Connect with us

Business

ട്രേഡിംഗിൽ ആയിരങ്ങൾ നിക്ഷേപിച്ച് ലക്ഷങ്ങൾ നേടി മിഥുൻ, നിങ്ങൾക്കും പഠിക്കാം

മണി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന അമ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മിഥുൻ പഠന കാലയളവ് തൊട്ടേ ട്രേഡിംഗില്‍ സജീവമായത്

Published

on

0 0
Read Time:6 Minute, 42 Second

മണി ട്രേഡിംഗ് എന്നാൽ ഒരു ഭാഗ്യപരീക്ഷണമാണ്. ഓഹരിയിലെ കയറ്റിറക്കങ്ങള്‍ക്കാനുപാതികമായി വിപണിയെ സശ്രദ്ധം വീക്ഷിച്ചു നിക്ഷേപം നടത്തി നേട്ടം കൊയ്യുന്ന ട്രേഡിംഗ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അല്പം റിസ്ക് പിടിച്ച കാര്യമാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ ആർക്കും ട്രേഡിംഗിലൂടെ മികച്ച വരുമാനം നേടാനാകും എന്ന് തെളിയിക്കുകയാണ് കൊച്ചി സ്വദേശിയായ മിഥുൻ ഗിരീശൻ.

സ്റ്റോക്ക് ബ്രോക്കര്‍മാരുടെ കയ്യില്‍ പണം നിക്ഷേപിച്ച് ട്രേഡിംഗ് പുറത്തു നിന്ന് കണ്ട് ഭാഗ്യം പരീക്ഷിച്ചിരുന്ന കാലം കഴിഞ്ഞു എന്നാണ് മിഥുൻ തന്റെ അനുഭവത്തിൽ നിന്നും വ്യക്തമാകുന്നത്. പത്താമ വയസ്സിൽ ട്രേഡിംഗിലേക്ക് ഇറങ്ങുകയും കോളേജ് കാലഘട്ടം പൂർത്തിയാകും മുൻപ് സ്വന്തമായി നേടിയ പണം കൊണ്ട് കാറ് വാങ്ങുകയും ചെയ്ത ഈ ചെറുപ്പക്കാരന് അത് പറയാനുള്ള അർഹതയുണ്ട്.

Advertisement

2005 മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പഠനം പൂര്‍ത്തിയാക്കിയ മിഥുന്‍ ഗിരീശന്‍ പിന്നീട് എം ബി എ ബിരുദവും നേടി. മണി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന അമ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മിഥുൻ പഠന കാലയളവ് തൊട്ടേ ട്രേഡിംഗില്‍ സജീവമായത്. എന്നാൽ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയപ്പോൾ ട്രേഡിംഗില്‍ എന്തുകൊണ്ട് ഒരു കരിയര്‍ വളര്‍ത്തിയെടുക്കൂടാ എന്ന ചിന്ത വന്നു. പരീക്ഷണമാകില്ലേ എന്ന് ചോദിച്ചവരോട് ട്രേഡിംഗ് തന്നെ ചതിക്കില്ല എന്നായിരുന്നു മിഥുന്റെ മറുപടി.

കാര്യം സീരിയസ് ആണ് എന്ന് മനസിലായതോടെ വീട്ടുകാർ പൂർണ പിന്തുണ നൽകി .തുടർന്ന് മണി ട്രേഡിംഗിന്റെ ശാസ്ത്രീയ വശങ്ങളെ പറ്റി കൂടുതല്‍ പഠിച്ചു. യുഎസ് ഗ്ലോബല്‍ , സിംഗപ്പൂരില്‍ നിന്നും ട്രേഡിംഗിലെ വിദഗ്ധ പഠനം പൂര്‍ത്തിയാക്കി. അതിനു ശേഷം നാട്ടില്‍ തിരിച്ചെത്തി ഇന്‍ഫോപാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു എങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച സ്വന്തം ട്രേഡിംഗ് സ്ഥാപനം ആരംഭിക്കുകയായിരുന്നു മിഥുൻ.

ജോലി രാജി വച്ചശേഷം 2013 ലാണ് മിഥുന്‍ മണി ട്രേഡിംഗ് കണ്‍സള്‍ട്ടന്‍സി ആരംഭിക്കുന്നത്. ട്രേഡിംഗിലൂടെ തനിക്ക് കൈവന്ന നേട്ടങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. മിഥുൻസ് മണി മാർക്കറ്റ് എന്ന സ്ഥാപനത്തിലൂടെയാണ് മിഥുൻ ട്രേഡിംഗ് പഠിപ്പിക്കുന്നത്. പണത്തിന്റെ വില നന്നായി അറിയാവുന്നതിനാൽ തന്നെ നിശ്ചിത ഫീസ് ഈടാക്കിയാണ് ക്‌ളാസുകൾ.

14500 രൂപയ്ക്കാണ് ട്രേഡിംഗ് പരിശീലിപ്പിക്കുന്നത്. സാധാരണ രീതിയില്‍ മണി ബ്രോക്കര്‍മാര്‍ ചെയ്യുന്നത് പോലെ , നിക്ഷേപകരുടെ പണം എടുത്ത് ട്രേഡ് ചെയ്യുക എന്നതല്ല മിഥുന്‍ പിന്തുടരുന്ന രീതി. സ്വയം ട്രേഡ് ചെയ്യാന്‍ ഓരോ വ്യക്തികളെയും പരിശീലിപ്പിക്കുക എന്നതാണ്. ഇതിനായി ദമ്മാജി സോഫ്ട്‍വെയറുകൾ വികസിപ്പിച്ചിട്ടുണ്ട്. ട്രേഡിംഗിന്റെ ഓരോ ഘട്ടത്തിലും മിഥുന്റെ മേൽനോട്ടം ഉണ്ടായിരിക്കും.

പ്രവർത്തനമാരംഭിച്ച് നാല് വർഷമാകുമ്പോൾ കേരളത്തിനകത്തും പുറത്തും നിന്നായി നിരവധിയാളുകളാണ് മിഥുനിൽ നിന്നും ട്രേഡിംഗ് പഠിച്ചത്. ശ്രദ്ധയും ഭാഗ്യവും ഒരുമിച്ചാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആയിരങ്ങൾ നിക്ഷേപിച്ച് ലക്ഷങ്ങൾ കൊയ്യാൻ സാധിക്കുമെന്ന് മിഥുൻ പറയുന്നു. ഇപ്പോഴും ലാഭം മാത്രമല്ല ഉണ്ടാക്കുക. ഇടയ്ക്കുണ്ടാകുന്ന ചെറിയ നഷ്ടങ്ങളെ അംഗീകരിക്കാനും നാം തയ്യാറാകണമെന്നാണ് മിഥുൻ പറയുന്നത്.

മിഥുൻസ് മണി മാർക്കറ്റ് പ്രവർത്തനമിങ്ങനെ

ഒരാഴ്ചയിൽ രണ്ടു ക്‌ളാസുകളാണ് മിഥുന്‍സ് മണി മാര്‍ക്കറ്റ് ലഭ്യമാക്കുന്നത്. അതിനുശേഷം പരിശീലന സോഫ്റ്റ്‌വെയറിലൂടെ ഡമ്മി ക്യാഷ് ഉപയോഗിച്ച് ട്രേഡിംഗ് നടത്താന്‍ പഠിതാക്കളെ പരിശീലിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിൽ പൂർണമായും വിജയിച്ച ശേഷമാണ് യഥാര്‍ത്ഥ ട്രേഡിംഗിലേക്ക് കടക്കുന്നത്. അതും മിഥുന്റെ നേതൃത്വത്തിൽ തന്നെ.വാങ്ങാവുന്ന പ്രധാന ഓഹരികള്‍ സംബന്ധിക്കുന്ന നിര്‍ദേശങ്ങള്‍ ദൈനംദിനം തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മിഥുന്‍ നല്‍കുന്നു. ഇതിനായി വളരെ ആക്റ്ററ്റീവായ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ട്.

ഇതിനോടകം 400 ല്‍ പരം ആളുകള്‍ മിഥുന്‍സ് മണി മാര്‍ക്കറ്റ് മുഖാന്തിരം മണി ട്രേഡിംഗ് പഠിച്ചു കഴിഞ്ഞു. പ്രതിമാസം 30000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ട്രേഡിംഗിലൂടെ ഉണ്ടാക്കുന്നവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. പണം ഇല്ലാത്തവര്‍ക്ക് പണം നല്‍കുകയാണ്, പണം ഉണ്ടാക്കാനുള്ള വിദ്യ നല്‍കുകയാണ് മുഖ്യം എന്ന വാറന്‍ ബുഫെ തത്വത്തില്‍ അധിഷ്ഠിതമായാണ് മിഥുൻ പ്രവര്‍ത്തിക്കുന്നത്.

കോണ്‍ടാക്റ്റ് : 9037034567

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending