Connect with us

Business

വായൂ മലിനീകരണത്തെ പൊളിച്ചടക്കും ഈ സ്റ്റാർട്ടപ്പുകൾ

ഫേയ്സ് മാസ്ക്കുകൾപോലെ പ്രത്യക്ഷമായ രീതിയിൽ മുഖത്ത് കാണാൻ സാധിക്കില്ല എന്നതാണ് നാസോഫിൽറ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത

Published

on

0 0
Read Time:5 Minute, 32 Second

ഹൃദയ – ശ്വാസകോശ കരൾ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കാൻ കാരണം അന്തരീക്ഷ മലിനീകരണമാണ്. ലോക വായു ഗുണനിലവാര സൂചികയനുസരിച്ച് ഡെല്ലിയിലെ വായൂവിന്റെ നിലവാരം തികച്ചും അപകടകരമാണ്.എങ്ങനെയാണ് വായുമലിനീകരണത്തെ ചെറുക്കാനാകുക എന്ന വിഷയത്തിൽ സർക്കാർ തലപുകഞ്ഞു ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് വായു മലിനീകരണത്തെ ചെറുക്കുന്നതിനുള്ള വിദ്യയുമായി സ്റ്റാർട്ടപ്പുകൾ എത്തിയിരിക്കുന്നത്. വായൂ മലിനീകരണം തടയാനായി ക്രിയാത്മകമായ സാങ്കേതിക വിദ്യകളുമായി എത്തിയ അഞ്ചു സ്റ്റാർട്ടപ്പുകളെ പരിചയപ്പെടാം

ഫിനീക്സ് റോബോട്ടിക്സ്

Advertisement

എൻ.ഐ.റ്റി റോർക്കലയിൽ നിന്നുള്ള 6 യുവ എൻജിനിയർമാരാണ് ഈ സംരംഭത്തിന്റെ ഉപജ്ഞാ താക്കൾ. ഫിനീക്സ് റോബോട്ടിക്സ് എന്നത് ഓരോ സ്ഥലത്തെയെയും വായൂ മലിനീകരണത്തിന്റെ അളവ് നിരീക്ഷിക്കുന്ന ഒരു പകരണമാണ്. സ്കൂൾ, കോളേജ്, ആശുപത്രി, ഗവേഷണ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ഇത് ഘടിപ്പിക്കാനും വായൂ മലിനീകരണത്തിന്റെ അളവ് രേഖപ്പെടുത്താനും പരിഹാരങ്ങൾ നിർദേശിക്കാനും സാധിക്കും.

ഷെല്ലിയോസ്

ഡെല്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംരംഭം വായൂ മലിനീകരണം ചെറുക്കാനായി 1.6 കിലോഗ്രാം തൂക്കം വരുന്ന ഒരു ഹെൽമറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഹെൽമറ്റിന്റെയുള്ളിൽ പ്രവർത്തിക്കുന്ന പ്യൂരിഫയർ അന്തരീക്ഷ വായൂവിനെ ശുദ്ധീകരിക്കുന്നു. അങ്ങനെ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഈ ഹെൽമറ്റ് ഏറെ സഹായകരമാകുന്നു. ഹെൽമറ്റിന്റെയുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയും ലെതർ പാഡുകളുമാണ് വായൂ ശുദ്ധീകരിക്കുന്നത്.

ചക്കർ ഇന്നവേഷൻ

2016-ൽ ഡെല്ലി ഐ.ഐ.റ്റിയിലെ പൂർവ്വ വിദ്യാർത്ഥികളായ അർപിത് ഡുപർ, കുശാഗ്ര ശ്രീവസ്താവ, പ്രതീക് സച്ചൻ എന്നിവരാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ജനറേറ്ററുകളിൽ മിച്ചം വരുന്ന ഡീസലിന്റെ അവശിഷ്ട്ടങ്ങൾ പെയ്ൻറും, മഷിയുമൊക്കെയായി മാറ്റുകയാണ് ചക്കർ ഇന്നവേഷൻ ചെയ്യുന്നത്. ജനറേറ്ററുകൾക്ക് യാതൊരു വിധത്തിലുള്ള കേടുപാടുകളും വരാതെയാണ് പെയ്ന്റും മഷിയും ഉണ്ടാക്കുന്നത്.

നാസോഫിൽറ്റേഴ്സ്

വെറും പത്ത് രൂപയ്ക്ക് ലഭ്യമാകുന്ന ഈ ഉപകരണം ഡൽഹി ഐ.ഐ.റ്റി യിലെ ഒരു സംഘമാണ് നിർമ്മിച്ചെടുത്തത്. പ്രതീക് ശർമ്മ തുഷാർ വ്യാസിനും, ജറ്റിൻ കേവലാനിക്കുമൊപ്പം നടത്തുന്ന നാനോക്ലീൻ എന്ന സംഘടനയുടെ ആദ്യത്തെ വാണിജ്യടിസ്ഥാനത്തിലുള്ള ഉത്പന്നമാണ് നാസോഫിൽറ്റർ.

ഫേയ്സ് മാസ്ക്കുകൾപോലെ പ്രത്യക്ഷമായ രീതിയിൽ മുഖത്ത് കാണാൻ സാധിക്കില്ല എന്നതാണ് നാസോഫിൽറ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താക്കൾക്ക് അവരുടെ നാസാദ്വാരം വളരെ സുതാര്യമായ ഈ ഉപകരണം ഉപയോഗിച്ച് മറയ്ക്കാവുന്നതാണ്. പ്രത്യക്ഷത്തിൽ ഒന്നും കാണാൻ സാധിക്കുകയില്ല. എട്ട് മണിക്കൂർ വരെ ഇത് ഉപയോഗിക്കാവുന്നതാണ്.
അന്തരീക്ഷ മലിനീകരണത്തിൽ നിന്നും രക്ഷനേടാനുള്ള മറ്റ് ഉപകരണങ്ങളിൽ നിന്നും നാസോഫിൽറ്റേഴ്സിനെ വ്യത്യസ്തമാക്കുന്നത് കാഴ്ച്ചയ്ക്കും, വിലയിലും, ഉപയോഗത്തിലും ഇവ ഏറെ ഫലപ്രദമാമാണ് എന്നതാണ്.

നാനോടെക്നോളജി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നാസോഫിൽറ്റേഴ്സ് നിർമ്മിച്ചെടുത്തിരിക്കുന്നത്. ശ്വസിക്കുമ്പോൾ പരമാവധി സമ്മർദ്ദം കുറയ്ക്കുകയും ശ്വസന പ്രക്രിയ എളുപ്പമാക്കുന്ന വിധത്തിലുമാണ് നാസോഫിൽറ്റേഴ്സ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പെർസാപ്പിയൻ

2017-ൽ ഐ.ഐ.റ്റിയിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പരോക്ഷമായി ഉപയോഗിക്കാൻ കഴിയുന്ന പെർസാപ്പിയൻ വികസിപ്പിച്ചെടുത്തത്.2 സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ഈ ഉപകരണം ഉപയോഗത്തിന് ശേഷം കളയാവുന്നതാണ്. ആമസോൺ, വെബ് സൈറ്റ് എന്നിവ വഴിയാണ് ഈ ഉപകരണം ലഭ്യമാകുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending