Connect with us

Auto

പുതുവർഷത്തിൽ ടാറ്റായുടെ തിരിച്ചടി; വാഹനങ്ങൾക്ക് വിലകൂട്ടും

ടാറ്റായുടെ വാഹനങ്ങൾ വേണമെങ്കിൽ ഇപ്പോൾ വാങ്ങണം, 2019 ൽ 40000 രൂപ വരെ വില കൂട്ടും

Published

on

0 0
Read Time:2 Minute, 1 Second

സാധാരണകകരണമായ ഏതൊരു വ്യക്തിക്കും വാങ്ങാൻ വഴിയുന്ന മീഡിയം റേഞ്ച് വാവഹണങ്ങൾ എന്നതായിരുന്നു ടാറ്റായുടെ പ്രത്യേകത. എന്നാൽ വിലവര്ധനവിന്റെ പുതിയ നയം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ വിവിധ മോഡലുകൾക്ക് പുതുവർഷത്തിൽ വില വർദ്ധിക്കും.

ഇതിൽ പാസഞ്ചർ വാഹനങ്ങളും ഗുഡ്സ് വാഹനങ്ങളും ഉൾപ്പെടുന്നു.പാസഞ്ചർ വാഹനങ്ങൾക്ക് 2019 ജനുവരി ഒന്ന് മുതലാണ് വില വർധിക്കുക. ഓരോ വാഹനത്തിനും നാൽപതിനായിരം രൂപ വരെയുള്ള വിലവർദ്ധനവാകും. സാധാരണക്കക്കാരനായ ഒരു വാഹനമോഹിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ തുക തന്നെയാണ്.

Advertisement

അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവർധിച്ചതിനാലാണ് വില കൂട്ടാൻ നിർബന്ധിതരായതെന്ന് ടാറ്റമോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖ് മാധ്യമങ്ങളെ അറിയിച്ചു.പുത്തൻ വാഹനങ്ങളുടെ വരവോടെ വിപണിയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു വരികയായിരുന്നു ടാറ്റ.

നെക്‌സൺ‍, ടിയാഗോ തുടങ്ങിയ വാഹനങ്ങള്‍ ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ചിടേത്താളം ഏറെ പ്രതീക്ഷ നല്‍കുന്നവ വാഹനമാണ്., 2019 ആദ്യംതന്നെ ഏറ്റവും ടാറ്റായുടെ കരുത്തായി എസ്‌യുവി, ഹാരിയറും വിപണി പിടിക്കും.വില വർദ്ധനവ് എങ്ങനെ വിൽപ്പനയെ ബാധിക്കുമെന്ന് കാത്തിരുന്നു തന്നെ കാണാം

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Auto

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്ന നിര്‍മ്മാതാവ്

Published

on

0 0
Read Time:9 Minute, 44 Second

പ്രധാന സവിശേഷതകള്‍:
• പ്രൈം മൂവറിന് ഏറ്റവുമുയര്‍ന്ന 55 ടണ്‍ ഗ്രോസ് കോമ്പിനേഷന്‍ വെയ്റ്റ് (GCW)
• അനുയോജ്യമായ ട്രെയ്‌ലര്‍ കോമ്പിനേഷന്‍ സഹിതം 51ഠ, 52ഠ, 53ഠ, 54ഠ, 55ഠ എന്നീ വിവിധ ജിസിഡബ്ല്യു ശ്രേണിയില്‍ ലഭ്യം
• ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന യൂറോ 6 വാണിജ്യ വാഹന എന്‍ജിനായ കമ്മിന്‍സ്-6.7 ലിറ്റര്‍ എന്‍ജിന്‍ കരുത്തു പകരുന്നു
• 250വു പവര്‍, 950ചാ ടോര്‍ക്ക് റേറ്റിംഗ്; 1000-1800ൃുാ ഫ്‌ളാറ്റ് ടോര്‍ക്ക് കേര്‍വ് റേഞ്ച്
• മൂന്ന് ഡ്രൈവ് മോഡുകള്‍, ഗിയര്‍ ഷിഫ്റ്റ് അഡൈ്വസര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങി വിപണിയില്‍ ഏറ്റവുമധികം മൂല്യമുള്ള ഫീച്ചറുകള്‍

മുംബൈ, 30 സെപ്തംബര്‍, 2020: ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 4ഃ2 വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന ജിസിഡബ്ല്യു പ്രൈം മൂവറായ (ട്രാക്ടര്‍) സിഗ്ന 5525.ട പുറത്തിറക്കി. 55 ടണ്‍ ജിസിഡബ്ല്യുവുള്ള സിഗ്ന 5525.ട 4ഃ2 ഉപഭോക്താക്കള്‍ക്ക് പരമാവധി ലാഭം നല്‍കുന്ന സവിശേഷമായ മൂല്യാനുപാതം നല്‍കുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ പവര്‍ ഓഫ് 6 ആശയം അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡല്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സ്, കുറഞ്ഞ മുതല്‍മുടക്ക്, ഉയര്‍ന്ന കംഫര്‍ട്ടും സൗകര്യവും എന്നിവ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും അതുവഴി കുറഞ്ഞ പ്രവര്‍ത്തനച്ചെലവും വരുമാന വര്‍ധനവും സാധ്യമാക്കുന്നു.

Advertisement

250വു പവറും 1000-1800rpm ല്‍ 950Nm ടോര്‍ക്കും നല്‍കുന്ന കമ്മിന്‍സ് 6.7 ലിറ്റര്‍ കരുത്തുപകരുന്ന സിഗ്ന 5525.ട 4ഃ2 പ്രൈം മൂവര്‍ അനായാസമായ ഡ്രൈവിംഗും കുറഞ്ഞ ടേണ്‍എറൗണ്ട് സമയവും നല്‍കുന്നു. ഇത് കൂടുതല്‍ ട്രിപ്പുകള്‍ നടത്താനും ഉയര്‍ന്ന വരുമാനം നേടാനും സഹായിക്കുന്നു. വിപണിയില്‍ ഏറ്റവും മികച്ചതെന്ന് തെളിയിക്കപ്പെട്ട G1150 9-സ്പീഡ് ഗിയര്‍ ബോക്‌സ്, 430ാാ ഡയമീറ്റര്‍ ക്ലച്ച്, അധിക പുള്ളിംഗ് കരുത്ത് നല്‍കുന്ന ഹെവി-ഡ്യൂട്ടി RA110 റിയര്‍ ആക്‌സില്‍ എന്നിവയാല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഡ്രൈവ്‌ട്രെയ്ന്‍ ഭൂപ്രതലത്തിന്റെ സവിശേഷതകള്‍ക്കും വിവിധ ആപ്ലിക്കേഷനുകള്‍ക്കും അനുയോജ്യമാകുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലൈറ്റ്, മീഡിയം, ഹെവി എന്നീ മൂന്ന് ഡ്രൈവ് മോഡുകള്‍ സജ്ജമാക്കിയിട്ടുള്ള സിഗ്ന 5525.ട ല്‍ ഭാരത്തിന്റെയും ഭൂപ്രതലത്തിന്റെയും അടിസ്ഥാനത്തില്‍ പരാമവധി കരുത്തും ടോര്‍ക്കും ഉറപ്പുനല്‍കുന്ന ഗിയര്‍ ഷിഫ്റ്റ് അഡൈ്വസറുമുണ്ട്. ഉയര്‍ന്ന ഇന്ധനക്ഷമതയും ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന ചെലവും ഉറപ്പാക്കുന്ന ശരിയായ ഗിയര്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍-ഡ്രൈവ് കോച്ചിംഗും ലഭ്യമാക്കിയിട്ടുണ്ട്.

ഉയര്‍ന്ന വരുമാനവും കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ലഭ്യമാക്കി ഉപഭോക്താക്കളുടെ ആകെ ലാഭം വര്‍ധിപ്പിക്കുന്ന ഏറ്റവും മികച്ച സേവനം നല്‍കുന്ന വിശാല ശ്രേണിയിലുള്ള ഉത്പന്നങ്ങള്‍ക്കൊപ്പം സിഗ്ന 5525.ട 4ഃ2 അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയിലെ മേധാവിത്വം തുടരുകയാണ് ടാറ്റ മോട്ടോഴ്‌സെന്ന് ടാറ്റ മോട്ടോഴ്‌സ് എം&എച്ച്‌സിവി പ്രൊഡക്ട് ലൈന്‍ വൈസ് പ്രസിഡന്റ് ആര്‍.ടി. വാസന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന കമ്പനിയാണ് പ്രൈം മൂവറില്‍ 55-ടണ്‍ ജിസിഡബ്ല്യു അവതരിപ്പിക്കുന്ന ആദ്യ നിര്‍മ്മാതാക്കളെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. പവര്‍ ഓഫ് 6 ആശയത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഗോ, കോണ്‍സ്ട്രക്ക് വിഭാഗങ്ങളിലെ മുന്‍നിര സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഏറ്റവും മികച്ച ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നത് തുടരും. ഫ്‌ളീറ്റിന്റെ ഉത്പാദന ക്ഷമതയും ഉപഭോക്താവിന്റെ ലാഭവും വര്‍ധിപ്പിക്കുന്ന ഫ്‌ളീറ്റ് എഡ്ജ് എന്ന ഒപ്റ്റിമല്‍ ഫ്‌ളീറ്റ് മാനേജ്‌മെന്റിനുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഡിജിറ്റല്‍ സൊല്യൂഷന്‍ ഫാക്ടറി ഫിറ്റഡ് ആയി പുതിയ ഓരോ വാഹനങ്ങള്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ്, സ്ഥലവിസ്തൃതിയുള്ള സ്ലീപ്പര്‍ ബെര്‍ത്ത്, ടില്‍റ്റ് ആന്‍ഡ് സ്റ്റീരിയോസ്‌കോപിക് സ്റ്റിയറിംഗ് സംവിധാനം, വിശാലമായ യൂട്ടിലിറ്റി സ്‌പേസ് എന്നിവ ലഭ്യമാക്കുന്ന രാജ്യത്തെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എം&എച്ച്‌സിവി ക്യാബിനായ ജനപ്രിയ സിഗ്ന ക്യാബിനിലാണ് പുതിയ മോഡല്‍ ലഭ്യമാകുക. സിഗ്ന 5525.ട’ സസ്‌പെന്‍ഡഡ് ക്യാബിന്‍ കുറഞ്ഞ എന്‍വിഎച്ച് സവിശേഷതകളും ദുഷ്‌ക്കരമായ പ്രതലത്തില്‍ പോലും സുഖകരമായ ഡ്രൈവിംഗ് അനുഭവവും നല്‍കുന്നു. ആംബിയന്റ് എയര്‍ ടെംപറേച്ചര്‍ സെന്‍സറോടു കൂടിയ കരുത്തുറ്റ എയര്‍ കണ്ടീഷനിംഗ് സംവിധാനം എല്ലാ കാലാവസ്ഥയിലും സുഖകരമായ ഡ്രൈവിംഗും കുറഞ്ഞ ഇന്ധന ഉപഭോഗവും ഉറപ്പു നല്‍കുന്നു. ക്രാഷ് ടെസ്റ്റഡ് ക്യാബിന്‍, ഉയര്‍ന്ന സീറ്റിംഗ് സ്ഥാനം, വലിയ ഡേലൈറ്റ് ഓപ്പണിംഗ്, റിയര്‍ വ്യൂ മിറര്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍, സോളിഡ് സ്റ്റീല്‍ 3-പീസ് ബമ്പര്‍ എന്നിവ സുരക്ഷിതമായി ഡ്രൈവ് ചെയ്യാവുന്ന ക്യാബിന്‍ ലഭ്യമാക്കുന്നു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആധുനിക ഫീച്ചറുകളായ എന്‍ജിന്‍ ബ്രേക്ക്, ഐസിജിടി എന്നിവ വാഹനത്തിന് മികച്ച കണ്‍ട്രോള്‍ നല്‍കുകയും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഒപ്റ്റിമല്‍ ഫ്‌ളീറ്റ് മാനേജ്‌മെന്റിനുള്ള ടാറ്റ മോട്ടോഴ്‌സിന്റെ പുതുതലമുറ ഡിജിറ്റല്‍ പരിഹാരമാര്‍ഗമായ ഫ്‌ളീറ്റ് എഡ്ജ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി ലഭിക്കുന്നു. ഇത് പ്രവര്‍ത്തനസമയം വീണ്ടും വര്‍ധിപ്പിക്കുകയും ഉടമസ്ഥതാവകാശത്തിനുള്ള ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.

മികച്ച ധനകാര്യ വ്യവസ്ഥകള്‍, ഡെലിവറി ദിവസം മുതല്‍ വരുമാനം, രാജ്യവ്യാപക സര്‍വീസ് വാറന്റി, ഉയര്‍ന്ന റീസെയ്ല്‍ മൂല്യം തുടങ്ങിയ വിവിധ നേടങ്ങള്‍ ലഭ്യമാക്കി ഉപഭോക്താക്കള്‍ക്ക് വണ്‍-സ്‌റ്റോപ്പ് സൊല്യൂഷന്‍ നല്‍കുന്ന ആധുനികവും വിശാല ശ്രേണിയിലുള്ളതുമായ സേവനങ്ങളുമായാണ് സിഗ്ന 5525.ട 4ഃ2 എത്തുന്നത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യാനുപാതവും ലഭിക്കുന്നു.

വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ആറു വര്‍ഷത്തെ/6 ലക്ഷം കിലോമീറ്ററുകളുടെ വാറന്റി സഹിതമാണ് ടാറ്റ മോട്ടോഴ്‌സിന്റെ എം&എച്ച്‌സിവി ട്രക്കുകളുടെ സമ്പൂര്‍ണ്ണ ശ്രേണി എത്തുന്നത്. വാണിജ്യ വാഹന ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായുള്ള സമ്പൂര്‍ണ്ണ സേവ 2.0, ടാറ്റ സമര്‍ഥ്, ഉറപ്പായ പ്രവര്‍ത്തന സമയം, ഓണ്‍-സൈറ്റ് സര്‍വീസ്, കസ്റ്റമൈസ്ഡ് വാര്‍ഷിക അറ്റകുറ്റപ്പണി, ഫ്‌ളീറ്റ് മാനേജ്‌മെന്റ് സേവനങ്ങള്‍ എന്നിവ ഓരോ എം& എച്ച്‌സിവിയോടുമൊപ്പം ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Auto

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Published

on

0 0
Read Time:2 Minute, 33 Second

ഇന്ത്യയില്‍ അതിവേഗം വളരുന്ന പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു. കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ബിഎസ് 6 അപ്‌ഗ്രേഡിനൊപ്പം അവതരിപ്പിച്ച നിറങ്ങള്‍ക്ക് പുറമേയാണ് ആര്‍സി സീരീസിന് പുതിയ നിരറങ്ങള്‍ നല്‍കിയിരിക്കുന്നത്. വാഹനങ്ങളുടെ വിലയില്‍ മാറ്റമില്ലാതെ തന്നെയാണ് നിലവിലുള്ള നിറങ്ങള്‍ക്ക് പുറമെ പുതിയ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടോജിപി റേസര്‍- കെടിഎം ആര്‍സി 16ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതേ സാങ്കേതികവിദ്യയിലും രൂപത്തിലും നിര്‍മ്മിച്ചിട്ടുള്ളതാണ് കെടിഎം ആര്‍സി ബൈക്കുകള്‍. ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് കെടിഎം പോര്‍ട്ട്‌ഫോളിയോയില്‍ ശക്തമായ വളര്‍ച്ചയാണുള്ളത്. നിലവിലുള്ള നിറങ്ങളുടെ ശ്രേണിയെ പരിപൂര്‍ണ്ണമാക്കുന്നതാണ് പുതിയ നിറങ്ങള്‍. കെടിഎം ആര്‍സി മോഡലുകളിലെ ഈ അധിക കളര്‍ ഓപ്ഷനുകള്‍ യുവാക്കളേയും ബൈക്കിംഗ് പ്രേമികളേയും കൂടുതല്‍ ആകൃഷ്ടരാക്കും. ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് (പ്രോബൈക്കിംഗ്) സുമിത് നാരംഗ് പറഞ്ഞു.

Advertisement

എല്ലാ ആര്‍സി മോഡലുകളും ഭാരത്തിന്റെ അനുപാതത്തില്‍ മികച്ച കരുത്തുള്ളവയാണ്. 4-വാല്‍വ്, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്സി എഞ്ചിന്‍ പോലുള്ള റേസ് ടെക്നോളജി ഘടകങ്ങള്‍; കട്ടിയുള്ള 43 മിമി അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍; ഭാരം കുറഞ്ഞ റേസിംഗ് ചേസിസ്; വിന്‍ഡ്ഷീല്‍ഡ് മുതല്‍ പിറക് വശം വരെയുള്ള എയറോഡൈനാമിക് സൂപ്പര്‍സ്‌പോര്‍ട്ട് സ്റ്റൈലിംഗ് എന്നിവ ആര്‍സി മോഡലുകളുടെ സവിശേഷതകളാണ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Auto

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Published

on

0 0
Read Time:2 Minute, 30 Second

കിയ മോട്ടോഴ്സിന്റെ സോണറ്റ് വിപണിയിലെത്തിയതോടെ ആവേശത്തിലാണ് ഓട്ടോ പ്രേമികള്‍. ആറു വകഭേദങ്ങളിലായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ് സോണറ്റിന്റെ വരവ്. വാഹനത്തിന്റെ വില 6.71 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെയാണെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.

1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന് കൂട്ടായുള്ളത് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്. 83 ബിഎച്ച്പി കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

Advertisement

ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 120 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാന്‍ പ്രാപ്തിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ക്ലച് രഹിത മാനുവല്‍ ട്രാന്‍സ്മിഷനായ, ആറ് സ്പീഡ് ഐ എംടി ഗീയര്‍ബോക്സിനു പുറമെ ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സും ലഭിക്കും.

ഡീസല്‍ വിഭാഗത്തിണെങ്കില്‍ 1.5 ലീറ്റര്‍, നാല് സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് കിയ സോണറ്റിന് കരുത്തു പകരുക. ആറ് സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണ് ട്രാന്‍സ്മിഷനെങ്കില്‍ 100 ബി എച്ച് പി കരുത്ത് ലഭിക്കും.

ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ ഡീസല്‍ എന്‍ജിനു കൂട്ടായി ഓട്ടമാറ്റിക് ഗിയര്‍ബോക്സ് എത്തുന്നത് ആദ്യമായിട്ടാണെന്നതും സോണറ്റിന്റെ സവിശേഷതയാണ്.

യുവോ കണക്ടഡ് സിസ്റ്റത്തില്‍ 57ഓളം ഫീച്ചറുകളാണുള്ളത്. 7 സ്പീക്കറുള്ള ബോസ് സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. എല്‍ഇഡി സൗണ്ട് മൂഡ് ലാമ്പുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രിക്ക് സണ്‍റൂഫ് തുടങ്ങി നിരവധി മറ്റ് ഫീച്ചറുകളുമുണ്ട്.

ടെക് ലൈനിലും ജി ടി ലൈനിലുമായി ആകെ ആറു വകഭേദങ്ങളാണ് കിയ അണിനിരത്തുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending