Connect with us

Business

ഒറ്റ ഷോറൂമില്‍ തുടക്കം; ഇന്ന് 500 കോടി വിറ്റുവരവ്

കോഴിക്കോട് ഒറ്റ ഷോറൂമില്‍ തുടക്കം; ഇന്ന് 65 ഷോറൂമുകള്‍, 500 കോടി വിറ്റുവരവ്, 30 ലക്ഷം ഉപഭോക്താക്കള്‍. ഇത് മൈജിയുടെ വിജയകഥ

Published

on

0 0
Read Time:6 Minute, 44 Second

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട്ഫോണ്‍വിപണിയാണ് ഇന്ത്യ. ഗുണനിലവാരമുള്ള ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് മാത്രമായി 2018 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യക്കാര്‍ ചെലവിട്ടത് 50,000 കോടി രൂപയാണ്. ഇന്ത്യന്‍ വിപണിയുടെ വലുപ്പം മനസിലാക്കാന്‍ ഈ കണക്കുകള്‍ മാത്രം ധാരാളം. ഒരു പതിറ്റാണ്ടിന് മുമ്പുതന്നെ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ ഈ വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞതാണ് എ കെ ഷാജിയെന്ന യുവസംരംഭകന്റെ വിജയഗാഥയ്ക്ക് അടിത്തറ പാകിയത്. തീര്‍ത്തും ലളിതമായ തുടക്കത്തില്‍ നിന്നും ഇന്ന് കേരളത്തിലെ മൊബീല്‍ റീട്ടെയ്ല്‍ വിപണിയില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്തുകയാണ് ഷാജിയുടെ നേതൃത്വത്തില്‍ മൈജി.

കോഴിക്കോടിന്റെ മണ്ണില്‍ തുടക്കം

Advertisement

13 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എ കെ ഷാജിയുടെ സംരംഭകയാത്രയ്ക്ക് തുടക്കം കുറിച്ചത്. കോഴിക്കോട് ഒറ്റ ഷോറൂമിലൂടെയായിരുന്നു 3ജി മൊബീല്‍ വേള്‍ഡ് എന്ന പേരില്‍ ഭാവി ഇന്ത്യയുടെ പള്‍സ് മനസിലാക്കിയുള്ള ബിസിനസിലേക്ക് ഈ യുവസംരംഭകന്‍ കാലെടുത്തുവച്ചത്.

കേവലം ഒരു മൊബീല്‍ റീട്ടെയ്ല്‍ സ്റ്റോര്‍ എന്ന തലത്തില്‍ നിന്നും വ്യത്യസ്തമായി ഒരു സമഗ്ര ഷോപ്പിംഗ് അനുഭവം ആഘോഷിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുകയായിരുന്നു 3ജി ചെയ്തത്. ടെക് ലോകത്തെ പുതുമകള്‍ അതിവേഗം മൈജിയിലൂടെ ഉപഭോക്താക്കളിലേക്കെത്തി. സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ഭാവി സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് എ കെ ഷാജി നിക്ഷേപവും നടത്തി.

യുവതലമുറയുടെ ചടുല സ്വപ്നങ്ങള്‍ക്കനുസരിച്ച് വിപണനതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചപ്പോള്‍ അതിവേഗത്തിലായിരുന്നു 3ജിയുടെ വളര്‍ച്ച. ഒറ്റ ഷോറൂമില്‍ തുടങ്ങിയ സംരംഭം ഇന്ന് എത്തിനില്‍ക്കുന്നത് 65 ഷോറൂമുകളില്‍. തലമുറകളുടെ അഭിരുചികളും സ്പന്ദനങ്ങളും അനുസരിച്ച് സംരംഭകത്വയാത്രയിലും പരിണാമം വരുത്തുന്ന തുറന്ന മനോഭാവമായിരുന്നു ബിസിനസില്‍ ഷാജി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ 3ജി എന്ന സംരംഭം മൈജിമൈജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് എന്ന ബ്രാന്‍ഡിലേക്ക് പൂര്‍ണമായും സന്നിവേശിപ്പിക്കപ്പെട്ടതും അടുത്തിടെ നാം കണ്ടു.

ഉപഭോക്താക്കളുടെ ഉറച്ച പിന്തുണയും ജീവനക്കാരുടെ ആത്മാര്‍ത്ഥതയുമാണ് ഞങ്ങളുടെ വളര്‍ച്ചാ രഹസ്യം. കമ്പനിയുടെ തുടക്കം മുതലുള്ള ജീവനക്കാരില്‍ എല്ലാവരും ഇന്നും ഞങ്ങളോടൊപ്പമുണ്ട്-ഷാജി പറയുന്നു.

മൊബീല്‍ ഫീച്ചര്‍ഫോണ്‍, സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ടാബ് ലെറ്റ്, സ്മാര്‍ട്ട് ടിവി, കാമറ, സ്മാര്‍ട്ട് വാച്ച്, മറ്റ് ഡിജിറ്റല്‍ ആക്സസറികള്‍ തുടങ്ങി സമഗ്രമായ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ നിരയാണ് മൈജി ഷോറൂമുകളില്‍ ലഭ്യമാക്കുന്നത്. ഇടനിലക്കാരില്ലാതെ കമ്പനികളില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കിഴിവ് ഉപഭോക്താക്കളിലേക്ക് പകരുന്നതാണ് തങ്ങളുടെ ശൈലിയെന്ന് മൈജി മാനേജ്മെന്റ് പറയുന്നു.

ബ്രാന്‍ഡിംഗും ക്ലിക്കായി

ബ്രാന്‍ഡിംഗിലും നൂതനാത്മകമായ ശൈലി ആവിഷ്‌കരിച്ചുള്ള പരീക്ഷണങ്ങള്‍ മൈജി നടത്തിയിട്ടുണ്ട്. മോഹന്‍ലാലിനെ വെച്ചുള്ള ബ്രാന്‍ഡിംഗ് പരസ്യ മേഖലയിലും പൊതുജനങ്ങള്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നു. ഒടിയന്‍ ലുക്കില്‍ ആദ്യമായി മോഹന്‍ലാല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു.

കേരളം മുഴുവന്‍ ഉറ്റുനോക്കിയ പരിപാടിയായി അത് മാറി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2018ല്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ സ്പോണ്‍സറായി എത്തിയതും മൈജി തന്നെയാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ചത് ബ്രാന്‍ഡിംഗില്‍ മൈജിയുടെ മാസ്റ്റര്‍ സ്ട്രോക്കായിരുന്നു.

വലിയ ലക്ഷ്യങ്ങള്‍; 700 കോടി വിറ്റുവരവ്!

ഇന്ത്യക്കകത്തും പുറത്തും വ്യാപകമായ വികസന പദ്ധതികളാണ് മൈജി ആസൂത്രണം ചെയ്യുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം, പാലക്കാട്, കൊച്ചി, തൃശൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ മൈജി ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡിസംബര്‍ മാസത്തോടെ കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ കൂടി ഷോറൂം തുറക്കും.

2019ഓടു കൂടി കേരളത്തിലുടനീളമായി 100 ഷോറൂമുകളും 700 കോടി രൂപയുടെ വിറ്റുവരവുമാണ് മൈജി ലക്ഷ്യമിടുന്നതെന്ന് ഷാജി പറയുന്നു. മാത്രമല്ല തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും മൈജി പ്രവര്‍ത്തനം വ്യാപിപ്പിക്കും. വൈകാതെ തന്നെ ദുബായ്, ഷാര്‍ജ, അബുദാബി എമിറേറ്റുകളിലും സ്മാര്‍ട്ട്ഫോണ്‍ റീട്ടെയ്ല്‍ രംഗത്ത് പുതിയ വിപ്ലവുമായി മൈജിയെത്തും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending