Connect with us

Business

യുഎഇ കണ്ണുവച്ച മലപ്പുറത്തെ പയ്യൻ; ഐസിൻ പരസ്യങ്ങളിലെ വിലയേറിയ താരം

ഫുട്ബാൾ ഇതിഹാസങ്ങളായ സ്റ്റീവൻ ജെറാർഡ്, ഗാരി മക് അലിസ്റ്റർ എന്നിവർക്കൊപ്പം അഭിനയിക്കാൻ കുട്ടികളിൽ നടത്തിയ ഇൻറർവ്യുവിൽ ഐസിന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു

Published

on

0 0
Read Time:4 Minute, 54 Second

യുഎഇയുടെ പരസ്യ ചിത്ര മേഖലയിലെ ഏറ്റവും വിലയേറിയ താരം ആരാണ് എന്ന് ചോദിച്ചാൽ അതിനു ഒരുത്തരമേയുള്ളൂ, ഐസിൻ ഹാഷ്. അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഈ ബാലൻ യുഎഇ പരസ്യചിത്ര മേഖലയെ ആകമാനം അടക്കി ഭരിക്കുകയാണ്. എത്ര് മുൻനിര ബ്രാൻഡിന്റെ കാര്യമെടുത്തലും ശരി , മോഡലായി ഐസിൻ തന്നെ വേണമെന്ന നിർബന്ധമാണ്. യുഎഇ പതാകയുമേന്തി യുഎഇയുടെ 47 ആം ജന്മദിനത്തിൽ ഐസിൻ നടന്നു നീങ്ങുന്നത് കണ്ടിട്ട് കക്ഷിയൊരു എമിറാത്തികുട്ടിയാണ് എന്ന് കരുതിയവർ നിരവധി. എന്നാൽ യുഎഇയുടെ മനം കവർന്ന ഈ കൊച്ചു മിടുക്കൻ ഒരു മലയാളിയാണ്. മലപ്പുറം സ്വദേശിയായ ഹാഷ് ജവാദ്, കോഴിക്കോട് സ്വദേശിയായ നസീഹ എന്നിവരുടെ രണ്ടു മക്കളിൽ മൂത്തവനാണ് ഐസിൻ.

മുൻനിര ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായതോടെ ഐസിനെ ലോയ്ക്ക് ഏറ്റെടുത്തു. യുഎഇക്ക് അകത്തും പുറത്തും ഐസിനു ആരാധകർ വർധിച്ചു.അവനൊരു മലയാളി കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഐസിനോടുള്ള പ്രിയം ഏറുകയാണ്.. ജഗ്വാറിെൻറയും നിസാൻ പട്രോളിെൻറയും ലിവർപൂളിെൻറയും ഒക്കെ പരസ്യങ്ങളിലൂടെ ഐസിൻ ഒാരോ അറബ് ഗൃഹങ്ങളിലെയും ഇഷ്ടതാരമായി മാറുന്നു. യു.എ.ഇയുടെ 47ാം പിറന്നാൾ ദിനത്തിൽ പത്രങ്ങളുടെ മുഴുപ്പേജിൽ നിറഞ്ഞു ചിരിക്കുകയാണ് ഐസിന്‍ എന്ന കൊച്ചു മിടുക്കൻ.

Advertisement

കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഐസിൻ പരസ്യമേഖലയിലെ താരമാകുന്നത്. വാർണർ ബ്രദേഴ്സ്, സ്റ്റാൻഡേർഡ് ചാർേട്ടർഡ് ബാങ്ക്, സെൻറർ പോയൻറ്, ജഗ്വാർ ‘വേൾഡ്, നിസാൻ പേട്രാൾ, ടോട്ടൽ, പീഡിയ ഷുവർ, റെഡ് ടാഗ്, ഹോം സെൻറർ തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ നിരവധി പരസ്യത്തിൽ ഐസിന്‍ ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ദുബായ് ടൂറിസത്തിെൻറ ഒൗദ്യോഗിക പരസ്യത്തിലും അബുദാബി ഗവർമെൻറിെൻറ മറ്റു പരസ്യത്തിലും അഭിനയിച്ച ഐസിന്‍ സൗദി ഉൗർജ മന്ത്രാലയത്തിെൻറ പരസ്യത്തിലും ഇതിനകം അഭിനയിച്ചിരിക്കുന്നു.അഭിനയത്തോടും മോഡലിംഗിനോടും താല്പര്യം കാണിക്കുന്ന ഐസിൻ ഡയറക്റ്റർ പറയുന്നതെന്തും ഞൊടിയിടയിൽ ചെയ്യും.

എന്നാൽ എന്തുകൊണ്ട് ഐസിൻ യുഎഇക്ക് പ്രിയപ്പെട്ട താരമായി എന്ന് ചോദിച്ചാൽ, കാഴ്ചയിലും ഭാവത്തിലുമെല്ലാം ഒരു അറബി കുട്ടിയെപ്പോലെ തോന്നിക്കുന്നു എന്നതാണ് അറബ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട പരസ്യതാരമായി ഐസിനെ മാറ്റിയിരിക്കുന്നത് എന്ന് പറയേണ്ടി വരും. വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ് നിൽക്കുന്ന ഐസിനെ കാണുമ്പോൾ അതൊരു അറബി കുട്ടി അല്ല എന്ന് ആരും പറയില്ല. അവന് രണ്ട് വയസ്പ്രായമുള്ളപ്പോൾ പിതാവ് ഹാഷ് ജവാദ് മൊബൈലിൽ പകർത്തിയ ചില ചിത്രങ്ങളും വീഡിയോകളും പ്രവാസികൾക്കിടയിൽ വൈറൽ ആയതോടെയാണ് ഐസിൻ ഒരു മലയാളിക്കുട്ടിയാണ് എന്ന വിവരം പുറത്തറിയുന്നത്.

അജ്മാനിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ കെ.ജി 2 വിദ്യാർഥിയാണ് ഐസിന്‍. ഫുട്ബാൾ ഇതിഹാസങ്ങളായ സ്റ്റീവൻ ജെറാർഡ്, ഗാരി മക് അലിസ്റ്റർ എന്നിവർക്കൊപ്പം അഭിനയിക്കാൻ കുട്ടികളിൽ നടത്തിയ ഇൻറർവ്യുവിൽ ഐസിന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതാണ് ഐസിനെ മോഡലിംഗിലേക്ക് വഴിതിരിച്ചു വിട്ടത്. സ്റ്റീവൻ ജെറാർഡിനെയും ഗാരി മക് അലിസ്റ്ററിനെയും ഐസിന്‍ ഇൻറർവ്യു ചെയ്യുന്ന വീഡിയോ ഏറെ വൈറലായിരുന്നു.ദുബായിൽ റേഡിയോ ജോക്കിയായിരുന്ന ഹാഷ് ജവാദ് ഇപ്പോൾ സോഷ്യൽ മീഡിയ മാനേജർ ആയി ജോലി ചെയ്യുന്നു സഹോദരി ഹവാസിനുമൊപ്പം തന്റെ സ്റ്റാർഡം അറിയാതെ കളിചിരിയിൽ മുഴുകുകയാണ് ഐസിൻ

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

75000 കിലോ ഏലക്കയുടെ ഇ-ലേലവുമായി സ്പൈസസ് ബോര്‍ഡ്

ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും

Published

on

0 0
Read Time:2 Minute, 32 Second

ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയോട് ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലം ചെയ്യുന്ന ഒരു പ്രത്യേക ബൃഹത് ഇ-ഓക്ഷന്‍ സ്പൈസസ് ബോര്‍ഡ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നു. ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും.

‘നിലവില്‍ തുടര്‍ന്നുപോരുന്ന ഇ-ലേലങ്ങള്‍ക്കു പുറമെയാണ് എഴുപത്തയ്യായിരം കിലോ ഏലക്കയുടെ വ്യാപാരം ലക്ഷ്യം വച്ച് നടത്തുന്ന ഈ പ്രത്യക ഇ-ലേലം. ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായാണ് ഇ-ലേലം സംഘടിപ്പിക്കുന്നത്’ എന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു ‘ഏല കര്‍ഷകര്‍ക്ക് ഇതുവഴി തങ്ങളുടെ ഏലക്ക വില്‍ക്കുവാനും മെച്ചപ്പെട്ട വില നേടുവാനും വഴിയൊരുക്കുകയും ചെയ്യും’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Advertisement

ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ഓക്ഷന്‍ സെന്ററിലാണ് ഇ-ലേലം നടക്കുക.

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ‘വാണിജ്യ സപ്താഹ്’ ആഘോഷങ്ങളുടെ ഭാഗമായാണ് സ്പൈസസ് ബേര്‍ഡ് ഈ ഇ-ലേലം ഒരുക്കിയിരിക്കുന്നത്

ഒട്ടനവധി ഏലക്ക കര്‍ഷകരും രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ സുഗന്ധവ്യഞ്ജന വ്യാപാരികളും ഈ പ്രത്യേക ഇ-ലേലത്തില്‍ പങ്കെടുക്കും എന്ന് സ്പൈസസ് ബോര്‍ഡ് അറിയിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending