Connect with us

Entertainment

കേട്ടറിഞ്ഞ കഥകളിലെ ഒടിയനെ തെരഞ്ഞിറങ്ങരുത്! റിവ്യൂ വായിക്കാം

ഫ്രഷ് ആയ ഒരു ഫാന്റസി ത്രെഡ്, അഭിനയിച്ചു ഫലിപ്പിക്കാൻ നടനവിസ്മയം മോഹൻലാൽ എന്നിട്ടും അവ രണ്ടും വേണ്ട രീതിയിൽ ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞില്ല

Published

on

0 0
Read Time:8 Minute, 10 Second

ഒടിയൻ എന്ന വള്ളുവനാടൻ മിത്തിനെ തേടി ആരും ഒടിയൻ കാണാൻ എത്തരുത്. അമിത പ്രതീക്ഷകൾ ഇല്ലാതെ എത്തിയാൽ ഈ ചിത്രം ആസ്വദിക്കാം. വിനീത വിജയൻ എഴുതുന്നു

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയൻ തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളോടെ ഓടുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാർ മേനോൻ ആണ്.

Advertisement

വള്ളുവനാട്ടിലെ വാമൊഴിക്കഥകളിലെ ഏറെ കൗതുകമുണർത്തുന്ന ഒരധ്യായമാണ് ഒടിയന്റേത്. ഒരു നാടോടി കഥയുടെ മനോഹാരിതയും ഒപ്പം തന്നെ ബ്ലാക്ക് മാജിക്കിന്റെയും പേടിപ്പെടുത്തുന്ന കാല്പനികതയുടെയും മിശ്രണമായ ഒരേട്. അത്തരമൊരു കഥ വെള്ളിത്തിരയിലേക്ക് എത്തിച്ചപ്പോൾ കുറച്ചധികം കാര്യങ്ങൾ ഇതിലും ഭംഗിയായി ചെയ്യാമായിരുന്നു എന്ന് തോന്നി പോകുന്നു.

വാരണാസിയിൽ തുടങ്ങുന്ന ചിത്രം പാലക്കാടൻ ഗ്രാമമായ തേങ്കുറിശ്ശിയിലേക്ക് എത്തുന്നതോടെ ഒടിയന്റെ കഥ തുടങ്ങുകയാണ്. ചില സാഹചര്യങ്ങൾ കൊണ്ട് മുത്തച്ഛന്റെ കൂടെ താമസിക്കേണ്ടി വരുന്ന കുഞ്ഞു മാണിക്യനെ പരമ്പര നിലനിർത്താൻ എന്ന വണ്ണം ഒടിവിദ്യ പഠിപ്പിക്കുകയാണ് മുത്തച്ഛനൊടിയൻ. പിന്നീട് അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുടെ കോർത്തിണക്കലുകളാണ് ചിത്രം.

ഒടിയനുവേണ്ടി മോഹൻലാൽ എന്ന നടൻ ശരീരഭാരം കുറയ്ക്കുകയും വ്യത്യസ്ത ഗെറ്റപ്പിലേക്ക് മാറുകയും ചെയ്തത് മുതൽ തന്നെ ഏറെ വാർത്താപ്രാധാന്യം നേടിയ ചിത്രമായി മാറിയിരുന്നു ഒടിയനും.

ഇരുട്ടിന്റെ മറവിൽ കാളയും കാട്ടുപോത്തും നരിയും നായയുമായി മാറാൻ കഴിയുന്നവനാണ്‌ നാം കേട്ട കഥകളിലെ ഒടിയൻ. ആ കഥകളിലെ ഒടിയനെ സാധാരണ മനുഷ്യന്റെ മനോവ്യാപാരങ്ങളിലേക്ക്‌ കൂട്ടിക്കെട്ടിക്കൊണ്ടാണ് കഥയൊരുക്കിയിരിക്കുന്നത്. ഒരു സാധാരണ മനുഷ്യന്റെ വികാരവിക്ഷോഭങ്ങൾ ഒക്കെയുമുള്ള, ചെറിയ കാര്യങ്ങളിൽ പോലും മനസ്സ് നിറയുകയും മറ്റു ചിലപ്പോൾ ഉലയുകയും ചെയ്യുന്ന, വീണുപോകുകയും അതിജീവിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് ഒടിയൻ. മാണിക്യനായി പരകായ പ്രവേശം നടത്താൻ മോഹൻലാൽ എന്ന നടൻ എടുത്തിട്ടുള്ള ശ്രമങ്ങളെ കുറച്ചു കാണാൻ പറ്റുന്നതെങ്ങിനെ! പ്രായമായ മാണിക്യൻ അസാധ്യമായിരുന്നു. യുവാവായ മാണിക്യന് എന്തിനായിരുന്നു അങ്ങനൊരു ലുക്ക് നൽകാൻ സംവിധായകൻ തുനിഞ്ഞത് എന്ന് പലവട്ടം ഓർത്തു പോയി!

പുതുമകൾ ഏറെ അവകാശപ്പെടാൻ ഉണ്ടായിരുന്നില്ല മഞ്ജുവിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങൾക്ക്. ഉള്ളത് നന്നായി ചെയ്തു എന്ന് തന്നെ പറയാം. സിദ്ധിക്കും അനിയത്തിയായി അഭിനയിച്ച കുട്ടിയും മുത്തച്ഛൻ മാണിക്യനും നന്നായിരുന്നു.

കഥ പറച്ചിലിന്റെ രീതിയിലും കഥാവിഷ്‌കരണത്തിലും ഒരുപാട് പോരായ്മകൾ ഉണ്ടെന്ന് നിസ്സംശയം പറയാൻ കഴിയുന്നൊരു ചിത്രമായി മാറുന്നു ഒടിയൻ. പരസ്യചിത്രങ്ങൾ മാത്രമെടുത്തു പോന്ന ഒരാളുടെ കന്നി ചലച്ചിത്ര സംരംഭം എന്ന പരിഗണന നൽകിയാൽ പോലും മറച്ചു വയ്ക്കാൻ കഴിയാത്ത വിധം മുഴച്ചു നിൽപുണ്ട്‌ പലതും. അതിലേറ്റവും ആദ്യം പറയേണ്ടത് ചിത്രം മാർക്കറ്റ് ചെയ്ത സംവിധായകന്റെ രീതിയാണ്. ഒരു ഇമോഷണൽ ഡ്രാമയെ അതർഹിക്കുന്ന രീതിയിൽ അല്ലാത്ത ഓവർ ഹൈപ് നൽകി മരണമാസ് പടത്തിന്റെ രീതിയിലാണ് മാർക്കറ്റ് ചെയ്തിട്ടുള്ളത്. അത് തന്നെ ഒഴിവാക്കാമായിരുന്നു. ഇത്രയും ഫ്രഷ് ആയ ഒരു ഫാന്റസി ത്രെഡ്, അഭിനയിച്ചു ഫലിപ്പിക്കാൻ നടനവിസ്മയം എന്ന് പ്രേക്ഷകർ ഒറ്റസ്വരത്തിൽ പറയുന്ന മോഹൻലാൽ എന്ന അതുല്യ നടനും കയ്യിൽ ഉണ്ടായിട്ടും, അവ രണ്ടും വേണ്ട രീതിയിൽ ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.

എം ജയചന്ദ്രന്റെ പാട്ടുകൾ നല്ല നിലവാരം പുലർത്തി. എങ്കിലും സിനിമയിൽ യോചിച്ചിടങ്ങളിൽ തന്നെ ആയിരുന്നോ എന്ന് സംശയമാണ്, ചിലത് ഒഴിവാക്കാമായിരുന്നു. ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റായി പറഞ്ഞിരുന്നത് പീറ്റർ ഹെയിൻ എന്ന പേരാണ്. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ, പുലി മുരുകനിൽ കണ്ട പീറ്റർ ഹെയിന് ഇപ്പോഴും ബ്ലേഡും പിടിച്ചു കാട്ടിനുള്ളിൽ തന്നെയാണ്! കുറച്ചു എൽ ഇ ‌‍ഡി ലൈറ്റുകൾ കൂടെയുണ്ടെന്നു മാത്രം. ഗ്രാഫിക്സ് ആണെങ്കിൽ തീരെ നിലവാരമില്ലാതെ പോയി.

ഒരു മാസ് പടത്തിന്റെ ഗ്രാഫിക്സും സംഘട്ടന രംഗങ്ങളും പ്രതീക്ഷിക്കുന്ന പ്രേക്ഷകന്, ഇടയ്ക്കേങ്കിലും, ഒരു ഫാൻസി ഡ്രസ്സ് രീതിയിലുള്ള ഹ്യൂമൺ അനിമൽ ട്രാൻസിഷനും ഫൈറ്റും കണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. എഡിറ്റിംഗ് പിഴവുകളും പലയിടത്തും അരോചകത സൃഷ്ടിക്കുന്നു. ഒരു ചിത്രത്തെ പൊള്ളയായ പെരുപ്പിച്ചു കാട്ടലുകളിൽ നടത്തി മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ, അത് പ്രേക്ഷകരുടെ ആസ്വാദനബോധത്തെ എത്ര കണ്ട് ബാധിക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണമായാവും ഒടിയൻ അടയാളപ്പെടുക.

ചിത്രത്തിൽ എടുത്തു പറയേണ്ടതും അടയാളപ്പെടേണ്ടതുമായ പേര് ഛായാഗ്രാഹകൻ ഷാജിയുടേതാണ്. സന്ദർഭങ്ങൾക്ക് അനുയോജ്യമാം വണ്ണം അതിഗംഭീരമായ ഫ്രെയിമുകളാണ് ഷാജി ഒരുക്കിയിട്ടുള്ളത്. അതൊക്കെയും തൊട്ടറിയാൻ തീയറ്ററുകളിൽ നിന്ന് തന്നെ കാണുക.

അണിയറ പ്രവർത്തകർ തന്നെ പുറത്ത് വിട്ട വമ്പൻ ഹൈപ്പുകൾക്ക് ചെവികൊടുക്കാതെ, അതൊക്കെയും അപ്പാടെ എടുത്തു പുറത്തു വച്ചു പോകുകയാണെങ്കിൽ ഒടിയൻ ഒരു നല്ല ഇമോഷണൽ ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. കേട്ടറിഞ്ഞ കഥകളിലെ ഒടിയനെ തിരഞ്ഞിറങ്ങരുത് എന്ന് കൂടി പറയട്ടെ. യാതൊരു മുൻവിധികളും ഇല്ലാതെ പോയി കണ്ടാൽ ആസ്വദിക്കാൻ കഴിയുന്ന ഇൗ കുഞ്ഞി ചിത്രം, തീർച്ചയായും ഡീഗ്രേഡ് ചെയ്യപ്പെടേണ്ട ഒന്നല്ലെന്ന്‌ നിസ്സംശയം പറയാം!

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

മാല്‍പൂര പായസം ഉണ്ടാക്കുന്ന വിധം

മാല്‍പൂര പായസം, ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

Published

on

0 0
Read Time:2 Minute, 47 Second

ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

സെര്‍വിംഗ് പോര്‍ഷനുകള്‍: 2

Advertisement

ഗാര്‍ണിഷ് ചെയ്യാന്‍: പിസ്ത തുണ്ടുകളാക്കിയത്

പൂരക്കുള്ള മാവ് തയ്യാറാക്കാന്‍

ചേരുവകള്‍ അളവ്

സൂചി റവ – 1 കപ്പ്

ആശീര്‍വാദ് സെലക്റ്റ് ആട്ട – 3 ടേബിള്‍സ്പൂണ്‍

പഞ്ചസാര – 0.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 1 കപ്പ്

ഏലക്കപ്പൊടി – അര ടീസ്പൂണ്‍

ജീരകം – 1 ടേബിള്‍സ്പൂണ്‍

തൈര് – 2 ടേബിള്‍സ്പൂണ്‍

ഫ്രൈ ചെയ്യാന്‍

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 കപ്പ്

പായസത്തിന്

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 500 മില്ലി

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

അരി – 3\4 കപ്പ്

ഏലക്കപ്പൊടി – 1 ടീസ്പൂണ്‍

പിസ്ത തുണ്ടുകള്‍ – 2 ടീസ്പൂണ്‍

കുങ്കുമപ്പൂ – 2 എണ്ണം

ഉണക്കമുന്തിരി – 2 ടീസ്പൂണ്‍

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 15 മില്ലി

പാചകവിധി

പൂര മാവ്

 1. എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
 2. സൂചി നന്നായി കുതിരുന്നതു വരെ, 1 മണിക്കൂര്‍ നേരത്തേക്ക് ഇത് മാറ്റിവെക്കുക.

ഫ്രൈ ചെയ്യാന്‍

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ചൂടുള്ള നെയ്യിലേക്ക് പൂര മാവ് ഒഴിക്കുക.
 3. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
 4. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം അധികമുള്ള നെയ്യ് ഡ്രെയിന്‍ ചെയ്ത് മാറ്റുക.

പായസത്തിന്

 1. അരി 20 മിനിറ്റ് നേരത്തേക്ക് കുതിര്‍ക്കുക.
 2. അടി കട്ടിയുള്ള ഒരു പാനില്‍ പാല്‍ ഒഴിച്ച് ചൂടാക്കുക.
 3. ഈ പാലിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് നന്നായി വേവിക്കുക.
 4. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക.
 5. ഇതിലേക്ക് ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത് ചെറുതായി ഫ്രൈ ചെയ്യുക.
 6. പാലിലേക്ക് ഫ്രൈ ചെയ്ത ഡ്രൈ ഫ്രൂട്‌സും പഞ്ചസാരയും ചേര്‍ക്കുക.
 7. ഇതിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ക്കുക.
 8. പായസത്തിനൊപ്പം ചൂടോടെ വിളമ്പുക

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending