്ങിയവ തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി എഴുതിയ ട്യൂറിയയുടെ പുസ്തകങ്ങളാണ്. ‘ഇന്റര്‍പ്ലാസ്റ്റ് ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസീലന്‍ഡി’ന്റെ അംബാസഡറാണ്. 2014ല്‍ ‘വുമന്‍ ഓഫ് ദി ഇയര്‍’ ആയി രാജ്യം ട്യൂറിയയെ തിരഞ്ഞെടുത്തു.വെന്തുരുകിയിട്ടും ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയുടെ മുഖമാണ് ഇന്ന് ട്യൂറിയ പിറ്റിന്.

Continue Reading

Kerala

ടൂറിസം എംഎസ് എംഇകള്‍ക്ക് സൗജന്യ ഹെല്‍പ് ഡസ്‌ക്കുമായി വെബ് സിആര്‍എസ് ട്രാവല്‍ ടെക്‌നോളജീസ്

ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലക്ക് ആവശ്യമായ പ്രൊഫെഷണല്‍ സഹായങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്

Media Ink

Published

on

കോവിഡ് 19 സമ്പൂര്‍ണ്ണ അടച്ചിടല്‍ തകര്‍ത്ത രാജ്യത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക്
താങ്ങാകാന്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ് ഇന്ത്യ ഇന്‍ക്യുബേറ്റഡ് കമ്പനിയായ വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളോജീസ് പുതിയ സൗജന്യ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലക്ക് ആവശ്യമായ പ്രൊഫെഷണല്‍ സഹായങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ടൂറിസം വ്യാവസായത്തിന്റെ തിരിച്ചുവരവിന് ആവശ്യമായ ഉപദേശങ്ങള്‍, സഹായങ്ങള്‍, സാങ്കേതിക വിദ്യ നടപ്പിലാക്കല്‍, തുടങ്ങി വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ ഒരു ശ്രേണിയാകും ടൂറിസം സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക.

Advertisement

അന്താരാഷ്ട്ര ടൂറിസം ദിനമായ സെപ്റ്റംബര്‍ 27 മുതല്‍ എല്ലാ ദിവസവും വൈകീട്ട് 5മുതല്‍ ഒരു മണിക്കൂര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ടോള്‍ ഫ്രീ നമ്പര്‍ എന്നിവ വഴിയാകും ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുക. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, പരമ്പരാഗത ട്രാവല്‍ കമ്പനികള്‍, ഗതാഗത ദാതാക്കള്‍, ടൂറിസം എക്‌സ്പീരിയന്‍സ് ദാതാക്കള്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കുള്ള ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉടനടി അല്ലെങ്കില്‍ കൃത്യമായ ഉറവിടങ്ങളുമായി കൂടിയാലോചിച്ച ശേഷം മറുപടി നല്‍കും.

‘കേരളത്തിലെ ടൂറിസം മേഖലയില്‍ 80ശതമാനവും കയ്യാളുന്നത് എംഎസ്എംഇകളാണ്. കോവിഡ് അടച്ചിടലില്‍ ജീവനക്കാരുടെ തൊഴില്‍ നഷ്ടം ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്ന മേഖലയും ഇതുതന്നെ. എന്നാല്‍ ടൂറിസം ആരംഭിക്കുന്നതോടെ ആഭ്യന്തര യാത്രികരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും ഈ സാഹചര്യത്തിന്റെ നേട്ടം കൊയ്യുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങളെ കൃത്യമായ ആസൂത്രണത്തോടെ തയ്യാറെടുക്കാന്‍ പ്രാപ്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന്, വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളോജീസ് ലിമിറ്റഡ് സ്ഥാപകന്‍ നീല്‍കാന്ത് പരാരത് പറഞ്ഞു.

കൂടാതെ ‘സീറോ മോര്‍ട്ടാലിറ്റി ഇന്‍ ടൂറിസം എംഎസ്എംഇ’
(#ZeroMortalityInTourismMSMEs) എന്ന ഹാഷ്ടാഗില്‍ ഒരു ദേശീയ ക്യാമ്പയിനും ആരംഭിക്കും. കേന്ദ്ര ടൂറിസം റീജണല്‍ ഡയറക്ടര്‍(വെസ്റ്റ് &സെന്‍ട്രല്‍)വെങ്കടേശ്ശന്‍ ദത്താറേയന്‍ ക്യാമ്പയിന്‍ ഓണ്‍ലൈനായി ഉത്ഘാടനം ചെയ്യും.

വ്യവസായം പുന:രാരംഭിക്കുന്നതിനുള്ള
ആസൂത്രണത്തിന് സൗജന്യ കണ്‍സള്‍ട്ടിങ്, കോവിഡ് പ്രോട്ടോകോള്‍,
സുരക്ഷ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ചിലവ് ചുരുക്കല്‍, സെയില്‍സ്, കോവിഡ് അനന്തര വിപണി സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.webcrstravel.com/tourism-help-desk/
എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴിയോ +91 6238059497 വാട്‌സപ്പ് നമ്പറിലോ ബന്ധപ്പെടുക.

Continue Reading

Life

ഭീമന്‍ ആമകള്‍, ഇഗ്വാനകള്‍…അത്ഭുത ദ്വീപായി ഗാലപ്പഗോസ്

ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്

Media Ink

Published

on

ഗാലപ്പ്പഗോസ് ദ്വീപുകളെപ്പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് കേള്‍ക്കണം… പറ്റുമെങ്കില്‍ ഒന്ന് കാണണം.എന്നാല്‍ ആ കാഴ്ചയാത്ര എളുപ്പമാകില്ല എന്നുറപ്പ്. പ്രപച്ച വൈവിധ്യങ്ങളുടെ വലിയൊരു കലവറ തന്നെയാണ് ഗാലപ്പഗോസ് ദ്വീപുകളില്‍ നിന്നും പ്രകൃതി സംരക്ഷിച്ചു പോരുന്നത്.

ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഒരിക്കല്‍ അതിശക്തമായ ഭൂമികുലുക്കമുണ്ടായി, പുറത്തുവന്ന ലാവകളാല്‍ രൂപപ്പെട്ട 7 ദീപുകളുടെ കൂട്ടമാണ് ഗാലപ്പഗോസ്.

Advertisement

തീര്‍ത്തും വ്യത്യസ്തമായ പ്രകൃതി സാഹചര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്. ചാള്‍സ് ഡാര്‍വിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാര്‍ജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകള്‍. എന്നതാണ് ജീവ ശാസ്ത്രപരമായി ഈ പ്രദേശത്തിന്റെ പ്രത്യേകത.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇന്നേവരെ കാണാന്‍ ഇടയില്ലാത്തയിനം വൈവിധ്യമാര്‍ന്ന ജീവി വിഭാഗങ്ങളെ കാണുന്നതിനുള്ള അവസരമാണ് ഇവിടെ എത്തിയാലുള്ളത്. പ്രധാന ആകര്‍ഷണം ഭീമന്‍ കരയാമകള്‍ തന്നെയാണ്. ഏതാണ്ട് 30 ലക്ഷം വര്‍ഷത്തെ പഴക്കമാണ് ഇവിടുത്തെ കരയാമകള്‍ക്ക് കണക്കാക്കപ്പെടുന്നത്.ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വര്‍ഷം വരെ കഴിയാനാകും എന്നതാണ്.

ഇഇഇ പ്രത്യേകത തന്നെയാണ് ഇവയുടെ വംശനാശത്തിനുള്ള പ്രധാനകാരണവും. ഭക്ഷണവും വെള്ളവും നല്‍കാതെ ഇട്ടാലും പെട്ടെന്നു ചാവാത്തതു കാരണം കപ്പല്‍ യാത്രക്കിടയില്‍ മാസങ്ങളോളം പുതിയ ഇറച്ചി കഴിക്കാം എന്ന ധാരണയില്‍ കപ്പല്‍ യാത്രികരും നാവികരും ഇവയെ പിടിച്ചെടുക്കാറുണ്ട്.

ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണക്കായും ഇവയെ കൊന്നൊടുക്കി.അങ്ങനെ ഈ ഭീഏമാന്‍ ആമകള്‍ പതിയെ പതിയെ ഇല്ലാതായിത്തുടങ്ങി. .ഏതാണ്ട് 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയില്‍ കരയാമകള്‍ കഴിഞ്ഞ 2 നൂറ്റാണ്ടിനിടയില്‍ നശിപ്പിക്കപ്പെട്ടു എന്നത് ഏറെ സങ്കടകരമാണ്.

നമ്മുടെ നാട്ടിലെ ഭീമന്‍ ഉടുമ്പിനു സമാനമായ ഇഗ്വാനകളും ഇവിടെ കാണപ്പെടുന്നു. ഇവയില്‍ സസ്യഭോജികളും ഉണ്ട്. ആറ് അഗ്‌നി പര്‍വതങ്ങളാണ് ഈ ദ്വീപില്‍ ഉള്ളത്.ഇക്വഡോര്‍,വൂള്‍ഫ്,ഡാര്‍വിന്‍,അല്‍സെഡോ,സിറ നെഗ്ര,സെറോ അസോള്‍.ഇവയില്‍ ചിലത് ഇപ്പോഴും സജീവമാണ്. അതിനാല്‍ ഈ പ്രദേശം അത്ര തന്നെ സുരക്ഷിതമല്ലെന്നും പറയാം. പുതിയ ചെറു ദ്വീപുകള്‍ ഈ പ്രദേശത്തായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും ഗാലപ്പഗോസ് ദ്വീപ സമൂഹത്തിന്റെ പ്രത്യേകതയാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Home2 weeks ago

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

Kerala4 weeks ago

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് നടത്തിയ സര്‍വേ ഫലം

Kerala1 month ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

Books1 month ago

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

Business1 month ago

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

Entertainment1 month ago

ബിജു മേനോനും, പാര്‍വതിയും ഒന്നിച്ച ആര്‍ക്കറിയാം’ മെയ് 19ന് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

Viral

Entertainment6 months ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life10 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health12 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life1 year ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 year ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics1 year ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala2 years ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 years ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 years ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Kerala1 month ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍നിന്നും സംരംഭക സമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു

Opinion6 months ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education9 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business10 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion10 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business10 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion10 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion10 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life11 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Auto

Auto9 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto9 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto9 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto10 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto10 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto11 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto11 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto11 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto11 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto11 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending