Connect with us

Business

സംരംഭകത്വത്തിലെ 10 അരുതായ്മകൾ !

Published

on

0 0
Read Time:6 Minute, 49 Second

നിങ്ങളുടെ സംരംഭം ചെറുതോ വലുതോ ആകട്ടെ, അതിന്റെ വിജയവും പരാജയവും ബിസിനസിനോടുള്ള നിങ്ങളുടെ സമീപനത്തെ ആശ്രയിച്ചിരിക്കും. നമ്മൾ എത്ര പണം നിക്ഷേപിക്കുന്നു എന്നതല്ല, അത് ഏതെല്ലാം വിധത്തിൽ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം. ബിസിനസ് വിജയത്തിനായി എന്തെല്ലാം ചെയ്യണം എന്ന് പറയുന്ന മോട്ടിവേഷണൽ സ്പീക്കർമാർ ആരും തന്നെ ബിസിനസിൽ എന്തെല്ലാം ചെയ്യാൻ പാടില്ല എന്നതിനെപ്പറ്റി പറയുന്നില്ല. പരാജയഭീതിയെ മുഖവിലയ്ക്ക് എടുക്കാത്തതിനാലാണിത്. വിജയിക്കണമെങ്കിൽ ആ ആഗ്രഹം പരാജയഭീതിയേക്കാൾ മുകളിലായിരിക്കണം എന്നത് ശരിതന്നെ, എന്നാൽ തെറ്റ് പറ്റുമോ എന്ന ഭയവും കൂടെയുണ്ടാകണം. എന്ത് കാര്യം ചെയ്യുമ്പോഴും രണ്ടുവട്ടം ക്രോസ് ചെക്ക് ചെയ്യുന്നതിന് ഇത് സഹായിക്കും. ബിസിനസിൽ ഒരു സംരംഭകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങളിതാ…

1 അമിതമായ പ്രൊജക്ഷന്സ് പാടില്ല — നിങ്ങളുടെ സ്ഥാപനം നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കാം എന്നാൽ തുടക്കം മുതൽക്ക് ഉള്ളതിന്റെ നാലിരട്ടി കാണിക്കുന്ന സ്വഭാവമാണ് എങ്കിൽ ബ്രാൻഡിംഗിനെക്കാൾ ഏറെ ദോഷമാണ് അത് ചെയ്യുക. കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും എപ്പോഴും ലാളിത്യം കാണിക്കാൻ ശ്രമിക്കുക

Advertisement

2 ഞാൻ മുതലാളി ഭാവം വേണ്ട – ബിസിനസിൽ ഞാനാണ് മുതലാളി അതിനാൽ ഞാൻ പറയുന്നത് മറ്റുള്ളവർ കേൾക്കണം, തൊഴിലാളികൾ കേവലം ആജ്ഞാനുവർത്തികളാണ് എന്ന ചിന്ത വേണ്ട. എത്ര ചെറിയവൻ പറയുന്ന കാര്യത്തിനും ചെവി കൊടുക്കുന്നവനാണ് യഥാർത്ഥ സംരംഭകൻ

3 . മാതൃകകൾ പിന്തുടരാം പക്ഷേ…. — ബിസിനസിൽ എപ്പോഴും വിജയിച്ച സംരംഭകരുടെ മാതൃകകൾ പിന്തുടരുന്നത് നല്ലതാണ് എന്നാൽ തന്റെ സ്ഥാപനവും മാതൃകയാക്കുന്ന സ്ഥാപനവും തമ്മിലെ സാമ്യം, ചിന്താഗതികൾ എന്നിവ വിലയിരുത്തിയ ശേഷം മാത്രമാകണം ഈ മാതൃകയാക്കൽ

4. ചെലവ് ചുരുക്കാം – കാര്യം നിങ്ങളുടെ പക്കൽ ധാരാളം പണം ഉണ്ടെന്നത് ശരിതന്നെയാവാം. എന്നാൽ ബിസിനസിന്റെ തുടക്കത്തിൽ തന്നെ എല്ലാ തുകയും നിക്ഷേപിക്കണം എന്ന വാശി വേണ്ട. പാത്രം അറിഞ്ഞു വിളമ്പണം എന്ന പോലെ ബിസിനസ് പുരോഗതി നോക്കിക്കണ്ട ശേഷം മാത്രമാവണം നിക്ഷേപം. അല്ലാതെ ബ്രാൻഡിംഗിനും മറ്റുമായി തുടക്കത്തിലേ നല്ലൊരു തുക ചെലവഴിക്കുന്നത് മണ്ടത്തരമാണ്.

5. സങ്കുചിത ചിന്താഗതി വേണ്ട — ബിസിനസിനെ എപ്പോഴും വിശാലമായി കാണണം. ആവശ്യമില്ലാത്ത സംശയങ്ങൾ, സ്ഥാനം നഷ്ടമാകുമോ , വിപണി മാറി മറിയുമോ തുടങ്ങിയ ചിന്തകൾക്കൊന്നും ഇവിടെ അടിസ്ഥാനമില്ല.

6. അനൗപചാരിക മീറ്റിങ്ങുകൾ വേണ്ട – തുടക്കം മുതലേ പ്രൊഫഷണലിസം കൊണ്ട് വരേണ്ടത് ആവശ്യമാണ്. അതിനാൽ ഔപചാരികമല്ലാത്ത മീറ്റിങ്ങുകൾ, ഡിസ്കഷനുകൾ എന്നിവ വേണ്ട. അത്പോലെ തന്നെ കാണുന്ന ആരെയും കണ്ണടച്ച് വിശ്വസിക്കുകയും ബിസിനസ് കാര്യങ്ങൾ തുറന്നു സംസാരിക്കുകയും ചെയ്യരുത്

7 വെട്ടിപ്പിടിക്കാൻ നോക്കേണ്ട – ബിസിനസിൽ ആവേശം നല്ലതാണ്. എന്ന് കരുതി വർഷങ്ങളായി വിപണിയിൽ ഉള്ള ബ്രാൻഡുകളെ ഒറ്റരാത്രികൊണ്ട് പിന്തള്ളാം എന്നുള്ള തോന്നലുകൾ ഒന്നും വേണ്ട. എപ്പോഴും ശരിയായ ദിശയിൽ മാത്രം ചിന്തിക്കുക.സ്ലോ ആൻഡ് സ്റ്റഡി വിൻസ് ദി റേസ് എന്ന തത്വം മനസ്സിൽ സൂക്ഷിക്കുക

8. രാവും പകലും ബിസിനസ് നല്ലതല്ല – പലപ്പോഴും പറഞ്ഞുകേൾക്കുന്ന ഒന്നാണ് രാവും പകലും കഷ്ടപ്പെട്ട് ബിസിനസ് വളർത്തി എന്ന വാചകം. എന്നാൽ ഇന്ന് ഇക്കാര്യത്തിൽ ഒരു തിരുത്ത് അനിവാര്യമാണ്. സംരംഭകത്വത്തിലെ പുത്തൻ പ്രവണതകൾ സംബന്ധിച്ച പഠനം പറയുന്നത് വ്യക്തിജീവിതം മറന്നു ബിസിനസിന്റെ പിന്നാലെ പായുന്നത് ശുദ്ധ മണ്ടത്തരമാണ് എന്നാണ്. ഇത്തരം ബിസിനസുകൾ തുടക്കത്തിൽ വളർച്ച കാണിച്ചാലും പയ്യെ പിന്നാക്കം പോകും

9 . എല്ലാം ഞാൻ തന്നെ ചെയ്യണം എന്ന ചിന്ത വേണ്ട – ഞാൻ ചെയ്താലേ എല്ലാ കാര്യങ്ങളും ശരിയാകൂ, എല്ലാ കാര്യത്തിലും എന്റെ ശ്രദ്ധയെത്തണം എന്ന ചിന്തയൊന്നും വേണ്ട. മികച്ച സംരംഭകർ എപ്പോഴും കൂടെയുള്ള ആളുകളെ ശക്തിപ്പെടുത്താനും അവർക്ക് മികച്ച സ്ഥാനങ്ങൾ നൽകി എന്നെന്നേക്കുമായി കൂടെ നിർത്താനുമാണ് ശ്രമിക്കുക

10. ഹാർഡ് വർക്കല്ല സ്മാർട്ട് വർക്കാണ് വേണ്ടത് – ഞാൻ കാലങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും എന്റെ സംരംഭം വിജയിച്ചില്ല എന്ന പരാതി പല സംരംഭകരിൽ നിന്നും കേട്ടിട്ടുണ്ട്. ഇതിനുള്ള കാരണം ഹാർഡ് വർക്കല്ല സ്മാർട്ട് വർക്കാണ് ബിസിനസ് വിജയത്തിന് അനിവാര്യം എന്നത് തന്നെയാണ്. ശരീരത്തിനും മനസിനും വിശ്രമമില്ലാതെ ചെയ്യുന്ന ഒരു പ്രവർത്തിയും കഴിഞ്ഞ നാലുപതിറ്റാണ്ടിനുള്ളിൽ വിജയം കണ്ട ചരിത്രമില്ല എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending