Connect with us

Business

പേപ്പർകപ്പ് ബ്രാൻഡിംഗിലൂടെ ഇവർ മികച്ച വരുമാനം നേടുന്നതെങ്ങനെ?

നിങ്ങളുടെ ഓഫീസ് കൊച്ചിയിലാണോ ? നിങ്ങൾ ഓഫീസിൽ ഇപ്പോൾ പേപ്പർകപ്പ് ഉപയോഗിക്കുന്നുണ്ടോ ? ഓഫീസിൽ 25 ൽ കൂടുതൽ ആളുകൾ ഉണ്ടോ ? എങ്കിൽ നിങ്ങൾക്കു ഫ്രീ ആയി പേപ്പർകപ് വേണമെങ്കിൽ sipmybrand ടീം ആയി ബന്ധപ്പെടുക hello@cyphershot.in

Published

on

0 0
Read Time:10 Minute, 5 Second

എത്ര വലിയ തുകയുടെ നിക്ഷേപമുണ്ടെങ്കിലും എത്ര വലിയ ആശയത്തിന്റെ പിൻബലമുണ്ടെങ്കിലും ഒരു സ്ഥാപനമോ , സർവീസോ വിജയിക്കണമെങ്കിൽ ജനമനസുകളിൽ ഇടം പിടിക്കാനാകണം. ഇവിടെയാണ്‌ ബ്രാൻഡിംഗ്, മാർക്കറ്റിങ് , പരസ്യങ്ങൾ തുടങ്ങിയ ഘടകങ്ങളുടെ അനിവാര്യത. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ കോടിക്കണക്കിനു രൂപയാണ് ബ്രാൻഡ് പ്രമോഷനും പരസ്യങ്ങൾക്കുമായി മാത്രം മാറ്റി വയ്ക്കുന്നത്. എന്നാൽ എത്ര പണം ചെലവിടുന്നു എന്നതിലല്ല , എത്ര എഫക്ടീവ് ആയി ബ്രാൻഡിംഗ്, മാർക്കറ്റിംഗ് എന്നിവ നടക്കുന്നു എന്നതിലാണ് ഒരു പ്രൊമോഷന്റെ വിജയം.

ടിവി പരസ്യങ്ങൾ, തീയറ്റർ പരസ്യങ്ങൾ, റേഡിയോ ജിംഗിൾസ്, പത്ര പരസ്യങ്ങൾ, തുടങ്ങി ഡിജിറ്റൽ രംഗത്തെ എല്ലാ സാധ്യതകളും വിനിയോഗിച്ചുകൊണ്ട് ഇന്ന് കമ്പനികൾ തങ്ങളുടെ ബ്രാൻഡിംഗ് നടത്തിവരുന്നു. എന്നാൽ മേൽപ്പറഞ്ഞ സ്ഥിരം ബ്രാൻഡിംഗ് ചാനലുകൾക്കപ്പുറം വ്യത്യസ്തമായ ഒരു ബ്രാൻഡിംഗ് തന്ത്രം ആവിഷ്കരിച്ചിരിക്കുകയാണ് തൃശൂർ ആസ്ഥാനമായ സിപ് മൈ ബ്രാൻഡ് (sipmybrand) എന്ന സ്ഥാപനം.

Advertisement

ഹോർഡിംഗുകൾ , പത്രപരസ്യങ്ങൾ, ടിവി പരസ്യങ്ങൾ തുടങ്ങിയ പരമ്പരാഗത രീതികളും ഡിജിറ്റൽ അഡ്വെർടൈസിംഗ് രീതികളും ഇന്ന് ഏറെ പ്രയോഗത്തിൽ വരുന്നതിനാൽ തന്നെ അവയുടെ പുതുമ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ അവസരത്തിലാണ് ഒരു യൂണിക്ക് അഡ്വെർടൈസ്മെന്റ് സ്ട്രാറ്റജി എന്ന നിലയിൽ പേപ്പർ കപ്പ് ബ്രാൻഡിംഗുമായി സിപ് മൈ ബ്രാൻഡ് (sipmybrand) എത്തുന്നത്. സ്വന്തം സ്ഥാപനത്തിന്റെ പ്രൊമോഷന് വേണ്ടി വികസിപ്പിച്ചെടുത്ത പേപ്പർ കപ്പ് ബ്രാൻഡിംഗ് ആശയം പിന്നീട് ബിസിനസ് തലത്തിലേക്ക് എത്തിക്കുകയായിരുന്നു ഈ സംരംഭകർ. കൊച്ചിയാണ് സ്ഥാപനം തന്റെ സർവീസ് ലൊക്കേഷനായി തെരഞ്ഞെടുത്തിരിക്കുന്നത്.

മിഹിർ ശശികുമാർ , അരുൺ കുമാർ, ബിജിത്ത് ബേബി, സൂരജ് തുടങ്ങിയ നാലുകൂട്ടുകാരാണ് സിപ് മൈ ബ്രാൻഡ് (sipmybrand) എന്ന വ്യത്യസ്തമായ സ്റ്റാർട്ടപ്പ് ആശയത്തിന് പിന്നിൽ. വിദേശരാജ്യങ്ങളിൽ വ്യാപകമായി വിജയിച്ചുകൊണ്ടിരിക്കുന്ന പേപ്പർകപ്പ് ബ്രാൻഡിംഗ് കേരളത്തിലും പരീക്ഷിച്ചു വിജയിപ്പിക്കുകയാണ് ഈ കൂട്ടുകാർ. 10 വർഷമായി ഗൾഫിൽജോലി ചെയ്തിരുന്ന മിഹിറും ബാംഗ്ലൂരിൽ ജോലിചെയ്യുന്ന അരുൺ കുമാറും ദുബായിലുള്ള ബിജിത്തും കൈവച്ച മേഖല ഐടി ആയിരുന്നു.എന്നാൽ പിന്നീട് സ്വന്തം നാട്ടിൽ ഒരു സംരംഭം എന്ന ആശയം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് സിപ് മൈ ബ്രാൻഡ് (sipmybrand) എന്ന സ്ഥാപനത്തിന് ഇവർ തുടക്കം കുറിക്കുന്നത്. തുടർന്ന് നിക്ഷേപകനായി സൂരജ് കൂടെ ചേർന്നു.

എന്താണ് സിപ് മൈ ബ്രാൻഡ് (sipmybrand) ?

”പേപ്പർ കപ്പുകൾ മുഖാന്തിരം ബ്രാൻഡിംഗ്, അഡ്വെർടൈസിംഗ് എന്നിവ നടത്തുക എന്നതാണ് സിപ് മൈ ബ്രാൻഡ് (sipmybrand) കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മൾ ഒരു പരസ്യം കണ്ടാലോ, ഹോർഡിംഗ് കണ്ടാലോ, റേഡിയോ ജിംഗിൽ കേട്ടാലോ അതിനു ലഭിക്കുന്ന വിസിബിലിറ്റി ടൈം വളരെ കുറവാണ്. ഒരു ടിവി പരസ്യം കൂടി വന്നാൽ 30 സെക്കൻഡ് നീണ്ടു നിൽക്കും,റേഡിയോ ജിംഗിൾസ് ഏതാനും സെക്കൻഡുകൾ മാത്രം, റോഡരുകിലെ ഹോർഡിംഗുകൾക്കും ശരാശരി 5 നിമിഷത്തെ ബ്രാൻഡ് വിസിബിലിറ്റി മാത്രമേ നൽകാനാവൂ. എന്നാൽ പേപ്പർ കപ്പിൽ ബ്രാൻഡ് ചെയ്യുന്നതിലൂടെ, കാപ്പിയോ ചായയോ കുടിക്കാൻ എടുക്കുന്ന ശരാശരി സമയമായ 5 മിനുട്ട് നേരത്തെ ബ്രാൻഡ് വിസിബിലിറ്റി നിങ്ങളുടെ ബ്രാൻഡിന് ലഭിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ബ്രാൻഡ് ജന മനസുകളിൽ റജിസ്റ്റർ ചെയ്യപ്പെടുന്നു” മിഹിർ സിപ് മെയ് ബ്രാൻഡിന്റെ (sipmybrand) ആശയം വ്യക്തമാക്കുന്നു.

പ്രോഡക്റ്റ് ഇമേജുകൾ, ലോഗോകൾ, ക്യു ആർ കോഡ്, കൂപ്പൺ നമ്പറുകൾ, ഡിസ്‌കൗണ്ട് ഓഫറുകൾ, എൻഎഫ്‍സി, ഹാഷ്ടാഗുകൾ (#hashtags) തുടങ്ങിയ കാര്യങ്ങളാണ് കപ്പുകളിൽ പ്രധാനമായും പ്രിന്റ് ചെയ്യുന്നത്.പരമ്പരാഗത പരസ്യ /ബ്രാൻഡിംഗ് രീതികളെ മികച്ച ഒരു കപ്പ് കാപ്പിയിലൂടെ മാറ്റിയെഴുതുക എന്നതാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.ഒപ്പം ബിസിനസ് വളർച്ചയ്ക്കായി പണച്ചെലവ് താരതമ്യേന കുറഞ്ഞ, എന്നാൽ മികച്ച ഫലം ലഭിക്കുന്ന , പരിസ്ഥിതി സൗഹാർദ്ദപരമായ ഒരു ബ്രാൻഡിംഗ് /മാർക്കറ്റിംഗ് രീതിയിലൂടെ എല്ലാത്തരം വലുപ്പച്ചെറുപ്പ വ്യത്യാസം കൂടാതെ ബിസിനസുകളെ വളർത്തുക എന്നതാണ് സിപ് മൈ ബ്രാൻഡിന്റെ വിഷനും മിഷനും

ഒന്നര രൂപയാണ് ഒരു കപ്പ് പ്രിന്റ് ചെയ്യുന്നതിനായി ഇവർ ഈടാക്കുന്നത്. നിലവിൽ പ്രതിമാസം 5 ലക്ഷം കപ്പുകളാണ് വിതരണം ചെയ്യുന്നത്. 30000 കപ്പ് മുതൽ 5 ലക്ഷം കപ്പുകൾ വരെ ഒരുമിച്ച് പ്രിന്റ് ചെയ്യുന്നതിനുള്ള കഴിവ് നിലവിൽ ഇവർക്കുണ്ട്. ഇത്തരത്തിൽ ബ്രാൻഡ് ചെയ്യപ്പെടുന്ന കപ്പുകൾ തിരക്കേറിയ ഹാങ്ഔട്ട് ഇടങ്ങളിലും റെസ്റ്റോറന്റുകളിലും ഐടി പാർക്കുകളിലും സൗജന്യമായി വിതരണം ചെയ്യുന്നു. അതിനു വേണ്ടി മാത്രം കേരളത്തിൽ ഉടനീളം പല റെസ്റ്റോറന്റുകളുമായി ടൈ അപ്പ് ഉണ്ടാക്കിയിട്ടുണ്ട് സിപ് മൈ ബ്രാൻഡ് (sipmybrand) .ഓഫീസുകൾ, കഫേകൾ, പ്രാദേശിക ചായ വിതരണക്കാർ, ഇവന്റുകൾ തുടങ്ങി എവിടെയൊക്കെയാണോ നിങ്ങളുടെ ടാർജറ്റ് ഓഡിയൻസ് ഉള്ളത്, അവിടെയെല്ലാം സിപ് മൈ ബ്രാൻഡ് (sipmybrand) തങ്ങളുടെ ഉൽപ്പന്നം എത്തിക്കുന്നു. ബ്രാൻഡിന് പരമാവധി വിസിബിലിറ്റി കിട്ടുക എന്നത് മാത്രമാണ് സിപ് മൈ ബ്രാൻഡ് (sipmybrand) ലക്ഷ്യമിടുന്നത്.

ബ്രാൻഡിംഗിന്റെ ആവശ്യകത അനുസരിച്ച് 100 മില്ലി 300 മില്ലി കപ്പുകളാണ് ഉപയോഗിക്കുക.ഓർഡർ നൽകി അഡ്വാൻസ് പേയ്‌മെന്റ് നടത്തിയാൽ 20 മുതൽ 25 ദിവസത്തിനുള്ളിൽ ബ്രാൻഡിംഗ് കാമ്പയിൻ ആരംഭിക്കും.

ഡിജിറ്റൽ ബ്രാൻഡിംഗിനെക്കാൾ മികച്ച പ്രതികരണമാണ് പേപ്പർ കപ്പ് ബ്രാൻഡിലൂടെ ലഭിക്കുന്നത് എന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു. ഇതിനു കാരണം വിസിബിലിറ്റി ടൈം കൂടുതലാണ് എന്നത് തന്നെയാണ്.ഓഫീസുകൾ, റസ്റ്റോറന്റുകൾ തുടങ്ങി ആൾക്കൂട്ടമുളള ഏതൊരു സ്ഥലത്തും ഇത്തരത്തിൽ ബ്രാൻഡിംഗ് ചെയ്ത പേപ്പറുകപ്പുകൾ വിതരണം ചെയ്യുന്നു. മറ്റ് ബ്രാൻഡ് പ്രൊമോഷനുകൾക്കായി ചെലവഴിക്കുന്ന തുകയുമായി ചേർത്ത് വായിക്കുമ്പോൾ പേപ്പർകപ്പ് ബ്രാൻഡിംഗ് ലാഭകരമാണ്. വളരെയെളുപ്പത്തിൽ റിസൾട്ട് ഉണ്ടാക്കാൻ ഇതുകൊണ്ട് സാധിക്കുന്നു.

നിക്ഷേപകരെ തേടുന്നു

വ്യത്യസ്തമായ ആശയത്തിന്റെ പിൻബലത്തിൽ തുടക്കം മുതൽക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സിപ് മൈ ബ്രാൻഡ് (sipmybrand) കൊച്ചിക്ക് പുറമെ മറ്റ് ജില്ലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സ്ഥാപനം നിക്ഷേപകരെ തേടുന്നു. വ്യത്യസ്തമായ ബിസിനസ് ആശയങ്ങളിൽ താല്പര്യമുള്ള ഏതൊരു വ്യക്തിക്കും സിപ് മൈ ബ്രാൻഡിന്റെ ഭാഗമായി നിക്ഷേപം നടത്താം.

ഓഫീസുകൾക്ക് ഫ്രീ കപ്പുകൾ

25 ആളുകളിൽ കൂടുതൽ ഉള്ള ഓഫീസുകൾക്ക് പേപ്പർ കപ്പുകൾ സൗജന്യമായി സിപ് മൈ ബ്രാൻഡ് (sipmybrand ) വിതരണം ചെയ്യുന്നു. ഇത്തരത്തിൽ കപ്പുകൾ ലഭിക്കാൻ താൽപര്യപ്പെടുന്ന സ്ഥാപനങ്ങൾ അവിടെ ജോലി ചെയ്യുന്നവരുടെ എണ്ണം, പ്രതിദിനം ആവശ്യമായി വരുന്ന കപ്പുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ സഹിതം സിപ് മൈ ബ്രാൻഡിനെ സമീപിച്ചാൽ മാത്രം മതി.

കോൺടാക്റ്റ് : 95625 62746 , 7510464407, www.sipmybrand.com

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending