Connect with us

Business

പത്തുലക്ഷം പ്രതിമാസ വരുമാനം; ബേക്കറി പലഹാര നിർമാണത്തിൽ തലശ്ശേരിക്കാരന്റെ വിജയം

മാന്യമായി ജീവിക്കാനും സമ്പാദിക്കാനും ബേക്കറി പലഹാര നിർമാണം ധാരാളം ആണെന്ന് തസ്ലീം പറയുന്നു

Published

on

0 0
Read Time:5 Minute, 7 Second

ഒരു ബേക്കറി നടത്തിയാൽ എന്ത് ലാഭം കിട്ടാനാ? പ്രത്യേകിച്ച് ബേക്കറികൾ ധാരാളമായുള്ള പ്രദേശത്ത് ? ശരിയാണ് ഒരു ബേക്കറി നടത്തിയാൽ അത്തരമൊരു പ്രദേശത്ത് വലിയ ലാഭം ഒന്നും കിട്ടാൻ വഴിയില്ല. എന്നാൽ ബേക്കറി പലഹാരങ്ങൾ നിർമിച്ചു വിറ്റാലോ? മാന്യമായി ജീവിക്കാനും സമ്പാദിക്കാനും ഉള്ളത് ലഭിക്കും.ഇക്കാര്യത്തിൽ ഉറപ്പ് പറയുന്നത് തലശ്ശേരിയിൽ പികെ ഫുഡ്സ് എ എന്ന പേരിൽ ബേക്കറി ഉൽപ്പന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന തസ്ലീം ആണ്.

ചിപ്സ്, മിക്സ്ചറുകൾ, മുറുക്ക്, അച്ചപ്പം ,ശർക്കര വരട്ടി, മിക്സ്ചർ, മധുരസേവകൾ, മസാലസേവകൾ, പട്ടാണി മിക്സ്ചർ, പയ്യോളി മിക്സ്ചർ തുടങ്ങി 25ൽപരം ഇനങ്ങൾ ഇവിടെ ഉണ്ടാക്കി വിൽക്കുന്നു.വിപണി ആവശ്യപ്പെട്ടതനുസരിച്ച് ഓരോ ഇനങ്ങൾ ചേർത്തുചേർത്തുവന്നാണ് ഉൽപന്ന നിര കൂടുതൽ വിശാലമായത്.പലവിധ തൊഴിൽ പയറ്റിത്തെളിഞ്ഞ ശേഷമാണ് തസ്ലീം ഈ രംഗത്തേക്ക് ഇറങ്ങുന്നത്.

Advertisement

നേരത്തേ എലൈറ്റ് ബ്രഡിന്റെ ഏജൻസി എടുത്ത് വിതരണം നടത്തുകയായിരുന്നു. അതിനായി ഒരു വാഹനം വാങ്ങി. എന്നാൽ എല്ലാദിവസവും ജോലി ഉണ്ടായിരുന്നില്ല. ഇടവിട്ട ദിവസങ്ങളിലായിരുന്നു ബ്രഡിന്റെ വിതരണം. ബാക്കി ദിവസങ്ങളിൽ ആളും വാഹനവും ഫ്രീയാണ്. ഫ്രീയായ സമയം വിനിയോഗിച്ച് വരുമാനമുണ്ടാക്കണമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ആശയം ഉയർന്നു വന്നത്.

ഒപ്പം പാചകത്തിലുള്ള താല്പര്യം കൂടി ചേർന്നപ്പോൾ മികച്ച വരുമാനമാർഗം തെളിഞ്ഞു വന്നു. എന്നാൽ വലിയ രീതിയിൽ ഉള്ള ഒരു തുടക്കമായിരുന്നില്ല തസ്ലീം ആഗ്രഹിച്ചത്. വേശാല എന്ന തന്റെ സ്വന്തം സ്ഥലത്ത് വളരെ ചുരുങ്ങിയ മുതൽ മുടക്കിലായിരുന്നു സംരംഭത്തിന്റെ തുടക്കം .ഏതാനും തരം മിക്സ്ചറുകൾ ഉണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം. വിറകടുപ്പിൽ കൈകൊണ്ടായിരുന്നു നിർമാണം. പിന്നീട് സഹായത്തിനു ഒരാളെയും കൂട്ടി. പ്രാദേശിക വിൽപനകൾ മാത്രമായിരുന്നു ആദ്യഘട്ടത്തിൽ നടത്തിയത്. അപ്പോൾ ശരാശരി 50,000 രൂപയുടെ കച്ചവടമുണ്ടായിരുന്നു.സംരംഭം തരക്കേടില്ലാതെ മുന്നോട്ട് പോകാൻ തുടങ്ങിയതോടെയാണ് കൂടുതൽ പണം നിക്ഷേപിക്കാം എന്നായി.

പിന്നീട് ആ ഒറ്റമുറിയിൽ നിന്നും പിന്നീട് 1500 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിലേക്ക് പലഹാരനിർമാണം മാറ്റി. പത്തു ലക്ഷം രൂപയുടെ പുതിയ മെഷിനറികൾ ഇതിനായി വാങ്ങി. നിർമാണവും പായ്ക്കിങ്ങും നിർവഹിക്കാനുള്ള ഒൻപതു തൊഴിലാളികളെ കൂടാതെ വിതരണത്തിനും ആളെ ഏർപ്പെടുത്തി. ഇപ്പോൾ ഒരു മാസം ശരാശരി പത്തു ലക്ഷം രൂപയുടെ വിറ്റുവരവാണുള്ളത്.

താൻ വികസിക്കുന്നതിനൊപ്പം തന്റെ നാടും വികസിക്കണം എന്നാണ് തസ്ലീമിന്റെ ആഗ്രഹം. അതിനാൽ പാചകത്തിനാവശ്യമായ വസ്തുക്കൾ എല്ലാം പ്രാദേശിക വിപണിയിൽ നിന്ന് മാത്രമേ വാങ്ങുകയുള്ളൂ.കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലും കർണാടകത്തിലും വിൽപനയുണ്ട്. സപ്ലൈകോയിൽ സ്ഥിരമായി നൽകുന്നു. കണ്ണൂർ ജില്ലയിെല സൂപ്പർ മാർക്കറ്റുകളിൽ മാത്രമാണ് നേരിട്ടു വിൽപന. ബാക്കി എല്ലായിടത്തും വിതരണക്കാർ വഴിയാണ്. ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിൽ കൃത്രിമം കാണിക്കാത്തതിനാൽ വിപണിയിലെ മത്സരം തസ്ലീമിനെ ബാധിക്കുന്നില്ല. വിലകൂടിയ, ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നു.മുൻകൂട്ടി ഉണ്ടാക്കി വയ്ക്കുന്നില്ല, ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കില്ല, തുടങ്ങിയ ഘടകങ്ങളിൽ ശ്രദ്ധയൂന്നുന്നതാണ് തന്റെ വിജയരഹസ്യമെന്ന്ഈ യുവാവ് പറയുന്നു. താല്പര്യമുള്ള ആർക്കും FSSAI ലൈസൻസ് എടുത്തശേഷം ഈ ബിസിനസ് ആരംഭിക്കാം

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending